സീതാരാവണം: ഭാഗം 3

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

റിസ്പഷൻ കഴിഞ്ഞ് വീട്ടിലെത്തിയതും ഗൗരി വളരെ അധികം ക്ഷീണിച്ചിരുന്നു. അവൾ വന്നതും മുറിയിലെത്തി ഫ്രഷ് ആവാൻ കയറി. റിസപ്ഷൻ്റെ ഡ്രസ്സും ഓർണന്മെൻസും അഴിച്ച് വച്ചപ്പോൾ തന്നെ അവൾക്ക് പാതി ആശ്വാസമായി. റിസപ്ഷൻ കഴിഞ്ഞ് മുറിയിൽ എത്തിയതും അഭി ലാപ്ടോപ്പ് എടുത്ത് വർക്ക് ചെയ്യാൻ തുടങ്ങി. എൻ്റെ ഭഗവാനേ ഇയാൾ എന്താ മനുഷ്യ ജീവി അല്ലേ. ഇത്ര നേരം റിസപ്ഷന് നിന്ന് നിന്ന് മനുഷ്യന് വയ്യാതെ ആയി.ഇയാൾക്ക് ഒരു ക്ഷീണവും ഇല്ലേ.ഗൗരി ഓരോന്ന് ആലോചിച്ച് അഭിമന്യുവിനെ തന്നെ നോക്കി നിന്നു. "എടീ നിനക്ക് നാണം ഇല്ലേടീ സ്വന്തം ഭർത്താവിനെ ഇങ്ങനെ വായ നോക്കാൻ ".അഭിപറയുന്നത് കേട്ടാണ് ഗൗരി ആലോചനയിൽ നിന്നും ഉണർന്നത്. " ഓഹ് പിന്നേ വായ നോക്കാൻ പറ്റിയ ഒരു ചളുക്ക്. കഴുതടെ തലയും, ഹിപ്പോപൊട്ടാമസിൻ്റെ ശരീരവും വച്ച് ഇറങ്ങിയിരിക്കാ കോന്തൻ ". "എന്താടീ നീയെന്നെ വിളിച്ചെ കോന്തൻ എന്നോ ". " നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നേ എടീ എന്ന് വിളിക്കണ്ട എന്ന് " . ''നീ ഒന്ന് പോടീ ഞാൻ ഇനിയും വിളിക്കും ".

" നീ പോടാ പട്ടി, തെണ്ടി". " ചേച്ചി " അഭിരാമിയുടെ വിളി കേട്ട് ഗൗരി തിരിഞ്ഞു നോക്കി. ഈശ്വരാ ഞാൻ പറഞ്ഞത് ഇവൾ കേട്ടു കാണുമോ എന്തോ.മുഖഭാവം കണ്ടിട്ട് കേട്ടിട്ടില്ല തോന്നുന്നു. "എന്താ മോളേ ". " ചേച്ചിയോട് അമ്മ ഒന്ന് താഴേക്ക് വരാൻ പറഞ്ഞു. " " ആ ദാ വരുന്നു" .അഭിയെ നോക്കി ഒന്ന് കൊഞനം കുത്തിയിട്ട് ഗൗരി താഴേക്ക് പോയി. ഈ സമയം അഭി ടവലുമെടുത്ത് ബാത്ത് റൂമിൽ കുളിക്കാനായി കയറി. താഴേ എത്തിയ ഗൗരി അമ്മയെ അവിടെയൊക്കെ തിരഞ്ഞിട്ടും കാണാതെ അടുക്കളയിലേക്ക് നടന്നു.വൈകുന്നേരം ഇവിടെ കണ്ട ആരും ഇപ്പോ ഇവിടെ ഇല്ല. എല്ലാ ബന്ധുക്കാരും പോയി തോന്നുന്നു. ഓരോന്ന് ആലോചിച്ച് ഗൗരി അടുക്കളയിലേക്ക് നടന്നു.അവിടെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. "അമ്മേ. അമ്മ എന്നെ വിളിച്ചു എന്ന് ആമി പറഞ്ഞു ". " ആ വിളിച്ചിരുന്നു മോളേ.ഇതാ ഇത് പിടിക്ക് " .ഒരു പാൽ ഗ്ലാസ് അവൾക്ക് നേരെ അമ്മ നീട്ടി.

