സസ്‌നേഹം: ഭാഗം 5

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്..."" ശാന്തമായാണ് ചോദിച്ചത്...മുന്നോട്ടാഞ്ഞ് ജയ്യുടെ കഴുത്തിൽ കൂടി കെട്ടി പിടിച്ചു.. "'പ്ലീസ്... ജയ്... കുറച്ച് നേരം.."" ഞെട്ടലിന് ശേഷം അടർത്തി മാറ്റാൻ നോക്കിയതും ജയിയോട് പറഞ്ഞു "" ജയ്....ഇതൊക്കെ എന്റെ കുട്ടിക്കളിയായാണോ തോന്നുന്നേ.. എന്താ... എന്താ ജയ്..എന്നെ മാനസിലാക്കാത്തെ... "" ഒന്നും പ്രതികരിക്കാതെ...അവളെ ചേർത്തു പിടിക്കാതെ... കണ്ണുകളടച്ചിരുന്നു അവൻ...അവന്റ തോളിൽ മുഖം അമർത്തി... ""ജയ്...."" അവൻ വിളി കേൾക്കാഞ്ഞപ്പോൾ അവന്റെ ഒരു കൈ കൊണ്ട് നെഞ്ചിൽ അടിച്ചു കൊണ്ടേ ഇരുന്നു എന്നിട്ടും പ്രതികരണമൊന്നും ഇല്ലാതായപ്പോൾ അവനിൽ നിന്നും അടർന്നു മാറി മുഖം കുനിച്ചിരുന്നു.

""സോറി.. ജയ്... അറിയാതെ..."" ഒന്നും പറയാതെ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങാൻ നോക്കിയതും കൈയിൽ പിടിച്ചു... ""ഈ മഴ പെയ്ത് തീരുന്ന വരെ എന്റെ കൂടെ ഇരിക്കാമോ..ജയ്..."" ""പ്ലീസ്.. ജയ്... എന്നോട് സംസാരിക്കുകയോ നോക്കുകയോ ഒന്നും വേണ്ട...കുറച്ച് നേരം... കുറച്ച് നേരം എന്റെ കൂടെ ഒന്നിരുന്നാ മതി... പ്ലീസ് ജയ്...""പറഞ്ഞത് കേൾക്കാതെ കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടതും വീണ്ടും അപേക്ഷിച്ചു.. നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ അവൻ ഡോറടിച് കാറിൽ തന്നെ ഇരുന്നു... ശ്രദ്ധ കണ്ണടച്ച് സീറ്റിൽ ചാരി ഇരുന്നു...പുറത്തേക്ക് നോക്കി ജയ്യും... എങ്ങനെ അവളെ പറഞ്ഞു മനസിലാക്കും എന്ന ചിന്തയിലായിരുന്നു ജയ്... അവളെ പറഞ്ഞു വേദനിപ്പിക്കാൻ തോന്നുന്നില്ല...

നിറഞ്ഞ കണ്ണുകൾ കാണുമ്പോൾ നെഞ്ച് നീറുന്നു... അവൾ അകന്നു പോവാനാണ് ദേഷ്യം കാണിക്കുന്നത്... പക്ഷെ വീണ്ടും വീണ്ടും അടുക്കുന്നതല്ലാതെ അകലുന്നില്ല... എന്ത് ചെയ്യണമെന്നറിയാതെ നെറ്റി തടവി കൊണ്ടിരുന്നു...വെറുതെ കണ്ണുകലടച്ചിരിക്കുന്ന അവളെ നോക്കി... കരഞ്ഞത് കൊണ്ട് മുഖം ചുവന്നിട്ടുണ്ട്...എന്തൊക്കെയോ ചിന്തിക്കുന്നത് കൊണ്ടാവാം ഇടക്ക് നെറ്റി ചുളിക്കുന്നുണ്ട്... അവളിലും അവനെ പറ്റി തന്നെയായിരുന്നു ചിന്ത.. സഹിക്കാൻ പറ്റുന്നില്ല ജയ് ഈ അവഗണന.... ഒന്ന് ചേർത്ത് പിടിക്കുമെന്ന് കരുതി ... ഇത്തിരിയെങ്കിലും മനസിലാക്കിയെങ്കിൽ... മഴയുടെ ശബ്ദം നിലച്ചിട്ടും കണ്ണുകൾ തുറന്നില്ല.... പൊയ്ക്കാണും.... പോവട്ടെ....

