സീതാ രാവണൻ🔥: ഭാഗം 8

രചന: കുഞ്ചു

കുഞ്ചു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതും ഫോൺ എടുത്തു സൂര്യയെ വിളിച്ചു. " സൂര്യാ.. നീ എവിടെയാ എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം.. " " ഞാൻ തിരക്കിലാണ്.. നീ പിന്നെ വിളിക്ക്.. " അവന്റെ മറുപടിയിൽ ഒഴിഞ്ഞു മാറ്റമുണ്ടായിരുന്നു.. " അത് പറ്റില്ല സൂര്യാ. എനിക്ക് നിന്നെ ഇപ്പോൾ തന്നെ കാണണം. കണ്ടേ പറ്റു.. ഇല്ലെങ്കിൽ പിന്നെ ഒരിക്കലും എന്റെ മുന്നിലേക്ക് നീ വരണ്ട.. " അവനു മറുപടി പറയാൻ സമയം നൽകാതെ അവൾ ഫോൺ വെച്ചു. ഒത്തിരി നേരം ഹോസ്പിറ്റലിന് മുന്നിലുള്ള ബസ് സ്റ്റാൻഡിൽ അവനെയും കാത്തിരുന്നുവെങ്കിലും അവൻ വന്നില്ല.. അവൾക്ക് ദേഷ്യവും നിരാശയും ഒരുമിച്ച് വന്ന്..

ഇനി അവനോട് സംസാരിക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ട് അവൾ വീട്ടിലേക്കു പോയ്‌.. അന്ന് രാത്രി അവളുടെ മനസ്സിൽ നിറയെ ഗൗതമിന്റെ ആക്‌സിഡന്റും സൂര്യയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതായിരുന്നു.. ആ സമയമെല്ലാം സൂര്യയുടെ കാൾ അവളുടെ ഫോണിലേക്ക് വരുന്നുണ്ടെങ്കിലും അവൾ അറ്റൻഡ് ചെയ്തില്ല.. അവസാനം അവൻ നമ്പർ മാറ്റി വിളിച്ചു. അവനാണ് എന്ന് മനസ്സിലായതും അവൾ ഉടനെ കാൾ കട്ട്‌ ചെയ്തു.. " ശിവാനി മര്യാദക്ക് ഫോൺ എടുത്തോ.. ഇല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിലേക്കു വരും " അവൻ മെസ്സേജ് അയച്ചു. അവൾ മറുപടി കൊടുത്തില്ല.. പകരം ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു.

പിറ്റേന്ന് രാവിലെ എട്ടു മണിക്ക് തന്നെ അവൾ വീടിന്റെ കുറച്ചു അടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി.. അപ്പോഴെല്ലാം അവളുടെ മനസ്സിൽ നിറയെ ആശങ്കകൾ ആയിരുന്നു.. ഗൗതമിനു പകരം ഒരാളെ ഇതുവരെ കിട്ടിയില്ല.. ഫെസ്റ്റ്ന് വേണ്ടി ശെരിക്കും തയ്യാർ ആയിട്ടില്ല.. ആത്മവിശ്വാസമൊക്കെ ചോർന്നു പോകുന്നത് പോലെ.. ആ ബസ് സ്റ്റോപ്പിൽ ചിന്താഗ്മകയായി ഇരുന്നു അവൾ.. സമയം എട്ടര ആയിട്ടും ബസ് ഒന്നും കാണുന്നില്ല.. ബസ് പോയിട്ട് ഒരു ഓട്ടോ പോലും ആ വഴി വരുന്നില്ല.. അവൾക്ക് ടെൻഷൻ ഏറി.. പ്രതീക്ഷയോടെ പുറത്തേക്ക് തലയിട്ട് ചുറ്റുപാടും നോക്കി നിൽക്കെ തനിക്ക് മുന്നിലൂടെ ബൈക്കിൽ പാസ്സ് ചെയ്ത സൂര്യയിൽ അവളുടെ കണ്ണുകളുടക്കി. "

