സീതാരാവണം: ഭാഗം 15

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഈ പാട്ടിലെ ഓരോ വരിയും തൻ്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക യോജിച്ചതാണെന്ന് അവന് തോന്നി.ആ പാട്ടിനൊപ്പം അഭി തൻ്റെ ഓർമകളിലേക്ക് അകന്നു പോയി. ** തിരുവന്തപുരത്തെ തിരക്കിനിടയിൽ CBSE സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പിഠിച്ചിരുന്ന അഭിമന്യു അച്ഛൻ്റെ ജോലി തിരക്ക് കാരണം അമ്മയോടോപ്പം പാലക്കാടുള്ള അമ്മയുടെ തറവാട് വീട്ടിലേക്ക് ചേക്കേറി. പാലക്കാട് തികച്ചും ഹരിതാഭത നിറഞ്ഞ ഒരു നാട്ടിൻ പ്രദേശം .തിരക്കു പിടിച്ച നഗരങ്ങളുടെ യോ, ഫ്ലാറ്റുകളുടേയോ തിരക്കുകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു പ്രദേശം . മുത്തശ്ശിക്ക് ടൈയും, ഷൂവും ഇടുന്ന CBSE ചട്ടങ്ങളിൽ താൽപര്യം ഇല്ലാത്തതിനാൽ തന്നെ അടുത്തുള്ള ഒരു ഗവൺമെൻ്റ് സ്കൂളിൽ ചേർത്തു. ഗ്രാമപ്രദേശത്ത് ആദ്യമായി എത്തിയ അവന് എല്ലാത്തിനോടും ഒരു കൗതുകം ആയിരുന്നു. പൂവിനേയും, പൂമ്പാറ്റയേയും കാണുമ്പോൾ അവന് അതിശയം ആയിരുന്നു. പുതിയ സ്കൂൾ ആയതു കൊണ്ട് അവന് അധികം ആരുമായും കൂട്ട് ഉണ്ടായിരുന്നില്ല. ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ വീടിനടുത്തുള്ള ശ്രീരാഗ് മാത്രമാണ് ഉണ്ടായിരുന്നത്.

ഒരു ദിവസം ഇൻ്റർവെല്ലിന് അഭിയും ശ്രീരാഗും സ്കൂൾ വരാന്തയിലൂടെ നടക്കുകയാണ്. താൻ ജീവിതത്തിൽ ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത ഒരു സുഗന്ധം അവനെ മറു കടന്ന് പോയി. " എടാ നിനക്ക് നല്ല ഒരു മണം വന്നോ " "ആടാ നല്ല ചെമ്പകത്തിൻ്റെ മണം" അവർ ചുറ്റും നോക്കി. '' ടാ ആ പെണ്ണിൻ്റെ തലയിലെ പൂവിൽ നിന്നാ "ഒരു പെൺകുട്ടിയുടെ മുടിയിലേക്ക് കൈചൂണ്ടി ശ്രീരാഗ് പറഞ്ഞു. അഭി ആ പെൺകുട്ടി നടന്നു പോകുന്നത് നോക്കി.അവർ പിന്നിൽ ആയതിനാൽ അവളുടെ മുഖം അഭിക്ക് കാണാൻ ആയില്ല. അവൻ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളുടെ അടുത്തേക്ക് ഓടി. പെട്ടെന്നുള്ള ഓട്ടത്തിൽ അവൻ തട്ടി തടഞ്ഞ് ആ പെൺകുട്ടിയെ ഇടിച്ചു. അവൾ പെട്ടെന്ന് മണ്ണിലേക്ക് കമിഴ്ന്നടിച്ച് വീണു. അഭി അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ അവൻ്റെ കൈ കുടഞ്ഞ് എറിഞ്ഞ് അവൾ സ്വയം എഴുന്നേറ്റു. അവളുടെ നിറഞ്ഞ മിഴി കണ്ടതും കുഞ്ഞു അഭി പേടിച്ച് പോയി. ''ചോറി" അഭി കൊഞ്ചി കൊണ്ട് പറഞ്ഞു.

