സീതാരാവണം: ഭാഗം 4

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

"you really love him"? " ആരെ" "Arun" ആ പേര് പറഞ്ഞതും അഭിയോട് എന്ത് ഉത്തരം പറയണം എന്ന് ഗൗരിക്ക് അറിയാതെ ആയി. " Why are you silent.Tell me" "No". അത് കേട്ടതും അഭിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പക്ഷേ അത് അവൻ മറച്ചു വച്ചു. "Why". അഭി ആകാംക്ഷാപൂർവ്വം ചോദിച്ചു. ''അത്. ഞാൻ അരുണേട്ടനെ ഒരു സഹോദരൻ ആയി മാത്രമേ കണ്ടിട്ടുള്ളൂ. അരുണേട്ടനോട് ഞാൻ ഈ കാര്യം പലവട്ടം പറഞ്ഞിട്ടുണ്ട്. അപ്പോഴോക്കെ അരുണേട്ടൻ അത് പിന്നീട് ശരിയാവും എന്നാണ് പറഞ്ഞിരുന്നത്.അരുണേട്ടന് എന്നേ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ ഞാൻ അത് കാണാത്ത ഭാവത്തിൽ നടന്നു. പാവം അരുണേട്ടൻ " പാവം'' അഭി പുഛത്തോടെ പറഞ്ഞ് റൂമിലേക്ക് എഴുന്നേറ്റ് പോയി. അഭി പറഞ്ഞതിൻ്റെ അർത്ഥം മനസിലാവാതെ ഗൗരി അവിടെ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞ് റൂമിൽ നിന്നും ഒരു തലയണ എടുത്ത് അഭി വീണ്ടും ബാൽക്കണിയിലേക്ക് വന്നു.കൈയ്യിലുള്ള തലയണ താഴേയിട്ട് അഭി താഴേ വന്ന് ഇരുന്നു.ഗൗരിയും ചെയറിൽ നിന്ന് എഴുന്നേറ്റ് അഭിയുടെ അരികിൽ വന്ന് ഇരുന്നു. കുറച്ച് നേരം അവർ ഒന്നും മിണ്ടാതെ ഇരുന്നു.

ആ മൗനത്തെ ഭേദിച്ചു കൊണ്ട് അഭി ഗൗരിയോട് സംസാരിക്കാൻ തുടങ്ങി. "Ammu if you don't mind ഞാൻ നിൻ്റെ മടിയിൽ കുറച്ച് നേരം തല വച്ച് കിടന്നോട്ടെ" ഗൗരി മറുപടി പറയുന്നതിന് മുൻപ് അഭി അവളുടെ മടിയിൽ തല വച്ചു.ഗൗരി പതിയെ അവൻ്റെ മുടിയിഴകളിലൂടെ തഴുകി. " ഞാൻ ഒരു കാര്യം ചോദിച്ചാ എന്നോട് ദേഷ്യപെടുമോ " "എനിക്ക് ദേഷ്യം വരുന്ന കാര്യമാണെങ്കിൽ ദേഷ്യപ്പെടും.എന്താണെങ്കിലും നീ പറയ്.ഞാൻ നോക്കട്ടെ എനിക്ക് ദേഷ്യം വരുമോ ഇല്ലയോ എന്ന്. " "നിങ്ങൾ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ". അഭി കുറച്ച് നേരം ആലോചിച്ച് ഇരുന്നു. " yes .എൻ്റെ അമ്മു. ". ആ വാക്ക് ഗൗരിയുടെ മനസിൽ ഇടി തീയ്യായ് പതിച്ചു. നീ എന്തിനാ ഗൗരി ഇങ്ങനത്തെ ചേദ്യങ്ങൾ ഇയാളോട് ചോദിക്കുന്നത്? നിനക്ക് അറിയല്ലെ നിൻ്റെ ചേച്ചി പാർവ്വതിയെ ഇയാൾക്ക് ഇഷ്ടം ആയിരുന്നു എന്ന് .പിന്നെ നീ എന്തിന് സങ്കടപ്പെടുന്നു. എൻ്റെ ചേച്ചി പാർവ്വതിയെ അമ്മു എന്നാണ് വിളിക്കുന്നത്. ചേച്ചിയോടുള്ള സ്നേഹം കൊണ്ട് ആയിരിക്കും ഇയാൾ എന്നേയും അമ്മു എന്ന് വിളിക്കുന്നത്. പക്ഷേ എൻ്റെ മനുവും എന്നേ അമ്മു എന്നാണ് വിളിച്ചിരുന്നത്.

