സീതാ രാവണൻ🔥: ഭാഗം 15

seetharavanan

രചന: കുഞ്ചു

പെട്ടെന്നുള്ള അവളുടെ തള്ളിൽ അവനൊന്നു പതറികൊണ്ട് അവളെ നോക്കി. " എന്നെ തൊട്ടാലുണ്ടല്ലോ നിന്നെ ഞാൻ താഴേക്ക് തള്ളിയിട്ടു കൊല്ലും.... " " അമ്പടി.. എന്നെ കൊല്ലാൻ മാത്രം വളർന്നോ നീ.. എങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം.. ഇന്ന് നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തരും ഞാൻ.. ബി റെഡി ഫോർ ഇറ്റ് ശിവാനി.. " സൂര്യ പതിയെ ഡ്രെസ്സിന്റെ കയ്യ് മുകളിലേക്ക് കയറ്റി വെച്ച്, ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക് നടന്നു. " സൂര്യാ വേണ്ടാ.. എനിക്ക് ദേഷ്യം വരുന്നുണ്ടേ.. " " കുറേ കാലമായി നിന്റെ ദേഷ്യമൊക്കെ കണ്ടിട്ട്.. ഇന്ന് അത് കാണാൻ പറ്റുമല്ലോ.. " " ഹും.. തന്നോട് ഇതൊക്കെ പറയുന്ന എന്നെ വേണം തല്ലാൻ.. തനിക്ക് പ്രാന്ത് ആണെടോ.. !!! "

ദേഷ്യത്തിൽ അവനെ തള്ളി മാറ്റി കൊണ്ട് ശിവാനി പുറത്തേക്ക് പോയി.. പോകുന്ന പോക്കിൽ മുറി പുറത്തു നിന്ന് പൂട്ടുകയും ചെയ്തു. സൂര്യ അവളുടെ പിറകെ ഓടി ചെന്നു കതക് തുറക്കാൻ നോക്കിയപ്പോളാണ് പുറത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നത് മനസ്സിലായതു.. " ശിവാനി വാതിൽ തുറക്ക്.. " " എന്നിട്ടെന്തിനാ, എന്റെ പുറകെ വന്നു എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കാനല്ലേ.. തുറക്കില്ല ഞാൻ.. " " ഡി എനിക്ക് ദേഷ്യം വരുന്നുണ്ട്.. മര്യാദക്ക് തുറക്കുന്നുണ്ടോ നീ.. " " ഇല്ലാ... !!! ഒരു ദിവസം പട്ടിണി കിടക്കുന്നതിന്റെ സുഖം നിങ്ങളും കൂടെ അറിഞ്ഞോളു ഭർത്താവേ.. " എത്രയൊക്കെ മുട്ടി വിളിച്ചിട്ടും അവൾ വാതിൽ തുറക്കാതെയായപ്പോൾ അവൻ ആ ശ്രമവും ഉപേക്ഷിച്ചു..

ഫോൺ എടുത്തു നിഖിലിനു ഡയൽ ചെയ്തു. " എടാ ഞാനാടാ.. ഞാൻ ലോക്ക് ആയടാ.. " കമ്മട്ടിപ്പാടം സ്റ്റൈലിലുള്ള സൂര്യയുടെ സംസാരം കേട്ട് നിഖിൽ വാ പൊളിച്ചു. " അളിയാ നീ എന്ത് തേങ്ങയാ പറയുന്നെ..?? " " എടാ ഊളെ.., നിന്റെ കോപ്പിലെ ഐഡിയ കാരണം മനുഷ്യനു അവളെ കാണാനുള്ള അവസരം കൂടെ ഇല്ലാതായി.. അവളെന്നെ മുറിയിൽ പൂട്ടിയിട്ടെടാ.. " " ഏഹ്..?? അതിനു മാത്രം എന്ത് വൃത്തികേട് ആണ് നീ അവളോട് കാണിച്ചതു..?? "

" അയ്യേ .. ഞാൻ അതിനൊന്നും കാണിച്ചില്ല.. കാണിക്കാൻ നിന്നപ്പോഴേക്കും അവൾ എന്നെ തള്ളിയിട്ട് ഓടി കളഞ്ഞു.😒" " ചെ, നശിപ്പിച്ചു.. എടാ അലവലാതി നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ ആക്രാന്തം കാണിക്കരുതെന്ന്.. " " ഓ, അവളോടുള്ള മുടിഞ്ഞ പ്രേമം പെട്ടെന്ന് ഒരുമിച്ച് പുറത്തു ചാടിയപ്പോൾ അങ്ങനെ സംഭവിച്ചു പോയി.. തത്കാലം നീ ഒരു വഴി പറഞ്ഞു താ " " ഞാൻ നോക്കിയിട്ട് ഇനി ഒരു വഴിയെ ഉള്ളൂ.. " " എന്താടാ അത്..?? 😃"

