സീതാ രാവണൻ🔥: ഭാഗം 18

രചന: കുഞ്ചു

രാത്രി കിടക്കാൻ നേരം ശിവാനി അപ്പൂസിനെയും എടുത്ത് മുറിയിലേക്കു വരുന്നത് കണ്ട് സൂര്യ പകച്ചു നോക്കി. അപ്പൂസിനെ കൊണ്ട് വന്ന് ബെഡിൽ ഇരുത്തി കളിപ്പിക്കാൻ തുടങ്ങി ശിവാനി. " ഇവനെന്താ ഈ നേരത്ത്.. ഇതിന് ഉറക്കൊമൊന്നുമില്ലേ..?? " കനത്ത ശബ്ദത്തിൽ സൂര്യ ചോദിച്ചു. " ഉണ്ടല്ലോ.. ഞങ്ങൾ ഉറങ്ങാൻ തന്നെയാ വന്നത്.. 😊" അപ്പൂസിനൊപ്പം കളിക്കുന്നതിനിടയിൽ ശിവാനി പറഞ്ഞു. " ഇവിടെയോ..?? 😡" " അതേ.. ഇന്ന് ഞാനും അപ്പൂസും ഒരുമിച്ചാണ് കിടക്കുന്നത്. അല്ലേ അപ്പൂസെ.. 😍"

അതിന് മറുപടിയായ് അപ്പൂസ് കുഞ്ഞരി പല്ല് കാണിച്ചു കൊണ്ട് ചിരിച്ചു.. " ഇവിടെയൊന്നും ഇതിനെ കിടത്താൻ പറ്റില്ല.. നീ ഇവനെ ഇവന്റെ മുറിയിൽ ആകിയിട്ട് വാ.. " " ഇല്ലാ.. കിടക്കുകയാണെങ്കിൽ ഞാനും ഇവനും ഇവിടെ കിടക്കും.. ഇല്ലെങ്കിൽ ഞങ്ങൾ ശ്രേയയുടെ മുറിയിൽ ചെന്ന് കിടന്നോളാം.. " " ഹാ.. നീയെന്തിനാ ശിവാനി ഇങ്ങനെ വാശി പിടിക്കുന്നത്..?? എനിക്കില്ലാത്ത സിമ്പതി എന്തിനാ നിനക്ക് ഇവനോട്..?? !!! "

" ഇത് സിമ്പതി ഒന്നുമല്ല സ്നേഹമാണ്.. നിനക്ക് നിന്റെ കൂടെപിറപ്പിനെ ഒഴിവാക്കാൻ കഴിഞ്ഞേക്കും പക്ഷേ എനിക്ക് കഴിയില്ല.. ഇത് എന്റെ കൂടെപിറപ്പിന്റെ മകനാണ്.. അതിന്റേതായ എല്ലാ സ്നേഹവും എനിക്ക് ഇവനോട് ഉണ്ട്.. " " അങ്ങനെ ആണെങ്കിൽ നീയും നിന്റെ കൂടെപിറപ്പിന്റെ കുഞ്ഞും വേറെ മുറിയിൽ തന്നെ ചെന്ന് കിടന്നോ.. ഇവിടെ കിടക്കേണ്ട..!! " അത് കേട്ട് അവൾ അപ്പൂസിനെ എടുത്തു. പോകാൻ നേരം ഒന്നുകൂടെ സൂര്യയെ നോക്കി.

" ഇവന്റെ അച്ഛൻ എന്റെ ആങ്ങള ആയത് കൊണ്ടല്ലേ നിനക്ക് ഇത്രയും ദേഷ്യം.. അഭി അല്ലായിരുന്നുവെങ്കിൽ നീ എന്നോ ശ്രേയയെ തിരികെ വിളിക്കില്ലായിരുന്നോ..?? ഒരു കാര്യം ചോദിച്ചോട്ടെ, അഭിയുടെ കൂടെ ഇറങ്ങി പോയത് കൊണ്ട് നിന്റെ പെങ്ങൾക്ക് എന്തെങ്കിലും കുറവ് ഉണ്ടായിട്ടുണ്ടോ..?? നിങ്ങളുടെ അത്രയും സമ്പന്നർ ഒന്നുമല്ല എന്നൊള്ളു.. ശ്രേയയെ ഒരു കുറവും വരുത്താതെ തന്നെയാ എന്റെ അഭി നോക്കുന്നത്.. കല്യാണ ശേഷം ശ്രേയയുടെ മുഖം സങ്കടത്തോടെ കണ്ടിട്ടുള്ളത് നിന്റെ പെരുമാറ്റം കാണുമ്പോൾ മാത്രമാണ്..

