സസ്‌നേഹം: ഭാഗം 7

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""നിന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കേണ്ട... ആരതിക്ക് സംശയം തോന്നേണ്ടെന്ന് വെച്ചാ..."" ആരതിയുടെ റൂമിലേക്ക് നോക്കി കൊണ്ട് ശ്രദ്ധയ്ക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു പിന്നെ ഒരു നോട്ടം പോലും അവൾക്ക് നേരെ ഉണ്ടായില്ല... ജയ് പുറത്തേക്ക് പോയി വേഗം തിരികെ വന്നു.. ആരതി ഉള്ളത് കൊണ്ട് അധികം പുറത്തേക്ക് പോകാറില്ല... ഷോപ്പിൽ പോയി പറ്റാവുന്നത്ര വേഗത്തിൽ തിരിച്ച് വരും...ഒരു കാർ റെന്റിനടുത്തിട്ടുണ്ട്.. പെട്ടെന്ന് എന്തെങ്കിലും ആവിശ്യം വന്നാലോ എന്ന് കരുതി. ""ആരൂ.... ഇതാ..."" ഒരു സഞ്ചി നിറയെ മാമ്പഴം.... മുന്നിൽ ശ്രദ്ധ ഉണ്ടായിട്ടും അവളെ ശ്രദ്ധിക്കാതെ ആരതിയുടെ കൈയിൽ കൊടുത്തു...

""ഇത് ഒരുപാടുണ്ടല്ലോ..."" കവർ തുറന്ന് നോക്കി കൊണ്ട് ആരതി പറഞ്ഞു... ""ബസ്സ്റ്റോപ്പിനടുത്തുള്ള മാവില്ലേ.. അതിന്റെ കൊമ്പ് പൊട്ടി വീണതാ....നിനക്ക് ഇപ്പൊ ഇങ്ങനത്തെ ആഗ്രഹമുണ്ടാവുംന്നറിയാം...."" ""ഇങ്ങ് താ.... ഞാൻ കൊണ്ട് വെക്കാം...."" ആരതിയുടെ കൈയിലെ കവർ വാങ്ങാൻ ശ്രദ്ധ കൈ നീട്ടും മുൻപേ തന്നെ അവൻ കവർ പിടിച്ച് വാങ്ങി അടുക്കളയിലേക്ക് നടന്നു. തിരിച്ച് വരുമ്പോ കൈയിൽ രണ്ട് മാങ്ങയും കത്തിയുമുണ്ടായിരുന്നു. ആരതിയെ ചെയറിൽ ഇരുത്തിയിട്ട് അവൻ നിലത്തിരുന്നു... അവരിൽ നിന്ന് കുറച്ചു മാറി ശ്രദ്ധയും... ""അടുത്ത ആഴ്ച ചെക്ക് അപ്പിന്റെ ഡേറ്റ് ആയില്ലേ..."" മാങ്ങ മുറിച്ച് അവൾക്ക് കൊടുക്കുന്നതിനൊപ്പം ചോദിച്ചു

""മ്മ്... ആയി.. ഈ പ്രാവിശ്യത്തെ ചെക്ക് അപ്പ്‌ ശരണേട്ടൻ വിളിച്ച് ടോക്കൺ ബുക്ക്‌ ചെയ്യാംന്ന്‌ പറഞ്ഞിട്ടുണ്ട്..രാവിലെ കൂട്ടാൻ വരാംന്ന് പറഞ്ഞിട്ടുണ്ട്..."" അത് കേട്ടപ്പോൾ ജയ്യുടെ മുഖം വാടി.. ""ഞാൻ കൊണ്ട് പോവുമായിരുന്നല്ലോ.."" ""എത്രയായി എന്റെ ഏട്ടൻ എനിക്ക് വേണ്ടി ഓടുന്നു... ഇനി ഏട്ടന് വേണ്ടി ജീവിക്കണം... കല്യാണമൊക്കെ കഴിഞ്ഞതല്ലേ ഉള്ളൂ...ഇപ്പൊ ശ്രദ്ധയുടെ കൂടെയാ ഏട്ടൻ വേണ്ടത്.... അതുകൊണ്ട് തന്നെയാ ശരണേട്ടനോട് വരാൻ പറഞ്ഞത്..."" അവളുടെ കണ്ണിൽ അവനോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു. അവൻ ഒന്നും മിണ്ടാതെ മാങ്ങ മുറിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. ""ഏട്ടാ ശ്രദ്ധയ്ക്ക് കൊടുക്ക്....""വീണ്ടും അവൾക്ക് നേരെ മാങ്ങ നീട്ടിയപ്പോൾ ആരതി പറഞ്ഞു...

