സസ്‌നേഹം: ഭാഗം 30

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ശ്രദ്ധാ...."" പ്രണയാർദ്രമായ വിളി കേൾക്കാൻ ആയിരം ചെവികൾ വേണമെന്ന് തോന്നി... വേഗത്തിൽ മിടിച്ച് ഹൃദയം പോലും ആ സ്വരത്തോട് പ്രതികരിച്ചു. ആ ഹൃദയമിടിപ്പ് ജയ്യേ അറിയിക്കാനെന്നോണം നെഞ്ചിൽ ഫോൺ വെച്ചു കണ്ണുകളടച്ചു കിടന്നു നിശബ്ദമായിരുന്നു മറുപുറവും... എന്തൊക്കെയോ പറയണമെന്നുണ്ട്.. ചോദിക്കണമെന്നുണ്ട്... പക്ഷെ വാക്കുകൾ ഒക്കെ എവിടെയോ കുടുങ്ങി കിടക്കുകയാണ്.. വർധിച്ചുയരുന്ന ശ്വാസനിശ്വാസങ്ങൾ മാത്രം ഇരുവർക്കിടയിലും ശബ്ദിച്ചു കൊണ്ടിരുന്നു. ""ഉറങ്ങണ്ടേ...."" ജയ് ചോദിച്ചപ്പോൾ ചെവിയിൽ നിന്ന് ഫോണ്ട് എടുത്ത് നോക്കിയത് സമയം ഒരു മണി ആയിരിക്കുന്നു. ""വെച്ചോ....""ഒട്ടും തോന്നുന്നില്ല ഫോൺ വെക്കാൻ.. പക്ഷെ ജയ്ക്ക് രാവിലെ ജോലിക്ക് പോവണ്ടേ... ""കൈയുടെ വേദന മാറിയോ..."" സത്യം പറഞ്ഞാൽ കൈ വേദനിക്കുന്നുണ്ട്.. മോനെ എടുത്തപ്പോൾ പറ്റിയതാണ്.. പക്ഷെ വേദനയില്ലെന്ന് പറഞ്ഞു. പിന്നെയും ഒരുപാട് സംസാരിച്ചു..

ജയ്യേ കുറിച്ച്... എന്നെ കുറിച്ച്... ജയ് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച്... ഞാൻ ചെയ്തു കൂട്ടിയാ കുരുത്തക്കേടുകളെയും പൊട്ടത്തരങ്ങളെ പറ്റിയും.. ഇടക്കൊക്കെ എന്നെ കൊല്ലുന്ന ജയ്യുടെ പൊട്ടിച്ചിരികൾ ഉയർന്നു കേട്ടു... ഇടക്ക് ചിരി കടിച്ചമർത്താൻ പാട് പെടുന്നുണ്ട്... ഇടക്ക് പുഞ്ചിരിയും...ആകെ ഞങ്ങളിൽ ഞങ്ങൾ മാത്രം നിറഞ്ഞു നിന്ന നിമിഷങ്ങൾ...ഞാൻ ജയ്യെയും ജയ് എന്നെയും അറിഞ്ഞു തുടങ്ങിയ നിമിഷങ്ങൾ... ഞങ്ങൾക്കിടയിൽ ഇട മുറിയാതെ സംസാരിക്കാൻ വിഷയങ്ങൾ ഉണ്ടായിരുന്നു.... പിന്നെയും എന്തൊക്കെയോ സംസാരിച്ചും ഇടക്ക് നിശബ്ദത സംസാരത്തെ മുറിച്ചും എപ്പോഴോ ഉറക്കത്തിലേക്ക് വീണു. ""അആഹ്.""രാവിലെ വലതു കൈ അറിയാതെ അനങ്ങി പോയി.. കൈയിൽ വീണ്ടും നീരു വെച്ചിരിക്കുന്നു. കൈ അനക്കാൻ പാടില്ലാന്ന് പറഞ്ഞതാ... ""കുഞ്ഞാ..."" അമ്മ ഡോറിൽ മുട്ടുന്ന കേട്ടു. പോയി വാതിൽ തുറന്നു. ""എത്ര സമയമായി വിളിക്കുന്നു.. എന്ത്‌ ഉറക്കമാ ഇത്.. സമയമെത്രയായിന്ന വിചാരം...""എന്നെ ഫ്രഷ് ആവാൻ സഹായിക്കാനായിരിക്കും അമ്മ വിളിച്ചത്..

