സീതാ രാവണൻ🔥: ഭാഗം 14

seetharavanan

രചന: കുഞ്ചു

ശിവാനിയുടെ ഒഴിഞ്ഞു മാറ്റം അവനിൽ നേരിയ സങ്കടം ഉണ്ടാക്കി. എങ്കിലും അവളുടെ സ്നേഹത്തിൽ അവനു വിശ്വാസം ഉണ്ടായിരുന്നു. കണ്ണുകളടച്ച് പഴയ പ്രണയകാലവും ഓർത്തു അവൻ കിടന്നു. അടുത്ത ദിവസം ഓഫീസിലേക്ക് പോകാനായി തയ്യാറെടുക്കുകയാണ് സൂര്യ.. പതിവ് പോലെ വിളി തുടങ്ങി. " ശിവാനീ .. !! " ആ വിളി കാത്തിരുന്നത് പോലെ ശിവാനി മുറിയിലേക്കു കയറി വന്നു. " ആവിശ്യമുള്ളതെല്ലാം ആ ബെഡിൽ വെച്ചിട്ടുണ്ട്..

ഇനിയെന്നെ വിളിക്കാൻ നിൽക്കേണ്ട, എനിക്ക് അടുക്കളയിൽ അല്പം ജോലിയുണ്ട്.. " അവസരം കാത്ത് ഡയലോഗ് കാണാതെ പഠിച്ചു വെച്ചതു പോലെ മറുപടി നല്‌കിയിട്ട് അവൾ പോയി. സൂര്യക്ക് ഒന്നും മനസ്സിലായില്ല . ബെഡിൽ തന്റെ ഡ്രെസ് അയൺ ചെയ്തു വെച്ചിട്ടുണ്ട്. വാച്ചും പേഴ്സും ഓഫീസ് ഫൈൽസും എല്ലാം അതിനടുത്തു തന്നെ വെച്ചിട്ടുണ്ട്. ശിവാനി തന്നിൽ നിന്ന് അകലുകയാണോ..??? സൂര്യയുടെ മനസ്സിൽ ഒരു തീപ്പൊരി വീണു .

അനുവദിക്കില്ല ഞാൻ.. !! അവൻ ദേഷ്യത്തോടെ എന്തൊക്കെയോ ചിന്തിച്ചു നിന്നു. ശേഷം അവളെ വിളിച്ചു. " ശിവാനീ.... " ഒന്നല്ല, അവൾ മുറിയിൽ എത്തുന്നത് വരെ വിളിച്ചു. താഴെ അപ്പൂസിന്റെയൊപ്പം കളിച്ചു കൊണ്ടിരുന്ന ശിവാനിയുടെ ക്ഷമ നശിച്ചു തുടങ്ങി. അപ്പൂസിനെയും എടുത്തു അവൾ മുറിയിലേക്കു ചെന്നു. " ഞാൻ പറഞ്ഞതല്ലേ എന്നെ വിളിക്കണ്ടാ എന്ന്.. 😡" " പിന്നെ എന്റെ കെട്ട്യോളെ അല്ലാതെ കണ്ടവന്മാരുടെ കെട്ട്യോളെ വിളിക്കാൻ പറ്റുമോ എനിക്ക്..?? 😏"

" കഴിഞ്ഞ 6 ദിവസങ്ങളിൽ അങ്ങനെത്തന്നെ ആയിരുന്നല്ലോ.. 😒" " ഓ.. അപ്പൊ അതാണ്‌ കാര്യം, എന്റെ പൊന്ന് ശിവാനി നീ കരുതും പോലെ ഒന്നുമല്ല കാര്യങ്ങൾ.. ഞങ്ങൾ വെറുതെ പോയതാണ്. " " വെറുതെ പോയത് ആയിരുന്നോ ഞാൻ കരുതി അവിടെ പള്ളിപ്പെരുന്നാൾ കൂടാൻ പോയത് ആകുമെന്ന്.. " " ഹോ.. നിന്നോട് തർക്കിക്കാൻ ഞാനില്ല.. " " അത്ഭുതം തന്നെ.. സാധാരണ ഇങ്ങോട്ട് കേറി ഓരോ പ്രശ്നം ഉണ്ടാക്കുന്ന മനുഷ്യനാ ഇതിപ്പോ എന്ത് പറ്റി..?? 😦 "

" അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല.. നീയിങ്‌ വന്നേ, ഒരുമ്മ തന്നിട്ട് പോ.. " " ഓഹോ, അപ്പോൾ അതാണ്‌ സംഭവം.. ആ വേല നിന്റെ മനസ്സിൽ തന്നെയിരിക്കട്ടെ.. എന്റെ ദേഹത്ത് എങ്ങാനും തൊട്ടാൽ നീ വിവരമറിയും.. 😡" അപ്പോഴാണ് ഞാൻ നിലത്തിറക്കി വിട്ട അപ്പൂസ് സൂര്യയുടെ അടുത്തേക് ചെന്നു അവനെ പിടിച്ചു നിന്നത്. " ഇവനെയെന്തിനാ നീ ഈ മുറിയിലെക്ക് കയറ്റിയതു.. ഇറക്കി വിട്ടേ ഇതിനെ, ശല്യം ഓരോന്ന് വലിഞ്ഞു കേറി വന്നോളും.."

" സൂര്യാ... !!!! ഇത്രക്ക് ചീപ് ആണോ നീ..??? ഈ കുഞ്ഞിന്റെ മുഖത്ത് നോക്കി എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നു..??? ഒന്നില്ലെങ്കിലും ഇത് നിന്റെ അനിയത്തിയുടെ കൊച്ച് അല്ലേ.., ഇവനെയൊന്നു തൊട്ടുവെന്ന് കരുതി നിന്റെ കൈ ഉരുകി പോകുകയൊന്നുമില്ല.. നിന്നിലോടുന്ന രക്തത്തിന്റെ ഒരംശം തന്നെയാ ഇവന്റെ ശരീരത്തിലും ഓടുന്നത്.. നീ ഇന്ന് ഇവനോട് കാണിക്കുന്നതൊക്കെ നാളെ ഇവൻ നിന്റെ കുഞ്ഞിനോടും കാണിക്കും.. അത് മറക്കണ്ട നീ.. സൂര്യാ..

ഇവൻ കുഞ്ഞാണ്.. കുഞ്ഞുങ്ങളോടെങ്കിലും അല്പം കരുണ കാണിക്കാൻ പടിക്ക് ആദ്യം..." " ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഈ വീടിന്റെ പടിയിറങ്ങി പോകുന്നതിന് മുൻപ് വരെ ഇവന്റെ അമ്മയും എനിക്ക് കുഞ്ഞായിരുന്നു.., എന്റെ മാത്രം കുഞ്ഞനിയത്തി... !!!! " അന്നേരം സൂര്യയുടെ ഭാവം എന്തായിരുന്നുവെന്ന് ശിവാനിക്ക് മനസ്സിലാകുന്നില്ലായിരുന്നു.. ദേഷ്യം കൊണ്ട് അവന്റെ മൂക്ക് ചുവക്കുന്നത് അവൾ നിസ്സഹായതയോടെ നോക്കി നിന്നു.

സങ്കടത്തോടെ അവനെ നോക്കിനിൽക്കുന്ന അവളെ നോക്കാതെ അവൻ ബാഗും എടുത്തു മുറിക്കു പുറത്തേക് പോയി. " എന്താ അപ്പൂസെ.. നിന്റെ മാമനെ എങ്ങനെയാ ഒന്ന് മെരുക്കി എടുക്കുക.. 😥?? " ഒന്നും അറിയാതെ തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന അപ്പൂസിനെ നോക്കി അവൾ പറഞ്ഞു. @@@@@@@@@@@@@@@@@ വൈകുന്നേരം എല്ലാം കൂടെ അടുക്കളയിൽ നിന്ന് കത്തിവെക്കുന്നതിനിടയിൽ ആണ് അമ്മ അത് പറഞ്ഞത്.

