സസ്‌നേഹം: ഭാഗം 32

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ചന്ദ്രികേച്ചി വീട്ടിൽ ഉണ്ടോ എന്ന് നോക്കട്ടെ...""അതും പറഞ്ഞു പുറത്തേക്കിറങ്ങി. "" അയ്യോ.. ജയ് എന്താ പറയാനാ പോവുന്നെ..."" ജയ്യും അപ്പോഴാണ് ആലോചിച്ചത്.. ""അതൊക്കെ നാണക്കേടാണ് ജയ്..""കല്യാണം കഴിഞ്ഞ് ഇത്രേം ആയിട്ട് ഡ്രസ്സ്‌ അഴിക്കാൻ സഹായിക്കാൻ വേറൊരാളെ വിളിക്കുക ശരിക്കും നാണക്കേടാണ്.""ജയ് ഒന്ന് ഹെല്പ് ചെയ്തു തന്ന മതി..""ജയ് പിറകിൽ നിന്ന് ടോപ് പതിയെ ഉയർത്തി തന്നു.""ഇനി ജയ് പൊയ്ക്കോ.. ബാക്കി ഞാൻ ചെയ്തോളാം.."" ജയ് വേഗം പുറത്തേക്ക് പോയി. ഡ്രസ്സ്‌ മാറ്റി പുറത്തിറങ്ങിയപ്പോൾ ആളെ കാണുന്നില്ല. അടുക്കളയിൽ നോക്കിയപ്പോൾ ചായ ഉണ്ടാക്കുന്നു. ""എന്താ ഈ സമയത്തൊരു ചായ..??"" വാതിലിൽ ചാരി നിന്നു. ""എന്തോ കുടിക്കാൻ തോന്നി.. ഷോപ്പിലാവുമ്പോ ഈ സമയത്തൊരു ചായ പതിവാ.."" രണ്ട് ഗ്ലാസുകളിലായി ചായ പകർന്നു കൊണ്ട് പറഞ്ഞു. ശ്രദ്ധ മുഴുവൻ ചായ ഒഴിക്കുന്നതിലാണ്....

""കട്ടനാണ്... കുഴപ്പമില്ലല്ലോ... ഒറ്റക്കായോണ്ട് പാല് വാങ്ങാറില്ല. ..വൈകുന്നേരം പാല് വാങ്ങിക്കാം.."" ചായ ഗ്ലാസ്‌ കൈയിൽ തന്നു. ഒരു പ്ലേറ്റിൽ ബിസ്കറ്റും മറുകൈയിൽ ഗ്ലാസ്സുമായി ജയ് ഇറയത്തേക്ക് നടന്നു. പിറകെ ശ്രദ്ധയും. ""ഷോപ്പിൽ ഭയങ്കര തിരക്കാണെന്ന് പറഞ്ഞിട്ട് ഇന്ന് പോകുന്നില്ലേ..""ജയ്യുടെ അടുത്തായി ഇരുന്നു. തല ചെരിച്ചു നോക്കിയപ്പോൾ വഴിയിലേക്ക് നോക്കിയിരിക്കുകയാണ് ജയ്.ജയ്യുടെ ദേഹത്തേക്ക് ചാരി ഇരുന്നു കൊണ്ട് ചായ പതിയെ കുടിച്ചു. കട്ടൻ ചായ അത്ര ഇഷ്ടമല്ല.. പക്ഷെ ഈ ചായ ഒത്തിരി ഇഷ്ടമായി.തൊട്ടടുത്തു പ്രിയപെട്ടവൻ... എന്തിനെയും ഇഷ്ടപ്പെട്ടു പോവും ""ഇല്ല.. നാളെ പോകാം.. വൈകുന്നേരം ഷോപ്പ് ക്ലോസ് ചെയ്തിട്ട് ജിത്തു കണക്ക് ബുക്ക്‌ കൊണ്ട് തരും "" ""എന്തിനാ ആ പാവത്തിനെ ഇങ്ങനെ വഴക്ക് പറയുകയും കഴുതാന്ന് വിളിക്കുകയൊക്കെ ചെയ്യുന്നേ... ശരിക്കും പാവം തോന്നുന്നു.."" ""ഞാനായത് കൊണ്ടാ കഴുതാന്ന് മാത്രം വിളിക്കുന്നെ.. വേറെ വല്ലവരുമായിരുന്നേ വേറെ പലതും വിളിച്ചേനെ.. ഒരു ദിവസം ഒരാൾക്ക് ബാക്കി കൊടുത്തപ്പോ അഞ്ഞൂറ് രൂപ അധികം കൊടുത്തു..