അമ്മയാ സഹായിച്ചു തരാറ്.. ""ഉറങ്ങി പോയി..."" ""ഡോറിൽ മുട്ടിയിട്ട് കേൾക്കാത്തൊണ്ട് ആരതി നിന്റെ ഫോണിലേക്ക് വിളിച്ചും നോക്കി... എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ..."" ""കൈ വേദനിക്കുന്നു അമ്മാ..."" ""വീക്കം വെച്ചിട്ടുണ്ടല്ലോ കൈക്ക്..."" ""ആഹ്... അമ്മ തൊടല്ലേ..."" വിരലിൽ തൊടാൻ നോക്കിയപ്പോൾ പേടിയോടെ പറഞ്ഞു. വിരലുകളൊക്കെ വീങ്ങിയിരിക്കുന്നു. ""ശരൺ പോവാൻ റെഡി ആയോന്ന് നോക്കട്ടെ.. നിന്നെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് ഓഫീസിൽ പോവാൻ പറയാം... അല്ലേ ജയ്യേ വിളിച്ചു നോക്കുന്നോ..."" ""ജയ്യോട് പറയണ്ടമ്മ.. ഏട്ടൻ മതി..""ജയ് അറിഞ്ഞാൽ വഴക്ക് പറയും.. കൈ അനക്കരുത്.. ഡോക്ടർ പറഞ്ഞതൊക്കെ അനുസരിക്കണമെന്ന് എപ്പോഴും പറയുന്നതാ... അമ്മ പോയി പറഞ്ഞപ്പോൾ തന്നെ ഏട്ടൻ റൂമിലേക്ക് വന്നു. ഷർട്ടിന്റെ ബട്ടണും ഇട്ടു കൊണ്ടാണ് വരവ്. ""കൈ കാണിച്ചേ..."" ""ഇല്ല... ഏട്ടൻ തൊടും..."" ""ഇല്ലെടാ... കാണിക്ക്..."" ""നന്നായി വീങ്ങിയിട്ടുണ്ടല്ലോ ഇത്... നിനക്ക് ശ്രദ്ധിച്ചൂടെ കുഞ്ഞാ.. ഇത് രണ്ടാമത്തെ പ്രവിശ്യമല്ലേ കൈ വീങ്ങുന്നേ...""

ഏട്ടൻ ശാസിക്കും പോലെ പറഞ്ഞു. ""ഇനി അവളെ വഴക്ക് പറയണ്ട.... അറിയാണ്ടായതായിരിക്കും..""എന്റെ മുഖം മങ്ങിയത് കണ്ടിട്ടാവും അമ്മ അങ്ങനെ പറഞ്ഞത്. ""ഞാൻ ഓഫീസിൽ പോകുമ്പോൾ ഹോസ്പിറ്റലിൽ കാണിക്കാം..."" ഏട്ടന്റെ കൂടെ കാറിൽ കയറുമ്പോൾ ജയ്യോട് പറയല്ലേന്ന് ഏട്ടത്തിയെ ഒന്നു കൂടി ഓർമിപ്പിച്ചു.ഹോസ്പിറ്റലിൽ പോയി തിരിച്ചു വരുമ്പോൾ വീട്ടിൽ ഒരാൾ കൂടിയുണ്ടായിരുന്നു....എൽസ ""സർപ്രൈസ്...."" കാറിൽ നിന്ന് ഇറങ്ങുമ്പോഴേക്കും മുന്നിലേക്ക് ചാടി. ""ഡീ എന്റെ കൈ..""ഹഗ് ചെയാൻ നോക്കിയപ്പോൾ അവളെ ഓർമിപ്പിച്ചു. ശ്രദ്ധിക്കാത്തതിന് ഡോക്ടറുടെ വായിൽ നിന്ന് കേട്ടിട്ട് വരുന്ന വഴിയാണ്. ""ഓഹ്.. സോറി... സോറി..."" ""തന്നെ ഇങ്ങോട്ട് കാണാറില്ലല്ലോ..."" ഏട്ടനത് ചോദിച്ചപ്പോൾ എൽസ ഇത് എന്ത്‌ പറ്റി എന്ന പോലെ എന്നെ നോക്കി. ഞാനും അതെ അവസ്ഥയിലാണ്. നല്ല ചിരിയോടെ ആണ് ഏട്ടൻ ചോദിച്ചത്.

