സീതാ രാവണൻ🔥: ഭാഗം 11

seetharavanan

രചന: കുഞ്ചു

 " ശ്രേയാ..... !!!! " ശിവാനിയുടെ തൊണ്ടയിൽ വിളി കുടുങ്ങി കിടന്നു. " അഭീ... ഇവൾ.. ഇവളെയാണോ നീ..??? " " ശിവാ.. നിനക്ക് അറിയോ ഇവളെ..?? " അഭിയുടെ മുഖത്ത് അത്ഭുതം.. ശിവാനി അതിനു മറുപടി പറഞ്ഞില്ല. പകരം ശ്രേയയുടെ അടുത്തേക് ചെന്നു. " ശ്രേയ.. ഇത് കുട്ടിക്കളിയല്ല.. ഇതിന്റെ ഭവിശ്ശത്തുകൾ എന്തൊക്കെയായിരിക്കുമെന്ന് വല്ല നിശ്ചയമുണ്ടോ നിനക്ക്..?? " " ചേച്ചി... എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ അഭിയേട്ടനെ സ്നേഹിച്ചത്.. എന്നെ ഒഴിവാക്കല്ലേ ചേച്ചി.. "

" ശ്രേയ.. നീ വലിയ വീട്ടിലെ കുട്ടിയാണ്.. ഇവിടുത്തെ ദാരിദ്ര്യം നിനക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.. പിന്നെ വീട്ടിലെ കൊഞ്ചി കുട്ടിയായി വളർന്ന നിനക്ക് ഈ വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞെന്ന് വരില്ല. ഇത് നോക്ക് ശ്രേയ.. ഈ വീട്ടിൽ രണ്ട് ആണുങ്ങൾ മാത്രമേയുള്ളൂ.. ഇവരുടെ കാര്യങ്ങൾ എല്ലാം നീ നോക്കേണ്ടി വരും .. കുട്ടിക്കളികൾ എല്ലാം മാറ്റി വെച്ച് പക്വതയാർന്ന ഒരു ഭാര്യയായും മകളായും നീ പെരുമാറേണ്ടി വരും.. ചില രാത്രികൾ ഒഴിഞ്ഞ വയറുമായി കിടന്നുറങ്ങേണ്ടി വരും.. നന്നായി ആലോചിച്ചു ഒരു തീരുമാനം എടുക്ക് ശ്രേയ.. ഇത് ജീവിതമാണ്, തമാശയല്ല.. "

" ശിവാ.. നീയിനി എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല.. എന്നെ വിശ്വസിച്ചു വന്നതാണ് ഇവൾ.. ഇവളെ നോക്കാൻ എനിക്കറിയാം.. ഞാനും ഇവളും ഈ വീടിന്റെ പടി ഇറങ്ങിയാൽ തീരാവുന്നതല്ലേയുള്ളൂ ഈ പ്രശ്നം..?? " " എന്താ അഭീ.. അങ്ങനെ ഇവിടെയാരും പറഞ്ഞില്ലല്ലോ.. പക്ഷേ നിന്റെ തീരുമാനം അങ്ങനെ ആണെങ്കിൽ ഇവിടെ ആരും എതിർക്കില്ല.. " എല്ലാം കേട്ട് നിസ്സഹായതയോടെ അച്ഛൻ കണ്ണും നിറച്ചിരുന്നു. " അഭിയേട്ടാ വേണ്ടാ.. എന്റെ പേരിൽ ആരും വഴക്ക് ഉണ്ടാക്കേണ്ട..

ചേച്ചി.., അഭിയേട്ടൻ എന്നോട് ഇവിടുത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്.. എനിക്കറിയാം ചേച്ചി, ഈ നിമിഷം മുതൽ ഞാനാണ് ഈ വീടിന്റെ നെടും തൂൺ ആകേണ്ടവൾ എന്ന്.. ചെറിയ കുട്ടി ആയതിന്റെ ലാളന കൂടുതൽ തന്നെയാണ്.. എങ്കിലും ഞാൻ ശ്രമിക്കാം ചേച്ചി പക്വതയാർന്നൊരു മകളാകാൻ.. പിന്നെ അച്ചൻ, ഈ അച്ഛൻ ഇപ്പോൾ എന്റെയും കൂടെ അച്ഛനല്ലേ.. എല്ലാം പറഞ്ഞു തന്നാൽ മതി.. ഞാൻ അതുപോലെ ചെയ്തോളാം ചേച്ചി.. "