ബാംഗ്ളൂരിലുള്ള അമ്മയുടെ ആങ്ങളയുടെ മോളെ കല്യാണം ആണത്രെ അടുത്ത ഞായർ.. ഒരാഴ്ച മുൻപെങ്കിലും എല്ലാരും അവിടെ എത്തിയിരിക്കണമെന്ന് അങ്കിളിന് നിർബന്ധമുണ്ട്.. എല്ലാവരെയും വിളിച്ചു ആ കാര്യം പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.. അത് കേട്ട് അഞ്ചുന് സന്തോഷമായി.. " കുറേ കാലമായി ഒരു ട്രിപ്പ്‌ ഒക്കെ പോയിട്ട് .. ഈ കല്യാണം ഞാൻ അടിച്ചു പൊളിക്കും.. " എന്നാൽ ശ്രേയയുടെ മുഖത്ത് അത്ര തെളിച്ചമില്ല.. ശിവാനി അത് ശ്രദ്ധിച്ചു.

അവിടെ വച്ച് ചോദിക്കാതെ അവർ രണ്ട് പേരും മാത്രമായപ്പോൾ ശിവാനി ശ്രേയയോട് അതിന്റെ കാരണം ചോദിച്ചു. " ചേച്ചി, ചേച്ചിക്ക് അറിയാലോ കണ്ണേട്ടൻ ഞങ്ങളോട് കാണിക്കുന്ന അവഗണന അഭിയേട്ടന് തിരിച്ചു കണ്ണേട്ടനോടും ഉണ്ട്. ഞാൻ എന്റെ വീട്ടിൽ വരുന്നതും ഇവിടെ നിൽക്കുന്നതും ഒന്നും അഭിയേട്ടന് ഇഷ്ട്ടമല്ല.. ചേച്ചി ഇവിടെ ഉണ്ട് എന്ന ഒറ്റക്കാരണത്താൽ ആണ് എന്നെ ഇങ്ങോട്ട് വിടുന്നത്. ഞാനും ദിച്ചുവും അഞ്ചുവും എല്ലാം ഒരുമിച്ച് വളർന്നവരാണ്..

ദിച്ചുന്റെ കല്യാണം കൂടണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്, പക്ഷേ അഭിയേട്ടൻ എന്നെ വിടില്ല, അതോർത്തപ്പോൾ സങ്കടം തോന്നിപ്പോയി... " " ആര് പറഞ്ഞു അവൻ നിന്നെ വിടില്ലാന്ന്..?? വെറും ഒരാഴ്ചത്തേക്ക് നിൽക്കാൻ വന്ന നീ രണ്ടാഴ്ച ഇവിടെ നിന്നിട്ടുണ്ടെങ്കിൽ ദിച്ചുന്റെ കല്യാണവും കൂടിട്ടേ പോകു.. നീ ആ ഫോൺ തന്നെ ശ്രീക്കുട്ടി.. " ശിവാനി ശ്രേയയുടെ ഫോൺ വാങ്ങി അഭിയെ വിളിച്ചു. " അഭീ.. അവളുടെ സന്തോഷവും സൗഭാഗ്യങ്ങളും എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ വന്നവളല്ലേ ശ്രേയ..

അതുകൊണ്ട് നമ്മളെകൊണ്ട് കഴിയുന്നതു പോലെ അവളെ ഹാപ്പി ആക്കണം.. അവൾക്ക് നല്ല ആഗ്രഹമുണ്ട്.. നീ സമ്മതിച്ചേക്ക്.." " ശിവാ, അവൾ പോകുന്നതിൽ എനിക്ക് ഇഷ്ട്ടക്കുറവ് ഒന്നുമില്ല.. പക്ഷേ സൂര്യ, അവൻ സമ്മതിക്കുമോ?? അവൾക്ക് അത് പിന്നീട് സങ്കടം ഉണ്ടാക്കരുത്, അത്രയേ എനിക്ക് പറയാനുള്ളു.. " " ഇല്ല അഭീ.. സൂര്യ എതിർപ്പ് ഒന്നും പറയില്ല.. പിന്നെ ഞാനും ഉണ്ടല്ലോ അവരുടെ ഒപ്പം അവളെയും കുഞ്ഞിനെയും ഞാൻ നോക്കികോളാം.. " പിന്നെ അഭി ഒന്നും പറഞ്ഞില്ല..

