സീതാരാവണം: ഭാഗം 2

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

നിനക്ക് എന്താ പറഞ്ഞാ മനസിലാവില്ലേ. നിന്നോട് ഞാൻ പറഞ്ഞതല്ലേ എൻ്റെ ബെഡിൽ കയറരുത് എന്ന് " . ''അത് പോയി അങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി. ഇത് നിങ്ങളെ സ്വന്തം ബെഡ് ആയിരുന്നു ഇന്നലെ വരെ. പക്ഷേ ഇത് ഇന്ന് മുതൽ എൻ്റെയും കൂടി ആണ്. " "എൻ്റെ ദൈവമേ ഏത് നേരത്താണാവോ എനിക്ക് ഈ കുട്ടി പിശാചിനെ എൻ്റെ തലയിൽ കേറ്റി വക്കാൻ തോന്നിയത് .ശല്യം". "തൻ്റെ പറച്ചില് കേട്ടാൽ തോന്നും ഞാൻ നിങ്ങളെ കൊണ്ട് നിർബന്ധിച്ച് കെട്ടിച്ചതാണ് എന്ന്. നിങ്ങൾ അല്ലേ എന്നേ കെട്ടിയേ പറ്റൂ എന്ന് പറഞ്ഞ് നടന്നിരുന്നത് ". "ഡീ നീ എന്നേ എന്താ വിളിച്ചേ നീ എന്നോ.മര്യാദക്ക് എന്നെ ചേട്ടാ എന്ന് വിളിച്ചോ". "ഓഹ് പിന്നെ. എൻ്റെ പട്ടി വിളിക്കും നിങ്ങളെ എട്ടാ എന്ന്. പിന്നെ ഒരു കാര്യം ഇങ്ങനെ എടീ പോടി എന്നോക്കെ വിളിക്കാൻ നിങ്ങടെ മടിയിൽ ഇരുത്തി ഒന്നും അല്ല എനിക്ക് പേര് ഇട്ടത്.you call me gauri.ok? "Oh really. എന്നാ നീ കേട്ടോ ഡി.ഡി ഡീ.... " " ചേച്ചി. ചേച്ചിയോട് അമ്മ വേഗം ഫ്രഷ് ആയി വരാൻ പറഞ്ഞു. റിസപ്ഷന് ചേച്ചിയെ ഒരുക്കാൻ ബ്യൂട്ടീഷൻ ഇപ്പോ വരും''. വാതിലിന് പുറത്ത് നിന്ന് ഒരു കുട്ടി വിളിച്ചു പറഞ്ഞു .

" ആ .ഞാൻ ദാ വരുന്നു." ഗൗരി വേഗം ബാത്ത് റൂമിലേക്ക് ഡ്രസ്സ് എടുത്ത് നടന്നു. ബാത്ത് റൂമിൻ്റെ വാതിലിനടുത്ത് എത്തിയതും ഗൗരി അഭിക്ക് നേരെ തിരിഞ്ഞു നിന്നു. ''എനിക്ക് ഇപ്പോ സമയം ഇല്ലാത്ത കാരണം ഞാൻ നിങ്ങൾ പറഞ്ഞതിന് മറുപടി പറയുന്നില്ല." ഗൗരി ബാത്ത് റൂമിലേക്ക് കയറി. ഗൗരിയുടെ ഭാവം കണ്ട് അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു .ഫ്രഷ് ആയി ഗൗരി ഇറങ്ങിയപ്പോൾ റൂമിൽ അഭിയുടെ അനിയത്തി അഭിരാമിയും പരിചയമില്ലാത്ത മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. " ഇത് ചേച്ചിയെ റിസപ്ഷന് ഒരുക്കാൻ വന്ന ബ്യൂട്ടീഷൻ ആണ് ".ഗൗരി അവരെ നോക്കി ഒന്ന് ചിരിച്ചു. "അഭിമന്യു സാർ സിംപിൾ മേക്ക് അപ്പ് മതി എന്ന് പറഞ്ഞിട്ടുണ്ട്. മാഡത്തിൻ്റെ ഇഷ്ടവും അതാണോ ". " ആ അതെ''. ഗൗരി തലയാട്ടി. രണ്ട് മണിക്കൂറിനുള്ളിൽ അവർ ഗൗരിയെ ഒരുക്കി. ബ്യൂട്ടീഷൻ പുറത്തേക്ക് പോയതും അഭി മുറിക്ക് ഉള്ളിലേക്ക് വന്നു .