""വേണ്ട ഏടത്തി ഞാൻ പിന്നെ കഴിച്ചോളാം...."" ജയ് ഒട്ടും ഇഷ്ടമല്ലാതെയാണെന്ന് അത് തനിക്ക് നേരെ നീട്ടിയതെന്ന് അറിയാം...അത് കൊണ്ടാണ് നിരസിച്ചത്... പക്ഷെ ജയ് കൈ പിൻവലിക്കാതെ നിൽക്കുന്നത് കണ്ട് ശ്രദ്ധ ജയ്യെ നോക്കി... അവൾ നോക്കുന്നത് കണ്ടതും മുഖം തിരിച്ച് കളഞ്ഞു.ആരതി നോക്കുന്നത് കണ്ടതും ശ്രദ്ധ അത് വാങ്ങി.. ""ജയ്..."" ജയ് മുറിയിലേക്ക് പോവുന്നത് കണ്ട് പിറകെ പോയതാണ്..മേശയുടെ ഡ്രോയിൽ നിന്നും എന്തോ പരതി കൊണ്ടിരുന്ന ജയ് തിരിഞ്ഞ് കൈ കെട്ടി നിൽക്കുന്ന ശ്രദ്ധയെ നോക്കി... ""ജയ്ക്ക് എന്നോടും ഏട്ടനോടുമല്ലേ ദേഷ്യം... അതോ സ്വന്തം അനിയത്തിയോടും ഉണ്ടോ ദേഷ്യം...???"" "" ഡീ..... ""അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി

""അധികം ശബ്ദം ഉയർത്തണ്ട ജയ്... ഏടത്തി അപ്പുറത്തുണ്ട്..."" ഓർമപ്പെടുത്തൽ പോലെ പറഞ്ഞു "" ഏടത്തി ഇപ്പൊ ഏറ്റവും ആഗ്രഹിക്കുന്നത് ശരണേട്ടന്റെ സാമിപ്യമാണ്... അത് ജയ്ക്ക് മനസിലാവാഞ്ഞിട്ടാണോ അതോ മനസിലായിട്ടും മനസിലാവാത്തത് പോലെ അഭിനയിക്കുന്നതാണോ..."" ഇത് പറയണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചതാണ്..അതു കൊണ്ട് തന്നെ ഒട്ടും പേടി തോന്നിയില്ല. ""എന്റെ പെങ്ങളുടെ കാര്യം നോക്കാൻ എനിക്കറിയാം... നീ അതിൽ ഇടപെടേണ്ട..."" അതും പറഞ്ഞ് പുറത്തേക്ക് പാഞ്ഞു പോയി. ☸️☸️☸️☸️☸️☸️☸️☸️️☸️☸️☸️☸️☸️ ഭക്ഷണം കഴിക്കാൻ വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.. ഭക്ഷണം വിളമ്പാൻ പ്ലേറ്റ് എടുക്കുമ്പോഴാണ് ജയ്ക്ക് ഫോൺ വന്നത്...

