സീതാരാവണം: ഭാഗം 9

seetharavanam

എഴുത്തുകാരി: അപർണ അരവിന്ദ്‌

ഭാഗ്യം. കാട്ടു മാക്കാൻ ഇവിടെ ഇല്ല .അയാൾ വരുമ്പോഴേക്കും റൂമിൽ കയറി കിടന്ന് ഉറങ്ങാം.ഗൗരി റൂമിൽ കയറിയതും പെട്ടെന്ന് വാതിൽ അടഞ്ഞു.ഗൗരി തിരിഞ്ഞ് നോക്കിയതും പിന്നിൽ അഭി. "Oh my god. നീ പെട്ടു ഗൗരി " അവളുടെ മനസ് അവളോടായി പറഞ്ഞു. അഭി പതിയെ ഗൗരിയുടെ അരികിലേക്ക് നടന്ന് വന്നു.ഗൗരി അതിനനുസരിച്ച് പിന്നിലേക്ക് നടന്നു.അവർ റൂമിലെ ജനാലക്ക് അടുത്ത് എത്തിയതും അവൾ നിന്നു. അഭി പതിയെ നടന്ന് വന്ന് ഗൗരിയുടെ അടുത്ത് നിന്നു. ഗൗരി എങ്ങോട്ടും ഓടാതിരിക്കാൻ അവളുടെ ഇരു സൈഡിലൂടെ ഇരു കൈകളും ജനലഴികളിൽ പിടിച്ചു. ഗൗരി എങ്ങോട്ടും നീങ്ങാനാവാതെ പേടിച്ച് നിൽക്കുകയാണ്. അവളുടെ നെറ്റിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകാൻ തുടങ്ങി .അഭി തൻ്റെ വലത് കൈ കൊണ്ട് അത് തുടച്ചു. " എന്താ അഭിയേട്ടാ " " നീ എന്താ എന്നേ വിളിച്ചേ '' "അഭിയേട്ടാ എന്ന് " ''കുറേ മുൻപ് നീ അതല്ലല്ലോ എന്നേ വിളിച്ചേ .വേറെ എതോ ഒരു പേര് ആയിരുന്നല്ലോ.എന്താ അത് " " ഞാനോ, എപ്പോ. ഞാൻ ഒരു പേരും വിളിച്ചില്ല." " നീ വിളിച്ചില്ലേ " "ഇല്ല "

" നീ വിളിച്ചില്ലേ "അഭി അവൻ്റെ മുഖം ഗൗരിയുടെ കഴുത്തിലേക്ക് ചേർത്തു .അഭിയുടെ സ്പർശനം അവളിൽ എന്തോക്കെയോ മാറ്റങ്ങൾ ഉണ്ടാക്കിയത് പോലെ തോന്നി. അവൾ അവനെ ശക്തിയോടെ പിടിച്ച് തള്ളി. പെട്ടെന്നുള്ള തള്ളിൽ അഭി പിന്നിലേക്ക് പോയി. ഗൗരി പെട്ടെന്ന് വാതിലിനരികിലേക്ക് ഓടാൻ നിന്നതും അഭി വേഗം വാതിലിന് മുന്നിൽ നിന്നു.ഗൗരിയുടെ സ്വഭാവം അറിയുന്നത് കൊണ്ട് അഭി വാതിൽ ലോക്ക് ചെയ്യ്ത് കീ പോക്കറ്റിൽ ഇട്ടു. "Now what do you do to escape from me?" അഭി ഇരുകൈകളും മാറിൽ കെട്ടി കൊണ്ട് ചോദിച്ചു. അഭി ഗൗരിയുടെ അരികിലേക്ക് പതിയെ നടന്നു.ഗൗരി ഓടാൻ ശ്രമിച്ചതും അഭി ഗൗരിയുടെ കൈയ്യിൽ കയറി പിടിച്ചു. അവൻ ഗൗരിയേ തന്നോട് ചേർത്തു. അവൻ അവളെ തിരിച്ച് നിർത്തി അവളുടെ പിൻ കഴുത്തിൽ മുഖം പൂഴ്ത്തി. " നീ എന്താ ഒന്നും മിണ്ടാതെ "അഭി ഗൗരിയോട് ചോദിച്ചു. പക്ഷേ ഗൗരി ഒന്നും മിണ്ടിയില്ല . "Why are you silent. Do you not hear what I say?" അഭി ദേഷ്യത്തോടെ ചോദിച്ചു . " ഉം കേൾക്കുന്നുണ്ട് " " എന്നാൽ ഞാൻ പറഞ്ഞതിന് മറുപടി പറ. നീ എന്താ എന്നേ വിളിച്ചത് ''

