സീതാ രാവണൻ🔥: ഭാഗം 16

രചന: കുഞ്ചു

അവന്റെ വാക്കുകൾ കേട്ട് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. ആ നിമിഷം അവൻ പുഞ്ചിരിയോടെ അവളുടെ കൈകൾ പിടിച്ചു പുറത്തേക് നടന്നു.. വാതിൽ ലോക്ക് ചെയ്തു കീയും കൊണ്ട് രേഖ ചേച്ചിയുടെ വീട്ടിലേക്കാണ് പോയത്. " ഇതെന്തിനാ ഇപ്പോൾ ഇങ്ങോട്ട് പോകുന്നത്....?? " ശിവാനി ചിന്തിച്ചു. " ചേച്ചി ഞങ്ങൾ ബാംഗ്ലൂരിലേക്ക് പോവുകയാണ്. കീ ഇവിടെ ഏല്പിക്കാൻ വേണ്ടി വന്നതാണ്. " സൂര്യ പുഞ്ചിരിയോടെ രേഖ ചേച്ചിയോട് പറഞ്ഞു.

അത് കേട്ട് ശിവാനിയും രേഖചേച്ചിയും ഒരുപോലെ വാ പൊളിച്ചു. കാരണം ഞങ്ങൾ വീട് പൂട്ടി പോകുമ്പോൾ കീ എവിടെയും ഏല്പിക്കാറില്ല ഒപ്പം കൊണ്ട് പോകാറാണ് പതിവ്. ഇത് പതിവില്ലാത്തതു ആയതു കൊണ്ടാണ് ഞാനും ചേച്ചിയും ആശ്ചര്യപ്പെട്ടത്. " മോൻക്ക് എന്തോ മീറ്റിംഗ് ഉണ്ടെന്ന് ആണല്ലോ രാവിലെ ശിവാനി മോൾ പറഞ്ഞത്..?? " " അത് ഉച്ചയോടെ കഴിഞ്ഞു. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ചേച്ചി.. ഇപ്പോൾ പുറപ്പെട്ടാലേ പാതിരാത്രിക്ക് മുൻപ് എത്തു.. "

അതും പറഞ്ഞ് ശിവാനിയുടെ കയ്യും പിടിച്ചു സൂര്യ നടക്കുമ്പോൾ രേഖ ചേച്ചിയുടെ മുഖത്ത് കണ്ട അസൂയ സൂര്യയുടെ ചുണ്ടിൽ ചിരി വിരിയിച്ച്.. അപ്പോഴാണ് ശിവാനിക്ക് മനസ്സിലായത്, രാവിലെ രേഖചേച്ചി തന്നോട് ചോദിച്ചതിനുള്ള മറുപടിയാണ് സൂര്യ ഇപ്പോൾ കൊടുത്തതെന്ന്.. അവൾക്ക് ചിരി വന്നു. എങ്കിലും അത് പുറത്തു കാണിക്കാതെ അവൾ കാറിൽ കയറിയിരുന്നു.. അവർ യാത്ര തുടങ്ങി. യാത്രയിലുടെനീളം രണ്ട് പേരും മൗനമായിരുന്നു..

ഇടക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിന്റെ മുന്നിൽ കാർ നിർത്തി. അവൻ ഫുഡ് ഓർഡർ ചെയ്യാൻ തുടങ്ങി, ശിവാനിക്ക് വേണ്ടത് അവളോട് തന്നെ ഓർഡർ ചെയ്യാൻ പറഞ്ഞുവെങ്കിലും അവനോട് തന്നെ ചെയ്തോളാൻ പറഞ്ഞു അവൾ. അവർ ഫുഡ് കഴിച്ചു വീണ്ടും യാത്ര തുടർന്നു. വേഗത്തിൽ എത്താൻ വേണ്ടി അവൻ അല്പം സ്പീഡിലാണ് വണ്ടി ഓടിച്ചത്.. ഒന്നും മിണ്ടാതെയുള്ള യാത്ര രണ്ട് പേർക്കും അലോസരമുണ്ടാക്കിയെങ്കിലും അവൻ എല്ലാം സഹിച്ചു അവൾക്ക് വേണ്ടി മാത്രം..

പാതിരാത്രിക്ക് മുൻപായി അവർ ദിച്ചുവിന്റെ വീട്ടിലെത്തി. നല്ല ഉറക്കിൽ ആയിരുന്നു അന്നേരം ശിവാനി. സൂര്യ പതിയെ അവളെ വിളിച്ചുണർത്തി. രണ്ടു പേരും കാറിൽ നിന്നിറങ്ങി. ഡിക്കിയിൽ നിന്നും സൂര്യ അവരുടെ ബാഗ് എടുത്തു വരുന്നത് കണ്ട് " ഇതൊക്കെ എപ്പോ " എന്ന് ചിന്തിച്ചു നിന്നു ശിവാനി. അവൻ അവളെയും കൂട്ടി വീടിനകത്തെക്ക് പ്രവേശിച്ചു.. എല്ലാവരും കല്യാണപെണ്ണിനെ പൊതിഞ്ഞു കൊണ്ട് ആഘോഷിക്കുകയാണ്.