അതുമെടുത്ത് പുറത്തേക്ക് പോയതാണ്... ""ശരണിന്റെ അച്ഛനാ വിളിച്ചത്... ഈ ഞായറാഴ്ച വിരുന്നിന് പോവാൻ...നീയും കൂടെ വന്നോ.. കുറെ ആയില്ലേ വന്നിട്ട്..."" ""ശരണേട്ടൻ വിളിച്ചപ്പോ പറഞ്ഞിരുന്നു... വിരുന്നിന്റെ കാര്യം..."" ആരതിയുടെ മുഖം തെളിയുന്നത് കണ്ടപ്പോൾ ജയ്ക്ക് കുറ്റബോധം തോന്നി.. ശ്രദ്ധയുടെ മുഖത്തും സന്തോഷം തന്നെയായിരുന്നു... ശരണും അതാഗ്രഹിക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു... അച്ഛൻ പറഞ്ഞത് കൊണ്ടാവും ശരൺ വിരുന്നിന് പോകാൻ സമ്മതിച്ചത് തന്നെ.. ""താങ്ക്സ്... ജയ്...."" മുറിയിലെത്തിയതും ശ്രദ്ധ പറഞ്ഞു ""നിന്നെ അനുസരിച്ചതാണെന്ന് കരുതണ്ട... ഇതെന്റെ ആരുവിന്റെ സന്തോഷത്തിന് വേണ്ടിയാ...""

അതും പറഞ്ഞു കട്ടിലിൽ കിടന്നു ""ഇത് നിന്റെ ഇപ്പോഴത്തെ മെഡിക്കൽ റിപ്പോർട്ട്‌... ഇത് പണ്ടത്തേതാ... ഹാർട്ട്‌ ഓപ്പറേഷന്റെ... ഇത് എടുക്കാൻ മറക്കരുത്..."" മുറിയിലേക്ക് ജയ് വരുമ്പോൾ ശ്രദ്ധ ആരതിയുടെ സാരിയുടെ ഞെരിവ് പിടിച്ച് കൊടുക്കുകയായിരുന്നു.വയർ ഉള്ളത് കൊണ്ട് കുനിയാൻ പറ്റില്ല.ആരതി അത് വാങ്ങി ബാഗിൽ വെച്ചു. കാറിൽ വെച്ച് ആരതിയും ശ്രദ്ധയും എന്തൊക്കൊയോ സംസാരിച്ചിരിക്കുമ്പോൾ ജയ് പുറത്തേക്ക് തന്നെ നോക്കിയിരുന്നു. ആരതി എന്തെങ്കിലും പറഞ്ഞാൽ അതിന് മാത്രം മറുപടി കൊടുത്തു അവരെ കണ്ടിട്ടും പത്മയുടെ മുഖം തെളിഞ്ഞിരുന്നില്ല.. ശരൺ ചോദിച്ചതിന് മാത്രം ജയ് മറുപടി പറഞ്ഞു. ശങ്കരിനോട് മാത്രം നന്നായി സംസാരിച്ചു. ശ്രദ്ധ അടുക്കളയിൽ പോകുമ്പോൾ പത്മ എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു..

""ഓരോരുത്തിയെ കുടുംബത്തിലേക്ക് കെട്ടിയെടുതിന്റെയാ ഇതൊക്കെ.... കണ്ണും കലാശവും കാണിച്ച് എന്റെ മോളെയും വളച്ചെടുത്തു..."" ഏടത്തിയെയാണ്....പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഏടത്തിയെ സ്നേഹിച്ചു തുടങ്ങിയതായിരുന്നു അമ്മ.. ഇപ്പൊ ഞാൻ കാരണം വീണ്ടും പഴയത് പോലെ വെറുത്തു തുടങ്ങി ""അമ്മ ഇതെന്തൊക്കെയാ പറയുന്നേ... ഏട്ടത്തിയുടെ മുന്നിൽ വെച്ചോ മറ്റോ പറഞ്ഞാലുണ്ടല്ലോ.."" താക്കീത് പോലെ പറഞ്ഞു.. ""ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്.. ആദ്യം എന്റെ മോനെ കറക്കിയെടുത്തു...എന്നിട്ട് ഏട്ടനെ കൊണ്ട് നിന്നെയും....""നല്ല ദേഷ്യത്തിലായിരുന്നു ആ പറച്ചിൽ ""അമ്മേ...."" ദേഷ്യത്തിലുള്ള ആ വിളി കേട്ട് വാതിക്കലിലേക്ക് നോക്കി... ശരണേട്ടൻ....

