സീതാ രാവണൻ🔥: ഭാഗം 17

seetharavanan

രചന: കുഞ്ചു

 "എന്റീശ്വരാ ഈ വെട്ടുപോത്തിനെ ഞാൻ എങ്ങനെ മെരുക്കിയെടുക്കും ഇനി..???? 😭" സൂര്യ ആകെ പെട്ടു.. അന്ന് ഉച്ചക്ക് ശേഷം കുറേ പുതിയ അതിഥികൾ ഉണ്ടായിരുന്നു അവർക്ക്.. കല്യാണതലേന്ന് ആണ്... ആഘോഷങ്ങൾ പൊടി പൊടിക്കേണ്ട രാവ്.. എല്ലാവരും നല്ല വസ്ത്രങ്ങളണിഞ് ദിച്ചുവിനെ അണിയിച്ചൊരുക്കി കൊണ്ട് വന്നു. പരുപാടികൾ നടന്നു കൊണ്ടിരിക്കെ ദിച്ചു ഒരു മത്സരം വെച്ചു. " കണ്ണാ നമുക്ക് ഒന്നും ഒന്നും മൂന്ന് കളിച്ചാലോ..?? "

ദിച്ചു സ്റ്റേജിൽ നിന്നിറങ്ങി കസിൻസിൻറെ അടുത്തേക് ചെന്നു. " ഒന്നും ഒന്നും മൂന്നോ..?? അതെന്ത് ഗെയിം..?? " എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. " അതേ.. ഞാനൊരു ചോദ്യം ചോദിക്കും, ഉത്തരം തെറ്റിയാൽ പണിഷ്മെന്റ് വാങ്ങേണ്ടി വരും.. എല്ലാവരും തയ്യാറല്ലെ.. " " ദിച്ചു.. ഈ ഗെയിം വേണോടി..?? " ധനുന് എന്തോ അപകടം മണത്തു. കാരണം ദിച്ചുവിന്റെ എല്ലാ ഗെയിമുകളിലും എന്തെങ്കിലും പണി ഒളിഞ്ഞിരിപ്പുണ്ടാകും എന്ന് അവനു അറിയാമായിരുന്നു... "

വേണം.. നമ്മളോരുമിച്ചു ഇനി ഇങ്ങനെയൊരു ദിവസം കിട്ടുമെന്ന് തോന്നുന്നില്ല.. അതുകൊണ്ട് എനിക്ക് വേണ്ടി നിങ്ങളെല്ലാം സമ്മതിക്കണം പ്ലീസ്.. എടാ കണ്ണാ ഒന്ന് പറയെടാ.. " " ഓക്കേ.. തത്കാലം ദിച്ചുവിന്റെ ആവിശ്യം നമ്മൾ അംഗീരികരിച്ചു കൊടുക്കുന്നു.. " സൂര്യ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ.. എല്ലാവരും ഓക്കേ പറഞ്ഞു. ദിച്ചുവിന് സന്തോഷമായി.. അവൾ ചെന്ന് അടുക്കളയിൽ ആയിരുന്ന ശിവാനിയെയും ശ്രേയയെയും അഞ്ചുവിനെയും വിളിച്ചു കൊണ്ട് വന്നവിടെയിരുത്തി.. " എങ്കിൽ ഫസ്റ്റ് ചോദ്യം കണ്ണനോട് തന്നെ ആവട്ടെ.. " ഗോപൻ പറഞു. " ഗോപാ.. !! 😨" സൂര്യ അവനെയൊന്നു നീട്ടി വിളിച്ചു. എന്നെകൊണ്ട് ഇത്രയൊക്കെ പറ്റു എന്നർത്ഥത്തിൽ ഗോപനൊന്നു ചിരിച്ചു കാണിച്ചു. " എങ്കിൽപിന്നെ കണ്ണേട്ടനിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം.. അല്ലേ.. " ദിച്ചുവിന്റെ ചോദ്യത്തിനു മറുപടിയായ് എല്ലാവരും കയ്യടിച്ചു..

