സീതാരാവണം: ഭാഗം 1

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

"നാളെ നിൻ്റെ കല്യാണത്തിനുള്ള സാരിയും മറ്റും ദാ ഈ കവറിലുണ്ട്". അവൻ ആ കവർ കട്ടിലിനു മീതെക്ക് ഇട്ടു. ''നീയും, നിനക്കും നിൻ്റെ ആ തന്തക്കും ഈ കല്യണം മുടക്കണം എന്ന വല്ല ചിന്തയും ഉണ്ടെങ്കിൽ അത് ഇപ്പോഴേ ഉപേക്ഷിച്ചോ. ഈ അഭിമന്യൂ വർമ്മ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ നാളെ ഈ ഗൗരി വിശ്വനാഥിൻ്റെ കഴുത്തിൽ താലി കെട്ടിയിരിക്കും. എന്താടീ നീ തുറിച്ച് നോക്കുന്നേ. ഇത്ര ഒക്കെ ആയിട്ടും നിൻ്റെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലേ. വായ തുറന്ന് വല്ലതും പറയടി.എന്തേ നിൻ്റെ നാവ് ഇറങ്ങി പോയോ. "കുറച്ച് പണം കൈയ്യിലുണ്ട് എന്ന് കരുതി നിങ്ങൾ അധികം അഹങ്കരിക്കുകയൊന്നും വേണ്ട മിസ്റ്റർ അഭിമന്യൂ വർമ്മ. ഞങ്ങൾക്ക് കാശിന് കുറച്ച് കുറവ് ഉണ്ട് എന്ന് കരുതി ഞങ്ങളുടെ അഭിമാനത്തിന് ഒരു കുറവും ഇല്ല. നിങ്ങളുടെ താലിക്ക് കഴുത്ത് നീട്ടി തരുന്നതിനെക്കാൾ നല്ലത് ഈ ഞാൻ മരിക്കുന്നതാണ്. "

എന്നാ നീ പോയി അങ്ങ് മരിക്ക്. എന്നിട്ട് ചത്ത് മുകളിൽ പോയി എനിക്ക് തിരിച്ച് തരാൻ ഉള്ള പൈസക്ക് വേണ്ടി ബുദ്ധിമുട്ടുന്ന നിൻ്റെ തന്തയേയും തള്ളയേയും കാണ്.നിനക്ക് താഴേ ഒരു അനിയത്തി കൂടി ഉള്ള കാര്യം നീ മറക്കണ്ട." "നിങ്ങൾക്ക് പണം തരാൻ ഉണ്ട് എന്ന് കരുതി എൻ്റെ അച്ഛൻ നിങ്ങളെ വിവാഹം ചെയ്യാൻ എന്നോട് പറയും എന്നാണോ നിങ്ങൾ കരുതിയത്. അത് ഒരിക്കലും നടക്കില്ല. " " എന്നാൽ നീ ഇത് കേട്ടോ നീയും ഞാനും ആയുള്ള കല്യാണത്തിന് നിൻ്റെ അച്ഛൻ സമ്മതിച്ചു എന്ന് മാത്രമല്ല, കല്യാണ കാർഡും അയാൾ അടിച്ചു കഴിഞ്ഞു. " അത് കേട്ടതും അവൾ ആകെ തകർന്നു. "ഇല്ല. എൻ്റെ അച്ഛൻ അതിന് ഒരിക്കലും സമ്മതിക്കില്ല." "അതൊക്കെ നീയും നിൻ്റെ അച്ഛനും തമ്മിലുള്ള കാര്യം. അതിൽ ഞാൻ ഇടപെടാൻ വരുന്നില്ല. നിനക്ക് വിശ്വാസമില്ലെങ്കിൽ നീ തന്നെ നിൻ്റെ അച്ഛനോട് ചോദിക്ക്. അപ്പോ മിസ് ഗൗരി വിശ്വാനാഥൻ നാളെ മിസിസ് ഗൗരി അഭിമന്യൂ ആവാൻ റെഡി ആയിക്കോള്ളൂ. അയാൾ അവളെ നോക്കി ഒന്ന് ക്രൂരമായി ചിരിച്ച് മുറിയിൽ നിന്നും ഇറങ്ങി പോയി. അയാൾ പോയതും ഗൗരി താഴേ അച്ഛൻ്റെ അടുത്തേക്ക് ഓടി. "അച്ഛാ അയാൾ എന്തോക്കെയാണ് ഈ പറയുന്നേ.

