സീതാ രാവണൻ🔥: ഭാഗം 5

രചന: കുഞ്ചു

കുഞ്ചു ശിവാനിയുടെ അലർച്ച കേട്ട് സൂര്യ ഒന്ന് നടുങ്ങി. " നീ പറഞ്ഞത് കേട്ട് ഒരു നിമിഷം പോലും കളയാതെ കഷ്ട്ടപ്പെട്ടു അലക്കി തേച്ചു തന്നില്ലേ ഇതെല്ലാം.. ഇനിയെന്താ നിനക്ക് വേണ്ടത്..?? ഒന്ന് പോയ്‌ തരാവോ എവിടെക്കാണെന്ന് വെച്ചാൽ... !!" അവൾ നിന്ന് കിതച്ചു. " എന്നെ പറഞ്ഞയക്കാൻ അത്രക്ക് ദൃതി ആയോ നിനക്ക്.." അവനോട് തർക്കിച്ചു ജയിക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് അവൾ കൈ കൂപ്പി കൊണ്ട് എന്നെ വിട്ടേക് എന്നും പറഞ്ഞു മുറിക്കു പുറത്തേക് പോയി. സൂര്യ കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചു അവിടെ ബെഡിൽ ഇരുന്നു. അപ്പോഴാണ് അവന്റെ മൊബൈൽ റിങ് ചെയ്തത്.. " ആ റെഡിയായി..

10 മിനിറ്റിനുള്ളിൽ എത്തും " അത്രയും പറഞ്ഞു അവൻ പോകാൻ റെഡിയായി.. നിലത്തു വലിച്ചു വാരിയിട്ട അവൾ അയൺ ചെയ്തു വെച്ചിരുന്ന വസ്ത്രങ്ങളിലേക്ക് നോക്കി. കുനിഞ്ഞിരുന്ന് ആ ഡ്രെസ്സുകൾ എടുക്കാൻ തുനിഞ്ഞതും മറ്റൊരു കൈ വന്നു അതെല്ലാം പെറുക്കിയെടുക്കുന്നത് അവൻ കണ്ടു.. അത്ഭുതത്തോടെ പതിയെ തലയുയർത്തി നോക്കിയപ്പോൾ കുറുമ്പ് നിറഞ്ഞ മുഖത്തോടെ എല്ലാ ഡ്രെസ്സുകളും വാരിയെടുക്കുന്ന ശിവാനിയെയാണ് കണ്ടത്.. അത് കണ്ട് അവന്റെ നെറ്റിയിൽ ചുളിവ് വീണു. ഇപ്പോൾ തന്നോട് വഴക്കിട്ടു പോയതു ഇവൾ തന്നെയാണോ എന്നോർത്ത് അവനിൽ അത്ഭുതം നിറഞ്ഞു.

നിലത്തു നിന്ന് പെറുക്കിയെടുത്ത വസ്ത്രങ്ങൾ ഓരോന്നായി ഒന്നും മിണ്ടാതെ അവൾ മടക്കി വെച്ചു.. അവനും ഒന്നും ചോദിക്കാൻ പോയില്ല.. അവൾ മടക്കി വെച്ചതിൽ നിന്ന് ആവിശ്യമുള്ള 3 ജോഡി വസ്ത്രങ്ങൾ മാത്രം എടുത്തു തന്റെ ബാഗിൽ നിറച്ചു മറ്റു ആവിശ്യവസ്തുക്കളും എടുത്തു അവളെയൊന്നു പതിയെ നോക്കികൊണ്ട് ഇറങ്ങി പോയ്‌.. സങ്കടമോ പരിഭവമോ എന്നറിയാത്തൊരു ഭാവത്തിൽ അവന്റെയാ പോക്കും നോക്കി നിന്നു അവൾ.. രാത്രി ഭക്ഷണം കഴിക്കുമ്പോൾ എന്റെ മുഖത്തെ മ്ലാനത കണ്ടിട്ട് ആണെന്ന് തോന്നുന്നു അമ്മ സൂര്യയെ കുറിച്ച് ചോദിച്ചു. " കണ്ണൻ എങ്ങോട്ടാ പോയത് മോളെ..? "

