സീതാ രാവണൻ🔥: ഭാഗം 13

seetharavanan

രചന: കുഞ്ചു

ശിവാനിയുടെ കഥ അവസാനിച്ചപ്പോൾ അവിടെ ആകെയൊരു ശോകമയമായിരുന്നു.. "എന്റെ ട്രാജെഡി കേട്ട് രണ്ടിന്റെയും കണ്ണ് നിറഞ്ഞുവല്ലോ.. " കണ്ണ് നിറഞ്ഞിട്ടും ശിവാനി ചിരിച്ചു കൊണ്ട് പറഞ്ഞു. " കണ്ണേട്ടൻ ഇത്രയും ദുഷ്ടൻ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. " " ഇല്ല അഞ്ചു.. അവൻ ദുഷ്ടൻ ഒന്നുമല്ല.. " " അപ്പോൾ ഇത്രയും നേരം ശിവേച്ചി പറഞ്ഞതൊക്കെ നുണയായിരുന്നോ.. എന്റെ ചേച്ചി, ഇത്രയൊക്കെ കണ്ണേട്ടൻ വേദനിപ്പിച്ചിട്ടും ചേച്ചിക്ക് എങ്ങനെ ചേട്ടനെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നത്..?? " " അതിന് ഞാൻ എന്ത് മറുപടിയാ തരുക അഞ്ചുവേ.. നീ ആരെയെങ്കിലും ആത്മാർത്ഥയോടെ സ്നേഹിച്ചിട്ടുണ്ടോ..??

ഒരു നിഴലായി എന്നും തന്റെ കൂടെ വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ..?? മരണം പോലും തോറ്റു പോകുന്ന ആഴത്തിൽ അവനോട്‌ അടുത്തിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ..?? ഇല്ലെങ്കിൽ എന്റെ മറുപടികൾ നിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമാകില്ല.. ഇനി അഥവാ ഉണ്ടെങ്കിൽ നിന്റെ ചോദ്യത്തിനു ഇവിടെയൊരു പ്രസക്തിയുമില്ല.. " "ഓക്കേ ഓക്കേ സമ്മതിച്ചു.. ചേച്ചിക്ക് കണ്ണേട്ടനെ ഭയങ്കര ഇഷ്ട്ടമാണെന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ട് ആണല്ലോ ഇങ്ങനെ ഒരാളെ സഹിച്ചു ജീവിക്കുന്നത്..

ഇനി ഞാൻ മറ്റൊരു കാര്യം ചോദിച്ചോട്ടേ, ചേച്ചി ഈ കാണിക്കുന്ന സ്നേഹവും ആത്മാർത്ഥതയും കരുതലുമൊക്കെ കണ്ണേട്ടന് ചേച്ചിയോട് ഉണ്ടൊ..?? അറ്റ്ലീസ്റ്റ് ചേച്ചി നേരത്തേ പറഞ്ഞ പ്രണയം, അതെങ്കിലും ഉണ്ടൊ കണ്ണേട്ടന് ശിവേച്ചിയോട്..?? !!! " അഞ്ചുവിന്റെ ചോദ്യം കേട്ട് ശിവാനിയുടെ പുഞ്ചിരിയൊക്കെ എങ്ങോ മാഞ്ഞു പോയി .. @@@@@@@@@@@@@@@@@ " ഇല്ലാ.. ഇല്ലാ.. ഇല്ലാ... !!!! ഈ സൂര്യയുടെ ജീവിതത്തിൽ ഇന്നുവരെ ഇങ്ങനെയൊരു തോൽവി ഉണ്ടായിട്ടില്ല..

അവൾ.. ആ ശിവാനി.. അവളാ.. അവളാ എന്റെ സകല നഷ്ട്ടങ്ങൾക്കും കാരണം.. ആ അവളെ സ്നേഹിക്കാൻ എന്റെ പട്ടി വരും.. " മദ്യ ലഹരിയിൽ സൂര്യ വിളിച്ചു പറഞ്ഞു. " ടാ സൂര്യ.. ബിസിനസ് ട്രിപ്പ്‌ എന്നും കള്ളം പറഞ്ഞ് വീട്ടുകാരെയും പറ്റിച്ചു ഈ ഗോവയിൽ വന്നത് നിന്റെ ശോകമടി കേൾക്കാനല്ല..ചുമ്മാ ട്രിപ്പ്‌ കുളമാക്കാൻ വേണ്ടി.. " " നിഖിൽ, വേണ്ടാ.. അവൻ പറയട്ടെ.. " അജ്മൽ നിഖിലിനെ തടഞ്ഞു. " എന്താ അജു.. വെള്ളമടി തുടങ്ങിയപ്പോൾ തൊട്ട് കേൾക്കുന്നതാ ഇവന്റെയി പുരാണം.. സീതയെ അപഹരിച്ച് കൊണ്ട് വന്ന രാവണൻ ആണത്രെ ഇവൻ.. ഇങ്ങനെ പുകഴ്ത്താൻ മാത്രം ആ ശിവാനി ആരാ.. "

നിഖിലിന്റെ സംസാരം കേട്ട് അജ്മലിന് ദേഷ്യം വന്നു. " നിഖിൽ നീ മിണ്ടാതിരിക്ക്.. ശിവാനിയെ നിന്നെക്കാൾ കൂടുതൽ പരിചയമുണ്ട് ഞങ്ങൾക്ക് അതുകൊണ്ട് നീ അവളെ കുറിച്ച് ഒന്നും പറയണ്ട.. " ദേവാനന്ദും അജ്മലിന്റെ കൂടെ കൂടി. " എന്താ ദേവാ, കൂടിപ്പോയാൽ ഞങ്ങളെക്കൾ രണ്ട് വർഷം കൂടുതൽ പരിചയം ഉണ്ടാകും നിങ്ങൾക്ക് അവളെ, എന്ന് വെച്ച് അവളെ സപ്പോർട്ട് ചെയ്യാൻ മാത്രം അത്രക്ക് സ്പെഷ്യാലിറ്റി ഉണ്ടൊ അവൾക്ക്.. " കൃഷ്ണപ്രസാദ് ഇടയിൽ കയറി ചോദിച്ചു.