അവൻ എവിടെ ആണോ എന്തോ. ജീവിതത്തിൽ എന്നെങ്കിലും അവനെ ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്തോ? ചിലപ്പോൾ അവൻ എന്നേ ഓർക്കുന്നത് പോലും ഉണ്ടാവില്ല. ഗൗരി ഓരോന്ന് ആലോചിച്ച് ഇരുന്നു. താൻ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി തൻ്റെ കൈയ്യെത്തും ദൂരത്ത് ഉള്ളത് അറിയാതെ. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ അഭി ഉറങ്ങിയിരുന്നു.ഗൗരി തലയണയിൽ പതിയെ അവൻ്റെ തലവച്ചു. അവൻ്റെ അടുത്തായി തന്നെ അവളും കടന്നു.ഇയാളുടെ സ്വഭാവം ഓന്തിൻ്റെ പോലെ ആണെന്ന് തോന്നുന്നു. ഇടക്ക് ഇടക്ക് നിറം മാറും. ഇന്നലെ എൻ്റെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി പോയ അഭിമന്യു അല്ല ഇപ്പോൾ തൻ്റെ അരികിൽ കിടക്കുന്നത് എന്ന് ഗൗരിക്ക് തോന്നി. രാവിലെ വെളിച്ചം മുഖത്ത് വന്ന് പതിച്ചപ്പോൾ ആണ് ഗൗരി ഉണർന്നത്. അവൾ വേഗം എഴുന്നേറ്റ് കുളിക്കാൻ ബാത്ത് റൂമിൽ കയറി. കുളി കഴിഞ്ഞ് ടവൽ തലയിൽ ചുറ്റി അവൾ ബാത്ത് റൂമിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും അഭിയും എഴുന്നേറ്റിരുന്നു. അവൾ തലയിലെ ടവൽ അഴിച്ച് ടേബിളിൽ വച്ചു . "എന്താ ഇത് '' ടേബിളിൽ വച്ച ടവലിലേക്ക് നോക്കി അഭി ചോദിച്ചു.

" കണ്ടാൽ അറിയില്ലേ അത് ടവൽ ആണ് എന്ന്" . " അത് എനിക്ക് മനസിലായി ഇത് ടവൽ ആണ് എന്ന് .ഇതിൻ്റെ സ്ഥാനം ഇവിടെ ആണോ''. " ഇത് ഇവിടെ അല്ലാതെ പിന്നെ ഞാൻ എവിടേയാ വക്കണ്ടത് '. "യൂസ് ചെയ്യ്ത ടവൽ റൂമിൽ വക്കരുത്. ഇത് ബാത്ത് റൂമിലെ ബാസ്ക്കറ്റിൽ കൊണ്ടുപോയി ഇടണം ''. '' അപ്പോ നിങ്ങൾക്ക് കുളിക്കാൻ ടവൽ വേണ്ടേ ''. " ഒരാൾ യൂസ് ചെയ്യ്ത ടവൽ ഞാൽ യൂസ് ചെയ്യില്ല ''. കബോഡിൽ നിന്നും മറ്റൊരു ടവൽ എടുത്ത് അഭി ബാത്ത് റൂമിൽ കയറി.'' " oh My god .നീ പെട്ടു ഗൗരി. നിൻ്റെ ഭർത്തു ഒരു വൃത്തി സൈക്കോ ആണ് ". അവൾ സ്വയം പറഞ്ഞു. അവൾ കണ്ണാടിക്ക് മുന്നിലുള്ള ഷെൽഫ് തുറന്നു.അതിൽ തനിക്കുള്ള എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു. പൊട്ട്, വള, മാല, സിന്ദൂരം, കമ്മൽ എല്ലാം ഉണ്ട്. അവ കാണുമ്പോൾ തന്നെ അറിയാം നല്ല വില ഉള്ളത് ആണ് എന്ന്. "അതൊക്കെ നിൻ്റെ ചേച്ചിക്ക് വാങ്ങിച്ചതാണ്. ഇനി എതായാലും നീ യൂസ് ചെയ്യ്തോ ''.അഭിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കി. "എനിക്ക് ഒന്നും വേണ്ടാ ഇത്. ഇത് ആർക്ക് വേണ്ടിയാണോ വാങ്ങിച്ചത് അയാൾക്ക് തന്നെ കൊണ്ട് കൊടുത്തോ''

