സീതാരാവണം: ഭാഗം 5

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

"Get out of my room " അഭി ദേഷ്യത്തോടെ പറഞ്ഞതും ഗൗരി പേടിച്ച് മുറിവിട്ട് പുറത്ത് ഇറങ്ങി. എൻ്റെ ഭഗവാനേ ഇയാൾക്ക് ഓന്തിൻ്റെ സ്വഭാവം ആണല്ലോ. ഓരോ സമയത്തും ഓരോ സ്വഭാവം.ഇങ്ങനെയൊക്കെ ദേഷ്യപ്പെടാൻ ഞാൻ മനു എന്നലെ വിളിച്ചുള്ളൂ. അല്ലാതെ തെറി ഒന്നും വിളിച്ചില്ലല്ലോ . പിന്നീട് ഗൗരി പേടിച്ച് അഭിയുടെ കൺവെട്ടത്തു പോലും പോയില്ല.അഭി ഓഫീസിൽ പോയതും ഗൗരി പതിയെ ആമിയുടെ മുറിയിലേക്ക് നടന്നു. ''എൻ്റെ ചേച്ചി. ചേച്ചി ഇത് എന്ത് പണിയാ കാണിച്ചേ ". തലയിൽ കൈവച്ച് കൊണ്ട് ആമി ചോദിച്ചു. "അറിയാതെ പറ്റി പോയതാ ആമി". " ഞാൻ എതെങ്കിലും എമർജൻസി സിറ്റുവേഷനിൽ ഉപയോഗിക്കാനാണ് ഞാൻ ആ പേര് പറഞ്ഞത് ". " ഞാൻ അറിഞ്ഞോ നിൻ്റെ എട്ടൻ ഇങ്ങനെ ഒക്കെ ദേഷ്യപ്പെടും എന്ന് " . "എന്തായാലും ചേച്ചിക്ക് നല്ല ഭാഗ്യം ഉണ്ട്". "അതെന്താ ". "പണ്ട് ഒരു വട്ടം ഞാനും ചേട്ടനും തമ്മിൽ വഴക്ക് കൂടിയപ്പോൾ അഭിയേട്ടനെ കളിയാക്കാൻ എട്ടനെ മനു എന്ന് വിളിച്ചു ". " എന്നിട്ട് ". " എന്നിട്ട് എന്ത് .മനുവേട്ടാ എന്ന് വിളിച്ചതേ എനിക്ക് ഓർമയുള്ളൂ.

കൈയ്യിലുള്ള ഫോൺ എടുത്ത് എന്നേ ഒറ്റ എറ് ഫോൺ നേരെ എൻ്റെ നെറ്റിയിൽ വന്ന് കൊണ്ടു. ദാ ഈ പാട് അങ്ങനെ ഉണ്ടായതാ " നെറ്റിയിലെ പാട് കാണിച്ച് കൊടുത്ത് കൊണ്ട് ആമി പറഞ്ഞു. " Oh my god" " ചേച്ചിക്ക് ഒന്നും പറ്റാഞ്ഞത് ഭാഗ്യം. എന്നാ വാ താഴേക്ക് പോവാം" .ഗൗരിയും ആമിയും താഴേക്ക് നടന്നു. " മക്കളെ അമ്മ ഒരു സ്ഥലം വരെ പോയിട്ട് വരാം. നിങ്ങൾക്ക് ഇവിടെ ഒറ്റക്ക് ഇരിക്കാൻ പേടി ഒന്നും ഇല്ല ലോ ". '' ഇല്ല അമ്മേ. ഞാനും ആമിയും ഇവിടെ ഇരുന്നോളം അമ്മ പോയിട്ട് വാ ". " എന്നാ ശരി മക്കളെ അമ്മ ഇറങ്ങുകയാണ് ". അമ്മ വീട്ടിൽ നിന്നും ഇറങ്ങുന്നത് വരെ അവർ വീടിൻ്റെ മുറ്റത്ത് തന്നെ നിന്നു. "വാ ചേച്ചി നമ്മുക്ക് അകത്തേക്ക് പോവാം ".ഗൗരിയെ കൂട്ടി ആമി അകത്തേക്ക് നടന്നു. ആമി ടി വി ഓൺ ചെയ്തു. ''ചേച്ചിക്ക് സിനിമയാണോ സീരിയൽ ആണോ ഇഷ്ടം". "എനിക്ക് അങ്ങനെ ഒന്നും ഇല്ല. സിനിമയും കാണും സീരിയലും കാണും ". " അപ്പോ ചേച്ചി സീരിയൽ ഒക്കെ കാണുമോ ". " ആ കാണും. എല്ലാ സിരിയലും കാണാറില്ല. ഒരു രണ്ട് മൂന്നെണ്ണം കാണും". " ചേച്ചി ഈ സിനിമ കണ്ടിട്ടുണ്ടോ ".ടി വി യിലേക്ക് നോക്കി. ചോദിച്ചു.

