സീതാരാവണം: ഭാഗം 7

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

അഭി ദേഷ്യത്തോടെ ഗൗരിക്ക് നേരെ വന്ന് ഗൗരിയുടെ മുഖത്ത് ആഞ്ഞടിച്ചു.ഗൗരിയുടെ കൈ ബലമായി പിടിച്ച് അഭി ആ ഷോപ്പിൽ നിന്നും ഇറങ്ങി. കാറിൻ്റെ ഡോർ തുറന്ന് ഗൗരിയെ അഭി കാറിൽ കയറ്റി.ഓഫീസിന് മുന്നിൽ കാർ നിർത്തി അഭി ഗൗരിയുടെ കൈ പിടിച്ച് തൻ്റെ കാബിനിലേക്ക് നടന്നു. കാബിനിലെത്തിയതും ഗൗരിയെ സോഫയിൽ ഇരുത്തി.അഭി ദേഷ്യത്താൽ ടേബിളിന് മുകളിലെ ഫ്ളവർവെയ്സ് എറിഞ്ഞ് പൊട്ടിച്ചു അപ്പോഴും ഗൗരി കരഞ്ഞു കൊണ്ട് ഇരിക്കുകയാണ്. "എന്തിനാ നീ ഇങ്ങനെ കരയുന്നേ " "എന്തിനാ എന്നേ തല്ലിയെ '' ''എനിക്ക് ദേഷ്യം വന്നിട്ട് " "നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ തല്ലാൻ ആണോ എന്നേ കല്യാണം കഴിച്ചത്. എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ല ലോ .അപ്പോ നിങ്ങൾക്ക് എന്തും ചെയ്യാലോ "

"അതെ പറ്റും കാരണം നീ എൻ്റെ ഭാര്യയാണ്. എൻ്റെ ഭാര്യ ഒരു തെറ്റ് ചെയ്താൽ ഞാൻ വേണ്ടേ തിരുത്താൻ " സോഫയിൽ ഇരുന്ന് കരയുന്ന ഗൗരി പെട്ടെന്ന് എഴുന്നേറ്റ് അഭിയുടെ കാലിൽ പിടിച്ച് നിലത്ത് ഇരുന്നു. " ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അരുണേട്ടൻ ആണ് എൻ്റെ കൈ പിടിച്ച് വലിച്ചത്.അരുണേട്ടൻ്റെ ഒപ്പം എന്നോട് വരാൻ പറഞ്ഞു. പക്ഷേ ഞാൻ അത് എതിർത്തപ്പോൾ എന്നെ ബലമായി കൊണ്ടുപോവാൻ ശ്രമിച്ചു.അത് കണ്ടാണ് നിങ്ങൾ വന്നത്. അത് കണ്ട് ആണ് നിങ്ങൾ എന്നേ തെറ്റിദ്ധരിച്ചത് . എൻ്റെ അമ്മയാണേ സത്യം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല'' അഭിയുടെ കാല് പിടിച്ച് ഗൗരി കരയാൻ തുടങ്ങി. അഭി അവളെ എഴുന്നേൽപ്പിച്ച് സോഫയിൽ ഇരുത്തി. അവൻ അവളുടെ കണ്ണ് തുടച്ചു. " ഞാൻ നിന്നെ തെറ്റിദ്ധരിച്ചാണ് തല്ലിയത് എന്നാണോ നീ കരുതിയത് എന്നാൽ നിനക്ക് തെറ്റി. നീ ഇവിടെ നിൻ്റെ ഫോൺ മറന്ന് വച്ചാണ് പോയത്.നിനക്ക് പിറകെ ഫോൺ തരാൻ ഞാനും വന്നു. അരുൺ നിൻ്റെ അടുത്തേക്ക് വരുന്ന സമയം ഞാൻ അവിടെ ഉണ്ടായിരുന്നു. നിങ്ങൾ സംസാരിച്ചതും ഞാൻ കേട്ടിരുന്നു.