ശ്രേയയുടെ സങ്കടത്തോടെയുള്ള സംസാരം കേട്ട് ശിവാനിക്ക് സങ്കടം വന്നു. " മോളെ ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. നിന്റെ ചേട്ടൻ ഇതെല്ലാം കണ്ട് വെറുതെയിരിക്കില്ല.. " ശിവാനി ഒരു എത്തും പിടിയും കിട്ടാതെ അവിടെയിരുന്നു.. അഭിയും ശ്രേയയും പരസ്പരം മുഖത്തോട് മുഖം നോക്കി. " നിങ്ങൾ അകത്തേക്കു ചെല്ല്... " ശിവാനി അവിടെ പടിയിൽ ഇരുന്നു. " മോളെ.., " " ഒന്നുല്ല അച്ഛാ.. ആ കുട്ടിയെ എനിക്കറിയാം.. നല്ല കുട്ടിയാ.. അച്ഛൻ അതിനോട് അനിഷ്ടമൊന്നും കാണിക്കണ്ടാട്ടൊ.. ഒന്നില്ലെങ്കിലും നമ്മുടെ അഭിയെ വിശ്വസിച്ചു കൂടെ വന്ന കുട്ടിയല്ലേ.. അതിനെ വേദനിപ്പിക്കുന്നത് ശെരിയല്ല.. "

" ഞാൻ ആരെയും വേദനിപ്പിക്കാൻ ഇല്ല മോളെ.. നിങ്ങൾ മാത്രമല്ലെയുള്ളൂ എനിക്ക്.. " തോർത്തിൻ തലപ്പിൽ കണ്ണുകൾ തുടച്ചു അച്ഛൻ അകത്തേക്കു പോയി. ശിവാനി അവിടെ തന്നെ ഇരുന്നു.. ഇതിന്റെ പേരിൽ സൂര്യ ഇനി എന്തെല്ലാം ചെയ്തു കൂട്ടുമെന്ന് അവൾക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും സൂര്യയെ ആ വഴിക്കൊന്നും കാണാത്തതു ശിവാനിയിൽ അത്ഭുതം നിറച്ചു. അപ്പോഴേക്കും ശ്രേയ ആ വീടുമായി പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നു.. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് കണ്ട് ശിവാനി തിരിച്ചു അവളുടെ ഹോസ്റ്റലിലേക്ക് പോയി.. സന്തോഷകരമായ മാസങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി..

ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ശിവാനിക്ക് അഭിയുടെ കാൾ വരുന്നത്. ഈ നേരം അഭിയുടെ കാൾ പതിവില്ലാത്തതാണ്. ശിവാനിക്ക് സംശയം തോന്നി.. "ദൈവമേ അച്ഛന് എന്തെങ്കിലും..?? " അവളുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നി.. പണ്ടൊരിക്കൽ സൂര്യ എന്റെ ബർത്ത് ഡേ വിഷ് ചെയ്യാൻ വേണ്ടി അങ്കിളിന്റെ വീട്ടിലേക്ക് വന്നപ്പോൾ താഴെ നിന്നും ആന്റിയുടെ വിളി കേട്ട് അങ്ങോട്ട് ചെന്നപ്പോൾ ആണ് അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞത്.

അപ്പോൾ തന്നെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി. രണ്ട് ദിവസം ഒരു മനസമാധാനവും ഇല്ലാതെ ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി. രണ്ടാം ദിനം വീട്ടിൽ എത്തിയപ്പോൾ അച്ഛന് എന്റെ പഠനം മുടങ്ങുന്നതിൽ ആയിരുന്നു ആവലാതി.. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി പിറ്റേന്ന് കോളേജിലേക്ക് പോയെങ്കിലും മനസ്സ് അച്ഛന്റെ കൂടെ തന്നെയായിരുന്നു... ഒരിത്തിരി സമാധാനത്തിന് വേണ്ടി ലൈബ്രറിയിൽ ചെന്നിരുന്നപ്പോൾ ആണ് മനഃപൂർവം എന്നെ ചൊറിയാൻ വേണ്ടി സൂര്യ അങ്ങോട്ട് വന്നത്.

സഹികെട്ടു അവനോട് ദേഷ്യം കാണിക്കുമ്പോൾ അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു പോകുമെന്ന് അറിയില്ലായിരുന്നു.. ഒരിത്തിരി ആശ്വാസത്തിന് വേണ്ടിയാണെങ്കിലും എന്ത് ധൈര്യത്തിലാണ് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയതെന്ന് ഇപ്പോഴും തനിക്കറിയില്ല.. വീണ്ടും ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് അവൾ ചിന്തയിൽ നിന്ന് മുക്തയായത്.. ഫോൺ എടുത്തു ചെവിയോട് ചേർത്തു. " അഭീ.. എന്താ പതിവില്ലാതെ ഈ നേരത്ത്.. "