" ഉണ്ട് കൃഷ്ണ.. നീയിപ്പോ പറഞ്ഞ രണ്ട് വർഷമില്ലേ, ആ രണ്ട് വർഷമാണ് ഞങ്ങളെ ഞങ്ങളാക്കിയത്.. ചീത്തപേരും തെമ്മാടിത്തരവും മാത്രമുള്ള ഞങ്ങളെ വിശ്വസിച്ച് രണ്ട് പെണ്ണുങ്ങൾ ഇന്ന് ഞങ്ങളുടെ വീട്ടിലിരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം അവളാ, ഇവൻ അപഹരിച്ച് കൊണ്ട് വന്ന സീത.. !! " ദേവാനന്ദ് പറഞ്ഞു. " അതേടാ.. ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് അവളെ, അപമാനിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്.. എന്നിട്ടും ആരോടും പറയാതെ ഞാൻ കൊണ്ട് നടന്ന എന്റെ പ്രണയം മനസ്സിലാക്കി എന്റെ പെണ്ണിനെ എന്നിലേക്കു അടുപ്പിച്ചവൾ ആ ശിവാനിയാണ്.. ഇന്നത്തെ എന്റെ സന്തോഷങ്ങൾക്ക് കാരണക്കാരി.... " അജ്മൽ സങ്കടം കലർന്ന ശബ്ദത്തിൽ പറഞ്ഞു.

അത് കേട്ട് നിഖിലും കൃഷ്ണപ്രസാദും ഒന്നും മിണ്ടിയില്ല.. " അതേടാ പാവം തന്നെയാ ..എന്റെ ശിവാനി പാവമാ.. ആദ്യമായി കണ്ട നാൾ തന്നെ ദേ ഇബടെ, ഇബടെ കേറി കൂടിയതാ അവള്.. " സൂര്യ പാതി ലഹരിയിൽ തന്റെ ഹൃദയഭാഗത്ത് തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് ബാക്കി നാലെണ്ണവും പരസ്പരം ചിരിച്ചു. " ഞാൻ ശ്രീ ആണെന്ന് തെറ്റിദ്ധരിച്ചു എന്റെ കൂടെ നടക്കുമ്പോൾ എന്തൊരു സന്തോഷത്തിലായിരുന്നു അവളെന്ന് നിങ്ങൾക്കറിയോ.. എത്ര ഫ്രീ ആയിട്ടാ അവളെന്നോട് ബീഹെവ് ചെയ്തിരുന്നത്..,

എത്രമാത്രം എന്നെ കെയർ ചെയ്തു അവൾ.. എന്നാൽ എന്ന് നിങ്ങളുമായി ആ മുടിഞ്ഞ ബെറ്റ് വെച്ചോ അന്ന് ആ നല്ല സൗഹൃദം എനിക്ക് നഷ്ട്ടമായി.. എന്നിട്ടും ഞാൻ പിറകെ ചെന്നു.. ഇതുവരെ ആരുടെ പിറകിലും പോകാത്ത ഞാൻ ആദ്യമായി അവളുടെ പിറകെ പോയി.. അതൊക്കെ നിങ്ങൾ അടക്കം മറ്റുള്ളവരുടെ കണ്ണിൽ അഭിനയം ആയിരുന്നുവെങ്കിലും അതെല്ലാം റിയൽ ആയിരുന്നു.. യെസ് ഐ വാസ് ലവ് ഹേർ.. !!! പക്ഷേ അന്ന്... !!!

അവളെന്നോട് തിരിച്ച് ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ കൺഫ്യൂസ്ഡ് ആയിപോയി, എന്തെന്നാൽ എന്റെ പ്രണയം സക്സെസ് ആയതോർത്ത് സന്തോഷിക്കണോ അതോ നിങ്ങളുടെ ബെറ്റിനെ കുറിച്ചോർത്തു സാഡ് ആവണോ..?? അന്നാണ് ആദ്യമായും അവസാനമായും അവളുടെ കണ്ണിൽ ഞാൻ എന്നോടുള്ള പ്രണയം കണ്ടത്.. !! അവളോട് എല്ലാം തുറന്നു പറയണമെന്ന് കരുതിയതാ അപ്പോഴേക്കും നിങ്ങൾ വന്നു എല്ലാം കുളമാക്കി.. അന്ന് തൊട്ട്... അന്ന് തൊട്ട് വെറുപ്പോടെ അല്ലാതെ അവളെന്നെ നോക്കിയിട്ടില്ല.. എന്നെ എങ്ങനെയൊക്കെ ഇഗ്നോർ ചെയ്യാമോ അങ്ങനെയെല്ലാം അവൾ ചെയ്തു..

