സീതാരാവണം: ഭാഗം 8

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

"Sir may I come in" കുറച്ച് മുൻപ് വന്ന പെൺകുട്ടി വീണ്ടും അഭിയുടെ കാബിനിലേക്ക് വന്നു. '' സാർ. SK എൻട്രപ്രയ്സസുമായുള്ള മീറ്റിങ്ങ് ഷെഡൂൾ ചെയ്യ്തിരിക്കുന്നത് 1 മണിക്കാണ്. ടൈം ആവാറായി സാർ. "If you go, I will come now '' "ok sir". ആ പെൺകുട്ടി കാബിനിൽ നിന്നും ഇറങ്ങി പോയി. ''ആമി, അമ്മു നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ. നിങ്ങളെ വീട്ടിലാക്കാൻ ഞാൻ ഡ്രെയ് വറോട് പറയാം" അഭി അവിടെ നിന്നും ഇറങ്ങി കോൺഫറൻസ് ഹാളിലേക്ക് നടന്നു. " ചേച്ചി. ചേച്ചിയെ ചേട്ടൻ അമ്മു എന്നാണ് ലേ വിളിക്കുക.' " ആ അതെ . '' എന്നാലും ചേച്ചിയെ ചേട്ടൻ എന്തിനാ തല്ലിയത്. ഷോപ്പിൽ വച്ച് അരുണേട്ടനെ കണ്ടിരുന്നു.അരുണേട്ടൻ്റെ ഒപ്പം എന്നോട് വരാൻ പറഞ്ഞു. പക്ഷേ ഞാൻ അത് എതിർത്തപ്പോൾ എന്നെ ബലമായി കൊണ്ടുപോവാൻ ശ്രമിച്ചു. അത് കണ്ട് നിൻ്റെ ചേട്ടൻ വന്ന് എനിക്ക് ഇട്ട് ഒന്ന് പൊട്ടിച്ച് എന്നേ ഷോപ്പിൽ നിന്നും ഇറക്കി കൊണ്ട് വന്നു. " അതിന് ചേച്ചി ഒരു തെറ്റും ചെയ്യ്തില്ല ലോ പിന്നെ എന്തിനാ ചേട്ടൻ ചേച്ചിയെ തല്ലിയത് " " അത് പിന്നെ അരുണേട്ടൻ എൻ്റെ കൈയ്യിൽ കയറി പിടിച്ചിട്ടും ഞാൻ പ്രതികരിച്ചില്ല. അതിൻ്റെ ദേഷ്യത്തിൽ തല്ലിയത് ആണ് "

. " എന്നാ വാ ചേച്ചി. നമ്മുക്ക് വീട്ടിലേക്ക് പോവാം" വീട്ടിലെത്തിയ ഗൗരി ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ച് നേരം ഉറങ്ങി. ഉറങ്ങി എഴുന്നേറ്റ ഗൗരി താഴേക്ക് ചെന്നു. " ചേച്ചി എഴുന്നേറ്റോ. ഞാൻ ചേച്ചിയെ വിളിക്കാൻ വരുകയായിരുന്നു. ചേച്ചി വേഗം ചായ കുടിക്ക് അത് കഴിഞ്ഞ് ഞാൻ ഒരു സൂത്രം കാണിച്ച് തരാം " ചായ കുടിച്ച് കഴിഞ്ഞതും ആമി ഗൗരിയുടെ കൈയ്യും പിടിച്ച് മുറ്റത്തേക്ക് നടന്നു . " ചേച്ചി ഇത് നോക്ക് " മുറ്റത്തെ മാവിലേക്ക് നോക്കി ആമി പറഞ്ഞു. "ഹായ് മുല്ല പൂവ് . നമ്മുക്ക് പറിക്കാം വാ " " പറിക്കാം പക്ഷേ ഒരു പ്രശ്നം ഉണ്ട്. മരത്തിന് മുകളിൽ ഉള്ള പൂവ് എങ്ങനെ പറക്കും " ''അതൊക്കെ ഞാൻ പറക്കാം. നീ പോയി ഒരു കോണി എടുത്തിട്ട് വാ " ആമി ഒരു കോണിയും ആയി വന്നു. ഗൗരി അത് മരത്തിൽ ചാരി വച്ച് കയറി. മാവിന് അത്യവശ്യം ഉയരം ഉണ്ട്.ഗൗരി കഷ്ടപ്പെട്ട് മുല്ല പടർന്ന് നിൽക്കുന്ന മാവിൻ്റ കൊമ്പിൽ കയറി. "