ശിവാനി കാര്യം ശ്രേയയെ അറിയിച്ചു. അവൾക്കും സന്തോഷമായ്.. അന്ന് രാത്രി പതിവ് പോലെ വിളിക്കുമ്പോൾ ശ്രേയ അഭിയോട് ഒരുപാട് താങ്ക്സ് പറഞ്ഞു. അവളുടെ സന്തോഷം കണ്ട് അഭിക്ക് തൃപ്തി തോന്നി. പിന്നെ സാധാരണ പോലെ അപ്പൂസിന്റെ ഉമ്മയും വാങ്ങി അവൻ ഫോൺ വെച്ച്. രാത്രി സൂര്യ വരുമ്പോൾ ശിവാനി അപ്പൂസിന് ഫുഡ് കൊടുക്കുകയായിരുന്നു.. അത് കണ്ട് സൂര്യ ഗൗരവത്തിൽ മുകളിലേക്ക് കയറിപോയി. മുകളിൽ നിന്ന് അവന്റെ വിളിയൊന്നും കേൾക്കുന്നില്ല..

സാധാരണ ഈ നേരം ആവുമ്പോഴേക്കും ഒരു അഞ്ചാറു വിളിയെങ്കിലും വരേണ്ടതാണ്. ശിവാനി ഒന്നുകൂടെ കാതോർത്തു.. ഇല്ലാ, വിളിയൊന്നും കേൾക്കുന്നില്ല.. ഇതെന്തു പറ്റി, ഇവൻ നന്നായോ.. എന്തായാലും അല്പം സമാധാനം തോന്നുന്നുണ്ട്. അവൾ അപ്പൂസിനെ തോളിൽ കിടത്തി പുറത്തെ ഗാർഡനിലൂടെ നടന്നു. അവളുടെ മൂളിപ്പാട്ടുകൾ അപ്പൂസിന്റെ നിദ്രയിലേക്ക് വഴി കാണിച്ചു. മുകളിൽ ഇതെല്ലാം കണ്ട് സൂര്യ നിൽപ്പുണ്ടായിരുന്നു..

അപ്പൂസിനെ കൊണ്ട് പോയി കിടത്തി അവൾ സൂര്യയുടെ അടുത്തേക് ചെന്നു. " സൂര്യാ ഭക്ഷണം വിളമ്പട്ടേ.. " " എനിക്ക് വേണ്ടാ.. " അവൾ ഒന്നും മിണ്ടിയില്ല.. തിരിച്ചു പോകാൻ ഒരുങ്ങിയതും സൂര്യ വീണ്ടും സംസാരിച്ചു തുടങ്ങി. " ഈ വീട്ടിൽ എനിക്കുള്ള ബന്ധങ്ങൾ മാത്രമേ നിനക്കും ഉള്ളൂ.. ഇവിടുത്തെ അംഗമായി ഞാൻ പരിഗണിച്ചവരോടു മാത്രം മതി നിന്റെ കൂട്ടുകൂടൽ.. എന്റെ എണ്ണത്തിൽ പെടാത്ത രണ്ടെണ്ണം കുറച്ചു നാളായി ഈ വീട്ടിൽ കഴിയുന്നുണ്ട്, അവരോട് എനിക്കില്ലാത്ത ഒരു അടുപ്പവും നിനക്കും വേണ്ടാ..

ആ കൊച്ചുമായുള്ള നിന്റെ കളി കുറച്ചേക്കണം.. പിന്നെ ഒരു കാര്യം കൂടി, നാളെത്തന്നെ അവരെ ഇവിടുന്ന് പറഞ്ഞയച്ചിരിക്കണം.. " " ക്ഷമിക്കണം അല്പം ബുദ്ധിമുട്ട് ഉണ്ട്.. 😒" അവളുടെ മറുപടി കേട്ട് അവൻ അവളെ തറപ്പിച്ചു നോക്കി. " നിന്നെപ്പോലെ ഉള്ളവരെയും ഇല്ലാത്തവരെയും വേർതിരിച്ചു കാണാൻ ഞാൻ പഠിച്ചിട്ടില്ല സൂര്യാ.. പിന്നെ അനാവശ്യ പ്രശ്നങ്ങളുടെ പേരിൽ ബന്ധങ്ങളെ മുറിച്ചു കളയാനും എനിക്ക് കഴിയില്ല.