" അതെന്താന്ന് ഇപ്പോൾ കിടന്ന് ഉറങ്ങിയിട്ട് നാളെ ആലോചിച്ചു പറഞ്ഞു തരാം.. 😁" " പോടാ.. @##$$% മോനെ.. 😠" സൂര്യ ഫോൺ വെച്ച് ബെഡിലേക്ക് വീണു. പിൽലോയും കെട്ടിപിടിച്ചു ശിവാനിയെ ഓർത്തു കിടന്നു. പുലർച്ചെ എല്ലാവരും പോകാൻ തയ്യാറെടുത്തു. ശിവാനിയും അവരെ സഹായിച്ചു. അഞ്ചു മണിക്ക് മുൻപ് തന്നെ അമ്മാവനും കുടുംബവും എത്തി. ശിവാനി വരാത്തതിൽ അമ്മാവനടക്കം എല്ലാവരും സങ്കടം പറഞ്ഞെങ്കിലും അവൾ ഒഴിഞ്ഞു മാറി. സൂര്യ അപ്പോഴും നല്ല ഉറക്കിൽ തന്നെയായിരുന്നു.

എല്ലാവരും പോകുന്നത് ശിവാനി നോക്കി നിന്നു. അവൾക്ക് നല്ല രീതിയിൽ സങ്കടം തോന്നി. എങ്കിലും അതെല്ലാം മറന്ന് അവൾ ബ്രേക്ക്‌ ഫാസ്റ്റ് തയ്യാറാക്കി. ഏഴു മണി ആയപ്പോൾ സൂര്യയുടെ മുറിയിലേക്കു ചെന്ന്. ഇന്നലെ കതക് ലോക്ക് ആക്കി വന്നതാണ്. പിന്നെ ഇതുവരെ ആ വഴിക്ക് പോയിട്ടില്ല. അവൻ അതിനുള്ളിൽ തന്നെയുണ്ടോ അതോ ചാടിപോയോ എന്ന് ആർക്കറിയാം.. വാതിൽ തുറന്ന് പതിയെ തല അകത്തേക്ക് ഇട്ടു നോക്കി. ബെഡിൽ പില്ലോയും കെട്ടിപിടിച്ചു കിടക്കുന്ന അവനെ കണ്ട് അവളൊന്നു ശ്വാസം വിട്ടു.

" ഭാഗ്യം.. ഇതിനുള്ളിൽ തന്നെയുണ്ട്.. ഞാൻ കരുതി വിൻഡോയുടെ ഗ്ലാസ് എങ്ങാനും തല്ലിപൊളിച്ചു എന്റെ പിറകെ വരുമെന്ന്.. 😏" അവൾ പതിയെ അവന്റെ അടുത്തേക് ചെന്ന്. നല്ല ഉറക്കിലാണ് അവൻ. " സൂര്യാ.. എഴുന്നേറ്റെ.. സമയം ഏഴു മണി കഴിഞ്ഞുട്ടൊ.. നിനക്ക് ഓഫീസിൽ മീറ്റിംഗ് ഉള്ളതല്ലേ.. വേഗം എഴുന്നേൽക്കാൻ നോക്ക് ഞാൻ കോഫീ കൊണ്ട് വരാം " അവനെ തട്ടിയുണർത്തികൊണ്ട് അവൾ കോഫീ എടുക്കാൻ പോയി. കോഫീയുമായി വന്നപ്പോൾ അവൻ എഴുന്നേറ്റിട്ടില്ല.. വീണ്ടും അവനെ തട്ടിവിളിച്ചുണർത്തി അവൾ. എങ്കിലും അവൻ വീണ്ടും ഉറക്കചടവോടെ ചുരുണ്ടു കിടന്നു.

" കൊഞ്ചാൻ നിൽക്കാതെ എഴുന്നേറ്റു പോകാൻ നോക്ക് സൂര്യാ.. നിനക്കല്ലേ എന്തോ വലിയ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞത്.. ഞാനിനി വിളിക്കാൻ വരില്ലാട്ടൊ.. പറഞ്ഞില്ലെന്നു വേണ്ടാ.. " അവൾ ദേഷ്യത്തോടെ കോഫീ ടേബിളിൽ വെച്ചിട്ട് താഴേക്കു പോയി. അടുക്കളയിൽ തിരക്കിട്ടു പണിയെടുക്കുന്നതിനിടയിലാണ് തന്റെ അരക്കെട്ടിൽ രണ്ട് കൈകൾ വന്നു മുറുകുന്നതറിഞ്ഞത്. ഞൊടിയിടയിൽ അവൾ തിരിയാൻ നോക്കിയിട്ടും സാധിക്കുന്നില്ല.. അവൻ അവളെ ഇറുകെ പിടിച്ചു അവളുടെ തോളിൽ തല ചായ്ച്ച് കിടക്കുകയാണ്. " സൂര്യാ, മാറി നിക്ക്.. 😠" " മ്മ്മ്.. ശിവാനി തണുക്കുന്നു.. 😇" അവളെ ഒന്നുകൂടെ കെട്ടിപിടിച്ചു കൊണ്ട് അവൻ അവളിലേക്ക് അടുത്തു കൊണ്ട് മറുപടി നൽകി.

