സീതാരാവണം: ഭാഗം 12

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

" അമ്മൂ" അഭി നീട്ടി വിളിച്ചതും ഗൗരി മുറിയിലേക്ക് നടന്നു. "എന്താടി നിൻ്റെ വീട്ടിൽ വന്നപ്പോ നിനക്ക് ജാഡ ആയോ. ഞാൻ വിളിച്ചാ നിനക്ക് ഇങ്ങോട്ട് വരാൻ വയ്യേ " "നിങ്ങൾ വെറുതെ നല്ലൊരു ദിവസമായിട്ട് അടികൂടാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കണ്ട. എന്തിനാ എന്നേ വിളിച്ചത് " " എൻ്റെ പൊന്നു ഭാര്യയേ ഞാൻ ഒന്ന് കാണാൻ വിളിച്ചതാ. എന്തേ നിനക്ക് ഇഷ്ടപ്പെട്ടില്ലേ." " ആണോ. എൻ്റെ പ്രിയപ്പെട്ട ഭർത്തൂ. " "ദാ ഇത് ഇവിടെ ഉള്ളവർക്ക് വേണ്ടി വാങ്ങിയ ഡ്രസ്സ് ആണ് .കൊണ്ടുപോയി കൊടുക്ക്" " എല്ലാവർക്കും എന്ന് പറയുമ്പോൾ ഇതിൽ പാർവ്വതി ചേച്ചിക്ക് ഉള്ളതും ഉണ്ടോ " " ഉണ്ട് "അഭി ചിരിച്ച് കൊണ്ട് പറഞ്ഞു. "അവൾക്ക് വാങ്ങി കൊടുക്കാൻ അവളുടെ ഭർത്താവ് ഉണ്ട്. നിങ്ങൾ അവൾക്ക് വേണ്ടി വാങ്ങേണ്ട ആവശ്യം ഇല്ല." ഗൗരി കൈയ്യിൽ ഇരുന്ന കവറിൽ പാർവ്വതിക്ക് വാങ്ങിയ ഡ്രസ്സ് എടുത്ത് ബെഡിന് മുകളിലേക്ക് ഇട്ടു. അവൾ ബാക്കിയുള്ള കവറുകളുമായി ഹാളിലേക്ക് നടന്നു. "അമ്മേ ഇത് അമ്മക്ക് രണ്ട് ജോഡി സാരി ആണ് " ആദ്യത്തെ ഒരു കവർ അവൾ അമ്മക്ക് കൊടുത്തു. "ലച്ചു ഇത് നിനക്ക് ഉള്ളതാ" അവൾ ലക്ഷ്മിക്ക് നേരെ കവർ നീട്ടി

" അമ്മക്ക് മാത്രമേ രണ്ട് ജോഡി ഉള്ളൂ .എനിക്ക് ഇല്ലേ " "നിനക്ക് രണ്ട് ജോഡി അല്ല മൂന്ന് ജോഡി ഉണ്ട്" ഇതെല്ലാം കണ്ട് പാർവ്വതിയും മഹിയും ആകെ അന്തം വിട്ട് ഇരിക്കുകയാണ്. ബാക്കിയുള്ള ഒരു കവർ അച്ഛനുള്ള ഡ്രസ്സ് ആണ് അത് അവൾ അമ്മയെ എൽപ്പിച്ചു. "നല്ല കളർ ഉള്ള സാരിയാണ് മോളേ. നല്ല വിലയായി കാണും അല്ലേ "സാരി നോക്കി കൊണ്ട് അമ്മ പറഞ്ഞു. "ഓഹ് പിന്നെ ആ കളർ കണ്ടാൽ അറിയാം ലോക്കൽ ആണ് എന്ന്. ഒന്ന് എടുത്തപ്പോൾ മറ്റെ സാരി ഫ്രീ ആയി കിട്ടിയത് ആയിരിക്കും " പാർവ്വതി പുഛത്തോടെ പറഞ്ഞു. " നീ വലിയ കാര്യം ഒന്നും പറയണ്ട. നീ വന്നിട്ട് ഞങ്ങൾക്ക് എന്തെങ്കിലും കൊണ്ടുവന്നോ ഇല്ലാ ലോ" അമ്മ ദേഷ്യത്തോടെ പറഞ്ഞു. 'ഞങ്ങൾ ഇവിടത്തെ ലോക്കൽ ഷോപ്പിൽ ഒന്നും കയറില്ല. സിറ്റിയിൽ പോവുമ്പോൾ നിങ്ങൾക്ക് നല്ല ക്വാളിറ്റി ഉള്ളത് വാങ്ങി കൊണ്ടു തരാം എന്ന് മഹിയേട്ടൻ പറഞ്ഞിരുന്നു.അതു കൊണ്ടാ ഞാൻ വാങ്ങാഞ്ഞത്.അല്ലാതെ ഇതു പോലെ ലോ ക്ലാസ് ഐറ്റംസ് ഒന്നും ഞങ്ങൾ വാങ്ങാറില്ല'' ഗൗരിയെ നോക്കി പാർവ്വതി പറഞ്ഞു. ''ചേച്ചി എന്നാണാവോ ക്വാളിറ്റി ഐറ്റംസ് മാത്രം ഉപയോഗിച്ച് തുടങ്ങിയത്