അയാൾ നല്ല ആളായത് കൊണ്ട് തിരിച്ചു തന്നു..ഇനി ഇങ്ങനെ സംഭവിച്ചാൽ സാലറിയിൽ നിന്നും കട്ട്‌ ചെയ്യും ന്ന് പറഞ്ഞതിന് ശേഷമാ ഇത്തിരിയെങ്കിലും ശ്രദ്ധിക്കാൻ തുടങ്ങിയത്...കണക്കൊക്കെ ശരിയാക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ.."" ""എന്നാ ഇന്ന് പൊയ്ക്കൂടായിരുന്നോ..??"" ""ഇന്നെന്തോ പോവാൻ തോന്നിയില്ല...""ഒരു കള്ളച്ചിരിയോടെ എന്നിൽ നിന്ന് നോട്ടം മാറ്റി.എന്തൊക്കെയോ മാറ്റങ്ങളുണ്ട് ജയ്ക്ക്...ജയ് ഇങ്ങോട്ട് നോക്കിയപ്പോൾ ജയ്യിൽ നിന്നും കണ്ണുകളെടുത്തു. ""അതെന്താ തോന്നാഞ്ഞേ..""ഒരു ഈണത്തിൽ ചോദിച്ചു ""നിനക്കതറിയില്ലേ..??..""ആ കണ്ണുകൾ പോലും ചിരിക്കുന്നുണ്ട് അത് ചോദിച്ചപ്പോൾ..ഇല്ലെന്ന് ചുമലുകളുയർത്തി കാട്ടി. ""എന്നാ ശരി.. ഞാൻ ഞാൻ ഷോപ്പിലേക്ക് പോവാം..."" ""അയ്യോ.. ഞാൻ ചുമ്മാ പറഞ്ഞതാ...""എഴുന്നേറ്റ ജയ്യുടെ കൈയിൽ പിടിച്ചു. ""നിന്റെ പേരിൽ മാത്രേ ശ്രദ്ധയുള്ളൂ അല്ലേ...??""

ഇത്തിരി ഗൗരവം വന്നു ശബ്ദത്തിൽ.. ജയ്യുടെ കൈയിൽ പിടിക്കാൻ നോക്കിയപ്പോൾ വലതു കൈ അല്പം അനങ്ങി പോയി. ""ഗ്ലാസിങ്ങ് താ..""നിലത്ത് വെച്ച ഗ്ലാസ്സെടുത്തു ജയ്യുടെ കൈയിൽ കൊടുത്തു. ""ഇനി സ്ലിംഗ് പൗച്ചിൽ വെള്ളമാവേണ്ട മാറി നിന്നോ..""ജയ് ഗ്ലാസ്സൊക്കെ കുഴുകുമ്പോൾ അടുത്തു പോയി നിന്നതിനാണ്. ""ദേഷ്യാണോ ജയ്..."" ""എന്തിന്.. നിന്റെ കൈ അല്ലേ അനക്കുന്നെ.. എന്റെ കൈ അല്ലല്ലോ.."" കീഴ്ച്ചുണ്ട് ഉന്തി കൊണ്ട് ജയ്യേ നോക്കി. ""നിനക്കൊന്ന് ശ്രദ്ധിച്ചു കൂടെ ശ്രദ്ധാ.."" ""അറിയാതെ പറ്റി പോയതാ...ഇപ്പൊ വേദനയൊന്നുമില്ല ജയ്..""പിന്നെ ജയ് ഒന്നും പറഞ്ഞില്ല. ഞാനെന്താ സഹായിച്ചു തരേണ്ടത്..."" ""ഈ സ്ലാബോക്കെ തുടച്ചു വെക്ക്.. അപ്പോഴേക്കും ഞാൻ കറി വെക്കാം.."" ""ഞാൻ വിചാരിച്ചു കൈക്ക് സുഖമില്ലാത്തതല്ലേ.. മോള് അവിടെ പോയിരുന്നോന്ന് പറയുംന്ന്.. ജയ്ക്ക് ഒട്ടും സ്നേഹമില്ല.."" ""സത്യായിട്ടും എനിക്ക് സ്നേഹമില്ലേ..??""