" സൂര്യാ, എനിക്ക് ദേഷ്യം വരുന്നുണ്ട്.. മാറി നിന്നേ.. " " മ്മ്മ്മ്.. ശിവാനീ... " ഒന്ന് കുറുകി കൊണ്ട് അവൻ കൊഞ്ചി. അവൾ ദേഷ്യം കൊണ്ട് കലിതുള്ളി. സകല ശക്തിയും എടുത്തു കൈ മുട്ട് കൊണ്ട് പിറകിലേക്ക് ആഞ്ഞു ഒരു കുത്ത് കൊടുത്ത്. അതവന്റെ രിബ്സിലേക്ക് തട്ടി, അവൻ വേദനയിൽ അവളിൽ നിന്ന് പിടിവിട്ടു, വേദന കൊണ്ട് കുനിഞ്ഞിരുന്നു പോയി അവൻ . " ഹൌ... എന്ത് ഇടിയാടി കുരിപ്പേ ഇടിച്ചതു.. എന്റെ വാരിയെല്ലെല്ലാം തകർന്നെന്നാ തോന്നുന്നതു.. 😖" " കണക്കായി പോയി.. കാണുന്നവരെയൊക്കെ കേറി പിടിക്കാൻ നിന്നാൽ ഇങ്ങനെ ഉണ്ടാകും.😡" " പോടീ ദ്രോഹി.. ഞാൻ എന്റെ പെണ്ണുമ്പിള്ളയെയല്ലേ പിടിച്ചതു..😩"

" ആണോ.. അങ്ങനെയൊരു ലേബൽ എനിക്കിതുവരെ തന്നിട്ടില്ലല്ലോ നീ.. 😏" " നോക്ക് ശിവാനി.. ഞാൻ.. ഞാനിപ്പോ പഴയതു പോലെയല്ല.. എനിക്ക് ഇപ്പോൾ ശെരിക്കും നിന്നേ ഒരുപാട് ഇ...😐" " നിർത്തു സൂര്യാ.. ഇഷ്ട്ടമാണ് എന്നാണ് പറയാൻ വരുന്നതെങ്കിൽ വേണ്ടാ.. നീ എന്നൊക്കെ എന്നോട് ആ വാക്ക് പറഞ്ഞിട്ടുണ്ടോ അന്നൊക്കെ എനിക്ക് സങ്കടങ്ങൾ മാത്രമേ വന്നിട്ടുള്ളൂ.. ഇനിയും വിഡ്ഢി ആവാൻ എനിക്ക് വയ്യ .. നീ ഫ്രഷ് ആയി ഓഫീസിൽ പോകാൻ നോക്ക്.. എനിക്ക് വേറെ പണിയുണ്ട്.. 😡😒" " ശിവാനി സത്യമായും ഞാൻ.. " " മിണ്ടരുത് എന്നല്ലേ പറഞ്ഞത്.. ചെല്ല്.. ചെന്നു റെഡി ആവ്..." " ഇല്ല.. ഞാനിന്ന് ലീവ് ആണ്.. "

" ലീവോ..?? നിനക്കിന്നു എന്തോ ഒഫീഷ്യൽ മീറ്റിംഗ് ഉണ്ടെന്നല്ലെ പറഞ്ഞത്.. " " അത് ഞാൻ വെറുതെ പറഞ്ഞതാ.. നീയും അവരോടൊപ്പം ബാംഗ്ലൂറിലേക്ക് പോകാതിരിക്കാൻ വേണ്ടി.. " ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു നിന്നവൾ.. " ശിവാനി, നിന്നോടൊന്നു ഒറ്റക്ക് സംസാരിക്കാൻ വേണ്ടി " " ഒറ്റക്ക് സംസാരിക്കാൻ വേണ്ടിയോ അതോ ഒറ്റപ്പെടുത്താൻ വേണ്ടിയോ..??? എന്തിനാ സൂര്യാ എന്നോട് ഇങ്ങനെയൊക്കെ ചെയ്യുന്നത്..?? ചെറിയ കാര്യങ്ങൾ പോലും എനിക്ക് ഒത്തിരി സന്തോഷം നൽകുമെന്ന് നിനക്കറിയാം അതുകൊണ്ടല്ലെ ഒരുപാട് ആശ നല്‌കിയിട്ട് അവസാനനിമിഷം വെച്ച് എല്ലാം നശിപ്പിക്കുന്നത് നീ..

