സീതാ രാവണൻ🔥: ഭാഗം 9

രചന: കുഞ്ചു

കുഞ്ചു അവനിൽ നിന്ന് വിട്ടിരിക്കാൻ നോക്കുന്തോറും അവനിലേക്ക് അടുത്ത് കൊണ്ടേയിരുന്നു അവൾ... !! " എടൊ എനിക്ക് ഇന്നാണ് പ്രോഗ്രാം, നാളെയല്ല.. കുറച്ചു കൂടി സ്പീഡിൽ പോകാമോ " പതിയെ പോകുന്ന അവനോട് അല്പം ദേഷ്യം കലർത്തി ചോദിച്ചു അവൾ. അത് കേട്ടതും അവൻ പെട്ടെന്ന് സ്പീഡ് കൂട്ടി.. പ്രതീക്ഷിക്കാതെ ആയതിനാൽ അവളൊന്നു പിന്നോട്ട് ചാഞ്ഞു ശേഷം അവന്റെ ദേഹത്തു ചെന്നു മുട്ടി നിന്നു..

അവൻ ഇതൊന്നും കാര്യമാക്കാതെ സ്പീഡിൽ ഓടിച്ചു കൊണ്ടിരുന്നു. അവളാണേൽ അവന്റെ ഷർട്ടിൽ ഇറുക്കി പിടിച്ചിരുന്നു.. പ്രോഗ്രാം ഹാളിന്റെ മുന്നിൽ എത്തിയപ്പോൾ പിന്നിൽ പേടിച്ചിരിക്കുന്ന അവളെ വിളിച്ചു ഇറങ്ങാൻ പറഞ്ഞു അവൻ. അവൾ ഒരു ചമ്മലോടെ ഇറങ്ങി. " സ്പീഡ് പേടിയാണല്ലേ 😏" അവളെ കളിയാക്കി കൊണ്ട് അവൻ ചോദിച്ചപ്പോൾ അവൾക്ക് ദേഷ്യം വന്നു. അവനോട് മറുപടി പറയാതെ ദേഷ്യം നടിച്ചു കൊണ്ട് അവൾ ഹാളിന്റെ അകത്തേക്കു കയറി പോയി. രെജിസ്ട്രേഷൻ സ്ഥലത്തു ചെന്നു പേരും കോളേജ് പേരും പറഞ്ഞു രജിസ്റ്റർ ചെയ്യുമ്പോളാണ് അവർ കൂടെയുള്ള പെയറിനെ കുറിച്ച് അന്വേഷിച്ചത്.

യഥാർത്ഥത്തിൽ അപ്പോഴാണ് അവൾ ആ കാര്യം ഓർത്തതും. " ഇതൊരു ടീം കോമ്പറ്റിഷൻ ആണെന്ന് അറിയില്ലേ.. സിംഗിൾ ആയിട്ട് പാർട്ടിസിപ്പെറ്റ് ചെയ്യാൻ കഴിയില്ല. ഒന്നെങ്കിൽ നിങ്ങൾ പെയറിനെ കൊണ്ട് വരുക അല്ലെങ്കിൽ ക്യുറ്റ് ചെയ്യുക. " അവർ അവരുടെ കാര്യം അവളുടെ മുഖത്ത് നോക്കി പറഞ്ഞു. ശിവാനി നിരാശയോടെ പുറത്തേക് തന്നെ നടന്നു. തന്റെ ഇത്രയും ദിവസത്തെ പ്രയത്നം.. !! ഒരു കോളേജിന്റെ പ്രതീക്ഷ.. !! എല്ലാം നഷ്ട്ടപ്പെടുകയാണല്ലോ ഈശ്വരാ .. !!! അവൾക്ക് കടുത്ത നിരാശ തോന്നി.. അതേ നിമിഷം തന്നെ സൂര്യയുടെ മുഖം അവളുടെ മനസ്സിലേക്ക് വന്നു. അവൻ പോയിക്കാണുമോ..???