""ഇല്ല.."" പതിയെ അടുത്തേക്ക് വന്നു. മുന്നിലായി വന്നു നിന്ന് ഇരു വശത്തുമായി കൈ വെച്ചു. ""ഒട്ടും..??"" മുഖത്തേക്ക് മുഖം അടുപ്പിച്ചു.അത്രയും അടുത്ത് ജയ് വന്നു നിന്നപ്പോൾ ഞെട്ടലോടെ ജയ്യേ നോക്കി. ""ജയ്... കൈ.."" ഫ്രക്ചർ ആയ കൈയിലേക്ക് വിരൽ ചൂണ്ടി. പെട്ടെന്ന് അല്പം പിറകിലേക്ക് മാറി പിന്നെ ഇടതു വശത്തേക്ക് വന്നു ചേർത്തു പിടിച്ച് നെറ്റിയുടെ വശത്തായി ചുണ്ടമർത്തി. താടിയിൽ പിടിച്ച് ജയ്യുടെ നേരെ തിരിച്ചു.നെറ്റിയിൽ അമർന്ന ചുണ്ട് മൂക്കിൻ തുമ്പിലേക്കും പടർന്നു. കണ്ണുകളിൽ ആ ചുണ്ടിന്റെ നനവറിഞ്ഞപ്പോൾ കണ്ണുകൾ ഇറുക്കി ചിമ്മി. വിറയ്ക്കുന്നുണ്ട് ചുണ്ട്.. ഒപ്പം ഹൃദയം ചുംബനമറിഞ്ഞത് പോലെ തുടി കൊട്ടുന്നു. കവിളുകൾ നാണം കൊണ്ട് ചുവന്നപ്പോൾ ജയ്യുടെ ടി ഷർട്ടിൽ കൈവിരലുകൾ മുറുകി. ഓരോ പ്രാവിശ്യം ചുണ്ടമരുമ്പോഴും ടി ഷർട്ടിലെ പിടുത്തം മുറുകി.ആ ചുണ്ടിന്റെ നനവ് ഹൃദയത്തിലേക്കും പടരുന്ന പോലെ.. ""ഇഷ്ട്ടമാണ്.. ഒരുപാട്... ഒരുപാട്..""

ചെവിയിൽ ചുണ്ടമർത്തി കൊണ്ട് പതിയെ മൊഴിഞ്ഞു.ആ നെഞ്ചിലേക്ക് ചാഞ്ഞു. ലോകം മുഴുവൻ ഞങ്ങൾ ഇരുവർക്കിലേക്കായി ചുരുങ്ങി.ജയ്യുടെ ഹൃദയവും വല്ലാതെ മിടിക്കുന്നു. കൗതുകത്തോടെ അതിലേറെ പ്രണയത്തോടെ...നാണത്തിൽ കുതിർന്ന മുഖത്തോടെ ആ താളത്തിനായി കാതോർത്തു. ""കറി ആക്കണ്ടേ.. ഇപ്പൊ തന്നെ പന്ത്രണ്ടു മണിയൊക്കെ കഴിഞ്ഞു കാണും.."" പതിയെ അരികിൽ നിന്ന് മാറി ജയ് കറിക്കായി പച്ചക്കറി അരിയാൻ തുടങ്ങി. മുഖത്ത് ഒഴുകി നടന്ന ചുംബനത്തിൽ നിന്ന് മുക്തയാവാതെ ജയ്യേ തന്നെ നോക്കി നിന്നു.എല്ലാം പുതുമയുള്ളതാണ്.. ജയ്യുടെ നോട്ടം.. സംസാരം.. . ഇപ്പൊ ഈ ചുംബനങ്ങളും..ഇടക്കൊക്കെ കള്ള നോട്ടങ്ങൾ തേടിയെത്തുന്നുണ്ട്. പിന്നെ സംസാരമൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല.. ""മ്മ്ഹ്ഹ്..""കൈ നീട്ടാനായി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് മൂളി. വലതു കൈയിൽ തവിയുണ്ട്. കറി ടേസ്റ്റ് ചെയ്ത് നോക്കാനാണ്..രണ്ടു മൂന്ന് പ്രാവിശ്യം ഊതി കറിയുടെ ചൂടാകറ്റിയ ശേഷം കൈയിലേക്ക് കറി ഉറ്റിച്ചു തന്നു.സൂപ്പരെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ഒന്ന് ചിരിച്ചു.