" അറിയില്ല അമ്മേ .. ബിസിനസ് ട്രിപ്പ്‌ ആണെന്ന് മാത്രം പറഞ്ഞു. " " എപ്പോഴാണ് വരുക എന്ന് വല്ലതും പറഞ്ഞോ?? " " ഇല്ലമ്മേ " പിന്നെ അവിടമിൽ ആകെ ശാന്തമായിരുന്നു. മുറിയിലേക്ക് ചെന്നപ്പോൾ അവൾക്ക് എന്തോ കുറവ് അനുഭവപ്പെട്ടു.. അതേ .. അത് അവന്റെ പ്രെസെന്റ്സ് ആണ്.. എത്രയൊക്കെ വേദനിപ്പിച്ചാലും അവനില്ലാതെ തനിക്ക് കഴിയില്ല എന്നവൾക്ക് മനസ്സിലായി.. അല്ലെങ്കിൽ ഗോഡ് ശെരിക്കും ഗ്രേറ്റ്‌ ആണ്.. മൂപ്പർ നമുക്ക് പെർഫെക്ട് ആയിട്ടുള്ള പാർട്ണറെ തന്നെയാണ് തരുന്നത്.. അത് ഇംപെർഫെക്ട് ആവുന്നത് നമ്മുടെ കയ്യിലിരിപ്പ് കൊണ്ടാണെന്ന് മാത്രം..

ഇച്ചിരിയൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ് ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടാവു.. പക്ഷേ സമ്മതിക്കില്ല.. വേറാരുമല്ല ഈഗോ എന്ന് പറയണ ആള് തന്നെ.. അപ്പൊഴാണ് എല്ലാം വെള്ളത്തിൽ ആവുന്നത്.. " ആഹാ.. ശിവേച്ചി ഇവിടെയി നിലാവത്തിരുന്ന് കണ്ണേട്ടനെ സ്വപ്നം കാണുകയാണോ..?? എന്താ ഏട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ടോ.." " അതേടാ.. മിസ്സ്‌ ചെയ്യുന്നുണ്ട് " " എന്റെ ഈശ്വരാ ഇതെന്ത് ജന്മം..?? അടുത്ത് ഉണ്ടാകുമ്പോൾ ഫുൾ തല്ലും വഴക്കും.. എന്നാൽ ഒന്ന് അകന്ന് ഇരുന്നാലോ ദേ ഇത് പോലെ രമണനും ചന്ദ്രികയും.. കഷ്ട്ടം തന്നെ ചേച്ചി.. 😄" " അതിപ്പോ എന്താ പറയുക അഞ്ചുവേ.. എനിക്ക് അത്രക്ക് ഇഷ്ട്ടായിരുന്നു നിന്റെ കണ്ണേട്ടനെ അത്രതന്നെ .. !!"

" ആ അത് പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് . ഇന്നലെ ശ്രേയചേച്ചി വന്നപ്പോൾ നമ്മൾ നിർത്തിയ കഥയില്ലെ അതിന്റെ ബാക്കി പറയ്.." " ഇപ്പോഴോ.. സമയം ഒരുപാടായി..ചെന്നു കിടക്കാൻ നോക്ക് " " അതൊന്നും സാരമില്ല.. ഈ ബാൽക്കണിയിൽ ഇരുന്ന് ആകാശത്തേക്കും നോക്കി ഒരു പ്രേമകഥ കേൾക്കുന്നതിന്റെ സുഖമുണ്ടല്ലോ ഇന്റെ സാറേ... !!! " " ആ മതി മതി.. " " അത്ശെരി.. നിങ്ങളാരും കിടന്നില്ലേ ഇതുവരെ.. " അപ്പോഴാണ് അപ്പൂസിനെയും കൊണ്ട് ശ്രേയ അങ്ങോട്ട്‌ വന്നത്. " ഇല്ല ശ്രേയ.. നീയെന്താ കിടക്കാത്തത്..? " " ദേ ഇവൻ സമ്മതിക്കുന്നില്ല.. വെറുതെ കിടന്ന് കരയുന്നു.. അപ്പോൾ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നതാ..