" ശിവാ.. നമ്മുടെ അച്ഛൻ " " ഈശ്വരാ.. എന്റെ അച്ഛന് എന്താ പറ്റിയത്.. " നെഞ്ചിൽ കൈ വെച്ചിരുന്നു അവൾ. " ഓ എന്നെയൊന്നു മുഴുവിപ്പിക്കാൻ സമ്മതിക്ക് പോത്തേ.. അച്ഛന് ഒന്നുല്ല .. നമ്മുടെ അച്ഛൻ ഒരു മുത്തശ്ശൻ ആകാൻ പോകുന്നു എന്ന് പറയാൻ വിളിച്ചതാ.. " " ഏഹ്..?? സത്യാണോ അഭീ..??? 😍" " അതേ ശിവാ.. നീയൊരു അമ്മായി ആവാൻ പോവാ.. " സന്തോഷം കൊണ്ട് കണ്ട്രോൾ പോയ നിമിഷമായിരുന്നു അത്. അടുത്ത ആഴ്ച തന്നെ ലീവ് വാങ്ങി വീട്ടിലേക്ക് വിട്ടു.

സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട്. ഏഴാം മാസം പെൺവീട്ടുകാർ വന്നു കൂട്ടി കൊണ്ട് പോകുന്ന ചടങ്ങ് ഉണ്ട്. അതിനു ശ്രേയയുടെ വീട്ടിൽ നിന്ന് ആരെങ്കിലും വരുമോ എന്നുള്ള അച്ഛന്റെ ചോദ്യത്തിനു മുന്നിൽ ഞാനും അഭിയും മൗനമായി നിന്നപ്പോൾ " ആരും വരില്ല അച്ഛാ.. എന്റെ കുഞ്ഞിന് അച്ഛൻ വീട്ടുകാർ മാത്രമേ ഉണ്ടാകു " എന്ന് പറഞ്ഞു ശ്രേയ വന്നപ്പോൾ ഞങ്ങൾക്ക് അവളോട് പറയാൻ വാക്കുകൾ ഇല്ലായിരുന്നു. ശ്രേയയുടെ പ്രതീക്ഷ തെറ്റിയില്ലാ.. ഏഴാം മാസം അവളുടെ വീട്ടിൽ നിന്ന് ആരും വന്നില്ല..

പക്ഷേ അതിന്റെ കുറവുകൾ അറിയിക്കാതെ ഞാനും അച്ഛനും അഭിയും അവളെ പൊന്ന് പോലെ നോക്കി. സൂര്യ ഇത്ര ക്രൂരൻ ആയിരുന്നോ ..?? ഒന്നില്ലേങ്കിലും അവന്റെ ഒരേയൊരു അനിയത്തി അല്ലേ.. അവളോട് ആണോ അവൻ വാശി തീർക്കുന്നത്.. സൂര്യയോട് ഉണ്ടായിരുന്നു ബഹുമാനവും സ്നേഹവുമെല്ലാം ചോർന്ന് പോകുന്നത് പോലെ.. ആകാംഷയേറിയ ദിവസങ്ങൾക്ക് ഒടുവിൽ ഞങ്ങൾ കാത്തിരുന്ന അതിഥി പിറവിയെടുത്തു.. ഞങ്ങളുടെ അപ്പൂസ്.. !!😍

അവനെ ആദ്യമായി പേര് വിളിച്ചത് ഞാനായിരുന്നു.. അതിനു ശേഷം ഒരു ലീവ് കിട്ടിയാൽ ഞാൻ എന്റെ അപ്പൂസിന്റെ അടുത്തേക് ആയിരുന്നു ഓടുക.. അങ്ങനെയിരിക്കെ എന്റെ പിറന്നാൾ ദിനം വന്നു. അത് ഓഫീസിൽ കൂട്ടുകാർക്കിടയിൽ പരന്നു. പിറ്റേന്ന് ഓഫ് ഡേ ആയതു കൊണ്ട് നാട്ടിൽ പോകാൻ പ്ലാൻ ഇടുകയായിരുന്നു ഞാൻ അപ്പോഴാണ് കൂട്ടുകാർ ട്രീറ്റ്‌ വേണമെന്ന് പറഞ്ഞു പിറകെ കൂടിയത്.. കൊടുത്തില്ലെങ്കിൽ മോശമാണ്.. അവർ വിളിച്ചത് പ്രകാരം അവർ കാത്തിരിക്കുന്ന ഹോട്ടലിലേക്ക് ചെന്നു. അവരെ കണ്ട് പിടിച്ചു അടുത്തേക് ചെന്നു വേണ്ടത് ഓർഡർ ചെയ്യാൻ പറഞ്ഞു ഇരിക്കുമ്പോൾ ആണ് ഒരു യുവാവ് അങ്ങോട്ട് വന്നത്. "

സർ ദേ ഈ കുട്ടിയാണ്.. ഇവളാണ് എന്റെ മാല എടുത്തത്. അവളുടെ ബാഗ് പരിശോധിക്കു സർ.. " എന്നെ ചൂണ്ടി കൊണ്ട് ആ യുവാവ് പറയുന്നത് കേട്ട് ഹോട്ടൽ മാനേജറും കുറച്ചു പേരും എന്നെ തുറിച്ചു നോക്കി. അതിനേക്കാൾ ഷോക്കിൽ ആയിരുന്നു ശിവാനി... " എന്റെ മാല താടി കള്ളി.. " ആ യുവാവ് ഒച്ചവച്ചപ്പോൾ ശിവാനി ഒന്ന് ഞെട്ടി. പിന്നെ സ്വബോധം വീണ്ടെടുത്തു. " നിർത്തടോ.. തനിക്ക് ആള് മാറിയത് ആവും.. ഞാൻ ആരുടേയും മാല എടുത്തിട്ടില്ല.. " ശിവാനി ദേഷ്യത്തോടെ പറഞ്ഞു.