എങ്ങനെയൊക്കെ എന്നെ വേദനിപ്പിക്കാമോ അതെല്ലാം നീ ചെയ്യുന്നുണ്ട്.. പുതിയ നാടകം നന്നായിട്ടുണ്ട് സൂര്യാ... തീർച്ചയായും ഇതൊരു സിനിമ ആയിരുന്നെങ്കിൽ നിന്റെ പെർഫോമൻസിന് നല്ല കയ്യടി തന്നെ കിട്ടുമായിരുന്നു.. " " ശിവാനി.. " " പ്ലീസ് സൂര്യാ.. എന്നെ അങ്ങനെ വിളിക്കല്ലേ.. നിന്റെ വിളി കേൾക്കുമ്പോൾ എനിക്ക് എന്തോ പോലെ ആകുന്നു.. ഒരിത്തിരി ദയ കാണിചൂടെ നിനക്ക് എന്നോട്.. ദൈവത്തെ ഓർത്തു എന്നെ എത്ര വേദനിപ്പിച്ചാലും ഇല്ലാത്ത സ്നേഹം കാണിക്കല്ലേ.. വെറുത്തു പോവുകയാണ് ഞാൻ നിന്നേ.. 😥" സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നപ്പോൾ അവളുടെ നിയന്ത്രണം നഷ്ട്ടമായി..

വാ പൊത്തി കരഞ്ഞു കൊണ്ടവൾ അവൾ പുറത്തേക് ഓടി. സൂര്യയുടെ മുഖം ആദ്യമായി കുറ്റബോധത്താൽ താഴ്ന്നു. മുറിയിൽ ശൂന്യമായി ഇരിക്കുമ്പോലാണ് നിഖിലിന്റെ കാൾ വന്നത്. " അളിയാ അവള് അലിഞ്ഞോടാ.. " " ഇല്ലടാ.. " " എന്താടാ നിന്റെ സൗണ്ടിൽ ഒരു വ്യത്യാസം..?? സെഡ് മൂഡ് ആണോ മോനൂസെ.. " " ഞാൻ പിന്നെ വിളിക്കാം നിഖിലേ " "അളിയാ കട്ട്‌ ചെയ്യല്ലേ.. എന്താടാ സീൻ.. അവളെ കാര്യം പറഞ്ഞു മനസ്സിലാക്കിയില്ലേ നീ.. " " അതൊന്നും നടക്കില്ലടാ.. ഇത്രയും കാലം അവളെ വേദനിപ്പിച്ചിട്ട് പെട്ടെന്ന് അവളെ സ്നേഹിക്കാൻ ചെന്നാൽ അവൾ എങ്ങനെ വിശ്വസിക്കാനാ.. !! അവൾ പറഞ്ഞത് തന്നെയാ ശെരി.

ഞാൻ അവളെ സ്നേഹിക്കാൻ നോക്കുന്തോറും അവൾക്ക് സങ്കടങ്ങൾ കൂടുകയാണ്.. എടാ, ഞാൻ കുറച്ചു ദിവസം എങ്ങോട്ടെങ്കിലും മാറി നിന്നാലോ.. എന്റെ പ്രെസെന്റ്സ് അവൾക്ക് ഒരുപാട് ഇറിറ്റെറ്റ് ആവുന്നുണ്ട്.. കുറച്ചു ദിവസമെങ്കിലും അവളൊന്നു ഹാപ്പി ആവട്ടെ.. " " എടാ നീ എന്തായി പറയുന്നേ..?? " " അല്ലാതെ പിന്നെ ഞാൻ എന്താടാ ചെയ്യാ..?? ഇപ്പൊ തോന്നുന്നു അവളെയും അമ്മയുടെ കൂടെ ബാംഗ്ലൂരിലേക്ക് പറഞ്ഞയച്ചാൽ മതിയായിരുന്നു എന്ന്.. അവളോടുള്ള പ്രശ്നമൊക്കെ സോൾവ് ആക്കിയിട്ട് ഒരുമിച്ച് പോകാമെന്നു കരുതിയാ കള്ളം പറഞ്ഞു അവളെ ഇവിടെ പിടിച്ചു നിർത്തിയത്.. പക്ഷേ ഇപ്പൊ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു.. കോപ്പ്.. !! "

" നീ ഡിസ്റ്റർബ് ആവാതെ, ഞാൻ അവളോട് ഒന്ന് സംസാരിച്ചു നോക്കട്ടെ.. " " വേണ്ടെടാ.. അവളുടെ ഉള്ളിൽ എനിക്ക് ഇത്രയും ബാഡ് ഇമേജ് ഉണ്ടാക്കിയത് ഞാനല്ലേ, അതിനി മറ്റാരേകൊണ്ടും തിരുത്താൻ കഴിയില്ല.. അനുഭവത്തോളം വരില്ലല്ലോ കേട്ട് കേൾവി.. നീ വെച്ചോ.. ഞാൻ പിന്നെ വിളിക്കാം.. " മനസ്സിന് വല്ലാത്ത ഭാരം പോലെ.. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഫീൽ.. പഴയ സൂര്യയിൽ നിന്ന് താൻ പൂർണമായും മാറി എന്നതിന്റെ തെളിവ് ആണോ ഇത്..???? അവൻ പുറത്തേക്കും നോക്കി ഇരുന്നു. പെട്ടെന്ന് എന്തോ ഓർത്ത പോൽ വേഗം റെഡിയായി ബാഗും എടുത്തിറങ്ങി. മുറ്റത്തു ശിവാനി ചെടി നനക്കുകയായിരുന്നു.