അവൾ നിറമിഴികൾ തുടച്ച് കൈയ്യിലേയും കാലിലേയും മണ്ണ് തട്ടികളഞ്ഞ് അഭിയെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് ഓടി പോയി. അവളുടെ കാൽ മുട്ട് ചെറുതായി ഒന്ന് പൊട്ടി മുറിയായിട്ടുണ്ട്. അഭി അവൾ വീണ സ്ഥലത്തേക്ക് ഒന്ന് നോക്കി. ശേഷം അവിടെ കിടന്നിരുന്ന ചെമ്പകം തൻ്റെ കൈയ്യിൽ എടുത്ത് ഒന്ന് മണത്തു. "എടാ ആ പെണ്ണ് ടീച്ചറോട് പറഞ്ഞു കൊടുക്കോ" ആവലാതിയോടെ ശ്രീരാഗ് പറഞ്ഞു. അത് കേട്ടതും അഭിയുടെ മുഖത്ത് പേടി നിറഞ്ഞു. അവൻ ആ പൂവ് പോക്കറ്റിലിട്ടു കൊണ്ട് ക്ലാസ്സിലേക്ക് ഓടി. സ്കൂൾ വിട്ട് വീട്ടിലെത്തിയ അഭി സ്കൂളിലെ വിശേഷങ്ങൾ മുത്തശ്ശിയുടെ മടിയിൽ ഇരുന്ന് പറയുകയാണ്.അഭിയുടെ കൊഞ്ചിയുള്ള സംസാരം കേട്ട് മുത്തശ്ശിയും ഒപ്പം മൂളി കേൾക്കുന്നുണ്ട്. ''മുത്തശ്ശിച്ച് നാൻ ഒരു ശൂത്രം കാണിച്ചാവേ " അഭി പോക്കറ്റിൽ നിന്നും ചെമ്പകം എടുത്ത് മുത്തശ്ശിയെ മണപ്പിച്ചു. " ആ നല്ല വാസന ഉണ്ടല്ലോ. ഇത് അഭിമോന് എവിടേന്നാ കിട്ടിയേ " "അതൊക്കെ നിച്ച് കിട്ടി മുത്തച്ചി " " ഈ പൂവിൻ്റെ മരം നമ്മുടെ പറമ്പിലും ഉണ്ടായിരുന്നു. പക്ഷേ അത് മുത്തച്ഛൻ വെട്ടി കളഞ്ഞു "

. " എന്തിനാ വെട്ടി കളഞ്ഞേ. അത് ഇണ്ടെങ്കിൽ നിച്ച് കൊറേ പൂ കിട്ടായിരുന്നു. നിച്ച് ഇനിയും ഇങ്ങനത്തെ കൊറേ പൂ വേണം മുത്തശ്ശി'' അഭി കൊഞ്ചി കൊണ്ട് പറഞ്ഞു. "മോന് മുത്തശ്ശി തരാലോ. മുത്തശ്ശിടെ കൂട്ടുകാരിടെ വീട്ടിൽ ഈ മരം ഉണ്ട്. മുത്തശ്ശി ഒരു ദിവസം മോനേ കൊണ്ടു പോവാം ട്ടോ " അഭി ചിരിച്ചു കൊണ്ട് സമ്മതം മൂളി. പിറ്റേ ദിവസം സ്കൂളിൽ പോവാൻ അഭി തിരക്ക് കൂട്ടി.ആ കുട്ടിയോട് സോറി പറഞ്ഞ് ഒരു ചെമ്പകം കൂടി വാങ്ങാനുള്ള പ്ലാനിൽ ആണ് അഭി. സാധാരണ ദിവസങ്ങളിൽ സ്കൂളിൽ പോവാൻ മടി കാണിക്കാറുള്ള അഭി പതിവില്ലാതെയുള്ള സ്കൂളിൽ പോവാൻ തിരക്ക് കൂട്ടുന്നത് കണ്ട് അമ്മയും അമ്മയും അത്ഭുതപ്പെട്ടു. സ്കൂളിൽ എത്തിയ അഭി അവളെ അവിടെ മൊത്തം നോക്കിയെങ്കിലും അവളെ കാണാൻ ആയില്ല. അവൻ്റെ കണ്ണുകൾ ഇൻ്റർവെൽ സമയങ്ങളിൽ അവളെ തിരഞ്ഞു കൊണ്ടിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. ആ ആഴ്ച്ച കടന്നു പോയി. എന്നാലും അഭിക്ക് അവളെ ഒരു വട്ടം പോലും കാണാൻ ആയില്ല. അങ്ങനെ ശനിയും ഞായറും കടന്നു പോയി.