"കോന്തൻ എന്ന് " " ഇനി നീ ഇങ്ങനെ വിളിക്കോ" "ഇല്ല ". " ഉം നീ എന്തിനാ അങ്ങനെ വിളിച്ചേ "ഗൗരിയെ ചുറ്റി പിടിച്ച കൈകൾ അയച്ച് അവന് നേരേ നിർത്തി കൊണ്ട് അഭി ചോദിച്ചു .'' " അത് .അത് "അവൾക്ക് ഒന്നും പറയാൻ പറ്റിയില്ല. "Come with me" അഭി ഗൗരിയുടെ കൈയ്യും പിടിച്ച് ജനലിനരികലേക്ക് നടന്നു. അവൻ ജനൽ തുറന്നതും ഒരു തണുത്ത കാറ്റ് അവരെ തഴുകി പോയി. ആ കാറ്റിൽ മുല്ല പൂവിൻ്റെ മണം നിറഞ്ഞു നിന്നിരുന്നു. അഭി ബാൽക്കണിയിലെ ലൈറ്റ് ഓൺ ചെയ്യ്തു.അഭിയുടെ മുറിയിലെ ജനലിനരികിലേക്ക് ചാഞ്ഞ് നിൽക്കുന്ന മുല്ല വളളിയിൽ നിറയെ മുല്ല മൊട്ടുകൾ പാതി വിരിഞ്ഞ് നിൽക്കുന്നുണ്ട്. കിഴക്ക് നിന്നും വീശുന്ന കാറ്റ് അവർ ഇരുവരെയും ഒന്ന് തഴുകി പോയി. ആ മുല്ലപ്പൂ മണം ആ മുറി ആകെ നിറഞ്ഞ് നിന്നു.അഭി പുറത്തേക്ക് നോക്കി നിൽക്കുന്ന ഗൗരിയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു.

"ഇവിടെ നിൽക്കുന്ന ഈ പൂ പറിക്കാനല്ലേ നീ ആ മരത്തിൽ പൊത്തി പിടിച്ച് കയറിയത്'' "എനിക്ക് അറിയോ ഇവിടെ നിൽക്കുന്ന കാര്യം .ആമിയും എന്നോട് പറഞ്ഞില്ല." " ഉം." അഭി ഒന്ന് മൂളി. ''ഈ മുല്ല ചെടി അഭിയേട്ടൻ വച്ചതാണ് ലേ " "Yes.It's a gift from someone I love. A gift that is never priceless." പിന്നെ ഒരു കാര്യം പറയാൻ മറന്നു. നാളെ ഞാൻ ഓഫീസിൽ പോവുന്നില്ല. നിൻ്റെ വീട്ടിലേക്ക് പോവാം നാളെ" " ഉം ശരി" " ഞാൻ കാറിൽ ഒരു സാധനം വച്ച് മറന്നു .വൺ മിനിറ്റ് ഞാൻ ഇപ്പോൾ വരാം" അഭി വാതിൽ തുറന്ന് താഴേക്ക് പോയി. എൻ്റെ വീട്ടിലേക്ക് പോയാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന സ്വീകരണം ഒന്നും അവിടെ ലഭിക്കില്ല .ഞാൻ അവിടത്തെ ആരും അല്ല എന്ന കാര്യം നിങ്ങൾക്ക് അറിയില്ലലോ. ഞാൻ ആയിട്ട് നിങ്ങളെ ഒന്നും അറിയിക്കില്ല. അവിടെ എത്തിയാൽ നിങ്ങൾ എല്ലാം അറിഞ്ഞോളും " അമ്മു" കയ്യിൽ കുറേ കവറുകളുമായി അഭി മുറിയിലേക്ക് കയറി. "എന്താ ഇത് " " ഇത് നിനക്ക് വേണ്ടി വാങ്ങിയ ഡ്രസ്സുകൾ ആണ് ". കവറുകൾ ഗൗരിയുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് അഭി പറഞ്ഞു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story