സീതാരാവണം: ഭാഗം 11

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

റസ്റ്റോറൻ്റിൽ നിന്നും ഇറങ്ങിയ അഭിയും, ഗൗരിയും നേരേ ഗൗരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. കുറച്ച് നേരത്തെ യാത്രക്ക് ശേഷം ഗൗരിയും, അഭിയും ഒരു പഴയ തറവാട്ട് വീടിൻ്റെ മുന്നിൽ എത്തി. അഭിയുടെ കാർ ആ ഗേറ്റ് കടന്ന് അകത്തേക്ക് കയറി. ആ വീടിന് മുന്നിൽ മറ്റൊരു കാർ കൂടി കിടക്കുന്നുണ്ട്. ആ കാർ കണ്ടപ്പോൾ പാർവ്വതി വന്നു എന്ന് ഗൗരിക്ക് മനസിലായി. ഗൗരിയും അഭിയും കാറിൽ നിന്ന് ഇറങ്ങി. അപ്പോഴേക്കും അകത്ത് നിന്ന് അമ്മയും അച്ഛനും ഇറങ്ങി വന്നു.ഗൗരിയെ കണ്ടതും അമ്മ അവളുടെ അടുത്തേക്ക് ഓടി. ''മോളേ ഗൗരി "അമ്മ അവളുടെ കൈയ്യിൽ വന്ന് പിടിച്ചു .അവരുടെ ആ ഭാവമാറ്റം ഗൗരിയിൽ അത്ഭുതം ഉണ്ടാക്കി.ഒരാഴ്ച്ച മുൻപ് വരെ ഈ വീട്ടിൽ കഴിഞ്ഞിരുന്ന കാലത്ത് സ്നേഹത്തോടെ ഒരു വാക്ക് പറയാത്ത ആളാണ് ഇന്ന് മോളേ എന്ന് വിളിക്കുന്നത് എന്ന് ഗൗരി ഓർത്തു.

"മോനേ അഭിമന്യു "അമ്മ വേഗം അഭിയുടെ അടുത്തേക്ക് ഓടി. " വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് വാ മക്കളെ .അഭിയുടെ കൈ പിടിച്ച് അമ്മ അകത്തേക്ക് നടന്നു. "മോളേ " അച്ഛൻ സ്നേഹത്തോടെ വിളിച്ചു. "മോൾക്ക് സുഖാണോ " "അതെ അച്ഛാ ." "മോൾ അകത്തേക്ക് നടക്ക് മോളേ.അച്ഛൻ ടൗൺ വരെ പോയിട്ട് വരാം " അച്ഛൻ പടി കടന്ന് പോകുന്നവരെ ഗൗരി അച്ഛനെ തന്നെ നോക്കി നിന്നു. ഈ വീട്ടിൽ തന്നെ സ്നേഹിക്കുന്ന ഒരേ ഒരു ആൾ ആ മനുഷ്യൻ മാത്രമാണ്. ഗൗരി ഓരോന്ന് ആലോചിച്ച് അവിടെ തന്നെ നിന്നു. ''അമ്മു " അകത്ത് നിന്നുള്ള അഭിയുടെ വിളി കേട്ടതും ഗൗരി അകത്തേക്ക് നടന്നു . ഗൗരി അകത്ത് കയറി അഭിയുടെ അടുത്ത് ചേന്ന് നിന്നു. " നിങ്ങൾ എന്താ ഇവിടെ നിൽക്കുന്നേ അകത്തേക്ക് വാ" അമ്മക്ക് പിന്നിൽ അഭിയും ,ഗൗരിയും അകത്തേക്ക് നടന്നു. ഹാളിലേക്ക് കയറിയതും സോഫയിൽ ഇരുന്ന് എന്തോ കളിപറഞ്ഞ് ചിരിക്കുന്ന പാർവ്വതിയേയും,

അവളുടെ ഭർത്താവിനേയും ആണ്. തൊട്ട് അപ്പുറത്തായി പാർവ്വതിയുടേയും ,ഗൗരിയുടേയും അനിയത്തിയായ ലക്ഷ്മിയും അവരുടെ അടുത്ത് ഉണ്ട്. "മോനേ ഇത് പാർവ്വതിയുടെ ഭർത്താവ് മഹി" "മഹി മോനേ ഇത് ഗൗരിയുടെ ഭർത്താവ് അഭിമന്യു " മറുപടിയായി മഹി അഭിയെ നോക്കി ഒരു പുഛ ചിരി ചിരിച്ചു.അഭിയും തിരിച്ച് അതു പോലെ തന്നെ ചിരിച്ചു. " മക്കളെ നിങ്ങൾ മുറിയിൽ പോയി ഒന്ന് ഫ്രഷായി വരു.ഗൗരി മോളേ അഭിമോന് മുറി കാണിച്ച് കൊടുക്ക് ". ഗൗരി അഭിക്ക് മുറി കാണിച്ച് കൊടുത്തതിനു ശേഷം ഫ്രഷായി ഹാളിലേക്ക് തന്നെ വന്നു.ഗൗരിയെ കണ്ടതും അമ്മയും ലക്ഷ്മിയും അവളുടെ അടുത്തേക്ക് വന്നു.

അഭിയുടെ പണവും പ്രതാപവും ആണ് അവരുടെ ഈ സ്നേഹത്തിന് കാരണം എന്ന് ഗൗരിക്ക് മനസിലായിരുന്നു. ഇതെല്ലാം ശ്രദ്ധിച്ച് പാർവ്വതിയും, മഹിയും ഹാളിൽ തന്നെ ഉണ്ടായിരുന്നു. "അമ്മു " ഗൗരിയെ അഭി നീട്ടി വിളിച്ചു. ആ വിളിയിൽ അവിടെ ഉള്ള എല്ലാവരും ഒന്ന് ഞെട്ടി. "ദാ വരുന്നു അഭിയേട്ടാ " മറ്റുള്ളവർ കേൾക്കാനായി ഗൗരി പറഞ്ഞു.ആ സമയത്തെ പാർവ്വതിയുടെ മുഖത്തെ അസൂയ ഗൗരി ശ്രദ്ധിച്ചിരുന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story