"മോനേ അഭി കുട്ടാ എണീക്ക് ക്ലാസിൽ പോവണ്ടേ "അമ്മ അവനെ രാവിലെ വിളിച്ചു. പക്ഷേ അവൻ ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി കിടന്നു. "അഭി കളിക്കാൻ നിക്കല്ലേ .എണീറ്റ് റെഡിയാവാൻ നോക്ക്'' അമ്മയുടെ സ്വരം കടുത്തു. പക്ഷേ അഭി എണീറ്റില്ല. " നീ എൻ്റെ കുട്ടിയെ വെറുതെ ചീത്ത പറയണ്ട. നീ പൊയ്ക്കോ അവനെ ഞാൻ ഉണർത്താം " റൂമിലേക്ക് മുത്തശ്ശി കടന്നു വന്നു. "അഭി എണീക്ക് മുത്തശ്ശിയാ വിളിക്കണേ" മുത്തശ്ശി അവൻ്റെ നെറ്റിയിൽ തലോടികൊണ്ട് വിളിച്ചു. " ഞാൻ ഇന്ന് സ്കൂളിൽ പോണില്ല മുത്തശ്ശി.നിച്ച് വയ്യാ .വാവു ആണ് "അഭി പുതപ്പ് മാറ്റി കൊണ്ട് പറഞ്ഞു. " എവിടെ നോക്കട്ടെ മുത്തശ്ശി "അഭിയുടെ നെറ്റിയിൽ കൈവച്ച് മുത്തശ്ശി ചോദിച്ചു. ''പനി ഒന്നും ഇല്ലാ ലോ പിന്നെ എന്താ എൻ്റെ കുട്ടിക്ക് പറ്റിയെ " "മുത്തശ്ശി ഞാൻ ഒരു കുട്ടിയെ കൊന്നു മുത്തശ്ശി " മുത്തശ്ശിയുടെ മടിയിൽ കയറി ഇരുന്ന് കൊണ്ട് അഭി വിതുമ്പി പറഞ്ഞു.' ''എന്താ കുട്ടി പറയണേ കെല്ല്യേ" " ആ മുത്തശ്ശി. ഞാൻ ഒരൂസം ഒരു കുട്ടിയെ അറിയാതെ ഉന്തി ഇട്ടു. അവള് മണ്ണില് ചെന്ന് വീണു. അവൾടെ കാലില് ഉവാവു ആയി.ദാ ഇവടെ " കാൽ മുട്ടിലേക്ക് കാണിച്ചു കൊണ്ട് അഭി പറഞ്ഞു. " അവള് കരഞ്ഞ് കൊണ്ട് ഓടി പോയി മുത്തശ്ശി.