ഇനി നീ അവളോട് ക്ഷമിച്ചാലും ഇല്ലെങ്കിലും ശ്രേയയും അപ്പൂസും കഴിഞ്ഞേ എനിക്ക് നീയുള്ളൂ സൂര്യാ.. !! " അവൾ കതക് കൊട്ടിയടച്ച് കൊണ്ട് ഇറങ്ങി പോയി. സൂര്യക്ക് തലക്കകത്തു ഒരു മരവിപ്പ് പോലെ തോന്നി. ഫോൺ എടുത്തു നിഖിലിനെ ഡൈൽ ചെയ്തു. " സൂര്യാ, നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ, ശിവാനിയോട് അടുക്കാൻ ഏറ്റവും എളുപ്പം നിന്റെ പെങ്ങളുടെ കുഞ്ഞിനോട്‌ അടുക്കുക എന്നതാണെന്ന്.. !! എടാ അവൾ പറഞ്ഞതിലും കാര്യമില്ലേ,

അഭിയുടെ കൂടെ തന്നിഷ്ട്ടത്തിനു ഇറങ്ങി പോയെന്ന് കരുതി ശ്രേയയുടെ ജീവിതം ഇല്ലാതായിട്ടൊന്നുമില്ലല്ലോ.. നമ്മളെക്കാളെല്ലാം സന്തോഷത്തോടെയല്ലേ അവൾ ജീവിക്കുന്നത്.. പിന്നെ, സഹോദരങ്ങൾ തമ്മിലുള്ള പിണക്കം ഒരു പരിധി കഴിഞ്ഞാൽ പിന്നെ നേരെയാകില്ല.. അഭിയും ശ്രേയയും നിന്റെ ഏറ്റവും അടുത്തവരാണ്.. എത്ര കാലം നീ അവരെ വെറുപ്പിച്ചു ജീവിക്കും..?? അല്ലാ, നീ അവരോട് അടുക്കാത്ത കാലത്തോളം ശിവാനി നിന്നോട് പൂർണ്ണമായും അടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?? !! "

" എന്നാലും നിഖിലേ, പെട്ടെന്ന് ഞാൻ എങ്ങനെയാ..?? " " പെട്ടെന്ന് വേണമെന്ന് പറഞ്ഞില്ലല്ലോ.. ഇന്ന് രാത്രി മുഴുവൻ സമയമുണ്ട്.. നന്നായി ആലോചിച്ച് നാളെ എല്ലാം സെറ്റ് ആക്കിയാൽ മതി. നാളെ നല്ലൊരു ദിവസല്ലേ, ശ്രേയയെ മാത്രം നീ അവോയ്ഡ് ചെയ്താൽ അവൾക്ക് എത്രമാത്രം ഫീൽ ചെയ്യുമെന്ന് ഓർത്ത് നോക്ക് നീ.. സൂര്യാ.. ഇവിടെ നീയൊന്നു താഴ്ന്നു കൊടുത്താൽ ജീവിതകാലം മുഴുവൻ സന്തോഷകരമായ ഒരു കുടുംബം ഉണ്ടാകും നിനക്ക്.. നീ നന്നായൊന്നു ആലോചിക്ക്.. "

അന്ന് രാത്രി സൂര്യ നിഖിൽ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു.. താഴെ മണവാട്ടി പെണ്ണൊഴികെ ബാക്കി എല്ലാവരും മെഹന്ദി ഇടുന്ന തിരക്കിലാണ്.. മണവാട്ടിയുടെ മെഹന്ദി ആഘോഷമൊക്കെ രണ്ടു ദിവസം മുൻപെ കഴിഞ്ഞതാണ്.. മെഹന്ദി കൂട്ടത്തിനിടയിൽ ട്രോൾ അടിച്ചു കൊണ്ട് ദിച്ചുവും ഇരിപ്പുണ്ട്.. സൂര്യ മുകളിൽ നിന്ന് അതെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു.. ഇതുപോലെ അച്ഛനും അമ്മയും താനും ശ്രീക്കുട്ടിയും തന്റെ വീട്ടിൽ എത്ര സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്.. !!

ഗൾഫിലേ ബിസിനസ് എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് വരാൻ നിന്നതായിരുന്നു അച്ഛൻ.. അപ്പോഴാണ് ശ്രീക്കുട്ടിയുടെ ഒളിച്ചോട്ടം.. !! അതോടെ അച്ഛൻ ആകെ തളർന്നു.. നാട്ടുകാരെയും വീട്ടുകാരെയും ഫേസ് ചെയ്യാനുള്ള ധൈര്യം അച്ഛനില്ലായിരുന്നു.. അതുകൊണ്ട് അവിടെ തന്നെ നിന്നു. ഇടക്ക് വിളിക്കും എന്നല്ലാതെ വരവിനെ കുറിച്ച് ഒന്നും ഇതുവരെ അച്ഛൻ പറഞ്ഞു കേട്ടിട്ടില്ല.. സൂര്യ മുറിയിൽ ചെന്നിരുന്നു.. ഓരോ ആലോചിനകളാൽ അവൻ അങ്ങനെ കിടന്നു.