മറ്റുള്ളവരുടെ കൂടെ അവളിരിക്കുന്നതും സംസാരിക്കുന്നതും ഒന്നും എനിക്കിഷ്ടമായിരുന്നില്ല.. ഞാൻ അല്ലാതെ അവളുടെ കൂടെ വേറെയാരും ടൈം സ്പെൻഡ്‌ ചെയ്യുന്നത് എനിക്ക് ഓർക്കാൻ കൂടെ കഴിയില്ലായിരുന്നു.. അതുകൊണ്ട് ആണ് അവളുടെ കൂടെ കൂടുന്ന ഓരോരുത്തരെയും ഞാൻ ഓരോ കാരണമുണ്ടാക്കി അടിച്ചത്.. എന്നിട്ടും അവൾ എന്നോട് അടുത്തില്ല എന്ന് മാത്രമല്ല എന്നോടുള്ള ദേഷ്യം ഇരട്ടിയായി.. 😔 ജീവനും നബീലിനും ഒരടി കിട്ടിയപ്പോൾ തന്നെ കാര്യം മനസ്സിലായി പക്ഷേ ഗൗതം, അവൻ കുറച്ചു കൂടിയ ഇനമായിരുന്നു.. എങ്കിലും അവന് കാര്യം മനസ്സിലായി. അവളോടുള്ള എന്റെ പ്രണയം നിലച്ചിട്ടില്ല എന്ന് അറിയിക്കാൻ വേണ്ടിയാ ഞാൻ അവളെ ഓവർ കെയർ ചെയ്തത്..

പക്ഷേ അവൾക്ക് അത് മനസ്സിലായില്ല.. എല്ലാം എന്റെ വാശി മാത്രമായി കണ്ടു അവൾ. ആ കോളേജ് വിടുന്നതിന് മുൻപ് അവളോടുള്ള പ്രശ്നമെല്ലാം പറഞ്ഞു തീർക്കണമെന്ന് കരുതി തന്നെയാ മാഗസിൻ ഫെസ്റ്റിന് അവളുടെ കൂടെ ചെന്നത്.. അവളുടെ ദാരിദ്ര്യവും കഷ്ട്ടപ്പാടുമെല്ലാം അറിഞ്ഞിട്ടും അവളോട്‌ ഒരു തരി പോലും ഇഷ്ട്ടം കുറഞ്ഞില്ല.. അവളുടെ കണ്ണ് നിറഞ്ഞു കാണുമ്പോൾ എന്റെ ഹൃദയം നിലച്ചു പോകുന്നത് പോലെയാ തോന്നിയത്. അന്നൊരിക്കൽ അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ട് ഞാൻ നിങ്ങളാരും അറിയാതെ മതിൽ ചാടി അവളെ കാണാൻ പോയിട്ടുണ്ട്, അറിയാവോ നിങ്ങൾക്ക്..???

ഏതാണ്ട് എല്ലാം ശെരിയായി വന്നതാ.. അപ്പോഴാ ദേ ഇവൻ, ഈ അജ്മൽ, ഇവന്റെ മുടിഞ്ഞ ഡയലോഗ്, " നീ വീണ്ടും അവളെ വളച്ചോടാന്ന് ".. എന്റെ ദൈവമേ എല്ലാം കയ്യിന്ന് പോയി..... കൂടെ മാഗസിൻ മോഷണം പോയതും ഗൗതമിന്റെ ആക്‌സിഡന്റും എന്റെ തലയിൽ കെട്ടിവച്ച് അതിന്റെ ദേഷ്യം കൂടെയായി അവൾക്.. നിങ്ങൾ കാരണം വീണ്ടും ഞാൻ ആദിത്യ വർമ്മയായി.. 😔😔!!! " " ആഹാാ .. ഞങ്ങൾ കാരണം നിനക്ക് അവളെ നഷ്ട്ടപ്പെട്ടെങ്കിലേ ഞങ്ങള് തന്നെ നിനക്ക് അവളെ തേടി കണ്ട് പിടിച്ചു തന്നില്ലേ.. നീ കേൾക്കണം നിഖിലേ, ആ ലാസ്റ്റ് ഡേ ഇവനോട് ഞാൻ ആവുന്നത്ര പറഞ്ഞതാ ചെന്നു അവളോട് സംസാരിക്ക്,

എല്ലാം പറഞ്ഞു തീർക്ക് വേണമെങ്കിൽ ഞങ്ങളും കൂടെ വരാം എല്ലാം ഞങ്ങൾ പറഞ്ഞോളാം അവളോട് എന്നൊക്കെ.. അപ്പൊ ഈ പുട്ടുങ്കുറ്റി ജാഡയിട്ട് നിന്ന്.. എന്നിട്ട് അവള് അവളുടെ പാടും നോക്കി പോയപ്പോൾ ഞങ്ങടെ മുന്നിൽ കിടന്നു പട്ടി മോങ്ങുന്നത് പോലെ മോങ്ങുന്നത് കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ടാ ഏത് ഗ്രഹത്തിൽ ആണെങ്കിലും അവളെ കണ്ട് പിടിച്ചു ഇവന്റെ മുന്നിൽ കൊണ്ട് നിർത്താമെന്ന് കരുതിയത്.. എങ്ങനെയൊക്കെയോ അവളെ കണ്ട് പിടിച്ചു അവളുടെ ഫുൾ ഡീറ്റെയിൽസ് അടക്കം പറഞ്ഞു കൊടുത്തു അവളെ ചെന്നു കാണാൻ പറഞ്ഞപ്പോൾ ഈ നാറിക്ക് ഇല്ലാത്ത തിരക്കില്ല..

