സീതാ രാവണൻ🔥: ഭാഗം 4

seetharavanan

രചന: കുഞ്ചു

കുഞ്ചു മുകളിൽ നിന്ന് സൂര്യയുടെ വിളി കേട്ടതും ശിവാനി അപ്പൂസിനെയും കൊണ്ട് അങ്ങോട്ട് പാഞ്ഞു ചെന്നു. " എന്താ സൂര്യ..?? " എന്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞതും അവന്റെ കണ്ണുകൾ എന്റെ കയ്യിലിരിക്കുന്ന അപ്പൂസിൽ ആയിരുന്നു തറഞത്.. അതേ നിമിഷം തന്നെ അവന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകാൻ തുടങ്ങി. "ഞാൻ നിന്നെ മാത്രമല്ലേ വിളിച്ചത്.. നീയെന്തിനാ ഇതിനെയും എടുത്തു വന്നത്..?? " " ചുമ്മാ.. എനിക്കൊരു ധൈര്യത്തിന് വേണ്ടി കൂട്ടിയതാ😏.. " സൂര്യയുടെ ശബ്ദം കേട്ടതും അപ്പൂസ് പേടിയോടെ എന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു. " ഡി.. നിന്നെ.. "

" ഹാ.. ചുമ്മാ സീൻ ഉണ്ടാക്കാതെ താഴെ അഞ്ചുവും ശ്രേയയും ഒക്കെ ഉണ്ട്.. നീ കാര്യം പറ സൂര്യാ.. " " എന്നെയൊന്നു എണ്ണ തേച്ചു കുളിപ്പിക്കാൻ വിളിച്ചതാ നിന്നെ എന്തേയ്..!!" " ആണോ.. എങ്കിലൊരു പാളയും കൂടെ എടുത്തോ.. അതാവുമ്പോ കിടത്തി എണ്ണ തേക്കാൻ എനിക്ക് അല്പം കൂടെ സൗകര്യം ആവുമല്ലോ.. " " ഡി ഡി.. വല്ലാതെ ചെലക്കാൻ നിക്കല്ലേ.. " " പിന്നെ ഇതിനൊക്കെ ഞാൻ എന്താ പറയേണ്ടതെന്ന് നീ തന്നെ പറയ്.. " " നീ ഇങ്ങോട്ട് ഒന്നും പറയണ്ട.. ഞാൻ അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി.. " " എന്നാൽ പറയ്യ്.. ഞാൻ എന്താ ചെയ്യേണ്ടത് ..?? " " ആദ്യം നിന്റെ കയ്യിലിരിക്കുന്ന സാധനത്തിനെ എവിടേലും കൊണ്ടു പോയി കളയ്..

എന്നിട്ട് നീ ഒറ്റക്ക് ഇങ്ങോട്ട് വാ.." " ഇങ്ങനെയൊന്നും പറയാതെ സൂര്യാ.. ഇത് ചെറിയ കൊച്ചല്ലേ.. " അതിന് അവൻ മറുപടിയൊന്നും പറഞ്ഞില്ല.. പകരം അവളെ പുറത്തേക് തള്ളി റൂമിന്റെ ഡോർ അടച്ചു കുറ്റിയിട്ടു.. അവൾ എത്ര മുട്ടി വിളിച്ചിട്ടും അവൻ വാതിൽ തുറന്നതെയില്ല.. ഇനിയും വിളിച്ചിട്ട് കാര്യമില്ലെന്ന് കണ്ട് അവൾ അപ്പൂസിനെയും കൊണ്ടു താഴേക്കു ചെന്നു.. ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചന്നപോൽ ശ്രേയയും അമ്മയും താഴെയിരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവരുടെ മുഖത്ത് ഒരു തരം പരിഭ്രമം നിറഞ്ഞു. " ചേട്ടത്തി.. കണ്ണേട്ടൻ..?? " " ഡ്രസ്സ്‌ മാറുവാ.. അത് കഴിഞ്ഞിട്ട് വരും