പിറ്റേന്ന് പുലർച്ചെ തന്നെ കല്യാണത്തിന്റെ ബഹളം തുടങ്ങി. സൂര്യ എഴുന്നേറ്റതും മുന്നിൽ ശിവാനി നിൽക്കുന്നു.. കൂടെ അപ്പൂസും ഉണ്ട്.. " ഓ ഇന്നലെ പോയില്ലായിരുന്നോ രണ്ടാളും.. " ഉറക്കചടവോടെ അവൻ ചോദിച്ചു. " പോയല്ലോ.. ഇപ്പൊ തിരികെ വന്നതാ.. " " എന്തിന്..?? " " അതോ.. അപ്പുറത്തെ ബാത്രൂം ഒക്കെ ഫുൾ ആണ്.. ഞാനൊന്ന് പല്ല് തേച്ചിട്ട് വരാം.. അതുവരെ അപ്പൂസിനെ ഒന്ന് പിടിച്ചേ.. ബാക്കി എല്ലാവരും ബിസിയാ.. " അതും പറഞ്ഞു അപ്പൂസിനെ സൂര്യയുടെ കയ്യിലേക്ക് വെച്ച് കൊടുത്തിട്ട് ശിവാനി ബാത്രൂമിൽ കയറി കതകടച്ചു. പിന്നെ എന്തോ ഓർത്തപോലെ കതക് തുറന്ന്. "

പിന്നെയ് എന്ത് കാരണവശാലും അവനെ നിലത്തിറക്കരുത്.. മഹാ വികൃതിയാന്നേ.. 😝" വീണ്ടും വാതിൽ അടച്ചു അവൾ. " എടി.. ഇതിനെ കൂടെ കൊണ്ട് പോ.. ശിവാനീ.. !!! " എവിടെ.. !!! ആരോട് പറയാൻ ആര് കേൾക്കാൻ..!!!! ഇതെല്ലാം കണ്ട് അപ്പൂസ് സൂര്യയെ നോക്കി ചിരിക്കുകയാണ്.. " കുട്ടിത്തേവാങ്ക്, എന്റെ മേൽ ഇരുന്ന് എന്നെ തന്നെനോക്കി ചിരിക്കുന്നത് കണ്ടില്ലേ.. 😡" സൂര്യ ദേഷ്യത്തോടെ അപ്പൂസിനെ താഴേക്കു ഇറക്കി വിട്ടു. ഒന്ന് നിലത്തിറങ്ങി കിട്ടാൻ വേണ്ടി കാത്തിരുന്ന അപ്പൂസിന് ഇതൊരു ഗോൾഡൻ ചാൻസ് ആയിരുന്നു.

അവൻ എല്ലായിടത്തും നടന്നു ഓരോന്ന് വലിച്ചിടാൻ തുടങ്ങി. സൂര്യ ഇതൊന്നും ശ്രദ്ധിക്കാതെ തനിക്ക് ഇടാനുള്ള ഡ്രസ്സ്‌ എടുത്ത് അയൺ ചെയ്യാൻ നിന്നു. അപ്പൂസ് അങ്ങനെ ഓരോന്നും എടുത്തു നോക്കി കളിക്കുന്നതിനിടയിൽ ബെഡിനടുത്തുള്ള ടേബിളിൽ ഉണ്ടായിരുന്ന ചെറിയൊരു ഫ്ലവർ വേസ് അപ്പൂസിന്റെ കാലിൽ വീണു. അപ്പൂസിന്റെ കരച്ചിൽ കേട്ട് ശിവാനി ബാത്രൂമിൽ നിന്ന് ഓടി വന്നു. " എന്താ.. എന്തിനാ അപ്പൂസ് കരഞ്ഞത്..?? "

" അതുപിന്നെ, ഈ വേസ് അവന്റെ കാലിൽ വീണു.. " " നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേ അവനെ നിലത്തിറക്കരുതെന്ന്.. 😡 നീ മനഃപൂർവം ചെയ്തത് ആവുമല്ലേ.. !!" അവൾ അപ്പൂസിനെയും എടുത്തു മുറിക്കു പുറത്തേക് പോയി. സൂര്യ കുളിച്ചു വന്നിട്ടും പിന്നെ ശിവാനിയെ കണ്ടില്ല. " ഇവൾ ഇതെവിടെയാ.. ഇവൾക്ക് ഡ്രസ്സ്‌ മാറി ഒരുങ്ങുകയൊന്നും വേണ്ടേ.. " സൂര്യ ചിന്തിച്ചു. കസിൻസ് എല്ലാവരും ഡ്രെസ് കോഡ് ആണ് തീരുമാനിച്ചിരിക്കുന്നത് . ആണുങ്ങൾ വെള്ളമുണ്ടും വെള്ളഷർട്ടും, പെണ്ണുങ്ങൾ സെറ്റ് സാരിയും... ടോട്ടൽ ഒരു ട്രെഡീഷ്ണൽ ലുക്ക്‌ ഉണ്ടായിരുന്നു..

