സീതാരാവണം: ഭാഗം 6

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

വൈകുന്നേരം അമ്മയും ,ഗൗരിയും ,ആമിയും ഒരുമിച്ച് ഇരുന്ന് ചായ കുടിക്കുകയാണ്. ''മേളേ മോള് വീട്ടിലേക്ക് പോവാനായി റെഡിയായിക്കോ". അമ്മ അത്രയും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. " ചേച്ചി ഇന്ന് വീട്ടിൽ പോവാണോ " " ആ അതെ " " ഒറ്റക്കോ" "അല്ല നിൻ്റെ ചേട്ടനും ഉണ്ട്" " അങ്ങനെ ആണെങ്കിൽ ചേട്ടൻ വന്നിട്ട് ചേച്ചി റെഡി ആയാൽ മതി." "അതെന്താ " "എൻ്റെ എട്ടൻ ആയതു കൊണ്ട് പറയുവാ, ഓഫീസിൽ എത്തിയാൽ പിന്നെ എട്ടൻ എല്ലാം മറക്കും. മിക്കവാറും ചേച്ചിയുടെ വീട്ടിൽ പോവുന്ന കാര്യവും ചേട്ടൻ മറന്നിരിക്കും. പിന്നെ ഇന്ന് തിങ്കളാഴ്ച്ച ആണ് .ഇന്ന് ഓഫീസിൽ നല്ല തിരക്കുള്ള ദിവസവും ആണ്. " എന്നാൽ ശരി. ഞാൻ നിൻ്റെ എട്ടൻ വന്നിട്ടെ റെഡി ആവുന്നുള്ളൂ." സന്ധ്യക്ക് വിളക്ക് വച്ച് കഴിഞ്ഞ് ഗൗരി ഉമ്മറത്ത് അഭിയെ കാത്തിരുന്നു. കുറേ നേരം കാത്തിരുന്നിട്ടും അഭി വന്നില്ല. "സമയം ഒരുപാടായി മേളേ. അവൻ ചിലപ്പോൾ മറന്നതാവും. മോള് ഭക്ഷണം കഴിച്ചിട്ട് കിടന്നോ " ഗൗരി ഭക്ഷണം കഴിച്ച് റൂമിലേക്ക് പോയി .കുറേ നേരം തിരിഞ്ഞും മറഞ്ഞും കടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല.

അവൾ ഫോൺ എടുത്ത് സമയം നോക്കി. പത്ത് മണി കഴിഞ്ഞു. ഇയാൾ എന്താ ഇത്ര നേരം ആയിട്ടും വരാത്തെ. അല്ല ഞാൻ എന്തിന് അയാളുടെ കാര്യം അന്വേഷിക്കണം .അയാൾ വരുമ്പോ വരട്ടെ. അകലെ നിന്നും അഭിയുടെ ഷൂവിൻ്റെ ശബ്ദം കേട്ടതും ഗൗരി വേഗം ഉറങ്ങുന്ന പോലെ കാണിച്ചു. അഭി മുറിയിൽ വന്ന് ഡ്രസ്സ് മാറ്റി. ഒന്ന് ഫ്രഷ് ആയി അവൻ കട്ടിലിൽ വന്ന് കിടന്നു. ഇയാൾക്ക് ഒരു ചവിട്ട് വച്ച് കൊടുത്താലോ. ഉറക്കത്തിൽ ആണ് എന്ന് കരുതിക്കോളും അല്ലെങ്കിൽ വേണ്ട. ജോലി ഒക്കെ ചെയ്ത് ക്ഷീണിച്ച് വന്നതല്ലേ ഉറങ്ങിക്കോട്ടെ. കുറച്ച് കഴിഞ്ഞതും ഗൗരിയുടെ പുറത്ത് ചുടു ശ്വാസം തട്ടിയത് പോലെ തോന്നി. അഭിയുടെ കൈ അവളുടെ വയറിനു മീതെ വച്ചു. അവളെ തന്നോട് ചേർത്തു. കുറച്ച് കഴിഞ്ഞതും അഭി പതിയെ ഗൗരിയുടെ തല പൊക്കി അവൻ്റെ നെഞ്ചോട് ചേർത്ത് കിടത്തി. അവൻ്റെ ഹ്യദയമിടിപ്പ് ഗൗരിക്ക് അവളുടെ കാതുകളിൽ കേൾക്കാമായിരുന്നു. അഭി പതിയെ അവളുടെ തലയിൽ കൈവച്ച് അവളുടെ മുടിയിഴകൾ തലോടാൻ തുടങ്ങി. തനിക്ക് ഇങ്ങനെ സ്നേഹത്തോടെ ഒരു തലോടൽ കിട്ടിയിട്ട് വർഷം 10, 12 കഴിഞ്ഞിരിക്കുന്നു.