കല്യാണത്തിന് ഇനിയും ഒരു ദിവസം ബാക്കിയുണ്ട്. എങ്കിലും അടുത്ത ബന്ധുക്കൾ എല്ലാവരും കല്യാണവീട്ടിൽ എത്തിയിട്ടുണ്ട്. ശിവാനി ആദ്യം തന്നെ അമ്മയോ ശ്രേയയോ അഞ്ചുവോ അവിടെയെവിടെയെങ്കിലും ഉണ്ടൊ എന്നാണ് നോക്കിയത്. സൂര്യയെ കണ്ട് പലരും അടുത്തെത്തി, വൈകി വന്നതിൽ പരാതിയൊക്കെ പറയുന്നുണ്ട്. ശിവാനിയോടും അവർ ഓരോന്ന് ചോദിക്കുന്നുണ്ടെങ്കിലും അവൾക്ക് ആരെയും പരിചയമില്ലായിരുന്നു..

മകനും മരുമകളും വന്നിട്ടുണ്ടെന്നു ആരോ പറഞ്ഞറിഞ്ഞ് ലക്ഷ്മിയമ്മ വേഗത്തിൽ ഓടിയെത്തി. ശിവാനിയെ കണ്ടതും അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. അവളെ ചെന്നു കെട്ടിപിടിച്ചു കൊണ്ട് അമ്മ സന്തോഷമറിയിച്ചു. " എന്നാലും എന്റെ കണ്ണാ, നീ ഞങ്ങളെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്, ഇവളുടെ കുറവ് ഞങ്ങൾക്ക് നന്നായി അനുഭവപ്പെട്ടിരുന്നു.. " അമ്മ സൂര്യയെ നോക്കി പരിഭവം പറഞ്ഞു. "

അവിടെ ഒരാളുടെ അവസ്ഥ ഇതിലും കഷ്ട്ടമായിരുന്നു അമ്മേ, അതോണ്ടല്ലെ ഈ രാത്രിക്ക് രാത്രി തന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്.. 😂" അപ്പോഴേക്കും അഞ്ചുവും ശ്രേയയും ഓടിയെത്തി. " ഹാവു.. ഇപ്പോഴാ സമാധാനമായത്.. !! എന്റെ കണ്ണേട്ടാ, മര്യാദക്ക് ചേച്ചിയെ ഞങ്ങളുടെ കൂടെ അയച്ചിരുന്നെങ്കിൽ ചേട്ടന് ഈ പാതിരാത്രിക്ക് കാറോടിച്ച് ഇവിടെ വരെ വരേണ്ടി വരില്ലായിരുന്നല്ലോ.. 😆😆"

അഞ്ചു അതും പറഞ്ഞു ശിവാനിയുടെ കയ്യിൽ പിടിച്ചു. " ഞാനുണ്ടാകുമ്പോൾ പിന്നെന്തിനാ എന്റെ ഭാര്യ മറ്റുള്ളവരുടെ കൂടെ വരുന്നത്. ഞാൻ കൊണ്ട് പോകില്ലേ അവളെ.. 😉" അത്കേട്ട് അമ്മയും ശിവാനിയും അത്ഭുതത്തോടെ മുഖത്തോട് മുഖം നോക്കി. " ഇതെന്താ രണ്ട് പേരും വന്ന കാലിൽ നിൽക്കുന്നത്.. അവരെ അകത്തേക്കു ക്ഷണിക്ക് അംബികെ.. " അവിടെയെത്തിയ ദിച്ചുവിന്റെ അച്ഛൻ ദിച്ചുവിന്റെ അമ്മയോട് പറഞ്ഞു. അത് പ്രകാരം ദിച്ചുവിന്റെ അമ്മ അവരെ രണ്ടു പേരെയും അകത്തേക്കു ക്ഷണിച്ചു,

അവർക്ക് ഫ്രഷ് ആകാനുള്ള റൂം കാണിച്ചു കൊടുത്തു. റൂമിൽ എത്തി ഫ്രഷ് ആയി ഡ്രസ്സ്‌ മാറിയിട്ട് ശിവാനി താഴേക്കു ചെന്നു. ആദ്യം തന്നെ അപ്പൂസിനെ വാരിയെടുത്തു. ശിവാനിയെ കണ്ട് അപ്പൂസിന്റെ സന്തോഷവും കളിയുമെല്ലാം എല്ലാവരും അത്ഭുതത്തോടെയാണ് കണ്ടത്.. അത്രയും നേരം കുറുമ്പും വാശിയുമായി നടന്ന അപ്പൂസ് എത്ര പെട്ടെന്നാ നല്ല കുട്ടി ആയതു.. !! സൂര്യ തന്റെ കസിൻസിനോടെല്ലാം വിശേഷം പറഞ്ഞും ചോദിച്ചും ഒരിടത്ത് ഇരുന്നു.