കല്യാണപെണ്ണ് ലൈറ്റ് പിങ്ക് നിറത്തിലുള്ള ഹെവി വർക്ക്‌ മോഡൽ ലഹങ്കയാണ് ധരിച്ചത്.. അതിന് മാച്ച് ആയിട്ടുള്ള ഹെവി വർക്കുള്ള കമ്മലും മാലയും നെറ്റിചൂട്ടിയും വളയും എല്ലാം ധരിച്ചു സുന്ദരി ആയിട്ടുണ്ട്.. സൂര്യ ഷർട്ടും മുണ്ടും ധരിച്ച് നന്നായി ഒരുങ്ങി.. കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും അവനൊരു തൃപ്തി കിട്ടുന്നില്ല... " ഈ ശിവാനി ഇതെവിടെ പോയി കിടക്കുകയാ..?? " അവന്റെ ക്ഷമ നശിച്ചു തുടങ്ങി. അവളെയും കാത്തു മുറിയിൽ ഇരിക്കുമ്പോലാണ് സംഗീത് മുറിയിലേക്കു വന്നത്.

" എന്റെ പൊന്ന് കണ്ണാ നീ സുന്ദരകുട്ടപ്പനായ് ഇവിടെ ഇരിക്കുകയാണോ, വന്നേ വന്നേ.. താഴെ എന്തോരം പണിയുണ്ടെന്നറിയോ..!! വേഗം വാ മോനെ.. " സംഗീത് സൂര്യയെ കയ്യോടെ പൊക്കി കൊണ്ട് താഴേക്ക് ചെന്നു. സൂര്യ മുറിയിൽ നിന്ന് ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു ശിവാനി, സൂര്യയെ സംഗീത് കൊണ്ട് പോകുന്നത് കണ്ട് അവൾ വേഗം മുറിയിൽ ചെന്ന് കുളിക്കാൻ കയറി. കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴുണ്ട് സൂര്യ ബെഡിൽ ഇരിക്കുന്നു. അവനെ കണ്ടതും അവളൊന്നു സടെൻ സ്റ്റോപ്പ്‌ ഇട്ടു.

" എന്റെ ഭാര്യേ.. ഞാനൊന്നു ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയായിരുന്നല്ലേ കള്ളി.. ഞാൻ കണ്ടിരുന്നു ഞാൻ ഇറങ്ങുന്നതും കാത്തു നീ മുറിക്കു പുറത്ത് നിൽക്കുന്നത്.. !! " " ഭർത്താവിന്റെ കയ്യിലിരിപ്പ് നല്ലതല്ലെങ്കിൽ ഭാര്യക്ക് ഇങ്ങനെ ഒളിച്ചിരിക്കേണ്ടി വരും.. 😏" " എന്താടി.. എന്താടി എന്റെ കയ്യിലിരിപ്പിന് കുഴപ്പം.. നിന്നെ ഇങ്ങനെ കണ്ടിട്ടും ഞാൻ കണ്ട്രോൾ ചെയ്തു നിൽക്കുന്നില്ലേ.. " " എങ്ങനെ.. 😡" " അല്ലാ ഈറൻ മുടിയുമായി എന്റെ മുന്നിലിങ്ങനെ നിന്നിട്ടും.. 😁"

" മര്യാദക്ക് ഇറങ്ങി പോയിക്കോ ഇവിടുന്ന് എനിക്ക് ഡ്രസ്സ് മാറണം.. " അപ്പോഴാണ് സൂര്യ, ശിവാനി ബെഡിൽ വെച്ചിരിക്കുന്ന സാരി കണ്ടത്. " അയ്യേ, ഈ സാരിയാണോ നീ ഇന്ന് ഉടുക്കുന്നത്..?? " " അല്ലാതെ കല്യാണത്തിന് വേണ്ടി ഭർത്താവ് എനിക്ക് പുതിയതൊന്നും വാങ്ങി തന്നിട്ടില്ലല്ലോ.. 😏" " ആര് പറഞ്ഞു വാങ്ങിയില്ലെന്ന്.. ഇന്നാ പിടിച്ചോ.. " സൂര്യ അവൾക്ക് നേരെ ഒരു കവർ നീട്ടി. " എന്റെ ഭാര്യക്ക് വേണ്ടി ഞാൻ സ്പെഷ്യൽ ആയിട്ട് വാങ്ങിയതാ... 😉"