" ചേച്ചി സുന്ദരി ആയിട്ടുണ്ട് .ആരും ചേച്ചിയെ കണ്ണുവക്കണ്ട." അഭിരാമി പറയുന്നത് കേട്ടാണ് അഭി റൂമിനുള്ളിലേക്ക് വന്നത്. " ആ ബെസ്റ്റ് .നീ പറഞ്ഞത് ശരിയാ ആമി ഇവളെ കണ്ടാൽ ആരും കണ്ണ് വക്കും. ഇപ്പോ ഇവളെ കണ്ടാൽ ശരിക്കും പാടത്ത് കണ്ണ് തട്ടാതിരിക്കാൻ വേണ്ടി വക്കുന്ന കോലം പോലെ ഉണ്ട്." "ഇല്ല ട്ടോ ചേച്ചി. ഈ അഭിയേട്ടൻ വെറുതെ പറയാ. ഞാൻ താഴേക്ക് പോവാണേ. റിസപ്ഷന് റെഡിയാവണം". അഭിരാമി താഴേക്ക് പോയതും ഗൗരി വാതിൽ അടച്ചു . "അതെയ്യ് എന്നേ ഇപ്പോ കണ്ടാൽ ശരിക്കും അതുപോലെ ഉണ്ടോ ". " എന്ത് പോലെ ". അഭി സംശയത്തോടെ ചോദിച്ചു. " അത് ഈ പാടത്ത് വക്കുന്ന കോലം പോലെ ". '' yes .obesly". " അല്ല. നിങ്ങൾ അസൂയ കൊണ്ട് വെറുതെ പറയുന്നതാ." ''ഞാൻ എന്തിന് അസൂയ പെടണം. എന്തൊക്കെ പറഞ്ഞാലും നിൻ്റെ ചേച്ചിടെ അത്ര ഭംഗി ഒന്നും നിനക്ക് ഇല്ല ". ആ വാക്കുകൾ ഗൗരിയെ വേദനിപ്പിച്ചു .ഇഷ്ടമില്ലാതെ വിവാഹം കഴിച്ചതാണെങ്കിലും അയാൾ തന്നെക്കാൾ ഭംഗി ചേച്ചിക്കാണ് എന്ന് പറഞ്ഞപ്പോൾ മനസിൽ എവിടെയോ ഒരു വേദന പോലെ. പക്ഷേ അത് മറിച്ച് വച്ച് കൊണ്ട് ഗൗരി അഭിക്ക് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

''നിങ്ങൾക്ക് എൻ്റെ ഫാൻസ് പവർ അറിയില്ല. എൻ്റെ കോളേജിൽ എത്ര ആൺ പിള്ളേർ എൻ്റെ ഒരു നോട്ടത്തിന് വേണ്ടി കാത്ത് നിൽക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയോ ". " അപ്പോ നീ ബ്ലയിൻ്റ് സ്കൂളിൽ ആണോ പഠിച്ചത് .അല്ലാതെ നിന്നെ ഒക്കെ ആര് നോക്കാനാ ". അഭി ഗൗരിയെ നോക്കി ഒന്ന് പുഛിച്ചു.ഗൗരി ഒന്നും പറയാതെ മുറിക്ക് പുറത്തേക്ക് പോയി. താഴേ അമ്മയും അഭിരാമിയും നിൽക്കുന്നുണ്ടായിരുന്നു. ''ചേച്ചി വന്നോ.ഇവിടെ ഇരിക്ക് '' .അഭിരാമി ഗൗരിയെ അവളുടെ അരികിൽ പിടിച്ച് ഇരുത്തി. " ചേച്ചിക്ക് എന്താ പറ്റിയെ .മുഖം ഒക്കെ വാടിയിരിക്കുന്നു." "ഏയ് ഒന്നൂല്ല ആമി". "അഭി എട്ടൻ കളിയാക്കിയത് കൊണ്ടാണോ. അത് സാരില്ലാ ചേച്ചി. എട്ടൻ വെറുതെ പറഞ്ഞതാ .ചേട്ടൻ ഇനി അങ്ങനെ കളിയാക്കാതിരിക്കാൻ ഞാൻ ചേച്ചിക്ക് ഒരു ഐഡിയ പറഞ്ഞ് തരാം". "എന്താ ഐഡിയ ".ഗൗരി ആകാംഷയോടെ ചോദിച്ചു. "അഭി എട്ടന് എട്ടനെ ആരും മനു എന്ന് വിളിക്കുന്നത് ഇഷ്ടമല്ല." " അത് എന്താ ഇഷ്ടം അല്ലാത്തെ ". " അത് അറിയില്ല. ചെറുപ്പത്തിൽ ചേട്ടനെ മനു എന്നാ വിളിച്ചിരുന്നത് പിന്നെ എപ്പോഴോ അത് അഭിയായി. "