നിന്റെ അംഗത്വ പട്ടികയിൽ പെടാത്ത രണ്ട് പേര് ഈ വീട്ടിൽ താമസിക്കുന്നുണ്ടല്ലോ, എന്റെ ചേട്ടന്റെ ഭാര്യയും കുഞ്ഞും ആണത്.. അതിന്റെ സ്നേഹവും സിമ്പതിയുമൊക്കെ എനിക്ക് അവരോട് ഉണ്ടാകും.. എന്റെ നാത്തൂനെയും കുഞ്ഞിനെയും ഇഷ്ട്ടപ്പെടാൻ എനിക്ക് എന്റെ ഭർത്താവിന്റെ സമ്മതം ആവിശ്യമില്ല, ശ്രേയയെ ഒഴിവാക്കിയത് പോലെ നിന്റെ മനസ്സിൽ നിന്ന് എന്നെയും ഒഴിവാക്കിയതല്ലേ നീ.. അത് കൊണ്ട് എനിക്ക് അവരൊക്കെയെ ഉണ്ടാകു എന്നും കൂടെ..

അങ്ങനെയുള്ള അവരെ ഒഴിവാക്കാൻ എനിക്ക് അല്പം ബുദ്ധിമുട്ട് ഉണ്ട്.. " അത് പറഞ്ഞു കഴിഞ്ഞതും സൂര്യയുടെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു . ആ അടി അവൾ പ്രതീക്ഷിച്ചിരുന്നില്ല.. നിയന്ത്രണം വിട്ട് അവളുടെ നെറ്റി വാർഡ്രോബിന്റെ അറ്റത്തു ചെന്നു മുട്ടി മുറിഞ്ഞു. ആ മുറിവിൽ നിന്ന് ഒഴുകിയ രക്തത്തുള്ളികൾ വിരല്കൊണ്ട് ഒപ്പിയെടുത്തു അവൾ.. ഒരുപാട് സങ്കടം തോന്നി അവൾക്ക്. സൂര്യയും ആകെ വല്ലാതായി ഇതൊന്നും അവൻ പ്രതീക്ഷിച്ചതല്ലാ..

അവളെ ഒരിക്കലും അടിക്കണമെന്ന് കരുതിയതല്ലാ, പക്ഷേ ആ സമയം കയ്യിനു നിയന്ത്രണം നഷ്ട്ടമായി.. "ശിവാനി.. ഞാൻ.. " കണ്ണും നിറച്ചു നിൽക്കുന്ന അവളെ കണ്ട് സങ്കടത്തോടെ അവളുടെ മുറിവിലേക്ക് നോക്കി അവൻ അടുത്തേക് ചെന്നതും അവൾ പിറകോട്ടു നീങ്ങി. " വേണ്ട സൂര്യാ.. കുറച്ചു നേരമായിരുന്നെങ്കിലും നീ കാണിച്ച സ്നേഹവും അടുപ്പവുമെല്ലാം നിന്നിലെ മാറ്റത്തിന്റെ തുടക്കമാണെന്ന് കരുതി ഞാൻ.. പക്ഷേ എനിക്ക് തെറ്റി,, ദരിദ്രവാസി പെണ്ണ് എന്നും ദരിദ്രവാസി തന്നെയാ..

നിന്റെ സ്നേഹം നേടാനുള്ള അർഹതയൊന്നും എനിക്കില്ല.. " ശബ്ദം ഇടറുമ്പോഴും കണ്ണ് നിറഞ്ഞൊഴുകുമ്പോഴും അവൾ പിടിച്ചു നിന്നു.. അവനെ വകവെക്കാതെ മുറിക്കു പുറത്തേക്ക് വന്നു വാ പൊത്തി കരഞ്ഞു അവൾ.. ഇങ്ങനെ മോഹിപ്പിച്ചു പരീക്ഷിക്കുന്നതെന്തിനാണ് ഈശ്വരാ..??? ഇതിനു മാത്രം പാപം ചെയ്തു കൂട്ടിയിട്ടുണ്ടോ ഞാൻ..??? രാത്രി ഏറെയായിട്ടും ശിവാനി തിരിച്ചു മുറിയിലേക്ക് വന്നില്ല.. സൂര്യ അവളെ തിരക്കി പുറത്തേക് ചെന്നു. താഴെ എല്ലാവരും കിടന്നിട്ടുണ്ട്. ബാൽക്കണിയിലും അവളില്ല,