""കൈക്ക് വയ്യാത്തോണ്ട് അമ്മ വാരി തരികയാ ചെയ്യാറ്.."" ടേബിളിൽ ചോറും കറിയുമെടുത്തു വെച്ചപ്പോൾ ജയ്യോടായി പറഞ്ഞു. ഒന്നും പറയാതെ ഒരു പ്ലേറ്റിൽ ചോറും കറിയുമെടുത്ത് അടുത്തേക്ക് കസേര വലിച്ചിട്ട് ഇരുന്നു.ചോറ് നീട്ടിയപ്പോൾ വാ തുറന്നു. ""വെള്ളം..""രണ്ട് മൂന്ന് പ്രാവിശ്യം വാരി തന്നപ്പോൾ ടേബിളിൽ വെച്ച ഗ്ലാസ്സിലേക്ക് കണ്ണുകൾ പായ്ച്ചു കൊണ്ട് പറഞ്ഞു.വേഗം വെള്ളമെടുത്തു തന്നു ""ജയ്ക്ക് വേണ്ടേ..""പിന്നെ ഒരു പ്രാവിശ്യം ജയ് കഴിച്ചു. പിന്നെ എനിക്ക്.. അങ്ങനെ.. അങ്ങനെ.. അവസാനം മതി എന്ന് പറഞ്ഞപ്പോൾ നിർത്തി. അമ്മയായിരുന്നേ മതി എന്ന് പറഞ്ഞാൽ രണ്ടുരുള കൂടി അധികം കഴിപ്പിക്കും... ജയ്ക്ക് പിന്നെ ഉച്ച ഉറക്കം ശീലമില്ല..ഞാൻ ഉച്ചക്ക് കിടന്നപ്പോൾ പുറത്തു പോയി.. പാലൊക്കെ വാങ്ങാനാണ്.കിടന്നിട്ട് ഉറക്കം വന്നില്ല..വീട്ടിലായിരുന്നേ വാവയൊക്കെ ആയി എപ്പോഴും ബഹളമായിരിക്കും...എന്തോ ശൂന്യത തോന്നിയപ്പോൾ അപ്പയെ വിളിച്ചു അപ്പയോടും അമ്മയോടും സംസാരിച്ചു. ഏട്ടത്തി മോനെ ഉറക്കാൻ നോക്കുകയായിരുന്നു.. മോന്റെ കരച്ചിൽ കേൾക്കുന്നുണ്ട്..

സുഖമില്ലാത്തത് കൊണ്ട് ഭയങ്കര വാശിയായിരുന്നു അത്രേ... ജയ് തിരിച്ചു വന്നപ്പോൾ ജയ്യോടൊപ്പം തൊടിയിലേക്ക് പോയി.ജയ് ഓരോന്ന് ചെയ്യുന്നത് നോക്കിയിരുന്നു.എല്ലാം കഴിഞ്ഞപ്പോൾ അടുത്തു വന്നിരുന്നു. ""മണ്ണും വിയർപ്പുമാ...""കൈയിൽ കൊരുത്തു പിടിച്ചപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു.""സാരല്ല.."" കണ്ണുകൾ ആ ചിരിയിൽ കുടുങ്ങി നിന്നു... പിന്നെയാ കണ്ണിലും... ""ശ്രദ്ധേച്ചി..."" ശ്രുതിയുടെ നീട്ടിയുള്ള വിളി കേട്ടപ്പോൾ കണ്ണുകൾ മാറ്റി. ""ശ്രുതി വന്നു തോന്നുന്നു.."" ഡ്രെസ്സിലെ പൊടി തട്ടി കൊണ്ട് എഴുന്നേറ്റു. വീട്ടിലേക്ക് നടന്നു.. പിറകിലായി ജയ്യും.ശ്രുതിയുടെ കൂടെ ചന്ദ്രികേച്ചിയുമുണ്ടായിരുന്നു. ""ശ്രദ്ധയുടെ കൈയുടെ എങ്ങനെയുണ്ടെന്ന്ന് അറിയാലോന്ന് വെച്ച് വന്നതാ.."" ""ഇപ്പൊ കുഴപ്പമൊന്നുമില്ല ചേച്ചി..മൂന്ന് ദിവസം കഴിഞ്ഞാ കെട്ടഴിക്കാംന്ന ഡോക്ടർ പറഞ്ഞെ.."" ""ഇതിന് മുൻപേ ശരിയാവേണ്ടതായിരുന്നു ഇവളുടെ അശ്രദ്ധ കാരണമാ ഇത്രേം നീണ്ടത്..""