"അഭി അവരുടെ അടുത്തേക്ക് നടന്ന് വന്നു. അഭി പാർവ്വതിയെ ചേച്ചി എന്ന് വിളിച്ചതും ഗൗരിയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു .എന്നാൽ മറു ഭാഗത്ത് പാർവ്വതിയുടെ മുഖം മങ്ങി. " അത്. അത് ഞാൻ ''പാർവ്വതി വാക്കുകൾക്കായി പരതി. '' അമ്മു ചേച്ചി വലിയ കാര്യം ഒന്നും പറയണ്ട.ഈ കവറിലേ പേര്‌ നോക്ക്. ഇത് സിറ്റിയിലെ എറ്റവും വലിയ ഷോപ്പ് ആണ്.പിന്നെ അത് മാത്രം അല്ല എൻ്റെ ഡ്രസ്സിൻ്റെ പ്രെയ്സ് ടാഗ് നോക്ക് ഈ മൂന്ന് ഡ്രസ്സിൻ്റെയും കൂടി വില 2OOOO ആണ്". പാർവ്വതിയെ നോക്കി ലക്ഷ്മി പറഞ്ഞു. ഇത് കേട്ടതും മഹി അവിടെ നിന്നും എഴുന്നേറ്റ് പോയി. പിന്നാലെ തന്നെ പാർവ്വതിയും പോയി. ലക്ഷ്മിയുടെ ഈ മനം മാറ്റത്തിൻ്റെ കാരണം അഭിയാണ് എന്ന് ഗൗരിക്ക് മനസിലായി. ഈ വീട്ടിൽ താമസിക്കുന്ന കാലത്ത് താൻ ചെയ്യാത്ത തെറ്റ് തൻ്റെ മേൽ ആരോപിച്ച് ഗൗരിക്ക് വഴക്ക് കേൾപ്പിക്കുന്ന സ്വഭാവം ലക്ഷ്മിക്ക് ഉണ്ടായിരുന്നു. " മക്കളെ നിങ്ങൾ സംസാരിച്ച് ഇരിക്ക് എനിക്ക് അടുക്കളയിൽ കുറച്ച് പണി ഉണ്ട്.ലച്ചു എൻ്റെ ഒപ്പം വാ "ലക്ഷ്മിയേയും വിളിച്ച് അമ്മ അടുക്കള ഭാഗത്തേക്ക് പോയി. അഭി പതിയെ മുറ്റത്തേക്ക് ഇറങ്ങി പറമ്പിലേക്ക് നടന്നു.അത് ഒരു വാഴ തോട്ടം ആണ് .വാഴ നനക്കുന്നതിന് വേണ്ടി നടുവിലൂടെ ഒരു കനാൽ ഉണ്ട്.അതിൽ മുട്ടോളം വെള്ളം ഉണ്ട്.

