സസ്‌നേഹം: ഭാഗം 8

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

ശബ്ദം കേട്ടാണ് ജയ് പുറത്തേക്ക് വന്നത്...കാർ ഇടിക്കാനെന്ന പോലെ വന്നു നിന്നതും ജയ് പേടിച്ച് പിറകോട്ടു ചാടി... കാറിൽ നിന്നും ഇറങ്ങിയ ശ്രദ്ധയെ കണ്ട് ജയ് ഞെട്ടി.... """ജയ്........"" ഡോറിൽ തൂങ്ങിയുള്ള നിൽപ്പും ചിരിയുമൊക്കെ കണ്ടപ്പോൾ തന്നെ ജയ്ക്ക് ഒരു വശ പിശക് തോന്നി.. ആടി ആടി വന്നു അവന്റെ മുന്നിൽ വന്നു നിന്നു.. ""നീ എന്തിനാ ഈ സമയത്ത് ഇവിടെ.... "" ""ജയ്യെ കാണാൻ ..."" അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു. ""നീ കുടിച്ചിട്ടുണ്ടോ..."" ബിയറിന്റെ മണം മുഖത്തടിച്ചതും തല പിറകോട്ടാക്കി... ""ലേശം... കള്ളു കുടിക്കുന്ന പെൺകുട്ടികളെ ജയ്ക്ക് ഇഷ്ടല്ല..?? ഡോണ്ട് യൂ ലൈക്ക്..."" വീണ്ടും അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു...

അവൻ പിറകോട്ടേക്ക് മാറി നിന്നു. "'ശ്രദ്ധ... നീ കളിക്കാതെ പോയേ.. "" ""ജയ്... ബാ ഇവിടെ ഇരുന്ന് സംസാരിക്കാം..."" പറഞ്ഞത് കേൾക്കാത്ത പോലെ അവനെ തള്ളി മാറ്റി ഇറയത്തിരുന്ന് കൊണ്ട് കൈ മാടി വിളിച്ചു.. ""ജയ്... വാ..."" അവൻ പോകാതെ ചുറ്റും നോക്കി കൊണ്ട് നിന്നു. ആരെങ്കിലും കാണുന്നുണ്ടോ എന്ന്... ""ജയ്....."" അവൻ വരാതായപ്പോൾ ഉച്ചത്തിലായി വിളി... ആൾക്കാർ കേട്ടാലോന്ന് പേടിച്ച് അവൻ അവളിൽ നിന്ന് കുറച്ച് വിട്ട് മാറി ഇരുന്നു.അവൻ വിട്ട് മാറി ഇരിക്കുന്നത് കണ്ട് അവൾ അവന്റെ അടുത്തേക്ക് ചേർന്നിരുന്നു. ""ശ്രദ്ധ.. നീ വേഗം പോവാൻ നോക്ക്...ഈ സമയത്താണോ ഒരാണ് മാത്രം താമസിക്കുന്ന വീട്ടിലേക്ക് വരിക... ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും....""

അവളെ ശാസിക്കും പോലെ പറഞ്ഞു. ""ഞാൻ പോവൂല... കള്ളു കുടിച്ച് വണ്ടി ഓടിച്ചാ...പോലീസ് പിടിക്കും..."" കീഴ്ച്ചുണ്ട് ഉന്തികൊണ്ട് പറഞ്ഞു.അവളുടെ കോപ്രായവും സംസാരവും കേട്ട് ജയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു. ""അപ്പോ നീ എന്തിനാ ഇങ്ങോട്ട് വന്നേ..."" ""അത് വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞിട്ടല്ലേ...ജയ് എന്താ ഫോൺ എടുക്കാഞ്ഞേ... എനിക്ക് സംസാരിക്കാൻ കൊതിയായിട്ട് വിളിച്ചതല്ലേ..."" ""ജയ്.......""" അവൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് വിളിച്ചു.. അവളെ നോക്കി... ""ജയ്യ്ക്ക് ഒട്ടും ഇഷ്ടല്ലേ എന്നെ.."" ""അയ്യോ എപ്പോഴും പറയുന്ന ആ നാല് മീറ്റർ നീളമുള്ള ഡയലോഗ് പറയാനാ വരുന്നതെങ്കിൽ ...ദൈവത്തെ ഓർത്ത് പറയല്ലേ...സത്യായിട്ടും കേട്ട് കേട്ട് ഇപ്പൊ എനിക്ക് അത് ബൈ ഹാർട്ടായി...