അപ്പോഴേക്കും കല്യാണപെണ്ണ് ആ കൂട്ടത്തിൽ കൂടി. " ടാ കണ്ണാ, നിന്റെ വൈഫിനെ ഞങ്ങൾക്കൊക്കെ പരിചയപ്പെടുത്തി താടാ.. " ദിച്ചു സൂര്യയുടെ അടുത്തുള്ള ചെയറിൽ ഇരുന്നു. അത് കണ്ട് സൂര്യ ശിവാനി അടുത്തേക് വിളിച്ച് എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു. " ഇനി ഞങ്ങളെ അവൾക്ക് പരിചയപ്പെടുത്തി കൊടുക്ക്.. " ദിച്ചുവിന്റെ അനിയൻ ധനുഷ് പറഞ്ഞു. " ഭാര്യേ ഇതാണ് നമ്മുടെ കല്യാണപെണ്ണ് ദർശന എന്ന ദിച്ചു. ഇത് അവളുടെ അനിയൻ ധനുഷ് എന്ന ധനു.

ഇത് മിയ, മാൻവി, ട്വിൻസ് ആണ്. ഇത് ഗോപൻ, സംഗീത്... ഇവരൊക്കെയാണ് എന്റെ കട്ട ലോക്കൽ കസിൻസ്.. എല്ലാവരും എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സ് ഇളയതും മൂത്തതും ആണ്. " ശിവാനി എല്ലാവരെയും പരിചയപ്പെട്ടു. അവൾക്ക് അന്ന് ഒരുപാട് സന്തോഷം തോന്നി. കാരണം അമ്മയും അച്ഛനും ഇന്റർകാസ്റ്റ് മാര്യേജ് ആയതു കൊണ്ട് ബന്ധുക്കൾ ആരും ഇല്ലാതെയാണ് ഞങ്ങൾ ജീവിച്ചത്. അതുകൊണ്ട് കസിൻസിന്റെ കൂടെയുള്ള ആഘോഷമൊന്നും എന്റെയും അഭിയുടെയും ലൈഫിൽ ഇതുവരെ ഉണ്ടായിട്ടില്ല..

പകരം ചോദിക്കാതെ തന്നെ ചങ്ക് പറിച്ചു തരുന്ന കുറച്ചു നല്ല സുഹൃത്തുക്കൾ ഉണ്ട് ഞങ്ങൾക്ക്.. !! " ശിവാനി എന്താ ഓർക്കുന്നത്..?? " സംഗീത് ആണ്. " ഹേയ് ഞാൻ ചുമ്മാ.. " " അല്ലാ നിങ്ങൾ ലവ് മാര്യേജ് അല്ലേ, അപ്പൊ നല്ലൊരു ലവ് സ്റ്റോറി പറയാനുണ്ടാകുമല്ലോ നിങ്ങൾക്ക് അല്ലേ.. " സംഗീത് ശിവാനിയേയും സൂര്യയെയും മാറി മാറി നോക്കി. "അങ്ങനെ ചോദിക്ക് സംഗീതേ.. ചങ്കാണ് കരളാണ് എന്നൊക്ക പറഞ്ഞിട്ട് നമ്മളെ അറിയിക്കാതെ ഇവൻ പ്രണയിച്ചത് സഹിക്കും,

പക്ഷേ വിവാഹം കഴിച്ചത് നമ്മൾ സഹിക്കില്ല, അതിന്റെ ശിക്ഷയായിട്ടു നിങ്ങളുടെ ലവ് സ്റ്റോറി രണ്ടു പേരും മാറി മാറി പറയട്ടെ.. " ഗോപൻ പറഞ്ഞു. " അത്രക്കും വേണോ ഗോപാ..😞 " സൂര്യ അവനെയൊന്നു ദയനീയമായി നോക്കി. " ഇതൊക്കെയെന്ത്‌ മോനെ..?? റിയൽ റിവേഞ്ച് വരാൻ പോകുന്നതല്ലേയുള്ളൂ.. തല്ക്കാലം നീ കഥ പറയ്, അത് കഴിഞ്ഞ് ശിവാനി പറഞ്ഞാൽ മതി.. " ബാക്കി എല്ലാവരും അത് ശെരി വെച്ചു. ശിവാനി സൂര്യയെ നോക്കി,

അവൾക്ക് എങ്ങനെയെങ്കിലും അവിടെന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു.. " കണ്ണേട്ടന്റെ ക്രൂരതകൾ എല്ലാം എല്ലാരും അറിയോ??😥 " അഞ്ചുവും ശ്രേയയും പരസ്പരം മുഖത്തോട് മുഖം നോക്കി. ശിവാനിയുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവളുടെ ഒഴിഞ്ഞു മാറ്റം സൂര്യ മനസ്സിലാക്കി. " ഓക്കേ ചെല്ലെഞ്ച് അക്‌സെപ്റ്റഡ്.. !! ബട്ട്‌ വൺ കണ്ടിഷൻ, കഥ ഞാൻ പറഞ്ഞോളാം, എന്റെ ഭാര്യ അല്പം നാണക്കാരിയാണ് സോ അവളെ ഒഴിവാക്കാം നമുക്ക്.. " കസിൻസ് എല്ലാവരും ഒന്ന് മുഖത്തോട് മുഖം നോക്കി. " എങ്കിൽ അങ്ങനെ ആവട്ടെ അല്ലേ.. " മിയ ചോദിച്ചപ്പോൾ എല്ലാവരും ഓക്കേ പറഞ്ഞു. ശിവാനിക്ക് അല്പം ആശ്വാസം തോന്നി,