" സർ അവളുടെ ബാഗ് പരിശോധിച്ചാൽ അറിയാം അവൾ എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന്.. " അയാൾക്കു വിടാൻ ഉദ്ദേശമില്ലായെന്ന് മനസ്സിലായതും അവൾക്ക് ദേഷ്യം വന്നു.. " ദേ.. അനാവശ്യം പറയരുത്.. ഞാൻ നിങ്ങളുടെ മാലയൊന്നും എടുത്തിട്ടില്ല.. 😠" " മാഡം, പ്ലീസ് നിങ്ങളുടെ ബാഗ് ഒന്ന് ചെക്ക് ചെയ്യണം " മാനേജർ മുന്നോട്ട് വന്നപ്പോൾ ശിവാനിക്കു എതിർക്കാൻ തോന്നിയില്ല.. ഇവിടെ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ കൂടെ ആവിശ്യമാണ്. അവൾ ബാഗ് മാനേജർക്കു നേരെ നീട്ടി. ഒപ്പം പരാതിയുമായി വന്ന യുവാവിനെ ഒന്ന് തുറിച്ചു നോക്കി.

ബാഗ് പരിശോധിച്ച മാനേജർ തന്റെ ബാഗിൽ നിന്ന് ഒരു ഗോൾഡ് ചെയിൻ എടുത്തു ഉയർത്തിയത് കണ്ട് ശിവാനിയുടെ കണ്ണ് അത്ഭുതം കൊണ്ട് പുറത്തേക് തുറിച്ചു. അത് കണ്ടതും ആ യുവാവ് മുന്നോട്ട് വന്നു. " ഇതാണ് സർ എന്റെ ചെയിൻ.. " മാനേജർ സംശയത്തോടെ ശിവാനിയെ നോക്കി. " ഇതെങ്ങനെ തന്റെ ബാഗിൽ വന്നു..?? " ശിവാനി പിന്നെയും ഷോക്ക് ആയി. " സർ.. ഇതെന്തോ മിസ്റ്റേക്ക് ആണ് .. ഈ ചെയിൻ ഞാൻ എടുത്തതല്ല.. സത്യം.. എന്നെയൊന്നു വിശ്വസിക്കു.." അവൾ കെഞ്ചി പറഞ്ഞുവെങ്കിലും ആരുടേയും മുഖത്ത് ഒരു അലിവും ഉണ്ടായില്ല. " സർ.. പോലീസിനെ വിളിക്ക്.. ഇവളെ അവർ നോക്കികോളും "

ആ യുവാവ് ദേഷ്യത്തോടെ പറഞ്ഞപ്പോൾ ശിവാനിക്കു ഭയം തോന്നി. ഇവിടെ പേടിച്ചു നിന്നിട്ട് കാര്യമില്ല.. ഇവരാരും തന്നെ വിശ്വസിക്കുകയില്ലാ.. പക്ഷേ എനിക്കെന്റെ ഭാഗം ശെരിയാണെന്ന് തെളിയിചേ പറ്റു.. അങ്ങനെ നിൽക്കുമ്പോൾ ആണ് അവിടെയുള്ള സിസിടീവി അവളുടെ കണ്ണിൽ പെട്ടത്. " ഒരുനിമിഷം.. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഞാൻ തെളിയിക്കാം. നമുക്ക് ഇവിടുത്തെ സിസിടീവി വിശ്വൽസ് ഒന്ന് നോക്കാം " തന്നെ കള്ളിയെന്ന് ആരോപിച്ചവനെ നോക്കി അവൾ അത് പറഞ്ഞപ്പോൾ മാനേജർ അത് ശെരി വച്ചു എന്നാൽ അവൻ സമ്മതിക്കുന്നില്ല..