ഇയാൾ എൻ്റെ കൂടെ ഉള്ളപ്പോൾ എനിക്ക് ആരൊക്കെയോ ഉള്ള പോലെ ഒരു തോന്നാൽ.ഇത്രയും കാലം തോന്നിയിരുന്ന ഒരു ഒറ്റപ്പെടൽ ഇല്ലാതെ ആയതു പോലെ. "അമ്മു .നീ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് അറിയാം".ഗൗരിയുടെ കൺകോണിലൂടെ കണ്ണീര് ഒലിച്ചിറങ്ങി. "സോറി ഡോ. ഞാൻ വേണം വച്ച് വൈകിയത് അല്ല. ഓഫീസിൽ കുറച്ച് വർക്ക് പെൻസിങ്ങ് ഉണ്ടായിരുന്നു. സാരില്ലാ നമ്മുക്ക് ഇനി ഒരു ദിവസം നിൻ്റെ വീട്ടിലേക്ക് പോവാം ". ഗൗരി ഒന്നും മിണ്ടാതെ അഭിയുടെ നെഞ്ചിൽ തല വച്ച് കിടന്നു.ഗൗരി നിനക്ക് എന്തു പറ്റി. നീ എന്തിനാ കരയുന്നേ. നിനക്ക് ഇയാളോട് സ്നേഹം തുടങ്ങിയോ. വേണ്ട നിനക്ക് ഈ സ്നേഹം വേണ്ട. നിന്നേ സ്നേഹിച്ചവർ ഒക്കെ നിന്നേ വിട്ട് പോയിട്ടേ ഉള്ളൂ. നിൻ്റെ അച്ഛൻ, അമ്മ, പിന്നെ നിൻ്റെ മനു.എല്ലാവരും നിന്നെ വിട്ടു പോയിട്ടേ ഉള്ളൂ. നിന്നെ അനാഥ ആക്കിയിട്ടേ ഉള്ളൂ. അതു കൊണ്ട് നീ ആരെയും സ്നേഹിക്കണ്ട. പിറ്റേന്ന് അവൾ എഴുന്നേൽക്കുന്നതിന് മുൻപേ അഭി എഴുന്നേറ്റിരുന്നു.ഗൗരി എഴുന്നേറ്റ് നോക്കുമ്പോൾ അഭി കാര്യമായി എതോ ഫയൽ നോക്കുകയാണ്.

അവൾ ഡ്രസ്സുമായി ബാത്ത് റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് വന്ന് ഡ്രയർ കൊണ്ട് മുടി ഉണക്കി .കണ്ണാടിക്ക് മുന്നിലുള്ള സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവൾ നെറ്റിയിൽ തൊട്ടു . അവൾ തിരിഞ്ഞ് നടന്ന് പുറത്തേക്ക് പോവാൻ വാതിൽ തുറന്നതും അഭി പുറകിൽ നിന്നും വിളിച്ചു. "ഡി അമ്മു ". "എന്താ ടാ " അവൾ അതേ ടോണിൽ തിരിച്ച് ചോദിച്ചു. "ഇങ്ങോട്ട് ഒന്ന് വന്നേ " ഗൗരി അഭിയുടെ അടുത്തേക്ക് നടന്നു. അവൻ കബോഡിൽ നിന്നും ഒരു ബോക്സ് എടുത്ത് അവൾക്ക് നേരേ നീട്ടി. ''എന്താ ഇത് " " വാങ്ങി തുറന്ന് നോക്ക് " ഗൗരി ആ ബോക്സ് വാങ്ങി തുറന്ന് നോക്കി. അത് അവൾക്ക് ആവശ്യമുള്ള ഓർണമെൻസും മറ്റും ആയിരുന്നു. ''ഇന്നലെ നീ പറഞ്ഞില്ലേ മറ്റോരാൾക്ക് വാങ്ങിയത് നീ ഉപയോഗിക്കില്ല എന്ന്. അതു കൊണ്ട് നിനക്ക് വേണ്ടി വാങ്ങിച്ചതാ. എന്ന് നീ വിചാരിച്ചാൽ നിനക്ക് തെറ്റി.'' ആ ഓർണമെൻസ് ഒന്നും നിനക്ക് ചേരില്ല. അത് നിൻ്റെ ചേച്ചിക്ക് മാത്രമേ ചേരുള്ളു .അത് കൊണ്ട് ആണ് ഞാൻ ഇത് വാങ്ങിയത്. ഇത് ഇട്ടാലെങ്കിലും കുറച്ച് വൃത്തി തേന്നിക്കട്ടെ ". അഭി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