അവസാനം സൂര്യ ശ്രേയയുടെ മുറിയുടെ അടുത്തു ചെന്നു പതിയെ വാതിൽ തുറന്ന് നോക്കി. ശ്രേയയോടോപ്പം ബെഡിൽ അപ്പൂസിനെയും കെട്ടിപിടിച്ചു ഒരു അറ്റത്തു കിടക്കുന്ന ശിവാനിയെ അവൻ ഒന്ന് നോക്കി. പിന്നെ വാതിൽ ചാരി തിരികെ മുറിയിലേക്ക് തന്നെ വന്നു കിടന്നു. ഉറക്കം വരുന്നില്ല.. എന്നാലും എന്തിനായിരുന്നു താൻ അവളെ തല്ലിയത്..?? അവൾ പറഞ്ഞതെല്ലാം ശെരിയായിരുന്നു.. എന്നിട്ടും താൻ അവളെ തല്ലി..

പാവം ഇങ്ങനെയൊക്കെ വേദനിപ്പിച്ചിട്ടും അവൾ സഹിച്ചു നിൽക്കുന്നുണ്ടല്ലോ.. മനസ്സിന് വല്ലാതെ ഭാരം കൂടുന്നതായി തോന്നി അവനു. പിറ്റേന്ന് രാവിലെ ഓഫീസിൽ പോകുന്നതിന് മുൻപ് അവൻ ശിവാനിയെ അവിടെയെല്ലാം തിരഞ്ഞുവെങ്കിലും കണ്ടില്ല . " അമ്മേ, അവളെവിടെ?? " " ആര്..?? " അമ്മയുടെ ശബ്ദം കനത്തിട്ടുണ്ടായിരുന്നു. " ശിവാനി.. അല്ലാതാര് " " നിന്റെ കൂടെയല്ലേ രാത്രി അവൾ കിടന്നത്. പിന്നെന്തിനാ എന്നോട് ചോദിക്കുന്നതു.. "

" അമ്മേ തമാശ വിട് കാര്യം പറയ്യ്.." " ഞാൻ എന്ത് തമാശയാ കണ്ണാ പറഞ്ഞെ..?? അവൾ നിന്റെ ഭാര്യയാണ് എന്ന് മറന്നാലും അവളൊരു മനുഷ്യസ്ത്രീയാണെന്നതു മറക്കേണ്ട നീ.. " അമ്മയുടെ വാക്കുകൾ കേട്ട് അവൻ ഒന്നും മിണ്ടിയില്ല.. എന്തൊരു അവസ്ഥയാണിത്.. !!!!!! ദിവസങ്ങൾ മാറ്റമില്ലാതെ കടന്ന് പോയി. ശിവാനിക്കും സൂര്യക്കും ഇടയിലുള്ള വിള്ളൽ കൂടുക എന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.

അങ്ങനെ കാത്തിരുന്ന ദിച്ചുവിന്റെ കല്യാണനാൾ വന്നടുത്തു. ഒരാഴ്ച മുന്ന് തന്നെ വീട്ടിൽ എല്ലാവരും ബാംഗ്ലൂരിലേക് കല്യാണത്തിനു പോകാൻ തയ്യാർ എടുത്തു.. അഞ്ചുവും ശ്രേയയും ശിവാനിയും നല്ല ഉത്സാഹത്തിലായിരുന്നു.. മൂന്ന് പേരും ട്രിപ്പ് എങ്ങനെയെങ്കിലും അടിപൊളി ആക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചു. പോകുന്നതിന്റെ തലേന്ന് എല്ലാവരും കാര്യമായ പാക്കിങ്ങിൽ ആണ്.. ശിവാനി തന്റെ വാർഡ്രോബിലുള്ള സാരികളെല്ലാം പുറത്തെടുത്തു

അതിൽ നിന്ന് കല്യാണത്തിന് ഇടാൻ കൊള്ളാം എന്ന് തോന്നിയ ഒരു സാരി എടുത്തു മാറ്റി വെച്ചു. താഴെ അമ്മ വഴിച്ചിലവിനുള്ള പലഹാരം ഉണ്ടാക്കുന്ന തിരക്കിലാണ്. ശിവാനിയും അമ്മയെ സഹായിക്കാൻ കൂടി. പുലർച്ചെയാണ് പോകുന്നത്. അമ്മയുടെ അനിയത്തിയും കുടുംബവും ഉണ്ട് കൂടെ.. എല്ലാം തകൃതിയായി നടന്നു കൊണ്ടിരിക്കെയാണ് സൂര്യ വന്നു കയറിയത്.. അവൻ മുകളിലേക്കു കയറി പോയതും ശിവാനിയും പിറകെ ചെന്നു. "