അവൾ പാർക്കിംഗ് ഏരിയയിലേക്ക് ഓടി ചെന്നു.. ഭാഗ്യം, അവൻ പോയിട്ടില്ല.. !!! അവൻ പോകാൻ ആരംഭിക്കുകയായിരുന്നു. ആ നിമിഷം ശിവാനി ഓടി ചെന്നു അവനു മുന്നിലേക്ക് നിന്നു. അത് കണ്ട് അവൻ സംശയത്തോടെ അവളെ നോക്കി. " ഒരു ഹെല്പ് ചെയ്യാമോ.. ഗൗതമിനു പകരമായി കുറച്ചു സമയം എന്റെ കൂടെയൊന്നു നിൽക്കാമോ പ്ലീസ്.. " അത് കേട്ട് താല്പര്യമില്ലാത്ത മട്ടിൽ അവൻ പോകാൻ നിന്നതും വീണ്ടും അവൾ അവനോട് കെഞ്ചി. " വെറുതെ വേണ്ടടോ.. പകരമായി താൻ പറയുന്ന എന്തെങ്കിലും ഒരു കാര്യം ഞാനും അനുസരിക്കാം " അത് കേട്ടപ്പോൾ അവന്റെ മുഖം ബൾബ് കത്തിയത് പോലെ പ്രകാഷിച്ചു.

" ശെരിക്കും..??? " അവൻ ഒരു സംശയത്തോടെ അവളെ നോക്കി. " അതേ.. " അടുത്ത നിമിഷം അവൻ ബൈക്ക് പാർക്ക്‌ ചെയ്തു അവളുടെ കൂടെ ചെന്നു. അല്ലാ, അവനെയും വലിച്ചു അവൾ ഓടുകയായിരുന്നു എന്ന് വേണം പറയാൻ.. അവന്റെ പേര് രജിസ്റ്റർ ചെയ്യാനും അവനു റൂൾസ് പറഞ്ഞു കൊടുക്കാനുമെല്ലാം അവൾക്ക് പ്രത്യേക ആവേശമായിരുന്നു.. അവസാന നിമിഷമാണ് ഇരുവരും ഹാളിന്റെ അകത്തേക്കു പ്രവേശിച്ചത്.. ഏറ്റവും പുറകിൽ ഒഴിഞ്ഞ സീറ്റിൽ ഇരുവരും ഇരുന്നു. " സൂര്യ.. നമ്മളൊരു ടീം ആയതു കൊണ്ട് തന്നെ നമുക്ക് പരസ്പരം എത്രത്തോളം അറിയാം എന്ന് ടെസ്റ്റ്‌ ചെയ്യുന്ന ലെവൽ ഉണ്ട് ഇതിൽ.. ഒരു ഹാർഡ് ലെവൽ..

ബട്ട്‌ നീ ടെൻഷൻ ആവേണ്ട, അത് ഫൈനൽ റൗണ്ടിലേ ഉണ്ടാകു.. നമ്മൾ അതിന് മുന്നേ പുറത്താകുമല്ലോ.. !!😅" അവളുടെ സംസാരം കേട്ട് തന്നെ കളിയാക്കിയതാണെന്ന് മനസ്സിലായി അവനു. " ഞാനിവിടെന്ന് എഴുന്നേറ്റു പോണോ?? " അവൻ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവൾ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് മിണ്ടാതിരുന്നു. മത്സരം തുടങ്ങി. ആകെ 15 ടീമുകൾ.. ആദ്യ റൗണ്ട് എന്നത്, ഓരോ ടീമുകളും മാഗസിൻ അറേഞ്ച് ചെയ്തിരിക്കുന്ന വേ എങ്ങനെയെന്ന് നോക്കി മാർക്ക്‌ ഇടൽ ആയിരുന്നു.. അവർ പറഞ്ഞ റൂൾസ് എല്ലാം അനുസരിക്കുന്ന, 'ഡിഫറെൻറ് വേ ഓഫ് അറേഞ്ച്മെന്റ് ' അതിനായിരുന്നു മാർക്ക്...

ശിവാനി ആദ്യം തന്നെ ' വട്ടെഴുത്തുകൾ ' എന്ന ഹെഡിങ് നൽകി നർമ്മം കലർന്ന എന്നാൽ പലരും ചിന്തിക്കേണ്ടിയിരിക്കുന്ന ചില സാമൂഹിക കാര്യങ്ങൾ ആയിരുന്നു സെറ്റ് ചെയ്തു വച്ചിരുന്നത്. അടുത്തത്, ' ഇന്നിന്റെ ആശങ്കകൾ ' എന്നൊരു തലക്കെട്ടോടെ നമ്മൾ തീർച്ചയായും ബോധവാൻമാരായിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചുള്ള എഴുത്തുകൾ ആയിരുന്നു. അതിനു ശേഷം ' രസകരമായ ചില എഴുത്തുകൾ' എന്ന ഹെഡിങ് നൽകി മുഴുനീള കോമഡിനിറഞ്ഞ യാത്രവിവരണങ്ങളും കഥകളും കവിതകളും എല്ലാം.. ഇവകൾക്ക് ശേഷം ' ഇനി അല്പം കാര്യമാവാം ' എന്നൊരു ഹെഡിങ് നൽകി സീരിയസ് ആയ വിഷയങ്ങളെ വളരെ സീരിയസ് ആയി തന്നെ അവലംബിച്ചിട്ടുള്ള എഴുത്തുകളായിരുന്നു..