"എനിക്ക് അല്ലെങ്കിലും അവൾക്ക് വാങ്ങിയത് ഒന്നും വേണ്ട " " ശരിക്കും " " ആ അതെ " " എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ. നീ ഇപ്പോൾ ഇട്ടിരിക്കുന്ന ഡ്രസ്സ് പോലും അവൾക്ക് വേണ്ടി വാങ്ങിയത് ആണ് .അതുകൊണ്ട് ''. അഭി പതിയെ ഗൗരിയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി . ''എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അവിടെ നിന്ന് പറഞ്ഞാൽ മതി. എൻ്റെ അടുത്തേക്ക് വരണ്ട ''.ഗൗരി വിറച്ച് കൊണ്ട് പറഞ്ഞു. അഭി മുന്നോട്ട് നടക്കുന്തോറും ഗൗരി പിന്നിലേക്ക് നടന്നു .അവൾ പെട്ടെന്ന് അടുത്തുള്ള മേശയിൽ തട്ടി നിന്നു. അഭി അവളുടെ അടുത്തേക്ക് വന്ന് അവളുടെ അരയിലൂടെ കൈയ്യിട്ട് തൻ്റെ അടുത്തേക്ക് ചേർത്തു.പതിയെ അവളുടെ തോളിൽ കൈവച്ചു.ഗൗരി പേടിച്ച് വിയർക്കാൻ തുടങ്ങി. അഭി അവൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് എന്തോ എടുത്ത് അവൾക്ക് നേരേ നീട്ടി. "എന്താ ഇത്. " ഇത് ഒരു ഫോൺ ആണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇതിൽ എൻ്റെ നമ്പർ ഉണ്ട്. അതിലേക്ക് വിളിച്ചാൽ മതി. " ഗൗരി ഫോൺ വാങ്ങിയതും അഭി അവളിൽ നിന്നും അകന്ന് മാറി. അയ്യേ ഇയാൾ ഈ ഫോൺ തരാൻ ആണോ ഇങ്ങനെ വന്നത്.ഞാൻ വേറെ എന്തോക്കെയോ വിചാരിച്ചു.ഗൗരി നിനക്ക് ഇത് എന്താ പറ്റിയെ. അവൾ ഓരോന്ന് ആലോചിച്ച് അവിടെ തന്നെ നിന്നു. ''ഡീ നീ എന്താ അവിടെ നിന്ന് സ്വപ്നം കാണുകയാണോ.

വേഗം റെഡിയാവ് ഒരു സ്ഥലം വരെ പോവണം" "എങ്ങോട്ടാ " "എവിടേക്കാ എന്ന് അറിഞ്ഞാലെ നീ വരുള്ളൂ'. " ആ അതെ " '' എന്നാ കേട്ടോ .നിന്നെ എനിക്ക് സഹിക്കാൻ വയ്യാ. അതോണ്ട് നിന്നെ എവിടേ എങ്കിലും കൊണ്ടുപോയി കളയാൻ പോവാ " "അങ്ങനെ വല്ല ആഗ്രഹവും നിങ്ങടെ മനസിൽ ഉണ്ടെങ്കിൽ അത് ഇപ്പോഴേ കളഞ്ഞേക്ക് മിസ്റ്റർ അഭിമന്യു .ഞാൻ അങ്ങനെ പോകുന്നെങ്കിൽ നിങ്ങളേയും കൊണ്ടേ ഈ ഗൗരി പോകുളളൂ." കുറച്ച് കഴിഞ്ഞാണ് ഗൗരി താൻ എന്താണ് പറഞ്ഞത് എന്ന് മനസിലാക്കിയത്. അവൾ വേഗം ഡ്രസ്സുമെടുത്ത് ബാത്ത് റൂമിലേക്ക് ഓടി. അഭിമന്യു ഒന്ന് പുഞ്ചിരിച്ച് താഴേക്ക് പോയി. ഗൗരി താഴേക്ക് ചെന്നപ്പോൾ അവളെ കാത്ത് ആമിയും അഭിയും താഴേ നിൽക്കുന്നുണ്ടായിരുന്നു . " എങ്ങോട്ടാ ആമി പോവുന്നേ " " ഞാൻ നിന്നോട് പറഞ്ഞില്ലേ. നിന്നേ കളയാൻ കൊണ്ടു പോകുകയാണ് എന്ന് " .അഭിയാണ് ഉത്തരം നൽകിയത് . " ഇല്ല ചേച്ചി .ഈ ചേട്ടൻ വെറുതെ പറയാ. ചേച്ചിക്ക് ആ ഡ്രസ്സ് ഇഷ്ടപ്പെട്ടില്ല എന്ന് എട്ടനോട് പറഞ്ഞില്ലേ. അതു കൊണ്ട് ഡ്രസ്സ് എടുക്കാൻ പോവാ. എനിക്ക് ഉച്ചവരെ ക്ലാസ്സ് ഉണ്ട് അത് വരെ ചേച്ചി എട്ടൻ്റെ ഒപ്പം ഓഫീസിൽ ഇരുന്നാൽ മതി. ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഓഫിസിലേക്ക് വരാം. അഭിക്ക് പിന്നാലെ ഗൗരിയും, ആമിയും മുറ്റത്തേക്ക് നടന്നു.

