സസ്‌നേഹം: ഭാഗം 4

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""സാരല്ല... ഏട്ടന്റെ പിണക്കം ഒക്കെ തീർന്നോളും...ഏട്ടൻ നിന്നെ കാണാൻ വന്നില്ലേ... ഇനി നമ്മളെ വീട്ടിലേക്ക് ക്ഷണിക്കും... അല്ലെ ഒരു കാര്യം ചെയ്യാം.. ക്ഷണിക്കാനൊന്നും നിൽക്കേണ്ട... നമുക്ക് നാളെ കഴിഞ്ഞ് അങ്ങോട്ട് പോവാം...പോരെ.."" ഇരു കൈ കൊണ്ടും അവളെ ചുറ്റി പിടിച്ചു...അവളുടെ കൈകളും അവനിൽ മുറുകി.. ഇത്തിരി നേരം കൂടി അങ്ങനെ തന്നെ നിന്നു... പിന്നെപ്പോഴോ അവളെ നെഞ്ചോരം കിടത്തി അവൻ ഉറങ്ങി.... ""കരച്ചിലൊക്കെ തീർന്നോ..."" അവന്റെ കൈക്കുള്ളിൽ കിടന്ന് അവനെ തന്നെ നോക്കി കിടന്നു അവൾ... ഒന്ന് കൂടി അവന്റെ അടുത്തേക്ക് ചുരുണ്ടു കൂടി കിടന്നു ""അതോ.. ഇന്നും കരയാൻ ഉള്ള പ്ലാൻ ഉണ്ടോ..""

ഇല്ല എന്നർത്ഥത്തിൽ ആരതി ചുമലുകൾ ഉയർത്തി ഇരു കണ്ണും ചിമ്മി... "'ഇന്ന് പോവാൻ പറ്റ്വോ വീട്ടിൽ.."" ""ഇന്ന് ഒരുപാട് തിരക്കുകൾ ഉള്ളതാ... നാളെ പോകാം... പോരെ.."" നേർത്ത സ്വരത്തിൽ പറഞ്ഞു ""മ്മ്ഹ്ഹ്..."" ഇത്തിരി നേരം കഴിഞ്ഞ് അവനിൽ നിന്നും അകന്നു.. ""അതേ... ഇന്നലെ രാത്രി നീ കരഞ്ഞ് നശിപ്പിച്ചില്ലേ... നമ്മക്ക് അത് കോംപ്ലിമെന്റ് ആക്കണ്ടേ..."" അവളുടെ കൈയിൽ തടവി കൊണ്ട് വല്ലാത്ത ഭാവത്തിൽ ശരൺ പറഞ്ഞു ""ഇവിടെ ഇരുന്ന് ഒറ്റക്ക് കോംപ്ലിമെന്റാക്കിയാ മതി.. ഇനിയും അടുക്കളയിൽ മുഖം കാണിച്ചില്ലേ പാത്രങ്ങളുടെ ഒച്ചപ്പാട് ഇവിടെ വരെ കേൾക്കും..."" അവന്റെ മൂക്ക് ചുഴറ്റി കൊണ്ട് പറഞ്ഞു...""പോടീ.. ""

കള്ള ദേഷ്യത്തിൽ അവളുടെ കൈ തട്ടി മാറ്റി കമഴ്ന്നു കിടന്നു...മുടി ചുറ്റികെട്ടി കൊണ്ട് കള്ള പിണക്കത്തിൽ കിടക്കുന്ന ശരണിനെ നോക്കി ചിരിച്ചു.വാതിലിൽ തുറക്കും മുൻപ് കൈ വെച്ച് കൊണ്ട് ചുണ്ടുകൾ കൂർപ്പിച്ച് ഉമ്മ കൊടുത്തു... ചിരിയോടെയവൻ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു... വാതിൽ ചാരി അടുക്കളയിലേക്ക് നടന്നു.വിചാരിച്ചത് പോലെ തന്നെ അമ്മയുടെ മുഖത്ത് ഇത്തിരി കനം വെച്ചിട്ടുണ്ട്...ശരണേട്ടനേയും അപ്പയെയും പേടിച്ചിട്ടാവും ഇപ്പൊ കുറ്റപ്പെടുത്താനോ വഴക്കിനോ വരില്ല എന്നാലും രാവിലെ അടുക്കളയിൽ എത്താൻ ലേറ്റ് ആയാൽ എപ്പോഴും ഉള്ളതാണ് ഈ കനം... അമ്മയോട് പറയാൻ പറ്റുമോ അമ്മയുടെ മോൻ വിടാഞ്ഞിട്ടാണെന്ന്...