ഒരു പരുങ്ങൽ പോലെ.. എന്നാൽ ശിവാനി തന്റെ ആവിശ്യത്തിൽ തന്നെ ഉറച്ചു നിന്നു. സിസിടീവി ദൃശ്യത്തിൽ നിന്നും ശിവാനി ഹോട്ടലിലേക്ക് കയറുമ്പോൾ ഒരാളുമായി അറിയാതെ കൂട്ടിമുട്ടുകയും ആ സമയത്തു അയാൾ തന്റെ കയ്യിലുള്ള ചെയിൻ ശിവാനി അറിയാതെ അവളുടെ ബാഗിൽ ഇടുന്നതും പിന്നെ അറിയാത്തത് പോലെ സോറി പറഞ്ഞു പോകുന്നതും കണ്ടു. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ തന്നെ ഇടിച്ച ആള് തന്നെ കള്ളിയെന്ന് വിളിച്ച ഈ മാന്യൻ ആണെന്ന് അവൾക്ക് മനസ്സിലായി .

അവൾ അവനെയൊന്നു ഇരുത്തി നോക്കി. " യഥാർത്ഥ കള്ളൻ ആരാണെന്ന് ഇപ്പോൾ മനസ്സിലായല്ലോ എല്ലാർക്കും.. മനഃപൂർവം ആളുകളെ അവഹേളിക്കാൻ നടക്കുന്ന ഇവനെയൊക്കെയാണ് പോലീസിൽ ഏല്പിക്കേണ്ടത്.. 😠" രംഗം വഷളാകുന്നത് കണ്ട് അവളുടെ കൂട്ടുകാരി ഇടയിൽ കയറി. " ഹലോ.. ഒന്ന് ശ്രദ്ധിക്കണേ.. ആക്ച്വലി അവൻ കള്ളൻ ഒന്നുമല്ല, ഇന്ന് ഇവളുടെ ബർത്ത്ഡേ ആണ്.. അപ്പൊ അവൾക്ക് ചെറിയൊരു സർപ്രൈസ് പ്ലാൻ ചെയ്തതാണ് ഒന്ന് പേടിപ്പിക്കാൻ വേണ്ടി എല്ലാരും കൂടെ നടത്തിയ ഡ്രാമയാണ് ഇത്..

മാനേജർ സർ, പ്ലീസ് ഇതൊരു ഇഷ്യൂ ആക്കല്ലേ.. " " എന്ത്..??? ആതിര, ഇത് നിങ്ങളുടെ തമാശ ആയിരുന്നെന്നോ..??? 😠" " സോറി ശിവാനി, നിന്നെയൊന്നു പ്രാങ്ക് ചെയ്യാൻ വേണ്ടി ഞങ്ങൾ അറേഞ്ച് ചെയ്തതാണ് ഇവനെ, ഇതെന്റെ ഫ്രണ്ട് ആണ് ആനന്ദ്.. ബട്ട്‌ കയ്യിന്ന് പോകുമെന്ന് അറിഞ്ഞില്ല.. നീ ഇത്രയും റിയാക്റ്റ് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ലാ.." " ശ്ശെ.. ദിസ്‌ ഈസ്‌ ടൂ ഓവർ ആതി.. 😠"

ഓർഡർ കൊടുത്ത ഭക്ഷണത്തിന്റെ ബില്ല് പേ ചെയ്തിട്ട് ഉടൻ തന്നെ ശിവാനി കലിപ്പോടെ അവിടെന്ന് ഇറങ്ങി പോയി. കൂട്ടുകാരികൾക്കു ആകെ ടെൻഷൻ അയി. കാരണം ശിവാനിയെ അത്ര ദേഷ്യത്തിൽ ആദ്യമായിട്ടായിരുന്നു അവർ കണ്ടത്. ഹോസ്റ്റലിൽ ചെന്നു ശിവാനിയോട് മിണ്ടാൻ അവർക്കൊക്കെ ഒരു തരം പേടി. " ശിവാ.. സോറി.. നിന്നെയൊന്നു സർപ്രൈസ് ആക്കാൻ വേണ്ടി ചെയ്തതാണ്.. സോറി.. " ഫ്രണ്ട്സ് എല്ലാരും കൂടി നിന്ന് ക്ഷമ ചോദിച്ചപ്പോൾ ശിവാനി ഒന്ന് ചിരിച്ചു..

അതോടെ ആ പിണക്കം മാറി . പിറ്റേന്ന് ഓഫീസിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ ഇന്നലെ ഹോട്ടലിൽ വെച്ച് തന്നെ അപമാനിച്ചവൻ ഓപ്പോസിറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുന്നത് ശിവാനി കണ്ടു. അവൻ അവളെയാണ് നോക്കുന്നത് എന്ന് കണ്ട് അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. വൈകുന്നേരവും ഓഫീസിന് അടുത്തുള്ള ബസ് സ്റ്റാൻഡിൽ അവളെ നോക്കി അവൻ നിക്കുന്നത് അവൾ കണ്ടിരുന്നു. " ശിവാ.. കുറച്ചു ദിവസമായി നമ്മൾ പോകുന്നിടത്തെല്ലാം ആനനന്ദേട്ടൻ ഉണ്ടല്ലേ.. എന്താണാവോ ഉദ്ദേശം.. 😝"