" കണ്ണാ ഇത് ശിവാനിയെ റിലേറ്റഡ് ചെയ്തിട്ടുള്ള സൈക്കോളജിക്കൽ കൊസ്‌റ്റെയ്നാണ്.. നീ ശിവാനിയെ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ ഉദ്ദേശം.. ചോദ്യം ഇതാണ്, ഇന്നലെ ഉറങ്ങുന്നതിനു മുൻപ് ശിവാനി ധരിച്ച ഡ്രെസ്സിന്റെ കളർ എന്താണ്..?? വേഗം പറഞ്ഞോ.. " " ഹൈവാ.. അടിപൊളി ചോദ്യം.. അങ്ങട്ട് പറഞ്ഞു കൊടുക്ക് കണ്ണാ.😏 " ഗോപൻ സൂര്യയെ പ്രോത്സാഹിപ്പിച്ചു.. " അതുപിന്നെ.. 😁" സൂര്യ തലചൊറിഞ്ഞു . ശിവാനി അവനെടുത്തിരുന്ന് പുച്ഛത്തിൽ ചിരിച്ചു. "അതേയ്.. ചോദ്യം മാറ്റിതരാവോ.. ഇന്ന് ധരിച്ച ഡ്രെസ്സിന്റെ കളർ പറയാം..😝 " " അമ്പട പുളുസു.. അങ്ങനെയിപ്പോ നീ പറയേണ്ട.. തത്കാലം ഇതിൽ നിന്ന് ഒരു പണിഷ്മെന്റ് എടുത്തോ..😏

" ദിച്ചു കുറച്ചു ചുരുട്ടിയ കടലാസുകളുള്ള ഒരു ഗ്ലാസ് ബൗൾ അവനു നേരെ നീട്ടി.. " പേടിക്കേണ്ടടാ കണ്ണാ ധൈര്യമായിട്ട് എടുത്തോ.. ഞാൻ ഇവിടെ ഇരിപ്പുണ്ട്.. 😌" ഗോപൻ വിളിച്ചു പറഞ്ഞു. " എങ്കിൽ പിന്നെ എന്റെ പകരം അവൻ ഏറ്റെടുത്തോളും 😏" സൂര്യ ഗോപനെ നോക്കി പറഞ്ഞു. " ഹേയ്.. അതുപറ്റില്ല.. ഞാൻ ഈ ഏരിയയിലേ ഇല്ല.. 😰" ഗോപൻ വേഗം സ്വയരക്ഷ നോക്കി. സൂര്യ ബൗളിൽ നിന്ന് ഒരു പേപ്പർ എടുത്തു തുറന്ന് വായിച്ചു.. ലാലേട്ടന്റെ ഏതെങ്കിലും ഹിറ്റ്‌ സീൻ അഭിനയിച്ചു കാണിക്കാൻ ആയിരുന്നു അവനു കിട്ടിയത്. " ഇതൊക്കെയെന്ത്‌.. !!😏" മുണ്ട് മടക്കി എടുത്ത്, മീശ പിരിച്ചു വെച്ച്, തോൾ അല്പം ചെരിച്ചുകൊണ്ട് അവൻ ശിവാനിയുടെ അടുത്തേക് ചെന്നു.

" പോരുന്നോ എന്റെ കൂടെ..??😜 " ശിവാനിയെ നോക്കി ലാലേട്ടന്റെ സ്റ്റൈലിൽ അത് ചോദിച്ചതും ബാക്കി എല്ലാം കൂടെ കയ്യടിയും കൂക്കിവിളിയുമായിരുന്നു.. എന്നാൽ ശിവാനി മാത്രം പകച്ചു പണ്ടാരമടങ്ങി പോയി.. അവനിൽ നിന്ന് ഇങ്ങനെയൊന്നു അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. " അത് കലക്കി.. ഇനി നമുക്ക് ഗോപനോട്‌ ചോദിക്കാം അല്ലേ.. " ദിച്ചു ചോദിച്ചതും സൂര്യ വേഗം തന്നെ എഴുന്നേറ്റു കയ്യടിച്ചു.. " ഗോപാ ഇതാണ് ചോദ്യം ഞണ്ടിന് എത്ര കാലുണ്ട്..?? " " ഞണ്ടിന് കാലൊക്കെ ഉണ്ടൊ..??😐 "