ഗൗരി ആ ഷെൽഫ് അടച്ചു.കണ്ണാടിക്ക് മുന്നിലുള്ള സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവൾ തൻ്റെ നെറ്റിയിൽ തൊട്ടു. അവൾ ഫാൻ ഓൺ ചെയ്യ്ത് മുടി ഉണക്കാൻ തുടങ്ങി. ''നീ എന്താ കാണിക്കുന്നേ " "നിങ്ങൾക്ക് കണ്ണ് കാണുന്നില്ലേ മനുഷ്യാ ഞാൻ മുടി ഉണക്കുകയാ''. ''i hate this. ഇങ്ങനെ ആണോ മുടി ഉണക്കുക" . അഭി കണ്ണാടിക്ക് മുന്നിലുള്ള ഷെൽഫ് തുറന്ന് ഡ്രയർ എടുത്ത് ഗൗരിയുടെ കൈയ്യിൽ കൊടുത്തു. " ഇത് എന്താ " ഡ്രയർ നോക്കി ഗൗരി ചോദിച്ചു." '' ഇത് ഡ്രയർ.നിൻ്റെ മുടി ഉണക്കാൻ ''. '' ഇത് യൂസ് ചെയ്യാൻ ഒന്നും എനിക്ക് അറിയില്ല." "വാ ഈ ഒരു പ്രവശ്യം ഞാൻ കാണിച്ച് തരാം". അഭി ഗൗരിയെ കണ്ണാടിക്ക് മുന്നിലുള്ള ചെയറിൽ കൊണ്ട് പോയി ഇരുത്തി. അവളുടെ മുടി ഒരു സൈഡിലേക്ക് ഇട്ട് അവൻ മുടി ഉണക്കാൻ തുടങ്ങി. അപ്പോൾ ആണ് അവൻ അവളുടെ കഴുത്തിലെ മറുക് കണ്ടത്. " നിൻ്റെ കഴുത്തിൽ മറുക് ഉണ്ട് ലെ".ഗൗരിയുടെ കഴുത്തിലേക്ക് നോക്കി അഭി ചോദിച്ചു. " അപ്പോ താൻ എൻ്റെ മുടി ഉണക്കി തരാം എന്ന് പറഞ്ഞ് എൻ്റെ കഴുത്തിലെ മറുക് നോക്കുകയാണ് ലേ''. ഗൗരി കൈ കൊണ്ട് മറുക് മറച്ചു.

''ഒതുങ്ങി ഇരിക്കടി'. അഭി ഗൗരിയുടെ കൈ തട്ടി മാറ്റി വീണ്ടും മുടി ഉണക്കാൻ തുടങ്ങി. മുടി ഉണക്കിയതിനു ശേഷം അഭി ഗൗരിയുടെ പിൻ കഴുത്തിൽ ഉമ്മ വച്ചു.അഭിയുടെ ആ പ്രവൃത്തിയിൽ ഗൗരി അമ്പരുന്നു. '' I like your rear neck ''അഭി ചിരിച്ചു കൊണ്ട് പറഞ്ഞു. ''നിങ്ങൾ എന്തിനാടോ എന്നേ ഉമ്മ വച്ചേ " മുഖത്തെ നാണം മറച്ച് വച്ചു കൊണ്ട് ഗൗരി ചോദിച്ചു. " ഞാൻ എൻ്റെ ഭാര്യയെ അല്ലേ ഉമ്മ വച്ചേ. അല്ലാതെ വഴിയേ പോകുന്ന പെണ്ണുങ്ങളെ ഒന്നും അല്ലലോ .ഇഷ്ടം ആയില്ലെങ്കിൽ തിരിച്ച് തന്നോ '' ഗൗരി ഒന്നും പറയാതെ ചെയറിൽ നിന്നും എഴുന്നേറ്റ് തിരിഞ്ഞ് നടന്നു. അഭി അപ്പോഴേക്കും അവളുടെ കൈയ്യിൽ കയറി പിടിച്ചു. " Are you virgin" "What" " നിനക്ക് എന്താ ചെവി കേട്ടൂടേ.are you virgin" "തനിക്ക് നാണവും ,മാനവും ഒന്നും ഇല്ലേടോ എന്നോട് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ ". " എന്തിന് നാണിക്കണം.you are my wife . അതു കൊണ്ട് ഞാൻ ചോദിച്ചു. നീ അതിനുള്ള ഉത്തരം പറയ്. Say yes or no''. "Yes". അത് കേട്ടതും അഭിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു .

