സീതാരാവണം: ഭാഗം 14

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഭക്ഷണം കഴിക്കുന്നതിനിടിയിൽ അഭിയും, മഹിയും നല്ല സംസാരത്തിൽ ആണ്. മഹിയുടെ പെട്ടെന്നുള്ള ഈ സ്വഭാവമാറ്റത്തിൽ അത്ഭുതപ്പെട്ട് ഇരിക്കുകയാണ് പാർവ്വതി. "അച്ഛാ ഞങ്ങൾ നാളെ രാവിലെ തന്നെ ഇറങ്ങും "അച്ഛനോടായി അഭി പറഞ്ഞു. "രണ്ട് ദിവസം കൂടി നിന്നിട്ട് പോവാം മോനേ " അച്ഛൻ മറുപടി പറയുന്നതിന് മുന്നേ തന്നെ അമ്മ പറഞ്ഞു. " ഞങ്ങൾ ഒഴിവ് നോക്കി മറ്റൊരു ദിവസം വരാം ''അഭി അമ്മയെ നോക്കി പറഞ്ഞ് കഴിച്ച് എഴുന്നേറ്റു.കൈ കഴുകി അമ്മുവിനെ ഒന്ന് നോക്കിയ ശേഷം മുറിയിലേക്ക് നടന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഗൗരി അടുക്കളയിൽ പാത്രങ്ങൾ കഴുകുകയാണ്. അടുത്ത് തന്നെ അമ്മ നിൽക്കുന്നുണ്ട്. പാർവ്വതി ഫോണും നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ട്. അമ്മക്ക് എന്തോ കാര്യമായി പറയാനുണ്ട്. പക്ഷേ ഗൗരി അത് ശ്രദ്ധിക്കാതെ പാത്രം കഴുകുകയാണ്. അപ്പുറത്ത് നിന്ന് ലച്ചു അമ്മയോട് കണ്ണുകൊണ്ട് എന്തോക്കെയോ കാണിക്കുന്നുണ്ട്. "മോളേ ഗൗരി അഭിമോൻ്റെ ഓഫീസിലെ കാര്യങ്ങൾ ഒക്കെ എങ്ങനേ പോവുന്നു" " ആ അതൊക്കെ നന്നായി തന്നെ പോവുന്നുണ്ട് "

" അമ്മക്ക് സമാധാനം ആയി .ഇനി ലച്ചുവിൻ്റെ കല്യാണം കൂടി കഴിഞ്ഞാൽ അമ്മക്ക് സമാധാനത്തോടെ കണ്ണടക്കാം " അമ്മ എങ്ങോട്ടാണ് പറഞ്ഞു പോവുന്നത് എന്ന് ഗൗരിക്ക് മനസിലായതിനാൽ അവൾ ഒന്നും മിണ്ടാതെ തന്നെ നിന്നു. ഗൗരിയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ അവർ വീണ്ടും പറയാൻ തുടങ്ങി. "ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ എന്താ ഒരു ചെലവ്. എന്ന് പറഞ്ഞ് പെൺകുട്ടികളെ വീട്ടിൽ തന്നെ നിർത്താൻ പറ്റോ .പക്ഷേ ഭാഗ്യ കൊണ്ട് അമ്മക്ക് ആ കാര്യം ആലോചിച്ച് വിഷമിക്കണ്ട കാര്യം ഇല്ല. മഹി മോനും, അഭിമോനും ഉണ്ടല്ലോ? ഇത് കേട്ടതും പാർവ്വതി ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ച് അകത്തേക്ക് പോയി. "അമ്മ പേടിക്കണ്ട. ഞാൻ അഭിയേട്ടനോടു പറയാം.നല്ല ആലോചനകൾ വല്ലതും വന്നാൽ ഉറപ്പിച്ചോള്ളു. " ഗൗരി കൈയ്യും മുഖവും കഴുകി അടുക്കളയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി. " ഗൗരി ചേച്ചി പാവം ആണോ അമ്മേ. നമ്മൾ ഇത്രയൊക്കെ ചേച്ചിയെ ഉപദ്രവിച്ചിട്ടും ചേച്ചി നമ്മളെ സഹായിക്കുന്നു.