എന്നെങ്കിലും മനസിലാക്കുമ്പോൾ തിരിച്ച് വരട്ടെ.... മനസ് ഒന്ന് ശാന്തമായി എന്ന് തോന്നിയപ്പോഴാണ് കണ്ണുകൾ പതിയെ തുറന്നു...കോ ഡ്രൈവിംഗ് സീറ്റിൽ നോക്കിയപ്പോൾ കണ്ണുകൾ വിടർന്നു... പുറത്തേക്ക് നോക്കിയിരിക്കുന്ന ജയ്..... ജയ് തന്നെ പ്രണയിക്കുന്നുണ്ട് അല്ലായിരുന്നെങ്കിൽ തനിക്ക് വേണ്ടി ഇവിടെ മഴ തീരുവോളം ഇരിക്കില്ലായിരുന്നു... മഴ കഴിഞ്ഞും അരികിൽ ജയ് ഉണ്ട്.... എനിക്ക് വേണ്ടി..ഇത് വരെ ഉണ്ടായിരുന്ന വിഷമമൊക്കെ എവിടെയോ പോയി മറഞ്ഞു... ജയ് തന്നെ പ്രണയിക്കുന്നു എന്ന് തന്നോട് തന്നെ സമർഥിക്കാൻ ഓരോ കാരണങ്ങൾ തേടി കൊണ്ടിരുന്നു... ആ തോളിൽ ചായണമെന്നുണ്ട്.. പക്ഷെ നേരത്തെ പോലെ ക്ഷമിച്ചെന്ന് വരില്ല...

വെറുതെ ആളുടെ ടെമ്പർ തെറ്റിക്കേണ്ട... എന്തോ ഒരു തോന്നലിൽ ശ്രദ്ധയ്ക്ക് നേരെ നോട്ടം പായിച്ചപ്പോൾ തന്നെ നോക്കിയിരിക്കുന്ന ശ്രദ്ധയെ കണ്ടത്... എന്താ എന്നർത്ഥത്തിൽ പുരികം ഉയർത്തിയപ്പോൾ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു.. ""ശ്രദ്ധ.... ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ച് കേൾക്കണം... നീയും ഞാനും തമ്മിൽ ഒരുപാട് എന്ന് പറഞ്ഞാൽ ഒരുപാട് അന്തരമുണ്ട്... ഫിനാൻഷ്യൽ സ്റ്റാറ്റസ്... എഡ്യൂക്കേഷൻ... വളർന്ന ചുറ്റുപാട്.. പറയാന്ന് വെച്ചാൽ ഒരു കാര്യത്തിലും ചേർച്ചയില്ലാത്തവരാണ് നമ്മൾ...ഒരിക്കലും നിനക്ക് ഞാൻ ആയോ എന്റെ ചുറ്റുപാടായോ ഒത്തുപോകാൻ പറ്റില്ല...ഇനി കല്യാണം കഴിച്ചുന്നെരിക്കട്ടെ ഈ ആവേശം കേട്ടടങ്ങുമ്പോൾ ചിലപ്പോ ഈ നിനക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയേക്കാം...

ഒന്നും വേണ്ടായിരുന്നു നിനക്ക് തോന്നും...അല്ലെങ്കിലും നിന്റെ കൂട്ടുകാരെടുതൊക്കെ എന്ത് പറഞ്ഞു പരിചയപെടുത്തും...പറയാൻ തക്ക ക്വാളിഫിക്കേഷനോ സ്റ്റാറ്റസോ ഒന്നും എനിക്കില്ല...നിനക്ക് അതൊക്കെ കുറച്ചിലായിരിക്കും... നിനക്ക് പറ്റിയൊരാൾ ജീവിതത്തിൽ വരുമ്പോ നീ ഇതൊക്കെ മറന്നോളും..."" ""കഴിഞ്ഞോ ജയ്... ജയ് പറയാൻ തുടങ്ങിയപ്പോ തന്നെ എനിക്ക് മനസിലായി.... ഇനി ഞാൻ പറയുന്നത് ജയ് ശ്രദിച്ച് കേൾക്കണം.... ഈ ലോകത്ത് സ്നേഹിക്കുന്നവരെല്ലാം എല്ലാം ഒത്തു ചേർന്നവർ മാത്രമാണോ... അതിലെന്ത് രസാ ജയ് ഉള്ളത്... അങ്ങനെ നോക്കിയാൽ എനിക്കും ഇല്ലേ ജയ് കുറവുകൾ... പിന്നെ കൂട്ടുകാരുടെയൊക്കെ മുന്നിൽ പരിചപ്പെടുത്തുന്നത്....