" എന്താ ശിവാനി, നീ കല്യാണത്തിന് പോയില്ലേ..?? " "അയൽവാസി എന്നൊരു ദാരിദ്രവാസി രാവിലെ തന്നെ കുടുംബം കലക്കാനായി കുറ്റിയും പറിച്ചു ഇറങ്ങിയിട്ടുണ്ടല്ലോ.. " അത് കേട്ട് ശിവാനി മനസ്സിൽ ചിന്തിച്ചു. " ഇല്ല രേഖ ചേച്ചി.., കണ്ണേട്ടനു ഓഫീസിൽ മീറ്റിംഗ് ഉണ്ട്.. ഒഴിവാക്കാൻ കഴിയില്ലല്ലോ കോടികളുടെ ബിസിനസ് അല്ലേ 😏" കുറച്ചു കുശുമ്പ് കൂടട്ടെ എന്ന് കരുതി ശിവാനി മനഃപൂർവം ഒരു ഡോസ് കൊടുത്ത്. " ആ ശെരിയാ.. " ചമ്മിയാ രൂപത്തിൽ മറുപടി നൽകി കൊണ്ട് ആ തല മതിലിനുള്ളിൽ അപ്രത്യക്ഷമായി. " അതാണ്‌.. കിട്ടേണ്ടതു കിട്ടിയപ്പോൾ അവര് പോയി.. രാവിലെ തന്നെ ന്യൂസ്‌ പിടിക്കാൻ ഇറങ്ങിയെക്കുവാ പെണ്ണുമ്പിള്ള.. 😡"

ശിവാനി പതിയെ പറഞ്ഞു. അപ്പോഴാണ് ഡ്രെസ് മാറി സൂര്യ വരുന്നത് കണ്ടത്. " ഇന്ന് ഓഫിസിൽ പോകുന്നില്ല എന്ന് പറഞ്ഞിട്ട് എങ്ങോട്ടാണ് പോകുന്നതാവോ ..?? " അവനെ നോക്കി അവൾ ആത്മഗദം നടത്തി. " ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ലല്ലോ.. " അവളെ മൈൻഡ് ചെയ്യാതെ പോകുന്ന അവനെ നോക്കി അവൾ വിളിച്ചു ചോദിച്ചു. " വന്നിട്ട് കഴിക്കാം " മുഖത്ത് നോക്കാതെ മറുപടി നൽകി അവൻ പോയി. ഉച്ചയോടെയാണ് അവൻ വന്നത്. വന്നതും ഫ്രഷ് ആയി ഭക്ഷണം കഴിച്ചു. ശിവാനിയോട് മിണ്ടണമെന്ന് ഉണ്ടെങ്കിലും അതിനുള്ള ധൈര്യം വരുന്നില്ല.. ഒന്ന് ധൈര്യം കിട്ടാൻ വേണ്ടി ടെറസിന്റെ മുകളിൽ പോയി രണ്ട് സിഗരറ്റ് ആഞ്ഞു വലിച്ചു വിട്ടു.

പെട്ടെന്ന് അവൾ അലക്കിയ തുണിയും കൊണ്ട് അങ്ങോട്ട് വന്നത് കണ്ട് അവൻ വേഗം സിഗരറ്റ് ഒരിടത്തേക്ക് മാറ്റി വെച്ചു. അവനെ മൈൻഡ് ചെയ്യാതെ അവൾ തുണി വിരിച്ചിട്ടിട്ട് താഴേക്ക് പോയി. അവൻ വീണ്ടും താഴേക്ക് പോയി നിഖിലിനെ വിളിച്ചു. " അളിയാ, നീ അവളുടെ കൂടെ നിന്ന് അവളെ എല്ലാത്തിലും ഹെല്പ് ചെയ്യ്.. അങ്ങനെ അവളുടെ ദേഷ്യം ഇല്ലാതാക്കാൻ നോക്ക്.. " " ഓക്കേ മുത്തേ.. " അവന്റെ ഐഡിയ മനസാൽ വരിച്ച് മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോളാണ് പുറത്തു മഴ പെയ്യുന്ന ശബ്ദം.. " വേനൽമഴയാണെന്ന് തോന്നുന്നു. ഹാ എന്റെ പെണ്ണുമ്പിള്ള നല്ല മൂഡിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു റൊമാൻസിന് വകയുണ്ടായിരുന്നു.. 😔"