അയ്യേ ഇവനെന്താ ഫാൻസി ഡ്രെസ്സിന് പോകുവാണോ.. " അവന്റെ മുട്ടിനു മുകളിൽ മാത്രം ഇറക്കമുള്ള ബോക്സറും സ്ലീവ്ലെസ്സ് ടീ ഷർട്ടും കണ്ട് അവൾ മുഖം ചുളുക്കി.. അവളെ കാണാത്ത മട്ടിലുള്ള അവന്റെ പോക്ക് കണ്ട് അവൾക്ക് ദേശ്യം വന്നു. അല്പനേരം കഴിഞ്ഞതും അവൻ തിരികെ വന്നു. " ഓ പാല് വാങ്ങാൻ പോയതാണോ പാല്ക്കാരൻ പയ്യൻ.. " ബൈക്കിന് മുകളിൽ വെച്ചിരിക്കുന്ന പാലും പാക്കറ്റ് കണ്ട് അവൾ മനസ്സിൽ വിചാരിച്ചു. അവളെ കണ്ട് അവൻ അവളുടെ അടുത്തായി ബൈക്ക് നിർത്തി. അവനെ കണ്ടതും അവൾ മുഖം തിരിച്ചു. " ടി.. രാവിലെ തന്നെ അണിഞൊരുങ്ങി ആരെ കാണാൻ നിക്കാടി ഇവിടെ.. "

അത് കേട്ട് അവൾക്ക് ദേഷ്യം വന്നുവെങ്കിലും അവൾ ഒന്നും മിണ്ടിയില്ല. " ഇവിടെ നിന്നാൽ ഇങ്ങനെ നിൽക്കലേ ഉണ്ടാവു.. ഇന്ന് പ്രൈവറ്റ് ബസ് പണി മുടക്ക് ആണ്. മോളൊന്നും അറിഞ്ഞില്ലെ.." അത് കേട്ടതും അവൾ ശ്വാസം നീട്ടി വലിച്ചു. ദൈവമേ .. ഇതാണ് പറയുന്നത് വെറുതെയെങ്കിലും ടീവിയിലേക്ക് ഒന്ന് കണ്ണോടിക്കണമെന്ന്.. എന്നാലും എന്റെ ദൈവമേ.. എന്നോടി ചതി വേണ്ടായിരുന്നു.. 😖 " വേണേൽ കേറിക്കോ അടുത്ത ഓട്ടോ സ്റ്റാൻഡ് വരെ ഒരു ലിഫ്റ്റ് തരാം " " ഹും എനിക്കൊന്നും വേണ്ട തന്റെ ലിഫ്റ്റ്.. " പുച്ഛം നിറഞ്ഞ മുഖവുമായി നിന്നവൾ.. " വേണ്ടെങ്കിൽ വേണ്ടാ..

മോൾ ഇവിടെ തന്നെ നിന്നോ, വൈകുന്നേരം 6 മണിക്ക് ശേഷം ബസ് കിട്ടും " അവൻ പോകാൻ നിന്നതും അവൾ പിറകിൽ നിന്ന് വിളിച്ചു . " മ്മ്.. ന്താ " അവനും ജാഡയിട്ട് തന്നെ ചോദിച്ചു. " അത്.. ഒരു ലിഫ്റ്റ് .. " ചടപ്പോടെ തല ചൊറിഞ്ഞു കൊണ്ട് അവൾ പറഞ്ഞു. " ആ കേറിക്കോ.. " അവൻ ഉള്ളിൽ ചിരിയാലെ പറഞ്ഞ്. അല്പം ഡിസ്റ്റൻസ് ഇട്ട് തന്നെ aval ഇരിന്നു.. തനിക്ക് അറിയാത്ത വഴിയേ അവൻ ബൈക്ക് ഓടിച്ചപ്പോൾ അവൾക്ക് ഭീതിയായി.. " താനിത് എങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നത്.. " " നിന്നെ പീഡിപ്പിക്കാൻ.. മിണ്ടാതിരിയെടി അവിടെ " പിന്നെ അവൾ വാ തുറന്നില്ല.. ബൈക്ക് വലിയൊരു ഗേറ്റ് കടന്ന് വിശാലമായൊരു മുറ്റത്തേക്ക് കയറി..

" ഞാനി ഡ്രെസ് മാറിയിട്ട് വരാം.. " അവൻ ബൈക്കിൽ നിന്നിറങ്ങി അകത്തേക്കു കയറി പോയി.. അവളെയൊന്നു അകത്തേക്കു ക്ഷണിച്ചില്ലാ.. പക്ഷേ അവൾ അതൊന്നും കാര്യമാക്കിയില്ല.. അവളുടെ കണ്ണുകൾ ആ വലിയ വീടിനെ ആകം വട്ടം വെച്ചു.. എന്ത് വലിയ വീടാണ്.. നല്ല ഭംഗിയുമുണ്ട്.. ഒരു കൊട്ടാരം പോലെയുണ്ട്.. അവൾ അത്ഭുതം നിറഞ്ഞ കണ്ണുകളാൽ ആ വീടിനെ നോക്കി കണ്ടു. " മോളെന്താ അവിടെത്തന്നെ നിന്ന് കളഞ്ഞത്. അകത്തേക്കു കയറി വായോ..