അല്ല നിങ്ങൾ എന്താ കിടക്കാത്തത്.. " " അതോ.. ഞാൻ ശിവേച്ചിയുടെ ലവ് സ്റ്റോറി കേൾക്കാൻ നിൽക്കുവാ. " " ലവ് സ്റ്റോറിയോ..ആരോട്..? " " വേറെ ആരോട്.. നമ്മടെ കണ്ണേട്ടനോട്‌ തന്നെ.. " " ആഹാ എങ്കിൽ ഞാനും കൂടാം.. എനിക്കും കൃത്യമായിട്ട് ഒന്നും അറിയില്ല.. ഏട്ടത്തി പറയ്.." ഞാൻ ശ്രേയയിൽ നിന്ന് അപ്പൂസിനെ വാങ്ങി മടിയിൽ ഇരുത്തി.. " കണ്ണേട്ടൻ എന്തിനാ ജീവനെ അടിച്ചത്..?? ബാക്കി പറയ്യ് ചേച്ചി.. " അഞ്ചു ആകാംഷ അടക്കാനാകാതെ ചോദിച്ചു. അപ്പോഴേക്കും ഓർമ്മകൾ ആ പഴയ കാലത്തേക്ക് തേരോട്ടം തുടങ്ങിയിരുന്നു... %%%%%%%%%%%%%%%%%%%%% അടിയേറ്റ് മുന്നിൽ വീണു കിടക്കുന്ന ജീവന്റെ അടുത്തേക് സൂര്യ ദേഷ്യത്തോടെ നടന്നടുത്തു.

അതിന് അനുസൃതമായി ജീവൻ പിന്നിലേക്കും നിരങ്ങി.. അവിടെ കൂടി നിന്നവർക്കൊപ്പം ശിവാനിയും കാര്യമറിയാതെ അവരെ നോക്കി നിന്നു. " ഡാ.. നിർത്തിക്കോ ഇന്നത്തോടെ നിന്റെയി നാറിയ പണി.. കുറെയായി ഞാൻ കാണുന്നു.. ഇനി മേലാൽ നിന്നിൽ നിന്ന് ഇങ്ങനെ വല്ലതും ഉണ്ടായാൽ ഇങ്ങനെ ആയിരിക്കില്ല എന്റെ പ്രതികരണം.. ഓർത്തു വെച്ചോ നീ.. !!!! " അവന്റെ വയറ്റിനിട്ടു ഒരു ചവിട്ട് കൊടുത്തു സൂര്യ.. " സൂര്യാ.. !!!" അത് കണ്ട് ശിവാനി ഒച്ചവെച്ചു..

അവളെ കണ്ട് അവന്റെ ദേഷ്യം ഇരട്ടിയായി.. അവളുടെ അടുത്തേക് പാഞ്ഞു ചെന്നു മുഖമടച്ച് ഒന്ന് കൊടുത്തു. " പെണ്ണാണ് നീ.. വെറും പെണ്ണ്.. കൂടെ നടക്കുന്നവന്റെ ഉള്ളിലിരിപ്പ് എന്താണെന്നു അറിയാൻ കഴിയാത്ത വെറും പൊട്ടിപെണ്ണ്.. !! കണ്ണടച്ച് വിശ്വസിച്ചു ഓരോന്നിനെ കൂടെ കൂട്ടുമ്പോൾ അവന്റെ കണ്ണും മനസ്സും എവിടെക്കാണ് നീളുന്നതെന്ന് അറിയാനുള്ള ശേഷി വേണം.. അതില്ലെങ്കിൽ ഇങ്ങനെത്തേ പണിക്ക് നിൽക്കരുത്..

നിനക്കും ഇനിയൊരു വാണിംഗ് ഉണ്ടാകില്ല.. " ദേഷ്യത്തോടെ അവിടെന്ന് അവൻ പോയപ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ മുളപൊട്ടി.. " അവൻ പിജി അല്ലേ.. നമ്മുടെ ഡിഗ്രി ഡിപ്പാർട്മെന്റിൽ അവനെന്തു കാര്യം..?? " ക്ലാസ് മുറിയിൽ ഇരുന്ന് നിത്യയോട് സൂര്യയുടെ കുറ്റം പറയുകയായിരുന്നു ശിവാനി. " ടി ശിവാ.. നീ പറയുന്നതൊക്കെ ശെരി തന്നെ. പക്ഷേ സൂര്യ പറഞ്ഞതിലും കാര്യമുണ്ട്.. ഞാനും ശ്രദ്ധിച്ചിരുന്നു, ജീവന് നിന്നോടുള്ള അപ്പ്രൂച്ചിൽ എന്തൊക്കെയോ മിസ്റ്റേക്ക്സ്.. അവൻ പറഞ്ഞത് പോലെ നീയൊരു പൊട്ടിപെണ്ണ് തന്നെയാ.. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കും..

