സീതാ രാവണൻ🔥: ഭാഗം 7

രചന: കുഞ്ചു

കുഞ്ചു അടുത്ത ദിവസം ശിവാനിക്കൊപ്പം പണികൾ ചെയ്യാൻ അഞ്ചുവും ശ്രേയയും സഹായിച്ചു.. അവർ വേഗത്തിൽ എല്ലാം തീർത്തു.. അപ്പൂസിന്റെ കൂടെ കളിക്കുമ്പോളാണ് ശ്രേയയും അഞ്ചുവും അവളുടെ അടുത്തേക് വന്നത്. " എന്താ അപ്പൂസെ നിന്റെ അമ്മയുടെ മുഖത്ത് ഒരു കള്ളലക്ഷണം..?? " ശിവാനിയും അപ്പൂസും ശ്രേയയെ കളിയാക്കി.. " ഏട്ടത്തീ... ഏട്ടത്തി തിരക്കിലാണോ..? " " എന്താ ശ്രീക്കുട്ടി.. എന്തേലും പറയാനുണ്ടോ എന്നോട്.. " " ഏഹ്.. !!!

എന്റെ നിക് നെയിം ഏട്ടത്തിക്ക് എങ്ങനെ അറിയാം " " അഭി പറഞ്ഞിട്ടുണ്ട്..😊 " " ഒരു മിനിറ്റ്.. " ഞാനും ശ്രേയയും സംസാരിക്കുന്നതിനിടയിൽ കേറി അഞ്ചു എന്തോ പറയാൻ തുടങ്ങി. " ഈ വീട്ടിൽ ആകെ സ്‌ട്രെയിഞ്ച് ആയിട്ടുള്ള കാര്യങ്ങൾ ആണല്ലോ നടക്കുന്നത്. എനിക്ക് കുറച്ചു ഡൌട്ട്സ് ഉണ്ട്. ഒന്നാമതായി, കണ്ണേട്ടനും ശിവേച്ചിയും തമ്മിലുള്ള യഥാർത്ഥ പ്രശ്നം എന്താണ്.. ??? അടുത്തത്, കണ്ണേട്ടനും ശ്രേയയും തമ്മിലുള്ള പ്രശ്നം എന്താണ്..??

ഫൈനലി, കണ്ണേട്ടനും ആന്റിയും തമ്മിലുള്ള പ്രശ്നം എന്താണ്..?? !!!! " അഞ്ചു ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞ് നിർത്തിയപ്പോൾ ഞാനും ശ്രേയയും പരസ്പരം നോക്കി, പിന്നീട് അവിടെ കൂട്ടച്ചിരിയായിരുന്നു.. " ആഹാ.. അങ്ങനെ ചിരിച്ചു തള്ളുകയൊന്നും വേണ്ടാ.. എനിക്ക് ബാക്കി കഥയറിയണം.. അറിഞ്ഞിട്ടേ ഞാൻ പോകു.. " അഞ്ചു പ്രതിഷേധാർത്ഥത്തിൽ അവിടെ കുത്തിയിരുന്നു.. അവളുടെ സമര മുറകൾ കഠിനമാകുന്നതിന് മുൻപ് തന്നേ ഞാൻ ബാക്കി കഥയിലേക്ക് കടന്നു.. %%%%%%%%%%%%%%%%%%%%% എന്ത് ധൈര്യത്തിൻ പുറത്താണ് താൻ അന്ന് സൂര്യയുടെ നെഞ്ചിലേക്ക് ചാഞ്ഞതെന്ന് ഇന്നും എനിക്കറിയില്ല..

പക്ഷേ ആ സംഭവത്തിനു ശേഷം പരസ്പരം കാണുമ്പോഴെല്ലാം എനിക്കായ് മാത്രം അവനിൽ വിരിയുന്ന ചെറു പുഞ്ചിരി അവനിൽ എന്നോടുള്ള ഇഷ്ട്ടത്തേയാണ് സൂചിപ്പിക്കുന്നതെന്ന് വൈകാതെ തന്നേ എനിക്ക് മനസ്സിലായി. പലയിടങ്ങളിലും പരസ്പരം കോർത്തു വലിക്കുന്ന കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു ഇരുവരുടെയും ഉള്ളിലുള്ള ഇഷ്ട്ടങ്ങൾ.. !! പിന്നീടങ്ങോട്ട് മിക്ക ദിവസവും തന്റെ രുചിയേറിയ റിച്ച് ഫുഡിൽ നിന്ന് ശിവാനിക്കും ഒരു പങ്ക് അവൻ മാറ്റി വെച്ചിരുന്നു..