ഗോപന്റെ ചോദ്യം കേട്ട് അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി. " അതുപിന്നെ അറിയാതോണ്ടല്ലെ ☹️😔" ഗോപനും വിട്ടു കൊടുത്തില്ല.. " സാരമില്ല.. തെറ്റ് പറ്റാത്തതായി ആരുമില്ല ഗോപു..😁 തല്ക്കാലം മോൻ ഇതിൽ നിന്ന് ഒന്നെടുക്ക്.. " ദിച്ചു നീട്ടിയ ഗ്ലാസ് ബൗളിൽ നിന്ന് അവൻ ഓരോ പേപ്പർ എടുത്തു തുറന്ന് നോക്കി. മൂന്ന് എരിവുള്ള പച്ചമുളക് ഒരുമിച്ച് കടിച്ചു തിന്നാൻ ആയിരുന്നു അവനു കിട്ടിയ ടാസ്ക്.. " വണ്ടർഫുൾ..😑 " ഗോപൻ ആത്മസംതൃപ്തി ഭാവത്തിൽ മൂന്ന് പച്ചമുളക് ഒരുമിച്ചു കഴിച്ചു.. അടുത്ത നിമിഷം തന്നെ മൂന്ന് ലിറ്റർ വെള്ളവും കുടിച്ചു.. 😂 അടുത്തത് ധനുവിന്റെ ചാൻസ് ആയിരുന്നു. " പെങ്ങളെ ഞാൻ നിന്റെ ആങ്ങളയാണ്.. അല്പം മയത്തിലൊക്കെ ആവാം.😕"

ധനു ആദ്യമേ തന്നെ ദിച്ചുവിന്റെ കാൽക്കൽ വീണു.. " ആലോചിക്കാം ആങ്ങളേ.. 😛" ദിച്ചു മറുപടി നൽകി. അവൾ ചോദ്യം ചോദിച്ചു. " നിന്റെ റൂമിലെ ജനൽക്കമ്പികളുടെ എണ്ണം എത്ര ..?? " " ഹയ്യേ ഇതാണോ.. സിമ്പിൾ.. 😏" ധനു പുച്ഛിച്ചു കൊണ്ട് ജനൽകമ്പികളുടെ എണ്ണം ഓർത്തെടുക്കാൻ ശ്രമിച്ചു. " ഉത്തരം 16 " ധനു കോൺഫിഡൻസഡ് ആയിട്ട് പറഞ്ഞു. " തെറ്റ്, 18 ആണ് ആൻസർ.. " " അല്ലാ.. ഇത് കള്ളകളിയാ.. " ധനു വാശിപിടിച്ചു. " പോയി എണ്ണി നോക്ക് അപ്പോൾ അറിയാം ശെരിയാണോ തെറ്റാണോ എന്ന്.. " ദിച്ചു അവനോട് ചൂടായി.. " അല്ലാ ഇത് കള്ളകളിയാ.. " ധനു പിന്നെയും വാശി പിടിക്കുന്നതു കണ്ട് ഗോപൻ അങ്ങോട്ട് ചെന്നു.