" എനിക്കൊന്നും വേണ്ട, കൊണ്ട്പോയി നിന്റെ ഐഷുന് കൊടുക്ക്..😏" " നീ ഇതുവരെ അത് വിട്ടില്ലേ.. 😥" " സൂര്യാ, സ്വന്തം പെങ്ങളോടും കുഞ്ഞിനോടും ഇല്ലാത്ത സ്നേഹമൊന്നും നീ എന്നോട് കാണിക്കേണ്ട.. !! " അവനെ പിടിച്ചു മുറിക്കു പുറത്താക്കി വാതിൽ അടച്ചു അവൾ. " കണ്ണാ നീയൊന്നും കഴിച്ചില്ലല്ലോ.. വാ അവിടെ എല്ലാവരും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരുന്നു. " സൂര്യ ഗോപന്റെ കൂടെ താഴേക്ക് ചെന്നു. " എന്താടാ രാവിലെത്തെ സ്പെഷ്യൽ..?? "

" സാൾട്ട്മംഗോട്രീ..!! " " കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ' ഉപ്പുമാവ് ' അത് മതി ..!!😏" സൂര്യ പറഞ്ഞത് കേട്ട് ഗോപൻ ചിരിച്ചു. " ഇങ്ങനെ ആണേൽ ഇനി ഉച്ചക്ക് പഴങ്കഞ്ഞി ആവുമോ..?? !!" സൂര്യയുടെ രോദനം പുറത്ത് ചാടി അത് കേട്ട് ഗോപൻ സൂര്യയെ നോക്കി കളിയാക്കി ചിരിച്ചു. രണ്ട് പേരും ഓരോ പാത്രത്തിൽ ഉപ്പുമാവ് എടുത്തു കിച്ചണിൽ സ്ത്രീ ജനങ്ങൾ കുറവായ ഒരിടത്ത് ഇരിന്നു. ഇരിക്കാനുള്ള സ്പേസ് എല്ലാം ഫുൾ ആയി..

എല്ലാവരും ഓരോ മൂലയിൽ കൂട്ടം കൂടി നിന്ന് കഴിക്കുന്നുണ്ട്. ഒരു പാത്രത്തിൽ നിന്ന് മൂന്ന് പേരൊക്കെയാ കഴിക്കുന്നത്.. സൂര്യയും ഗോപനും കഴിക്കാൻ തുടങ്ങിയപ്പോൾ ദിച്ചു വന്നു രണ്ടാളിൽ നിന്നും ഓരോ പങ്ക് വാങ്ങി കഴിച്ചു. അത് കണ്ടതും ബാക്കി എല്ലാരും അങ്ങോട്ട് വന്ന് സൂര്യയുടെയും ഗോപന്റെയും പാത്രത്തിൽ നിന്ന് കയ്യിട്ട് വരാൻ തുടങ്ങി. അപ്പോഴാണ് ശ്രേയ ഒരു ട്രെയിൽ ചായയുമായ് വന്നത്. എല്ലാവർക്കും ചായ കൊടുത്തു, സൂര്യയുടെ അടുത്തേക് പോകാൻ അവൾക്കൊരു പേടി ഉണ്ടായിരുന്നു..

അവനുള്ള ചായ അവന്റെ അടുത്ത് വെച്ച് കൊടുത്തിട്ട് അവൾ തിരിഞ്ഞു നടന്നു. " ശ്രീക്കുട്ടി.. " ആ വിളിക്കായി കാത്തിരുന്നത് പോലെ അവൾ തിരിഞ്ഞു നോക്കി. " ഇവിടെ വാ.. " അവളെ നോക്കാതെയാണ് അവൻ പറഞ്ഞത്. ശ്രേയ സംശയരൂപേണ സൂര്യയുടെ അടുത്തേക് ചെന്ന്.. ഉപ്പുമാവിൽ നിന്ന് ഒരു പങ്കെടുത്ത് അവൻ ശ്രേയക്ക് നേരെ നീട്ടി. ശ്രേയക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. സൂര്യ വീണ്ടും അവളെ വിളിച്ചു. അവൾ ചെന്ന് അവൻ നീട്ടിയ ഉപ്പുമാവ് കഴിച്ചു..

അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പിയിരുന്നു. ആ കാഴ്ച കണ്ടുകൊണ്ടാണ് ലക്ഷ്മിയമ്മ അപ്പൂസിനെയും കൊണ്ട് അങ്ങോട്ട് വന്നത്. കാണാൻ ആഗ്രഹിച്ച കാഴ്ച കണ്ടത് കൊണ്ടാകാം അമ്മയുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞിരുന്നു. സൂര്യയുടെ അടുത്ത് എത്തിയതും അപ്പൂസ് സൂര്യയുടെ നേരെ ചാടി. അത് കണ്ട് സൂര്യ അവനെ എടുത്ത് അവനും ഉപ്പുമാവ് കൊടുത്ത്.. അപ്പൂസ് ഇഷ്ട്ടത്തോടെ നല്ലവണ്ണം കഴിക്കുന്നുണ്ട്.. ഇതെല്ലാം കണ്ട് കൊണ്ടാണ് ശിവാനി അങ്ങോട്ട് വന്നത്. അവളുടെ ചുണ്ടിലും ഒരു ചിരി മിന്നി.