സ്വന്തം ചേച്ചിയായ അമ്മു ചേച്ചി പോലും ചെയ്യാത്ത സഹായങ്ങൾ നമ്മുക്ക് വേണ്ടി ഗൗരി ചേച്ചി ചെയ്യുന്നു " അതിന് ഉത്തരമായി അവർ ഒരു ദീർഘനിശ്വാസം എടുത്തു. മുറ്റത്തേക്ക് ഇറങ്ങിയ ഗൗരി താൻ നട്ടുപിടിപ്പിച്ച ചെടികളുടെ അടുത്തേക്ക് നടന്നു. ചെടികൾക്ക് എല്ലാം ചെറിയ വാട്ടം ഉണ്ട്. ആ നിലാവെളിച്ചത്തിൽ അവൾ മുൻപോട്ട് നടന്നു. നല്ല ഒരു തണുത്ത കാറ്റ് അവളെ തഴുകി പോയി. ആ കാറ്റിൽ നിറയെ തൊടിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകത്തിൻ്റെ മണം നിറഞ്ഞിരുന്നു. അവൾ ശ്വാസം ഒന്നു കൂടി ഉള്ളിലേക്ക് എടുത്തു .ആ ചെമ്പകത്തിൻ്റെ സുഗന്ധം അവളുടെ മനസിനെയും ശരീരത്തെയും തണുപ്പിച്ചു. അതോടൊപ്പം വർഷങ്ങൾക്ക് മുൻപുള്ള ഓർമകളിലേക്ക് അവൾ സഞ്ചരിച്ചു. " ചേച്ചീ " പിന്നിൽ നിന്നുള്ള ലച്ചുവിൻ്റെ വിളി കേട്ടാണ് ഗൗരി ഓർമകളിൽ നിന്നു ഉണർന്നത്.ഗൗരി ലച്ചുവിൻ്റെ വിളി കേട്ട് ഗൗരി അന്തം വിട്ട് നിൽക്കുകയാണ്.കാരണം ലച്ചു തന്നെ ജീവിതത്തിൽ ഇന്നേ വരെ.ഇത്രയും സ്നേഹത്തിൽ വിളിച്ചിട്ടില്ല. ''എന്താ ചേച്ചി ഇങ്ങനെ നോക്കണേ" ഗൗരിയുടെ നോട്ടം കണ്ടാണ് ലച്ചു ചോദിച്ചത്

''എയ് ഒന്നൂല്ല'' ഗൗരി വീണ്ടും ഇരുട്ടിലേക്ക് നോക്കി. "സോറി ചേച്ചി ". എന്തേ എന്ന ഭാവത്തിൽ ഗൗരി ലച്ചുവിനെ നോക്കി. ''അത് ഞാൻ ചേച്ചിയെ ദ്രോഹിച്ചതിന്, സങ്കടപ്പെടുത്തിയതിന്" " എയ് അതിൻ്റെ ഒന്നും ആവശ്യമില്ല " "എൻ്റെ സ്വന്തം ചേച്ചി പോലും എൻ്റെ കാര്യത്തിൽ സഹായിച്ചിട്ടില്ല. പക്ഷേ ചേച്ചി എല്ലാം മറന്ന് ഞങ്ങളെ സഹായിക്കുന്നു." "അതെൻ്റെ കടമയാണ്" അവർ ഇരുവരും കുറച്ച് നേരം ഒന്നും മിണ്ടാതെ തന്നെ നിന്നു. "എവിടുന്നാ ഈ ചെമ്പകത്തിൻ്റെ മണം."നിശബ്ദത ഭേദിച്ചു കൊണ്ട് ഗൗരി ചോദിച്ചു. " അത് തൊടിയിലുള്ള ചെമ്പക മരം പൂത്തിട്ടുണ്ട് ''. ലച്ചു എന്തോ ഓർത്തു കൊണ്ട് അകത്തേക്ക് ഓടി.ഗൗരി വീണ്ടും ഇരുട്ടിലേക്ക് നോക്കി നിന്നു. അവൾ ഒന്നു കൂടി ശ്വാസം വലിച്ച് വിട്ടു. ചെമ്പകത്തിൻ്റെ സുഗന്ധം ശ്വസിച്ചു. അപ്പോൾ ഒരു പിടി ചെമ്പകം നിറഞ്ഞ കൈകൾ അവൾക്ക് നേരെ വന്നു.ഗൗരി തിരിഞ്ഞ് നോക്കി. അത് ലച്ചുവാണ്. "ഇന്ന് രാവിലെ എടുത്ത് വച്ചതാ ചെറുതായി ഒന്ന് വാടിയിട്ടുണ്ട് "ചെമ്പകം ലച്ചു ഗൗരിക്ക് നേരെ നീട്ടി. ചന്ദന നിറമാർന്ന ചെമ്പകം ഗൗരി തൻ്റെ വലതുകൈ കൊണ്ട് വാങ്ങി.