പക്ഷേ പാടില്ല.. ഈ ലോകം കപടതകൾ കൊണ്ട് നിറഞ്ഞതാണ്.. ശുദ്ധഹൃദയർക്ക് ഇവിടെ സമാധാനം ഉണ്ടാകില്ല.. അതാണ് ഈ ദുനിയാവിന്റെ നിയമം.. നീ ഒന്നുകൂടെ സ്ട്രോങ്ങ്‌ ആവണം.. ഞാൻ ചെല്ലട്ടെ ക്ലാസ് തുടങ്ങി കാണും.. " ബൈ പറഞ്ഞു നിത്യ പോയപ്പോൾ ശിവാനിക്ക് അവൾ പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നി.. ദിവ്യ തുടർപഠനത്തിനായി വേറെ കോളേജിലേക്ക് പോയ്‌.. ഇപ്പോൾ നിത്യ മാത്രമാണ് തന്റെ ഏക കൂട്ട് എന്ന് അവൾ ഓർത്തു. ലൈബ്രറിയിൽ നിൽക്കുമ്പോൾ അതിന് മുന്നിലൂടെ നടന്നു പോകുന്ന സൂര്യയെ കണ്ടു അവൾ അവന്റെ മുന്നിൽ ചെന്നു നിന്നു.. " ന്താടി..?? " ചുണ്ടിൽ എരിഞ്ഞമരുന്ന സിഗരറ്റ് കയ്യിൽ എടുത്തു കൊണ്ട് അവൻ അവളെ നോക്കി പുരികം ചുളിച്ചു. "

എന്തിനാ ജീവനെ തല്ലിയത്?? " കയ്യും കെട്ടി ഗൗരവത്തോടെ അവന്റെ മുഖത്ത് നോക്കി ചോദിച്ചു അവൾ. " അത് നിനക്ക് ഇതുവരെ പിടികിട്ടിയില്ലേ.. ഇല്ലെങ്കിൽ അവനോട് ചോദിക്ക്.. അവനു മനസിലായിട്ടുണ്ട് എന്തിനാ ഇടി കിട്ടിയതെന്ന്.. " " താനാണല്ലോ അവനെ തല്ലിയത്.. അപ്പോൾ താൻ തന്നെ പറഞ്ഞാൽ മതി.. " " എനിക്ക് സൗകര്യമില്ല പറയാൻ.. നീ പോടി ചുള്ളിക്കമ്പേ.. !!" അവളെ പുച്ഛിച്ചു കൊണ്ട് അവൻ ഒരു പഫെടുത്ത് നടന്നു പോയി . " ചുള്ളിക്കമ്പ് തന്റെ മറ്റവളാടോ കൊമ്പനാനെ..ഹും..!! " ശിവാനി ഈർശ്യയോടെ ലൈബ്രറിക്ക് അകത്തേക്കു തന്നെ പോയ്‌.. അന്നൊരു വൈകുന്നേരം, നല്ല മഴയുള്ള ദിവസമായിരുന്നു..

ക്ലാസ്സ്‌ കഴിഞ്ഞ് കുട്ടികളെല്ലാം പോയിക്കഴിഞ്ഞിട്ടും വരാന്തയിൽ മഴയെ നോക്കി തനിച്ചു നിൽക്കുന്ന ശിവാനിയെ കണ്ട് സൂര്യ സംശയത്തോടെ അങ്ങോട്ട്‌ ചെന്ന്. " എന്താടി ക്ലാസ് കഴിഞ്ഞിട്ടും പോകാതെ ഇവിടെ തന്നെ നിൽക്കുന്നത്..?? " ഗൗരവത്തോടെയുള്ള അവന്റെ ചോദ്യത്തിനു മറുപടി പറയാതെ അവൾ മുഖം തിരിച്ചു. " ഡീ.. നിനക്ക് ചെവി കേൾക്കില്ലെ.. " അവൻ തന്നെ വിടുന്നില്ല എന്ന് കണ്ട് അവൾ ദേഷ്യത്തോടെ ആ മഴയത്തേക്ക് ഇറങ്ങി നടന്നു. അത് കണ്ട് അവൻ അന്തം വിട്ടു നോക്കി നിന്നു.. ശിവാനി സകല ദേഷ്യവും ഭൂമിയിൽ ചവിട്ടി മെതിച്ച് കൊണ്ട് ആണ് നടക്കുന്നത്..