" ഇത് മായാനദി അല്ലേ .ഞാൻ ഇങ്ങനത്തെ സിനിമ ഒന്നും കാണാറില്ല ". "അതെന്താ ചേച്ചി അങ്ങനെ പറഞ്ഞേ. ഇത് നല്ല സിനിമ ആണല്ലോ '' " ഈ സിനിമ ഒക്കെ നീ കാണുമോ ". " ആ കാണാറുണ്ട്.ഒരു 5 ,6 വട്ടം ഒക്കെ കണ്ടിട്ടുണ്ട്. എന്തേ" " എയ് ഒന്നൂല്ല." ആ എട്ടൻ്റെ അനിയത്തിയല്ലേ. അപ്പോ വലിയ അത്ഭുതപ്പെടേണ്ട ആവശ്യം ഒന്നും ഇല്ല. അവൾക്ക് പെട്ടെന്ന് രാവിലത്തെ കാര്യം ഓർമ വന്നു.അത് ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പക്ഷേ രാവിലെ അഭി ദേഷ്യപ്പെട്ട കാര്യം ഓർത്തപ്പോൾ അവളുടെ പുഞ്ചിരി മാഞ്ഞു. "അയ്യേ ഇതൊന്നും എനിക്ക് കാണാൻ വയ്യേ ".മുഖം പൊത്തി കൊണ്ട് ഗൗരി പറഞ്ഞു. "എന്താ ചേച്ചി. ചേച്ചി ഒന്ന് കണ്ട് നോക്ക് നല്ല അടിപൊളി ലവ് സ്റ്റോറി ആണ്. " ആമി വീണ്ടും സിനിമ കാണാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതും ആമിയുടെ ഫോൺ റിങ്ങ് ചെയ്തു. ആമി ഫോണുമായി പുറത്തേക്ക് നടന്നു. " ആമി ആ റിമോട്ട് തന്നിട്ട് പോടി " ''ഞാൻ തരില്ല ഗൗരി ചേച്ചി. ഞാൻ റിമോട്ട് തന്നാൽ ചേച്ചി ചാനൽ മാറ്റും. അതോണ്ട് റിമോട്ട് എൻ്റെ കൈയ്യിൽ തന്നെ ഇരിക്കട്ടെ.ഈ സിനിമ കാണുന്നതിന് എന്നേ കുറേ കളിയാക്കിയില്ലേ.അതുകൊണ്ട് ചേച്ചി ഈ സിനിമ കണ്ടാൽ മതി". ആമി റിമോട്ടും, ഫോണുമായി അടുക്കള ഭാഗത്തേക്ക് പോയി.ഗൗരി വീണ്ടും ടി വി കാണാൻ തുടങ്ങി.

മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയീ.... നമ്മൾ .....മെല്ലെ ... മഴയറിഞ്ഞിലിരവറിഞ്ഞിലക മറിഞ്ഞോ നമ്മൾ .... തമ്മിൽ... അണിയമായ് നീ അമരമായ് ഞാൻ ഉടൽ തുളുമ്പീത്തൂവീ.... തമ്മിൽ... മെല്ലേ... തോണി നിറഞ്ഞ് പ്രണൻ കവിഞ്ഞ് ഈണമായ് തമ്മിൽ ...മെല്ലേ മായാ... നദി മായാ... നദി ഹർഷമായ്... വർഷമായ്.... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം ഇത് നമ്മടെ ലോലൻ അച്ചുവിന് പാടി കൊടുത്ത പാട്ട് അല്ലേ. ഇതിലെ സീനുകൾ ഒക്കെ ഇങ്ങനെ ആയിരുന്നോ എൻ്റെ ഭാഗവാനേ എന്തൊക്കെ സീനുകളാണ് ഇത്. മനുഷ്യനെ വഴിതെറ്റിക്കാൻ ഓരോ സീനുകൾ.ഗൗരി പെട്ടെന്ന് ഇരു കൈകളും കൊണ്ട് മുഖം പൊത്തി. കൈ വിരലുകളുടെ ഇടയിലൂടെ ഗൗരി വീണ്ടും ടിവിയിലേക്ക് നോക്കി. തൂക്കി ഇട്ടിരുന്ന ഇരുകാലുകളും സോഫയുടെ മുകളിൽ കയറ്റി വച്ച് ചമ്രം പടിഞ്ഞ് ഗൗരി ഇരുന്നു .ടി വിയിലേക്ക് നോക്കി ഓരോ സീനികളും മാറി മാറി വരുന്നതിനതു അനുസരിച്ച് അവൾ നഖം കടിക്കുന്നുണ്ടായിരുന്നു.അതോടൊപ്പം ഗൗരിയുടെ മുഖ ഭാവങ്ങളും മാറി മാറി വന്നു. പെട്ടെന്ന് കറണ്ട് പോയതും ടി വി ഓഫ് ആയി. " ഛേ .ആ ഒരു ഫ്ളോ അങ്ങ്ട് പോയി" ഗൗരി സോഫയിൽ നിന്നും എഴുന്നേറ്റ് ടി വി ഓഫ് ചെയ്യ്ത് തിരിഞ്ഞതും വാതിലിനടുത്ത് തന്നെ നോക്കി നിൽക്കുന്ന അഭിമന്യുവിനെ ആണ് കണ്ടത്. അഭിയെ കണ്ടതും ഗൗരി ഒന്ന് ഞെട്ടി.

ഗൗരിയുടെ മുഖഭാവം കണ്ട് അഭിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.ഗൗരി അഭിയെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. " എന്തേ "അഭി ഇരു കൈകളും മാറിൽ പിണച്ച് കൊണ്ട് ചോദിച്ചു. " അത് ആമി റിമോട്ട് കൊണ്ട് പോയി.അതുകൊണ്ടാ ഞാൻ ഈ സിനിമ കണ്ടത് .അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടല്ല. " ഗൗരി എങ്ങനേയോ പറഞ്ഞ് ഒപ്പിച്ചു. " അതിന് ഞാൻ ഒന്നും ചോദിച്ചില്ല ലോ " പുഞ്ചിരിച്ച് കൊണ്ട് അഭി പറഞ്ഞു. " ഞാൻ വെറുതെ പറഞ്ഞു എന്നേ ഉള്ളൂ." " ഉം ശരി '' ഗൗരിയെ നോക്കി ഒന്ന് പുഞ്ചിരിച്ച് അഭിമുകളിലേക്ക് കയറി പോയി. ഛേ മനുഷ്യൻ ആകെ നാണം കെട്ടു .അയാൾ എന്നേ കുറിച്ച് എന്തെങ്കിലും വിചാരിച്ചോ എന്തോ. അല്ലെങ്കിലും ഞാൻ എന്തിന് അതോർത്ത് ടെൻഷൻ അടിക്കണം. അയാൾ എന്ത് വിചാരിച്ചാലും എനിക്കെന്താ .ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഗൗരി അവിടെ തന്നെ നിന്നു. അപ്പോഴേക്കും ഒരു ഫയലും കൈയ്യിൽ പിടിച്ച് കൊണ്ട് അഭി താഴേക്ക് വന്നു. " ഞാൻ ഒരു ഫയൽ എടുക്കാൻ മറന്നു.അത് എടുക്കാൻ വന്നതാ ". അഭി ഫയലുമായി പുറത്തേക്ക് നടന്നു.അഭി ക്ക് പുറകെ ഗൗരിയും നടന്നു. അഭി കാറിൽ കയറി .കാർ സ്റ്റാർട്ട് ചെയ്തു. "വൈകിട്ട് ഞാൻ നേരത്തെ വരാം നീ റെഡിയായി നിന്നോ .ഇന്ന് നിൻ്റെ വീട്ടിൽ പോവണം എന്ന് അമ്മ പറഞ്ഞു " " ആ ശരി". അഭി കാറുമായി ഗേറ്റ് കടന്ന് പോയി എനിക്ക് ഈ രാവണനേ മനസിലാക്കാൻ പറ്റുന്നില്ല എൻ്റെ ശിവനെ .ഓരോ സമയം ഓരോ സ്വഭാവം ആണല്ലോ. ഇയാൾ ശരിക്കും രാമൻ ആണോ അതോ രാവണൻ ആണോ.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story