"ഇതൊക്കെ എന്തിനാ അമ്മേ ". "നിങ്ങൾ ഒക്കെ ന്യൂജനറേഷൻ ആയത് കൊണ്ട് നിങ്ങൾക്ക് ഇതിലൊന്നും വിശ്വാസം ഇല്ല എന്ന് അമ്മക്ക് അറിയാം .പക്ഷേ ചടങ്ങുകൾ ഒന്നും നമ്മളായിട്ട് തെറ്റിക്കണ്ട. ഗൗരി ആ പാൽഗ്ലാസ് വാങ്ങി. " എന്നാൽ മോള് മുറിയിലേക്ക് പൊയ്ക്കോ".ഗൗരി തിരിച്ച് മുറിയിലേക്ക് നടന്നു. അവളുടെ മനസിൽ എന്തോ വല്ലാത്ത ഒരു പേടി തോന്നി. All is well.all is well ഗൗരി നീ ഒന്നു കൊണ്ടും പേടിക്കണ്ട.ഈ ആദ്യ രാത്രി എന്ന് പറയുന്നത് അത്ര വലിയ സംഭവം ഒന്നും അല്ല. ഈ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ. ഈ പാലു കൊണ്ട് നേരേ മുറിയിൽ പോകുന്നു. കല്യാണ ചെക്കൻ പാല് കുടിക്കുന്നു. ബാക്കി പാല് കല്യാണ പെണ്ണ് കുടിക്കുന്നു. ലൈറ്റ് ഓഫ് ചെയ്യ്ത് കിടന്നുറങ്ങുന്നു .ഇത്രയേ ഉള്ളൂ. നീ പേടിക്കല്ലേ ഗൗരി. ഓരോന്ന് ആലോചിച്ച് അവൾ മുറിയുടെ മുന്നിൽ എത്തി. വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ അവൾ ശരിക്കും ഞെട്ടി.

ഞാൻ താഴേക്ക് പോയപ്പോൾ ഉണ്ടായിരുന്ന മുറിയല്ല ഇപ്പോൾ. ബെഡിൽ മുഴുവൻ മുല്ലപ്പൂ വിതറിയിരിക്കുന്നു. ഫുൾ ഒന്ന് നോക്കിയാൽ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു മണിയറ .ഇയാൾ ഇതെവിടെ പോയി. ഗൗരി അഭിയെ മുറിയിൽ നോക്കി കണാനില്ല. അപ്പോഴേക്കും അഭി ബാത്ത് റൂം തുറന്ന് പുറത്തേക്ക് വന്നു. മുറി കണ്ട് അഭിയും ഒന്ന് ഞെട്ടി. "നിനക്ക് എന്താടി വട്ട് ആണോ. എൻ്റെ മുറി ഇങ്ങനെ ആക്കാൻ നിന്നോട് ആരാ പറഞ്ഞ് ". " ഇത് നല്ല കൂത്ത്. ഞാൻ ഇവിടെ ഇപ്പോ വന്നേ ഉള്ളൂ .അപ്പോൾ ഉണ്ട് ഇവിടെ ഇങ്ങനെ ഒക്കെ അലങ്കരിച്ചിരിക്കുന്നു '. അഭി പതിയെ ഗൗരിയുടെ അരികിലേക്ക് നടന്ന് വന്നു.ഗൗരി തൻ്റെ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി. "എടോ തനിക്ക് നാണം ഇല്ലേടോ ഒരു പ്രായപൂർത്തിയായ പെൺകുട്ടിയുടെ മുന്നിൽ ഇങ്ങനെ ഒരു ടവൽ ഉടുത്ത് വന്ന് നിൽക്കാൻ . കഷ്ടം". "എൻ്റെ പുന്നാര ഭാര്യക്ക് അപ്പോഴേക്കും നാണം വന്നോ ". അഭി ഗൗരിയുടെ അടുത്തേക്ക് വന്ന് നിന്ന് അവളുടെ ഇടുപ്പിൽ ഇരു കൈകൾ കൊണ്ടും പിടിച്ചു. അവളുടെ ശരീരമാകെ ഒരു തരിപ്പ് അനുഭവപ്പെടുന്ന പോലെ അവൾക്ക് തോന്നി.

അയാളുടെ കൈ തട്ടി മാറ്റി മേശ പുറത്തിരിക്കുന്ന പാൽ എടുത്ത് അയാളുടെ മുഖത്തേക്ക് ഒന്ന് ഒഴിക്ക് ഗൗരി. അവളുടെ മനസ് അവളോട് മന്ത്രിച്ചു. പാൽ ഒഴിക്കുന്നത് പോയിട്ട് നിന്നിടത്ത് നിന്ന് ഒന്ന് അനങ്ങാൻ പോലും ഗൗരിക്ക് കഴിഞ്ഞില്ല .അഭിയുടെ മുഖം ഗൗരിയുടെ മുഖത്തിനടുത്തേക്ക് ചേർന്നതും അവൾ കണ്ണടച്ചു. കുറച്ച് കഴിഞ്ഞിട്ടും അഭി താൻ കരുതിയ പോലെ ഒന്നും ഉണ്ടായില്ല എന്ന് മനസിലാക്കിയ ഗൗരി പതുക്കെ കണ്ണ് തുറന്നു. കണ്ണു തുറന്ന് നോക്കിയ ഗൗരി തന്നെ തന്നെ നോക്കി നിൽക്കുന്ന അഭിയെ ആണ് കണ്ടത്. " കണ്ടോ ഇത്രയേ ഉള്ളൂ നിന്നേ ഒക്കെ പേടിപ്പിക്കാൻ '.ഗൗരിയെ നോക്കി ഒന്ന് പുഛിച്ചു കൊണ്ട് അഭി അവളിൽ നിന്നും അകന്ന് മാറി. "അതെ എനിക്ക് കിടക്കണം". '' കിടന്നോ ഞാൻ നിന്നോട് കിടക്കണ്ട എന്ന് പറഞ്ഞില്ലല്ലോ " ഗൗരി നീ വീണ്ടും ശശിയായി.ഗൗരിയുടെ മനസ് അവളോടായി പറഞ്ഞു. അവൾ പിന്നെ ഒന്നും പറയാതെ ബെഡിൻ്റെ ഒരു അറ്റത്ത് വന്ന് കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അഭിയും ബെഡിൻ്റെ അറ്റത്ത് വന്ന് കിടന്നു. ''നിങ്ങടെ ഉദ്ദേശം എന്താ ". "എന്ത് ഉദ്ദേശം ". ''നിങ്ങൾ എന്തിനാ ഈ ബെഡിൽ വന്ന് കിടക്കുന്നേ ".