പിറകെ വന്ന ജയ്യുടെ വകയാണ് ആ ഡയലോഗ്. ജയ്യേ നന്നായൊന്ന് നോക്കി പേടിപ്പിച്ചു. ""അല്ലേ ചേച്ചി..."" ചന്ദ്രികേച്ചി ഒന്ന് ചിരിച്ചു. ""ഇവൾക്കൊരു ആലോചന വന്നിട്ടുണ്ട്.. ബ്രോക്കർ കൊണ്ട് വന്നതാ.."" അതാണ് പെണ്ണ് അടങ്ങി നിന്നത്.. അല്ലേ ബഹളം വെക്കേണ്ട സമയം കഴിഞ്ഞു. ""അവള് കുഞ്ഞല്ലേ ചന്ദ്രികേച്ചി... പഠിച്ചൊരു ജോലി ഒക്കെ ആവട്ടെ..എന്നിട്ട് മതി കല്യാണം "" ""ഞാൻ മാത്രല്ലേ ഉള്ളൂ അതിന്റെ ഒരു ആധി.."" ""അപ്പൊ ഞങ്ങളൊക്കെ ആരാ... ആരുവിനെയും ഇവളെയും ഞാൻ വേർതിരിച്ച് കണ്ടിട്ടില്ല.. ചന്ദ്രികേച്ചി അയാളോട് ഇപ്പൊ കല്യാണം നോക്കുന്നില്ലെന്ന് പറയ്.. ഈ കാലത്ത് വെറുമൊരു ഡിഗ്രി കൊണ്ടൊന്നും ഒരു കാര്യവുമില്ല..." " ""അപ്പൊ അങ്ങനെ പറയാല്ലേ..."" ചന്ദ്രികേച്ചി അത് പറഞ്ഞപ്പോഴാണ് ശ്രുതിയുടെ മുഖം തെളിഞ്ഞത്. ""ഞാനൊന്ന് കുളിച്ചിട്ട് വരാം.. നിങ്ങൾ സംസാരിച്ചിരിക്ക്.."" കുറച്ചു സമയം സംസാരിച്ചിരുന്ന് ചന്ദ്രികേച്ചി പോയി. കുളിച്ചു വന്നതും ജയ് പഴംപൊരി ഉണ്ടാക്കാൻ തുടങ്ങി. "" ജയ്യേട്ടന് പഴംപൊരി അല്ലാതെ വേറൊന്നും ഉണ്ടാക്കാനറിയില്ലേ.. എപ്പോ നോക്കിയാലും പഴംപൊരി.. ""