" ധനുമോനെ ഇനി നീ പറഞ്ഞത് ശെരിയാണെങ്കിലും പണിഷ്മെന്റ് വാങ്ങാതെ നിന്നേ ഞങ്ങൾ വിടില്ല.. അതോണ്ട് വേഗം എടുക്കാൻ നോക്ക്. " ഗോപൻ ധനുന്റെ മുന്നിൽ കയറി നിന്ന് അവനെ നോക്കി പേടിപ്പിച്ചു. രക്ഷയില്ലാ എന്ന് കണ്ട് ധനു വേഗം ഒരു പേപ്പർ എടുത്തു തുറന്നു നോക്കി. പാവയ്ക്ക ഉപ്പും പഞ്ചസാരയും ചേർത്ത് കഴിക്കാൻ ആയിരുന്നു അവനു കിട്ടിയ ടാസ്ക്.. അത്തരത്തിൽ സാൾട്ട് ആൻഡ് ഷുഗർ മിക്സ്‌ ചെയ്തു ഒരു പാവയ്ക്ക കഴിച്ചപ്പോഴേക്കും അവന്റെ മുഖത്ത് നവ രസങ്ങൾക്ക് പകരം 19 രസഭാവമായിരുന്നു.. ചിരിച്ചു ചിരിച്ചു എല്ലാം ഒരു വഴിക്കായി എന്ന് പറഞ്ഞാൽ മതിയല്ലോ.. അടുത്ത ഭാഗ്യം ശ്രേയക്ക് ആയിരുന്നു.

" ഭർത്താവിന്റെ ഫേവ്റേറ്റ് പ്ലേസ്..?? " ദിച്ചുവിന്റെ ചോദ്യത്തിനു മുന്നിൽ ശ്രേയ കീഴടങ്ങി. കാരണം അഭിയുടെ ഇഷ്ട്ടങ്ങൾ മുഴുവനായിട്ട് മനസ്സിലാക്കിയിരുന്നില്ല അവൾ.. ശ്രേയ ടാസ്ക് എടുത്തു. ഐസ് വായിൽ ഇട്ടു കൊണ്ട് പാട്ടു പാടുക എന്നതാണ് അവൾക്ക് കിട്ടിയ ടാസ്ക്.. പാവം പല്ലും നാവും കോച്ചിപിടിച്ചുള്ള അവളുടെ എക്സ്പ്രഷൻ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.. അടുത്ത ഭാഗ്യം സംഗീതിനെ തേടി ചെന്നു.. 😅 " സംഗീതു.. പറ മോനെ, സംഗീതത്തേ കുറിച്ച് പ്രതിപാദിക്കുന്ന വേദമേത്..??? " " വേദമോ?? എനിക്ക് ആകെയൊരു വേദമേയറിയു.. " " അതേതു വേദം..?? " ഗോപൻ ചോദിച്ചു. " രതിനിർവേദം.. 😁!! " " പ്പ തെണ്ടി..😠 !!! "

സൂര്യ അവന്റെ പുറത്തിനിട്ട് ഒരു കുത്ത് കൊടുത്തു. " ദിച്ചു ഇവന് ഒന്നല്ല ഡബിൾ പണിഷ്മെന്റ് തന്നെ കൊടുത്തേക്ക്.. നാറി.. " സൂര്യയുടെ വാക്ക് പ്രകാരം സംഗീതിന് ഡബിൾ പണിഷ്മെന്റ് കൊടുത്തു. വീട്ടിൽ വന്നിട്ടുള്ള എല്ലാ അതിഥികളുടെ പേര് ചോദിച്ചറിയുക, കഴിഞ്ഞില്ല, ആ പേരെല്ലാം ഇവരോട് വന്നു പറയുകയും വേണം.. സംഗീതിന്റെ സംഗീതം ഇന്ന് നിലക്കുമോ എന്തോ.. !!😂😂 അടുത്ത ചാൻസ് മാൻവിക്ക് ആയിരുന്നു. " നിന്റെ ട്വിൻ സിസ്റ്റർ ആയ മിയയുടെ ബെസ്റ്റ് ഫ്രണ്ട് ആരാണ്..?? " ദിച്ചുവിന്റെ ചോദ്യം കേട്ട് മാൻവി ഒന്ന് തലചൊറിഞ്ഞു. കാരണം ഇപ്പോൾ മാൻവിയും മിയയും രണ്ടു കോളേജിലായാണ് പഠിക്കുന്നത്.

