സീതാരാവണം: ഭാഗം 10

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

" ഇത് നിനക്ക് വേണ്ടി വാങ്ങിയ ഡ്രസ്സുകൾ ആണ് ". കവറുകൾ ഗൗരിയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് അഭി പറഞ്ഞു. അഭി കബോഡിനരികിലേക്ക് നടന്ന് ചെന്ന് കബോഡ് തുറന്നു.അതിൽ പാർവ്വതിക്കായ് വാങ്ങി വച്ച ഡ്രസ്സുകൾ എല്ലാം പുറത്തേക്ക് എടുത്തു. "ഇതൊക്കെ ഇനി എന്ത് ചെയ്യാനാ" ഗൗരി സംശയത്തോടെ ചോദിച്ചു. " ഇത് നിനക്ക് എന്തായാലും വേണ്ടല്ലോ .അപ്പോ ഇതൊക്കെ കളയാം " " അത് വേണ്ട. ഇത് പാവപ്പെട്ട എതെങ്കിലും കുട്ടികൾക്ക് കൊടുത്താൽ മതി" " അതിൻ്റെ ഒന്നും ആവശ്യം ഇല്ല. ഇന്നത്തെ കാലത്ത് മിനിമം ഒരു പത്ത് ജോഡി ഡ്രസ്സ് എങ്കിലും ഇല്ലാത്ത കുട്ടികൾ ഉണ്ടാവില്ല'' "ഇന്നത്തെ കാലത്തും ഉണ്ട് അങ്ങനെ ഉള്ള കുട്ടികൾ.അവർ പുറത്ത് പറയുന്നില്ല എന്നേ ഉള്ളൂ.കോളേജിൽ പഠിക്കുമ്പോൾ ഓരോ കുട്ടികൾ പുതിയ മോഡൽ ഡ്രസ്സുകൾ ഇട്ട് വരുമ്പോൾ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ ഒരു പുതിയ ഡ്രസ്സ് കിട്ടാൻ. ഓണത്തിനും വിഷു വിനും ഒക്കെ ഡ്രസ്സ് എടുക്കുമ്പോൾ അമ്മു ചേച്ചിടെ പഴയ ഡ്രസ്സ് എനിക്ക് തരും."

"ഓഹ് മതി .നിങ്ങളെ പോലെയുളള മിഡിൽ ക്ലാസ്സ് ഫാമിലിയുടെ ചെലവ് ചുരുക്കൽ കഥകൾ ഒന്നും കേൾക്കാൻ എനിക്ക് ഇപ്പോ സമയമില്ല. പിന്നേ ഈ ഡ്രസ്സ് നാളെ ഓർഫനേജിൽ ഏൽപ്പിക്കാം" അഭി ലൈറ്റ് ഓഫ് ചെയ്യ്ത് ബെഡിൽ കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഗൗരിയും കിടന്നു. അഭി പതിയെ അവളെ തന്നോട് ചേർത്ത് കിടത്തി.അവൻ്റെ വലതു കൈ കൊണ്ട് അവളെ കെട്ടിപ്പിടിച്ചു. "നാളെ നമ്മളെ കൂടാതെ നിൻ്റെ വീട്ടിൽ വേറെ ചില അതിഥികൾ കൂടെ വരുന്നുണ്ട്. " " അമ്മു ചേച്ചി " " അത് നിനക്ക് എങ്ങനെ മനസില്ലായി. നിൻ്റെ വീട്ടിൽ നിന്നും ആരെങ്കിലും വിളിച്ചോ" "ഇല്ല.പക്ഷേ മനസിലായി "അവൾ അധികം ഒന്നും പറയാതെ കണ്ണുകൾ അടച്ച് കിടന്നു. പിറ്റേ ദിവസം രാവിലെ തന്നെ അഭിയും, ഗൗരിയും വീട്ടിലേക്ക് പോവാൻ റെഡിയായി. അഭി എടുത്ത് തന്ന ഡ്രസ്സുകളിൽ തൻ്റെ ഫെവറേറ്റ് കളർ ആയ റോസ് കുർത്തയും ലെഗ്ഗിനും ആണ് ഗൗരി ഇട്ടത്. ഹാളിൽ ഗൗരി അഭിയെ കാത്തിരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ അഭി സ്റ്റയർ ഇറങ്ങി വന്നു.അഭിയെ കണ്ട് ഗൗരി ശരിക്കും ഞെട്ടി.