." എന്റെ ആ മറുപടിയിൽ തല്ക്കാലം ആശ്വാസം നേടിയെടുത്ത് എല്ലാവരും കിച്ചണിലേക്ക് നടന്നു.. അമ്മയും അഞ്ചുവും കൂടെ കഴിക്കാനുള്ള ഭക്ഷണം ടേബിളിൽ എടുത്തു വെച്ചു. ഞാനും ശ്രേയയും അപ്പൂസും പുറത്തു ഇരിക്കുകയായിരുന്നു. " ഏട്ടത്തി.. കണ്ണേട്ടന് ഇപ്പോഴും ദേഷ്യം മാറിയിട്ടില്ല അല്ലേ.. ഏട്ടത്തി ഇനി അപ്പൂസിനെയും കൊണ്ട് കണ്ണേട്ടന്റെ മുന്നിലേക്ക് പോകണ്ടാട്ടൊ.. അവനെ കാണുമ്പോൾ കണ്ണേട്ടന് ദേഷ്യം കൂടും.. " " എന്റെ ശ്രേയാ.. നീ ഇതൊന്നും കാര്യമാക്കേണ്ട.. നിന്റെ കണ്ണേട്ടനെ ഞാൻ നിനക്ക് തിരിച്ചു തരും.. ഇത് ശിവാനി തരുന്ന വാക്കാണ്.. " ശ്രേയയുടെ കയ്യിൽ കൈ വെച്ച് ഞാൻ അത് പറഞ്ഞപ്പോൾ അപ്പൂസ് ചിരിക്കുന്നു..

" ടാ അപ്പൂ.. നിനക്ക് ഈയിടെ ആയിട്ട് എന്നെ തീരെ വിലയില്ലാട്ടൊ.. മാമന്റെ അടുത്ത് കൊണ്ട് പോയ്‌ കിടത്തട്ടേ നിന്നെ ഞാൻ.. 😄" അവനു മാമൻ അലർജി ആയതു കൊണ്ട് ഞാൻ അത് ചോദിച്ചതും ഒന്നും മിണ്ടാതെ എന്റെ മടിയിൽ കിടന്നു അവൻ.. അപ്പോഴാണ് അമ്മ ഫുഡ് കഴിക്കാൻ വിളിച്ചത് ഞങ്ങളെ.. ശ്രേയയെയും കൂട്ടി ഞാൻ അകത്തേക്ക് പോയി. " കണ്ണനെ വിളിച്ചിട്ട് വാ മോളെ " അമ്മയുടെ വാക്ക് അനുസരിച്ചു മുകളിലേക്ക് പോയ്‌.. നേരത്തേ അനുഭവം ഓർത്ത് അപ്പൂസിനെ കൂട്ടാതെയാണ് പോയത്. " സൂര്യാ.. കതക് തുറക്ക്.. സൂര്യാ " ഒരുപാട് തട്ടി വിളിച്ചിട്ടാണ് അവൻ കതക് തുറന്നത്.. " ഇതെന്താ ഇതുവരെ ഡ്രസ്സ്‌ മാറിയില്ലേ നീ..

ഫ്രഷ് ആയിട്ട് വാ താഴെ എല്ലാവരും നിന്നെ കാത്തിരിക്കുകയാണ് കഴിക്കാൻ " സൗമ്യതയോടെ അവൾ അത് പറഞ്ഞതും അവളെ പിടിച്ചു അകത്തേക്കു വലിച്ചു അവളുടെ മുടിയുടെ പുറകിൽ പിടിത്തമിട്ടു അവൻ. " നീയാരാണെന്നാ നിന്റെ വിചാരം..?? ഈ വീട്ടിൽ ഞാൻ നിനക്ക് കല്പ്പിച്ച സ്ഥാനം എന്താണെന്ന് കൂടെ കൂടെ നീ മറന്ന് പോകുന്നുണ്ടല്ലേ.. എങ്കിൽ ഒന്നുകൂടെ നന്നായി കേട്ടോ.. ഒരു വേലക്കാരിയുടെ സ്ഥാനം പോലുമില്ല നിനക്ക് ഈ വീട്ടിൽ.. അടിമയാണ് നീ.. എന്റെ ആജ്ഞ അനുസരിക്കാൻ മാത്രമുള്ള അടിമ.. ആ അടിമ എന്നെകേറി ഭരിക്കാനോ എന്റെയോപ്പം സംസാരിച്ചു നിൽക്കാനോ ശ്രമിക്കേണ്ട.. മനസ്സിലായോടി ദരിദ്രവാസി.. !! "