ശിവാനിയെ കണ്ടതും സൂര്യ അവളെ സൂര്യയുടെ അടുത്ത് ചെന്നിരിക്കാൻ വിളിച്ചു. അവനെയൊന്നു തറപ്പിച്ചു നോക്കി കൊണ്ട് അവൾ അവിടെ ചെന്നിരുന്നു. എല്ലാർക്കും കൊടുക്കുന്നതിൽ നിന്നൊരു പങ്ക് അവൻ ശിവാനിക്ക് നേരെയും നീട്ടി. അവൾ അത് വാങ്ങി കഴിക്കുകയും ചെയ്തു. " ഇനി പറയ് ഭാര്യേ, അപ്പൂസിനെയും ശ്രീക്കുട്ടിയെയും സ്നേഹിക്കുന്ന പോലെ ഞാൻ നിന്നെയും സ്നേഹിച്ചോട്ടേ.. 😉" " ആലോചിക്കാട്ടൊ.. 😁"

അവൾ അവനെ കളിയാക്കി കൊണ്ട് എഴുന്നേറ്റു പോയി. കല്യാണം ഒരു ഉത്സവം കണക്കെ ആഘോഷമായ് നടത്തി എല്ലാവരും കൂടെ.. ദിച്ചുവിനെ കരയിപ്പിക്കാൻ വേണ്ടി കസിൻസ് എല്ലാവരും ചുറ്റും നിന്ന് ഓരോന്ന് പറയുന്നുണ്ടെങ്കിലും ദിച്ചു കരയില്ല എന്ന വാശിയിൽ തന്നെ നിന്നു.. എല്ലാം ശുഭമായി നടന്നു. പല ബന്ധുക്കളും അന്ന് തന്നെ മടങ്ങി. സൂര്യയും കുടുംബവും പിറ്റേന്ന് പുലർച്ചെ പോകാനാണ് പ്ലാൻ ചെയ്തത്. ഇതിനിടയിൽ അപ്പൂസും മാമനും നല്ല കൂട്ടായ്..

ഇപ്പോൾ ശിവാനിയൊന്നും വേണ്ടാ അപ്പൂസിന്.. ഏത് നേരവും സൂര്യയുടെ അടുത്താണ് അവൻ.. !! രാത്രി എല്ലാവരും ഒരു മുറിയിൽ ഒത്തു കൂടി പതിവ് തള്ളും ബഡായിയുമൊക്കെയായ് ഇരിക്കുകയായിരുന്നു.. അന്നേരമാണ് ശിവാനിക്ക് ദിവ്യയുടെ കാൾ വന്നത്. ബഹളങ്ങളിൽ നിന്ന് രക്ഷപ്പെട്ടു അവൾ ഫോണുമായി പുറത്തേക് പോയി സംസാരിച്ചു. " ആ ചേച്ചി, കേൾക്കുന്നുണ്ടോ.. " " ഉണ്ട്.. ശിവാനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.. "

" പറയ് ചേച്ചി, ഞാൻ കേൾക്കുന്നുണ്ട്.. " " ശിവാനി.. ഞാൻ അന്ന് പറഞ്ഞില്ലേ നിന്റെ വീടിന്റെ ജപ്തിയിൽ സൂര്യക്ക് എന്തോ പങ്കുണ്ടെന്നു.. !! അത് ശെരിയാണ്.. കഴിഞ്ഞ ദിവസം മഹേഷ്‌ എന്നെ വിളിച്ചിരുന്നു.. സൂര്യ ബാങ്കിൽ ചെന്നിരുന്നുവെന്നും നിന്റെ പ്രോപ്പർട്ടിയെ കുറിച്ച് മാനേജരുമായി സംസാരിച്ചിരുന്നുവെന്നും പറഞ്ഞു.. നീ ഇതിനെ കുറിച്ച് അവനോട് ഒന്ന് സംസാരിച്ചു നോക്ക് ശിവാനി.. " ശിവാനിക്ക് തലക്കകത്തു പെരുത്ത് കയറുന്നതായ് തോന്നി.. ഇനി എന്റെ വീടും അവനു വേണോ..?? !!! അച്ഛന്റെ ഏക സമ്പാദ്യമാണ് ഞങ്ങളുടെ വീട്.. ജപ്തിയുടെ വക്കിൽ ആയിരുന്നു അത്.. അഭി ഓരോ ജോലിക്ക് പോയി ലോൺ തിരിച്ചടക്കാൻ നോക്കുന്നുണ്ട്..