അവനു ആവിശ്യമായത് മാത്രം എടുത്തു ബാക്കിയുള്ളത് ആ ടിഫിനോട്‌ കൂടെ ആരും കാണാതെ അവളെ ഏല്പിക്കുമായിരുന്നു അവൻ.. അവനെ പേടിച്ചു അത് മുഴുവൻ കഴിക്കുകയും ചെയ്യും അവൾ.. ഒരിക്കൽ അവൻ നൽകിയ ഭക്ഷണം കഴിക്കാതെ മടക്കി ഏല്പിച്ചതിന് രാത്രി അവളുടെ വീടിന്റെ മതിൽ ചാടി പോയവൻ.. ഉറങ്ങി കൊണ്ടിരുന്ന അവളെ വിളിച്ചു എഴുന്നേൽപ്പിച്ച് കയ്യിൽ കരുതിയ ഭക്ഷണം അവളെ കഴിപ്പിച്ചു..

ആ ഓർമ്മ ഉണ്ടായത് കൊണ്ട് അവൾ നല്ല കുട്ടിയായി അവനെ അനുസരിക്കും.. അങ്ങനെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ മുന്നോട്ട് പോകവേ മാഗസിൻ ക്ലബ്ബിൽ ഗൗതമും മെമ്പർ ആയി.. അതോടെ ശിവാനിക്ക് നല്ലൊരു സഹായിയെയും കിട്ടി.. ദിവസങ്ങൾ പോകവേ ഗൗതം അവളുടെ ഉറ്റ സുഹൃത്തായി മാറി.. അവരുടെ ഇടപഴകലുകൾ സൂര്യ കാണുന്നുണ്ടായിരുന്നു.. ആയിടെക്കാണ് യൂണിവേഴ്സിറ്റി തലത്തിൽ നടത്തി വരാറുള്ള മെഗാ മാഗസിൻ ഫെസ്റ്റ് കോമ്പറ്റിഷനുള്ള എൻട്രികൾ വന്നു തുടങ്ങിയത്.. അടുത്ത ക്ലബ് മീറ്റിംഗിൽ ശിവാനിയുടെ മികച്ച പ്രവർത്തനങ്ങൾ കണ്ട് ഗൗതം ഈ വർഷത്തെ മാഗസിൻ ഫെസ്റ്റിലേക്ക് പങ്കെടുക്കാൻ അവളെ സഗ്ഗെസ്റ്റ് ചെയ്തു.

അവളുടെ കഴിവും ബുദ്ധിയും അറിയാവുന്നത് കൊണ്ട് മറ്റാർക്കും എതിർപ്പ് ഇല്ലായിരുന്നു.. പെയർ ആയിട്ട് ആണ് മത്സരം നടക്കുക.. അതുകൊണ്ട് അവൾക്ക് പെയർ ആയി ഗൗതമും കൂടി.. അവളുടെ നിയന്ത്രണത്തിൽ കോളേജിലെ ഓരോരുത്തരുടെയും സഹായത്തോടെ അവർ നല്ലൊരു മാഗസിൻ തന്നേ നിർമ്മിച്ചു. അവസാന മിനുക്ക് പണികൾ ചെയ്യാൻ വേണ്ടി മാഗസിനുമായി അവൾ ലൈബ്രറിയിലെ ഒരിടത്ത് ഇരുന്നു.. ഫ്രണ്ട് പേജ് ഡിസൈൻ ചെയ്തു കൊണ്ടിരിക്കേ ഗൗതം അങ്ങോട്ട് വന്നു അവളെ പുറത്തേക് വിളിച്ചു കൊണ്ട് പോയി. "

ശിവാ.. മാഗസിൻ ഫെസ്റ്റിന്റെ ഡേറ്റ് അനൗൺസ് ചെയ്തിട്ടുണ്ട്.. അടുത്ത ഫ്രൈഡേ, അതായത് ഇനി കൃത്യം 6 ദിവസം.. നീ പ്രിപേഡ് അല്ലേ.. വേണേൽ നമുക്ക് ഇന്ന് ആഫ്റ്റർ നൂൺ ഒന്ന് ട്രയൽ നോക്കാം.. " ഗൗതമിന് നല്ല ടെൻഷൻ ഉണ്ടെന്ന് അവന്റെ സംസാരത്തിൽ നിന്ന് അവൾക്ക് മനസ്സിലായി. അവൾക്ക് ചിരി വന്നു.. " ടെൻഷൻ ആവേണ്ട ഗൗതം.. ഞാൻ റെഡിയാണ്.. താൻ റെഡി ആയിട്ട് വിളിച്ചാൽ മതി.. " അവനെ പറഞ്ഞയച്ചു അകത്തേക്ക് വന്ന് നോക്കുമ്പോൾ മാഗസിൻ കാണുന്നില്ല.. അവൾക്ക് പരിഭ്രാന്തിയേറി.. അവിടെ ആകമാനം തിരഞ്ഞിട്ടും മാഗസിന്റെ പൊടി പോലും എവിടെയും കാണുന്നില്ല.. ഈശ്വരാ ഇതെവിടെ പോയി..??