ആരതിയെ കണ്ടപ്പോ ഒന്ന് കൂടി മുഖത്തെ കനം കൂടിയോ എന്ന് സംശയം... ചായയ്ക്ക് വെള്ളം വെച്ചതേ ഉള്ളൂ... ആരതി പത്മയെ... ശരണിന്റെ അമ്മയെ ശ്രദിക്കാതെ ഫ്രിഡ്ജിൽ നിന്നും ഇന്നലെ രാത്രി അരച്ച് വെച്ച ദോശ മാവെടുത്ത് ദോശ ഉണ്ടാക്കാൻ തുടങ്ങി..നാലഞ്ചു ദോശ ആയപ്പോഴേക്കും ശ്രദ്ധയും എത്തിയിരുന്നു.. വീടിന് മുൻപിൽ ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ശ്രദ്ധ ഓടി സെൻട്രൽ ഹാളിലെത്തി... ശരണിനോട് സംസാരിച്ചു കൊണ്ട് സെൻട്രൽ ഹാളിലേക്ക് കയറി വരികയായിരുന്നു ജയ്... കൈയിലുണ്ടായിരുന്ന പാക്കറ്റ് ഏടത്തിയെ ഏല്പിച്ചു എന്തൊക്കെയോ ചോദിക്കുന്നു... ഏടത്തിയുടെ തൊട്ടടുത്തു നിന്ന എന്നെ നോക്കിയതേ ഇല്ല...

എന്നും കിട്ടാറുള്ള ദേഷ്യത്തോടെ ഉള്ള നോട്ടം പോലുമില്ല...ഏടത്തിയുടെ ചുമലിൽ താടി ഊന്നി അങ്ങേരെ തന്നെ നോക്കി നിന്നു... സോഫയിൽ ഇരുന്ന് ഏട്ടനോട് സംസാരിക്കുകയാണ്... ഏടത്തിയും എന്തൊക്കെയോ പറയുണ്ട്‌... അപ്പ ഓഫീസിൽ പോയിരുന്നു... ഏട്ടൻ ഇറങ്ങാൻ വേണ്ടി നോക്കുമ്പോഴാണ് ജയ് വന്നത്.. അമ്മയും എന്തൊക്കെയോ ചോദിക്കുണ്ട്... മറ്റെല്ലാരെരോടും സംസാരിക്കുന്ന ജയ്യെ നോക്കി നിന്നു... സംസാരിക്കുമ്പോൾ ചുണ്ടുകൾ അനങ്ങുന്നത്... കണ്ണുകൾ ചലിക്കുന്നത്... എപ്പോഴും കുറ്റിത്താടി ഉണ്ടാവും... ഒരിക്കലും ഷേവ് ചെയ്ത് കണ്ടിട്ടില്ല... ഇടക്കെപ്പോഴോ അറിയാതെ തന്നിലേക്ക് നോട്ടം പാറി വന്നതും അതേ വേഗത്തിൽ നോട്ടം മാറ്റി കളഞ്ഞു...

"'ഞാൻ കൊടുക്കാം ഏടത്തി.."" ഏട്ടത്തിയോടപ്പം ചായ എടുക്കാൻ വേണ്ടി അടുക്കളയിൽ പോയതാണ്...ഏട്ടത്തി ട്രെ എടുക്കാൻ നോക്കിയപ്പോൾ ചാടിക്കേറി എടുത്തു... എന്നെ നോക്കാതെ ഏട്ടനോട് സംസാരിച്ചു കൊണ്ടാണ് ചായ കപ്പ് ട്രെയിൽ നിന്നും എടുത്തത്... അറിഞ്ഞു കൊണ്ട് തന്നെയാ... അല്ലാതെന്താ ഇത്ര അളിയൻ സ്നേഹം.... ജാഡ...... പെട്ടെന്ന് മറ്റൊരു ചിന്ത മനസ്സിൽ വന്നപ്പോൾ ജയ്യോടുള്ള പരിഭവമെല്ലാം മാറി.... ജയ്ക്ക് തന്നെ നോക്കാൻ നല്ല ബുദ്ധിമുട്ട്... മനസ്സിൽ കള്ളത്തരം ഉള്ളത് കൊണ്ടല്ലേ....