ആമിയോടോപ്പം ഗൗരിയും കാറിൻ്റെ ബാക്ക് സീറ്റിൽ ഇരുന്നു. " ഞാൻ നിൻ്റെ ഡ്രെയവർ അല്ല .നിന്നെ പിന്നിൽ ഇരുത്തി ഡ്രെവ് ചെയ്യാൻ. എഴുന്നേറ്റ് ഫ്രണ്ടിൽ വന്നിരിക്കടി " അഭി ഗൗരിയെ നോക്കി പറഞ്ഞു. ഇയാൾ ഇത് എന്ത് കാട്ടു മാക്കാൻ ആണ്.ഗൗരി പിറുപിറുത്തു കൊണ്ട് ബാക്കിൽ നിന്നും ഇറങ്ങി കോ ഡ്രെയ് വർ സീറ്റിൽ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആമിയെ കോളേജിൽ ഇറക്കിയിട്ട് അഭിയും ,ഗൗരിയും ഓഫീസിലേക്ക് പോയി. ഓഫീസിൽ എത്തിയതും അഭിമന്യു ലാപ് ടോപ്പിൽ വർക്ക് ചെയ്യാൻ തുടങ്ങി.ഇയാൾക്ക് ഇതെന്ത് പറ്റി.ഇയാൾക്ക് ശരിക്കും എന്നേ ഇഷ്ടമാണോ. പക്ഷേ എനിക്ക് ഇയാളോട് ഒരു ചെറിയ ഇഷ്ടം ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട്. ഞാൻ എത്ര നേരം ആയി ഇവിടെ ഇരിക്കുന്നു. എന്നേ ഒന്ന് മൈൻ്റ് ചെയ്തൂടേ.ഗൗരി സ്വയം ഇരുന്ന് ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി. "എന്താടി "ലാപ്പിൽ നിന്നും മുഖം ഉയർത്താതെ അഭി ചോദിച്ചു. "എനിക്ക് ഇവിടെ വെറുതെ ഇരുന്ന് ബോറടിക്കാൻ തുടങ്ങി. എനിക്ക് ആ കറങ്ങുന്ന കസേര ഒന്ന് തരുമോ " " ഇല്ല". ഇയാൾ ഇത് എന്തൊരു ദുഷ്ടൻ ആണ്.