ആമി ഇതിൽ മുല്ലപൂ മാത്രമല്ല മാങ്ങയും ഉണ്ട്. " ഗൗരി 3, 4 മാങ്ങ പൊട്ടിച്ച് താഴേക്ക് ഇട്ടു. ഗൗരി മുല്ലമൊട്ട് പറക്കാൻ തുടങ്ങി. മുല്ല മൊട്ട് പറച്ച് ഗൗരി താഴേക്ക് ഇട്ടു. താഴേ നിന്ന് ആമി അത് പെറുക്കി എടുത്തു. "അല്ല ആമി' ഈ മുല്ല ആരാ ഈ മാവിൻ്റെ ചോട്ടിൽ കൊണ്ടുവച്ചത്." " അത് അഭിയേട്ടൻ ആണ്" "എനിക്ക് തോന്നി.ആ കോന്തനേ ഇങ്ങനത്തെ പെട്ടത്തരങ്ങൾ ചെയ്യു." "അതെന്താ '' "മുല്ല ചെടി മാവിൻ്റെ ചോട്ടിൽ വച്ച കാരണം ആണ് മുല്ലപ്പൂവ് പറക്കാൻ ഇത്ര കഷ്ടപ്പാട് . " ദേ ചേച്ചി എൻ്റെ പാവം ചേട്ടനെ കോന്തൻ എന്നോന്നും വിളിക്കണ്ട ട്ടോ " " പാവം ചേട്ടനോ അയാളോ.നിനക്ക് എന്താ പെട്ടെന്ന് ഒരു എട്ടൻ സ്നേഹം " "എനിക്ക് എപ്പോഴും എൻ്റെ എട്ടനോട് സ്നേഹം തന്നെ ആണ് " " എന്നാ ആ എട്ടൻ്റെ പുന്നാര അനിയത്തി കേട്ടോ ഞാൻ ഇനിയും വിളിക്കും കോന്തൻ കോന്തൻ കോന്തൻ'. പൂ പറിക്കുന്നതിനിടയിൽ ഗൗരി പറഞ്ഞു. "ഇന്നത്തേക്ക് ഇത് മതി .ബാക്കി നാളെ പറക്കാം ."

ഗൗരി താഴേക്ക് നോക്കിയതും ഒന്ന് ഞെട്ടി. താഴേ അവളെ തന്നെ നോക്കി നിൽക്കുന്ന അഭിയെ ആണ് കണ്ടത്. " ആമി നിനക്ക് ആവശ്യം ഉള്ള പൂവ് കിട്ടിയില്ലേ" " ആ കിട്ടി എട്ടാ " " എന്നാ നീ വീട്ടിലേക്ക് പോ" " അത് ചേട്ടാ ഗൗരി ചേച്ചി " " അവളുടെ കാര്യം നോക്കാൻ ഞാൻ ഉണ്ട് ഇവിടെ. നീ അകത്ത് പോ" " അത് ചേട്ടാ ഞാൻ " " നിന്നോട് പോവാൻ അല്ലേ പറഞ്ഞേ "അഭി ദേഷ്യപ്പെട്ടതും ഗൗരി പേടിച്ചു.അവൾ ഗൗരിയെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് ഓടി. അഭി മരത്തിൽ ചാരി വച്ച കോണി മാറ്റി വച്ചു.ഇരു കൈകളും മാറിൽ കെട്ടി അഭി ഗൗരിയെ തന്നെ നോക്കി നിന്നു. "അതെയ്യ് ഞാൻ ഒരു സത്യം പറയട്ടെ " '' അപ്പോ ഇത്രയും കാലം നീ എന്നോട് കള്ളം ആണോ പറഞ്ഞിരുന്നത്" "അല്ല. ഞാൻ കുറച്ചു മുൻപേ പറഞ്ഞില്ലേ കോന്തൻ എന്ന് അത് വെറുതെ പറഞ്ഞതാ. വെറുതെ ആമിയെ പറ്റിക്കാൻ ". "Oh seriesly" " ആ അതെ. ആ കോണി തായോ പ്ലീസ്" ''ശരി തരാം പക്ഷേ എൻ്റെ അമ്മുക്കുട്ടി ചേട്ടനെ സ്നേഹത്തോടെ അഭിയേട്ടാ എന്ന് ഒന്ന് വിളിച്ചേ " " അത് പറ്റില്ലാ." " എന്നാ നീ അവിടെ തന്നെ ഇരുന്നോ ഞാൻ പോവാ ''അഭി തിരിഞ്ഞ് ' നടന്നു.