""ജോലീടെ ഒക്കെ ബിസിയായി പോയി..""ഏട്ടന് മറുപടി കൊടുത്ത് അവൾ എന്നെ നോക്കി. ""കുഞ്ഞാ ഞാൻ ഓഫീസിൽ പോവ്വാ.. വീട്ടിൽ കയറുന്നില്ല.. പറഞ്ഞേക്ക്.."" അതും പറഞ്ഞു ഏട്ടൻ കാർ എടുത്തു പോയി. പിന്നെ അവളോട് സംസാരിച്ചിരുന്നു. അടുത്ത മാസം വൈഷ്ണവ് വരുന്നുണ്ട്.. ഇവിടെ ഏതോ ഹോസ്പിറ്റലിൽ ജോലിക്ക് കയറാനാണ് അവന്റെ പ്ലാൻ. അവരുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്.. വൈഷ്ണവ് ജയ്യേ വിളിച്ചോളാംന്നു പറഞ്ഞു.നമ്പൂരിച്ചന്റെ അച്ഛനും അമ്മയും ഏട്ടനും കൂടി ഇന്നലെ ഫ്ലാറ്റിൽ വന്നത്രെ...നമ്പൂരിച്ചൻ ഉള്ളപ്പോൾ വരാംന്നു പറഞ്ഞാ അവർ പോയത്.. പക്ഷെ അങ്ങോട്ടേക്ക് ക്ഷണിച്ചില്ല... ""വീട്ടിലേക്ക് വിളിക്കാത്തത്തിൽ ഒട്ടും വിഷമമില്ലേ.. നിനക്ക്...??"" ""എന്തിന്... അവർ പിണക്കം മറന്നു വന്നില്ലേ.. പണ്ട് തൊട്ടുള്ള ആചാരങ്ങളും വിശ്വാസങ്ങളുമല്ലേ.. മാറാൻ ഇത്തിരി സമയം എടുക്കും.... എന്റെ വീട്ടിലും ചെറുതായിട്ടൊരു ആട്ടമൊക്കെ വന്നിട്ടുണ്ട്...

""നല്ല സന്തോഷത്തിലാണ് ആള്. ""എല്ലാവരോടും സംസാരിച്ച് കുഞ്ഞനെ കളിപ്പിച്ചിട്ടൊക്കെയാണ് അവൾ പോയത്. ""വാവ വന്ന ശേഷം അപ്പയ്ക്കെന്നോടുള്ള സ്നേഹം ഇത്തിരി കുറഞ്ഞോന്ന് എനിക്ക്‌ സംശയമുണ്ട്..""അപ്പ മോനെ കളിപ്പിക്കുകയാണ്.ടാബ്‌ലെറ്റും ഒരു ഗ്ലാസ്‌ വെള്ളവുമെടുത്ത് കൈയിൽ കൊടുത്ത ശേഷം അപ്പയ്ക്കടുത്തായി ഇരുന്നു. ""ആരു വന്നാലും നീയല്ലേ എന്റെ കുഞ്ഞൻ..""കൊഞ്ചിച്ചു കൊണ്ടുള്ള സംസാരം കേട്ടതും അപ്പയെ ചാഞ്ഞിരുന്നു. കുഞ്ഞാന്ന് ആര് വിളിച്ചു കേൾക്കുന്നതിലും ഇഷ്ടം അപ്പ വിളിച്ചു കേൾക്കുന്നതാണ്.. അത് കേൾക്കാൻ വേണ്ടിയാ ചോദിച്ചേ.. ""ഇതച്ചാച്ഛന്റെ മരുന്നാടാ കള്ള ചെക്കാ....""അപ്പ കൈ ചുരുട്ടി പിടിച്ചിരിക്കുന്നത് കണ്ട് ആ കൈയിൽ പിടിച്ചു കിടക്കുകയാ കുഞ്ഞൻ.കൈ തുറക്കാൻ വേണ്ടി തേനോലിപ്പിച്ചു കൊണ്ട് ബഹളം വെക്കുന്നുണ്ട്. ""അപ്പാ.. എന്റെ കാർ ഈ സൺഡേ കിട്ടുംന്ന് വർക്ക്‌ഷോപ്പിൽ നിന്ന് വിളിച്ചു പറഞ്ഞു.. ഏട്ടൻ പറയുവാ ആ കാർ വിൽക്കാംന്ന്.. അപ്പ ഏട്ടനോട് പറയ്യോ അത് വിൽക്കണ്ടാന്ന്.. അതെന്റെ ഫേവറേറ്റല്ലേ അപ്പാ...""