""ആരതിയുടെ പിറകെ നടന്നതും ഇഷ്ടപ്പെടുത്തിയതും നിർബന്ധിച്ച് കല്യാണം കഴിച്ചതും ഞാനാ... അല്ലാതെ ആരതി എന്നെ കറക്കിയെടുത്തല്ല.. ഇനി ജയ് ഇവളെ കല്യാണം കഴിച്ചത്... അത് എങ്ങനെയാണെന്ന് അമ്മ സ്വന്തം മോളോട് തന്നെ ചോദിക്ക്..."" തനിക്ക് നേരെ വന്ന ഏട്ടന്റെ നോട്ടത്തിൽ കുറ്റപ്പെടുത്തലുണ്ടായിരുന്നു.. ഏട്ടന്റെ നോട്ടം വീണ്ടും വീണ്ടും ചെയ്തത് തെറ്റാണെന്ന് ഓര്മിപ്പിപ്പിക്കും പോലെ.... (പാസ്ററ് ആണേ ) ""എന്താ പെണ്ണെ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു വരവ്... നിന്റെ ചേട്ടച്ചാർ നിന്നെ ചവിട്ടി പുറത്താക്കിയോ..."" ""ഓഹ്... പിന്നെ..."' വാതിലിൽ കൈ ഊന്നി നിന്ന എൽസയെ തള്ളി മാറ്റി അകത്തേക്ക് കയറി.ഏട്ടന് അവളെ ഇഷ്ടമല്ല എന്ന് അവൾക്കറിയാം...

പക്ഷെ അവൾക്കത് പ്രശ്നമല്ല ഐ ലവ് മി എന്ന ആറ്റിട്യൂടിന്റെ ആളാ കക്ഷി... ""ഞാൻ ഇവിടെ ഫുൾ ക്ലീൻ ചെയ്യുവായിരുന്നു..."" അവിടേം ഇവിടെയുമായി എന്തൊക്കെയോ വലിച്ചു വാരി ഇട്ടിട്ടുണ്ട്... ശ്രദ്ധ ചുറ്റും കണ്ണോടിക്കുന്നത് കണ്ട് പറഞ്ഞു.. അവളുടെ കൂടെ കൂടി ക്ലീൻ ചെയ്യാൻ സഹായിച്ചു...അവസാനം രണ്ടും കൂടി ക്ഷീണിച്ച് സോഫയിൽ ചാരി നിലത്തുന്നു.ഇടക്ക് ഏടത്തി വിളിച്ചു.. എങ്ങോട്ട് പോവാൻ നിർബന്ധിക്കാൻ...വരുന്നില്ലെന്ന് തീർത്തു പറഞ്ഞു. എൽസ നിർബന്ധിച്ചത് കൊണ്ട് ഇന്നിവിടെ നിൽക്കാം എന്നങ്ങ് തീരുമാനിച്ചു. അമ്മയോടും അച്ഛനോടും ഇന്ന് ഇവിടെ നിൽക്കും എന്ന് വിളിച്ച് പറഞ്ഞു. ഏട്ടനോട് പറഞ്ഞില്ല...ചോദിച്ചാൽ സമ്മതിക്കില്ല...

ഏട്ടനോട് പറയാൻ ഏടത്തിയെ ഏല്പിച്ചു. ""അപ്പോ നിന്റെ ജയ് അമ്പിനോടും വില്ലിനോടും അടുക്കുന്നില്ല..."" ഫോൺ കട്ട്‌ ചെയ്തതും ചോദ്യം വന്നു.അതേന്ന് അവളോട് തലയാട്ടി... ""അങ്ങേർക്ക് ഒടുക്കത്തെ കോംപ്ലക്സ് ആണ്... പത്ത് മിനുറ്റ് സംസാരിച്ചാൽ ഒൻപത് മിനുട്ടും ഉപദേശമാ.... എന്ത് പറഞ്ഞാലും ചെരൂല.. ചെരൂല.. ചേർച്ച നോക്കാൻ ഇങ്ങേർ ആരാ ജോത്സനോ....""ജയ്യോടുള്ള അരിശം മൊത്തം മുന്നിലുണ്ടായിരുന്ന ടീപ്പോയിൽ ചവിട്ടി തീർത്തു... ""ഈ കോംപ്ലക്സ്ന്നു പറഞ്ഞാൽ വല്ലാത്ത ഒരു സാധനമാ...മോളെ അതങ്ങനെ പെട്ടെന്നൊന്നും മാറില്ല...പുള്ളിക്ക് നീ കുറച്ച് കൂടി ടൈം കൊടുക്ക്.. അല്ലെ നീ വീട്ടുകാർ വഴി മൂവ് ചെയ്...""