പിന്നെ സ്കുളിൽ വന്നിട്ടില്ല. അവള് മരിച്ചു പോയി തോന്നുന്നു മുത്തശ്ശി. പിന്നെ എന്താ അവള് സ്കൂളിൽ ബരാത്തെ "അഭിയുടെ കണ്ണുകൾ നിറഞ്ഞു. " എൻ്റെ കുട്ട്യേ നീ എന്തിനാ സങ്കടപ്പെടണേ. ആ കുട്ടി വേറെ എന്തേലും കാരണം കൊണ്ടായിരിക്കും വരാത്തെ." മുത്തശ്ശി അവൻ്റെ കണ്ണുകൾ തുടച്ചു. " ആണോ മുത്തശ്ശി. അപ്പോ ഇനി അവള് ക്ലാസിക്ക് വരോ " അവൻ ആകാംഷയോടെ ചോദിച്ചു. " ആ വരും. നീ എന്തിനാ ആ കുട്ടിയെ തട്ടി ഇട്ടത് " " അത് ഞാൻ തട്ടിയത് അല്ല. അവളുടെ തലയിലെ ആ മഞ്ഞപ്പൂവ് നോക്കാൻ പോയതാ" " അത് സാരില്ല്യാ. ഇന്ന് ആ കുട്ടിയോട് അഭിമോൻ സോറി പറയണം ട്ടോ" " ശരി മുത്തശ്ശി '' മുത്തശ്ശി അവന് നേരെ ഒരു മിഠായി നീട്ടി. അത് കണ്ടതും അവൻ്റെ മുഖം തെളിഞ്ഞു. അവൻ വേഗം സ്കൂളിൽ പോവാൻ റെഡിയായി. ബുക്കും, പേനയും, പെൻസിലും എല്ലാം തന്നെ അമ്മയുടെ സഹായം ഇല്ലാതെ അവൻ ഒറ്റക്ക് എടുത്തു വച്ചു.ഒപ്പം മുത്തശ്ശി തന്ന ചോക്ലറ്റ് യൂണിഫോം ഷർട്ടിൻ്റെ പോക്കറ്റിൽ ഇടാൻ അവൻ മറന്നില്ല. സ്കൂളിൽ എത്തിയ അഭി ബാഗ് ക്ലാസ്സിൽ വച്ച് വരാന്തയിൽ അവൾക്കായ് കാത്തി നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവളുടെ അച്ഛൻ്റെ ഒപ്പം ബൈക്കിൽ വന്ന് ഇറങ്ങി. അവളെ കണ്ടതും അഭി അവളുടെ അരികിലേക്ക് ഓടി. "അഛേ ദാ ഈ ചെക്കനാ എന്നേ തള്ളി ഇട്ടത് " അവൾ അഭി നോക്കി പറഞ്ഞു. അച്ഛൻ അവളെ വണ്ടിയിൽ നിന്നും ഇറക്കി. അവളെ എടുത്ത് കൊണ്ട് അഭിയുടെ അടുത്ത് വന്ന് മുട്ട് കുത്തി ഇരുന്നു. അഭി തല താഴ്ത്തി നിൽക്കുകയാ'' "എന്തിനാ ഇവൻ എന്നേ തള്ളിയിട്ടത് എന്ന് ചോദിക്ക് അഛേ " "അമ്മു എന്താ ഇത്.മുതിർന്നവരെ ഇങ്ങനെയാ വിളിക്കാ" അവളെ നോക്കി അച്ഛൻ ചോദിച്ചു. "സോറി " അവർ അഭിയെ നോക്കി പറഞ്ഞു. " നീ ഇവളെ എന്തിനാ തട്ടി ഇട്ടത് " " അത് ഞാൻ അറിയാതെ ചെയ്ത താ. സോറി " " അത് സാരില്ല്യാ. ഇനി അങ്ങനെ ചെയ്യരുത് ട്ടോ" അത് കേട്ടതും അഭി തലയാട്ടി. അപ്പോഴും അവൾ മുഖം വീർപ്പിച്ച് ഇരിക്കുകയാണ്. അഭി അവൻ്റെ പോക്കറ്റിലെ ചോക്ലേറ്റ് അവൾക്ക് നേരെ നീട്ടിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അവൾ അത് വാങ്ങി .മിഠായി കടലാസ് തുറന്ന് ചോക്ലേറ്റ് 2 കഷ്ണങ്ങളാക്കി.ഒരു കഷ്ണം അവൾ വായിൽ ഇട്ടു. രണ്ടാമത്തെ കഷ്ണം അവൾ അ ഭി ക്ക് നേരെ നീട്ടി.