""ആ കാർ ഇനി നമുക്ക് വേണ്ടടാ.. നമുക്ക് വേണേ നിന്റെ കൈയൊക്കെ റെഡി ആയിട്ട് കുറച്ചു കഴിഞ്ഞ് വേറെ വാങ്ങാം...ഞാൻ ജയ്യോടും വിൽക്കുന്നതിനെ പറ്റി ചോദിച്ചു ഇഷ്ടമുള്ളത് പോലെ ചെയ്തോന്ന് പറഞ്ഞു അവനും ""ജയ് പിന്നെ അങ്ങനെ അല്ലേ പറയൂ ""ഇനി അവൾക്ക് കാറൊന്നും വാങ്ങി കൊടുക്കേണ്ട.. ഇവൾ കാറെടുത്തു പോയാൽ എനിക്കൊരു സമാധാനവും കിട്ടില്ല... ശരണിനെ പോലെയല്ല ഒട്ടും ശ്രദ്ധയില്ല ഇവൾക്ക്...""അമ്മയാണ്.. പിറകെ ഏട്ടത്തിയുമുണ്ട്.. നേരത്തെ രണ്ടാളും കൂടി ഇങ്ങോട്ട് ഓടിച്ചു വിട്ടതാ എന്നെ... ""എന്റെ കൊഴപ്പം കൊണ്ടല്ലല്ലോ ആക്‌സിഡന്റ് ആയത്.. നിയന്ത്രണം വിട്ടു ലോറി പിറകിൽ വന്നിടിച്ചതല്ലേ..."" ""കുഞ്ഞാ നീ ഇതിനെ പറ്റി കൂടുതൽ സംസാരിക്കണ്ട... പറ്റില്ലാന്നു പറഞ്ഞാൽ പറ്റില്ല...""അമ്മ തീർത്തു പറഞ്ഞു. ആക്‌സിഡന്റ് ആയപ്പോ അമ്മ അത്രയ്ക്ക് പേടിച്ചിട്ടുണ്ടായിരുന്നു. ""അപ്പാ....""

ഒരാശ്രയത്തിന് അപ്പയെ നോക്കി. അപ്പ പിന്നെ സംസാരിക്കാമെന്ന് അമ്മ കാണാതെ ആംഗ്യം കാണിച്ചു. പക്ഷെ കറക്റ്റ് ആയി അമ്മ അത് കണ്ടു. ""അപ്പയും മോളും കൈയ്യോണ്ട് കോപ്രായം കാണിച്ചിട്ട് കാര്യമൊന്നുമില്ല... ഞാൻ സമ്മതിക്കില്ല അവൾക്ക് ഇനി കാർ വാങ്ങി കൊടുക്കാൻ..ഇനി ഇപ്പൊ വാങ്ങി കൊടുക്കുകയാണെന്നെങ്കിൽ ജയ് ഓടിച്ചോട്ടെ..."" മ്മ്ഹ്ഹ്....അത് നടന്നത് തന്നെ...ജയ്ക്ക് ആത്മാഭിമാനത്തിന്റെ കൂടെ ഇത്തിരി ദുരഭിമാനവും ഉണ്ട്.ഇനി ശരണം ഏട്ടത്തിയാണ്... വൈകുന്നേരം സെൻട്രൽ ഹാളിൽ ഷീറ്റ് വിരിച്ച് മോനെ കിടത്തും. എല്ലാവരും മോനെ കളിപ്പിച്ചിരിക്കും. മോൻ വന്നതിന് ശേഷം ഇതാണ് വൈകുന്നേരത്തെ പരിപാടി. ഫ്രഷ് ആയി വന്ന് ഒരു ചായ ഒക്കെ കുടിച്ച ശേഷം ഏട്ടനും കൂടും. ""ഇവളുടെ മുഖമെന്താ ബൂംന്ന് പിടിച്ചിരിക്കുന്നെ...""വീർത്ത മുഖം ഏട്ടനെ കണ്ടപ്പോൾ ഒന്നൂടെ വീർപ്പിച്ചതാ...