പക്ഷേ സൂര്യ എന്തൊക്കെയാണ് പറയാൻ പോകുന്നത് എന്നോർത്ത് അവളുടെ ഹൃദയമിടിപ്പ് കൂടി..!! " ഒരു ഫ്രഷേഴ്‌സ് ഡേയുടെ അന്ന് വഴി തെറ്റി എന്റെ മുന്നിൽ വന്നു പെട്ടൊരു നിഷ്കളങ്കയായ പെൺകുട്ടി..., കണ്ണുകൾ കൊണ്ട് മനോഹരകഥകൾ നെയ്തെടുക്കുന്ന ആ മിടുക്കി ഒരനുവാദത്തിനു പോലും കാക്കാതെ എന്നോ എന്നുള്ളിലൊരു മുറി വാടകക്കെടുത്ത് താമസം തുടങ്ങിയിരുന്നു..

ആ വാടകക്കാരിയെ അവിടെയങ്ങ് സ്ഥിരമായി നിയമിക്കാനുള്ള അപേക്ഷ കത്തുമായി ഞാൻ അവളുടെ അടുക്കൽ ചെന്നു. അവളുടെ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി എനിക്ക് മുന്പേ എന്റെയുള്ളിൽ സ്ഥിരതാമസമാക്കിയവൾ എന്ന് പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.. അവളെ പോലെ നൈർമല്യമായിരുന്നു അവളുടെ പ്രണയവും.. അങ്ങനെ ജീവിതത്തിൽ ആദ്യമായി കിട്ടിയ പെൺസൗഹൃദം തന്നെ എന്റെ ജീവിതസഖിയായ്.. ഇണക്കമുള്ളിടത്തേ പിണക്കമുണ്ടാകു എന്ന് പറയാറില്ലേ, അതുപോലെ പിണക്കവും പരിഭവവുമെല്ലാം ഞങ്ങൾക്കിടയിലും ഉണ്ട്.. പക്ഷേ പ്രധാന കാര്യം എന്താന്ന് വെച്ചാൽ ഞാനില്ലാതെ അവൾക്കൊ,

അവളില്ലാതെ എനിക്കൊ ഒരു ജീവിതമില്ല, അല്ലായിരുന്നുവെങ്കിൽ എന്നെ വേർപെട്ടു പോകേണ്ടവരായിരുന്നു ഞങ്ങൾ.. !! അങ്ങനെ ഈ ഇതിഹാസപ്രണയം ഇപ്പോഴും വിജയത്തോടെ മുന്നോട്ടു പോയികൊണ്ടിരിക്കുന്നു.. !! " അത് പറയുമ്പോൾ അവൻ അവളെയൊന്നു നോക്കി. എന്തിനാണ് സൂര്യ കള്ളക്കഥ പറഞ്ഞത്..?? !!! അവന്റെയാ നോട്ടത്തിൽ എന്തൊക്കെയോ തന്നോട് പറയാതെ പറയുന്നതായ് തോന്നി അവൾക്ക്.. "അടിപൊളി " സൂര്യയുടെ കഥ കേട്ട് എല്ലാവരും കയ്യടിച്ച് കൊണ്ട് പറഞ്ഞു.

" കണ്ണന്റെ സൈഡിൽ നിന്നുള്ള കഥ സൂപ്പർ ആയിട്ടുണ്ട്. ബട്ട്‌ ശിവാനിയുടെ സൈഡിൽ നിന്നുള്ള സ്റ്റോറി കുറച്ചു ഡിഫറെൻറ് ആയിരിക്കുമല്ലോ, അതുകൂടി കേൾക്കണമെന്നുണ്ട്.. " മാൻവി കെഞ്ചലോടെ ശിവാനിയെ നോക്കി. " അത് പിന്നെ എനിക്കും ഇതിൽ കൂടുതലായി ഒന്നുമില്ല.. ഞങ്ങളുടെ പ്രണയത്തിൽ കൂടുതൽ ആക്റ്റീവ് ആയിരുന്നതി സൂര്യയായിരുന്നു.. ഞാൻ അല്പം സൈലന്റ് ആയിരുന്നു... " " ഓക്കേ.. കൂടുതൽ ഒന്നും ചോദിച്ചു തന്നെ ബുദ്ധിമുട്ടിക്കുന്നില്ല.. സമയം ഒരുപാട് ആയില്ലേ നമുക്ക് കിടക്കാം നാളെ കുറച്ചു പ്രോഗ്രാംസ് ഉള്ളതാ.. " ദിച്ചുവിന്റെ ഒപ്പീനിയന് എല്ലാവരും ശെരിവെച്ചു കൊണ്ട് കിടക്കാൻ പോയി.