ദൈവമേ എന്റെ വീട് ഞങ്ങൾക്ക് നഷ്ട്ടപ്പെടുത്തല്ലേ.. !! എന്തായാലും സൂര്യയോട് ഇതേകുറിച്ച് സംസാരിക്കണം.. !! അവൾ മനസ്സിൽ കരുതി. അതിനു ശേഷം പിന്നെ ശിവാനി ഒന്നിലും ഇന്ട്രെസ്റ്റ് കാണിച്ചില്ല.. അവളുടെ ആ പെരുമാറ്റം സൂര്യ ശ്രദ്ധിച്ചിരുന്നു. ഒരവസരം കിട്ടിയതും അവൻ അവളോട് കാര്യം ചോദിച്ചു. " ഒന്നുല്ല സൂര്യ.. ആ കാര്യം നമുക്ക് പിന്നീട് സംസാരിക്കാം.. " അവൾ മറുപടി നൽകി കൊണ്ട് അവിടെന്ന് മാറി. പിറ്റേന്ന് പുലർച്ചെ അവർ പോകാൻ വേണ്ടി തയ്യാർ എടുത്തു.

അംബിക ആന്റിയും മാധവൻ അങ്കിളും രണ്ട് ദിവസം കഴിഞ്ഞ് പോകാമെന്നു പറഞ്ഞ് ഒരുപാട് നിർബന്ധിച്ചു. എങ്കിലും സൂര്യക്ക് ഓഫീസിൽ ഒരുപാട് വർക്ക്‌ പെൻറ്റിങിൽ കിടക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ അവർ പിന്നെയൊന്നും പറഞ്ഞില്ല.. യാത്രയിലും അപ്പൂസ് സൂര്യയുടെ അടുത്തായിരുന്നു ഇരുന്നത്.. ലക്ഷ്മിയമ്മയും ശ്രേയയും സൂര്യയും ഓരോന്ന് പറഞ്ഞ് ചിരിക്കുന്നുണ്ടെങ്കിലും ശിവാനി ഇതിലൊന്നും കൂടാതെ പുറത്തേക്കും നോക്കി ഇരിക്കുന്നത് സൂര്യ മിററിലൂടെ കണ്ടിരുന്നു.. അവളുടെ പെട്ടെന്നുള്ള സൈലന്റ്സിന്റെ കാരണം എന്തായിരിക്കുമെന്ന് എത്ര ആലോചിച്ചിട്ടും സൂര്യക്ക് മനസ്സിലായില്ല..

വീട്ടിൽ എത്തിയിട്ടും ശിവാനിയുടെ മൂഡ് മാറുന്നില്ല, അടുത്ത ദിവസവും ശിവാനിയിൽ മാറ്റമൊന്നുമില്ല എന്ന് കണ്ട് സൂര്യ അവളോട് വീണ്ടും കാര്യം അന്വേഷിച്ചു.. " സൂര്യാ നീ എന്നോട് എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ..?? നിന്റെ ഓരോ കള്ളത്തരവും എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയാണ്.. ഇനിയും എന്നോട് കള്ളം പറഞ്ഞു ജയിക്കാമെന്ന് നീ കരുതേണ്ട.. " " ഇങ്ങനെയൊക്കെ പറയാൻ മാത്രം ഞാൻ എന്താണ് ചെയ്തത് ശിവാനി.. അതുകൂടി പറഞ്ഞു താ നീ.. !! "

" ടൌൺ ബാങ്കിലെ മാനേജറുമായ് നിനക്ക് എന്താ ബന്ധം..??? " " അത്.. അത് എന്റെയൊരു ഫ്രണ്ടിന്റെ ഫാദറാണ്.. " " അത്രേയുള്ളൂ..??? പോട്ടെ, നിനക്ക് എന്റെ വീടിന്റെ ലോണുമായ് എന്തെങ്കിലും ബന്ധമുണ്ടോ..?? " " നീ... നീയിത് എന്തൊക്കെയാ പറയുന്നത്..?? " " സ്റ്റോപ്പ്‌ ഇറ്റ് സൂര്യാ... ദിസ്‌ ഈസ്‌ ഓവർ.. !!!! മതിയാക്കാം നമുക്കി ഭാര്യ - ഭർത്താവ് നാടകം.. !! " " നാടകം..??? നീയെന്തൊക്കെയാ പറയുന്നത് ശിവാ..?? 😞" " എന്തിനാ സൂര്യാ ഇനിയും എന്റെ മുന്നിൽ പൊട്ടൻ കളിക്കുന്നത്..?? എന്നെ വേദനിപ്പിക്കുക മാത്രമേയുള്ളൂ എന്നറിഞ്ഞിട്ടും നീയുമായുള്ള വിവാഹത്തിനു ഞാൻ സമ്മതം മൂളിയത് എന്ത് കൊണ്ടാണെന്നു നിനക്കറിയോ,