ഏട്ടൻ കയറി വന്നപാടെ ഞങ്ങൾക്കടുത്തായി വന്നിരുന്നു. ""അതവളുടെ കാർ വിൽക്കുന്നതിന്റെ പ്രധിഷേധമാ.."" അപ്പ കളിയാക്കിയപ്പോൾ അപ്പയെ നോക്കി പേടിപ്പിച്ചു. ഒന്നുമറിയാത്ത പാവത്തിനെ പോലെ മോനെ കളിപ്പിക്കുവാ... ""വെരി സോറി മോളെ.. നീ മുഖം എത്ര വീർപ്പിച്ചിട്ടും കാര്യമില്ല.. എല്ലാവരും കൂടി എടുത്ത തീരുമാനമാ..""എല്ലാവരെയും സങ്കടത്തോടെ നോക്കിയിട്ടും ആർക്കും ഒരിളക്കവുമില്ല.. ""നിനക്കീ താടിയൊക്കെ ഒന്ന്‌ കളഞ്ഞൂടെടാ... ഒട്ടും ചേരുന്നില്ല നിനക്ക് ഈ താടി..""ഏട്ടന്റെ താടിയിൽ തടവി കൊണ്ട് അപ്പ പറഞ്ഞപ്പോൾ ഏട്ടന്റെ നോട്ടം പോയത് ഏട്ടത്തിയിലേക്കാണ്. ഇത്രയും നേരം ഏട്ടനിലായിരുന്ന നോട്ടം മറ്റെവിടെക്കോ മാറ്റാനുള്ള തത്രപാടിലാണ് ഏട്ടത്തി. ""ഞാനിത് ഇന്നലെ ഇവനോട് പറഞ്ഞതാ...""അമ്മയുടെ വകയാണീ പരിഭവം. ""ഒക്കെ.. പ്പാ ഇപ്പൊ തന്നെ കളഞ്ഞേക്കാം...""അപ്പയുടെ കവിളിൽ മുത്തി കൊണ്ട് ഏട്ടൻ പറഞ്ഞു. ""പക്ഷെ ജയ്ക്ക് താടി നല്ല ചേർച്ചയല്ലേ അപ്പാ..."" ""ഞങ്ങളോട് പിണക്കമാണെങ്കിലും സ്വന്തം ഭർത്താവിനെ പുകഴ്ത്താനുള്ള ഒരു അവസരവും പാഴാക്കരുത്..""