എല്ലാ സൃഷ്ടികളും നർമ്മത്തിൽ തുടങ്ങി മർമ്മത്തിൽ അവസാനിക്കുന്നു, അതായത് തമാശയിലൂടെ ഗൗരവമാർന്ന കാര്യങ്ങളിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ഒരു വ്യത്യസ്ത രീതിയിൽ ഇവയെല്ലാം ക്രോഡികരിച്ചത് കൊണ്ടും ശിവാനിയുടെ മാഗസിന് ആദ്യ റൗണ്ടിൽ പിടിച്ചു നിൽക്കാനായി .. ആ റൗണ്ടിൽ 3 ടീമുകൾക്ക് മാർക്ക് പോയി. അടുത്ത റൗണ്ട് ആഗതമായി. ഫെസ്റ്റ് റിലേറ്റഡ് ആയിട്ട് മാസ്റ്റർ ഒരു ചോദ്യം ചോദിക്കും, ടീം ലീഡർ അല്ലാത്ത ആള് അതിനു അംഗീകൃതമായ മറുപടി നൽകണം.. അതാണ് സെക്കന്റ്‌ റൗണ്ട്.. സൂര്യക്ക് ഇതൊന്നും കേട്ട് ഒരു കൂസലും ഇല്ലായിരുന്നു

എന്നാൽ ശിവാനി ടെൻഷനോടെ സൂര്യയെ നോക്കുന്നുണ്ടായിരുന്നു. മാസ്റ്ററിന്റെ ബുദ്ധിപൂർവ്വമുള്ള പല ചോദ്യങ്ങൾക് മുന്നിലും പല ടീമുകളും തലകുനിക്കുന്നത് കണ്ട് തങ്ങളുടെ അവസ്ഥയും ഇതാകുമെന്ന് അവൾ ഊഹിച്ചു.. സൂര്യയുടെ ഊഴം വന്നു. മാസ്റ്റർ ചോദ്യം ചോദിച്ചു തുടങ്ങി. " ഇന്നത്തെ സമൂഹത്തിൽ ഒരു വിമർശകന് അത്തരമൊരു പദവി വഹിക്കാൻ അടിസ്ഥാനപരമായി ആവിശ്യമായ യോഗ്യത എന്താണ്..???? " മാസ്റ്ററും മറ്റെല്ലാവരും സൂര്യയെ നോക്കി അവന്റെ മറുപടിക്കായി കാത്തു നിന്നു. ശിവാനി പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.. സൂര്യക്ക് കൃത്യമായൊരു ഉത്തരം നൽകാനായില്ലാ.. !!! ടീമിന്റെ മാർക്ക്‌ നഷ്ട്ടപ്പെട്ടു..

ശിവാനിയുടെ ഹോപ്പ് ലെവൽ താഴ്ന്നു തുടങ്ങി. സൂര്യ നിശബ്ദമായി തന്റെ സീറ്റിലിരുന്നു.. " വെറുതെ നിന്ന ആ സമയം വാ തുറന്ന് എന്തെങ്കിലും ഒന്ന് പറഞ്ഞൂടായിരുന്നോ.. ആ മാർക്കും കൊണ്ട് കളഞ്ഞു " അവൾ ഉള്ളിലെ നീരസം പുറത്ത് കാട്ടി.. അവൻ ദേഷ്യം അടക്കി പിടിച്ചിരുന്നു. ആ റൗണ്ടിൽ ശിവാനിയുടെ ടീം അടക്കം 10 ടീമുകൾക്ക് മാർക്ക്‌ നഷ്ട്ടപ്പെട്ടു.. അടുത്ത റൗണ്ട് തുടങ്ങി. മാസ്റ്റർ നൽകുന്ന വിഷയത്തെ നാല് വരിയിൽ കവിയാതെ ഏറ്റവും സിമ്പിൾ ആയും ആകർഷകമായും വർണ്ണിക്കുക എന്നതാണ് അടുത്ത ലെവൽ മത്സരം.. വിഷയവും മാസ്റ്റർ നൽകി. " മിഴി " അതായിരുന്നു വിഷയം.