"അയ്യോ പോവല്ലേ.ഞാൻ വിളിക്കാം". " എന്നാ വിളിക്ക്.അഭി തിരിഞ്ഞ് നിന്ന് ഗൗരിയെ നോക്കി." "അഭിയേട്ടാ. അഭിയേട്ടാ എന്നേ ഒന്ന് താഴേ ഇറക്ക് plz " " എന്നാ നീ ചാടിക്കോ ഞാൻ പിടിക്കാം" "അതൊന്നും പറ്റില്ല. എനിക്ക് പേടിയാണ്'' " നീ ചാട് ഞാൻ പിടിക്കാം. ചാട് ഡീ." ഗൗരി പേടിച്ച് ഒറ്റ ച്ചാട്ടം .ഗൗരിയും അഭിയും നേരെ താഴേ വന്ന് വീണു.ഗൗരി അഭിയുടെ മേൽ ആണ് വന്ന് വീണത്. ഒരു നിമിഷം അവർ കണ്ണിൽ തന്നെ നോക്കി കിടന്നു . ''അമ്മേ ഒന്ന് വേഗം വാ അല്ലെങ്കിൽ അഭിയേട്ടൻ ഗൗരി ചേച്ചിയെ കൊല്ലും "അടുക്കളയിൽ പണി ചെയ്യുന്ന അമ്മയുടെ കൈ പിടിച്ച് ആമി പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ഇറങ്ങിയ അമ്മയും, ആമിയും മുറ്റത്ത് കണ്ണിൽ കണ്ണിൽ നോക്കി കിടക്കുന്ന ഗൗരിയേയും, അഭിയേയും ആണ് കണ്ടത്. " ഈ പെണ്ണിന് ഒരു നാണവും മാനവും ഇല്ലേ. ഇതൊക്കെയാണോ എന്നേ കൊണ്ടുവന്ന് കാണിക്കുന്നത് " ഇതും പറഞ്ഞ് അമ്മ അകത്തേക്ക് കയറി പോയി. ആമി പതിയെ അവരുടെ അടുത്ത് ചെന്ന് നിന്ന് ഒന്ന് ചുമച്ചു. അവർ ഇരുവരും പരസ്പരം ഒന്ന് ഞെട്ടി. ആമിയെ കണ്ടതും അവർ വേഗം അകന്ന് മാറി എഴുന്നേറ്റു.