അവൻ അത് പുഞ്ചിരിച്ചു കൊണ്ട് വാങ്ങി. " ഇനി നിങ്ങള് അടി കൂടരുത് .നല്ല കൂട്ടുകാർ ആയിരിക്കണം കേട്ടല്ലോ " " ശരി അഛേ.ബയ്യ് " അവൾ കൈ വീശി കൊണ്ട് പറഞ്ഞു. " ശരി അഛേ ബയ് " അവൾ പറയുന്നത് കേട്ട് അഭിയും അത് എറ്റ് പറഞ്ഞു അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്യ്ത് സ്കൂൾ ഗേറ്റ് കടന്നു പോയി " നിൻ്റെ പേരെന്താ ''അവളെ നോക്കി അഭി ചോദിച്ചു. " എട്ടൻ എന്നേ അമ്മു എന്ന് വിളിച്ചാ മതി. എൻ്റെ ശരിക്കും ഉള്ള പേര് വേറെയാ.ഏട്ടൻ്റെ പേര് എന്താ " " നീ എന്നേ മനു എന്ന് വിളിച്ചാ മതി .എൻ്റെ ശരിക്കും ഉള്ള പേര് വെറേയാ" " നീ ഇപ്പോ എന്താ ആ മഞ്ഞ പൂവ് വക്കാത്തെ " " എത് മഞ്ഞപ്പൂ '' " ചെങ്കമ്പം" അത് കേട്ടതും ഗൗരി ചിരിക്കാൻ തുടങ്ങി. "ചെങ്കമ്പം അല്ല മനുവേട്ടാ ചെമ്പകം ന്നാ " " നീ എന്താ ചെമ്പകം വക്കാത്തെ" അവളുടെ തലയിലേ മുല്ല പൂവിലേക്ക് നോക്കി അഭി ചോദിച്ചു. " "എനിച്ച് ഇതാണല്ലോ ഇഷ്ടം. എൻ്റെ വീച്ചില്ല് നെറയെ ഉണ്ടല്ലോ മുല്ലപ്പൂ " ** പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്യ്തതും അഭി ആലോചനയിൽ നിന്നും ഉണർന്നു .അവൻ ഫോൺ അറ്റൻറ് ചെയ്യ്ത് മുറ്റത്തേക്ക് ഇറങ്ങി. "മനു" ഉറക്കെ വിളിച്ച് കൊണ്ട് ഗൗരി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റൂ. അവൾ റൂം മുഴുവൻ നോക്കി. അവിടെ എങ്ങും അഭി ഇല്ല.

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ജനാലക്കരികിലേക്ക് നടന്നു. ജനലഴികളിലൂടെ മുറ്റത്ത് ഫോണിൽ ആരോടോ അഭി സംസാരിക്കുകയാണ്. അവൾ ജനലിനടുത്തുള്ള കസേരയിൽ ഇരുന്ന് അടുത്തുള്ള ടേബിളിൽ തല വച്ചു. അവൾ ജനലിലൂടെ അഭിയെ നോക്കി കിടന്നു. പുറത്ത് അഭി അകാംഷപൂർവ്വം മറുതലക്കിലുള്ള വിവരം അറിയാൻ നിൽക്കുകയാണ്. ''സാർ.ഞാൻ സാർ പറഞ്ഞ കുട്ടിയെ കുറിച്ച് അന്വേഷിച്ചു.10 വർഷം മുൻപ് ആ കുട്ടിയുടെ അച്ഛനും, അമ്മയും ഒരു ആക്സിഡിൽ മരണപ്പെട്ടു. പിന്നെ ആ കുട്ടി ഒരു ബന്ധുവിൻ്റെ വീട്ടിൽ ആണ് താമസിച്ചിരുന്നത്. ആ കുട്ടിയുടെ റിയൽ നെയിം ഗൗരി ഒരു മാസം മുൻപ് ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു. ഹസ്ബൻ്റിൻ്റെ ഡീറ്റെയിസ് കിട്ടിയിട്ടില്ല.ഉടൻ അത് അന്വേഷിക്കാം." " വേണ്ട. ഇനി ഒരു ഡീറ്റെയിൽസും വേണ്ട" അഭി ഫോൺ കട്ട് ചെയ്തു.കഴിഞ്ഞു എല്ലാം അവസാനിച്ചു. ഒരു മാസം മുൻപ് അവളുടെ കല്യാണം കഴിഞ്ഞു എന്നല്ലേ പറഞ്ഞത്. ഇനി അതിനെ കുറിച്ച് അന്വേഷിക്കണ്ട ആവശ്യം ഇല്ല. ഇനി അതിന് ഒരു പ്രസക്തിയും ഇല്ല.