അപ്പോഴെല്ലാം ശിവാനി ആഴ്ന്ന ചിന്തയിലായിരുന്നു.. സൂര്യയുടെ ഭാവമാറ്റങ്ങൾ അവളിൽ ചിന്താ കുഴപ്പം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. അവനിൽ എന്തൊക്കെയോ മാറ്റം വന്നത് പോലെ, ഇനി അവൻ പറഞ്ഞത് പോലെ അവൻ ശെരിക്കും മാറിയോ..??? പക്ഷേ ഒരാൾക്ക് ഇത്ര പെട്ടെന്ന് മാറാൻ കഴിയുമോ..??? ഗോവ ട്രിപ്പ്‌ കഴിഞ്ഞ് വന്നതിന് ശേഷമാണ് അവനിൽ ഈ മാറ്റങ്ങൾ.. അന്ന് എന്തെങ്കിലും സംഭവിച്ചു കാണുമോ..?? ഇനി എന്നത്തേയും പോലെ ഇതെല്ലാം അവന്റെ വെറും അഭിനയം മാത്രമാകുമോ..??? !!! അവസാനം അവളുടെ ചിന്തകൾ എത്തി നിന്നത് അവിടെയായിരുന്നു... അതോടെ അവൾ ചിന്തകൾക്ക് വിരാമമിട്ടു,

കാരണം ഇനിയും വിഡ്ഢിയാകാൻ അവൾ താല്പര്യപ്പെട്ടിരുന്നില്ല..!!! " താൻ കിടക്കുന്നില്ലേ.. " ബെഡിൽ ഇരിക്കുന്ന അവളെ നോക്കി സൂര്യ ചോദിച്ചു. " ഞാൻ അപ്പൂസിന്റെ അടുത്തു കിടന്നോളാം.. " അവൾ ഗൗരവത്തിൽ പറഞ്ഞു. " എന്നെ പേടിച്ചിട്ടാണോ..?? " അവൾ മറുപടി പറഞ്ഞില്ല. " ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് ഭയന്ന് നീ മാറി കിടക്കേണ്ട, നിന്റെ അനുവാദമില്ലാതെ ഞാനിനി നിന്റെ ശരീരത്തിൽ സ്പർശിക്കില്ല.. " അവന്റെ വാക്കുകൾക്ക് എന്നത്തേക്കാൾ സത്യമുള്ളത് പോലെ.. എങ്കിലും അവൾ സംശയത്തോടെ തന്നെ നിന്നു. അത് കണ്ട് അവൻ അവൾക്ക് വാതിൽ തുറന്നു കൊടുത്തു. " ഇവിടെ നിനക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പായി താൻ പൊക്കോ.. !! "

അതവളിൽ വീണ്ടും ആശയകുഴപ്പം സൃഷ്ടിച്ചു.. സൂര്യയുടെ മാറ്റം സത്യമാണോ..?? !!!! അവനിലെ ശാന്തത കണ്ട് ആ മുറിയിൽ കിടക്കണമെന്നുണ്ട്, പക്ഷേ രാത്രി എങ്ങാനും സൂര്യയുടെ മനസ്സ് മാറി തന്നെ എന്തെങ്കിലും ചെയ്താലോ എന്ന പേടി... രണ്ട് മനസ്സ്മായി അവൾ പതിയെ മുറിവിട്ടിറങ്ങി. അവൻ ചെറു പുഞ്ചിരിയോടെ അവൾ പോകുന്നത് നോക്കി വാതിൽ ചാരുക മാത്രം ചെയ്തു. അപ്പൂസിനെയും കെട്ടിപിടിച്ചു കിടക്കുകയാണ് ശിവാനി. പക്ഷേ എത്രയൊക്കെ കണ്ണടച്ച് കിടന്നിട്ടും ഉറങ്ങാൻ കഴിയുന്നില്ല.. സൂര്യയുടെ മുഖം കണ്മുന്നിൽ വന്നു നില്കുന്നു.. ആകെയൊരു അസ്വസ്ഥത പോലെ.. !!!

അവൾ പതിയെ എഴുന്നേറ്റു സൂര്യയുടെ മുറിയുടെ അടുത്തേക് ചെന്നു. കതക് ചാരിയിയിട്ടേ ഉള്ളൂ എന്നത് അവൾക്ക് അത്ഭുതമായിരുന്നു. പതിയെ അകത്തു കടന്ന് ഡോർ ലോക്ക് ചെയ്തു അവൾ. പുതപ്പിനുള്ളിൽ കിടക്കുന്ന സൂര്യ ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ സ്വർണരോമങ്ങളുള്ള ഒരു പൂച്ചക്കുട്ടിയെ പോലെ തോന്നിച്ചു. അവനോട് പറ്റിചേർന്നു കിടക്കാൻ ശിവാനിക്ക് കൊതി തോന്നി. ഒരുനാൾ താൻ ഹൃദയത്തിലേറ്റി നടന്നവൻ, തന്റെ ഹൃദയം കീഴടക്കിയവൻ, പലയിടത്തും തനിക്ക് സുരക്ഷ നൽകിയവൻ, തന്റെ ധൈര്യമായിരുന്നവൻ, ഒടുവിൽ തന്റെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയവൻ..,