അഭി അതിൻ്റെ സൈഡിലൂടെ നടക്കുകയാണ്. അഭി പോവുന്നത് നോക്കി കുറച്ച് നേരം ഗൗരി മുറ്റത്ത് നിന്നു. പിന്നീട് പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ അഭിയുടെ അടുത്തേക്ക് നടന്നു. "അതെയ്യ് " ഗൗരി പിന്നിൽ നിന്നും വിളിച്ചതും അഭി തിരിഞ്ഞു നോക്കി .അവൾ വേഗത്തിൽ നടന്ന് അഭിയുടെ അടുത്ത് എത്തി. "നിങ്ങൾ എന്തിനാ പാർവ്വതി ചേച്ചിയെ ചേച്ചി എന്ന് വിളിച്ചത് '' "പിന്നെ ഭാര്യയുടെ ചേച്ചിയെ ചേച്ചി എന്നല്ലാതെ കുഞ്ഞമ്മ എന്ന് വിളിക്കാൻ പറ്റേ " "അതല്ല ഇത്രയും ദിവസം നിങ്ങൾ പാർവ്വതി എന്ന് അല്ലേ വിളിച്ചിരുന്നത് അതുകൊണ്ട് ചോദിച്ചതാ" അഭി ഒന്നും മിണ്ടാതെ മുന്നോട് നടക്കാൻ തുടങ്ങി. പിന്നാലെ ഗൗരിയും. കുറച്ച് നേരം അവർ ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. " പാർവ്വതിയെ അമ്മു എന്നാണോ വീട്ടിൽ വിളിക്കാറ്" "അതെ. പാർവ്വതി ചേച്ചിയെ അമ്മു എന്നും, ലക്ഷ്മിയെ ലച്ചു എന്നും ആണ് വീട്ടിൽ വിളിക്കുക " " അപ്പോ നിന്നേയോ " തിരിഞ്ഞ് നിന്ന് ഗൗരിയേ നോക്കി അഭി ചോദിച്ചു. " ഗൗരി എന്ന് തന്നെ " "അതെന്താ നിനക്ക് nick name ഒന്നും ഇല്ലേ " " ഉണ്ടായിരുന്നു .ഇപ്പോൾ ഇല്ല" "അഭി ഒന്ന് മൂളുക മാത്രം ചെയ്തു. അവൾ വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി.പെട്ടെന്ന് ഒരു കല്ല് തട്ടി ഗൗരി വീഴാൻ പോയതും അഭി അവളെ പിടിച്ചു. " ഇപ്പോ ഞാൻ പിടിച്ചില്ലെങ്കിൽ ആ ചാലിൽ കിടന്നേനേ നീ "

"ഓഹ് പിന്നെ മനുഷ്യനായാൽ ഒന്ന് വീഴാൻ പോയി എന്നോക്കെ വരും " " എങ്ങനെ വീഴാതിരിക്കും അത്രയും വലിയ കുന്തം ഇട്ടിട്ട് അല്ലേ നടക്കുന്നത് "ഗൗരിയുടെ ഹൈ ഹീൽസ് ചെരുപ്പിലേക്ക് നോക്കി പറഞ്ഞു. " അതിന് തനിക്ക് എന്താടോ ഞാനല്ലേ ഇടുന്നത്. " " അതിന് എനിക്ക് ഒന്നും ഇല്ല. എനിക്ക് ആവശ്യത്തിനുള്ള ഉയരം ഉണ്ട്.നിനക്ക് അല്ലേ അത് ഇല്ലാത്തത് " "ആരാടോ പറഞ്ഞേ എനിക്ക് ഉയരം ഇല്ല എന്ന് എനിക്ക് ആവശ്യത്തിന് ഉള്ള ഉയരം ഒക്കെ ഉണ്ട്. " "പിന്നെ എന്തിനാണാവോ മഹതി ഇത്രയും കഷ്ടപ്പെട്ട് ഈ ചെരുപ്പ് ഇട്ട് നടക്കുന്നത് "അഭി കളിയാക്കി കൊണ്ട് ചോദിച്ചു. " അതൊക്കെ എൻ്റെ ഇഷ്ടം അതിന് തനിക്ക് എന്താടോ " "സത്യം പറ നിനക്ക് ശരിക്കും 20 വയസ് ആയോ." "പിന്നെ അല്ലാതെ .l am a PG student " "പക്ഷേ സത്യം പറഞ്ഞാ നിന്നേ കണ്ടാൽ കൂടി പോയാൽ +2 അത്രയേ തോന്നൂ " " അതിന് ഇപ്പോ എന്താ . short girls and tall boys ആണ് ഇപ്പോഴത്തെ Trent എന്ന് പറഞ്ഞതും ഗൗരി കാല് തെന്നി വെള്ളത്തിലേക്ക് വീണതും ഒപ്പം ആയിരുന്നു. മുട്ടോളം വെള്ളമേ ഉണ്ടായിരുന്നുള്ളു എങ്കിലും മറിഞ്ഞ് വീണ കാരണം അവൾ ആകെ നനഞ്ഞു.

