സീതാരാവണം: ഭാഗം 13

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഗൗരി വാതിൽ അടച്ച് കണ്ണാടിക്ക് മുന്നിലേക്ക് നടന്നു. അവൾ തൻ്റെ പ്രതിബിംബം കണ്ണാടിയിൽ നോക്കി. ആരും ഇല്ലാത്ത തൻ്റെ ജീവിതത്തിലേക്ക് ആരോക്കെയോ ആയി അഭി കടന്നു വന്നു. ഇനി അഭി ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല. അവൾ കഴുത്തിൽ കിടക്കുന്ന താലി കൈയിലേടുത്ത് കുറച്ച് നേരം നോക്കി നിന്നു. കുറച്ച് കഴിഞ്ഞ് ഡ്രസ്സ് മാറി അവൾ പുറത്തേക്ക് ഇറങ്ങി. മുറിയിൽ നിന്നും ഇറങ്ങിയ അഭി മുറ്റത്തേക്ക് നടന്നു .പുറത്ത് മഹി ആരോടോ ഫോണിൽ സംസാരിച്ച് നിൽക്കുകയാണ്. മഹി ഫോൺ കട്ട് ചെയ്യ്ത് തിരിഞ്ഞതും തൻ്റെ അടുത്തേക്ക് വരുന്ന അഭിയെ ആണ് കണ്ടത്.അഭിയെ കുറിച്ച് മഹിക്ക് വലിയ അറിവൊന്നും ഇല്ല "ഇവിടെ ഉള്ളവരുടെ മുൻപിൽ വലിയ ഷോ കാണിക്കാൻ ആയിരിക്കും നീ ഇത്രയും വിലയുള്ള ഡ്രസ്സുകൾ വാങ്ങി കൊണ്ട് വന്നത്. മിക്കവാറും നിൻ്റെ ഈ മാസത്തെ സാലറി മുഴുവൻ കഴിഞ്ഞു കാണും അല്ലേ " അഭി മറുപടിയെന്നും പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യ്തു. "താൻ Mr. മാധവമേനോൻ്റെ son ആണ് ലേ" "What are you talking.he is the MD of madav construction.so call him sir" "Oh sorry.that's my mistake" " Ok. I'm cache you later.

എനിക്ക് ഇന്ന് ഉച്ചക്ക് ശേഷം abhimanyu group of companies മായി ഒരു ബിസിനസ് മീറ്റിങ്ങ് ഉണ്ട് .അതിന് കുറച്ച് prepare ചെയ്യാൻ ഉണ്ട്" മഹി അവിടെ നിന്നും നടന്ന് അകന്നു. മഹി പറഞ്ഞത് ഓർത്ത് അഭിയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു. ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഗൗരി റൂമിലേക്ക് നടന്നു.ഗൗരി ആ വീട്ടിലേ ആരോടും അധികം സംസാരിച്ചില്ല.കാരണം പണ്ട് അവരിൽ നിന്നും അത്രക്കും നല്ല ഓർമകൾ ആയിരുന്നു അവരിൽ നിന്നും ലഭിച്ചിരുന്നത്. ഗൗരി റൂമിൽ എത്തിയപ്പോൾ അഭി കാര്യമായി എന്തോ ഇരുന്ന് വായിക്കുകയാണ് ഇടക്ക് ചിരിക്കുന്നുണ്ട്.ഇത് കണ്ട് ഗൗരി അവൻ്റെ അരികിലേക്ക് നടന്നു. അവൻ്റെ കൈയ്യിൽ ഇരിക്കുന്ന നോട്ട് ബുക്ക് കണ്ട് ഗൗരി ഒന്ന് ഞെട്ടി. അവൾ അത് പെട്ടെന്ന് അഭിയുടെ കൈയ്യിൽ നിന്ന് തട്ടി പറിക്കാൻ നോക്കി എങ്കിലും അതിന് ആയില്ല. അഭി അതിലെ ഓരോ പേജുകൾ ആയി മറിച്ചു. "നിന്നോളം ഒരു നിഴലും എന്നേയലട്ടിയിട്ടില്ല. നിന്നോളം ഒരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല. കാരണം നീ എൻ്റെ പ്രണയമാണ് "അഭി അത് ഉറക്കെ വായിച്ചു.