" നിന്റെ കൂട്ടുകാരൻ ആണെന്നല്ലേ പറഞ്ഞത്.. ചോദിച്ചു നോക്ക് എന്താ ഉദ്ദേശമെന്ന്.. 😒" ആതി കളിയാക്കിയപ്പോൾ ശിവാനി മറുപടി നൽകി. കുറച്ചു ദിവസമായി തങ്ങളുടെ പിറകെ ഉള്ള ആനന്ദിനെ ശിവാനിയും ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ഓഫീസിലേക്ക് പോകാനായി ബസ് കാത്തിരിക്കുന്ന ദിനം, അന്ന് ശിവാനി ഒറ്റക് ആയിരുന്നു.. അത്കണ്ട് ആനന്ദ് അവളുടെ അടുത്തേക് ചെന്നു. " ഹായ് ശിവാനി.. " അല്പം വിറയലോടെ അവൻ സംസാരിച്ചു തുടങ്ങി.

" മ്മ്.. എന്ത് വേണം .. ഇന്ന് വേറെ വല്ലതും മോഷണം പോയോ..?? " അവളുടെ മറുപടി കേട്ട് അവനു ചടപ്പ് തോന്നി. " അതല്ല.. ഞാൻ തന്നോട് സോറി പറയാൻ വന്നതാ.. " " ഓഹോ.. ഒരാളെ പബ്ലിക് ആയിട്ട് അപമാനിച്ചിട്ട് ഒരു സോറി പറഞ്ഞാൽ നിങ്ങൾ ഉണ്ടാക്കിയ മാനക്കേട് തീരുമല്ലോ അല്ലേ.. 😏" " അതുപിന്നെ, ഞങ്ങൾ തമാശക്കു.. " " തമാശ ഒക്കെ നല്ലത് തന്നെ, പക്ഷേ അത് ആളുകളുടെ മൂല്യങ്ങളെ വ്രണപ്പെടുത്തിയിട്ട് അല്ല വേണ്ടത്.. ഇനി തമാശ കാണിക്കുമ്പോൾ അത് ഓർമ്മ വെച്ചോളൂ.. " അവൻ മറുപടി ഇല്ലാതെ തല കുനിച്ചു നിന്നു. " എനിവേ, ഐആം സോറി.. അന്ന് ഞാൻ കുറച്ചു ഓവർ റിയാക്റ്റ് ചെയ്തു .. സോറി " അത് കേട്ട് അവൻ തലയുയർത്തി ഒന്ന് പുഞ്ചിരിച്ചു..

ആ സമയം ബസ് വന്നതും അവൾ അതിൽ കയറി. പിറകിലൂടെ അവനും കയറി. അവൾ നിൽക്കുന്നിടത്തേക്ക് ചെന്നു. അവനെ കണ്ട് അവൾ പുരികം ചുളിച്ചു.. " നമ്മൾ പരിചയപ്പെട്ടില്ലല്ലോ.. എന്റെ പേര് ആനന്ദ് " " ഓ അറിയാം.. 😒" ആനന്ദ് ചടച്ചു. 🙊 എങ്കിലും അവന്റെ മിഴികൾ ഇടക്ക് കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകളിലൂടെ അവളുടെ മുഖത്തേക്ക് ചെന്നു പതിക്കുന്നുണ്ടായിരുന്നു.. അവൾ ഇതൊന്നും അറിയാതെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. പിന്നീട് ആ ബസിലെ സ്ഥിരം യാത്രക്കാരൻ ആയിരുന്നു ആനന്ദ്.. അതും ശിവാനിയെ കാണാൻ വേണ്ടി മാത്രം.. പക്ഷേ ഒരിക്കൽ പോലും അവൾ അവനെയൊന്നു തിരിഞ്ഞു നോക്കിയില്ല.

ഒരിക്കൽ ബസിൽ പോകുമ്പോൾ തനിക്ക് പുറകിലായി നിന്നവന്റെ കൈ തന്റെ അരകെട്ടിൽ ചെറുതായി സ്പർശിച്ചത് അവളിൽ ദേഷ്യത്തിന്റെ അഗ്നി നിറച്ചു. ക്രോധം നിറഞ്ഞ കണ്ണാലെ തിരിഞ്ഞ് നോക്കിയ അവൾ കണ്ടത്, തന്നെ സ്പർഷിച്ച ആ യുവാവിന്റെ കൈ പിടിച്ചു ഞെരിക്കുന്ന ആനന്ദിനെയാണ്. മറ്റവൻ ആണെങ്കിൽ വേദന കടിച്ചമർത്തി നിൽക്കുന്നു.. ഒച്ചവെച്ചാൽ ബസിൽ ഉള്ളവർ കാര്യം അറിയുമെന്നും അവനു ഇടി കിട്ടുമെന്നും ആനന്ദ് അവനു കേൾക്കാൻ പാകത്തിന് പറഞ്ഞത് ശിവാനി കെട്ടു..