തനിക്ക് മുൻപ് മറ്റാരും ഇവിടെ വന്നിട്ടില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.. എത്രയൊക്കെ അരിച്ചു പെറുക്കി നോക്കിയിട്ടും മാഗസിൻ മാത്രം കണ്ടില്ല.. ശിവാനിക്ക് പേടിയായി... ഈ കോളേജിലെ പലരുടെയും പ്രയത്നം ഉണ്ടായിരുന്നു ആ മാഗസിന് പിന്നിൽ.. ദൈവമേ അടുത്താഴ്ചയാണ് ഫെസസ്റ്റ്.. ഞാൻ എന്ത് ചെയ്യും എല്ലാവരോടും ഞാൻ എന്ത് സമാധാനം പറയും....?? ഈശ്വരാ എന്തിനാ എന്നോട് ഇങ്ങനെയൊരു പരീക്ഷണം..???

ശിവാനി നിസ്സഹായതയോടെ തളർന്നിരുന്നു.. വിവരം കാട്ടുതീ പോലെ കോളേജിൽ ആകെ പരന്നു ... ശിവാനിയുടെ ഉത്തരവാദിത്തമില്ലായ്മ ചൂണ്ടി കാണിച്ചു കൊണ്ട് എല്ലാവരും അവളെ കുറ്റപ്പെടുത്തി... ഗൗതം മാത്രം മൗനം പൂണ്ടു.. ശിവാനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.. മറ്റുള്ളവർക്കൊപ്പം അവളും സ്വയം പഴിചാരി.. !!! ഫസ്റ്റ് എയ്ഡ്‌ റൂമിൽ ഡെസ്കിന് മുകളിൽ തലയും വെച്ച് തളർന്നു കിടന്നു അവൾ.. തന്നെ തട്ടി വിളിച്ചു തനിക്ക് മുന്നിലേക്ക് നീട്ടിയ കടലാസിലേക്കും അത് നൽകിയ ആളെയും അവൾ മാറി മാറി നോക്കി.. തനിക്ക് മുൻപരിചയം ഉള്ള പെൺകുട്ടിയാണ്..

അവൾ തനിക്ക് നേരെ നീട്ടിയ കടലാസ് വാങ്ങി വായിച്ചു നോക്കി ശിവാനി. തന്റെ മാഗസിനിലെക്ക് എഴുതി നൽകിയ കവിതയുടെ മറ്റൊരു കോപ്പി ആയിരുന്നു അത്. ശിവാനിക്ക് ഒന്നും മനസ്സിലാകാതെ അവളെ നോക്കിയപ്പോൾ അവൾക്ക് പുറകിലായി ഒരുപാട് പേർ അവരുടെ സൃഷ്ടികളുമായി തനിക്ക് മുന്നിൽ നിൽക്കുന്നു.. അവർക്കിടയിൽ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഗൗതം.. !!! അവനിൽ അവളുടെ കണ്ണുകൾ ചെന്നു നിന്നപ്പോൾ അവൻ അവളുടെ അടുത്തേക് ചെന്നു.

" നഷ്ട്ടപ്പെട്ടതിനെ കുറിച്ചോർത്ത് ടെൻഷൻ അടിക്കാതെ ഇതൊരു ചാല്ലഞ്ച് ആയി എടുക്ക്.. ഇവരുടെയെല്ലാം ഹെല്പ് നിന്റെ കൂടെയുണ്ട്.. " അവൾ എല്ലാവരുടെയും കയ്യിൽ നിന്ന് കടലാസ് കളെക്ട് ചെയ്തു. പോകാൻ നേരം ഗൗതമിനെ നന്ദിയോടെ നോക്കി.. " ഇത്രയൊക്കെ ആയിട്ടും നിങ്ങൾ എന്നിൽ ഉണർത്തുന്ന പ്രതീക്ഷ, അത് ഇനി ഞാനായിട്ട് ഇല്ലാതാക്കില്ലാ.. ഞാനായിട്ട് ഇല്ലാതാക്കിയത് ഞാൻ ഒറ്റക്ക് തന്നെ ഉണ്ടാക്കും.. " അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു.. ഉറച്ച കാലടികളുമായി ആ വരാന്തയിലൂടെ നടക്കുമ്പോൾ അവളെ തഴുകി കടന്ന് പോയ കാറ്റിനു പോലും ഒരു പ്രത്യേക ഊർജ്ജമായിരുന്നു... !!!