അവളെ ശക്തിയായി മുറിക്ക് പുറത്തേക് തള്ളികൊണ്ട് വീണ്ടും അവൻ മുറിയുടെ വാതിൽ കൊട്ടിയടച്ചു.. ആകെ മൊത്തം ഒരു മരവിപ്പ് മാത്രം.. !!! ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും വാക്കുകൾ കൊണ്ട് കുത്തി മുറിവേൽപ്പിച്ചിട്ടും വീണ്ടും അവനോട് സ്നേഹത്തിൽ പെരുമാറുന്നത് അവനിപ്പോ പറഞ്ഞ ദരിദ്രവാസി പെണ്ണിന്റെ സംസ്കാരമാണെന്ന് അവൻ അറിയുന്നില്ലല്ലോ.. കണ്ണൊക്കെ നിറഞ്ഞു തൂവുന്നു.. അതൊരിക്കലും അവന് വേണ്ടിയല്ല.. എനിക്ക് വേണ്ടിയുമല്ല.. എന്നെ ഇങ്ങനെയാക്കിയ വിധിക്ക് വേണ്ടിയാണ്.. !!!! താഴെ നിന്നും വീണ്ടും അമ്മ വിളിച്ചപ്പോൾ കണ്ണൊക്കെ തുടച്ചു അങ്ങോട്ട് ചെന്നു. " സൂര്യ കഴിച്ചിട്ടാണ് വന്നത്.. നമ്മളോട് കഴിക്കാൻ പറഞ്ഞു..

" എനിക്ക് നേരെ നീണ്ട കണ്ണുകളിൽ കണ്ട സംശയം ഊഹിച്ച് എടുത്തു കൊണ്ട് ഞാൻ ആദ്യമേ മറുപടി നൽകി.. അതുകേട്ടു ഇതെല്ലാം പ്രതീക്ഷിച്ചതാണെന്ന രീതിയിൽ അമ്മയും ശ്രേയയും അഞ്ചുവും തലകുനിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പൂസിന് ഉറക്കം വരുന്നത് കണ്ടു അപ്പൂസിനെയും എടുത്തു ഞാൻ പുറത്തേക് പോയ്‌.. എന്റെ തോളിൽ കിടത്തി ഒരു താരാട്ട് പാട്ടിന്റെ ഈണത്തിൽ അവനെ സുഖനിദ്രയിലേക്ക് അയച്ചു.. അവനെ കൊണ്ട്പോയ്‌ കിടത്തി തൊട്ടരികിൽ ഞാനും കിടന്നു.. എന്തൊക്കെയോ ഓർമ്മകൾ മനസ്സിലേക്ക് തികട്ടി വരുന്നു... " ഏട്ടത്തി കഴിക്കുന്നില്ലേ.. " " ഇല്ല ശ്രേയ.. എനിക്ക് വേണ്ട.. " അവന്റെ അരികിൽ നിന്ന് പതിയെ എഴുന്നേറ്റു..

അരികിൽ ഒരു പില്ലോ വെച്ച് കൊടുത്തു.. " നീ കിടന്നോ.. ക്ഷീണം ഉണ്ടാകും " അത് പറഞ്ഞു ഞാൻ തിരികെ പോന്നു. അടുക്കളയിൽ ചെന്നു അമ്മയെയും അഞ്ചുവിനെയും കിടക്കാൻ പറഞ്ഞയച്ചു.. ബാക്കിയുണ്ടായിരുന്ന പണികൾ ഞാൻ തന്നെ ചെയ്തു തീർത്തു.. ഒന്നും കഴിക്കാത്തതിൽ അമ്മ ഒരുപാട് വഴക് പറഞ്ഞെങ്കിലും എന്നത്തേയും പോലെ ഒരു ചിരിയിൽ അതിനുള്ള മറുപടി ഒതുക്കി.. മുകളിൽ ചെന്നു പതിയെ കതകിൽ മുട്ടി സൂര്യയെ വിളിച്ചുവെങ്കിലും അവൻ തുറന്നില്ല..

ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു അവിടെ ചെന്നിരുന്നു.. ഈ ജീവിതം എന്ന് പറയുന്നത് ഒരു സംഭവം തന്നെയാണല്ലേ.. എന്റെയാ കൊച്ച് വീട്ടിൽ എത്ര ഹാപ്പി ആയിരുന്നു ഞാൻ.. മൂന്ന് മാസമായി ഈ വീട്ടിൽ വന്നിട്ട്.. ഇതുവരെ എന്റെ വീട്ടിലേക്ക് ഒന്ന് പോയിട്ടില്ല.. അച്ഛനെ ഒന്ന് കാണാൻ ഉള്ളു തുടിക്കുന്നുണ്ട്.. പക്ഷേ പേടിയാണ്.. അവന്റെ അനുവാദമില്ലാതെ ഞാനൊരു ചുവട് വെച്ചാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഞാൻ മാത്രമാകില്ല.. എന്നെ സ്നേഹിക്കുന്നവർ കൂടിയാകും.. ആരെയും വേദനിപ്പിച്ചു ജീവിക്കാൻ എനിക്ക് അറിയില്ല.. കാരണം സഖാവ് കൃഷ്ണൻ മക്കളെ അത് പഠിപ്പിച്ചിട്ടില്ല..

പെട്ടെന്ന് പിറകിലൊരു കാൽപെരുമാറ്റം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി. അത് സൂര്യയാണെന്ന് അറിഞ്ഞപ്പോൾ അതുപോലെ തന്നെ മുഖം തിരിച്ചു. "എന്താ സീതാ ദേവീ നിലാവിൻ വെട്ടത്തിലിരുന്ന് രാമനെ സ്വപ്നം കാണുവാണോ..?? 😏" മറുപടി ഒന്നും പറയാതെ ഞാൻ മുഖം തിരിച്ചു നിന്നു. " എന്താടി നിന്റെ നാവിറങ്ങി പോയോ.. അതോ നിന്റെ കാമുകനെ പറഞ്ഞപ്പോൾ നിനക്ക് ദേഷ്യം വന്നോ..?? ഹും.. നിന്നെയൊന്നും എന്റെ വീടിന്റെ ഏഴയലത്ത് പോലും കേറ്റാൻ കൊള്ളില്ലായെന്നറിഞ്ഞിട്ടും കെട്ടികൊണ്ട് വന്നത് എന്തിനാണ് എന്ന് അറിയോ നിനക്ക്..?? " " ഞാൻ നട്ടെല്ലുള്ള ഒരാണിനെ പ്രണയിച്ചതിന് പ്രതികാരം തീർക്കാൻ.. !!!

ഇത് ഈ വീട്ടിലേ ആർക്കാണ് അറിയാത്തതു ..?? " " എന്താടി നീ പറഞ്ഞത്..??? " ദൈവമേ ... ഞാൻ എന്താണീ പറഞ്ഞത്..??? ഈശ്വരാ.. എന്തൊക്കെയാ ഞാൻ വിളിച്ചു പറയുന്നത്.. ഇനി ഇതിന്റെ പേരിൽ ആവും അടുത്ത അടി.. !!! " പറയെടി.. നീയെന്താ പറഞ്ഞത്..?? എനിക്ക് നട്ടെല്ല് ഇല്ലെന്നോ..?? അതോ നിന്റെ മറ്റവന് മാത്രമാണ് നട്ടെല്ലുള്ളതെന്നോ..?? " " അങ്ങനെ ഞാൻ പറഞ്ഞില്ല.. നട്ടെല്ലുള്ള ഒരു ആണും അവന്റെ പെണ്ണിനെ ഇങ്ങനെ കൊല്ലാകൊല ചെയ്ത് രസിക്കാറില്ല എന്നാണ് പറഞ്ഞത്.. " " അതേടി... നിന്നെ കൊല്ലാകൊല ചെയ്യുന്നത് എനിക്ക് ഒരു പ്രത്യേക രസം തന്നെയാ.. കാരണം നീയേ, നീ വഞ്ചകിയാ...