സ്നേഹം എന്ന മരുന്ന് കൊണ്ട് മാറ്റിയെടുക്കാൻ കഴിയാത്ത ഒരു രോഗവും ഈ ഭൂമിയിൽ ഇല്ലെന്ന വിശ്വാസത്തിൽ.. !! പക്ഷേ എത്രയൊക്കെ സ്‌നേഹം കാണിച്ചാലും നിന്റെ മനസ്സ് മാറാൻ പോകുന്നില്ല എന്നെനിക്ക് മനസ്സിലായി.. എല്ലാം കഴിഞ്ഞ് ഇപ്പോൾ എന്റെ വീടിൻമേൽ ആണല്ലേ നിന്റെ നോട്ടം.. എന്നെ പൂർണ്ണമായും തളർത്താനുള്ള അവസാനഅടവ് ആണോ ഇത് സൂര്യാ..?? !!!" " എന്താ ശിവാനി നീ.. !!! "

" ഇനി ഒന്നും പറയേണ്ട.. നാളെ ഞാൻ എന്റെ വീട്ടിലേക്കു പോകും.. " എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ അവൾ തീർത്തു പറഞ്ഞു. "ശിവാനി തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.. അവളുടെ തെറ്റിദ്ധാരണ എങ്ങനെയെങ്കിലും മാറ്റണം.. !!" സൂര്യയും തീർച്ചപ്പെടുത്തി. പിറ്റേന്ന് ശിവാനി വീട്ടിലേക്കു പോകാൻ തയ്യാർ എടുക്കുകയാണ് എന്ന് ശ്രേയ വിളിച്ചു പറഞ്ഞത് കേട്ട് ഉച്ചക്ക് തന്നെ സൂര്യ ഓഫീസിൽ നിന്ന് വന്നു.. ശിവാനി ബാഗെല്ലാം എടുത്തു ഇറങ്ങാൻ നിൽക്കുകയായിരുന്നു.. സൂര്യ ദേഷ്യത്തോടെ അവളുടെ കയ്യിൽ നിന്ന് ബാഗെല്ലാം വാങ്ങി മുറിക്കു അകത്തേക്കു എറിഞ്ഞു.. " എന്താ സൂര്യാ നീ കാണിച്ചത്..?? 😡"

" കണ്ടില്ലേ ഞാൻ എന്താ കാണിച്ചതെന്ന്..?? 😠" " ഐ ഹാവ് ടു ഗോ 😡" " പോയിക്കോ.. പോകണ്ട എന്ന് ഇവിടെ ആരും പറഞ്ഞില്ല.. പക്ഷേ പോകുന്നതിന് മുൻപ് എനിക്ക് പറയാനുള്ളത് കൂടി നീ കേൾക്കണം.. " " എനിക്കൊന്നും കേൾക്കേണ്ട.. " " കേൾക്കണം.. !!! നീ കേൾക്കും.. !! നിനക്ക് പറയാനുള്ളതെല്ലാം ഞാൻ കേട്ട് നിന്നില്ലേ.. അതുപോലെ എനിക്ക് പറയാനുള്ളതും നീ കേൾക്കണം.. അല്ലാതെ ഈ പടി വിട്ടിറങ്ങാമെന്ന് നീ കരുതേണ്ട.. !!" " എന്താ നിനക്ക് പറയാനുള്ളത്..?? " " പറയാം.. ബിഫോർ ദാറ്റ്‌, നീ കുറച്ച് പേരെ കാണേണ്ടതുണ്ട്.. " ആരെയാണ് എന്ന് ചോദിക്കാൻ ശിവാനി വാ തുറക്കും മുന്പേ സൂര്യ ശിവാനിയുടെ കയ്യും പിടിച്ചു പുറത്തേക് നടന്നിരുന്നു..

അവളെ കാറിൽ ഇരുത്തി അവൻ ഡ്രൈവ് ചെയ്യാൻ തുടങ്ങി.. ശിവാനിക്ക് പരിചയമില്ലാത്ത വഴികളിലൂടെയാണ് കാർ സഞ്ചരിക്കുന്നത് . എവിടേക്ക് ആയിരിക്കും എന്ന് ആകാംഷപൂർവ്വം ശിവാനി നോക്കിയിരുന്നു.. ഒരു ഇരുനില വീടിന്റെ മുന്നിലാണ് സൂര്യയുടെ കാർ ചെന്ന് നിന്നത്.. ഇതാരുടെ വീടായിരിക്കും?? ശിവാനി ചിന്തിച്ചു.. " കൺഫ്യൂഷൻ ആവേണ്ട.. കയറി വാ.. " തനിക്ക് മുന്നിൽ വാതിൽ തുറന്ന് നിൽക്കുന്ന ആളെ കണ്ട് ശിവാനിയുടെ കണ്ണ് പുറത്തേക് ചാടി.. " ജി.. ജീവൻ അല്ലേ ഇത്..??? !!! " ശിവാനിയുടെ തലക്കകത്തു ഇടിവെട്ടിയപോലെ അവൾ അവിടെ തറഞ്ഞു നിന്ന് പോയി......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story