""ഇവരുടെ കൂടെ എല്ലാവരും വീട്ടിലേക്ക് വരണംട്ടോ...""അമ്മയെ നോക്കിയാണ് അത് പറഞ്ഞത്... യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഏട്ടത്തി ജയ്യുടെ കൈയിൽ തൂങ്ങി കൊണ്ട് നിൽക്കുന്നുണ്ട്...ബൈക്കിനടുത്ത് വരെ രണ്ടും അങ്ങനെ തന്നെയാ നടന്നത്.. ഏട്ടൻ അവരുടെ പിറകെ... അമ്മയും ഞാനും ഏട്ടന് പിറകെ...ഏട്ടത്തി ജയ്യുടെ ഷിർട്ടിന്റെ കോളർ പിടിച്ച് നേരെ ഇട്ടു കൊടുക്കുന്നു... കയ്യിൽ പിടിച്ച് സംസാരിക്കുന്നു... അങ്ങനെ എന്തൊക്കെയോ ചെയ്യുന്നു..ആള് ആകെ എക്സ്റ്റ്മെന്റിലാണെന്ന് തോന്നുന്നു.. എല്ലാവരോടും യാത്ര പറയുമ്പോഴും ഒരു നോട്ടമെങ്കിലും ഇങ്ങോട്ട് ഉണ്ടാവുംന്നു വെച്ചു... പക്ഷെ ഉണ്ടായില്ല...നോക്കില്ല എന്നറിയാം.. എന്നാലും വല്ലാത്തൊരു സങ്കടം...

ഒരു നോട്ടം പോലും താൻ അർഹിക്കുന്നില്ലേ... പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല... അവിടെ നിന്ന് വലിഞ്ഞു... ""നിന്നോട് എങ്ങനെയാ ഞാൻ താങ്ക്സ് പറയ്കാ... .എനിക്കറിയാം നീ പറഞ്ഞിട്ടാണെന്ന്...."" ഏട്ടത്തി കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.. ""പണ്ടത്തെ പോലെ ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു... ആരുന്ന് വിളിച്ചു..."" എങ്ങനെയാ സന്തോഷം കാണിക്കേണ്ടത് എന്ന് പോലും ഏടത്തിക്ക് മനസിലാവുന്നില്ല... അമ്മ മരിച്ചപ്പോ അച്ഛൻ വേറെ കല്യാണം കഴിച്ചത് അമ്മ വീട്ടുകാർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു... ഏട്ടനും അത് ഉൾകൊള്ളാൻ പറ്റിയില്ല ... ഞങ്ങളെ രണ്ടാളെയും മാമൻ തറവാട്ടിലേക്ക് കൊണ്ട് പോയി... ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു അവർക്ക് ...

ഒരിക്കൽ സ്കൂളിൽ കളിച്ചോണ്ടിരിക്കുമ്പോൾ ഞാൻ തല ചുറ്റി വീണു... പിന്നെയാ അറിഞ്ഞത് ഹാർട്ടിന് ഹോൾസ് ഉണ്ടെന്ന്... ചികിത്സയും കാര്യങ്ങളുമായി ഒരുപാട് ചിലവായപ്പോ മാമിയുടെ ഒക്കെ മുഖം കറുക്കാൻ തുടങ്ങി... കുത്തുവാക്കുകൾ കുറെ ആയപ്പോ ഏട്ടൻ എന്നെയും കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് വന്നു.. അന്ന് ഏട്ടൻ പ്ലസ് ടുവിനു പഠിക്കുവാ... എന്റെ ട്രീറ്റ്മെന്റിന് വേണ്ടി പഠിത്തമൊക്കെ കളഞ്ഞ് ജോലിക്ക് പോയി തുടങ്ങി... നാട്ട്കാരുടെ കൂടി സഹായം കൊണ്ടാ ചികിയിൽസിച്ചത്... ആ ഏട്ടനെയാ ഞാൻ വേദനിപ്പിച്ചത്... ഏട്ടത്തി അത് പറഞ്ഞപ്പോൾ ജയ്യെ കാണാൻ തോന്നി... ഏട്ടൻ ഇറങ്ങിയതിന് പിന്നാലെ അമ്മയോടും ഏടത്തിയോടും കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് ഇറങ്ങി...