പറയുന്നതിന്റെ കൂടെ എന്റെ എന്റെ തലയിലൊരു കൊട്ടും.. ""ഞാൻ സത്യം പറഞ്ഞതാ..""കൊറുവിച്ചു ""ഓഹ്ഹ്... ആയിക്കോട്ടെ... ഞാൻ ഒന്ന്‌ കുളിച്ചിട്ട് വരാം..."" ഏട്ടൻ പോയതും ഏട്ടത്തിയോട് കണ്ണു ചുരുക്കി കൊണ്ട് പ്ലീസ് ന്ന് പറഞ്ഞു. രാവിലെ തൊട്ട് ഏട്ടത്തിയുടെ പിറകെ ആയിരുന്നു കാറിന്റെ കാര്യത്തിൽ ഏട്ടനെ കൊണ്ട് സമ്മതിപ്പിക്കാൻ... ഒരു തരത്തിലാണ് ഏട്ടനോട് സമ്മതിപ്പിക്കാം എന്ന് സമ്മതിച്ചത്. ❤❤❤ മുറിയിലെത്തുമ്പോൾ ശരണേട്ടൻ ടി ഷേർട്ട് ഇടുകയായിരുന്നു.കാണാത്ത പോലെ നിൽക്കുന്നത് കണ്ടപ്പോൾ മുരടനക്കി. അപ്പോൾ മാത്രം കൈ കൊണ്ട് മുടി ഒതുക്കി കൊണ്ട് നോക്കി. അപ്പ പറഞ്ഞത് കൊണ്ടാവും താടി ഒക്കെ കളഞ്ഞിട്ടുണ്ട്. ""ശ്രദ്ധയ്ക്ക് കാർ...."" ""അവളുടെ വക്കാലത്തും കൊണ്ട് താൻ വരണ്ട... ആ കാർ വേണ്ട....അമ്മയ്ക്കും അപ്പയ്ക്കും ഒരു സമാധാനവും കിട്ടില്ല... അവളുടെ കൈ ഒക്കെ ആയാൽ വേറെ ഒരെണ്ണം വാങ്ങിച്ചു കൊടുക്കാം.."" ""അവളുടെ ഫേവറേറ്റ് കാറാ അത്... അവൾ കാരണമല്ലലോ ആസിഡന്റ് ആയത്..."" ""ഇതൊക്കെ കുഞ്ഞൻ എന്നോട് പറഞ്ഞതാ... വേറെ എന്തെങ്കിലുമുണ്ടെൽ പറ...""

ഗൗരവത്തിൽ പറഞ്ഞപ്പോൾ പിന്നെ ഒന്നും മിണ്ടിയില്ല. തിരിഞ്ഞു നടക്കുമ്പോഴേക്കും നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു.ഇരു കൈകൾ കൊണ്ടും മുറുകെ പിടിച്ചു. ""ഇതിനൊക്കെ വേണ്ടി നിനക്ക് എന്നോട് സംസാരിക്കാനറിയാം അല്ലേ "" ""വിട്ടേ... ശരണേട്ടാ...""കുതറി കൊണ്ടിരുന്നു. കുതറുന്നതിനോടാനുസരിച്ചു കൈയുടെ മുറുക്കവും കൂടി.. ""ശ്രദ്ധ നിർബന്ധിച്ചോണ്ടാ ഞാൻ..."" നെഞ്ചിൽ കൈകൾ വെച്ച് തള്ളി. പിറകോട്ടേക്ക് ആഞ്ഞപ്പോൾ മുറുകെ പിടിച്ചത് കൊണ്ട് ഞാനും വീഴാൻ പോയി ടേബിളിൽ പിടിച്ചു. ""നീ ടേബിളിൽ പിടിച്ചത് നന്നായി.. അല്ലേ നമ്മൾ രണ്ടും ഇപ്പൊ താഴെ കിടന്നേനെ...""സ്വരത്തിൽ ആ പഴയ കുസൃതി നിറഞ്ഞിരുന്നു. മുഖത്തേക്ക് നോക്കാതെ കൈ വിടിവിക്കാൻ നോക്കി കൊണ്ടേയിരുന്നു. ""ശരണേട്ടാ.. വിട്ടേ...എന്നെ താഴെ അന്വേഷിക്കും...."" ""താഴെ ഉള്ളവർക്കൊക്കെ നീ എന്താ വരാത്തതെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ...പിന്നെ നമ്മുടെ മോൻ.. അവൻ അപ്പയുടെയും അമ്മയുടെയും കൂടെ ചിരിച്ചു കളിക്കുവാ... നീ ലേറ്റ് ആയാൽ ആരും ചോദിക്കില്ല ആരൂ "" കാതിലെത്തുന്ന നിശ്വാസവും ആർദ്രമായ സ്വരവും ഉള്ളിൽ പിടച്ചിലുണ്ടാക്കി.