""എന്നിട്ട് നീ തിന്നാതിരിക്കില്ലല്ലോ.."" ശ്രുതി കളിയാക്കിപ്പോൾ തിരിച്ചും കൊടുത്തു. ""വേറെ ഒന്നുമില്ലാത്തോണ്ടല്ലേ തിന്നുന്നെ.. അല്ലാതെ ഇഷ്ടായിട്ടൊന്നുമല്ല.."" ""നിനക്കിത്തിരി നാവ് കൂടുന്നുണ്ട്.. അധികം കളിച്ചാ ആ ബ്രോക്കർ പറഞ്ഞ ചെക്കനെ കൊണ്ട് കെട്ടിക്കും.."" രണ്ടിന്റെയും വഴക്ക് നോക്കി നിന്നു. ശ്രുതി ഉള്ളത് കൊണ്ടാവും പഴംപൊരി ചെറിയ ചെറിയ കഷ്ണങ്ങളാക്കി തന്നു.. കൂടെ ഒരു സ്പൂണും ""വായിൽ വെച്ച് കൊടുത്തൂടെ ജയ്യേട്ടന്.. ഞാനുള്ളത് കൊണ്ടുള്ള നാണമാണോ..."" ശ്രുതി അത് മനസിലാക്കിയത് പോലെ കളിയാക്കി. ""നീ ഉണ്ടായാൽ എനിക്കെന്താ..""അതും പറഞ്ഞ് പ്ലേറ്റിൽ നിന്ന് പഴംപൊരി എടുത്തു വായിൽ വെച്ചു തന്നു. ""ശരിക്കും ശ്രുതി പറഞ്ഞ പോലെ നാണം കൊണ്ടാണോ...""ശ്രുതി പോയപ്പോൾ ചോദിച്ചു. ""അതും കാരണമാണ്.. അതിന്റെ നാവ് നിനക്കറിയില്ലേ.. പിന്നെ വല്യ കുട്ടി അല്ലേ അവള്.. അവളുടെ മുന്നിൽ വെച്ച് അകലം പാലിക്കണ്ടേ..പക്ഷെ സമ്മതിക്കേണ്ടേ കുട്ടി പിശാച്.."" രാത്രി ആയപ്പോഴേക്കും ഏട്ടൻ വിളിച്ചു.. ചെയ്തതിലൊക്കെ എന്തൊക്കെയോ മിസ്റ്റേക്ക്.. കറക്റ്റ് ചെയ്ത് അയക്കാൻ പറഞ്ഞു..

കൂടെ ശ്രദ്ധിച്ചു ചെയ്തു കൂടെ എന്ന ചെറിയൊരു ശാസനയും.. ഭക്ഷണം കഴിച്ച് ബെഡിൽ മടിയിൽ തലയണ വെച്ച് അതിന്റെ മുകളിൽ ലാപ് വെച്ചിരുന്നു. ജിത്തു കൊണ്ട് വന്ന കണക്ക് ബുക്കുമായി ടേബിളിൽ കൈ ഊന്നികസേരയിൽ ജയ്യും.. ഇടക്ക് അവനെ വിളിച്ച് എന്തൊക്കെയോ സംശയം ചോദിക്കുകയും വഴക്ക് പറയുന്നുമൊക്കെ ഉണ്ട്.. ""ഏട്ടാണോ ആറാണോ ഒന്നും മനസിലാവുന്നില്ലന്നൊക്കെ പിറുപിറുക്കുന്നുണ്ട്.. കുറച്ചു ചെയ്തപ്പോൾ തന്നെ മടുപ്പ് വന്നു.. ലാപ് അടച്ചു വെച്ച് മറ്റൊരു കസേരയിൽ ജയ്യുടെ അടുത്തു പോയിരുന്നു. നല്ല ദേഷ്യത്തിലാണ് ആള്.. കഴുത എന്നൊക്കെ പിറുപിറുക്കുന്നുണ്ട്.. കുറെ ഇരുന്നപ്പോൾ ഉറക്കം വന്നു. ടേബിളിൽ തല വെച്ചു കിടന്നു. ""ഉറക്കം വരുന്നുണ്ടേ പോയി കിടന്നോ..ഇത് ഇപ്പൊ തീരും.."കണക്ക് നോക്കുന്നത് നിർത്തി കൊണ്ട് പറഞ്ഞു. ""ജയ്യുടെ കണക്ക് നോക്കൽ കഴിഞ്ഞിട്ട് കിടക്കാം..."" ""നീ ഇങ്ങനെ ഇരുന്ന് ഉറങ്ങിയാ എനിക്കും ഉറക്കം വരും.. പോയി കിടന്നോ..