മുഖത്ത് നോക്കി തരില്ല എന്ന് പറഞ്ഞില്ല. "സാർ" പുറത്ത് നിന്ന് ഒരു പെൺകുട്ടി അഭിയുടെ കാബിനിലേക്ക് കയറി വന്നു. "Sir one minute. you please come with me" "അമ്മു നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോ വരാം.ആ പെൺകുട്ടിയോടൊപ്പം പുറത്തേക്ക് പോയി ". " ഇയാൾക്ക് നാണം ഇല്ലേ ഒരു പെണ്ണ് വന്ന് വിളിച്ചതും കൂടെ പോവാൻ അയ്യേ മ്ലേച്ചം ". ഗൗരി അഭി ഇരുന്നിരുന്ന കറങ്ങുന്ന ചെയറിൽ ചെന്ന് ഇരുന്നു. അവൾ അതിൽ ഇരുന്ന് ഒന്ന് കറങ്ങി. അപ്പോഴാണ് മേശപ്പുറത്ത് ഇരിക്കുന്ന അഭിയുടെ ഫോൺ ഗൗരി കണ്ടത്. "ഹായ് ഫോൺ അവൾ അത് കൈയ്യിൽ എടുത്തു.ഇത് ആ കോന്തൻ്റെ ഫോൺ ആണല്ലോ മറ്റുള്ളവരുടെ അനുവാദം കൂടാതെ അവരുടെ ഫോൺ എടുക്കുന്നത് ശരിയല്ല. പക്ഷേ അയാൾ എൻ്റെ ഭർത്താവ് അല്ലേ അപ്പോ എനിക്ക് എടുക്കാം. ലോക്ക് ആണല്ലോ. എന്തായിരിക്കും പാസ് വേർഡ്. പാർവ്വതി എന്ന് ടൈപ്പ് ചെയ്ത് നോക്കാം.പാർവ്വതി അയാളുടെ എക്സ് ലവർ ആയിരുന്നല്ലോ. അവർ പാർവ്വതി എന്ന് ടൈപ്പ് ചെയ്തു. Incorrect password. അഭിമന്യു എന്ന് അടിച്ചു കൊടുത്ത് നോക്കാം. അവൾ അതും ടൈപ്പ് ചെയ്യ്തു.

incorrect password. ശ്ശേ .അതും അല്ല ലോ .ഇനി എന്ത് ചെയ്യും. എൻ്റെ പേര് ഒന്ന് അടിച്ച് കൊടുത്ത് നോക്കിയാലോ. ആ വെറുതെ ഒന്ന് നോക്കാം. ലോക്ക് ഓപ്പൺ ആയി. എൻ്റെ ഈശ്വരാ ഞാൻ ഈ കാണുന്നത് സത്യമാണോ. ഇവിടെ നടക്കുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല. പക്ഷേ ഞാൻ വേറെ ഒരു കാര്യം ഉറപ്പിച്ചു മനുഷ്യാ. നിങ്ങൾ എൻ്റെതാ .രാവിലെ ഞാൻ അറിയാതെ പറഞ്ഞതാണ് പക്ഷേ ഇപ്പോ ഞാൻ ശരിക്കും പറയുന്നു ഞാൻ നിങ്ങളെയും കൊണ്ടേ പോവൂ മിസ്റ്റർ അഭിമന്യു വർമ്മ. അഭിമന്യു വരുന്നത് കണ്ടതും ഗൗരി ഫോൺ മേശക്ക് മുകളിൽ തന്നെ വച്ചു.അഭി കാബിനിലേക്ക് വന്നതും ചെയറിൽ ഇരുന്ന് കറങ്ങുന്ന ഗൗരിയെ ആണ് കണ്ടത്. അഭി ഗൗരിയേയും, ചെയറിലേക്കും മാറി മാറി നോക്കി. " ഞാൻ ഒരു വട്ടം കൂടി കറങ്ങീട്ട് ഞാൻ എണീക്കാം Plz" " പറ്റില്ല " അഭി തറപ്പിച്ച് പറഞ്ഞു. ഇയാൾ ഇത് എന്ത് സാധനമാ .കോന്തൻ. ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഗൗരി ചെയറിൽ നിന്നും എഴുന്നേറ്റൂ. " ചേച്ചീ " ആമി വാതിൽ തുറന്ന് അകത്തേക്ക് വന്നു. " പോവാം ആമി" ഗൗരി അവളെ കണ്ടതും ചാടി എഴുന്നേറ്റൂ.