സൂര്യാ നിന്റെ ഏതൊക്കെ ഡ്രസ്സ്‌ എടുക്കണം.? " " എന്തിന്..?? " " നാളെയല്ലേ എല്ലാരും ബാംഗ്ളൂരിലേക്ക് പോകുന്നത്.. " അതിനു അവൻ ഒന്നും പറയാതെ താഴേക്ക് ചെന്നു . ചോർ കഴിക്കാനായി ഇരുന്നു. ശിവാനി അവനു ചോർ വിളമ്പി കൊടുക്കുകയായിരുന്നു.. " നാളെ ബാംഗ്‌ളൂർക്ക് നീ പോകേണ്ട.. എനിക്ക് മറ്റന്നാൾ ഓഫീസിൽ മീറ്റിംഗ് ഉണ്ട്. അത്കൊണ്ട് നീയിവിടെ നിന്നേ പറ്റു.. " എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ അവൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പോയി.

അമ്മയും അഞ്ചുവും ശ്രേയയും പരസ്പരം മുഖത്തോട് മുഖം നോക്കി. ശിവാനിക്ക് എന്തോ പോലെയായി. ഇതൊരിക്കലും സൂര്യയിൽ നിന്ന് പ്രതീക്ഷിച്ചില്ല.. തന്നെ സങ്കടത്തോടെ നോക്കി നിൽക്കുന്ന അമ്മയെയും ശ്രേയയെയും അഞ്ചുനേയും നോക്കി അവളൊന്നു ചിരിക്കാൻ ശ്രമിച്ചു. " ശിവേച്ചി ഇല്ലെങ്കിൽ ഞാനും പോകുന്നില്ല.. " ശ്രേയ ദേഷ്യം പിടിച്ചിരുന്നു. " നിങ്ങൾ ഇല്ലാതെ പിന്നെ ഞാൻ എന്തിനാ പോണേ..?? " അഞ്ചുവും സോഫയിൽ ചെന്നിരുന്നു..

" അത് വേണ്ടാ.. നിങ്ങൾ ഒത്തിരി ആഗ്രഹിച്ചതല്ലേ.. നിങ്ങൾ പോയിട്ട് വാ.. സൂര്യക്ക് തിരക്കായത് കൊണ്ടല്ലേ, ഈ തിരക്കെല്ലാം കഴിഞ്ഞിട്ട് ഒരു ദിവസം ഞാനും സൂര്യയും കൂടെ പോയി കണ്ടോളാം ദിച്ചുനെ.. നിങ്ങൾ ചെന്നു കിടന്നോളു.. നേരത്തേ എഴുന്നേൽക്കേണ്ടതല്ലേ.. " ശിവാനി അവരെ മുറിയിലാക്കി അവളുടെ മുറിയിലേക്കു ചെന്നു. സൂര്യ ലാപ്പിൽ എന്തോ തിരക്കിട്ട ജോലിയിൽ ആണ്.

അവനെ ഗൗനിക്കാതെ അവൾ മുറിയിലെ ബാൽക്കണിയിലേക്ക് ചെന്ന് പുറത്തേക്കും നോക്കി നിന്നു. അങ്ങനെ നിൽക്കുമ്പോൾ തന്റെ പുറകിൽ സൂര്യയുടെ സാമീപ്യം അവൾക്ക് അനുഭവപ്പെട്ടു. അവന്റെ കൈകൾ തന്റെ അരയിൽ വട്ടം ചുറ്റി പിടിക്കുന്നതും അവന്റെ മുഖം തന്റെ തോളിൽ അമരുന്നതും അവൾ അറിഞ്ഞു.. ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി പിടിച്ചവൾ.. അടുത്ത നിമിഷം അവന്റെ കൈകൾ വേർപെടുത്തി അവനെ പിറകിലേക് തള്ളിയിട്ടു അവൾ........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story