മഴക്കൊപ്പം കൂട്ട് വന്ന ഈറൻ കാറ്റ് നനഞ്ഞു കുതിർന്ന അവളെ ആകെ തണുപ്പിച്ചുവെങ്കിലും ആരോടോ തീർക്കുന്ന വാശിപോലെ അവൾ മുന്നോട്ട് തന്നെ നടന്നു.. പെട്ടെന്ന് തനിക്ക് മുകളിലായി ഒരു കുട ഉയർന്ന് വന്നത് കണ്ട് അവൾ തലയുയർത്തി നോക്കി.. തനിക്ക് കുട ചൂടി നൽകുന്നത് സൂര്യയാണെന്ന് അറിഞ്ഞപ്പോൾ അവൾ വീണ്ടും മഴ നനഞ്ഞു മുന്നോട്ട് നടന്നു. അവനു അവളുടെ പ്രവർത്തി കണ്ട് ആകെ അത്ഭുതം തോന്നിയെങ്കിലും വിടാതെ അവളുടെ പിറകെ കുടയും ചൂടി നടന്നു. ബസ് സ്റ്റോപ്പ്‌ എത്തുന്നത് വരെ രണ്ടും ക്യാറ്റ് ആൻഡ് മൗസും കളിച്ചു നടന്നു.

ബസ് സ്റ്റോപ്പിൽ തണുപ്പത്ത് ഇരിക്കുമ്പോൾ ഒരു ഭാവഭേദമില്ലാതെ ഇരിക്കുന്ന അവൾ അവനു വീണ്ടും അത്ഭുതമാവുകയായിരുന്നു.. " ടി.. നിനക്ക് മഴ ഇഷ്ട്ടമല്ലേ.. " അവന്റെ ചോദ്യത്തേ അവൾ പാടെ അവഗണിച്ചിരുന്നു.. " ദേ.. ചോദിക്കുന്നതിന് വാ തുറന്ന് മറുപടി പറഞ്ഞില്ലെങ്കിൽ എനിക്ക് ദേഷ്യം വരും.. പറഞ്ഞില്ലെന്നു വേണ്ടാ.. " " തനിക്ക് ഇപ്പോൾ എന്താ വേണ്ടത്..??" " തല്ക്കാലം ഞാൻ ചോദിച്ചതിനുള്ള മറുപടി മാത്രം മതി.. " " ആ എനിക്ക് മഴ ഇഷ്ട്ടമല്ല.. "

" അതെന്താ..?? സാധാരണ പെൺകുട്ടികൾക്ക് മഴ എന്ന് പറഞ്ഞാൽ അവരുടെ ലൈഫിന്റെ ഒരു പാർട്ട് പോലെയാണ്.. പിന്നെ നിനക്ക് മാത്രമെന്താ ഇങ്ങനെ ..?? " " കാരണം ഞാൻ സാധാരണ പെൺകുട്ടിയല്ല.. ഒരു അസാധാരണ പെൺകുട്ടിയാണ്..😏 " " അത് ശെരിയാണ്.. നീ ഒരു നോർമൽ ഐറ്റം അല്ല..😂" അത് കേട്ട് അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.. അവനെ അവഗണിച്ചുകൊണ്ട് അതുവഴി വന്ന ഓട്ടോയിൽ കയറി പോയി.. ദിവസങ്ങൾ അകലവേ ശിവാനി സൂര്യയോടുള്ള അടുപ്പം കുറച്ചു തുടങ്ങിയിരുന്നു..