ഇത് കണ്ട് അഭി പൊട്ടി ചിരിക്കാൻ തുടങ്ങി.ഗൗരിയുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അഭി ചിരി അടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന് ചിരി നിർത്താൻ ആയില്ല. അവൻ ചിരിച്ചു കൊണ്ട് ഗൗരിക്ക് നേരെ കൈ നീട്ടി. ഗൗരി അഭിയുടെ കൈ പിടിച്ച് വെളളതിലേക്ക് വലിച്ചിട്ടു. പെട്ടെന്നുള്ള വീഴലിൽ അഭി നേരേ ഗൗരിയുടെ മടിയിലേക്ക് വീണു. "എടാ കാലമാടാ എണീക്കടാ. എൻ്റെ കാല് ഒടിക്കല്ലേ " ഗൗരി അലറി.അഭി വേഗം അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് വെള്ളത്തിൽ തന്നെ ഇരുന്നു. "തനിക്ക് എന്തൊരു വെയിറ്റാടോ. എൻ്റെ കാല് ഇപ്പോ തന്നെ ഒടിഞ്ഞേനേ .പിന്നേ നിങ്ങൾ എന്നേ എടുത്ത് നടക്കേണ്ടി വന്നേനേ'' " നിൻ്റെ കാല് ഒടിഞ്ഞാ എനിക്ക് എന്താ. നിന്നേ നിൻ്റെ വീട്ടിൽ ആക്കിയിട്ട് ഞാൻ പോവും. എനിക്കൊന്നും പറ്റില്ല നിന്നെ എടുത്തോണ്ട് നടക്കാൻ " "പിന്നെ എന്നേ എടുത്തോണ്ട് നടക്കാൻ നിങ്ങൾ ആരാ ധനുഷോ" " ധനുഷോ അത് ആരാ " "നിങ്ങൾക്ക് ധനുഷിനെ അറിയില്ലേ.മാരി 2 സിനിമയിൽ ധനുഷ് സായി പല്ലവിയെ എടുക്കോണ്ട് നടക്കുന്നത് കണ്ടിട്ടില്ലേ " "സായി പല്ലവി .അതും നീ .ഞാൻ ധനുഷ് ആണ് എന്ന് പറഞ്ഞാൽ സമ്മതിക്കാം. പഷേ നീ എവിടേ കിടക്കുന്നു .സായി പല്ലവി എവിടെ കിടക്കുന്നു." "അയ്യോ ഞണ്ട്.'' ഗൗരി അലറി കൊണ്ട് അഭിയുടെ മടിയിൽ കയറി ഇരുന്നു.

''ഒരു ഞെണ്ടിനെ കണ്ടാണോ നീ ഇങ്ങനെ അലറിയത് '' "എനിക്ക് ഇതിനെ ഒക്കെ നല്ല പേടിയാ" ഒരു നിമിഷം അവർ പരസ്പരം നോക്കി ഇരുന്നു. "നിനക്ക് ബുദ്ധിയും, ഹൈറ്റും മാത്രം അല്ല വെയ്റ്റും തീരെ ഇല്ല ലേ" .ഗൗരിയെ നോക്കി കളിയാക്കി കൊണ്ട് അഭി ചോദിച്ചു. ''ബുദ്ധി ഇല്ലാത്തത് എനിക്ക് അല്ല നിങ്ങൾക്കാ. പിന്നെ എനിക്ക് ഇത്തിരി ബുദ്ധി കുറവാ അല്ലെങ്കിൽ ഞാൻ നിങ്ങളെ കെട്ടുമായിരുന്നോ " ഗൗരി ദേഷ്യപ്പെട്ട് അഭിയുടെ മടിയിൽ നിന്നും എണീക്കാൻ നിന്നു. "അങ്ങനെ പോവല്ലേ എൻ്റെ ഭാര്യേ "അഭി അവളെ മടിയിൽ ഇരുത്തി അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. അവൻ്റെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഗൗരി ഒന്ന് ഞെട്ടി. " ഞാൻ ഒരു കാര്യം പറയട്ടേ ". "എന്താ " "Nice colour." '' എന്ത് " "Nice colour of your peatti cot. " അപ്പോൾ ആണ് ഗൗരി അവളുടെ ഡ്രസ്സ് ശ്രദ്ധിച്ചത് .വയിറ്റ് കളർ ടോപ്പ് ആയിരുന്നു അവൾ ഇട്ടിരുന്നത്. വെള്ളത്തിൽ വീണപ്പോൾ ടോപ്പ് നിഴലടിക്കാൻ തുടങ്ങി. "തനിക്ക് നാണം ഇല്ലേടോ ഇതൊക്കെ നോക്കാൻ "