അത് കൊണ്ട് മാൻവിക്ക് മിയയുടെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് അറിയില്ല.. " അറിയില്ലല്ലെ.. എങ്കിൽ പണിഷ്മെന്റ് എടുത്തോ.. " മാൻവി പേപ്പർ എടുത്തു തുറന്നു നോക്കി. 30 sec ഐസ് കയ്യിൽ പിടിച്ചു നിൽക്കാൻ ആയിരുന്നു അവൾക്ക് കിട്ടിയ ടാസ്ക്.. 20 sec വരെയൊക്കെ അഡ്ജസ്റ്റ് ചെയ്തു നിന്നവൾ.. പിന്നെ ഐസൊക്കെ നിലത്തിട്ട് ഒരു ഓട്ടമായിരുന്നു.. 😁 അടുത്തത് മിയ.. മാൻവിക്ക് കിട്ടിയ അതേ ചോദ്യം... " മാൻവിയുടെ ബെസ്റ്റ് ഫ്രണ്ട് ആര്..?? " അത് മിയക്ക് അറിയില്ല എന്നത് പരസ്യമായൊരു സത്യമായതിനാൽ അവൾ ധൈര്യമായ് ടാസ്ക് എടുത്തു. പാട്ടിനൊപ്പം ഡാൻസ് കളിക്കുക. ഗോപൻ ഒരു അടിച്ചു പൊളി പാട്ട് അങ്ങ് ഇട്ടു കൊടുത്തു..

മിയ അതിന്റെ താളത്തിനോത്ത് തുള്ളി.. കൂടെ സൂര്യയെയും കൂട്ടി. അവൻ ശിവാനി ഒന്ന് എത്തി നോക്കി. കണ്ണും തുറുപ്പിച്ചു, ചുണ്ടും കൂർപ്പിച്ചു അവനെ നോക്കി രക്തം കുടിക്കുകയായിരുന്നു അന്നേരം ശിവാനി.. അത് കണ്ട് സൂര്യ വേഗം അവന്റെ സീറ്റിൽ ചെന്നിരുന്നു. " ഓക്കേ.. ഇനി അടുത്തത് ശിവാനിയോട് ആണേ.. " ദിച്ചു ശിവാനിയെ നോക്കി. " ദൈവമേ ഞാനോ..?? !!😨" ശിവാനി പെട്ടു.. !! " കണ്ണേട്ടനിൽ ശിവാനിയെ ഏറ്റവും കൂടുതൽ അട്ട്രാക്റ്റ് ചെയ്തത് എന്താണ്, ഐ മീൻ സ്‌മൈൽ, ഐസ് ഓർ എൽസ്..?? " ചോദ്യം കേട്ട് ശിവാനി ആശയകുഴപ്പത്തിലായി.. കാരണം ഇതുവരെ അവന്റെ മുഖത്തേക്ക് മര്യാദക്കൊന്നു നോക്കിയിട്ട് കൂടെയില്ല, പിന്നെങ്ങനെ ഇതിന് ഉത്തരം പറയും..??

സൂര്യ ഇടം കണ്ണിട്ട് അവളെ നോക്കി ആക്കി ചിരിച്ചു. " ശിവാനി വേഗം ആൻസർ പറയു.. " ദിച്ചു പറഞ്ഞു. " അങ്ങനെ ചോദിച്ചാൽ അവൻ ചിരിക്കുന്നതിനേക്കാൾ കൂടുതൽ അവൻ ദേഷ്യപ്പെടുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്.. സോ ഓട്ടോമാറ്റിക്കിലി അവന്റെ ദേഷ്യമാണ് എനിക്ക് ഇഷ്ട്ടം.. അതിന്റെ ഭംഗി മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. " അവളുടെ മറുപടി കേട്ട് സൂര്യ വല്ലാതെയായ്.. അവിടെ കൂടിയവരെല്ലാം അവരെ രണ്ട് പേരെയും മാറി മാറി നോക്കി. പിന്നെ ശിവാനിക്ക് അവിടെയിരിക്കാൻ തോന്നിയില്ല.. വല്ലായ്മയോടെ അവൾ അവിടെന്ന് എഴുന്നേറ്റു പോയി.. ആ നിമിഷം സൂര്യ എഴുന്നേറ്റു അവളെ നോക്കി..