ഇനിയും കേൾക്കാൻ വയ്യാത്തോണ്ടാ..""അവൻ എന്തോ പറയാൻ വന്നതും കൈകൂപ്പി കൊണ്ട് പറഞ്ഞു.. "" നമ്മൾക്ക് വെളിവ് വരുമ്പോ സംസാരിക്കാം... ഇപ്പോ നീ വാ ഞാൻ വീട്ടിൽ കൊണ്ട് വിടാം..."" അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കിയതും അവൾ കൈ തട്ടി മാറ്റി... ""എനിക്ക് ഉറക്കം വരുന്നു...എനിക്ക് നടക്കാൻ വയ്യ ജയ്...""പറച്ചിലിനോടൊപ്പം ഇറയത്തു കിടക്കുകയും ചെയ്തു. എന്ത് ചെയ്യണം എന്നറിയാതെ ജയ് ഒരു നിമിഷം നിന്നു.അവളെ തട്ടി വിളിച്ചു നോക്കി.അവൾ കൂട്ടുകാരിയുടെ വീട്ടിലാണ് ഇന്ന് നിൽക്കുന്നതെന്ന് ആരതി പറഞ്ഞിരുന്നു.ശരണിനെ വിളിച്ച് പറഞ്ഞാൽ കൂട്ടുകാരിയുടെ വീട്ടിൽ പോയവൾ ഇവിടെ എങ്ങനെ എത്തി എന്ന ചോദ്യം വരും....അവസാനം ചുവരിൽ ചാരിയിരുന്നു...

പത്തു മിനിറ്റ് എടുത്തു എവിടെയാണെന്ന് ഉള്ളത് എന്ന് മനസിലാക്കിയത്... അടുത്ത് ഒരു ഗ്ലാസ് കട്ടൻ ചായ വെച്ചിട്ടുണ്ട്.. ആരെയും കാണാത്തത് കൊണ്ട് ഗ്ലാസുമെടുത്ത് അകത്തേക്ക് പോയി... ജയ് എന്തൊക്കെയോ ചെയ്യുന്നുണ്ട്... ചപ്പാത്തിക്ക് മാവ് കുഴക്കുകയാണ്... ""ആഹ്... എഴുന്നേറ്റോ... ഇന്നലെത്തെ എന്തെങ്കിലും ഓർമ്മയുണ്ടോ..."" മാവ് കുഴച്ചു കൊണ്ട് തന്നെയാണ് ചോദ്യം.. ""ചെറുതായിട്ട്...."" ചമ്മലോടെ പറഞ്ഞു. "" എന്നാ വേഗം പോകാൻ നോക്ക്..."" ഗൗരവത്തോടെ പറഞ്ഞു പിന്നെ അധികം അവിടെ നിന്നില്ല...വീട്ടിൽ എത്തുമ്പോൾ ഏട്ടന്റെ വക വഴക്ക് പ്രതീക്ഷിച്ചതാ... പക്ഷെ ഉണ്ടായില്ല... എല്ലാവരും ഭയങ്കര സന്തോഷത്തിലായിരുന്നു...

""പ്രെഗ്നൻസി കിറ്റ് വെച്ച് ടെസ്റ്റ്‌ ചെയ്തു... എന്നാലും ഡോക്ടറെടുത്ത് പോയി കൺഫേം ചെയ്യാംന്നു പറഞ്ഞു.."" അത് പറയുമ്പോൾ ഏടത്തിയുടെ കവിളിൽ ചോര ഇരച്ചു കയറി.. ""രണ്ടാളും കൂടി എന്നെ ആന്റി ആക്കിയല്ലോ..."" ഏടത്തിയെ കെട്ടിപ്പിടിച്ചു. ഏട്ടൻ റൂമിൽ തത്തി കളിക്കുന്നത് കണ്ടപ്പോൾ അവർക്ക് അവരുടെ സന്തോഷം പങ്കു വെയ്ക്കാൻ വേണ്ടി ഒഴിഞ്ഞു കൊടുത്തു.. ""നീ ഹാപ്പിയല്ലേ..."" ആരതിയെ നെഞ്ചിലേക്ക് ചായച്ച് കിടത്തി കൊണ്ട് ചോദിച്ചു... ""ഒരുപാട്...അമ്മ ഇന്ന് എന്നെ മോളേന്നൊക്കെ വിളിച്ചു...എല്ലാം കൂടി ആയപ്പോ... എന്തോ... സന്തോഷോം സങ്കടവും എല്ലാം ഒരുമിച്ച് വന്നു..."" വിരൽ കൊണ്ട് കണ്ണു തുടച്ചു.. അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി...