ചിലപ്പോ അവരൊക്കെ കളിയാക്കുമായിരിക്കും... മൂക്കത്ത് വിരൽ വെച്ചെന്നിരിക്കും... പക്ഷെ എന്നെങ്കിലും ഒരു പത്തു മിനിറ്റായിരിക്കും അവരോട് സംസാരിക്കുക.. ആ പത്തു മിനിറ്റിന് വേണ്ടി എനിക്ക് ഇഷ്ടപെടാത്തൊരാളെ ഞാൻ കെട്ടണോ...അല്ലെങ്കിലും ഇതെന്റെ ജീവിതമല്ലേ... എന്റെ ഇഷ്ടത്തിനല്ലേ പ്രാധാന്യം... പിന്നെ എന്റെ വീട്ടുകാർ... അത് ഞാൻ ശരിയാക്കിക്കോളാം... ജയ് അതിനെ പറ്റി ഓർക്കേണ്ട... പിന്നെന്തായിരുന്നു ജയ്യുടെ പ്രശ്നം.... ആ.. എപ്പോഴെങ്കിലും എന്റെ ഇഷ്ടം ഇല്ലാതാവുംന്നു.... ഏത് പ്രണയത്തിലാണ് ജയ് ഏറ്റ കുറച്ചിലുകൾ ഇല്ലാത്തത്....ഇടക്ക് പ്രണയിച്ചും ഇടക്ക് ദേഷ്യപ്പെട്ടും ഒരു പൊടിക്ക് വെറുത്തും തന്നെയല്ലേ എല്ലാവരും ജീവിക്കുന്നെ...

എന്നെങ്കിക്കും ജയ്യ്ക്ക് ഞാൻ വെറുത്തെന്നു തോന്നുമ്പോൾ ജയ് എന്നെ ഒരുപാടങ്ങ് സ്നേഹിച്ചാ മതി..."" ഒറ്റക്കണ്ണിറുക്കി കൊണ്ട് പറഞ്ഞു... ""നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... എന്തെങ്കിലും മുട്ടു ന്യായം പറഞ്ഞോളും... ഇതൊക്കെ മനസിലാവണമെങ്കിൽ തലക്കകത്തു ആൾ താമസം വേണം..."" തർക്കിച്ചിട്ട് ശ്രദ്ധയോട് എത്താൻ പറ്റാത്തത് കൊണ്ടാവും ദേഷ്യം കൊണ്ട് മുരുളാൻ തുടങ്ങി.. ""ജയ് ഇതൊന്നും മുട്ടു ന്യായമല്ല എന്ന് തെളിയിക്കാൻ എനിക്ക് ഒരു അവസരം തന്നാ മതി...പക്ഷെ അത് ലൈഫ് ടൈം ഓഫർ ആയിരിക്കണം..."" കള്ള ചിരിയോടെ അവനെ നോക്കി.. പറഞ്ഞാൽ കൂടി പോവുംന്നുള്ളത് കൊണ്ടാവും ഒന്നും പറയാതെ ദേഷ്യത്തോടെ മുഖം തിരിച്ചു കളഞ്ഞു...