കുതറി മാറാൻ വെറുതെ ഒന്ന്‌ കൂടി ശ്രമിച്ചു. ""എത്ര നാളായി.. എത്ര നാളായി ആരൂ ഇങ്ങനെ നമ്മൾ ചേർന്നു നിന്നിട്ട്... നിന്നെ ഇങ്ങനെ ചേർത്തു പിടിക്കാൻ എനിക്ക്‌ കൊതി തോന്നിപോയെടി... "" ""എങ്ങനെ ജീവിച്ചതാടി നമ്മൾ... ഇങ്ങനെ ഇത്രയും നാൾ എന്നെങ്കിലും പിണങ്ങി നിന്നിട്ടുണ്ടോ നമ്മൾ.."" ""ഞാനാണോ കാരണം.. ഇങ്ങനെ ഒക്കെ ആയതിന് ഞാൻ ആണോ ശരണേട്ടാ കാരണം.. പറയ്...""ടി ഷർട്ട്‌ ഉലച്ചു കൊണ്ട് ചോദിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.ആ നെഞ്ചിൽ നെറ്റി മുട്ടിച്ചു നിന്നു. ""അല്ല ഞാനാ കാരണം... ഞാൻ മാത്രമാ കാരണം...നമുക്കൊന്നു കൂടി ജീവിച്ചു തുടങ്ങി കൂടെ ആരൂ.."" നെറുകയിൽ താടി മുട്ടിച്ചു കൊണ്ട് പറഞ്ഞു. പതിയെ അകന്നു മാറി ❤❤❤ എല്ലാവരോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജയ്യുടെ കോൾ വന്നത്. വേഗം ഫോണുമെടുത്ത് റൂമിലേക്ക് പോയി. ""ഹലോ....."" ""എന്തെടുക്കുവാ..."" ""എല്ലാവരോടും സംസാരിച്ചിരിക്കുവായിരുന്നു.."" എൽസ വന്നതൊക്കെ പറയുന്ന കൂട്ടത്തിൽ അറിയാതെ വായിൽ നിന്ന് കൈ വീങ്ങിയിട്ട് ഹോസ്പിറ്റലിൽ പോയെന്ന് പറഞ്ഞു പോയി. പിന്നെ ആള് മിണ്ടിയില്ല.

""ജയ്...."" മിണ്ടാതെ നിന്നപ്പോൾ പേടിച്ചു കൊണ്ട് വിളിച്ചു. ""ഒരു ദിവസം എത്ര പ്രാവിശ്യം നിന്നോട് പറയുന്നു കൈ ശ്രദ്ധിക്കണമെന്ന്... ഇതിപ്പോ രണ്ടാമത്തെ പ്രാവിശ്യമല്ലേ ഇങ്ങനെ ആവുന്നത്..."" ""പ്ലീസ് ജയ് വഴക്ക് പറയല്ലേ... അറിയാണ്ട് പറ്റിയതാ..."" ""എന്റെ കൈയിലാണോ അതോ നിന്റെ കൈയിലാണോ കെട്ട്.."" ""എന്റെ കൈയിലാ ജയ്..."" ""ആ ബോധം നിനക്കുണ്ടോ...നിനക്ക് കൈ അനക്കുമ്പോൾ വേദനിക്കുന്നില്ലേ ശ്രദ്ധ... ഡോക്ടർ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ കൈ അനക്കരുതെന്ന്... നിനക്കാ കൈയിലെ കെട്ടാഴിക്കണമെന്ന് ഒരാഗ്രഹവുമില്ലേ.."" ""മോനെ എടുത്തപ്പോൾ മോനൊന്ന് കുതറി അപ്പൊ മോൻ വീണുപോയാലോ എന്ന പേടിയിൽ പിടിച്ചു പോയതാ ജയ്...."" ""ആ വയ്യാത്ത കൈയും വെച്ച് എന്തിനാടി നീ കുഞ്ഞിനെ എടുക്കാൻ പോയെ..""ഒറ്റ ചീറലായിരുന്നു.. ""മോൻ വിശന്നു കരഞ്ഞപ്പോൾ ഏട്ടത്തിയുടെ അടുത്താക്കാൻ എടുത്തതാ.. വഴക്ക് പറയല്ലേ..