"അമ്പോ .നീ വലിയ കവിയത്രി ആണല്ലോ.സുഗതകുമാരി ആണോ അതോ മാധവിക്കുട്ടിയോ " "അല്ല ചങ്ങമ്പുഴ. എന്തേ . ഇത് ഞാൻ എഴുതിയത് അല്ലടോ.പണ്ട് എവിടെയോ വായിച്ച വരികൾ ആണ്. എനിക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് മറന്ന് പോവാതിരിക്കാൻ വെറുതെ പുസ്തകത്തിൽ കുറിച്ചിട്ടു എന്ന് മാത്രം'' അഭി അടുത്ത പേജ് മറിച്ചു. "എൻ്റെ നീല കണ്ണുള്ള രാജകുമാരൻ .അവൻ ഒരു നാൾ കടൽ കടന്ന് എൻ്റെ അരികിൽ എത്തും " അഭി വായിച്ചതും ഗൗരി വേഗം ആ പുസ്തകം തട്ടി പറച്ചു. 'എടീ താ .ഞാൻ നിൻ്റെ നീല കണ്ണുള്ള രാജകുമാരനെ കുറിച്ച് വായിക്കട്ടെ " " വേണ്ട. അതിൻ്റെ ആവശ്യം ഇല്ല. എന്നേ വെറുതെ കളിയാക്കാൻ അല്ലേ.ഞാൻ തരില്ല " "പിന്നെ കളിയാക്കാതെ അവളും അവളുടെ ഒരു നീല കണ്ണുള്ള രാജകുമാരനും '' അഭി അവളെ നോക്കി ഒന്ന് പുച്ഛിച്ചു. "നിങ്ങൾ അധികം പുച്ഛിക്കണ്ട. നോക്കിക്കോ ഒരു ദിവസം എൻ്റെ രാജകുമാരൻ വരും എന്നേ കൊണ്ടോവാൻ'' " വന്നൂല്ലോ ഞാൻ " "ആര് നീല കണ്ണുള്ള രാജകുമാരനോ .അതും നിങ്ങളോ " ഗൗരി അഭിയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു .

"എനിക്ക് എന്താടി ഒരു കുറവ് '' " എയ് ഒരു കുറവും ഇല്ല. എല്ലാം ഇത്തിരി കൂടുതലാ " "ഡീ "അഭി ഗൗരിയുടെ അടുത്തേക്ക് വന്നതും ഗൗരി റൂമിൽ നിന്നും ഇറങ്ങി ഓടി. അഭിയും അവൾക്ക് പിറകെ ഓടി. മുറിയിൽ നിന്നും ഓടി ഇറങ്ങിയ ഗൗരി നേരെ പാർവ്വതിയുടെ മുന്നിലാണ് ചെന്ന് പെട്ടെത്.ഗൗരിയുടെ മുഖത്തെ ചിരി കണ്ട് പാർവ്വതി അവളെ തുറിച്ച് നോക്കി. ഗൗരിക്ക് പിന്നാലെ ഓടി വരുന്ന അഭിയെ കൂടി കണ്ടപ്പോൾ പാർവ്വതി മുഖം വീർപ്പിച്ച് അവളുടെ മുറിയിലേക്ക് പോയി.ഇത് കണ്ട് ഗൗരിയും അഭിയും പരസ്പരം നോക്കി ചിരിച്ചു. മുറിയിൽ എത്തിയ പാർവ്വതി മുഖം വീർപ്പിച്ച് ബെഡിൽ ഇരുന്നു. മഹി ലാപ്ടോപ്പിൽ നോക്കി എന്തോ വർക്ക് ചെയ്യുകയാണ് "മഹിയേട്ടൻ ഇവിടെ ഈ കുന്തത്തിൻ്റെ മുന്നിൽ എപ്പോഴും കുത്തി ഇരുന്നോ " "എനിക്ക് ഇന്ന് ഉച്ചക്ക് ഒരു ഇംപോട്ടൻറ് മീറ്റിങ്ങ് ഉണ്ട്. അതിൻ്റെ പ്രിപ്രഷൻ ആണ് " ''നിങ്ങൾ ഇവിടെ ജോലി, മീറ്റിങ്ങ് എന്നോക്കെ പറഞ്ഞ് ഇരുന്നോ. അവിടെ ആ ഗൗരി ഇവിടത്തെ വേലക്കാരിയെ പോലെ കഴിഞ്ഞവൾ ഇപ്പോ കല്യാണം കഴിഞ്ഞപ്പോൾ രാജകുമാരിയെ പോലെയായി.