സിനിമയിൽ ആണെങ്കിൽ ഒരു റൊമാൻസ് സോങ്ങിന് വക ഇണ്ടായിരുന്നു.. 😝🙈 ശിവാനി ബസിൽ നിന്ന് ഇറങ്ങുന്നത് വരെ ആനന്ദ് മറ്റവന്റെ കയ്യ് വീട്ടില്ലാ.. പ്രതീക്ഷ ഇല്ലെങ്കിലും പതിവ് പോലെ അവൾ ഇറങ്ങി പോകുന്നത് ആനന്ദ് നോക്കി നിന്നു.. എന്നാൽ പതിവിന് വിപരീതമായി അന്ന് അവൾ തിരിഞ്ഞു നോക്കി അവനു മാത്രം കേൾക്കാൻ പാകത്തിന് ഒരു താങ്ക്സ് പറഞ്ഞു. 😊 അന്നേരം അവന്റെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു..

പിന്നീട് എപ്പോഴും കാണുമ്പോൾ ആനന്ദിനായി അവൾ ഒരു പുഞ്ചിരി മാറ്റി വെച്ചിരുന്നു.. അധികം വൈകാതെ അവർ നല്ല സുഹൃത്തുക്കളായി.. ശിവാനിയോട് ഒരു പ്രത്യേക അടുപ്പമായിരുന്നു അവനു.. അവളുടെ ചിരിയും, കണ്മഷി കറുപ്പില്ലാത്ത കണ്ണും, വാതോരാതെയുള്ള സംസാരവുമെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു അവൻ.. " ശിവാനി, നാളെ ഈവെനിംഗ് ഓഫീസിന് അടുത്തുള്ള കോഫീ ഷോപ്പിൽ വരാവോ.. "

" നാളെയോ.. " " അതേ.. നാളെ തന്നെ.. ഒരു ചെറിയ സർപ്രൈസ് ഉണ്ട് " " എന്ത് സർപ്രൈസ് ആണ് ആനന്ദ്..?? " " അതൊക്കെയുണ്ട്.. നാളെ വാ.. അപ്പോൾ കാണാം " പിറ്റേന്ന് ആനന്ദ് ഒരുക്കിയ സർപ്രൈസ് എന്താകുമെന്ന് ഓർത്തു കോഫീ ഷോപ്പിൽ ചെന്നപ്പോൾ അവൻ എനിക്ക് അവന്റെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തി തന്നു.. അപ്പോഴും അവൾക്ക് കാര്യം മനസ്സിലായില്ല.. " ആനന്ദ്.. എനിക്ക് ശിവാനി ഇഷ്ട്ടമായി.. എനിക്ക് മരുമകൾ ആയിട്ട് ഇവൾ തന്നെ മതി. " ആനന്ദിന്റെ അമ്മയുടെ വാക്കുകൾ കേട്ട് ശിവാനി അന്ധാളിപ്പോടെ ആനന്ദിനെ നോക്കി. അവന്റെ മുഖത്ത് നാണം.. !! ശിവാനിക്കു ഒന്നും മനസ്സിലായില്ലാ.. അവനോട് കാര്യങ്ങൾ ചോദിക്കാൻ നിന്നപ്പോൾ ആണ് അവർക്കിടയിൽ ഒരു ശബ്ദം ഉയർന്നത്. " അതെങ്ങനെ ശെരിയാകും ആന്റി.. ഇവൾ എന്റെ പെണ്ണല്ലേ.. " അത് കേട്ട് എല്ലാവരും ശ്രദ്ധ അങ്ങോട്ടേക്ക് ആക്കി.

" സു.. സൂര്യാ.. 😨" ശിവാനിക്കു ശ്വാസം നിലച്ചത് പോലെ തോന്നി. കാൽ കൊണ്ട് തട്ടി മുണ്ടിന്റെ തലപ്പെടുത്ത് മുണ്ട് മടക്കി കുത്തി കൊണ്ട് സ്റ്റൈലിൽ നടന്നു വരുകയാണ് സൂര്യ.. 😎 ശിവാനി ഇരിക്കുന്ന ടേബിളിന്റെ അടുത്തേക് ചെന്നു അവളുടെ അടുത്തായി നിന്ന് മീശ പിരിച്ചു കൊണ്ട് അവളെ നോക്കി ചുണ്ട് കോട്ടി ഒന്ന് ചിരിച്ചു അവൻ. " മിസ്റ്റർ ആനന്ദ്.. കല്യാണം കഴിക്കാൻ പെണ്ണിനെ തിരഞ്ഞെടുക്കുമ്പോൾ അവളെ കുറിച്ച് നല്ലോണം അന്വേഷിക്കേണ്ടെ..?? ഇവൾ, ശിവാനി.. എന്റെ പെണ്ണാണ് ഇവൾ.. ഞാനുമായി വിവാഹം തീരുമാനിച്ചവൾ.. മാത്രവുമല്ല കഴിഞ്ഞ അഞ്ചു വർഷമായി ഞങ്ങൾ പ്രണയത്തിലാണ്.. "