അച്ഛൻ എന്നേ അയാൾക്ക് കല്യാണം കഴിച്ച് കൊടുക്കാം എന്ന് പറഞ്ഞുവത്രേ".ഗൗരിയുടെ ചോദ്യത്തിന് മുന്നിൽ ആ അച്ഛന് തല കുനിച്ച് നിൽക്കാനേ കഴിഞ്ഞുള്ളൂ. " അച്ഛനോട് ക്ഷമിക്ക് മോളേ ". അച്ഛൻ്റെ ആ വാക്കുകളിൽ നിന്നും മീരക്ക് എല്ലാം മനസിലായി.അവൾ തിരിച്ച് മുറിയിലേക്ക് നടന്ന് വാതിൽ അടച്ചു. (ഇത് ഗൗരി.ഗൗരി വിശ്വനാഥൻ .ഇപ്പോൾ പി.ജിക്ക് പിഠിക്കുന്നു. അച്ഛനും അമ്മയും ചേച്ചിയും അനിയത്തിയും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ഞങ്ങളുടേത്. ഞങ്ങൾ മൂന്ന് പെൺമക്കൾ ആണ്. പാർവതി, ഗൗരി, ലക്ഷ്മി.എൻ്റെ ചേച്ചി പാർവ്വതി കാണാൻ നല്ല സുന്ദരി ആയിരുന്നു.അതു കൊണ്ട് തന്നെ ഞങ്ങളുടെ നാട്ടിലെ അഭിമന്യൂ ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ MD ആയ അഭിമന്യൂ വർമ്മയുമായി എൻ്റെ ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു. ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലി ആണ് ഞങ്ങൾ. അതു കൊണ്ട് തന്നെ ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു ബന്ധമായിരുന്നു അത്. കല്യാണ ദിവസത്തിൻ്റെ ഒരാഴ്ച്ച മുൻപ് ചേച്ചി മറ്റൊരു പയ്യനുമായി ഒളിച്ചോടി. ആരോടും അധികം സംസാരിക്കാത്ത പാവം ആയിരുന്ന ചേച്ചി ഒരാളുടെ കൂടെ ഒളിച്ചോടി എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി.

ചേച്ചിയുടേയും എൻ്റെയും വിദ്യാഭ്യാസത്തിന് വേണ്ടി അച്ഛൻ കുറച്ച് വലിയ തുക ബാങ്കിൽ നിന്നും എടുത്തിരുന്നു. കല്യാണം ഉറപ്പിച്ചതിനു ശേഷം ആ ലോൺ മുഴുവൻ അവരാണ് അടച്ചു തീർത്തത്. ചേച്ചിയുടെ ഒളിച്ചോട്ടത്തോടെ കല്യാണം മുടങ്ങി.അതിനിൽ നിശ്ചയിച്ച ദിവസത്തിൽ തന്നെ കല്യാണം നടത്താനായി അഭിമന്യുവിന് വേണ്ടി അവർ എന്നെ കല്യാണം ആലോചിച്ചു. എന്നാൽ ചെറുപ്പം മുതൽ ഞാനും എൻ്റെ മുറച്ചെറുക്കനും ആയ അരുണും തമ്മിലുള്ള വിവാഹം പറഞ്ഞു വച്ചതിനാൽ അച്ഛൻ അത് എതിർത്തു. ചേച്ചിയുടെ ഒളിച്ചോട്ടവും ,അച്ഛൻ്റെ എതിർപ്പും അയാളിൽ പക ഉണ്ടാക്കുകയും അതിൻ്റെ ഭാഗമായി ഒന്നെങ്കിൽ കല്യാണം അല്ലെങ്കിൽ നൽകിയ പണം ഒരാഴ്ച്ചക്കുള്ളിൽ കൊടുത്തു തീർക്കണം. എനിക്ക് താഴേ വളർന്ന് വരുന്ന ഒരു മകളുടെ കാര്യം കൂടി ഉള്ളതിനാൽ അച്ഛന് ഈ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു.) നിറഞ്ഞ താലപൊലിയുടേയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഗൗരി കല്യാണമണ്ഡപത്തിലേക്ക് വന്നു. പൂജാരി എടുത്ത് കൊടുത്ത താലി അഭിമന്യൂ ഗൗരിയുടെ കഴുത്തിൽ ചാർത്തി. കുങ്കുമം കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിച്ചു.