തെരുവിൽ അലയുന്ന പെണ്ണുങ്ങളെക്കാൾ മോശപ്പെട്ടവൾ.. !!!" " നിർത്ത് സൂര്യാ.. !!!! പറയുന്ന വാക്കുകൾ എന്തൊക്കെയാണെന്ന് ബോധമുണ്ടോ നിനക്ക്..?? ഞാൻ ആരെയാടാ വഞ്ചിച്ചത്..?? പറയ്.. തെരുവ് സ്ത്രീയെക്കാൾ മോശപ്പെട്ടവളാകാൻ മാത്രം ഞാൻ എന്താ ചെയ്തത്..?? പറയ്..!!! " " നീ.. നീ എന്താ ചെയ്തത് എന്ന് നിനക്കറിയില്ലേ..?? മനഃപൂർവം തന്നെയാടി.. നിന്നെ മനഃപൂർവം തന്നെയാണ് നിന്റെ മറ്റവനിൽ നിന്ന് ഞാൻ അകറ്റിയത്.. എന്റെ സന്തോഷങ്ങൾ ഇല്ലാതാക്കിയിട്ട് അങ്ങനെ നീ മാത്രം സന്തോഷിക്കേണ്ട..!!" അവൾ ഒന്നും മിണ്ടിയില്ല.. ഇപ്പോൾ അവനോട് ദേഷ്യമോ വെറുപ്പോ അല്ല സഹതാപമാണ് തോന്നുന്നത്.. !! "

സൂര്യാ.. ഞാൻ കാരണം നിനക്ക് എന്തൊക്കെ നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നു എനിക്ക് അറിയാം.. അതിനോക്കെ പകരമായി നീ എന്റെ പ്രിയപ്പെട്ടതിനെയെല്ലാം എന്നിൽ നിന്ന് തട്ടി മാറ്റിയില്ലേ..?? എന്റെ അച്ഛൻ.., ഏട്ടൻ.., ഫ്രണ്ട്സ്..എല്ലാം.. !!! ഒന്ന് മാത്രം ചോദിച്ചോട്ടേ.. ഒരുനാൾ നിന്റെ നഷ്ട്ടങ്ങൾക്കെല്ലാം ഞാൻ പകരം നൽകിയാൽ ഇപ്പോഴും നീ എനിക്ക് ഉണ്ടാക്കി കൊണ്ടിരിക്കുന്ന നഷ്ട്ടങ്ങൾ നികത്താൻ നിന്നെ കൊണ്ട് കഴിയോ..??? "

അതിന് പകരമായി അവന്റെ പക്കൽ മറുപടി ഇല്ലായിരുന്നു.. കാരണം അവനും അറിയാം അവന്റെ നഷ്ട്ടങ്ങളുടെ കാരണങ്ങളിൽ അവനും ഉണ്ടെന്ന്.. !!! അവളെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവൻ അകത്തേക്കു കേറി പോയി.. പാതിനിലാവിനെ നോക്കി കണ്ണീർ പൊഴിച്ച് കൊണ്ട് ശിവാനി അവിടെ തന്നെ നിന്നു.. %%%%%%%%%%%%%%%%%%%%% രാവിലെ ശ്രേയയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്. " ഏട്ടത്തി എന്താ ഈ നിലത്തു കിടക്കുന്നത്..?? " അവളുടെ ശബ്ദം ഇടറിയിരുന്നു.. " ഹേയ്.. അത് പിന്നെ അകത്തു ചൂട്.... " അവളോട് പറയാൻ ഒരു നല്ല കള്ളം പോലും ആ സമയത്തു നാവിൽ വന്നില്ല.

. അവളുടെ ഏട്ടൻ എന്നെ മുറിക്ക് പുറത്താക്കിയെന്ന് പറയാൻ പറ്റില്ലല്ലോ.. അല്ലേലും അവൾക്കൊക്കെ അറിയാമല്ലോ എന്റെ അവസ്ഥ.. !!! അവിടെന്ന് എഴുന്നേറ്റു മുറിയുടെ അടുത്തേക് ചെന്ന് അകത്തേക്കു നോക്കി.. സൂര്യയെ അവിടെ എവിടെയും കാണ്മാനില്ല എന്നായപ്പോൾ അവൾ അകത്തേക്കു കയറി ഫ്രഷ് ആയി.. നേരെ അടുക്കളയിൽ ചെന്നു.. അപ്പോഴേക്കും സൂര്യയുടെ ശിവാനിയെന്ന വിളി കാതുകളിൽ എത്തിയിരുന്നു.. മുറിയിലെക്ക് ചെന്നപ്പോൾ ചിരിയോടെ നിൽക്കുന്ന അവനെ കണ്ടു ഞാനൊന്ന് അന്തം വിട്ടു നിന്നു. " ഇന്ന് ഈവെനിംഗ് എനിക്കൊരു ബിസിനസ് ട്രിപ്പ്‌ ഉണ്ട്.. സോ, ഞാൻ തിരികെ വരുന്നതിന് മുൻപ് ദേ ആ ബാസ്ക്കെറ്റിൽ കിടക്കുന്ന എന്റെ ഡ്രസ്സ്‌ എല്ലാം കഴുകി ഉണക്കി അയൺ ചെയ്തു വെക്കണം..