🎶" എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ.. എന്റെയായ് തീർന്നനാൾ നാം നമ്മളിലൊന്നായി.. എന്നുമെൻ കൂടെയാ നിഴലതു പോലെ നീ.. നീങ്ങവേ നേടി ഞാൻ ഈ ജീവിത സായൂജ്യം.. സഖി നിൻ മൊഴി ഒരുവരി പാടി തരളിത രാഗം.. ഇനിയെന്തിന് വേറൊരു മഴയുടെ സംഗീതം.. അഴകേ വാ... അരികെ വാ.. മലരേ വാ.. തിരികെ വാ... അകയോ... നീ അകലെയോ.. "🎶

പെട്ടെന്ന് തന്റെ ഷോൾഡറിൽ ഒരു കൈ അമർന്നപ്പോൾ സൂര്യ ഒന്ന് ഞെട്ടി തിരിഞ്ഞു. " എന്താടാ.. എന്തെങ്കിലും പ്രശ്നമുണ്ടോ..?? " ദിച്ചുവിന്റെ മുഖമൊക്കെ ആകെ വല്ലാതെയായിട്ടുണ്ട്.. " ഒന്നുല്ലടി, അവളെ അമ്മയോടൊപ്പം ഇങ്ങോട്ട് പറഞ്ഞയക്കാത്തതിന്റെ ദേഷ്യത്തിലാണ്.. നിങ്ങളിരിക്ക്.. ഞാൻ ചെന്ന് അവളെ വിളിച്ചിട്ട് വരാം.. " സൂര്യ ശിവാനിപോയ വഴിയേ ചെന്നു. പുറത്ത് ആരുമില്ലാത്ത ഒരിടത്ത് തനിച്ചിരിക്കുകയായിരുന്നു ശിവാനി.

" എടൊ.. ഇതൊരു ഗെയിം അല്ലേ.. താൻ സീരിയസ് ആക്കാതെ.. " സൂര്യ പുഞ്ചിരിയോടെ അവളെ സമീപിച്ചു. " ഞാൻ കുറച്ചു നേരം തനിച്ചിരുന്നോട്ടേ.. " അവളുടെ ചോദ്യം കേട്ട് അവൻ ഒന്നും മിണ്ടാതെ തിരിച്ചു പോയി. ദിച്ചുവും ബാക്കിയുള്ളവരും സൂര്യയുടെ വരവും കാത്തിരിക്കുകയായിരുന്നു.. " ശിവാനി എവിടെ കണ്ണാ..?? " " അവളിപ്പോ വരും.. നിങ്ങൾ ഗെയിം കണ്ടിന്യു ചെയ്തോളു.. " " അത് കണ്ണാ ഗെയിം വേണ്ടെന്ന് വെച്ചു. ശിവാനിയുടെ മൂഡ് ശെരിയല്ലല്ലോ.. " " എടാ ഗോപാ ഞാൻ പറഞ്ഞില്ലേ ചെറിയൊരു സൗന്ദര്യപിണക്കം, അല്ലാതെ കാര്യമായിട്ടൊന്നുമില്ലന്നേ.. " " നാളെയും നിങ്ങൾ രണ്ട് പേരും ഇങ്ങനെ ആയിരിക്കുമല്ലേ.. " ദിച്ചു സങ്കടത്തോടെ ചോദിച്ചു.