" ശബ്ദം കേട്ട് അവൾ തിരിഞ്ഞതും ഐശ്വര്യം നിറഞ്ഞ മുഖവുമായി പുഞ്ചിരിയോടെ നിൽക്കുന്ന ഒരു അമ്മയെയാണ് കണ്ടത്. തിരികെ ഞാനും നല്ലൊരു പുഞ്ചിരി നൽകി. " കയറി വാ മോളെ " അമ്മ അവളുടെ കൈ പിടിച്ചു അകത്തേക്കു കയറ്റി. " മോളെ പേരെന്താ " അമ്മ സ്നേഹത്തോടെ ചോദിച്ചു. " ശിവാനി കൃഷ്ണ " അവൾ വിനയപൂർവ്വം മറുപടി നൽകി. " ഇതാരാ അമ്മേ " അതേ സമയം ഒരു പെൺകുട്ടി അവർക്കിടയിലേക്ക് കയറി വന്നു. " ഇത് കണ്ണന്റെ കൂട്ടുകാരിയാണ്. എന്നോട് അകത്തേക്കു വിളിച്ചു കയറ്റാൻ പറഞ്ഞിട്ട് അവൻ മുകളിലേക്ക് പോയിട്ടുണ്ട് " അമ്പടാ.. അമ്മയെ കൊണ്ട് വിളിപ്പിക്കാൻ വേണ്ടിയാണല്ലേ എന്നെ അകത്തേക്കു വിളിക്കാതെയിരുന്നത്. അവൾ മനസ്സിൽ കരുതി.

" ചേച്ചിടെ പേരെന്താ " " ശിവാനി കൃഷ്ണ " " ഓ അപ്പൊ ഇതാണല്ലേ കണ്ണേട്ടന്റെ കഥയിലെ നായിക ശിവാനി കൃഷ്ണ.. " അവളൊരു കള്ളചിരിയോടെ പറഞ്ഞത് കേട്ട് ശിവാനി അന്തം വിട്ടു. " എന്റെ പേര് ശ്രേയ.. കണ്ണേട്ടന്റെ ഒരേയൊരു അനിയത്തിക്കുട്ടിയാണ്. ഇപ്പോ പ്ലസ്ടുവിന് പഠിക്കുന്നു.. കണ്ണേട്ടന് ഡയറി എഴുതുന്ന ശീലമുണ്ട്.. എനിക്കാണേൽ അത് കട്ടെടുത്ത് വായിക്കുന്ന ശീലവും 😝..അങ്ങനെ അറിഞ്ഞതാണ് ഈ സീക്രെട് ലവ്.. " അവൾ സ്വയം പരിചയപ്പെടുത്തി. അന്നാണ് ആദ്യമായി ശ്രേയയെയും അമ്മയെയും ഞാൻ കാണുന്നത്.. സൂര്യയെ പോലെ ആയിരുന്നില്ല..വെറും പാവങ്ങൾ ആയിരുന്നു ആ അമ്മയും അനിയത്തിക്കുട്ടിയും..

" മോൾ വല്ലതും കഴിച്ചിട്ടാണോ വന്നത് " " ആ കാപ്പി കുടിച്ചിട്ടാ വന്നതമ്മേ.. " " സാരമില്ല.. ഇവിടെന്ന് അല്പം പുട്ടും കടലക്കറിയും കഴിക്കാം " " അയ്യോ വേണ്ടമ്മേ.. " " അതൊന്നും പറഞ്ഞാൽ പറ്റില്ല ചേച്ചി. ആദ്യായിട്ട് ഇവിടം വന്നിട്ട് ഒന്നും കഴിക്കാതെ പോകുന്നത് മോശമാണ്.. " ശ്രേയയും അമ്മയും അവളെ പിടിച്ചിരുത്തി. " കണ്ണന് പുട്ടാണ് ഇഷ്ടം.. " വിളമ്പുന്നതിനിടയിൽ അമ്മ പറഞ്ഞു. അത് കണ്ടാലും തോന്നും.. ഉരുട്ടി കയറ്റി വെച്ചിരിക്കുവല്ലേ പുട്ട് പോലെ കൊറേ മസ്സിൽ.. !!😏 അവൾ മനസ്സിൽ കരുതി. " കഴിക്ക് മോളെ " ഭക്ഷണത്തിനു മുന്നിൽ കഴിക്കാതെയിരിക്കുന്ന ശിവാനിയെ കണ്ട് അമ്മ പറഞ്ഞു.