ശിവാനി എഴുതുവാനായി പേന എടുക്കാൻ തുനിഞതും സൂര്യ അതെടുത്തു എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി.. " ഈ റൗണ്ടിലും മാർക്ക്‌ കളയാനുള്ള പരിപാടി ആണോ ആവോ " അവൾ മനസ്സിലോർത്തു. സമയം അവസാനിച്ചതും മാസ്റ്റർ വന്നു ഓരോരുത്തരുടെയും പേപ്പർ പരിശോധിച്ചു. സൂര്യയുടെ അടുത്ത് എത്തി അവന്റെ പേപ്പർ വായിച്ചു നോക്കി, " ഹ്മ്മ് നോട്ട് ബാഡ് " എന്നും മറുപടി നൽകി മാസ്റ്റർ പോയി.. അത് കേട്ട് അവൻ എന്താണ് എഴുതിയത് എന്നറിയാൻ ശിവാനിക്ക് കൗതുകം കൂടി.. സൂര്യ കാണാതെ അവൾ ആ പേപ്പറിലേക്ക് എത്തി നോക്കി . " എന്റെ ബിംബത്തിനു പ്രണയമെന്നൊരു പ്രതിഫലനം നൽകി,

ആ മിഴി ജാലകം തുറന്നവൾ തന്നുടെ ആത്മാവിലേക്ക് വഴികാട്ടി..," " ഹ്മ്മ്.. നോട്ട് ബാഡ്.. ഇവന്റെ തലയിൽ ഇതുപോലുള്ള കാര്യങ്ങൾ ഒക്കെ ഉണ്ടൊ..?? " അവൾ ആലോചിച്ചു.. ആ മത്സരഫലം വന്നപ്പോൾ ശിവാനിയുടെ ടീമിന് മാർക്ക് ഉണ്ടായിരുന്നു.. അവൾക്ക് സന്തോഷം തോന്നി.. മത്സരത്തിന്റെ കോമൺ റൗണ്ട് അവസാനിച്ചു. 3 റൗണ്ടിലും ആവറേജ് മാർക്ക്‌ കിട്ടാത്ത ടീം പുറത്തു പോകണമെന്നാണ് റൂൾ... പതിനഞ്ചു ടീമിൽ പത്തു ടീമും പുറത്തായി. ബാക്കി 5 ടീം. അതിൽ ശിവാനിയുടെ ടീമും ഉണ്ടായിരുന്നു. ഫൈനലിന് മുമ്പുള്ള റൗണ്ട് തുടങ്ങി. ഒരു വിശ്വൽ റൗണ്ട് ആയിരുന്നു അത്. സ്‌ക്രീനിൽ കാണിക്കുന്ന ഫേമസ് പേർസനെ ഐഡന്റിഫൈ ചെയ്യണം..

ശിവാനിക്ക് ടെൻഷൻ കൂടി വന്നു. എന്നാൽ ഈ ചാൻസും അവൻ തന്നെ എടുത്തു. സൂര്യയുടെ ഊഴം വന്നു.. സ്‌ക്രീനിൽ തെളിഞ്ഞ മുഖം കണ്ടു ശിവാനിയുടെ കണ്ണ് തള്ളി. ദേവ്യേ ഇങ്ങേരോ..??? ശിവാനി വാ പൊളിച്ചു കൊണ്ട് സൂര്യയെ നോക്കിയതും അവൻ കൂൾ ആയി മറുപടി നൽകി. " ദി ഫേമസ് ലവ് പോയെറ്റ് ഖലീൽ ജിബ്രാൻ.. " ആ മറുപടി ശെരിയായത് കൊണ്ടോ അവനു ആ പേർസണെ അറിയാം എന്നത് കൊണ്ടോ ശിവാനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ആ റൗണ്ടിൽ 2 ടീമുകൾക്ക് മാർക്ക്‌ പോയി. ഫൈനൽ റൗണ്ട് എത്തി. അതേസമയം ശിവാനി നേരത്തേ പറഞ്ഞ മത്സരവും.. മാസ്റ്റർ മത്സരം എന്താണെന്ന് പറഞ്ഞു.