""ഗൗരവത്തിൽ പറഞ്ഞു.പിണക്കത്തോടെ ജയ്യേ ഒന്ന് നോക്കിയിട്ട് പോയി ചുവരിനോട് ചേർന്നു കിടന്നു.കുറച്ചു കഴിഞ്ഞപ്പോൾ ഇടുപ്പിലൂടെ കൈകൾ ഇഴഞ്ഞു വരുന്നതറിഞ്ഞു. ""കണക്ക് നോക്കി തീർക്കണ്ടേ.. അത് കൊണ്ട് പറഞ്ഞതല്ലേ...""ചേർന്നു കിടന്ന് ചുറ്റി പിടിച്ച് കാതിലായി പറഞ്ഞു. ഒന്നും പറയാതെ ആ കൈ വിടിവിക്കാൻ നോക്കി. ""അടങ്ങി കിടക്ക് ശ്രദ്ധാ.. കൈ വേദനിക്കും.."" പതിഞ്ഞ സ്വരത്തിൽ ശാസിച്ചപ്പോൾ അടങ്ങി കിടന്നു. ""ഒരുപാടുണ്ട് ശരിയാക്കാൻ.. അതല്ലേ... ദേഷ്യം മാറിയോ.."" ""മ്മ്ഹ്ഹ്..""ഒന്ന് മൂളിയപ്പോൾ ഇടതു കൈവിരലിൽ കോർത്തു പിടിച്ചു. അവൾ ഉറങ്ങിയെന്ന് തോന്നിയപ്പോൾ പതിയെ അകന്നു മാറി .കണക്ക് നോക്കാനായി കസേരയിൽ പോയിരുന്നു. ❤❤ ❤ വരേണ്ട സമയമായിട്ടും ശരണേട്ടൻ വന്നില്ല. കുറച്ചു സമയം അമ്മയും വന്നിരുന്നു സോഫയിൽ.. പോയി ഉറങ്ങിക്കോളാൻ പറഞ്ഞപ്പോൾ പോയി കിടന്നു മോനെ അപ്പയുടെ അടുത്തായി കിടത്തി. വല്ലാതെ പേടി തോന്നി.. ഫോൺ ആണേ സ്വിച് ഓഫ്‌... ഇത് വരെ ഇങ്ങനെ ലേറ്റ് ആയിട്ടില്ല... പേടിപ്പിക്കുന്ന ചിന്തകൾ ഓരോന്നായി മനസിനെ കീഴടക്കി.

ഒന്ന് ശരണേട്ടനെ കണ്ടാ മതി എന്ന് തോന്നി.. ഇടക്കിടക്ക് ഫോണിൽ ട്രൈ ചെയ്തു കൊണ്ടിരുന്നു....സ്വിച് ഓഫ്‌ എന്ന പല്ലവി മാത്രം.. ലേറ്റ് ആവുമെങ്കിൽ ഒന്ന് പറഞ്ഞു കൂടെ...രാവിലെ ശരിക്കൊന്ന് കണ്ടത് കൂടി ഇല്ല.. മോനെ എടുത്തു നടക്കുകയായിരുന്നു....ഇങ്ങോട്ട് വന്നു സംസാരിച്ചതുമില്ല... കരച്ചിൽ തൊണ്ടയിൽ കുടുങ്ങി കിടക്കുന്നത് പോലെ... ഇന്ന് വന്നാൽ സംസാരിക്കണമെന്ന് കരുതിയതാണ്... ഇരു കൈകളിലായി മുഖം മറച്ചിരുന്നു.കാറിന്റെ ശബ്ദം കേട്ടപ്പോൾ സിറ്റ് ഔട്ടിലേക്ക് ഓടി.. അത്രയ്ക്ക് പേടിച്ചു പോയിരുന്നു.ഒന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പ് വരുത്തി. ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു. ""ഞാൻ പുറത്തു നിന്ന് കഴിച്ചിട്ട വന്നേ..""ടേബിളിൽ കഴിക്കാനെടുത്ത്‌ വെക്കുന്നത് കണ്ടപ്പോൾ പറഞ്ഞു. പത്രങ്ങളൊക്കെ ഒച്ചയിൽ തന്നെ എടുത്തു വെച്ചു. അമ്മയെ തട്ടി വിളിച്ച് ഉറങ്ങി കിടന്ന മോനെ എടുത്തു. രാത്രി ചിലപ്പോ ഉണർന്ന് കരയും. ഞാൻ വരാനായി ശരണേട്ടൻ നിൽക്കുന്നത് കണ്ടിട്ടും കാണാത്തത് പോലെ മുകളിലേക്ക് നടന്നു """തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story