Beige colour plain കളർ ഫുൾ സ്ലീവ് ഷർട്ട് ആണ് അഭി ധരിച്ചിരുന്നത്. അത് കൈമുട്ട് വരെ മടക്കി വച്ചിട്ടുണ്ട്.ഒരു കസവ് മുണ്ട്. അതിൻ്റെ ഒരു തല വലതു കൈ കൊണ്ട് പിടിച്ചിട്ടുണ്ട്. വലതു കൈയ്യിൽ ഒരു Motorsport - Black Steel വാച്ച്.കഴുതിൽ ഓം എന്ന ലോക്കറ്റുള്ള ചെയിൻ . ശരിക്കും കണ്ടാൽ ഒരു തനി നാടൻ പയ്യൻ. ഗൗരി അഭിയെ തന്നെ നോക്കി നിന്നു. അവൻ ഗൗരിയുടെ മുന്നിൽ ചെന്ന് വിരൽ ഞെടിച്ചു.അപ്പോൾ ആണ് അവർ പെട്ടെന്ന് ഞെട്ടി. ''ഞാൻ നിന്നോട് പല വട്ടം പറഞ്ഞു സ്വന്തം ഭർത്താവിനെ ഇങ്ങനെ വായനോക്കണ്ട എന്ന് " " അതിന് ആരാ നിങ്ങളെ വായനോക്കിയത്.അതും വായ നോക്കാൻ പറ്റിയ ഒരു ചളുക്ക് "അഭിയെ പുഛിച്ച് കൊണ്ട് ഗൗരി തിരിഞ്ഞു . "അല്ല നിങ്ങൾ ഇങ്ങനെ ഒക്കെ ഒരുങ്ങി കെട്ടി പോവുന്നത് എങ്ങോട്ടാ.നിങ്ങളെ കാണാൻ എൻ്റെ വീട്ടിൽ ആരും കാണാൻ ഇല്ല. " " ഉണ്ടല്ലോ. പാർവ്വതി" ഗൗരിയെ ദേഷ്യം പിടിപ്പിക്കാൻ അഭി പറഞ്ഞു. അത് കേട്ടതും ഗൗരിയുടെ മനസിൽ എന്തോ ഒരു സങ്കടം തോന്നി. "വാ ഇറങ്ങാം "അഭി പുറത്തേക്ക് ഇറങ്ങി. അഭിക്ക് പിന്നിൽ ഗൗരിയും കാറിൽ കയറി.

കുറച്ച് ദൂരം മുന്നോട്ട് പോയതും ഒരു വലിയ റസ്സ്റ്റോറൻ്റിനു മുന്നിൽ കാർ നിർത്തി. "എന്താ ഇവിടെ നിർത്തിയേ " "വാ ഇറങ്ങ്. എന്തെങ്കിലും കഴിക്കാം" "എനിക്ക് ഒന്നും വേണ്ട" "വേണ്ടെങ്കിൽ വേണ്ട. എന്നാ നീ കാറിൽ ഇരുന്നോ ഞാൻ കഴിച്ചിട്ട് വരാം." അഭി കാറിൽ നിന്നും ഇറങ്ങി. ഇയാൾ ഇത് എന്ത് മനുഷ്യനാ. ഒരാൾ വേണ്ട എന്ന് പറഞ്ഞാലും ഒന്ന് നിർബന്ധിച്ചു കൂടേ.ഗൗരി കാറിൽ നിന്ന് ഇറങ്ങി അഭിക്ക് പിന്നാലെ നടന്നു. ഗൗരി അഭി ഇരിക്കുന്ന ടേബിളിൽ അവന് ഓപ്പോസിറ്റ് ആയി ഇരുന്നു. " നീ അല്ലേ നിനക്ക് ഒന്നും വേണ്ടാ എന്ന് പറഞ്ഞത് പിന്നെ എന്തിനാ വന്നത്. ഞാൻ കഴിക്കുന്നത് നോക്കി വെള്ളം ഇറക്കാൻ ആണോ" "നിങ്ങളുടെ നാട്ടിലെ ഒക്കെ ഇതാണോ മര്യാദ. ഒരാൾക്ക് ഭക്ഷണം വേണ്ടാ എന്ന് പറഞ്ഞാലും ഒന്ന് നിർബന്ധിക്കണം'' " ആ മര്യാദ എനിക്ക് ഇല്ല. നീ വേണമെങ്കിൽ കഴിച്ചാൽ മതി." അപ്പോഴേക്കും വെയിറ്റർ അവരുടെ അടുത്തേക്ക് വന്നു. "സാർ എന്താണ് കഴിക്കാൻ വേണ്ടത് " Angel Hair Pasta With Fresh Tomatoes, Herbs and Parmesan Cheese and Beef Enchiladas വെസ്റ്റേൺ ഫുഡ്ഓഡർ ചെയ്യ്തു.