അത് കഴിഞ്ഞ് അവൾക്ക് നല്ലൊരു ചെക്കന്റെ പ്രൊപ്പോസ് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഇവന്റെ തിരക്കും ജാഡയും എല്ലാം ആവിയായി.. അവിടെ ചെന്നു അവളുടെ മുന്നിൽ പട്ടിശോ കാണിച്ചു, നാറിയ കളി കളിച്ചു അവളെ കെട്ടി എന്നിട്ടിപ്പോ ആ പെണ്ണിനെ എങ്ങനെയൊക്കെ വേദനിപ്പിക്കാമോ അതെല്ലാം അവൻ ചെയ്യുന്നുണ്ട്, കാരണമോ, പണ്ടെന്നോ ശിവാനിയുടെ ആങ്ങളയുടെ കൂടെ ഇവന്റെ പെങ്ങൾ ഇറങ്ങിപോയെന്നതും..

ശ്രേയ ഇവന്റെ വീടിന്റെ പടി ഇറങ്ങിയ അന്ന് പെങ്ങളെ ബഹിഷ്കരിച്ചവനാ ഇവൻ എന്നിട്ട് അവളുടെ പേരും പറഞ്ഞു സ്വന്തം ഭാര്യയെ ചൂഷണം ചെയ്യുന്നത്.. എങ്ങനെയൊക്കെ അവളെ കരയിപ്പിക്കാവോ അങ്ങനെയെല്ലാം ചെയ്തിട്ട് ഇപ്പോൾ അവളെ ഇവനിൽ നിന്ന് അകറ്റിയത് ഞങ്ങൾ ആണത്രെ.. !!" ദേവാനന്ദ് ദേഷ്യത്തിൽ നിന്ന് കിതച്ചു. " അവന്റെ കാരണകുറ്റി നോക്കി ഒരെണ്ണം കൊടുക്ക് ദേവാ..

പ്രണയിക്കുന്ന കാലത്ത് അവളുടെ കണ്ണ് നിറഞ്ഞു കാണുന്നത് സഹിക്കാൻ കഴിയാത്ത ലവനാണ് ഇപ്പോൾ ഒരു റസ്റ്റ്‌ കൊടുക്കാതെ അവളെ കരയിപ്പിച്ചു കൊണ്ടിരിക്കുന്നത്.. താലി കെട്ടിയ പെണ്ണിനെ വേദനിപ്പിക്കുന്ന നീയൊക്കെ എവിടുത്തെ കാമുകൻ ആണെടാ.." അജ്മലും ദേഷ്യത്തോടെ പറഞ്ഞു. " എന്നാലും സൂര്യ, നീയിത്ര ഭയങ്കരനായ വിവരം ഞങ്ങളറിഞ്ഞില്ല.. എങ്ങനെ ആണെടാ അവൾ നിന്നെ സഹിച്ചു ആ വീട്ടിൽ നിൽക്കുന്നത്.. "

കൃഷ്ണപ്രസാദ് അത്ഭുതത്തോടെ ചോദിച്ചു. നിഖിലിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല.. " അതെന്താന്നോ.. ഇവനെപോലെ അഹങ്കാരം നിറഞ്ഞതായിരുന്നില്ല അവളുടെ പ്രണയം.. എത്രയൊക്കെ വേദനിപ്പിച്ചാലും അവളുടെ മനസ്സിൽ ഇവൻ മാത്രമേ ഉള്ളൂ.. ഇവൻ ഇനി അവളെ കൊന്നാലും അതിലിനി ഒരു മാറ്റവും ഉണ്ടാകില്ല.. അതാണ്‌ അവൾ.. " " ഒന്ന് നിർത്തുന്നുണ്ടോ..!!!! ഇങ്ങനെ പറഞ്ഞ് പൊക്കാൻ മാത്രം ആ ശിവാനി നിന്റെയൊക്കെ ആരാ..??? "

അത്രയും നേരം എല്ലാം കേട്ടിരുന്ന സൂര്യ ഒച്ചവെച്ചു. " നിന്റെ ഭാര്യ അത് ഞങ്ങടെ പെങ്ങളെ പോലെയാ.. പിന്നെ അവളുടെ ജീവിതം ഇങ്ങനെ നരകതുല്യമാക്കിയതിൽ ഞങ്ങൾക്കും പങ്കുണ്ടല്ലോ.. എവിടെയോ പോയി രക്ഷപ്പെടെണ്ട കുട്ടിയായിരുന്നു അവളെ നിന്റെ മുന്നിൽ കൊണ്ട് വന്നു ഇട്ടത് ഞങ്ങൾ ആണല്ലോ, അതുകൊണ്ട് അവളുടെ കാര്യത്തിൽ ഞങ്ങള്ക്ക് ഇത്തിരി വെഷമം ഉണ്ടെന്ന് കൂട്ടിക്കൊ.. " അജ്മൽ ഗൗരവത്തോടെ പറഞ്ഞു. "

എന്നാലെയ് ആങ്ങളമാർ അവളെ എന്നിൽ നിന്ന് വേർപിരിച്ചിട്ട്‌ വേറെ നല്ലൊരുത്തനെ കൊണ്ട് കെട്ടിക്ക്.. ഹല്ലപിന്നെ.. 😏" " കെട്ടിക്കുമെട കെട്ടിക്കും.. നിന്നെക്കാൾ അഹങ്കാരം കുറവുള്ള, കെട്ടിയ പെണ്ണിനെ സ്നേഹിക്കുന്ന ഒരുത്തനെ കൊണ്ട് അവളെ ഞങ്ങൾ കെട്ടിക്കും, പക്ഷേ പ്രധാന പ്രശ്നം ഇതൊന്നുമല്ല, അവൾ ഈ തെണ്ടിയെ വിട്ടു വേറൊരുത്തന്റെ കൂടെയും പോവില്ല.. 😄" അത് കേട്ട് ബാക്കി മൂന്നെണ്ണവും ചിരിച്ചു.. ആ നേരം സൂര്യയുടെ ചുണ്ടിലും ഒരു കള്ളച്ചിരി മിന്നി മറഞ്ഞു. @@@@@@@@@@@@@@@@@ " എന്റെ പൊന്ന് റിയ.. നാളെ നീ ഉറങ്ങുന്നതിനു മുൻപ് ഞാൻ നിന്റെ അടുത്തു എത്തിയിരിക്കും.. പ്രോമിസ്.. "