""അത് നടക്കില്ലെടി...ജയ് അവരോട് നോ പറഞ്ഞാൽ പിന്നെ ഒരിക്കലും അവർ സപ്പോർട്ട് ചെയ്യില്ല.."" ഏട്ടൻ സമ്മതിക്കുമായിരിക്കും പക്ഷെ അപ്പയും അമ്മയും....അപ്പോഴേക്കും എൽസ ബീയറുമെടുത്ത് വന്നു. ""നിന്റെ നമ്പൂരിച്ചൻ ഇനി എന്നാ നാട്ടിലേക്ക്..."" ""അടുത്ത മാസം...."" ഞങ്ങൾ ബാംഗ്ലൂരിൽ പോയപ്പോ വൈഷ്ണവ് ഡൽഹിയിൽ പോയി... ഐമിസിൽ... ഇപ്പൊ എംഡി ചെയ്യാൻ വേണ്ടി ലണ്ടനിൽ പോയിരിക്കുവാ... അവൻ നാട്ടിൽ വരുന്ന ദിവസം ഞങ്ങളെ ഫ്ലാറ്റിന്റെ ഏഴയലത്ത് അടുപ്പിക്കില്ല ഇവൾ ... ""നൂറായിസ്സാണല്ലോ നമ്പൂരിച്ചന്..."" ഫോൺ ബെല്ലടിക്കുന്നത് കണ്ട് എൽസ ചിരിയോടെ പറഞ്ഞ് ഗ്ലാസ്‌ താഴെ വെച്ചു.ഫോണും എടുത്ത് അകത്തേക്ക് പോയി. വൈഷ്ണവിനോട് സംസാരിക്കുന്ന അവളുടെ പതിഞ്ഞ സ്വരം പുറത്തേക്ക് കേൾക്കാമായിരുന്നു എന്തോ... ജയ്യുടെ ശബ്ദം കേൾക്കാൻ തോന്നി... ഫോൺ എടുക്കുന്നില്ല....

വീണ്ടും വിളിച്ചു കൊണ്ടേ നിന്നു... അവസാനം ഫോൺ ബിസി.... കട്ട്‌ ആക്കിയതാണ്....അപ്പോ വിളിക്കുന്നത് കേൾക്കാഞ്ഞിട്ടല്ല.. അറിഞ്ഞു കൊണ്ട് എടുക്കാത്തതാ....ജയ്യോടുള്ള ദേഷ്യം മുഴുവൻ ബിയറിൽ തീർത്തു. """എൽസേ...എനിക്ക് ഇപ്പൊ എന്റെ ജയ്യെ കാണണം..."" എൽസ അടുത്ത് വന്നിരുന്നപ്പോൾ അവളോട് പറഞ്ഞു.. ""കാണണോ... എന്നാ കണ്ടിട്ട് വാ..."" കൂൾ ആയിട്ടായിരുന്നു മറുപടി ""സത്യായിട്ടും...."" കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു... കാറിന്റെ ശബ്ദം കേട്ടാണ് ജയ് പുറത്തേക്ക് വന്നത്...കാർ ഇടിക്കാണെന്ന പോലെ വന്നു നിന്നതും ജയ് പേടിച്ച് പിറകോട്ടു ചാടി... കാറിൽ നിന്നും ഇറങ്ങിയ ശ്രദ്ധയെ കണ്ട് ജയ് ഞെട്ടി.... ""തുടരും ""

ഈ പാർട്ടിൽ ക്ലിയർ ചെയ്യമെന്നു വെച്ചതാ... പറ്റിയില്ല... അടുത്ത പാർട്ടിൽ പറയാം 😊😊 ലെങ്ത് ലേശം പോലും കുറഞ്ഞില്ലാലോ 😊 പാർട്ട്‌ മാറിയതല്ലാട്ടോ 😊😊😊😊

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story