സിന്ദൂര രേഖയിൽ ചുംബിച്ചു.ഇനി എന്ത് പറയണമെന്നറിയാതെ ഇരുവരും നിന്നു... ഹൃദയം അപ്പോഴും തുടി കൊട്ടി കൊണ്ടേയിരുന്നു... "" ശരണേട്ടൻ ഹാപ്പിയല്ലേ... "" അതിനുത്തരമായി അവളുടെ കവിളിൽ മാറി മാറി ഉമ്മ വെച്ചു ""താങ്ക്സ്... ശരിയാണോ തെറ്റാണോ എന്നോർക്കാതെ എന്റെ കൂടെ നിന്നതിന്... എന്നെ സ്നേഹിച്ചത്തിന്... പിന്നെ നമ്മുടെ കുഞ്ഞ്...അങ്ങനെ എല്ലാത്തിനും.. എന്നെക്കാൾ കൂടുതൽ അനുഭവിച്ചത് നീയാണെന്നറിയാം....എങ്ങനെയാ നിന്നോട് അതിനൊക്കെ നന്ദി പറയ്കാ..."" നെറ്റിയിൽ നെറ്റി മുട്ടിച്ചു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... ശബ്ദം ഇടക്കെപ്പോഴോ ഇടറി... ""ഹോസ്പിറ്റലിൽ പോവണ്ടേ... വന്നിട്ടാകാം നമ്മളുടെ ബാക്കി ആഘോഷം...

പോയി റെഡി ആക്‌ ""അവളെ സ്വതന്ത്രയാക്കി കൊണ്ട് പറഞ്ഞു.. 💢💢💢💢💢💢💢💢💢💢💢💢 ""ഏട്ടത്തി എന്ത് പറഞ്ഞു ഡോക്ടർ...""ഏട്ടനും ഏട്ടത്തിയും ഡോക്ടറെ കാണിച്ചിട്ട് വരുന്നവരെ മനഃസമാധാനം ഇല്ലായിരുന്നു.. അമ്മ പറഞ്ഞിട്ട് ഏട്ടനെ ഇടക്കിടക്ക് വിളിച്ച് കൊണ്ടിരുന്നു.. അമ്മയ്ക്കാണ് കൂടുതൽ ആധി ... അവർ തിരിച്ച് വരുന്നത് വരെ ഇരിപ്പുറച്ചിട്ടില്ല.. ""എന്നാ നിനക്കും കൂടി കൂടെ പൊയ്ക്കൂടായിരുന്നോ..."" സഹികെട്ട് അപ്പ പറഞ്ഞപ്പോഴാണ് ഒന്ന് ഒതുങ്ങിയത്... "" ആദ്യത്തെ മൂന്ന് മാസം ശ്രദ്ധിക്കണം എന്ന് പറഞ്ഞു... വേറെ പ്രശ്നമൊന്നുമില്ലന്നാ പറഞ്ഞെ... "" ഏട്ടൻ എന്തോ ഒളിപ്പിക്കുന്നത് പോലെ തോന്നി...എടത്തിയുടെ മുഖത്ത് ചെറുതല്ലാത്തൊരു ടെൻഷൻ. ഏട്ടത്തിയെ ഒറ്റയ്ക്ക് കിട്ടിയപ്പോ ചോദിച്ചു. ""