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു അജ്മൽ ഒന്ന് ശ്വാസം വലിച്ചു വിട്ടു. " എന്താടാ അജു, റിയ നിന്റെ ഗോവ ട്രിപ്പ് കണ്ട് പിടിച്ചോ.. " " പൊന്നളിയാ, വെറുതെ പോലും അങ്ങനെയൊന്നും പറയല്ലേ.. അവളോട് കള്ളം പറഞ്ഞു ഞാൻ ഗോവയിൽ കറങ്ങി നടക്കുകയായിരുന്നുവെന്ന് അവളെങ്ങാനും അറിഞ്ഞാൽ പിന്നെ എന്റെ മീസാൻ കല്ലിനടുത്ത് മൈലാഞ്ചി ചെടി കുത്താൻ വരേണ്ടി വരും നിങ്ങൾക്ക്.. 😁" " ഹൈവാ.. ഇതാണ് ബഹുമാനം.. ഭാര്യയോടുള്ള ബഹുമാനം.. വെൽഡോൺ മൈ ബോയ്.. 😆"

" പോടാ.. അല്ലാ നിനക്ക് കെട്ടാനൊന്നും പ്ലാൻ ഇല്ലേ നിഖിലേ.?? ദേ കൃഷ്ണ വരെ നന്നായി.. നീ ഇനി എന്നാടാ കുഴിയിൽ ചാടുക.. നീ ഇങ്ങനെ ഫ്രീ ആയി നടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല.. 😝" " അയ്യടാ.. ഞാൻ കെട്ടിയിരുന്നെങ്കിലേ ഈ ഗോവ ട്രിപ്പിന് ആര് മുന്നിട്ടിറങ്ങിയേനെ..?? നിങ്ങളെ പോലെ വീട്ടിൽ ഭാര്യയോടോപ്പം കണ്ണും കണ്ണും നോക്കി ഇരിക്കേണ്ടി വന്നേനെ.. "

" അങ്ങനെ അടച്ചാക്ഷേപിക്കേണ്ട മോനെ.. ഒരേ സമയം ഭാര്യയായും അമ്മയായും പെങ്ങളായും കാമുകിയായും നല്ലൊരു കൂട്ടുകാരിയായും നമ്മുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യാൻ നമ്മുടെ ഭാര്യമാർക്കെ പറ്റു.. " " ദേവ ആ പറഞ്ഞത് സത്യം .. !! " കൃഷ്ണയും നിഖിലും അത് ശെരി വെച്ചു. " ശെരിയാടാ മച്ചു.. രണ്ടെണ്ണം വീശി നാല് കാലിൽ വീട്ടിലേക്കു ചെല്ലുമ്പോൾ ഭദ്രകാളിയെ പോലെ അവളുടെ നോട്ടമുണ്ട്.. പരിഭവവും ദേഷ്യവും കലർന്ന നോട്ടം.. അത് കാണുമ്പോൾ തന്നെ അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു സോറി ഭാര്യേ, ഇനി ഞാൻ കുടിക്കില്ല നീയാണ് സത്യം എന്ന് പറയാൻ തോന്നും.. " സിഗരറ്റിൽ നിന്ന് വലിച്ചെടുത്ത പുക പുറത്തേക് ഊതി കൊണ്ട് ദൂരെക്ക് നോക്കി സൂര്യ പറഞ്ഞു.

" ആണോ.. എന്നിട്ടെന്തേ പറയാഞ്ഞേ..?? " ദേവ സംശയഭാവത്തിൽ ചോദിച്ചു. " അതുപിന്നെ... " " അവളോട് സ്നേഹം കാണിച്ചാൽ അവൾക്ക് നിന്നിലുള്ള പേടി പോകുമെന്ന് വിചാരിച്ചു അല്ലേ..😏" ഇടയിൽ കയറി അജ്മൽ ചോദിച്ചപ്പോൾ സൂര്യ ചമ്മലോടെ ചിരിച്ചു കാണിച്ചു.. " എന്തുവാടേ.. കഷ്ട്ടം തന്നെ ..." മൂന്ന് ദിവസമെന്ന് പറഞ്ഞു പോയിട്ട് 6 ദിവസം കഴിഞ്ഞ് എല്ലാം ഗോവയിൽ നിന്ന് തിരിച്ച് എത്തിയത്. യാത്ര പറഞ്ഞു പിരിയാൻ നേരം നിഖിൽ സൂര്യയോട് മാത്രമായി ചിലത് പറഞ്ഞു. " സൂര്യാ.. അവന്മാർ എല്ലാം പറഞ്ഞത് കേട്ട് എനിക്ക് നിന്നോട് അസൂയയാണ് തോന്നിയത്.. ഒരാളെ മാത്രം സ്നേഹിക്കുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല..