അതൊന്ന് മണത്തു. "നല്ല മഞ്ഞുണ്ട് ചേച്ചി. അധിക നേരം മുറ്റത്ത് നിൽക്കണ്ട." ഗൗരി ലച്ചുവിൻ്റെ ഒപ്പം അകത്തേക്ക് നടന്നു. മുറിയിൽ എത്തിയ ഗൗരി എന്തോ ആലോചിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അഭി. " എൻ്റെ പ്രിയ ഭർത്തു കാര്യമായ എന്തോ ടെൻഷനിൽ ആണല്ലോ " " Nothing " " നമ്മളോട് പറയാൻ പറ്റില്ലേങ്കിൽ ഒന്നും പറയണ്ട. അല്ലെങ്കിലും നമ്മൾ ഒന്നും ആരും അല്ലല്ലോ ". അഭി കേൾക്കുന്ന രീതിയിൽ പറഞ്ഞു കൊണ്ട് ഗൗരി ബെഡിനടുത്തേക്ക് നടന്നു. "മതി നിർത്ത് ഇനി അത് പറഞ്ഞ് വഴക്ക് തുടങ്ങണ്ട. ഞാൻ പറയാം ഞാൻ കുറേ കാലം ആയി അന്വേഷിച്ചു നടക്കുന്ന ഒരാളെ കുറിച്ച് ചെറിയ ഒരു ഇൻഫർമേഷൻ കിട്ടി. അയാളെ കുറിച്ചുള്ള ഡീറ്റെയിൽ തിരയാൻ ഞാൻ എൻ്റെ PA എൽപ്പിച്ചിട്ടുണ്ട്. അയാളുടെ കോളിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. " ആ ഒരാൾ ആൺ ആണോ പെണ്ണ് ആണോ '' ഗൗരി സംശയത്തോടെ ചോദിച്ചു. "പെണ്ണ് " അല്ല നിൻ്റെ കൈയ്യിൽ എന്താണ്. " ഗൗരിയുടെ കൈയ്യിലേക്ക് നോക്കി അഭി ചോദിച്ചു. "ചെമ്പകം" '' എനിക്ക് ഇത് നല്ല ഇഷ്ടം ആണ് "അഭി ഒരു ചെമ്പകം എടുത്തു മണത്തു.

അത് അവൻ തൻ്റെ ഉള്ളം കൈയ്യിൽ തന്നെ പിടിച്ച് എന്തോ ഓർത്തു "അമ്മു താൻ കിടന്നോ " "നിങ്ങൾ ഈ പാതി രാത്രി എങ്ങോട്ടാ " 'എങ്ങോട്ടും ഇല്ല. ഉറക്കം വരുന്നില്ല കുറച്ച് നേരം പുറത്ത് ഇരിക്കാം എന്ന് വച്ചു " " എന്നാൽ ഞാനും വരാം " " വേണ്ട. എനിക്ക് കുറച്ച് നേരം ഒറ്റക്ക് ഇരിക്കണം" അഭി പുറത്തേക്ക് നടന്നു. ഗൗരിയുടെ മനസിന് എന്തോ ഒരു വലിയ ഭാരം തോന്നി. അവൾ ഉറങ്ങാൻ കിടന്നു .പക്ഷേ ഉറക്കം വരുന്നില്ല അവൾ എഴുന്നേറ്റ് ഷെൽഫിൽ നിന്നും ഒരു പുസ്തകം എടുത്തു. അവൾ അതിലെ ഒരു പേജ് എടുത്തു. അല്ലെങ്കിലും വേദനകളെ മറക്കാൻ അക്ഷരങ്ങളേക്കാൾ വലിയ മറ്റൊരു മരുന്ന് ഇല്ലല്ലോ ഈ ലോകത്ത്. അവൾ ആദ്യ പേജ് മറിച്ചു. മഴത്തുള്ളികൾ പൊഴിയുന്ന ചെറുവഴിയിൽ കാത്തുനിന്നു നിനക്ക് ഞാനൊരു ചെറു ചെമ്പകം തന്നു ചുരുളൻ മുടിയിഴകളിൽ അത് ചൂടിയിട്ട് നീ അന്ന് പറഞ്ഞു വേലിപ്പടർപ്പിൽ പടന്നു നിൽക്കുന്ന കൊളമ്പിപൂകളെയാണ് നിനക്ക് ഇഷ്ടം എന്ന് ഇത് എന്തൊരു കഷ്ടം ആണ്.

ഒരു കാര്യം മറക്കാൻ ആണ് പുസ്തകം വായിക്കാം എന്ന് കരുതിയത്.ഇതിപ്പോ ആ കാര്യം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണല്ലേ. ഗൗരി പുസ്തകം അടച്ച് ബെഡിലേക്ക് കടന്നു. പതുക്കെ അവൾ ഉറക്കത്തിലേക്ക് വീണു. അഭി മുറ്റത്തേക്ക് ഇറങ്ങി. അവൻ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു .ഹെഡ്സെറ്റ് ചെവിയിൽ വച്ച് പാട്ടിന് കാതോർത്തു. പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ.. വിരിയാനൊരുങ്ങി നിൽക്കയോ... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.. നെറുകിൽ തലോടി മാഞ്ഞുവോ... ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ.. ഈ പാട്ടിലെ ഓരോ വരിയും തൻ്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക യോജിച്ചതാണെന്ന് അവന് തോന്നി.ആ പാട്ടിനൊപ്പം അഭി തൻ്റെ ഓർമകളിലേക്ക് അകന്നു പോയി .........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story