ജയ്....പ്ലീസ്"" ""ഞാൻ ഒന്നും പറയുന്നില്ല.... നിന്റെ ഇഷ്ടം പോലെ ചെയ്തോ.."" അപ്പൊ ഇത്രയും സമയം പറഞ്ഞതോ... ""ജയ്.....""ദയനീയമായി വിളിച്ചു ""ഞാൻ അതിനൊന്നും പറഞ്ഞില്ലാലോ ശ്രദ്ധ... കൈയിൽ കെട്ടും കെട്ടി നീ അവിടെ തന്നെ നിന്നോ...ഞാൻ ഇവിടെ ഒറ്റയ്ക്ക് നിന്നോളാം... നിനക്കവിടെ നിൽക്കാനല്ലേ ഇഷ്ടം... അവിടെ തന്നെ നിന്നോ...ഞാൻ ആയിട്ട് ഒന്നും പറയില്ല... എനിക്ക്‌ ഒറ്റക്ക് ജീവിച്ച് പണ്ടേ ശീലമാ..""അത് കേട്ടപ്പോൾ മനസ്സിൽ തോന്നിയത് കുസൃതിയാണ്...ഫോൺ നോക്കിയപ്പോൾ ഫോൺ കട്ടായിരുന്നു. അപ്പയുടെ മുറിയിൽ പോയപ്പോൾ അപ്പ മരുന്നൊക്കെ കഴിച്ച് കിടക്കാൻ നോക്കുകയായിരുന്നു.അമ്മ അപ്പയുടെ മെഡിസിൻ ഒക്കെ ഡ്രോയിൽ എടുത്തു വെക്കുന്നു.അപ്പയ്ക്ക് സങ്കടാവുമോ പോവണമെന്ന് പറഞ്ഞാൽ...അപ്പയ്ക്ക് ഇപ്പൊ ഞാൻ അടുത്തു വേണമെന്നുണ്ടാവില്ലേ...അപ്പയെ നോക്കിയപ്പോൾ അപ്പ എന്നെ തന്നെ നോക്കുകയാണ്.. ""അപ്പാ..."" ""എന്താടാ..."" ""അപ്പ ഞാൻ ജയുടെ വീട്ടിൽ പോട്ടെ..."" അത് പറഞ്ഞപ്പോൾ അപ്പ ഒരേ ചിരി. ഇതിനെന്താ ഇപ്പൊ ഇങ്ങനെ ചിരിക്കാൻ...

എനിക്ക്‌ എന്റെ ഭർത്താവിന്റെ അടുത്ത് പോവണം എന്നല്ലേ പറഞ്ഞെ.. ""ഇത് പറയാനാണോ നിന്റെ നഖം മുഴുവൻ തിന്നത്...""ചിരി നിർത്താതെ ചോദിച്ചു . അതിനും മാത്രം ചിരിക്കാനൊന്നുമില്ല... പിണക്കത്തോടെ അപ്പയെ നോക്കി ""അപ്പയ്ക്ക് സങ്കടാവുംന്ന് വെച്ചാ..."" ""നീ നിന്റെ ഭർത്താവിന്റെടുത്ത് പോകുന്നതിന് ഞാൻ എന്തിനാടി സങ്കടപെടുന്നേ..."" ""ജയ്ക്ക് നിന്നെ നോക്കാൻ ബുദ്ധിമുട്ടാവില്ലേ... ഷോപ്പിൽ പോവണ്ടതല്ലേ...""അമ്മയുടെ വേവലാതി അതാണ്. ""ജയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ലമ്മേ..."" ""ഇവളുടെ ഭർത്താവ് ഇവളുടെ കാര്യം നോക്കിക്കോളും അല്ലേടാ കുഞ്ഞാ..."" എന്നെ ചേർത്തു പിടിച്ചു അമ്മയോടായി പറഞ്ഞു. ""അല്ല പിന്നെ..."" അപ്പയ്ക്ക് നല്ലൊരു ഉമ്മ അങ്ങ് കൊടുത്തു. ""ഇതമ്മയ്ക്ക്..."" അമ്മയ്ക്കും ഒരുമ്മ കൊടുത്ത് മുറിയിലേക്ക് ഓടി ജയ്യേ വിളിക്കാൻ... ""ഇവൾക്ക് മച്ചൂരിറ്റി വെച്ചില്ലാന്ന് പറഞ്ഞാണോ നീ ഇവിടെ കിടന്ന് ടെൻഷനടിച്ചത്..."" അപ്പയുടെ പറച്ചിലും പൊട്ടിച്ചിരിയും പിറകിൽ നിന്ന് കേൾക്കാം..."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story