സൂര്യ പറഞ്ഞ കാര്യങ്ങൾ കേട്ട് ആനന്ദിന്റെ അച്ഛനും അമ്മയും അവനെ തുറിച്ചു നോക്കികൊണ്ട് എഴുന്നേറ്റു പോയി. ആനന്ദ് നിസ്സഹായതയോടെ എന്നെ നോക്കി. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. " സോറി ശിവാനി.. എന്റെ മിസ്റ്റേക്ക് തന്നെയാണ്.. താൻ മാരീഡ് അല്ലാ എന്ന് മാത്രമേ ഞാൻ നോക്കിയുള്ളൂ, കമ്മിറ്റഡ് ആണോന്ന് ചോദിച്ചില്ല.. ഡിസ്റ്റർബ് ചെയ്തതിന് സോറി.. " " ആനന്ദ്.. " അവനെ വിളിച്ചുവെങ്കിലും അവൻ തിരിഞ്ഞു നോക്കാതെ പോയി.

അവന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ച് അവനെ ആക്ഷേപിച്ചതിൽ ശിവാനിക്കു സങ്കടം തോന്നി. " വൗ.. വാട്ട്‌ എ ഫന്റാസ്റ്റിക് ട്വിസ്റ്റ്‌.. !! രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയെ പോലെയുണ്ട് ഇപ്പോൾ നിന്നെ കാണാൻ.. 😆" സൂര്യ പൊട്ടിച്ചിരിച്ചു. " ആരാടാ നിന്നെ വിവാഹം കഴിക്കാൻ പോകുന്നത്..?? ആരാടാ നിന്നെ പ്രണയിച്ചത്.. 😠" " നീ തന്നെ.. 😌" " അതിന് വേറെ ആളെ നോക്കിക്കോ.. " " വേറെ ആളൊന്നും വേണ്ട.. നീ തന്നെ മതി.. എന്റെ കുടുംബം നശിപ്പിച്ചിട്ട്‌ നീ മറ്റൊരുത്തനെ കെട്ടി സുഗിച്ചു വാഴാമെന്ന് കരുതിയല്ലേ..

അങ്ങനെ നീ മറ്റൊരുത്തനെ കെട്ടിയാൽ പിന്നെ ഞാൻ എങ്ങനെയാ നിന്നോട് സ്വാതന്ത്ര്യത്തോടെ പ്രതികാരം ചെയ്യുക.. 😏 വിടില്ലടി നിന്നെ ഞാൻ.. നിന്നെ ഞാൻ തന്നെ കെട്ടും.. നോക്കിക്കോ നീ.. 😠" മുണ്ട് ഒന്ന് കൂടി അഴിച്ചു മടക്കി കുത്തി കൊണ്ട് അവൻ തന്റെ ബുള്ളറ്റിൽ കയറി പോയി.. ശിവാനിയിലൂടെ എന്തൊക്കെയോ ഭാവങ്ങൾ കടന്ന് പോയി.. 2 വർഷത്തിനു ശേഷമുള്ള കൂടികാഴ്ച..!! തന്റെ മനസമാധാനം പോയിരിക്കുന്നു.. !!!!

പക്ഷേ പിന്നീട് സൂര്യയെ കുറിച്ച് ഒരറിവും ഉണ്ടായില്ല.. അങ്ങനെ നാളുകൾ നീങ്ങവേ അച്ഛന്റെ വിളി വന്നു, തൊട്ടടുത്ത ദിവസം തന്നെ വീട്ടിലേക്ക് ചെല്ലണമെന്ന് പറഞ്ഞു.. ഇനി പുതിയ പ്രശ്നം എന്താണാവോ എന്ന് ആലോചിച്ചു അടുത്ത ഓഫ് ഡേ തന്നെ വീട്ടിലേക്കു പോയി. വന്ന ദിവസം തൊട്ട് ആരും ഒന്നും മിണ്ടുന്നില്ല.. അച്ഛന്റെയും അഭിയുടെയും മുഖത്ത് ഗൗരവം, ശ്രേയക്ക് ആണേൽ പരിഭ്രമം.. !! അവർ ഒന്നും പറയുന്നില്ല എന്ന് കണ്ട് സഹികെട്ടു ഞാൻ തന്നെ കാര്യങ്ങൾ ചോദിച്ചു. എനിക്ക് ദേഷ്യം വരുന്നത് കണ്ട് അച്ഛൻ തന്നെ സംസാരിച്ചു തുടങ്ങി......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story