ആ അഭി എതു സമയവും അവളുടെ പിന്നാലെ തന്നെയാണ്" " അതിന് നിനക്ക് എന്താ അവൻ അവളുടെ പിന്നാലെ നടന്നോട്ടേ .അവൻ്റെ ഭാര്യ അല്ലേ " " അതുപോലെ ഞാനും ഒരു ഭാര്യയാണ്. എനിക്കും ആഗ്രഹം കാണില്ലേ എൻ്റെ ഭർത്താവിൻ്റെ സ്നേഹത്തിന് " "എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ പാറു .എനിക്ക് എൻ്റെതായ കുറേ ജോലി തിരക്ക് ഉണ്ട്. അഭിയെ പോലെ ആണോ ഞാൻ അവൻ വെറും ഒരു ഓഫീസ് എംബ്ലോയ് അല്ലേ.പക്ഷേ ഞാനോ എൻ്റെ സ്വന്തം കമ്പനിയിലെ ചെയർമാൻ അതോണ്ട് എനിക്ക് പല തിരക്കും ഉണ്ടാകും " "അഭിമന്യു ഗ്രൂപ്പ് ഓഫ് കമ്പനിയുടെ MD ആയ അഭിമന്യുവിന് ഇല്ലാത്ത എന്ത് തിരക്കാണ് വെറും ഒരു കൺട്രക്ഷൻ കമ്പനിയുടെ ചെയർമാൻ ആയ മഹിയേട്ടന് ഉള്ളത്. " "What"മഹി ചെയറിൽ നിന്നും ചാടി എഴുന്നേറ്റൂ. ''അഭിമന്യു ഗ്രൂപ്പ് ഓഫ് കമ്പനിയുടെ MDയോ.oh my god" മഹി മുറിയിൽ നിന്നും വേഗം ഇറങ്ങി അഭിയുടെ അരികിലേക്ക് നടന്നു.

റൂമിൽ ലാപ്പിൽ വർക്ക് ചെയ്യുകയാണ് അഭി.അപ്പുറത്ത് ഗൗരി ബെഡിൽ ഇരുന്ന് പുസ്തകം വായിക്കുന്നുണ്ട്. "Sir may I come" പുറത്ത് നിന്ന് മഹി ചോദിച്ചു. മഹിയുടെ ആ വിളി കേട്ട് ഗൗരി ഞെട്ടി. " ആ ഇത് ആര് മഹിയോ.അല്ല സോറി മഹി സാറോ" "സോറി സാർ ഞാൻ രാവിലെ ആരാ എന്ന് അറിയാതെ " "It's ok " " മക്കളെ ഭക്ഷണം കഴിക്കാൻ വാ "അമ്മ ഡെനിങ്ങ് ഹാളിൽ നിന്നും ഉറക്കെ വിളിച്ച് പറഞ്ഞു. "വാ മഹി ഭക്ഷണം കഴിക്കാം". അഭി മഹിയുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് പറഞ്ഞു. "Sorry sir" "It's ok mahi. just leve it that" അവർ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി. കാര്യം എന്താണ് എന്ന് മനസിലാവാതെ ഗൗരി അവിടെ തന്നെ ഇരുന്നു. "അമ്മു നീ വരുന്നില്ലേ "അഭി ഡെയ്നിങ്ങ് റൂമിൽ നിന്നും ഉറക്കെ വിളിച്ചു. ''ദാ വരുന്നു" അവൾ അവർക്ക് അരികിലേക്ക് നടന്നു .........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story