ഇന്നവൻ പറഞ്ഞ ഒരു കാര്യം സത്യമാണ്, എത്രയൊക്കെ വേദനിപ്പിച്ചാലും അവനെന്ന് വെച്ചാൽ എനിക്ക് ജീവനാ.. അവനോളം ഞാൻ അടിമപ്പെട്ടു പോയൊരു ലഹരിയുമില്ല ഈ ഭൂമിയിൽ.. !!!! ചിന്തകൾക്ക് ഭാരമേറുമ്പോൾ കണ്ണുകളും നിറഞ്ഞൊഴുകും.. അവൾ പതിയെ അവന്റെ അടുത്തേക് ചെന്നു. നല്ല ഉറക്കിലാണവൻ.. !! ശബ്ദം ഉണ്ടാകാതെ അവനരികിൽ ചെന്നിരുന്നു, ആ മുടിയിഴകളിൽ മൃദുവായി തലോടി. അവന്റെ ഇളം നെറ്റിയിൽ ഒന്ന് ചുംബിച്ചു.. " ഈ രാവണനില്ലാതെ സീതക്കൊരു നിലനിൽപ്പില്ല... " അവനോട് ചേർന്ന് കിടന്ന് പതിയെ മന്ത്രിച്ചവൾ.. അന്നേരം ഒന്ന് അനങ്ങി കൊണ്ട് അവൻ അവളിലേക്ക് അടുത്ത് കിടന്നു.

അവനെ അകറ്റാനോ അവനിൽ നിന്ന് അകലാനോ ശ്രമിച്ചില്ല അവൾ.. നേരം പുലരുവോളം അവനെയും നെഞ്ചോടു ചേർത്ത് കിടന്നു. രാവിലെ ശിവാനി കുളിച്ചിറങ്ങുമ്പോഴാണ് സൂര്യ ഉറക്കം ഉണരുന്നത്. എഴുന്നേറ്റപാടെ എന്തോ ചിന്തിച്ചു കൂട്ടുകയാണ് അവൻ. ഫ്രഷ് ആയി വന്നിട്ടും ഇത് തന്നെ അവസ്ഥ.. " ഇതെന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്..?? " ഇത് കണ്ട് ശിവാനിയുടെ പുരികം ചുളിഞ്ഞു. " ശിവാനി നീയിന്നലെ എവിടെയാ കിടന്നത്..?? "

പെട്ടെന്ന് അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. " എന്തേയ്.. " പതിവ് ഗൗരവത്തിൽ അവൾ തിരിച്ച് ചോദിച്ചു. " അതുപിന്നെ ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. നീയെന്റെ അടുത്തു വന്നിരിക്കുന്നതും എനിക്ക് ഉമ്മ തരുന്നതും എന്നോട് ചേർന്ന് കിടക്കുന്നതുമൊക്കെ.. " അതുകേട്ടു അവളുടെ ഉള്ളിലൂടെയൊരു ഇലക്ട്രിക് ഷോക്ക് പാസ്സ് ചെയ്തു പോയത് പോലെ തോന്നിയവൾക്ക്.. " അത് വെറും സ്വപ്നമല്ലേ.. " ഉള്ളിലെ പരിഭ്രമം മറച്ചു വെച്ച് കൊണ്ട് അവൾ ചോദിച്ചു.

" അങ്ങനെയാണ് ഞാനും കരുതിയത്, പക്ഷേ എന്റെ ബെഡിനടുത്ത് മറ്റാരോ കിടന്നിരുന്ന പോലെയുണ്ട്.. പോരാത്തതിന് ഞാൻ ഉണരുമ്പോൾ നീ ഈ മുറിയിൽ ഉണ്ടായിരുന്നു.. " അവൻ തന്റെ സംശയം തുറന്ന് പ്രകടിപ്പിച്ചതും ശിവാനിക്ക് ടെൻഷൻ ആയി.. " ഈശ്വരാ ഇന്നലത്തെ കാര്യം എങ്ങാനും ഇവൻ അറിഞ്ഞാൽ പിന്നെ എനിക്ക് സമാധാനം ഉണ്ടാകില്ല.. എന്തെങ്കിലും വഴി ഉണ്ടാക്കണം.. " അവൾ ചിന്തിച്ചു. ഉടനെ അവൾ അവനോട് ദേഷ്യപ്പെടാൻ തുടങ്ങി.

" അതുകൊണ്ട്...???? അതുകൊണ്ട് ഞാൻ ഇന്നലെ നിന്റെ കൂടെ കിടന്നു എന്നാണോ നീ പറഞ്ഞു വരുന്നത്..?? ആണോ..??? ആണോന്ന്..???? " അവനെ പിറകിലെക്ക് തള്ളികൊണ്ട് അവൾ കൃത്രിമ ദേഷ്യം കാണിച്ചു. " അ.. അങ്ങനെയല്ല നീ കിടന്നു എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. എന്തായാലും ഇന്നലെ എനിക്ക് ആരോ കൂട്ടിന് വന്നിട്ടുണ്ട് അതുറപ്പാണ്. നീയല്ലേങ്കിൽ അവളാവും.. " " ങേ അവളോ.. 😨" ശിവാനിയുടെ മനസ്സിൽ ഒരു നേരിപ്പോട് പുകഞ്ഞു. " ഏതവള്.. 😡?? "