അഭിമന്യൂവിൻ്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു .ഇന്നലെ കണ്ട ആ അഭിമന്യു അല്ല ഈ നിൽക്കുന്നത് എന്ന് ഗൗരിക്ക് തോന്നി പോയി. ആ ആൾകൂട്ടത്തിനിടയിൽ രണ്ട് നിറകണ്ണുകൾ അവളെ നോക്കി നിൽക്കുന്നത് ഗൗരി കണ്ടു. തന്നോടുള്ള അടങ്ങാത്ത പകയാണ് ആ കണ്ണുകളിൽ ഉള്ളത് എന്ന് മനസിലാവാതെ. ഉച്ചക്ക് വീട്ടിലെ എല്ലാവരോടും യാത്ര പറഞ്ഞ് ഗൗരി അഭിമന്യുവിനൊപ്പം യാത്രയായി. അവരുടെ കാർ ഒരു വലിയ വീടിനു മുന്നിൽ ചെന്ന് നിന്നു. " വീട് എത്തി. വാ ഇറങ്ങ് ". അഭിമന്യുവിൻ്റെ ആ ഭാവമാറ്റം ഗൗരിയിൽ ഭയം ഉളവാക്കി.അഭിമന്യുവിൻ്റെ അമ്മ വിളക്കുമായി അവരുടെ അരികിലേക്ക് വന്നു.ഗൗരി വിളക്ക് വാങ്ങി വലത് കാൽ വച്ച് അകത്ത് കയറി.വിളക്ക് പൂജാമുറിയിൽ വച്ച് പ്രാർത്ഥിച്ചു. എൻ്റെ കൃഷ്ണ... എന്നോടുള്ള സ്നേഹം കൊണ്ട് അല്ല ആ അഭിമന്യൂ എന്നെ കല്യാണം കഴിച്ച് ഈ വീട്ടിൽ കൊണ്ട് വന്നത് എന്ന് എനിക്കറിയാം. എൻ്റെ ചേച്ചി ചെയ്ത തെറ്റിനുള്ള ശിക്ഷയായാണ് അയാൾ ഇങ്ങനെ ചെയ്യുന്നത്. അയാൾക്ക് മുന്നിൽ തളരാതെ ധൈര്യത്തോടെ പിടിച്ച് നിൽക്കാൻ എനിക്ക് കഴിയണേ ഭഗവാനേ ഗൗരി പ്രാർത്ഥിച്ചതിന് ശേഷം പൂജാമുറിയിൽ നിന്നും ഇറങ്ങി. "മോനേ അഭി മോൾക്ക് മുറി കാണിച്ച് കൊടുക്ക് " .

" വാ അമ്മു "അഭി മുറിയിലേക്ക് നടന്നു. അമ്മുവോ ഇയാൾ ഇത് എന്തൊക്കെയാ എന്നെ വിളിക്കുന്നേ എൻ്റെ പേര് ഗൗരി എന്ന് അല്ലേ.ഇനി ഇയാൾക്ക് ഓർമ്മക്കുറവോ വല്ലതും ഉണ്ടോ .അതോ ഇനി ഇയാൾക്ക് വട്ട് ആണോ. ഈശ്വരാ എന്നേ കാത്തോണേ ഗൗരി ഓരോന്ന് ആലോചിച്ച് അഭിയുടെ പുറകെ നടന്നു. മുറിയിൽ കയറിയതും അഭിമന്യു വാതിൽ അടച്ചു.ഗൗരി നേരെ കട്ടിലിൽ ചെന്ന് ഇരുന്നു. ''ഡി ആരോട് ചോദിച്ചിട്ടാ നീ എൻ്റെ ബെഡിൽ കയറി ഇരുന്നേ''. ഇയാൾക്ക് ശരിക്കും ഓന്തിൻ്റെ സ്വഭാവം ആണല്ലോ.കുറച്ച് മുൻപേ കണ്ട ആളല്ല ഇത്. സീരിയലിലെ ഭാര്യയെ പോലെ കണ്ണീര് ഒലിപ്പിച്ച് നിന്നാൽ ഇയാൾ എൻ്റെ തലയിൽ കയറും അതോണ്ട് ഒരു ന്യൂ ജനറേഷൻ ഭാര്യ ആവാം. ''ഓഹ് എനിക്ക് ഒന്നും വേണ്ട നിങ്ങടെ ബെഡ്" .ഗൗരി ബെഡിൽ നിന്നും എഴുന്നേറ്റ് ബെഡിലെ ഷീറ്റ് താഴേക്ക് വലിച്ചിട്ടു. "ഡി നീ എന്തിനാ എൻ്റെ ബെഡ്ഷീറ്റ് താഴേക്ക് വലിച്ചിട്ടത് .മര്യാദക്ക് അത് എടുത്ത് വിരിക്ക്.'' " പറ്റില്ല. നിങ്ങളെ ബെഡ് ആണ് എന്നല്ലേ പറഞ്ഞേ അപ്പോ സ്വയം അങ്ങോട്ട് വിരിച്ചിട്ടാൽ മതി.'' " നീ മര്യാദക്ക് ഈ ഷീറ്റ് എടുത്ത് വിരിക്കുന്നോ അതോ ഞാൻ നിന്നെ കൊണ്ട് വിരിപ്പിക്കണോ".