അടുത്ത ചെക്കപ്പിന് വരുമ്പോ പണ്ടത്തെ മെഡിക്കൽ റിപ്പോർട്ടും കൂടി എടുക്കാൻ പറഞ്ഞു..അതിന്റെ ഒരു ടെൻഷനാ.."" ഏടത്തിയുടെ പഴയ അസുഖത്തെ കുറിച്ച് അമ്മയ്ക്കും അപ്പയ്ക്കും അറിയില്ല. അവരോട് പറയണ്ട എന്ന് ശരണേട്ടൻ തന്നെയാണ് പറഞ്ഞത്.. ബൈക്കിന്റെ ശബ്ദം കേട്ട് താഴേക്ക് ഓടി... ആളെ ഏടത്തിയുടെ കാര്യം വിളിച്ച് പറഞ്ഞിട്ട് അരമണിക്കൂർ ആയില്ല.. അപ്പോഴേക്കും പറന്നു വന്നു.. താഴെ എത്തിയപ്പോൾ ഏടത്തിയെ നെഞ്ചിൽ ഒതുക്കി ചേർത്തു പിടിച്ച് നിൽക്കുന്ന ജയ്യെ ആണ് കണ്ടത്.. ഏട്ടനും അപ്പയും അമ്മയും ചിരിയോടെ കണ്ടു നിൽക്കുന്നു ഓടി വരുന്നത് കണ്ടപ്പോൾ ജയ് ആരതിയെ ചേർത്ത് പിടിച്ച് തന്നെ ശ്രദ്ധയെ നോക്കി.

കണ്ണുകൾ മാറ്റാതെ അവൾ തന്നെ നോക്കുന്നത് കണ്ടതും ജയ് അവളെ നോക്കി പേടിപ്പിച്ചു. 💢💢💢💢💢💢💢💢💢💢 ശ്രദ്ധ വെറുതെ വാശി പിടിക്കരുത്... നികേതിനു എന്താ കുഴപ്പം.... നമുക്ക് അറിയാവുന്ന ഫാമിലിയുമല്ലേ ... ആറു മാസം കഴിഞ്ഞ് നടത്താംന്ന അവർ പറയുന്നത്..അപ്പോഴേക്കും ആരതിയുടെ പ്രസവവും കഴിയും... അപ്പ ഇത് വരെ ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല...... അപ്പയോട് അങ്ങോട്ട് വഴക്കിട്ടിട്ടും ഇല്ല... ഒരു പ്രൊപോസൽ... ഫാമിലി ഫ്രണ്ട് ആണ് നികേത്... ഒരു മുന്നറിയിപ്പും ഇല്ലാതെ ഒരു പെണ്ണുകാണൽ ... അല്ലെങ്കിൽ ഒരിക്കലും മുന്നിൽ പോയി നിൽക്കുക കൂടി ഇല്ലായിരുന്നു... ഇരു കൂട്ടർക്കും കൂടുതൽ ഒന്നും ചിന്തിക്കേണ്ട ആവിശ്യമില്ലായിരുന്നു..

അപ്പ വല്ലാതെ ധൃതി കൂട്ടുന്ന പോലെ... ഏട്ടൻ ചെയ്ത പോലെ താനും ചെയ്യുമോന്നുള്ള പേടിയാണ് അപ്പയ്ക്ക്.. എന്നുമുള്ള മുട്ടു ന്യായങ്ങൾ പറയാനല്ലാതെ ജയ് വേറെ ഒന്നും സംസാരിക്കില്ല... ചിലപ്പോഴൊക്കെ ജയ്യുടെ ഉള്ളിൽ നിന്നും അറിയാതെ സ്നേഹം പുറത്ത് വരും... എന്നാലും സമ്മതിച്ച് തരില്ല... പക്ഷെ ഇപ്പൊ പഴയത് പോലെയല്ല.. അപ്പ എല്ലാം ഉറപ്പിച്ച പോലെയാണ്...ഇന്ന് വരെ ഇല്ലാത്തൊരു പേടി... ജയ്യെ നഷ്ടപ്പെടുമോന്ന്....അപ്പ ദേഷ്യപ്പെട്ടപ്പോൾ കാറു പോലും എടുക്കാതെ വീട്ടിൽ നിന്നും ഇറങ്ങി. ആദ്യം എൽസയുടെ അടുത്ത് പോകാംന്നാണ് കരുതിയത്...ഒരു തോന്നലിൽ ജയ്യുടെ വീട്ടിലേക്ക് വിട്ടു..ഏട്ടത്തിയും അവിടെയാണ്.ഏഴാം മാസം ചടങ്ങിനായി കൂട്ടിക്കൊണ്ട് പോയതാ ...