പക്ഷേ അങ്ങനെ ഒരാൾ നമ്മുടെ കൂടെ ഉണ്ടെങ്കിൽ ഈ ലോകത്ത് ഒന്നിനും നമ്മളെ കീഴ്പ്പെടുത്താൻ കഴിയില്ല.. ശിവാനിയെ പോലൊരു ഭാര്യയെ കിട്ടിയതിൽ നീ ശെരിക്കും ഭാഗ്യവാൻ ആണ് സൂര്യ.. ഒന്നേ പറയാനുള്ളു, ചുരുക്കം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം, അനാവശ്യം കുറ്റപ്പെടുത്തലുകളും ദേഷ്യവും കാണിച്ചു അത് നഷ്ട്ടപ്പെടുത്തരുത്.. ഇവന്മാർ പറഞ്ഞുള്ള അനുഭവമെയുള്ളൂ എങ്കിലും പറയാതിരിക്കാൻ കഴിയില്ല.. ഷി ഈസ്‌ ഗ്രേറ്റ്‌.. !!! നീ ഇങ്ങനെയൊക്കെ വേദനിപ്പിച്ചിട്ടും അവൾ നിന്നെ കെയർ ചെയ്യുന്നുണ്ടെങ്കിൽ നീയൊന്നു അവളെ സ്നേഹിച്ചുതുടങ്ങുമ്പോൾ അവളുടെ കെയറിങ് എങ്ങനെ ആയിരിക്കുമെന്ന് നീയൊന്ന് ചിന്തിച്ചു നോക്ക്..

പെണ്ണിനെ കീഴ്പ്പെടുത്തേണ്ടത് ശക്തി കൊണ്ടല്ല, സ്നേഹം കൊണ്ടാണ്.. എങ്കിലേ അവളിലെ അത്ഭുതത്തേ അറിയാൻ കഴിയൂ.. ഒന്ന് മാറ്റി ചിന്തിക്ക് സൂര്യ.. ഇതുവരെ ഒരു കാര്യവുമില്ലാതെ നല്ലൊരു ലൈഫ് വേസ്റ്റ് ആക്കി. ഇനിയെങ്കിലും അതൊന്ന് എൻജോയ് ചെയ്യാൻ നോക്ക്.. അവൾ നിന്നെ സഹിച്ചു ആ വീട്ടിൽ നിൽക്കുന്നുണ്ടെങ്കിൽ ഒറ്റ റീസൺ ഉള്ളൂ.. ഷി സ്റ്റിൽ ലവ് യു .. ബൈ സൂര്യ.. ഞാൻ വിളിക്കാം... " യാത്ര പറഞ്ഞു ഓരോരുത്തരായി പിരിഞ്ഞു.

എങ്കിലും നിഖിൽ പറഞ്ഞ വാക്കുകൾ സൂര്യയുടെ മനസ്സിൽ കിടന്നു പുളഞ്ഞു. വാസ്തവത്തിൽ താനെന്തിനാണ് ശിവാനിയെ ഇങ്ങനെ വേദനിപ്പിക്കുന്നത്..?? അറിയില്ല.. !!! പക്ഷേ ഒന്നറിയാം, മറ്റാർക്കും വിട്ടു കൊടുക്കാൻ കഴിയാത്ത രീതിയിൽ അവളിൽ അടിമപ്പെട്ടു പോയിരിക്കുകയാണ് താനിന്ന്.. !! കോളേജ് ലാസ്റ്റ് ഡേ അവളെ കണ്ട് സംസാരിക്കാൻ നിന്നതാ, അപ്പോഴാണ് ക്ലാസ്മേറ്റ്‌ ആ പരട്ട ഐശ്വര്യ വന്നു എന്റെ സിഗരറ്റ് ഒക്കെ എടുത്തു വലിച്ചെറിഞ്ഞു ഷോ കാണിച്ചത്.. രണ്ടെണ്ണം പൊട്ടിക്കാൻ അറിയാഞ്ഞിട്ടല്ല, ലാസ്റ്റ് ഡേ അല്ലേ, ചുമ്മാ ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി വിട്ടതാ.. എന്നാൽ ഇതെല്ലാം ശിവാനി കാണുമെന്നു ഒരിക്കലും കരുതിയില്ല.

. ഗൗതം പറഞ്ഞപ്പോൾ ആണ് ശിവാനിക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടായിരുന്നുവെന്ന് ഞാൻ അറിഞ്ഞത്. ശെരിക്കും നഷ്ടബോധം തോന്നിയ നിമിഷമായിരുന്നു അത്.. അങ്ങനെയാണ് കൂട്ടുകാരൊക്കെ കൂടെ അവളെ വീണ്ടും കണ്ടെത്തി തന്നത്.. വേഗം വീട്ടിലെത്തണം, ശിവാനിയെ കാണണം, കണ്ടയുടനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം എന്നിട്ട് പറയണം ഇനിയുള്ള ഏഴു ജന്മങ്ങളിലും ഈ രാവണന് കൂട്ടായ് ഈ സീത തന്നെ മതിയെന്ന്.. !!😇

ഓരോന്ന് ആലോചിച്ചു കൂട്ടി സൂര്യ ചിരിച്ചു. വീട്ടിൽ എത്തി, വാതിൽ തുറന്നത് ശ്രേയയായിരുന്നു.. അവളെ കണ്ടതും സൂര്യയുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിയും സന്തോഷവുമെല്ലാം മാഞ്ഞു. സൂര്യയെ കണ്ടപ്പോൾ ആദ്യം ഒന്ന് അത്ഭുതപ്പെട്ടെങ്കിലും ഉടനെ അവനോട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു ശ്രേയ.. അതുകൂടി ആയപ്പോൾ ദേഷ്യത്തോടെ മുകളിലേക്ക് കയറി പോയി അവൻ. മുറിയിൽ ചെന്നു കതക് തുറന്നപ്പോൾ ബെഡിൽ അപ്പൂസുമായി കുത്തിമറിയുന്ന ശിവാനിയെയാണ് കണ്ടത്.. അത് കണ്ട് സൂര്യ അത് നോക്കി നിന്നു. അപ്പോഴാണ് ശിവാനി സൂര്യയെ കണ്ടത്.. അവൾക്ക് സന്തോഷവും ആശ്ചര്യവും ഒരുപോലെ തോന്നി.