ഒരിക്കൽ ക്യാന്റീനിലെ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലുള്ള ഒരു കോർണറിൽ ഇരുന്നു ഫുഡ്‌ കഴിക്കുകയായിരുന്നു ശിവാനി.. കാന്റീനിലെ അടിപൊളി ചിക്കൻ ഐറ്റംസും ഫാസ്റ്റ് ഫുഡും ഒക്കെ കഴിക്കുന്നവരിൽ നിന്നും തന്റെ ചോറും അച്ചാറും കൊണ്ട് അവൾ മാറിയിരുന്നു.. എങ്കിലും അവൾ ആ ഭക്ഷണം ആസ്വദിച്ച് കഴിച്ചു.. ആ സമയത്തു ആണ് സൂര്യയും കൂട്ടുകാരും ഭക്ഷണം കഴിക്കാൻ വന്നത്. അവന്റെ ശബ്ദം കേട്ടതും ശിവാനി അല്പം മറഞ്ഞിരുന്നു.. എങ്കിലും സൂര്യയുടെ കണ്ണുകൾ കൃത്യമായി അവളെ കണ്ടുപിടിച്ചിരുന്നു.. അവളുടെ അടുത്തേക് ചെന്നു പതിവ് പോലെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരുന്നു..

" ഹാ ശിവാനി.. ഇന്നെന്താ സ്പെഷ്യൽ.. ചിക്കൻ ആണോ..?? " അവൻ വരുന്നത് കണ്ടു അവൾ അടച്ചു വെച്ച പാത്രം അവൻ ബലമായി തുറന്നു.. " അയ്യേ.. ഇതെന്താ അച്ചാറോ..?? ഓഹ് ഗോഡ്.. ഈ അച്ചാർ മാത്രം കൂട്ടിയാണോ നീയൊക്കെ ഫുഡ് കഴിക്കുന്നത്..?? അൺബിലീവബ്ൾ.. !!! " ആ ഭക്ഷണത്തിന്റെ പേരും പറഞ്ഞു സൂര്യയും കൂട്ടരും അവളെ ഒരുപാട് കളിയാക്കി.. ശിവാനി ഒന്നും മിണ്ടാതെ എഴുന്നേറ്റു പോന്നു. ക്യാന്റീനിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം വാങ്ങി അവൾ നടക്കാൻ നിന്നതും പുറകിൽ നിന്ന് അവന്റെ ശബ്ദം വീണ്ടും കേട്ടു. " അതേയ്.. പണ്ട് കൂടെ നടന്നിരുന്ന ബന്ധം വെച്ച് എന്റെ പറ്റു ബുക്കിൽ നിന്റെയും കണക്കുകൾ ചേർത്തിരുന്നു എന്നത് ഓക്കേ..

പക്ഷേ ഇപ്പോഴും അത് തുടരുന്നത് അത്ര നല്ല കാര്യമൊന്നുമല്ല.. 😏" ശ്രീയും ശിവാനിയും നല്ല കൂട്ടുകാർ ആയിരുന്നപ്പോൾ അവൾക്ക് ഭക്ഷണം വാങ്ങി നൽകിയതെല്ലാം സൂര്യയായിരുന്നു.. അവൾ എന്ത് വാങ്ങിയാലും സൂര്യയായിരുന്നു അത് പേ ചെയ്തിരുന്നത്.. ഇപ്പോഴും അവൾ അങ്ങനെ ചെയ്യുന്നുണ്ടെന്നു കരുതിയാണ് അവൻ അങ്ങനെ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി.. അവൾ ബാഗിൽ നിന്ന് ചുളുങ്ങിയാ ഒരു 500 രൂപ നോട്ട് എടുത്ത് കടക്കാരന് നൽകി.. " എത്രയൊക്കെ കൂട്ടി നോക്കിയാലും ഇവനുമായുള്ള എന്റെ കണക്ക് ഈ 500 രൂപക്ക് താഴെ ആയിരിക്കും.. എങ്കിലും ബാക്കി ഇവിടെ തന്നെ ഇരുന്നോട്ടെ.. "