" പോയി പോയി ഇപ്പോ മുറ്റത്തായേ നിങ്ങടെ റൊമാൻസ് " ഗൗരി വേഗം അകത്തേക്ക് കയറി പോയി. വാതിൽ കടന്ന് അകത്തേക്ക് കയറിയ ഗൗരി തിരിഞ്ഞ് നിന്ന് അഭിയെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. "ഡോ കോന്തൻ അഭിമന്യു " അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി അകത്തേക്ക് ഓടി. വൈകുന്നേരം വിളിക്ക് വച്ചതിനു ശേഷം ഗൗരിയും ,ആമിയും മുല്ലമൊട്ട് കോർക്കാൻ നിൽക്കുകയാണ്. അവർ മുല്ലമൊട്ടുമായി ടിവിക്ക് മുന്നിൽ വന്ന് ഇരുന്നു. ആമി ടിവിയിൽ പാട്ട് വച്ചു. ടി വി കണ്ട് അവർ മാല കെട്ടാൻ തുടങ്ങി.അഭി ലാപ്ടോപ്പുമായി ടിവിക്ക് മുന്നിലുള്ള സോഫയിൽ വന്നിരുന്നു. ടിവിയിൽ നിന്നും പാട്ട് ഉയർന്നു. Orupaathi kathav neeyadi Maru paathi kathavu naanedi Parthukonde thiranthirudho Serthuvaikka kaathirudhom Oru paathi kathavu neeyeda Maru paathi kathav naaneda Thaazhthirantha kaathirudhom Kaatru veesa paarthiradhom Nee. enbathe Naan thaanadi Naan enbathe Naanthaanadi Indha ullagathile ellavarkkum theriyum shajahan munthasine evallom love Panna endru.oruthane thavare. Munthaas. ( ഈ ലോകത്തിൽ എല്ലാവർക്കും അറിയാം ഷാജഹാൻ മുംതാസിനെ എത്രത്തോളം പ്രണയിച്ചു എന്ന് .ഒരാൾ ഒഴികെ.മുംതാസ് ) " ആ പറഞ്ഞത് ശരിയാണ് ലെ ചേച്ചി"

. " അല്ല. നമ്മൾ ഓരാളോട് ജീവിച്ചിരിക്കുമ്പോൾ കാണിക്കാത്ത സ്നേഹം അല്ലെങ്കിൽ പ്രകടിപ്പിക്കാത്ത സ്നേഹം മരിച്ച് കഴിഞ്ഞ് പ്രകടിപ്പിച്ചിട്ട് എന്താ കാര്യം. അത് അയാൾ അറിയുന്നില്ലല്ലോ. നമ്മൾ ജീവിച്ചിരിക്കുമ്പോൾ ഉള്ളിലെ സ്നേഹം മുഴുവൻ പുറത്ത് പ്രകടിപ്പിക്കണം. എന്നാലെ അവർ നമ്മളിൽ നിന്ന് അകന്നാലും അവരുടെ സ്നേഹത്തിലൂടെ നമ്മുടെ മനസിൽ അവർ എപ്പോഴും ജീവിക്കുകയുള്ളൂ." എൻ്റെ മനുവിനെ പോലെ ഗൗരി മനസിൽ ഓർത്തു. ഗൗരി പറഞ്ഞത് ശരിയാണ്. അവരുടെ ഓർമകളിലൂടെ നമ്മൾ ജീവിക്കും .എൻ്റെ അമ്മുവിനെ പോലെ. അഭി മനസിൽ ഓർത്തു. "മക്കളെ ഭക്ഷണം കഴിക്കാൻ വായോ " ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമ്മയെ കുറച്ച് നേരം സഹായിച്ച ശേഷം ഗൗരി റൂമിലേക്ക് പോയി.ഗൗരി റൂമിൽ കയറുന്നതിനു മുൻപ് വാതിൽ തുറന്ന് അകത്തേക്ക് ഒന്ന് തലയിട്ട് നോക്കി. ഭാഗ്യം. കാട്ടു മാക്കാൻ ഇവിടെ ഇല്ല .അയാൾ വരുമ്പോഴേക്കും റൂമിൽ കയറി കിടന്ന് ഉറങ്ങാം.ഗൗരി റൂമിൽ കയറിയതും പെട്ടെന്ന് വാതിൽ അടഞ്ഞു.ഗൗരി തിരിഞ്ഞ് നോക്കിയതും പിന്നിൽ അഭി. "Oh my god. നീ പെട്ടു ഗൗരി " അവളുടെ മനസ് അവളോടായി പറഞ്ഞു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story