അപ്പൂസിനെയും എടുത്തു സൂര്യയുടെ അടുത്തേക് വേഗത്തിൽ ചെന്നു. " സൂര്യാ... ഈ രാത്രിയിൽ തന്നെ വരുമെന്ന് അറിഞ്ഞില്ല.. " അവൾക്ക് അത്ഭുതം വിട്ടു മാറുന്നില്ല.. അവളുടെ മുഖത്ത് നിന്ന് തന്നെ അവൾ തന്നെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നുവെന്ന് അവനു മനസ്സിലായി.. എന്തോ മനസ്സിൽ ഒരു കുളിർമഴ പെയ്ത ഫീൽ ആയിരുന്നു അവനു.. " മീറ്റിംഗ് ഒക്കെ നന്നായിരുന്നോ സൂര്യാ.. 😃" അവൾ താല്പര്യപൂർവ്വം ചോദിച്ചു. എന്നാൽ അവളുടെ കയ്യിൽ ഇരിക്കുന്ന അപ്പൂസിനെ കണ്ടതും അവന്റെ മുഖം മാറി. അവളുടെ ചോദ്യത്തിനു മറുപടി പറയാതെ അവളെ നോക്കി. " ഇവന്റെ അമ്മയില്ലേ ഇവിടെ, പിന്നെന്തിനാ നീ ഇവനെ എടുത്തിരിക്കുന്നത്..

ഇതിനെ ഇതിന്റെ അമ്മേനെ ഏല്പിച്ചിട്ട്‌ വേഗം വാ.. " തികഞ്ഞ ഗൗരവത്തിൽ ശിവാനിയോട് അത്രയും പറഞ്ഞിട്ട് സൂര്യ മുറിക്ക് അകത്തേക്കു കയറി പോയി. ശിവാനിക്ക് സങ്കടം തോന്നി. അവൾ അപ്പൂസിനെ നോക്കിയപ്പോൾ അവൻ അവളെ നോക്കി ചിരിക്കുകയാണ് . പാവം, ഈ കുഞ്ഞു എന്ത് അറിയാനാ.. !!! അപ്പോഴേക്കും ശ്രേയ അങ്ങോട്ട് വന്നു. " നേരം ഒരുപാട് ആയില്ലേ അവനു ഉറക്കം വരുന്നുണ്ടാകും.. ഭക്ഷണം കൊടുത്ത് ഉറക്കാൻ നോക്കട്ടെ.. " ശിവാനിയിൽ നിന്ന് ശ്രേയ കുഞ്ഞിനെ എടുത്തു. " ഞാൻ കൊടുക്കാം ശ്രേയ.. " " വേണ്ട ചേച്ചി.. ചേച്ചി കണ്ണേട്ടന്റെ അടുത്തേക് ചെല്ല്.. " ശ്രേയയുടെ പറച്ചിൽ കേട്ട് ശിവാനിക്ക് എന്തോ പോലെയായി..

നേരത്തെ സൂര്യ പറഞ്ഞത് ശ്രേയ കേട്ടുവെന്ന് അവൾക്ക് മനസ്സിലായി. ശ്രേയ അപ്പൂസിനെ കൊണ്ട് താഴേക്കു പോയതും ശിവാനി ദേഷ്യത്തോടെ സൂര്യയുടെ അടുത്തേക് ചെന്നു. " ആ കൊച്ചിന്റെ ശാപം കൂടെ വാങ്ങാനുള്ള പരിപാടി ആണോ ഇത് സൂര്യ..?? ആ കൊച്ച് എന്തറിഞ്ഞിട്ടാ, നീയെന്തിനാ അതിനോട് ദേഷ്യം കാണിക്കുന്നത്..?? " " ഹൈയ് കൂൾ ഭാര്യേ കൂൾ.. ഞാൻ മീറ്റിംഗ് ഒക്കെ കഴിഞ്ഞ് ടയെഡ് ആയി വരുകയാണ്.. ആദ്യം ഒരു കുളി.. അത് കഴിഞ്ഞ് അത്താഴം, എന്നിട്ട് നമുക്ക് സംസാരിക്കാട്ടൊ.. " സൂര്യ ബാത്ത്ടവ്വൽ എടുത്തു കുളിക്കാൻ പോയി. " ഹോ.. ഇങ്ങനെയൊരു കാട്ടു പോത്ത്.. " ശിവാനി പതിയെ ആത്മഗദം നടത്തി. സൂര്യയുടെ ബാഗ് തുറന്ന് ഡ്രെസ് എല്ലാം അലക്കാൻ വേണ്ടി പുറത്തേക് ഇട്ടു..