നേരെ പോയത് ജയ്യുടെ ഷോപ്പിലേക്കാണ്... ഏറെ വർഷമൊന്നും ആയിട്ടില്ല ജയ് ആ ഷോപ്പ് തുടങ്ങിയിട്ട്...പാർട്ണർഷിപ് ആണ്...അതിന് പുറമെ എല്ലാ ജോലിയും എടുക്കും... ഏട്ടത്തി പറഞ്ഞ അറിവാണ്.... എന്നെ കണ്ടതും കാണാതെ പോലെ ഒരു സൈഡിലേക്ക് നോക്കി ഇരുന്നു.. ""ജയ്... എനിക്ക് സംസാരിക്കണം..."" ""കുട്ടിക്കളി കളിക്കാതെ നീ പോയെ... ആൾക്കാർ ശ്രദിക്കുന്നു.."" അത് കേട്ടപ്പോ വാശി കയറി.. ഒരാളെ അവഗണിക്കുന്നതിനും കണക്കില്ലേ.... ""ജയ്... സംസാരിക്കാതെ ഞാൻ പോവില്ല..."" ""ശ്രദ്ധ... കളിക്കല്ലേ... നീ ആൾക്കാരെ കാണുന്നില്ലേ..."" ആൾക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്... ""ഈ എപ്പോഴായാലും തിരക്ക് കഴിയല്ലോ... അത് വരെ ഞാൻ വെയിറ്റ് ചെയ്തോളാം..""

വാശിയോടെ അതും പറഞ്ഞ് ഷോപ്പിൽ നിന്ന് കുറച്ച് മാറി കാർ പാർക്ക് ചെയ്തു ..സൈഡ് ഗ്ലാസിൽ കൂടി നോക്കിയപ്പോൾ ജയ് ആൾക്കാരോട് സംസാരിക്കുന്നതൊക്കെ കണ്ടു.. ഈ ഭാഗത്തേക്ക്‌ നോക്കിയതേ ഇല്ല ഷോപ്പിലെ ആളുകളെല്ലാം പോയിട്ടും ജയ് അങ്ങനെ തന്നെ ഇരുന്നു... ജയ്യെ നോക്കി ഞാനും.. കുറച്ച് കഴിഞ്ഞ് ഉള്ളിലെ വാശിയൊക്കെ സങ്കടമായി മാറി തുടങ്ങി....സ്റ്റിയറിങ്ങിൽ തല ചായ്‌ച്ച് വെച്ചു കിടന്നു...ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങിയപ്പോൾ ചുണ്ടുകൾ കടിച്ചു പിടിച്ചു.... കണ്ണീർ ഒഴുകി തുടങ്ങിരുന്നു...പുറത്ത് മഴ പെയ്യുന്നുണ്ട്...ഗ്ലാസ്സിലൂടെ മഴത്തുള്ളികൾ ഒലിച്ചിറങ്ങി ജയ്യുടെ ഒരു നോട്ടം പോലും തന്നെ ഭ്രമിപ്പിക്കുണ്ട്...

അതുപോലെ ഓരോ അവഗണനയും കുത്തി നോവിക്കുന്നുമുണ്ട്.... ഇത്രെയേറെ ഞാൻ നിങ്ങളെ എന്തിനാണ് പ്രണയിക്കുന്നത് എന്നറിയില്ല... നിങ്ങളെ പ്രാണനോളം പ്രണയിക്കുന്നു എന്നതല്ലാതെ എന്തു കൊണ്ട് പ്രണയിച്ചു എന്ന് പോലുമറിയില്ല.... ""ഡോർ തുറക്കെടി..."" പുറത്ത് ജയ് നിൽക്കുന്നത് കണ്ടതും എഴുന്നേറ്റ് കണ്ണുകൾ തുടച്ചു... നനയാതിരിക്കാൻ തലക്ക് മീതെ കൈകൾ വെച്ചിട്ടുണ്ട്... ""എന്താടി നിന്റെ പ്രശ്നം... എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നെ...""കോ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നതും പറഞ്ഞു...

പറഞ്ഞു എന്നല്ല അലറി എന്ന് പറയുന്നതാവും ശരി... ""ജയ്... പ്ലീസ്....""ജയ്യുടെ ദേഷ്യം താങ്ങാൻ പോലും ശേഷി ഇല്ലാത്തത് പോലെ....കരഞ്ഞ മുഖം കണ്ടത് കൊണ്ടാവും കൂടുതലൊന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു. ""എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്..."" ശാന്തമായാണ് ചോദിച്ചത്...മുന്നോട്ടാഞ്ഞ് ജയ്യുടെ കഴുത്തിൽ കൂടി കെട്ടി പിടിച്ചു.. "'പ്ലീസ്... ജയ്... കുറച്ച് നേരം.."" ഞെട്ടലിന് ശേഷം അടർത്തി മാറ്റാൻ നോക്കിയതും ജയിയോട് പറഞ്ഞു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story