ഗൗരിയുടെ വെപ്രാളം കണ്ട് ആമി ചിരിച്ചു. ''മനുവേട്ടാ ഞങ്ങൾ പോവാ .വാ ഗൗരി ചേച്ചി ".ഗൗരിയും, ആമിയും ഓഫീസിൽ നിന്ന് ഇറങ്ങി.ആ സിറ്റിയിലെ എറ്റവും വലിയ ഷോപ്പിലേക്കാണ് ആമി ഗൗരിയെ കൊണ്ട് പോയത് . ഗൗരിക്ക് ആവശ്യമുള്ള ഡ്രസ്സ് എടുത്തതിനു ശേഷം ഗൗരി ആമിയെ കാത്തു നിന്നു.അവൾ കുറേ നേരം ആയി ഡ്രസ്സുകൾ തിരയുന്നു ഇത്ര നേരം ആയിട്ടും കഴിഞ്ഞിട്ടില്ല. ഗൗരി മെൻസ് സെക്ഷനിലേക്ക് നടന്നു. അയാൾക്ക് ഒരു ഡ്രസ്സ് എടുക്കാം. അയാളുടെ കാശ് കൊണ്ട് അയാൾക്ക് തന്നെ ഡ്രസ്സ് എടുക്കുന്നത് മോശമാണ് എന്നാലും സാരില്ലാ. അവൾ അഭിമന്യുവിനായി ഒരു ലെയ്റ്റ് റെഡ് കളർ ഷർട്ട് എടുത്തു. ."ഗൗരി ചേച്ചി ഈ ഡ്രസ്സ് എങ്ങനെ ഉണ്ട്".ഒരു ഡ്രസ്സ് ഗൗരിക്ക് നേരേ ഉയർത്തി കൊണ്ട് ആമി ചോദിച്ചു ' " നന്നായിട്ടുണ്ട്. നിനക്ക് ഇത് നന്നായി ചേരും" " എന്നാ ഞാൻ ഇതൊന്ന് ഇട്ട് നോക്കട്ടെ. ചേച്ചി ഇവിടെ നിൽക്ക്.'' ആമി ഡ്രസ്സുമായി ഡ്രസ്സിക്ക്‌ റൂമിലേക്ക് നടന്നു. "ഗൗരി. " പിന്നിൽ നിന്നുള്ള വിളി കേട്ട് ഗൗരി തിരിഞ്ഞ് നോക്കി.അരുണേട്ടൻ. "അരുണേട്ടൻ എന്താ ഇവിടെ " " ഞാൻ ഇവിടെ എൻ്റെ ഫ്രണ്ടിൻ്റെ ഒപ്പം വന്നതാണ്. അഭിമന്യു വന്നിട്ടില്ലേ ". ' "ഇല്ല. ഞാൻ അഭിയേട്ടൻ്റെ സിസ്റ്ററിൻ്റെ ഒപ്പം ആണ് വന്നത് ".

" നീ പൂർണ്ണ ഇഷ്ടത്തോടെ അല്ല അഭിമന്യുവിനെ കല്യാണം കഴിച്ചത് എന്ന് എനിക്ക് അറിയാം. അതു കൊണ്ട് ഞാൻ ഇപ്പോഴും നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് ഗൗരി ". " അത് വേണ്ട അരുണേട്ടാ. ഞാൻ ഇഷ്ടത്തോടെ അല്ല അഭിയേട്ടൻ്റെ ഭാര്യ ആയത്. പക്ഷേ അഭിയേട്ടൻ കെട്ടിയാ താലി ഇപ്പോഴും എൻ്റെ കഴുത്തിൽ ഉണ്ട്" "അതൊന്നും എനിക്ക് ഒരു പ്രശ്നമല്ല ഗൗരി. നീ ഇപ്പോ എൻ്റെ ഒപ്പം വരണം ". " ഇല്ല അരുണേട്ടാ എനിക്ക് അതിന് കഴിയില്ല. അരുണേട്ടൻ എല്ലാം മറക്കണം" "അങ്ങനെ എല്ലാം മറക്കാൻ എന്നേ കൊണ്ട് കഴിയില്ല. നീ എൻ്റെ ഒപ്പം വരണം " അരുൺ ഗൗരിയുടെ കൈ പിടിച്ചു. " എന്നേ വിട് അരുണേട്ടാ " ഗൗരി അവൻ്റെ കൈയ്യിൽ നിന്നും പിടിവിടാൻ ശ്രമിച്ചു. പക്ഷേ അവൻ പിടിമുറുക്കി. അവൻ ഗൗരിയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു. " വിട് അരുണേട്ടാ " ഗൗരി അപേക്ഷിച്ചു. ഗൗരിയുടെ കൈ പിടിച്ച് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന അഭിമന്യുവിനെ ആണ് അരുൺ കണ്ടത്.അഭിയെ കണ്ടതും അരുൺ ഗൗരിയുടെ കൈയ്യിൽ നിന്നും പിടി വിട്ടു അഭി ദേഷ്യത്തോടെ ഗൗരിക്ക് നേരെ വന്ന് ഗൗരിയുടെ മുഖത്ത് ആഞ്ഞടിച്ചു.ഗൗരിയുടെ കൈ ബലമായി പിടിച്ച് അഭി ആ ഷോപ്പിൽ നിന്നും ഇറങ്ങി...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story