ജനലിലൂടെ പുറത്തേക്കും നോക്കി നിന്ന് അവൻ വെറുതെ ആശിച്ചു.. " ഒരു പഫ് എടുക്കാൻ പറ്റിയ സന്തർഭം.. " മനസ്സിൽ വിചാരിച്ചു കൊണ്ട് അവൻ പോക്കറ്റിൽ തപ്പിയപ്പോളാണ് സിഗരറ്റ് നേരത്തെ ടെറസിനു മുകളിൽ വെച്ചിരുന്നതു ഓർമ്മ വന്നത്. " ദൈവമേ, ആകെ കയ്യിൽ ഉണ്ടായിരുന്ന പാക്കറ്റ് ആണ്.. നനഞ്ഞു കാണല്ലേ ഈശ്വരാ.... !!😨" ദൃതിയിൽ സ്റ്റെപ് ഓടി കയറി മഴയെ വകവെക്കാതെ ടെറസിന്റെ പുറത്തേക് ഓടി പോയി. നേരത്തെ വെച്ചിടത്ത് മുഴുവൻ പരതിയിട്ടും സിഗരറ്റ് പാക്കറ്റ് കാണുന്നില്ല.. " ഈ പണ്ടാരം ഇതെവിടെ പോയി ..??" ദേഷ്യത്തിൽ തലയും ചൊറിഞ്ഞു കൊണ്ട് വാതിലിനു അടുത്ത് എത്തിയതും നീട്ടി പിടിച്ച സിഗരറ്റ് പാക്കറ്റുമായി അകത്തു നിൽക്കുന്നു ശിവാനി..

അവളുടെ ഒരു കയ്യിൽ നേരത്തെ വിരിച്ചിട്ട തുണികളുണ്ട്, മറു കയ്യിൽ തന്റെ സിഗരറ്റ് പാക്കറ്റും.. അവൻ അവളെ തുറിച്ചു നോക്കി. " ഇതല്ലേ നോക്കുന്നതു, ഇതാ സേഫ് ആയിട്ട് വെച്ചിട്ടുണ്ട്.. 😏" അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നു. അവൾ നീട്ടിയ സിഗരറ്റ് പാക്കറ്റ് വാങ്ങാനായി അവൻ കൈകൾ നീട്ടി, എന്നാൽ സിഗരറ്റ് തട്ടി കളഞ്ഞിട്ട് അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു. ആ വലിയിൽ അവളുടെ കയ്യിലുണ്ടായിരുന്ന ഡ്രസ്സ്‌ മുഴുവൻ ടെറസിൽ കെട്ടികിടന്ന വെള്ളത്തിലേക്ക് വീണു. മഴത്തുള്ളികൾ തന്റെ ശരീരത്തിലേക്ക് ഉറ്റി വീണതും ശിവാനി പിടഞ്ഞു അകത്തേക്കു ഓടാൻ തുനിഞ്ഞു..

എന്നാൽ അവൻ അവളെ വിടാതെ തന്നോട് ചേർത്ത് പിടിച്ചു. അവളുടെ മുഖത്തു വീഴുന്ന സ്വർണവെയിലിൻ വെട്ടം മഴതുള്ളികളിൽ തട്ടി സ്വർണമുത്തുകൾ പോലെ തിളങ്ങി.. അതവൻ പ്രണയാതുരതയോടെ നോക്കി നിന്നു. അവന്റെ കണ്ണുകളിൽ നോക്കാതെ അവനിൽ നിന്ന് രക്ഷപ്പെടാനുള്ള ദൃതിയിൽ ആയിരുന്നു അവൾ.. " ഈ മഴതുള്ളികൾ നിന്റെ ശരീരത്തേ വേദനിപ്പിക്കുന്നുണ്ടോ ശിവാ..?? നോക്ക് അവയെന്ത്‌ ഇഷ്ട്ടത്തോടെയാ ഭൂമിയിലേക്ക് പതിക്കുന്നതെന്ന്.. "

" എന്നെ വിട് സൂര്യാ.. എനിക്കിഷ്ടമല്ല.. " ബലം പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. " എന്നെ ഇഷ്ട്ടമില്ല എന്നോ മഴ ഇഷ്ട്ടമില്ല എന്നോ..?? " " രണ്ടും.. 😡!! " അത് കേട്ട് അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ച് പിടിച്ചു. അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ഒരു റൊമാന്റിക് ഡാൻസ് തന്നെ നടത്തി. അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു അവൻ. " ശിവാനി ഐ മസ്റ്റ്‌ സെ ദാറ്റ്‌, നോ മാറ്റർ ഇഫ് യു ലവ് മി ഓർ ഹേറ്റ് മി, ഐ സ്റ്റിൽ ലവ് യു മോർ ആൻഡ് മോർ 😍..!!! " ഹൃദയത്തിൽ വീർപ്പുമുട്ടി കിടന്ന വാക്കുകൾ പെട്ടെന്ന് പുറത്തേക് ചാടിയപ്പോൾ അവനൽപ്പം ആശ്വാസം തോന്നി. എന്നാൽ ശിവാനിയുടെ പ്രതികരണം മറിച്ചായിരുന്നു..