മനസിന് എന്തോ ഒരു വലിയ ഭാരം അവന് അനുഭവപ്പെട്ടു.ഇത്രയും കാലം അവളെ കുറിച്ചുള്ള ഓർമകളായിരുന്നു തൻ്റെ ജീവിതം. എന്നാൽ ഇപ്പോൾ അവൾ വേറൊരാൾക്ക് സ്വന്തം എന്ന് അറിഞ്ഞപ്പോൾ ഒരു സങ്കടം. അല്ല ഇനി ഒരു പക്ഷേ അവളുടെ കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നെങ്കിൽ ഗൗരിയെ താൻ ഉപേക്ഷിക്കുമായിരുന്നോ. ഒരു പാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്ന് പോയി. അഭി തിരിഞ്ഞതും മുകളിലെ മുറിയിൽ ജനലിനരികിൽ മേശയിൽ തല വച്ച് കിടക്കുന്ന ഗൗരിയെ കാണുന്നത്. അവളുടെ ഓർമയിൽ ആണ് ഞാൻ ഗൗരിയെ അമ്മു എന്ന് വിളിച്ചിരുന്നത്. പക്ഷേ അമ്മുവിൻ്റെ ശരിക്കും ഉള്ള പേര് ഗൗരി എന്നായിരുന്നു. അഭി വീണ്ടും ഉമ്മറത്തെ കസേരയിൽ ചെന്ന് ഇരുന്നു. സങ്കടം കൊണ്ടോ എന്തോ അവൻ്റെ കൺകോണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങി. അമ്മു അവൾക്ക് എന്തായാലും നല്ലൊരു ജീവിതം ലഭിച്ചല്ലോ അത് മതി. ഇനി തന്നെ വിശ്വസിച്ചു വന്ന ഗൗരിയെ സ്നേഹിക്കണം. അഭി മനസിൽ ഓരോന്ന് കണക്ക് കൂട്ടി. അവൻ പതിയെ ഉറക്കത്തിലേക്ക് വീണു. ഫോണിലെ അലറാം അടിച്ചതും ഗൗരി പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.

സമയം ആറ് മണി ആയിരിക്കുന്നു. അവൾ വേഗം കുളിച്ച് താഴേക്ക് ചെന്നു. അവിടെ എങ്ങും അഭിയെ കാണാൻ ഇല്ല. " ചേച്ചി ദാ ചായ "ലച്ചു ചായ ഗൗരിക്ക് നേരെ നീട്ടി. " ചേച്ചി ഞാൻ ഒരു കാര്യം പറഞ്ഞാ എന്തെങ്കിലും വിചാരിക്കോ" " ഇല്ല എന്തേ " "അഭി എട്ടന് ചെറിയ നൊസ്റ്റുവിൻ്റെ അസുഖം ഇണ്ട് ലേ " "എന്താ " ഗൗരി മനസിലാവാതെ വീണ്ടും ചോദിച്ചു. " ഈ അഭിഎട്ടന് ഈ നൊസ്റ്റാൾജിയ ടെ അസുഖം ഉണ്ടോ എന്ന് " " അത് എന്താ അങ്ങനെ ചോദിക്കാൻ " " ഞാൻ രാവിലെ എഴുന്നേറ്റ് വന്നപ്പോൾ അഭിഎട്ടൻ ഉമ്മറത്തെ ചാരു കസേരയിൽ കടന്നു ഉറങ്ങുന്നു.എന്താ ഇവിടെ കിടക്കുന്നത് എന്ന് ചോദിച്ചപ്പോ പറയാ എട്ടൻ്റെ പഴയ തറവാട്ട് വീട്ടിൽ ഇങ്ങനെ ഒരു ചാരു കസേര ഉണ്ടായിരുന്നത്ര അതിൻ്റെനെസ്റ്റാൾജിയ ആണത്ര. ഇപ്പോ ഇതാ ഈ വെളുപ്പാൻ കാലത്ത് ചെമ്പക മരം കാണാൻ പോയിരിക്കുന്നു. " ഞാൻ ഇപ്പോ വരാം.ഗൗരി ചായ കപ്പ് തിരികെ ലച്ചുവിൻ്റെ കൈയ്യിലേക്ക് നൽകി പറമ്പിലേക്ക് ഇറങ്ങി. .........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story