ഏട്ടന് ഒട്ടും ഇഷ്ടമല്ലായിരുന്നു... ചടങ്ങായത് കൊണ്ട് വിട്ടതാ... അതും രണ്ടാഴ്ചത്തേക്ക് മാത്രം... ""നീയെന്താ ഒന്ന് പറയുക കൂടി ചെയ്യാതെ....""ഏട്ടത്തിയാണ്... മുറ്റത്ത് കൂടി നടക്കുകയായിരുന്നു.. ഒരു കൈ കൊണ്ട് വയർ താങ്ങിയിട്ടുണ്ട്.. നല്ല വയർ ഉള്ളത് കൊണ്ട് നൈറ്റിയുടെ ലെങ്ത് കുറഞ്ഞിട്ടുണ്ട്... ഇറയത്തു ചന്ദ്രികേച്ചി ഉണ്ടായിരുന്നു....ശബ്ദം കേട്ട് ജയ്യും പുറത്തേക്ക് വന്നു. എന്നത്തേയും പോലെ കണ്ടപ്പോൾ മുഖം തിരിച്ചു. മുൻപ് അതൊക്കെ ആസ്വദിച്ചിരുന്നു... പക്ഷെ ഇപ്പൊ വല്ലാത്തൊരു പേടി... കരച്ചിൽ പുറത്തേക്ക് വരുമൊന്നു പേടി തോന്നി... ""നീ കാർ എടുത്തില്ലേ...."" ഏട്ടത്തിയുടെ ചോദ്യം കേട്ടാണ് ജയ്യുടെ മുഖത്ത് നിന്നും കണ്ണെടുത്തത്...

""എൽസയെ കാണാൻ വേണ്ടി ഇറങ്ങിയതാ..കാർ എടുത്തില്ല...""വീണ്ടും കണ്ണുകൾ ജയ്യെ തേടി പോയി.... ഉള്ളിൽ ദേഷ്യമാണോ സങ്കടമാണോ എന്ന് ശ്രദ്ധയ്ക്ക് പോലും മനസിലാവുന്നില്ലായിരുന്നു... ആ അവഗണന അത്രയേറെ സങ്കടപെടുത്തുന്നു... അതിലേറെ ഉള്ളിൽ ദേഷ്യം നിറയ്ക്കുന്നു.. ""വന്ന കാലേ നിൽക്കണ്ട് ഇരിക്ക്...ഞാൻ ചായ എടുക്കാം..""അതും പറഞ്ഞു ചന്ദ്രികേച്ചി അകത്തേക്ക് പോയി.. ""ഏട്ടാ... ഇവൾക്ക് നല്ലൊരു പ്രൊപോസൽ വന്നിട്ടുണ്ട്... വെറുതെ ഒടക്ക് പറയുവാ ഇവൾ...""ജയ് ഒന്ന് ഞെട്ടി ശ്രദ്ധയെ നോക്കി... കണ്ണുകൾ പരസ്പരം കൊരുത്തു....പെട്ടെന്ന് ജയ് കണ്ണുകൾ മാറ്റി ""ഓസ്ട്രിലിയയിൽ നിന്നും എം ബി എ എടുത്തതാ... കാണാനും കൊള്ളാം..