''എൻ്റെ വീട്ടിൽ എൻ്റെ ബെഡിൽ അല്ലാതെ ഞാൻ വേറെ എവിടെ ചെന്ന് കിടക്കാനാ. നിനക്ക് പറ്റില്ലെങ്കിൽ നീ താഴേ കടന്നോ ''. ഗൗരി നീ വീണ്ടും ശശി. ഇനിയും കളിച്ചാൽ നീ താഴേ ഇറങ്ങി കിടക്കേണ്ടി വരും അതോണ്ട് നീ മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക്.വീണ്ടും ഗൗരിയുടെ മനസ് അവളോട് പറഞ്ഞു . പെട്ടെന്ന് കറണ്ട് പോയതും ഗൗരി പേടിച്ച് അടുത്തിരിക്കുന്ന അഭിയെ കെട്ടി പിടിച്ചു. "ലൈറ്റ് ഓൺ ചെയ്യടോ എനിക്ക് പേടിയാവുന്നു. തന്നോടല്ലേടേ ലൈറ്റ് ഓൺ ചെയ്യാൻ പറയുന്നേ ".അഭിയെ കെട്ടി പിടിച്ച് കൊണ്ട് ഗൗരി അലറാൻ തുടങ്ങി. "എടീ എന്നേ ഒന്ന് വിട്. നീ എന്നേ വിട്ടാൽ അല്ലേ എനിക്ക് ഫോൺ എടുത്ത് ടോർച്ച് ഓൺ ചെയ്യാൻ പറ്റുള്ളൂ.'' ഗൗരി കൈ അയച്ചതും അഭി ഫോണിലെ ടോർച്ച് ഓൺ ചെയ്യ്തു. " നിൻ്റെ നാവിൻ്റെ നീളം കുറച്ച് കൂടുതൽ ആണ് എന്നേ ഉള്ളൂ ലേ. ഞാൻ വിചാരിച്ചു നീ വലിയ വീരശൂര പരാക്രമി ആണ് എന്ന്. ഉണ്ണിയാർച്ചക്ക് ഇരുട്ട് പേടിയാണ് അല്ലേ ". അഭി ഗൗരിയെ കളിയാക്കാൻ തുടങ്ങി. " ഇത്രയും വലിയ പണക്കാരനാണ്, വലിയ വീടാണ് എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.

കറണ്ട് പോയാൽ ഇരുട്ടത്ത് ഇരിക്കണം". അഭി വേഗം ഫോൺ എടുത്ത് സെക്യൂരിറ്റിയെ വിളിച്ചു. അയാളെ നാല് ചീത്ത വിളിച്ച് അഭി ഫോൺ കട്ട് ചെയ്തു. "എന്താ എന്തിനാ അയാളെ ചീത്ത വിളിച്ചേ. പാവം അയാള്''. "പിന്നെ ചീത്ത പറയാതെ ഇൻവേറ്റർ കംപ്ലയിൻ്റ് ആണ്. അയാൾ അത് ശരിയാക്കാൻ മറന്നു എന്ന് .ഇന്ന് ഇനി കറണ്ട് വരില്ല " . "അതെന്താ ". "അവിടെ ട്രാൻസ്ഫോർമർ കംപ്ലയിൻ്റ് ആയി എന്ന് " . "അയ്യോ ഇനി എന്ത് ചെയ്യും" " ഇനി എന്ത് ചെയ്യാൻ ഇരുട്ടത്ത് ഇരിക്കാം''. അഭി ബെഡിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു. അവന് പിന്നാലെ ഗൗരിയും നടന്നു. അഭി ഇരിക്കുന്ന ചെയറിൻ്റെ അടുത്ത് ചെന്ന് ഗൗരിയും ഇരുന്നു. കുറച്ച് നേരം അവർ ഒന്നും മിണ്ടിയില്ല. | "അമ്മു ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ? "എന്താ '' "If you don't mind." അഭി ഒന്ന് മടിച്ച് നിന്നു. "എന്താ കാര്യം" " അത്.you really love him"? " ആരെ" "Arun" ആ പേര് പറഞ്ഞതും അഭിയോട് എന്ത് ഉത്തരം പറയണം എന്ന് ഗൗരിക്ക് അറിയാതെ ആയി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story