""മഴ പെയ്തു കഴിഞ്ഞിട്ട് കുറെ സമയമായി ജയ്..."" ""അല്ലെങ്കിലും നിന്റെ ഈ കാറിൽ പൊറുക്കാനൊന്നും ഞാൻ വിചാരിച്ചിട്ടില്ലെടി...""അതും പറഞ്ഞ് ദേഷ്യത്തിൽ കാറിൽ നിന്നും ഇറങ്ങി ഡോർ വലിച്ചടച്ചു... പെട്ടെന്നായത് കൊണ്ട് ശ്രദ്ധ ഞെട്ടി കണ്ണുകൾ ഇറുകി അടച്ചുപോയി... പിറു പിറുത്തു കൊണ്ട് പോവുന്ന അവനെ നോക്കി അവൾ ഇരുന്നു... ഒരാഴ്ച ജയ്യെ ശല്യപെടുത്താൻ പോയതേ ഇല്ല. രാവിലെ തന്നെ ഏടത്തി ഭയങ്കര ഉത്സാഹത്തിലാണ്... വീട്ടിൽ പോകുന്നത് കൊണ്ട് നിലത്തൊന്നുമല്ല ആൾ... വെപ്രാളപ്പെട്ട് ഓരോന്ന് ചെയ്യുന്നുണ്ട്... "" നീ ഇനി ഇങ്ങോട്ട് വരാതിരിക്കുമോ... നിന്റെ ഉത്സാഹം കാണുമ്പോ തോന്നുന്നല്ലോ "" എന്നൊക്കെ പറഞ്ഞു ഏട്ടൻ ഏട്ടത്തിയെ കളിയാക്കുന്നുണ്ട് ഏടത്തിയുടെ വീട്ടിൽ പോകുന്നത് കൊണ്ട് അപ്പയും ഏട്ടനും വീട്ടിൽ ഉണ്ട്...എല്ലാവരും കൂടി പോകാനാണ് പ്ലാൻ... മുന്നിൽ ഉണ്ടായിട്ടും എന്നെ ക്ഷണിച്ചില്ലലോ...

അതു കൊണ്ട് പോകുന്നില്ലന്നു വെച്ചു...ബാക്കി എല്ലാവരോടും പറയാൻ അങ്ങേർക്ക് നാവുണ്ട്...വീട്ടിൽ പോകുന്നത് ഇഷ്ടമില്ലാഞ്ഞിട്ടല്ലേ....വിളിക്കാത്തത്...അല്ലെങ്കിലും എത്ര വഴക്ക് പറഞ്ഞാലും പിറകെ പോവുന്നത് കൊണ്ട് അങ്ങേർക്ക് എന്നെ തീരെ വിലയില്ല... വീട്ടിൽ ഉണ്ടെങ്കിൽ ഏടത്തിയും ഏട്ടനുമൊക്കെ കൂടെ പോവാൻ നിർബന്ധിക്കും അതുകൊണ്ട് രാവിലെ തന്നെ വീട്ടിൽ നിന്നും മുങ്ങി...അയ്യോ നീ ഇല്ലാതെ എങ്ങനെയാന്നൊക്കെ ഏട്ടത്തി പറഞ്ഞു പക്ഷെ പിടി കൊടുത്തില്ല... കാറിൽ നിന്ന് എല്ലാവരും ഇറങ്ങിയിട്ടും ജയ്യുടെ കണ്ണ് ഒന്ന് കൂടി കാറിലേക്ക് പോയി... പ്രതീക്ഷിച്ച ആൾ ഇല്ല എന്നറിഞ്ഞപ്പോൾ നിരാശ തോന്നി.....എങ്കിലും ചിരിയോടെ അവരെ ക്ഷണിച്ചു..ആരതി കാറിൽ നിന്നും ഇറങ്ങിയ പാടെ ജയുടെ കൈയിൽ തൂങ്ങി... ഓടിട്ട ഒതുക്കമുള്ള വീടാണ്...തൊട്ടടുത്തു തെങ്ങും വാഴയുമൊക്കെ ഉള്ള തോട്ടമാണ്.. ""ഇത് എത്ര സെന്റ് ഉണ്ട് ജയ്...""