"നിനക്ക് എന്താ വേണ്ടത്'' "എനിക്ക് മസാല ദോശ മതി" അഭിയെ നോക്കി ഗൗരി പറഞ്ഞു. " കുറച്ച് കഴിഞ്ഞതും വെയിറ്റർ ഓഡർ ചെയ്യ്ത ഫുഡ് ടേബിളിൽ കൊണ്ട് വന്ന് വച്ചു. അവർ ഇരുവരും കഴിക്കാൻ തുടങ്ങി. കഴിച്ച് പകുതി ആയപ്പോൾ ആണ് ഗൗരി അഭിയെ ശ്രദ്ധിച്ചത്. അവൻ്റെ മുഖത്ത് ഒരു കള്ള ചിരി തെളിഞ്ഞു. ഇടക്ക് തന്നെ നോക്കിയും ചിരിക്കുന്നുണ്ട്. '' ഇയാൾ എന്തിനാ എന്നേ നോക്കി ചിരിക്കുന്നേ. ഇനി വേറെ ആരെയെങ്കിലും നോക്കിയാണോ. അതോ ഇനി ഇയാൾക്ക് കോങ്കണ്ണ് വല്ലതും ഉണ്ടോ പെട്ടെന്ന് ഗൗരി താൻ ഇരിക്കുന്ന ടേബിളിൻ്റെ പിന്നിലെ ടേബിളിലേക്ക് നോക്കി. ഒരു ലോഡ് പുട്ടിയും മുഖത്ത് വാരി പൊത്തി.ലിപ്റ്റിക്ക് ഇട്ട് കണ്ണ് നീട്ടി എഴുതി, മുടി സ്ട്രെറ്റ് ചെയ്യ്ത ഒരു മോഡേൺ പെൺകുട്ടി അഭിയെ നോക്കി ഇരിക്കുകയാണ്. ഇയാൾക്ക് ഞാൻഇവിടെ ഇരിക്കുമ്പോൾ വേറെ പെണ്ണിനെ വായ നോക്കാൻ നാണം ഇല്ലേ ഗൗരി അഭിയെ തുറിച്ച് നോക്കി. "എന്താടീ " ഗൗരിയുടെ നോട്ടം കണ്ട് അഭി ചോദിച്ചു. "എനിക്ക് മതി" കഴിക്കൽ നിർത്തി ഗൗരി എഴുന്നേറ്റൂ. "ഇരിക്കടീ അവിടെ. മുഴുവൻ കഴിച്ചിട്ട് എണീറ്റാൽ മതി നീ" അഭി ദേഷ്യത്തോടെ പറഞ്ഞു.

"എനിക്ക് മതി എന്ന് പറഞ്ഞില്ലേ " "നിനക്ക് ബാക്കി വച്ച് പോവാൻ നിൻ്റെ തന്തടെ പൈസ കൊണ്ട് വാങ്ങിയ ഭക്ഷണം അല്ല ഇത്. " "വെറുതെ എൻ്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ. എൻ്റെ സ്വഭാവം മാറും" അവർ ഇരുവരും വഴക്ക് കൂടാൻ തുടങ്ങി. "Excuse me".ഗൗരി നോക്കിയതും ആ പുട്ടി അടിച്ച പെണ്ണ് അഭിയെ വിളിച്ചു. "അഭിമന്യു ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം.ഡി അഭിമന്യു സാർ അല്ലേ'' " ആ അതെ " ''ഞാൻ സാറിൻ്റെ കമ്പനിയിലെ സെയിൽസ് ഡിപ്പാർട്ട് മെൻറിലെ സുധാകരൻ്റെ മകൾ ആണ് "My name is Sandra" അവൾ അഭിമന്യുവിന് നേരെ കൈ നീട്ടി. അഭിമന്യു അവൾക്ക് കൈ കൊടുത്തു. ''സാർ എനിക്ക് എൻ്റെ കോളേജിലെ പ്രോജക്ടിന് വേണ്ടി സാറിൻ്റെ ചില ഹെൽപ്പ് വേണം ''if you don't mind.plese give your phone number" " Sure.i can wash my hands. Wait a minute" അഭി അവിടെ നിന്നും എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു. " ദേ പെങ്കോച്ചേ നിൻ്റെ എളക്കം എനിക്ക് മനസിലാവുന്നുണ്ട് .എൻ്റെ വായിൽ ഇരിക്കുന്നത് കൂടുതൽ നീ കേൾക്കാൻ നിൽക്കണ്ട." " അത് പറയാൻ നിങ്ങൾ ആരാ ". നിങ്ങൾ സാറിൻ്റെ പി.എ അല്ലേ .അപ്പോൾ പി.എ നിങ്ങളുടെ സ്ഥാനത്ത് നിന്നാൽ മതി എന്ന പഠിപ്പിക്കാൻ വരണ്ട " ഗൗരിയെ നോക്കി ആ പെൺകുട്ടി പറഞ്ഞു. "He is my hubby.and he is mine" ആ പെൺകുട്ടിയെ നോക്കി ഗൗരി പറഞ്ഞു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story