ഗൗരി വേഗം അഭിയുടെ കൈ വിട്ട് തിരിഞ്ഞ് നടന്നു.മുറിയുടെ മുന്നിൽ എത്തിയതും ഗൗരി തിരിച്ച് അഭിയുടെ അരികിലേക്ക് തന്നെ നടന്ന് വന്നു. "നിങ്ങളോ ". "എന്ത് ". ''നിങ്ങൾ കന്യകൻ ആണോ എന്ന്.'' "Yes" അഭി ചിരിച്ചു കൊണ്ട് ഉത്തരം നൽകി .അത് കേട്ടതും ഗൗരി വേഗം റൂമിൻ്റെ വാതിൽ തുറന്ന് താഴേക്ക് പോയി. ഗൗരി താഴേ അടുക്കളയിലേക്ക് ചെന്നു.അമ്മ അവിടെ ചായ കപ്പിലേക്ക് പകർത്തുകയാണ്.ഗൗരിയെ കണ്ടതും അമ്മ ഒരു ഗ്ലാസ്സ് ചായ എടുത്ത് ഗൗരിക്ക് നേരേ നീട്ടി. ''മോൾക്ക് രാവിലെ എന്താ കഴിക്കാൻ വേണ്ടത്. " "അങ്ങനെ ഒന്നും ഇല്ല അമ്മേ. എല്ലാവർക്കും ഇഷ്ടമുള്ളത് എന്താണോ അത് മതി". ''മോള് ചായ കുടിച്ചിട്ട് ഈ ചായ അഭിക്ക് കൊടുക്ക് " .ഗൗരി ചായയും എടുത്ത് മുകളിലേക്ക് നടന്നു.അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് റൂമിൽ കയറിയപ്പോൾ അഭി എതോ ഫയൽ നോക്കുകയായിരുന്നു.

ഗൗരിയെ കണ്ടതും അവൻ ഫയൽ മേശപ്പുറത്ത് വച്ച് അവളുടെ അരികിലേക്ക് വന്നു. "ദാ നിങ്ങൾക്ക് ഉള്ള ചായ "ഗൗരി ചായ അഭിക്ക് നേരെ നീട്ടി. ''ഞാൻ നിന്നോട് പലവട്ടം പറഞ്ഞു എന്നേ നീ, നിങ്ങൾ എന്ന് വിളിക്കണ്ട എന്ന്. മര്യാദക്ക് എട്ടാ എന്ന് വിളിച്ചോ". ''ഞാൻ നിങ്ങളെ എട്ടാ എന്ന് വിളിക്കണം ലേ വിളിക്കാ. മനുവേട്ടാ " ആ വിളി കേട്ടതും അഭിയുടെ മുഖഭാവം ആകെ മാറി " . "മനുവേട്ടാ ഇതാ ചായ ". " ഗൗരി നിർത്ത്. എന്നേ ആ പേര് വിളിക്കണ്ട ". "അതെന്താ മനുവേട്ടാ ഞാൻ മനുവേട്ടനെ മനുവേട്ടാ എന്ന് വിളിച്ചാൽ എന്താ കുഴപ്പം മനുവേട്ടാ " ഗൗരി കളിയാക്കി കൊണ്ട് ചോദിച്ചു. "Stop it Gauri" അഭി ദേഷ്യത്തോടെ പറഞ്ഞ് ഗൗരിയുടെ കൈയ്യിലെ ചായ ഗ്ലാസ്സ് തട്ടി തെറിപ്പിച്ചു. "Get out of my room " അഭി ദേഷ്യത്തോടെ പറഞ്ഞതും ഗൗരി പേടിച്ച് മുറിവിട്ട് പുറത്ത് ഇറങ്ങി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story