ഉറക്കമില്ലാത്ത 3 രാവുകൾ... !!! വളരെ ക്രിയാത്മകമായി ചിന്തിച്ച്, ഓരോ ഐറ്റവും അനുയോജ്യമായ രീതിയിൽ ക്രോഡീകരിച്ച് അവൾ നല്ലൊരു മാഗസിൻ തയ്യാറാക്കി.. ആദ്യത്തെ മാഗസിൻ ഒരു കൂട്ടായ്മയുടെ സൃഷ്ടി ആയത് കൊണ്ട് തന്നെ അതിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു.. ഈ മാഗസിൻ അതിന്റെ അത്രയും വരില്ലായെങ്കിലും ഒട്ടും മോശമല്ലായിരുന്നു.. കോളേജിലെ എല്ലാവർക്കും അത് ഇഷ്ട്ടമാവുകയും ചെയ്തു.. ഫെസ്റ്റ്ന് ഇനി രണ്ട് ദിനം മാത്രം ബാക്കി നിൽക്കെ, ഗൗതമിനു ഒരു ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആയത്.. ശിവാനി ആകെ തളർന്നു പോയ നിമിഷം..

ഹോസ്പിറ്റലിൽ ചെന്ന് ഗൗതമിനെ കണ്ട അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. " ഒന്നുല്ല ശിവാ.. ഞാൻ ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്തപ്പോൾ പറ്റിയതാ.. എതിരെ വാഹനം വരുന്നത് ഞാൻ കണ്ടില്ല.. അവർ ബ്രേക്ക്‌ ഇട്ടുവെങ്കിലും ചെറുതായൊന്നു തട്ടി.. അത്രമാത്രം.." അവളെ ആശ്വസിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞു. എങ്കിലും അവളുടെ മിഴികൾ നിറഞൊഴുകി കൊണ്ടേയിരുന്നു.. അതവൾ സമർത്ഥമായി മറച്ചു വെച്ചു.

" എടൊ.. ഇത് ലീന.. നമ്മുടെ കോളേജിൽ തന്നെയാ പഠിക്കുന്നത്.. ഞങ്ങൾ പരിചയപ്പെട്ടിട്ടു കുറച്ചു നാളായി.. " ഗൗതമിന്റെ മുഖത്തെ നാണവും ചമ്മലും ഒക്കെ കണ്ടപ്പോൾ തന്നെ ശിവാനിക്ക് കാര്യം മനസ്സിലായി.. അവളൊന്നു ചിരിച്ചു.. അപ്പോഴാണ് മെഡിസിനും കൊണ്ട് സൂര്യ ആ മുറിയിലേക്ക് കയറി വന്നത്.. ആ മെഡിസിൻ അവിടെ വെച്ചിട്ട് ഗൗതമിനോട്‌ യാത്ര പറഞ്ഞ് ശിവാനിയെ ഒന്ന് മൈൻഡ് ചെയ്യുക കൂടെ ചെയ്യാതെ അവൻ പോയ്‌.. " സൂര്യ എന്താ ഇവിടെ..?? " ശിവാനി സംശയത്തോടെ ഗൗതമിനെ നോക്കി. " അവനാണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് .. " അത് കേട്ട് ശിവാനിക്ക് അതിശയം തോന്നി.

" ശിവാ.. പിന്നൊരു കാര്യം.. നാളെയല്ലേ നമ്മുടെ ഫെസ്റ്റ്.. എനിക്ക് പങ്കെടുക്കാൻ കഴിയില്ലല്ലോ.. നീ മറ്റൊരാളെ പകരം കണ്ടെത്തുമോ..?? " ഗൗതമിന്റെ വാക്കുകളിൽ ആശങ്ക നിറഞ്ഞിരുന്നു.. " ഹേയ് അതൊന്നും സാരമില്ല ഗൗതം.. നിനക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേ.. ഞാൻ പോകുവാണ്.. കുറച്ചു പണി കൂടെ ബാക്കിയുണ്ട്.. " ഗൗതമിനോടും ലീനയോടും യാത്ര പറഞ്ഞു ഇറങ്ങി അവൾ.. അവിടെന്ന് വരുമ്പോൾ അവളുടെ മനസ്സിൽ നിറയെ സൂര്യയായിരുന്നു.. അവനെ അവിടെ കണ്ടത് അവളിൽ ചില സംശയങ്ങൾ ഉണ്ടാക്കി.. അവനെ കണ്ടേ തീരു.. തന്റെ സംശയങ്ങൾക്ക് അറുതി വരുത്തണം.. !!! ശിവാനി മുന്നോട്ട് നടന്നു......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story