എല്ലാം ഓരോന്നായി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് അവന്റെ ഫോൺ തുടർച്ചയായ് റിങ് ചെയ്തു കൊണ്ടിരുന്നത്.. ആദ്യമൊക്കെ മൈൻഡ് ചെയ്തില്ലെങ്കിലും ഫോൺ വീണ്ടും വീണ്ടും റിങ് ചെയ്തുകൊണ്ടേയിരുന്നു.. " സൂര്യാ, വേഗം ഇറങ്ങിക്കെ, നിന്റെ ഫോണിതാ ഇവിടെ കിടന്ന് തൊണ്ട പൊട്ടി അമറുന്നു.. 😏" " ദാ ഇപ്പോ വരാം.. " അവൾ തിരിഞ്ഞു നടന്നപ്പോൾ ഫോൺ പിന്നെയും റിങ് ചെയ്യാൻ തുടങ്ങി.. "ഇതാരാ ഇത്ര അര്ജന്റ് ഉള്ള ആള്..?? " അവൾ ഫോണിന്റെ അടുത്തേക് പോയതും അത് കട്ട്‌ ആയി.

" ഓ കട്ട്‌ ആയല്ലോ.. " തിരികെ പോരാൻ നിന്നതും ഒരു മെസ്സേജ് വരുന്ന ടോൺ കേട്ട് ചുമ്മാ ഒന്ന് എത്തി നോക്കി. ഐഷു എന്ന പേരിൽ നിന്നാണ് മെസ്സേജ്, " ടാ തെണ്ടി, വീട്ടിൽ കള്ളം പറഞ്ഞു എല്ലാം കൂടെ ഗോവയിൽ മദാമ്മമാർക്കിടയിൽ അടിച്ചു പൊളിക്കാൻ പോയല്ലേ.. എന്റെ കയ്യിൽ കിട്ടട്ടെ നാലിനെയും ശെരിയാക്കി തരാട്ടോ ഞാൻ.. " ആ മെസ്സേജ് വായിച്ചതും ശിവാനിക്ക് ബോധം മറയുന്നത് പോലെ തോന്നി. കഴിഞ്ഞ 6 ദിവസം അവനെ ഓർത്തു താനിവിടെ ഉറക്കമില്ലാതെ ഇരിക്കുമ്പോൾ അവൻ അവിടെ ആഘോഷിക്കുകയായിരുന്നോ..??? എന്തിനാണ് തന്നോട് ബിസിനസ് ട്രിപ്പ് എന്ന് കള്ളം പറഞ്ഞത് ??

ഗോവക്ക് ആണെന്ന് പറഞ്ഞാൽ പോരായിരുന്നോ, താൻ ഒരിക്കലും അവനെ ഇവിടെ പിടിച്ചു നിർത്തില്ലായിരുന്നല്ലോ .. അതാണ്‌ സങ്കടം ആവുന്നത്.. മനസ്സ് ആകെ കലുഷിതമായി.. ഫോണും കയ്യിൽ പിടിച്ചു അവൾ നിൽക്കുമ്പോഴാണ് അവൻ വന്നത്.. ഉടനെ ഫോൺ അവനു നൽകി അവൾ. " ഞാൻ ഭക്ഷണം എടുത്ത് വെക്കാം " അതും പറഞ്ഞു മുഖം കനപ്പിച്ചു കൊണ്ട് അവൾ പോയി. ഫോണിലെ മെസ്സേജ് കണ്ടപ്പോൾ ആണ് അവനു അവളുടെ ഭാവമാറ്റത്തിന്റെ കാര്യം മനസ്സിലായത്.. അവനു ആകെ മൂഡ് ഓഫ് ആയി. സൂര്യക്ക് ഭക്ഷണം വിളമ്പി കൊടുത്ത ശേഷം ശിവാനി മാറി നിന്നു. അത് അവനു വിഷമം ഉണ്ടാക്കി.

തിരികെ മുറിയിലേക്ക് ചെന്നപ്പോൾ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ എന്തോ നോക്കി നിൽക്കുന്ന ശിവാനിയെ കണ്ടു. പതിയെ അവളുടെ അടുത്തേക് ചെന്നു. " അത് ഞാൻ.. നിഖിലിന്റെ പ്ലാൻ ആയിരുന്നു എല്ലാം.. കുറേ കാലങ്ങൾക്ക് ശേഷം കൂട്ടുകാരെയെല്ലാം ഒരുമിച്ച് കണ്ടപ്പോൾ ഒരു ചെറിയ യാത്ര, അതിൽ കൂടുതലൊന്നും... " " അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ സൂര്യ.. " അവളൊരു നേർത്ത പുഞ്ചിരിയോടെ പറഞ്ഞു. അത് കേട്ട് അവനൽപ്പം ആശ്വാസം തോന്നി.

പ്രണയാതുരയോടെ അവൻ അവളെ നോക്കി. അവളുടെ കണ്ണുകൾ പൂർണനിലാവിലും നക്ഷത്രങ്ങളിലുമായിരുന്നു.. " നല്ല നിലാവ് ഉണ്ടല്ലേ, നമുക്കൊരു റൈഡ് പോയാലോ?? " അവൻ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. " എനിക്കെന്തോ തലവേദന പോലെ, ചിലപ്പോൾ കിടന്നാൽ മാറുവായിരിക്കും.. ഗുഡ് നൈറ്റ്‌ സൂര്യാ.. " അവൾ തന്റെ സോഫയിൽ ചെന്നു കിടന്നു. സൂര്യക്ക് നിരാശ തോന്നി അതിലേറെ സങ്കടവും.. മറുഭാഗത്തു അവളും എന്തോ ചിന്തയിലെന്ന പോലെ കണ്ണും തുറന്ന് കിടക്കുകയായിരുന്നു.......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story