ഇവൾക്ക് നന്നായി ചേരുംന്ന ശരണേട്ടൻ പറഞ്ഞത്..."" പിന്നെ ജയ് നോക്കിയില്ല.. ഒന്നും മറുപടിയായി പറഞ്ഞതുമില്ല. ""അങ്ങനെയാന്നെ ജയ്ക്ക് വേണ്ടി ഒരു ആലോചന ഞാൻ കൊണ്ട് വന്നതാ.. എന്റെ ബന്ധത്തിൽ ഉള്ളതാ.. അമ്മ മാത്രേ അതിനുള്ളു...ഒരു പാവം കൊച്ചാ.. കമ്പ്യൂട്ടർ ടീച്ചറാ... ഇവൻ സമ്മതിക്കേണ്ടേ..അവർക്കണേൽ നിങ്ങളെ ഒക്കെ അറിയേം ചെയ്യും...."" ചായയും കൊണ്ട് വന്ന ചന്ദ്രികേച്ചി പറഞ്ഞു. പറയുന്നതിനോടപ്പം ശ്രദ്ധയ്ക്ക് നേരെ ചായ ഗ്ലാസ്‌ നീട്ടി...ശ്രദ്ധ ജയ് എന്താണ് പറയുക എന്നറിയാനായി അവനെ നോക്കി... ""എനിക്ക് സമ്മതാ.. ആരു പോയി കണ്ട് ഇഷ്ടായാൽ നടത്താം...""പെട്ടെന്നായിരുന്നു ജയ്യുടെ മറുപടി. ""എനിക്ക് വേണ്ട ചേച്ചി.... ബ്ലാക്ക് ടീ ഇഷ്ടല്ല...""

ചന്ദ്രികേച്ചി ചായ നീട്ടിയപ്പോൾ പറഞ്ഞു. ""ഇങ്ങ് തന്നേക്ക് ചന്ദ്രികേച്ചി..""ജയ് ആ ചായ വാങ്ങി ഊതി കുടിക്കാൻ തുടങ്ങി.. ""ജയ്... എനിക്ക് ചായ വേണം..."" ""ചന്ദ്രികേച്ചി ഇനി ചായ ഉണ്ടോ...""അത് പറയുമ്പോഴും ശ്രദ്ധയുടെ ഭാഗത്ത്‌ നോക്കിയതേ ഇല്ല ""വേണ്ട ജയ്.. എനിക്ക് ഇത് മതി..."" ജയ് പ്രതികരിക്കും മുൻപേ ജയ്യുടെ കൈയിൽ നിന്നും ഗ്ലാസ്‌ പിടിച്ച് വാങ്ങി. "" ചന്ദ്രികേച്ചി ഒരുപാട് പഞ്ചസാര ഇട്ടോ...നല്ല മധുരം...""ചിരിയോടെ ആണത് പറഞ്ഞതെങ്കിലും മനസ്സിൽ വല്ലാത്തൊരു വാശി ആയിരുന്നു...ജയ് എന്റേതാണെന്ന് പറയണം എന്ന് തോന്നി.... എന്റേത് മാത്രമാണെന്ന്...ഇതെന്താ എന്ന പോലെ ഏടത്തിയും ചന്ദ്രികേച്ചിയും പരസ്പരം നോക്കി..അധികം അവിടെ നിന്നില്ല... ""ഏട്ടാ ശ്രദ്ധയെ ഒന്ന് കൊണ്ട് വിടാമോ....""

എതിർക്കാതെ അകത്തു പോയി ചാവിയുമെടുത്ത് വന്നു....ഏടത്തിയോടും ചന്ദ്രികേച്ചിയോടും യാത്ര പറഞ്ഞു... ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടപ്പോൾ ബൈക്കിൽ കയറി ജയ്യിൽ നിന്നും അകലമിട്ടിരുന്നു... ""ഇറങ്ങ്....""ആളൊഴിഞ്ഞ സ്ഥലമെത്തിയതും ബൈക്ക് നിർത്തി.. ഇത് പ്രതീക്ഷിച്ചതാണ്..നേരത്തത്തെ പെർഫോമൻസിന് വഴക്ക് പറയാനായിരിക്കും എതിര് പോലും പറയാതെ കൂടെ വരുന്നത് എന്ന് മനസിലായതാണ്... ""എന്താ നിന്റെ ഉദ്ദേശം..."" ഇത്രയും നേരം പിടിച്ച് വെച്ച ദേഷ്യമെല്ലാം പുറത്തേക്ക് വന്നു. ""ജയ്യ്ക്ക് എന്നെ ഇഷ്ടം അല്ലെ പിന്നെന്തിനാ ജയ് പെണ്ണുകാണലിനു സമ്മതിച്ചത്..."" ജയ്യ്ക്ക് മുൻപിൽ ഒട്ടും പതറിയില്ല.. "" നിന്നെ എനിക്ക് ഇഷ്ടമല്ല... മതിയോ... ""