സൂര്യയെ നോക്കി അവൾ വല്ലാത്ത ഭാവത്തിൽ പറഞ്ഞപ്പോൾ അവിടെ കൂടിയിരുന്നവരും അവനെ തന്നെയായിരുന്നു നോക്കിയത്.. അതോടെ എത്രയൊക്കെ ഒഴിഞ്ഞു മാറിയാലും തന്നെ തേടി പിടിച്ചു ഉപദ്രവിക്കുന്നത് അവന്റെ ശീലമായിരിക്കുന്നുവെന്ന് അവൾക്ക് ബോധ്യമായി.. എല്ലാ ഡിപ്പാർട്മെന്റിൽ ഉള്ളവരും ഒരുപോലെ വരുന്നത് ലൈബ്രറിയിലേക്ക് മാത്രമാണ്.. ബാക്കിയുള്ള ബ്ലോക്ക്‌കളിൽ അതാത് ഡിപ്പാർട്മെന്റ്കാർ അല്ലാതെ മറ്റാർക്കും പ്രവേശനം ഇല്ലായിരുന്നു.. ഒരിക്കൽ ലൈബ്രറിക്ക് മുന്നിലൂടെ പോകുമ്പോൾ അവിടെ കൂട്ടം കൂടി നിൽക്കുന്ന സൂര്യയെയും കൂട്ടരെയും അവൾ കണ്ടിരുന്നു.. ലൈബ്രറിയുടെ മുമ്പിൽ ആണെന്ന് പോലും നോക്കാതെ സിഗരറ്റ് വലിച്ചു വിടുന്ന അവനെ മൈൻഡ് ചെയ്യാതെ ലൈബ്രറിക്ക് അകത്തു ചെന്നു തനിക് ആവിശ്യമായ പുസ്തകം എടുത്തു അവൾ പുറത്തു കടന്നു..

തിരികെ ഇറങ്ങി വരുമ്പോൾ ആൾക്കൂട്ടത്തിലെ ആരുടെയോ തട്ടലിൽ പെട്ട് അവൾ സൂര്യയുടെ ദേഹത്ത് ചെന്നു മുട്ടുകയും അവന്റെ കയ്യിലെ സിഗരറ്റ് കൊണ്ട് അവളുടെ ഉള്ളം കൈ പൊള്ളുകയും ചെയ്തു. റാപ്പിഡ് റിയാക്ഷൻ ഫലമായി അവൾ ഉറക്കെ നിലവിളിച്ച് പോയ്‌.. ദേഷ്യം കൊണ്ട് അവൾ അവന്റെ കയ്യിലെ സിഗരറ്റ് വാങ്ങി ചവിട്ടി മെതിക്കുകയും ചെയ്തു. അത് പ്രിൻസിപ്പൽ അറിഞ്ഞു ഭയങ്കര ഇഷ്യൂ ആയെങ്കിലും അവൾക്ക് പരാതിയില്ല എന്നും പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.. എങ്കിലും ക്യാമ്പസിൽ സിഗരറ്റ് വലിച്ചതിന് സൂര്യക്ക് പണിഷ്മെന്റ് കിട്ടിയെങ്കിലും അച്ഛന്റെ പേരിൽ അവൻ അതിൽ നിന്നെല്ലാം ഊരി പോന്നു..

പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങിയ പാടെ അവളെയും വലിച്ചു ഫസ്റ്റ് എയ്ഡ്‌ റൂമിൽ ചെന്നു അവളുടെ മുറിവിൽ മരുന്ന് വെച്ച് കൊടുത്തു അവൻ. " പരാതി കൊടുക്കാത്തത് കൊണ്ടുള്ള സെന്റിമെന്റ്സ് ആണോ..?? 😏" മരുന്ന് വെച്ച് കൊടുക്കുന്നതിനിടെ അവൾ ചോദിച്ചു. " അല്ലെന്ന് പറഞ്ഞാലും നീ വിശ്വസിക്കില്ലല്ലോ 😏" അതേ നാണയത്തിൽ തിരിച്ചു അവനും മറുപടി കൊടുത്തപ്പോൾ അവൾ മിണ്ടാതിരുന്നു. പോകാൻ നേരം അവൻ അവളെ തടഞ്ഞു. " എന്റെ സിഗരറ്റിന്റെ പൈസ തന്നിട്ട് പോ.. " മനസ്സിലാകാത്ത രീതിയിൽ അവൾ അവനെ നോക്കി. " നീ നിലത്തിട്ട് ചവിട്ടിയരച്ച എന്റെ സിഗരറ്റിന്റെ വില തന്നിട്ട് പോവാൻ.. !!"