"മോനേ അഭി"അഭിയുടെ അമ്മ വാതിലിൽ വന്ന് മുട്ടി. അഭി ചെന്ന് വാതിൽ തുറന്നു. "അഭി ,മോള് എവിടെ ". " ഞാൻ ഇവിടെ ഉണ്ട് അമ്മേ ".ഗൗരി അമ്മയുടെ അടുത്തേക്ക് നടന്നു. " ഇത് റിസപ്ഷനുള്ള ഡ്രസ്സാണ് ". ഗൗരി ആ ഡ്രസ്സ് വാങ്ങിച്ചു . "മോൾക്ക് എന്തെലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അമ്മയോട് പറയാൻ മടിക്കണ്ട ''. " എയ് അവൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ല അമ്മേ". ''അതിന് നിന്നോട് ആരാ ചോദിച്ചേ.ഞാൻ എൻ്റെ മോളോടാ ചോദിച്ചേ ". "എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ട് അമ്മ". "എന്താ മോളേ ". " എന്നോട് ബെഡിൽ ഇരിക്കണ്ട എന്ന് പറഞ്ഞു അമ്മേ". അഭിമന്യുവിനെ നോക്കി ഗൗരി പറഞ്ഞു. " നീ എന്തിനാടാ അങ്ങനെ പറഞ്ഞേ. നിൻ്റെ ഭാര്യ അല്ലേ ഇവൾ. അപ്പോ നിൻ്റെ ബെഡിൽ ഇരുന്നാൽ എന്താ ". " അത് 'അമ്മേ .അത് ബെഡ് ഷീറ്റിൽ നിറയെ പൊടി ആയിരുന്നു. അതാ ബെഡിൽ ഇരിക്കണ്ട എന്ന് പറഞ്ഞേ ". " അപ്പോ നിനക്ക് ഷീറ്റ് മാറ്റി വിരിക്കാമായിരുന്നില്ലേ ". " മാറ്റി വിരിക്കാം അമ്മേ ". " എന്നാ നീ മാറ്റി വിരിക്ക്. എന്നിട്ടേ ഞാൻ പോവുന്നുള്ളൂ." അഭി കബോഡിൽ നിന്നും ഒരു ഷീറ്റ് എടുത്ത് മാറ്റി വിരിച്ചു .

അമ്മ പോയതും ഗൗരി വേഗം വാതിൽ അടച്ചു. ''ഇപ്പോ എങ്ങനെ ഉണ്ട്.ഞാൻ നിങ്ങളെ കൊണ്ട് തന്നെ വിരിപ്പിച്ചതു കണ്ടില്ലേ.അതാണ് ഈ ഗൗരി ". ഡ്രസ്സിൻ്റെ കോളർ പൊക്കി കൊണ്ട് പറഞ്ഞു. തിരിച്ച് ഒന്നും പറയാൻ ഇല്ലാത്തതിനാൽ അഭി ചവിട്ടി തുള്ളി ബാത്ത് റൂമിലേക്ക് പോയി. അവൾ വീണ്ടും ബെഡിൽ ഇരുന്നു. ഈ ബെഡ് സൂപ്പർ ആണല്ലോ.ഗൗരി ബെഡിൽ കേറി നിന്ന് ചാടി കളിക്കാൻ തുടങ്ങി .ഫ്രഷ് ആയി ബാത്ത് റൂമിൽ നിന്നും ഇറങ്ങിയ അഭിമന്യു ബെഡിൽ ചാടി കളിക്കുന്ന ഗൗരിയെ ആണ്. "ഡീ..... " അഭിമന്യൂ ദേഷ്യത്തോടെ വിളിച്ചു. (തുടരും)

Share this story