ശരണിന്റെ അപ്പ ശങ്കറാണ്... അല്ലെങ്കിലും ആണുങ്ങൾക്ക് ഒരു വീട്ടിൽ പോയാൽ സ്ഥലത്തിന്റെയും വീടിന്റെയും വിലവിവരപ്പട്ടിക ഉണ്ടാക്കണമല്ലോ... പത്മയുടെ മുഖത്ത് അത്ര തെളിച്ചമില്ല... ശ്രദ്ധ വരാത്തത് എന്താ എന്ന് ആരതിയോട് ചോദിക്കണമെന്നുണ്ടായിരുന്നു... പക്ഷെ ഒരു മടി... ചായയും പലഹാരവുമെടുക്കാൻ ആരതി അടുക്കളയിലേക്ക് പോയപ്പോൾ പിറകെ പോയി... ""ചന്ദ്രികേച്ചിയും ശ്രുതിയൊന്നും വന്നില്ലേ...."""അവനെ കണ്ടതും ആരതി ചോദിച്ചു. വീടിനടുത്തുള്ളവരാണ് ചന്ദ്രികയും പിന്നെ അവരുടെ മകൾ ശ്രുതിയും... ""ഇത്രയും നേരം ഉണ്ടായിരുന്നു...നിങ്ങൾ വരുന്നതിന് കുറച്ച് മുൻപാ പോയത്..."" ""നിന്റെ നാത്തൂൻ എന്താ വരാതിരുന്നേ...""നല്ല ചമ്മൽ ഉണ്ടായിരുന്നു...

""കൂട്ടുകാരി വിളിച്ചിട്ട് പോയതാ..."" അവളുടെ അഭാവം വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കുന്നു.... ഇന്ന് വരുമെന്നാണ് കരുതിയത്....ആ അസ്വസ്ഥത മുഖത്ത് പടരാതിരിക്കാൻ നന്നേ കഷ്ടപ്പെട്ടു..... അവളുടെ മുന്നിൽ വെച്ച് എല്ലാവരോടും വരണമെന്ന് പറഞ്ഞതല്ലേ?? ഇനി അവളോടായിട്ട് പാറയാഞ്ഞിട്ട് ആയിരിക്കുമോ?? എപ്പോഴും വിളിച്ചിട്ടാണോ അവൾ വരാറ്... ഇടിച്ച് കേറി വരാറുണ്ടല്ലോ... അവളുടെ സാമിപ്യം താനും കൊതിക്കുന്നുണ്ട്... പക്ഷെ ഇഷ്ടം പറയുന്നതിൽ നിന്ന് എന്തൊക്കെയോ പിറകോട്ടു വലിക്കുന്നു... ആരതി ശരണിനെ വീടൊക്കെ കാണിച്ചു കൊടുത്തു. അവളുടെ മുറിയിൽ എത്തിയതും നെഞ്ചിലേക്ക് വലിച്ചിട്ടു ""ഇപ്പൊ സന്തോഷമായോ എന്റെ ഭാര്യക്ക് ...""

അവന്റെ നെഞ്ചിൽ തല ചേർത്തു വെച്ചു.... ""ഒരുപാട്... "" അവളുടെ മനസും കണ്ണും ഒരു പോലെ നിറഞ്ഞിരുന്നു.. ""ഇത് തന്നെയാ അന്ന് ഞാൻ നിന്നോട് പറഞ്ഞത്... കുറച്ച് നാൾ എല്ലാവരും പിണങ്ങുമായിരിക്കും പിന്നെ എല്ലാം ശരിയാവുംന്ന്...ഇനി ഒരാൾ കൂടി വന്നാ ഫുൾ സെറ്റാവും "" ""അതിന് മുൻപ് ഒരു ജോലി ആക്കണം..."" ഏട്ടന്റെ വലിയ ആഗ്രഹമായിരുന്നു അത്... എപ്പോഴും പറയും പഠിച്ച് ജോലി ആക്കണം എന്ന്... ""അതിനെന്താ... നമ്മുടെ ഓഫീസിൽ വന്നാൽ പോരെ..."" ശരൺ അങ്ങനെ പറഞ്ഞെങ്കിലും അമ്മ സമ്മതിക്കുമോ എന്ന സംശയമുണ്ടായിരുന്നു ആരതിക്ക്..അപ്പ സമ്മതിക്കുമായിരിക്കും... "" എന്താ ആലോചിക്കുന്നെ...വീട്ടിൽ സമ്മതിക്കുമോ എന്നാണോ...