" അല്ലെങ്കിൽ വേണ്ടാ മോൾക്ക് അമ്മ വാരി തരാം " കടലകറി കൂട്ടി കുഴച്ച പുട്ടിൽ നിന്ന് അല്പം എടുത്തു അമ്മ അവൾക്ക് നേരെ നീട്ടി. സ്വന്തം അമ്മയുടെ ഓർമ്മയിൽ ഒരുനിമിഷം അവളുടെ മിഴികൾ നിറഞ്ഞു. വീണ്ടും വീണ്ടും പുഞ്ചിരിയോടെ അമ്മ തനിക്ക് നേരെ നീട്ടിയപ്പോൾ അവൾക്ക് നിരസിക്കാൻ കഴിഞ്ഞില്ല. അവൾ സ്നേഹത്തോടെ വാങ്ങി കഴിച്ചു. ഇത് കണ്ട് കൊണ്ടാണ് സൂര്യ പടികൾ ഇറങ്ങി വന്നത്.. വന്നതും അവൻ കയറിയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. " ടി.. നോക്കിയേ, അമ്മ നിനക്ക് പോലും വാരി തരാറില്ലല്ലോ.. " ശ്രേയയെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി സൂര്യ മനഃപൂർവം അവളെ പിരി കയറ്റി .

" അത് സാരമില്ല.. അമ്മ വാരി കൊടുക്കുന്നത് അന്യർക്ക് ഒരു ഒന്നുമല്ലല്ലോ എന്റെ ചേട്ടത്തിയമ്മക്കല്ലെ.. " ശ്രേയ ഉടനെ മറുപടി നൽകി. അത് കേട്ട് കഴിച്ചു ഭക്ഷണം നെറുകിൽ കയറി ചുമച്ചു. " കിട്ടേണ്ടതെല്ലാം കിട്ടിയല്ലോ സമാധാനമായില്ലെ.. " അമ്മയുടെ ഡയലോഗ് കൂടെ ആയതും സൂര്യ മിണ്ടാതെ കഴിച്ച് എഴുന്നേറ്റു.. " അമ്മേ.. ഈ ആളെങ്ങനെയുണ്ട്, അമ്മയുടെ മരുമകൾ ആക്കാൻ കൊള്ളാവോ ...?? 😉" പോകാനായി ഇറങ്ങിയപ്പോൾ സൂര്യയുടെ ഡയലോഗ് കേട്ട് ശിവാനി കണ്ണ് മിഴിച്ചു. " ആ എനിക്ക് ഒത്തിരി ഇഷ്ട്ടായി.. മോളെ ഇനിയും വരണം ട്ടൊ.. " അമ്മയുടെ മറുപടി കൂടെ കേട്ടപ്പോൾ അവൾക്ക് ആകെ ചമ്മലായി..

അമ്മയോടും ശ്രേയയോടും യാത്ര പറഞ്ഞു അവൾ ബൈക്കിൽ കയറി അവർ യാത്ര തിരിച്ചു. ശിവാനി വാച്ചിലേക്ക് നോക്കി. 9:15 കഴിഞ്ഞിരിക്കുന്നു. പത്തു മണിക്ക് മുൻപ് ഹാളിൽ കയറണം. സൂര്യ ആണെങ്കിൽ ഒച്ചിഴയും പോലെയാണ് പോകുന്നത്. " എനിക്ക് ഇന്നാണ് പ്രോഗ്രാം നാളെയല്ല.. ഒന്ന് സ്പീഡിൽ പോകാമോ.. " അവളുടെ സംസാരം കേട്ടതും അവൻ ബൈക്ക് സ്പീഡ് കൂട്ടി. പ്രതീക്ഷിക്കാതെ ആയതു കൊണ്ട് അവൾ പിറകോട്ടു ആഞ്ഞു ശേഷം അവനിലേക്ക് ഒട്ടി. അവനിൽ നിന്ന് വിട്ടിരിക്കാൻ നോക്കുന്തോറും അവനിലേക്ക് അടുത്ത് കൊണ്ടേയിരുന്നു അവൾ... !!.....തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story