" ഇല്ല ദിച്ചുവേ.. നാളെ ആകുമ്പോഴേക്കും അവൾ ഓക്കേ ആവും.. " സൂര്യ ദിച്ചുവിനെ ആശ്വസിപ്പിച്ചു. " നമുക്കെല്ലാവർക്കും കൂടെ ഒരു റൈഡ് പോയാലോ.. എങ്കിൽ ശിവാനിയുടെ പിണക്കവും തീർക്കാം.. " സംഗീത് ചോദിച്ചു. " അവൾ വരാൻ സാധ്യത കുറവാണ്." സൂര്യ പറഞ്ഞു. " അവളെ ഞങ്ങൾ വിളിച്ചു കൊണ്ട് വരാം.. " ദിച്ചുവും മിയയും മാൻവിയും കൂടെ ശിവാനിയെ തിരക്കി പോയി. അപ്പൂസിന് ഫുഡ് കൊടുക്കുകയായിരുന്നു ശിവാനി. അപ്പോഴാണ് ദിച്ചു വന്നു ട്രിപ്പിന്റെ കാര്യം അവളോട് പറഞ്ഞത്. "

നിങ്ങൾ പോയിട്ട് വരു.. ഞാൻ എന്തിനാ.. " " ദേ ശിവാനി.. ഇന്നും കൂടിയേ എനിക്ക് ഇങ്ങനെ അടിച്ചു പൊളിക്കാൻ പറ്റു.. നീ വന്നില്ലെങ്കിൽ ആരും വരില്ല.. പ്ലീസ്.. ഒന്ന് വാടോ.. " ദിച്ചു കെഞ്ചി ചോദിച്ചു. അവസാനം ശിവാനി സമ്മതിച്ചു. ഗോപനും സംഗീതും അവരുടെ ബുള്ളറ്റ് എടുത്തു വന്നു. സൂര്യയും ശിവാനിയും ഒരു ബുള്ളറ്റിൽ കയറി. ശിവാനി അവനിൽ നിന്ന് ഗ്യാപ് ഇട്ടിട്ടാണ് ഇരുന്നത്.. രാത്രിയിലെ ബാംഗ്ലൂർ നഗരമൊന്നു കാണേണ്ട കാഴ്ച തന്നെയാണ്. സ്ട്രീറ്റ് ലൈറ്റുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന വഴിയോരങ്ങൾ, കോട മഞ്ഞു മൂടി നിൽക്കുന്ന പാത.. !!

കളിയും ചിരിയുമായ് അവർ മുന്നോട്ട് കുതിച്ചു. പാനി പൂരിയും ഇഞ്ചി ചായയും കുടിച്ചു അവർ വീണ്ടും ലക്ഷ്യമില്ലാതെ മുന്നോട്ട് കുതിച്ചു. ശിവാനിയും സൂര്യയും മിണ്ടുന്നില്ല എന്നേ ഉള്ളൂ.. പരസ്പരം നോക്കാനും പുഞ്ചിരി പകരം നൽകാനും അവർ മറന്നില്ല. മറ്റുള്ളവർക്കും അതൊരു ആശ്വാസം ആയിരുന്നു.. യാത്രയൊക്കെ കഴിഞ്ഞു എല്ലാവരും വീട്ടിൽ തിരിച്ചെത്തി. വന്നതും ശിവാനി ആദ്യം തന്നെ അപ്പൂസിനെ വാരിയെടുത്തു. അത് കണ്ടതും സൂര്യ മുഖം തിരിച്ചു കൊണ്ട് മുറിയിലേക്കു പോയി. ശിവാനിയും അത് ശ്രദ്ധിച്ചിരുന്നു. " ഞാനും സൂര്യയും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കുന്നതിന് മുൻപ് അപ്പൂസിനെയും ശ്രേയയെയും സൂര്യയുമായി അടുപ്പിക്കണം.. " ശിവാനി മനസ്സിൽ കരുതി......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story