അതിനെല്ലടി നിന്റെ ഭർത്താവ് ആറടി പൊക്കത്തിൽ നിൽക്കുന്നെ "" ""അതോണ്ടല്ലേ ഞാൻ എന്റെ ഭർത്താവിനെ അത്രേം സ്നേഹിക്കുന്നെ...""അവന്റെ നെഞ്ചിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.. ""പക്ഷെ കുറച്ച് നാളായിട്ട് ഇത്തിരി സ്നേഹം കുറവല്ലേ എന്ന് ഡൌട്ട്.."" കുസൃതിയോടെ അവനത് പറഞ്ഞതും ""സ്നേഹിക്കലൊക്കെ വീട്ടിൽ ചെന്നിട്ട്..""എന്ന് പറഞ്ഞു തള്ളി മാറ്റാൻ നോക്കി ""ഇപ്പൊ വേണേ ചെറുതായിട്ടൊന്ന് സ്നേഹിക്കാം..."" കുതറി മാറാൻ നോക്കിയ അവളെ കൂടുതൽ അടുപ്പിച്ചു നിർത്തി. ""വേണ്ടെന്നേ..."" ""എനിക്ക് വേണംന്നേ..."" പറയുന്നതിനോടൊപ്പം അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തിരുന്നു. ദീർഘ ചുംബനത്തിന് ശേഷം അവൾ അവന്റെ നെഞ്ചിൽ ചാരി നിന്നു

""ആരൂ...."" ജയ്യുടെ വിളി കേട്ട് ശരണിനെ നോക്കാതെ പുറത്തേക്ക് നടന്നതും കൈയിൽ പിടിച്ചു. അവന്റെ മുഖത്ത് നോക്കിയപ്പോൾ പോവരുത് എന്ന് പറയാതെ പറയുന്നത് പോലെ തോന്നി... കാൽ വിരലിൽ ഉയർന്നു നിന്ന് അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചുംബനം നൽകിയിട്ട് പുറത്തേക്ക് നടന്നു. നേരെ പോയത് എൽസയുടെ ഫ്ലാറ്റിലേക്കാണ്... ഏട്ടന് എന്റെ ഫ്രണ്ട്സിൽ തീരെ ഇഷ്ടമില്ലാത്തത് ഇവളെയാണ്... എന്നെ വഷളാക്കുന്നത് ഇവളാണ് എന്നാണ് ഏട്ടന്റെ കണ്ടുപിടുത്തം... അതിൽ ലേശം സത്യമില്ലാതില്ല...കാരണം ആദ്യമായി ബിയർ അടിച്ചത് ഇവൾ പറഞ്ഞിട്ടായിരുന്നു..

കൂടെ പഠിച്ച നമ്പുതിരി ചെക്കനെ പ്രേമിച്ചു.രണ്ട് വീട്ടിലും കാര്യം അറിഞ്ഞപ്പോൾ ആകെ പ്രശ്നമായി...അവസാനം രണ്ടു വീട്ടുകാരും രണ്ടാളെയും ഗെറ്റ് ഔട്ട്‌ അടിച്ചു.രണ്ടാളും കൂടി ഒരു ഫ്ലാറ്റ് എടുത്ത് താമസമായി..അതായത് ലിവിങ് ടുഗെതർ... ഫ്രണ്ട്സിന്റെ കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടം ഇവളോടാണ്....കാരണം പഠിക്കുന്ന സമയത്ത് ഞങ്ങൾ അപ്പന്മാരുടെ പൈസ പുട്ടടിച്ച് നടന്നപ്പോൾ ഇവൾ പാർട്ട്‌ ടൈം ജോലിക്ക് പോയി ഉണ്ടാക്കിയ പൈസക്കാ പഠിച്ചത് വീട്ടിൽ കാശില്ലാഞ്ഞിട്ടൊന്നും അല്ല. പിന്നെ കുബുദ്ധിയുടെ ഹോളിസയിൽ ഡീലർ ആണ്...ഞങ്ങളുടെ എന്ത് പ്രോബ്ലെത്തിനും സൊല്യൂഷൻ ഇവളാണ് കണ്ടുപിടിച്ചു തരുന്നത്... അതാണ് ഇങ്ങോട്ട് വെച്ച് പിടിച്ചത്......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story