കേട്ടോ ഭാര്യേ.. " അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ച് കൊണ്ട് അവൻ പറഞ്ഞതും അവളാ കൈ തട്ടി മാറ്റി.. " ഹോ.. ഭാര്യ ഭയങ്കര ടെംപറിൽ ആണല്ലോ.. അത് സാരമില്ല.. പക്ഷേ.. ഞാൻ പറഞ്ഞത് പോലെ അനുസരിച്ചില്ലെങ്കിൽ ഇതിനേക്കാൾ ടെംപറിൽ ആയിരിക്കും എന്നെ നീ കാണുക.. " അവൻ ചൂണ്ടി കാണിച്ച ബാസ്ക്കെറ്റിലേക്ക് നോക്കി അവൾ. ഇതെന്താ അലമാരയിൽ ഉള്ള ഡ്രസ്സ്‌ മുഴുവനും അലക്കാൻ ഇട്ടോ..?? ഈശ്വരാ രണ്ടു ദിവസം മുന്നേ ഞാൻ അലക്കിയിട്ട ഡ്രസ്സ്‌ വരെയുണ്ടല്ലോ ഇതിൽ.. അപ്പൊ മനഃപൂർവം പണി തന്നതാണല്ലേ എനിക്ക്.. !!😡 " അപ്പൊ മറക്കണ്ടാ..

ഞാൻ കൃത്യം 5 മണിക്ക് തന്നെ എത്തും അതിന് മുൻപ് ഞാൻ പറഞ്ഞ പണിയെല്ലാം ചെയ്തു വെച്ചേക്കണം കേട്ടോ.. " അത്രയും പറഞ്ഞു അവൻ ഇറങ്ങി പോയ്‌.. ശിവാനി ഡ്രസ്സ്‌ എല്ലാം എടുത്തു അലക്ക് കല്ലിന്റെ അടുത്തേക് ചെന്നു ഓരോന്നായി കഴുകാൻ തുടങ്ങി. അപ്പോഴാണ് അഞ്ചു അങ്ങോട്ട് വന്നത്. " ഏട്ടത്തി.. ഇതെന്താ ഇത്രയധികം ഡ്രസ്സ്‌..?? " " നിന്റെ ചേട്ടന് എന്തോ ട്രിപ്പ്‌ ഉണ്ടെന്ന്.. ഇതൊക്കെ കഴുകി ഉണക്കി കൊടുക്കാൻ പറഞ്ഞു. " " ട്രിപ്പോ..?? ഇത്രയധികം ഡ്രസ്സ്‌ എടുത്തു പോകാൻ മാത്രം അത്രക് ലോങ്ങ്‌ ട്രിപ്പ്‌ ആണോ.. " " ആവോ.. നിന്റെ ചേട്ടനോട് ചോദിച്ചു നോക്ക്.. " " എങ്കിൽ വാഷിംഗ്‌ മെഷീനിൽ ഇട്ടൂടെ.. ഇതൊക്കെ എപ്പോഴാ കഴുകി തീരുക.. "