"എൻ്റെ ഇത്രയും അടുത്ത് നീ ഇരിക്കുമ്പോൾ ഇത് കാണാതിരിക്കാൻ ഞാൻ കണ്ണ് പൊട്ടൻ ഒന്നും അല്ല .പിന്നെ ഞാൻ വഴിയെ പോയ പെണ്ണിൻ്റെ ഒന്നും അല്ലലോ നോക്കിയത് നിൻ്റെ അല്ലേ ". അവർ ഇരുവരും വെള്ളത്തിൽ നിന്നും എഴുന്നേറ്റു. അഭി അവൻ്റെ ഷർട്ട് ഊരി ഗൗരിക്ക് നൽകി. അഭി മുന്നിൽ നടന്നു. ഗൗരി ആ ഷർട്ട് ഇട്ടു.ആ ഷർട്ടിൽ മുഴുവനും അഭിമന്യുവിൻ്റെ ഗന്ധം നിറഞ്ഞ് നിന്നിരുന്നു പോലെ ഗൗരിക്ക് തോന്നി. റൂമിലെത്തിയതും ഗൗരി വേഗം വാതിൽ അടച്ചു. '' ഇത് എന്തൊരു വീടാണെടി .ഒരു അറ്റാച്ച്ട് ബാത്ത് റൂം പോലും ഇല്ലല്ലോ ''. " ഈ വീട്ടിൽ ഇത്രയൊക്കെ സൗകര്യമേ ഉള്ളൂ വേണമെങ്കിൽ നിന്നാ മതി." "ഇവിടെ നിൽക്കാൻ എനിക്ക് വലിയ നിർബന്ധം ഒന്നും ഇല്ല. അമ്മ പറഞ്ഞത് കൊണ്ട് മാത്രം ആണ്.ഈ പട്ടിക്കാട്ടിലേക്ക് ഞാൻ വന്നത് തന്നെ " ''അല്ല എന്താ തൻ്റെ ഉദ്ദേശം താൻ എന്തിനാ റൂമിലേക്ക് കയറി വന്നത് " "പിന്നെ അല്ലാതെ ഞാൻ ഈ നനഞ്ഞ ഡ്രസ്സ് ഇട്ട് മുറിക്ക് പുറത്ത് നിൽക്കണോ" "എനിക്ക് ഡ്രസ്സ് മാറണം '' " നീ മാറിക്കോ. ഞാൻ വേണമെങ്കിൽ സഹായിക്കാം"

''നിങ്ങള് കളിക്കാൻ നിൽക്കാതെ വേഗം പുറത്ത് പോവാൻ നോക്ക്.അധികം നേരം നനഞ്ഞ ഡ്രസ്സ് ഇട്ടാൽ എനിക്ക് പനി വരും.വേഗം പോ " " പറ്റില്ല " " ഉറപ്പ് ആണോ" "അതെ " " എന്നാ നിങ്ങൾ വേഗം ഡ്രസ്സ് മാറ് ഞാൻ തിരിഞ്ഞ് നിൽക്കാം " ഷെൽഫിൽ നിന്നും അഭി' ഡ്രസ്സ് എടുത്തു. അഭി ഡ്രസ്സ് മാറാൻ തുടങ്ങിയതും അവൾ തിരിഞ്ഞ് നിന്നു .അഭി ഡ്രസ്സ് മാറി മുറി വിട്ട് പുറത്ത് ഇറങ്ങാൻ നിന്നതും ഗൗരി പിന്നിൽ നിന്നും വിളിച്ചു. "ഡോ " "എന്താടി " "താൻ ഈ മുണ്ട് ഒക്കെ ഉടുത്ത് ഇത് എങ്ങോട്ടാ " " ഞാൻ എങ്ങോട്ടും പോവുന്നില്ല.അതെന്താ എങ്ങോട്ടെങ്കിലും പോവുന്നുണ്ടെങ്കിൽ മാത്രമേ മുണ്ട് ഉടുക്കാവൂ." "അവിടെ വീട്ടിൽ ആവുമ്പോൾ താൻ ഇത് അല്ലല്ലോ ഇടാറ് " " അതിന് എന്താ. നീ പോയി ഡ്രസ്സ് മാറാൻ നോക്ക്." അഭി മുറി വിട്ട് പുറത്ത് ഇറങ്ങി. ഗൗരി വാതിൽ അടച്ച് കണ്ണാടിക്ക് മുന്നിലേക്ക് നടന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story