" അവളില്ലെ മിയ, അവൾക്ക് എന്നോട് പണ്ട് മുടിഞ്ഞ പ്രേമമായിരുന്നു.. ഇപ്പോഴും ഉണ്ട്ട്ടൊ അത് വേറെ കാര്യം 😉.. ഞങ്ങൾ തമ്മിലുള്ള വിവാഹം പറഞ്ഞു വെച്ചതായിരുന്നു.. പക്ഷേ എന്ത് ചെയ്യാം നിന്നേ കെട്ടാനാ എന്റെ വിധി.. എന്നാലും മിയക്ക് എന്നോട് ഇഷ്ട്ടക്കുറവ് ഒന്നുമില്ലാട്ടൊ, എനിക്കുറപ്പാ ഇന്നലെ അവൾ തന്നെയാവും എനിക്ക് ഉമ്മ തന്നതും എന്നെ കെട്ടിപിടിച്ച്... " ബാക്കി പറയുന്നതിനു മുന്പേ ശിവാനി അവനെ പിടിച്ചു ബെഡിലേക്ക് തള്ളിയിട്ടു.. "

തനിക്ക് നാണമുണ്ടോടോ..?? 😠" " ഞാനെന്തിനാ നാണിക്കുന്നത്..?? ഞാൻ വിളിച്ചിട്ട് വന്നതോന്നുമല്ലല്ലോ അവൾ.. എന്നോടുള്ള ഇഷ്ട്ടം കൊണ്ട് വന്നതാ.. പിന്നെ നിനക്ക് അത് ഇല്ലാത്തത് കൊണ്ടല്ലേ നീയെന്നെ ഒറ്റക്കാക്കി പോയത്.. അതുകൊണ്ടല്ലെ അവൾ വന്നത്. അപ്പോ നീയാണ് എല്ലാത്തിനും കാരണക്കാരി.. 😌" " മിണ്ടാതിരിന്നോണം.. ഇതെങ്ങാനും മറ്റാരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ.. !!" " അയ്യടി നീയങ്ങനെ എന്നെ പേടിപ്പിക്കുകയൊന്നും വേണ്ട..

ഞാനിതു മിയയോട് ചോദിക്കുക തന്നെ ചെയ്യും.. ഇതെല്ലാം എന്റെ തോന്നലാണോ അല്ലയോ എന്ന് എനിക്കറിയണമല്ലോ.. " "ഹേ..😨😨!!! " ശിവാനി ചക്രശ്വാസം വലിച്ചു. " എടൊ തനിക്കെന്താ ബോധമില്ലേ, ഒരു പെൺകുട്ടിയോട് എങ്ങനെയാ ഇങ്ങനെയൊക്കെ ചോദിക്കുക...?? 😞" " ആ അതുശരി, അവൾക്ക് ചെയ്യാം ഞാൻ ചോദിക്കുന്നതാണല്ലെ കുറ്റം..?? അല്ലാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീയെന്റെ പെണ്ണുമ്പിള്ള തന്നെയാണോ..????

സ്വന്തം ഭർത്താവ് പീഡിപ്പിക്കപ്പെട്ടിട്ടും അതിനെതിരെ പ്രതികരിക്കാതെ എന്നെ ചീത്ത വിളിക്കാൻ നിനക്ക് നാണമില്ലേ.. എന്നെ ചീത്ത വിളിക്കാതെ പോയി എന്റെ ചാരിത്ര്യം നശിപ്പിക്കാൻ ശ്രമിച്ചവളെ നാല് ചീത്തവിളിക്കെടി.. ഹല്ല പിന്നെ.. !!! 😡" " 😠😠 തന്നെയൊക്കെ... !! ഒന്ന് പോടോ... !!! 😡😡😡😡" ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ചു നിലത്തു ആഞ്ഞു ചവിട്ടി കൊണ്ട് അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി.. " അതുശരി അപ്പൊ എന്റെ ചാരിത്ര്യത്തിനു ഇവിടെ ഒരു വിലയുമില്ലല്ലെ.. 😩" അങ്ങനെ സൂര്യ സങ്കടത്തോടെ ഒരിടത്ത് ഇരിക്കുമ്പോഴാണ് മിയ അങ്ങോട്ട് വന്നത്. " കണ്ണേട്ടാ, എന്താ ഒരു സാഡ് പോലെ.. എനിതിങ് ഇഷ്യൂ..?? "

" അതേ മിയ.. എനിക്കൊരു കൺഫ്യൂഷൻ.. താനെന്നെ ഒന്ന് ഹെല്പ് ചെയ്യാമോ.. " " തീർച്ചയായും.. കണ്ണേട്ടൻ പറയ്.." " അതുപിന്നെ ഇന്നലെ രാ..." അപ്പോഴേക്കും ശിവാനി വന്നു അവന്റെ വാ പൊത്തി. "മിയ തന്നെ അഞ്ചു അന്വേഷിക്കുന്നുണ്ടായിരുന്നു.. " മിയയെ ഒഴിവാക്കാൻ വേണ്ടി ശിവാനിയൊരു കള്ളം പറഞ്ഞു. " അല്ലാ കണ്ണേട്ടന് എന്തോ പറയാനുണ്ടെന്നു പറഞ്ഞു " " ഹെയ് അത് ചുമ്മാ തന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാ.. സൂര്യക്ക് തന്നോടോന്നും പറയാനില്ല.. "

അത് കേട്ട് മിയ സൂര്യയെ നോക്കി. " അല്ലേ സൂര്യാ.. 😡" ശിവാനി ഒന്ന് കടുപ്പിച്ചു ചോദിച്ചു. " അ... ആാാ.. അതേ.. " അത് കേട്ടതും ശിവാനി മിയയെ വേഗം അവിടെന്നു പറഞ്ഞയച്ചു.. " ടോ.. തന്നോട് ഞാൻ പറഞ്ഞതല്ലേ അവളോട് ചോദിക്കരുതെന്ന്.. 😡" " ആഹാ.. അപ്പോൾ എന്റെ ചാരി.. " " നിർത്തെടോ.. തന്റെയൊരു ചാരിത്ര്യം.. !!!! ഇനി ആ വാക്ക് പറഞ്ഞാൽ തന്റെ ചാരിത്ര്യം ഇല്ലാതാക്കുന്നത് ഞാനായിരിക്കും.. 😡😡 " " 😨..!!!