ആ മഴതുള്ളികൾക്കിടയിലും അവളുടെ കണ്ണുനീർ അവൻ കൃത്യമായി കണ്ടു. " ശിവാനി,..?? " " പ്ലീസ് സൂര്യാ, എന്നെയൊന്നു വിട്.. " ആ ഇടറിയ സ്വരം അവളുടെ ബലഹീനതയായിരുന്നു.. അവനു അലിവു തോന്നി. പതിയെ അവളിൽ നിന്ന് കൈകൾ അയച്ചു അവൻ. ഓൺ തെ സ്പോട്ടിൽ അവൾ മുറിയിലേക്കു ഓടി.. അതിനു ശേഷം കുറേ നേരം മുറിയടച്ചിരുന്നു അവൾ.. അവൻ എത്രയൊക്കെ മുട്ടി വിളിച്ചിട്ടും അവൾ വാതിൽ തുറക്കുന്നില്ല എന്ന് കണ്ട് അവനു ആദിയേറി.. ടെൻഷൻ കേറി അവൻ ഇരിക്കവേ അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. അവളുടെ അടുത്തേക് ഓടി ചെന്ന് അവൻ. " ദയവു ചെയ്ത് എന്റെ അടുത്തേക് വരല്ലേ.. "

അവനെ കണ്ടതും അവനോട് കൈകൂപ്പി കൊണ്ട് അവൾ പറഞ്ഞത് കേട്ട് അവൻ നിശ്ചലമായി. കുറേ നേരം ഓരോന്ന് ചിന്തിച്ചു വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളഞ്ഞു. അവളുടെ പ്രതികരണം ഓർത്തു അവനു ഇരിക്കപൊറുതി ഇല്ലാതായി.. എങ്ങനെയെങ്കിലും അവളോട് മിണ്ടണം.. കുറച്ചു നേരമൊക്കെ പിടിച്ചു നിന്നു. പിന്നെ അതെല്ലാം മടുത്തപ്പോൾ അവൻ പതിയെ അടുക്കളയിലേക്ക് ചെന്ന്. ശിവാനി ആരെയോ വീഡിയോ കാൾ ചെയ്യുകയായിരുന്നു.. അവൻ കാതോർത്തു ശ്രദ്ധിച്ചു കേട്ടു.. " അപ്പൂസ് കരയണ്ടാട്ടൊ, രണ്ടു ദിവസം കഴിഞ്ഞാൽ ആനിയെ കാണാമല്ലോ.. അമ്മയെ ബുദ്ധിമുട്ടിക്കല്ലേ, അമ്മ പാവമല്ലേ.. "

" ചേച്ചി, ഇവൻ വഴിക്ക് വെച്ച് നിർത്താതെ കരയുകയായിരുന്നു ആനിയെ കാണണമെന്ന് പറഞ്ഞിട്ട്, ഒരുവിധം ഐസ്ക്രീം ഒക്കെ കൊടുത്ത് സമാധാനിപ്പിച്ചു നിർത്തിയതാ ഞാൻ.. ചേച്ചി ഇല്ലാതെ ഈ രണ്ട് ദിവസം ഞാൻ കുറച്ചു പാട് പെടുമെന്ന് എനിക്ക് തോന്നുന്നതു.. കണ്ണേട്ടനോട്‌ പറഞ്ഞു ചേച്ചി എങ്ങനെയെങ്കിലും ഒന്ന് വാന്നേ.. ദേ, അഞ്ചുവോക്കെ മരണവീട്ടിൽ ഇരിക്കുന്നതു പോലെയാ ഇരിക്കുന്നതു.. " " അയ്യേ നിങ്ങൾ വെറുതെ ശോകം ആവല്ലേ..

നന്നായി അടിച്ചു പൊളിക്ക്ട്ടൊ.. രാത്രി വിളിക്ക് ശ്രേയ.." " ഓ, അപ്പോൾ അവരുടെ കൂടെ പോകാൻ കഴിയാത്ത വിഷമത്തിൽ ആണല്ലേ ഭാര്യ ..😊" സൂര്യ മനസ്സിലോർത്തു. ശിവാനി ഫോൺ കട്ട്‌ ചെയ്തു.. അത് കണ്ട് അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്ന്. " നീയെന്താക്കാ..?? " " ചിക്കൻ കറി വെക്കുന്നത് കണ്ടൂടെ.. " ഉടനെ മറുപടിയും വന്നു. " രാത്രി എന്താ ചപ്പാത്തിയാണോ " " അല്ല ദോശ.. !! " " ഇത് ഒരുനടക്ക് പോവില്ല..." സൂര്യ മനസ്സിലോർത്തു. ശിവാനി ചപ്പാത്തിക്കുള്ള മാവ് കുഴച്ചു, ഉരുളകളാക്കി വെച്ച്.. അല്പം പൊടി വിതറി ഓരോ ഉരുളകൾ എടുത്തു പരത്താൻ തുടങ്ങി. സൂര്യ ഇതെല്ലാം നോക്കി സ്ലാബിന്റെ മുകളിൽ ഇരുന്നു. "