" പട്ടിയുടെ വാൽ പന്തിരാണ്ട് കൊല്ലം കുഴലിലിട്ടാലും നേരാകില്ല എന്ന് പറയുന്നത് ശെരി തന്നെയാ.. " അവനുള്ള പൈസ അവന്റെ കൈവെള്ളയിൽ വെച്ച് കൊടുക്കുമ്പോൾ അവൾ പിറു പിറുത്തു.. ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോകവേ ശിവാനിയുടെ സെക്കന്റ്‌ ഇയർ റിസൾട്ട്‌ വന്നു.. വീണ്ടും ഉയർന്ന മാർക്കോടെ അവൾ അവളുടെ സ്ഥാനം നിലനിർത്തി. ഫൈനൽ ഇയർ.. !! പഠനത്തിൽ ഒന്നുകൂടി ശ്രദ്ധ ചെലുത്താൻ അവൾ തീരുമാനിച്ചു.. അതോടൊപ്പം കോളേജിൽ മാഗസിൻ ഗ്രൂപ്പിൽ അവളെ മാഗസിൻ ഹെഡ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.. അങ്ങനെ ലൈബ്രറിയും ക്ലാസ് റൂമും മാത്രമായി അവളുടെ ലോകം..

'സാഹിത്യം' എന്ന മാഗസിൻ ഗ്രൂപ്പിലെ പലരും അവളോട് കാര്യങ്ങൾ ചോദിച്ചറിയാനും പറയാനുമായി വരാറുണ്ടായിരുന്നു.. അങ്ങനെ അവൾക്ക് കിട്ടിയ ഒരു കൂട്ട് ആയിരുന്നു ജൂനിയർ ആയ നബീൽ. നല്ല ഗായകൻ കൂടിയായ അവൻ എഴുത്തിലും കഴിവ് തെളിയിച്ചിരുന്നു.. അവന്റെ ശബ്ദത്തിനു ആ കോളേജിൽ ഒരുപാട് ആരാധകർ ഉണ്ടായിരുന്നു.. അവരിലൊരാൾ ആയിരുന്നു ശിവാനിയും.. ആരെയും ശല്യം ചെയ്യാതെ ലൈബ്രറിയുടെ ഒരു കോർണറിൽ ഒരു പുസ്തകത്തിനകത്ത് ഒതുങ്ങി കൂടുന്ന ശിവാനിയുടെ അടുത്ത് ചെന്നു അവൾക്ക് ഇഷ്ട്ടപെട്ട പാട്ടുകൾ പാടുക എന്നത് നബീലിന്റെ ഒരു ഹോബി ആയിരുന്നു.. അവൾക്കും അത് ഇഷ്ട്ടമായിരുന്നു. അവൻ പാടുന്ന മാപ്പിളപ്പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക രസമായിരുന്നു.. ആരായാലും അവന്റെ പാട്ടുകളിൽ ലയിച്ചു ഇരുന്നു പോകും.. !!

ഒരുദിവസം നബീലിനെ ആരോ തല്ലുന്നുവെന്ന് ആരോ പറഞ്ഞറിഞ്ഞ് ശിവാനി ഓടി എത്തുമ്പോൾ നബീലിനെ നിലത്തിട്ട് ചവിട്ടുന്ന സൂര്യയെയാണ് കണ്ടത്.. ദേഷ്യത്തോടെ ഓടി ചെന്നു സൂര്യയെ തള്ളി മാറ്റി നബീലിനെ പിടിച്ചുയർത്തി.. വീണ്ടും അവനെ തല്ലാനായി പാഞ്ഞു ചെല്ലുന്ന സൂര്യയെ കണ്ടതും നബീലിന് തൊട്ട് മുന്നിലായി കയറി നിന്നു ശിവാനി.. " എന്തിനാ ഇവനെ ഇങ്ങനെയിട്ട് തല്ലുന്നത്..?? " " മാറി നിൽക്കെടി മുന്നിന്ന്.. കടം വാങ്ങിയ പണം തിരികെ തന്നില്ലെങ്കിൽ ഞാൻ പിന്നെ ഇവനെ ഉമ്മ വെക്കണോ..?? ഡാ.. രണ്ട് ദിവസം.. അതിനുള്ളിൽ ഞങ്ങളിൽ നിന്ന് വാങ്ങിയ പണം തിരികെ തന്നില്ലെങ്കിൽ.. !!!! " അവനു നേരെ വിരൽ ചൂണ്ടി കൊണ്ട് സൂര്യ താക്കീത് നൽകി, അവന്റെ പടകളെയും കൂട്ടി പോയി.. ദേഷ്യവും വെറുപ്പും കലർന്ന ഭാവത്തോടെ അവനെ നോക്കി നിന്നു ശിവാനി......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story