എന്നാലും അവളോടോന്ന് ചോദിക്കാതെ എനിക്ക് സമാധാനം വരുന്നില്ല.. 😔" " എന്റെ പൊന്ന് സൂര്യയല്ലേ.. നീ ഈ കാര്യം വിട്.. അത് വെറും സ്വപ്നം മാത്രമായിരുന്നു.. ഇനി ആ മിയയോട് ഇത് ചോദിക്കാൻ പോവല്ലേ.. എന്റെ ചക്കരയല്ലേ.. 😥" എന്റെ ദൈവമേ ഏത് ഗതികെട്ട നേരത്താ എനിക്കിങ്ങനെയൊക്കെ ചെയ്യാൻ തോന്നിയത്..?? 😭😭 സൂര്യയെ ഒരുവിധം പറഞ്ഞു മനസ്സിലാക്കിയെങ്കിലും അവനെ തീരെ വിശ്വാസമില്ലായിരുന്നു.. അതുകൊണ്ട് തന്നെ ഫുൾ ടൈം അവനെ വാച്ച് ചെയ്തു കൊണ്ടേയിരുന്നു അവൾ. ഇടക്ക് വെച്ച് സൂര്യയും മിയയും ഒറ്റക്ക് നിൽക്കുന്നത് കണ്ടതും ശിവാനിയുടെ നെഞ്ചോന്ന് പിടഞ്ഞു.

ഓടി ചെന്നു അവനെയും വലിച്ചു മുറിയിലേക്ക് വന്നു. " നിന്നോട് ഞാൻ പറഞ്ഞതല്ലേ സൂര്യാ അവളോട് ചോദിക്കരുതെന്ന്..??? 😠😠" മാക്സിമം ഉച്ചത്തിൽ അവളത് ചോദിച്ചതും അവൻ വേഗം അവളുടെ വാ പൊത്തി പിടിച്ചു. " പതുക്കെ പറ.. താഴെ എല്ലാരും ഉണ്ട്.. അവർ കേൾക്കും.. " അത് കേട്ട് ശിവാനി അവന്റെ കൈകൾ തട്ടിമാറ്റി നിസ്സഹായതയോടെ ബെഡിൽ ഇരുന്നു.. " സൂര്യാ.. നീ പറഞ്ഞത് ശെരിയാ, നീ ഇന്നലെ സ്വപ്നം കണ്ടതല്ല..ഞാൻ തന്നെയാ നിന്റെ അടുത്തു കിടന്നത്.. ഇനിയെങ്കിലും നീ മിയയോട് ഇതൊന്നും ചോദിക്കല്ലേ..😞 " അവളുടെ കണ്ണൊക്കെ നിറഞ്ഞു. അവൻ നിലത്തു മുട്ട് കുത്തിയിരുന്നു പതിയെ അവളുടെ താടിയിൽ പിടിച്ചുയർത്തി.

" എനിക്കറിയാടോ എല്ലാം.. തന്നെയൊന്നു കളിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ ഞാനിതെല്ലാം.. അല്ലാതെ മിയയോട് ഞാനിതൊക്കെ ചോദിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. 😁" " 😠അപ്പൊ നീ എന്നെ പൊട്ടത്തി ആക്കിയതാണല്ലെ, നീ പറഞ്ഞതെല്ലാം നുണയായിരുന്നല്ലെ.. 😡" " മുഴുവൻ നുണയല്ല.. അവൾക്ക് എന്നോട് പ്രണയമൊക്കെയുണ്ടായിരുന്നു.. ഇപ്പോഴും ഉണ്ടൊ എന്നറിയില്ല.. 😁" " എന്നാൽ താൻ അതൊക്കെ അന്വേഷിച്ചു കണ്ട് പിടിച്ചിട്ട് അവളെയും കെട്ടി പിടിച്ചു കിടന്നോ.. ഇനി എന്റെ പിറകെ എങ്ങാനും വാ അപ്പോ പറഞ്ഞു തരാം ഞാൻ ബാക്കി.. 😠😠😠 " ശിവാനി ദേഷ്യത്തോടെ എഴുന്നേറ്റു. " ശിവാ 😨" " പോടാ പട്ടി.. 😠😠😠 " അതും വിളിച്ചു അവൾ ഒറ്റ പോക്കായിരുന്നു.. സൂര്യ ആണേൽ ജിഞ്ചർ കടിച്ച മങ്കിയെ പോലെ താടിക്കും കൈ കൊടുത്തിരുന്നു.. 😥.....തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story