അവൻ നിൻ്റെ ശരീരത്തിൽ തൊട്ടിട്ടും നീ പ്രതികരിച്ചില്ല. നീ കൈ നീട്ടി അവൻ്റെ മുഖത്ത് അടിക്കും എന്ന് കരുതി. പക്ഷേ നീ പ്രതികരിക്കാതെ കരഞ്ഞു കൊണ്ട് നിന്നു. " അത് ഞാൻ പേടിച്ചിട്ടാ " " എന്തിന് നീ പേടിക്കണം. നിന്നോട് ആരെങ്കിലും അപമര്യാദയായി പെരുമാറിയാൽ നീ പ്രതികരിക്കണം. മാത്രമല്ല ഈ ഞാൻ അല്ലാതെ മറ്റൊരു പുരുഷൻ നിന്നെ സ്പർശിച്ചാൽ അടുത്ത നിമിഷം നീ അയാളെ തല്ലിയിരിക്കണം. മനസിലായോ " ഉം. മനസിലായി ".ഗൗരി തല കുനിച്ച് കൊണ്ട് പറഞ്ഞു. ''വേദനിച്ചോ നിനക്ക് " അവളുടെ കവിളിൽ തലോടി കൊണ്ട് അഭി ചോദിച്ചു. " ഉം " അവൾ ഒന്ന് മൂളി. "സോറി ഡീ" അഭി അവളെ കെട്ടി പിടിച്ചു.അടിച്ച അവളുടെ കവിളിൽ ഒരു ഉമ്മ നൽകി. കുറച്ച് നേരം അഭി അവളെ കെട്ടി പിടിച്ചു നിന്നു. ഞാൻ നിന്നേ വേണം വച്ച് തല്ലിയത് അല്ല അമ്മു. പക്ഷേ ആ അരുണിൻ്റെ മനസിൽ ഒരു തീ പൊരി ഇടാൻ അവൻ്റെ മുന്നിൽ അങ്ങനെ ഒരു നാടകം ആവശ്യമായിരുന്നു. അഭി സ്വയം പറഞ്ഞു. " ഇപ്പോ സങ്കടം മാറിയോ "ഗൗരിയെ നോക്കി അഭി ചോദിച്ചു. ''ഇല്ല "

''സങ്കടം മാറാൻ എൻ്റെ ഭാര്യക്ക് ഇനി എന്ത് വേണം " "എനിക്ക് ആ കറങ്ങുന്ന കസേര വേണം".കുട്ടികളെ പോലെ ഗൗരി പറഞ്ഞു. "വാ" അഭി ഗൗരിയുടെ കൈയ്യിൽ പിടിച്ച് ചെയറിന് അരികിലേക്ക് നടന്നു. "ഇരിക്ക് " .ഗൗരി ചെയറിൽ ഇരുന്ന് ഗൗരി കറങ്ങാൻ തുടങ്ങി. കൊച്ചു കുട്ടികളെ പോലെ അവൾ ചിരിച്ചു കൊണ്ട് അവൾ ചെയറിൽ കറങ്ങി കൊണ്ട് ഇരുന്നു. "അഭിയേട്ടാ എന്താ പറ്റിയേ " കാബിനിലേക്ക് ആമി കയറി വന്നു. " എന്തേ " " ചേട്ടൻ ചേച്ചിയെ കൂട്ടി ഷോപ്പിൽ നിന്നും ഇറങ്ങുന്നത് ഞാൻ കണ്ടു. അവിടത്തെ സെയിൽസ് ഗേളി നോട് അന്വേഷിച്ചപ്പോൾ അവർ നടന്നത് എല്ലാം പറഞ്ഞു. ചേട്ടൻ ചേച്ചിയെ തല്ലി എന്ന് പറഞ്ഞു. പക്ഷേ ഇവിടെ വന്നപ്പോൾ ഇതാ ഗൗരി ചേച്ചി ഇരുന്ന് ചിരിക്കുന്നു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story