ഹൃദയത്തിൽ ഒരായിരം മുള്ളുകൾ ഒരുമിച്ച് തറിച്ചത് പോലെ... അവന്റെ ഹൃദയവും മുറിയുന്നുണ്ടായിരുന്നു.... ""കള്ളം പറയരുത് ജയ്.... സത്യം പറയ്... എന്നെ ഇഷ്ടമല്ലേ...""അവന്റെ ശബ്ദത്തെകാൾ ഉയർന്നിരുന്നു... അവന്റെ ഷർട്ടിൽ പിടിച്ച് ഉലച്ചു കൊണ്ടിരുന്നു... ""സത്യമാ ... എനിക്ക് നിന്നെ ഇഷ്ടമല്ല....""ഇരു ഹൃദയത്തിലും ഒരു പോലെ ചോര പൊടിയുന്നുണ്ടായിരുന്നു.. ""എന്താ...എന്ത് കൊണ്ടാ ജയ് എന്നെ ഇഷ്ടമല്ലാതെ...""പിന്നെയും അലറി കൊണ്ടിരുന്നു ""നൈറ്റ്‌ പാർട്ടിയും ഡ്രിങ്ക്സുമൊക്കെ ആയി നടക്കുന്ന നിന്നെ പോലൊരു പെണ്ണിനെ എനിക്ക് ഇഷ്ടമല്ല....""ഇത്രയും നേരം ഉണ്ടായിരുന്ന അവളുടെ ശൗര്യം കെട്ടടങ്ങി. മനസ്സിൽ ഒരായിരം തവണ അവളോട് മാപ്പ് പറഞ്ഞു.

""ഈ പറഞ്ഞത് കള്ളമാന്ന് എനിക്കറിയാം.... എന്തിനാ ജയ്... നഷ്ടപ്പെടാൻ വയ്യാത്തോണ്ടാ ...പ്ലീസ് ജയ്.... ഇഷ്ടാന്ന് ഒന്ന് പറയ്... പ്ലീസ്...."" നിശബ്ദനായി നിന്നവനെ പിടിച്ച് ഉലച്ചു കൊണ്ടിരുന്നു... "" ""എന്നെ കൊണ്ട് പറ്റില്ല ശ്രദ്ധ...നീ കളിയാക്കുന്ന കോംപ്ലക്സ് കൊണ്ട് മാത്രല്ല... എന്റെ പെങ്ങളുടെ ജീവിതത്തെയും ചിലപ്പോ ബാധിക്കും.... ഇപ്പൊ വന്നത്...നല്ല ബന്ധമാ... നീ സമ്മതിക്കണം..."" ""ഇല്ല ജയ്.... ഞാൻ ജീവിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കൂടെ തന്നെയായിരിക്കും... നിങ്ങളെയും നഷ്ടപ്പെടുത്തിയിട്ട് കരഞ്ഞിരിക്കാൻ എനിക്കിപ്പോ സൗകര്യമില്ല... ഇത് ശ്രദ്ധയാ ജയ്... ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ എന്റേതായിരിക്കും...

അതിന് വേണ്ടി എന്തും ചെയ്യും ഞാൻ...."" അത് വെല്ലു വിളി ആയിരുന്നു...അവൻ എന്തെങ്കിലും പറയും മുൻപ് നടന്നു. ഒരു പൊട്ട് പോലെയായി അവൾ മറയും വരെ അവൾ നോക്കി നിന്നു നെഞ്ച് ഒരുപാട് പിടഞ്ഞപ്പോൾ കണ്ണുകൾ അടച്ചു നിന്നു. റൂമിലുള്ളതെല്ലാം താഴേക്ക് വീണു ചിതറി.... കണ്ണാടി ചില്ലുകൾ നുറുങ്ങി തെറിച്ചു വീണു....ഭ്രാന്തിയെ പോലെ അലറി കരഞ്ഞു.കാലുകളിൽ ചിതറി കിടന്ന ചില്ലു കഷ്ണങ്ങൾ കുത്തി കയറി. ശബ്ദം കേട്ട് ശരൺ വനlaനപ്പോൾ കണ്ടത് അലങ്കോലമായി കിടക്കുന്ന മുറിയാണ്........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story