ശിവാനി ഞാൻ ഹെല്പ് ചെയ്യട്ടേ, ഇങ്ങു താ ഞാൻ പരത്താം.. " അവൾ ദേഷ്യത്തോടെ ചപ്പാത്തി കോലു അവനു മുന്നിലേക്ക് എറിഞ്ഞു കൊണ്ട് തിളച്ചു തൂവുന്ന ചിക്കൻ കറിയിലേക്ക് ശ്രദ്ധ തിരിച്ചു. സൂര്യ ശിവാനി ചെയ്തതു പോലേ ഓരോ ബോൾസ് എടുത്തു പരത്താൻ ശ്രമിച്ചു. എത്രയൊക്കെ നോക്കിയിട്ടും ചപ്പാത്തിക്ക് റൗണ്ട് ഷേപ്പ് വരുന്നില്ല.. ശിവാനി നോക്കുമ്പോൾ ചപ്പാത്തി പൊടിയിൽ കുളിച്ചു നിൽക്കുന്ന സൂര്യയെയാണ് കണ്ടത്. ഒരു ചപ്പാത്തി പരത്താനുള്ള അവന്റെ പരിശ്രമം കണ്ട് അവൾക്ക് ചിരി പൊട്ടി. " അവിടെ വെച്ചേക്കു ഞാൻ ചെയ്തോളാം " അവനിൽ നിന്ന് ബലമായി ചപ്പാത്തി കോലു പിടിച്ചു വാങ്ങി വെച്ച് അവൾ. "

ശിവാനി, നിന്റെ പിണക്കം മാറിയില്ലേ ഇതുവരെ " അവൻ നൈസ് ആയിട്ട് അവളോട് ചോദിച്ചു. " ഭക്ഷണം ആവുമ്പോൾ വിളിക്കാം. അതിനു മുൻപ് ഇനി ഇവിടേക്ക് വരണമെന്നില്ല.. 😒" അവൾ കലിപ്പിൽ തന്നെ മറുപടി നൽകി. വീണ്ടും ശശിയായ് 😞... !!! അവൻ മനസ്സിലോർത്തു. " ഓക്കേ.. മതി ചപ്പാത്തി പരത്തിയത്.. എല്ലാം ഫ്രിഡ്ജിലേക്ക് വെച്ചേക്ക്.. നീ ചെന്നു റെഡി ആയിക്കോ.. നമ്മൾ പോകുന്നു. " " എങ്ങോട്ട്..?? 🤨" " ബാംഗ്ലൂർക്ക്.. അതിന്റെ പേരിൽ ആണല്ലോ ഇപ്പോൾ ഈ ഷോ മുഴുവൻ... ചെല്ല് വേഗം റെഡി ആവ്.. " " ഞാൻ എങ്ങോട്ടുമില്ല.. " " നീ വരും.. വേഗം പോയി റെഡി ആവ്, " അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. അവളെ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി. വാർഡ്രോബിൽ നിന്ന് ഒരു പിങ്ക് സാരി എടുത്തു ബെഡിലേക്ക് ഇട്ടു.

ഇത് ഉടുത്താൽ മതി. ആലോചിച്ചു നിൽക്കാൻ നേരമില്ല.. വേഗം ആയിക്കോട്ടെ.. " അവൻ മുറിക്കു പുറത്തേക്ക് ഇറങ്ങി. സാരി ഉടുക്കണോ വേണ്ടയോ എന്നാലോചിച്ചു കുറച്ചു നേരം ബെഡിൽ ഇരുന്നു ശിവാനി. " ശിവാനി റെഡിയായോ.. " സൂര്യ ഡോറിൽ മുട്ടി. അവൾ പെട്ടെന്ന് തന്നെ ഡ്രസ്സ്‌ മാറി, വാതിൽ തുറന്നു. " അയ്യോ എന്തോ ഒരു കുറവ് ഉണ്ടല്ലോ.. !!" അവൾ അവളെ ആകെ മൊത്തം നോക്കിയിട്ട് കരിമഷി പെട്ടിയിൽ നിന്ന് അല്പം കരിമഷി എടുത്തു അവളുടെ കണ്ണിൽ എഴുതി.

അപ്പോഴാണ് അതിനടുത്ത് സിന്ദൂരചെപ്പ് കണ്ടത് അവൻ. അടുത്ത നിമിഷം അതിൽ നിന്ന് അല്പം സിന്ദൂരമെടുത്തു അവളുടെ നെറ്റിയിൽ ചാർത്തി അവൻ.. അവന്റെ പ്രവർത്തികൾ അവളുടെ കണ്ണിൽ അത്ഭുതം നിറച്ചു. "ഒരിക്കൽ ഈ സിന്ദൂരം അണിയിക്കുമ്പോൾ മനസ്സ് നിറയെ അഹങ്കാരം മാത്രമായിരുന്നു എന്നാൽ ഇന്ന് അതിനു പകരം അളവില്ലാത്ത സ്നേഹം മാത്രമാണ്.. !!!" അവന്റെ വാക്കുകൾ കേട്ട് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. ആ നിമിഷം അവൻ പുഞ്ചിരിയോടെ അവളുടെ കൈകൾ പിടിച്ചു പുറത്തേക് നടന്നു.......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story