" അത് എന്താ ആവോ അങ്ങനെ. മനു എന്ന പേര് നല്ലതാണല്ലോ.എനിക്ക് മനു എന്ന പേര് നല്ല ഇഷ്ടം ആണ്. ചെറുപ്പത്തിൽ എനിക്ക് മനു എന്ന് പേരുള്ള ഒരു കളി കൂട്ടുകാരൻ ഉണ്ടായിരുന്നു. ഇപ്പോ എവിടേ ആണോ എന്തോ?" .അപ്പോഴേക്കും അഭിമന്യൂ താഴേക്ക് ഇറങ്ങി വന്നു. വീട്ടിലെ എല്ലാവരും റിസപ്ഷന് ഇറങ്ങി. ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നു. അവരെ ഒക്കെ കണ്ടാൽ തന്നെ അറിയാം വലിയ പണക്കാർ ആണ് എന്ന്. ഗൗരിയും, അഭിയും സ്റ്റേജിലേക്ക് കയറിയതും രണ്ട്, മൂന്ന് പെൺ കുട്ടികൾ വേഗം വന്ന് അഭിയുടെ കൈയ്യിൽ പിടിച്ചു.ഇത് കണ്ട് ഗൗരിയുടെ മനസിൽ കുശുമ്പും, അസൂയയും നിറഞ്ഞു. ഇയാൾ ആരാ കൃഷ്ണനോ .ചുറ്റും ഗോപികമാരും കൂടി ഉണ്ട്.ഇയാൾക്ക് നാണം ഇല്ലേ ഞാൻ ഇവിടെ നിൽക്കുമ്പോൾ അവള്മാരോട് ഇങ്ങനെ കൊഞ്ചി കുഴയാൻ.വലിയ MD ആണത്രേ. എന്നിട്ട് എന്താ കാര്യം സ്വഭാവം തനി കോഴിടേ അല്ലേ. കഷ്ടം. "Anjali, Reshma,nikitha this is my sweet wife Gauri. " അഭി അവൻ്റെ ഫ്രണ്ട്സിന് ഗൗരിയെ പരിചയപ്പെടുത്തി കൊടുത്തു.

''ammu meet my friends Anjali, Reshma, and nikitha" ഗൗരി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇയാൾക്ക് എന്താ പെൺകുട്ടികൾ മാത്രമേ ഫ്രണ്ട്സ് ആയിട്ട് ഉള്ളൂ. ഫോട്ടോ എടുത്തതിന് ശേഷം അവർ സ്റ്റേജിൽ നിന്നും ഇറങ്ങി പോയി. അപ്പോഴേക്കും ഒരു ഗിഫ്റ്റ് ബോക്സുമായി സ്റ്റേജിലേക്ക് ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നുണ്ട്. അവനെ കണ്ടതും അഭി ഗൗരിയോട് ചേർന്ന് നിന്നു. "എടീ നിൻ്റെ പഴയ മുറച്ചെറുക്കൻ കാമുകൻ വരുന്നുണ്ട് ". അഭി അങ്ങനെ പറഞ്ഞപ്പോൾ ഗൗരിക്ക് എന്തോ വല്ലായ്മ തോന്നി. അവൾ അഭിയെ തുറിച്ച് നോക്കി. ആ ചെറുപ്പക്കാരൻ അവർക്ക് അരികിലേക്ക് നടന്ന് വന്നു. "Happy married life Gauri". അയാൾ ഗിഫ്റ്റ് ഗൗരിക്ക് നേരെ നീട്ടി. "Thanks Arun എട്ടാ ".അവൾ ഗിഫ്റ്റ് വാങ്ങി. അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അരുൺ സ്റ്റേജിൽ നിന്നും ഇറങ്ങി പോയി. "എന്താടി നിൻ്റെ കാമുകൻ സങ്കടപ്പെട്ട് പോകുന്നത് കണ്ട് നിനക്ക് ഒരു ഭാവ മാറ്റമോ, വിഷമമോ ഇല്ലാത്തെ ". ഗൗരി ഒന്നും പറയാതെ മുഖം തിരിച്ച് നിന്നു.ഞാൻ ഒരിക്കലും അരുണേട്ടനെ സ്നേഹിച്ചിട്ടില്ല. എൻ്റെ മനസ് മുഴുവൻ എൻ്റെ മനു മാത്രമാണേന്ന് അപ്പോഴും ഗൗരിയുടെ മനസ് മന്ത്രിച്ചു. ......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story