" മോളെ.. ഇവിടുത്തേ വാഷിംഗ്‌ മെഷീൻ എനിക്ക് നിരോധിച്ചിരിക്കയാണ് നിന്റെ ചേട്ടൻ.. എന്റെ പണി എളുപ്പമാക്കുന്ന കാര്യങ്ങൾ എല്ലാം എനിക്ക് വിലക്കപ്പെട്ടതാണ്.. 😁" " ചേച്ചി എന്താ ഇത്.. ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്താ നിങ്ങൾക്കിടയിലെ പ്രശ്നം..?? 😥" " നീ അകത്തേക്കു ചെല്ല് അഞ്ചു.. ഞാൻ ഇത് കഴുകി ഇടട്ടെ " അവളുടെ ചോദ്യത്തിനു എന്ത്‌ മറുപടിയാ അവളോട് പറയേണ്ടത്..?? എന്തെന്നാൽ അവൾ ചോദിച്ച അതേ ചോദ്യം തന്നെയാണ് ഞാനിപ്പോ സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നത്.. !! കഴിയുന്ന അത്രയും വേഗത്തിൽ ഓരോന്നും അലക്കി, വെയിലിന്റെ തീവ്രതക്കനുസരിച്ച് ഓരോയിടത്തേക്കും മാറ്റിയും മറിച്ചുമിട്ടും കാവലിരുന്ന് ആ വസ്ത്രങ്ങൾ അവൾ വൃത്തിയാക്കിയെടുത്തു..

കാരണം മുൻപൊരിക്കൽ അവൾ കഴുകിയിട്ട വസ്ത്രം താഴെ വീണു ചെളിയായെന്നും പറഞ്ഞു സൂര്യയിൽ നിന്ന് കിട്ടിയ അടിയും ചീത്തയുമൊക്കെ അവൾക്ക് ഓർമ്മയുണ്ടായിരുന്നു.. ഓരോ ഡ്രെസ്സും അയൺ ചെയ്യുമ്പോൾ ക്ലോക്കിലേക്ക് നോക്കി കൊണ്ടിരുന്നു. എങ്ങനെയെങ്കിലും അവൻ വരുന്നതിനു മുൻപ് എല്ലാം ചെയ്തു തീർക്കണം.. അല്ലെങ്കിൽ വഴക്ക് ഉറപ്പാണ് .. തിരക്കിട്ടു അയൺ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ രണ്ടു കൈകൾ വന്നു തന്നെ വട്ടം ചുറ്റി പിടിക്കുന്നതായി തോന്നിയവൽക്ക്..

പതിയെ തല ചെരിച്ചു നോക്കിയതും തന്റെ തോളോട് ചേർന്ന് നിൽക്കുന്ന സൂര്യയെയാണ് കണ്ടത്. അവളുടെ ശരീരമാകെ വിറയൽ അനുഭവപ്പെടാൻ തുടങ്ങി. "നല്ല കുട്ടിയായി എല്ലാം ചെയ്തുവല്ലോ.. ചോ ച്വീറ്റ് ഭാര്യ.. " അവളെ ഒന്നുകൂടെ ഇറുക്കി പുണർന്നു കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ തട്ടി മാറ്റി.. " എന്ത് ധൈര്യത്തിലാ നീയെന്റെ ദേഹത്ത് തൊട്ടതു..?? നിന്റെ സാമീപ്യം പോലും എനിക്ക് വെറുപ്പാണ്.. "

" അറിയാടി.. എന്നെയും എന്റെ സാമീപ്യത്തിനെയും ഒക്കെ നിനക്ക് വെറുപ്പാണെന്ന്.. !! അടുത്തില്ലെങ്കിലും നിനക്ക് പ്രണയം തോന്നുന്ന വേറാളുണ്ടല്ലോ, ഈ സീതയുടെ സ്വന്തം രാമൻ.. !!! " " പ്ലീസ് സൂര്യാ.. ഇതിനിടയിലേക്ക് വെറുതെ അവനെ വലിചിഴക്കേണ്ട ഇനി.. " " അതെന്താ നിനക്ക് പൊള്ളുന്നുണ്ടല്ലേ അവനെ പറയുമ്പോൾ.. !!" അവൻ കോപം കൊണ്ട് നിന്ന് വിറച്ചു.. അവൾ അയൺ ചെയ്തു വെച്ച ഡ്രസ്സ്‌ എല്ലാം വാരി വലിച്ചെറിഞ്ഞു.. " സൂര്യാ.. !!!! " അവളുടെ അലർച്ച ആ മുറിയിലെ സകല കോണുകളിലും മുഴങ്ങി. അവളുടെ അലർച്ചയിൽ അവനൊന്നു പതറി അവളെ നോക്കി......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story