" ഫൈനൽ റൗണ്ടിൽ കുറച്ചു ഈസി ടാസ്ക് ആണ് ഞാൻ തരുന്നത്.. അതായത് ടീമിലെ ഒരാൾ, മറ്റേയാൾ ആ മാഗസിനിൽ എഴുതിയ കഥ അല്ലെങ്കിൽ കവിത, അതിലെ രണ്ട് വരി ഈ നിമിഷം എഴുതി കാണിക്കുക.. " അതും സൂര്യ കയറി ഏറ്റു. അത് കേട്ടതും ശിവാനിക്ക് ചിരി വന്നു. മാഗസിൻ മര്യാദക്ക് ഒന്ന് കാണുക കൂടി ചെയ്യാത്ത അവനു താൻ എഴുതിയ വരികൾ എങ്ങനെ അറിയാന..?? 😅 പക്ഷേ അവൻ അത് കാര്യമാക്കാതെ അവൾ എഴുതിയ ഒരു കവിതയിലേ രണ്ട് വരി എഴുതി.. ഇപ്പോഴാണ് ശിവാനി ശെരിക്കും ഞെട്ടിയത്.. " എന്നാലും ഇതെങ്ങനെ ..??? ഇനി ഇവൻ ഇത് കാണാതെ പഠിച്ചു വന്നതാണോ?? അങ്ങനെ ആണെങ്കിൽ തന്നെ അവനു ഈ കവിത എവിടുന്ന് കിട്ടി..

ഈ മാഗസിൻ എന്റെ കയ്യിൽ ആയിരുന്നല്ലോ.. ?? " അവളുടെ മനസ്സിൽ നൂറായിരം സംശയങ്ങൾ ഒത്തുകൂടി.. മത്സരത്തിനോടുവിൽ വിധി പ്രഖ്യാപനം നടന്നു. ശിവാനിയും സൂര്യയും ഒന്നാമത് എത്തിയിരിക്കുന്നു.. ശിവാനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. സന്തോഷാദിക്യത്താൽ അവൾ സൂര്യയെ കെട്ടിപിടിച്ചു.. പെട്ടെന്നുണ്ടായാ അവളുടെ പെരുമാറ്റം കണ്ട് സൂര്യ തരിച്ചു നിന്നു.. പരിപാടി എല്ലാം ഭംഗിയായി കഴിഞ്ഞു. എത്രയും പെട്ടെന്ന് വിവരം കോളേജിൽ എല്ലാവരെയും അറിയിക്കണം.. ശിവാനി ഉല്ലാസവതിയായി തുള്ളി ചാടി പോയി. " ഹലോ മാഡം " അത് കേട്ട് അവൾ ബ്രേക്ക്‌ ഇട്ടു. " എങ്ങോട്ടാ ഓടി പോകുന്നത്..?? കണ്ടിഷൻ മറന്ന് പോയോ.. "

പുരികം പൊക്കി സൂര്യ അവളെ നോക്കിയപ്പോൾ അവൾ ഇഷ്ട്ടമില്ലായ്മയോടെ അവന്റെ അടുത്തേക് ചെന്നു. " ഞാനെന്താ ചെയ്തു തരേണ്ടത്.. " അവനെ നോക്കാതെയാണ് അവൾ ചോദിച്ചത്. " ആദ്യം വണ്ടിയിൽ കയറ്, എന്നിട്ട് പറയാം " അവൾ മുമ്പത്തെത് പോലെ അകലം പാലിച്ചിരുന്നു. " ഇങ്ങനെയല്ല, ഇവിടെ എത്തുമ്പോൾ എങ്ങനെയാണോ ഇരുന്നത് അത് പോലെ.. 😏" സ്പീഡ് പേടിച്ചു അവനെ പിടിച്ചിരുന്നത് പോലെ ഇരിക്കാൻ ആണ് അവൻ പറഞ്ഞതെന്ന് അവൾക് മനസ്സിലായി. " എന്നെ കൊണ്ടൊന്നും വയ്യ.. 😒" " അങ്ങനെ ആണെങ്കിൽ എനിക്കും ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും 😒" പിന്നെ ചോദിക്കാനും പറയാനും ഒന്നും നിന്നില്ലാ.. വന്നത് പോലെയങ് ഇരുന്നു 😢.

" അങ്ങനെയല്ല ഇങ്ങനെ " എന്നും പറഞ്ഞു അവൻ അവളുടെ ഇരു കൈകൾ പിടിച്ചു അവന്റെ വയറിനോട്‌ വട്ടം പിടിച്ചു.. " കോപ്പ്.. പെട്ടു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.. " ശിവാനി സ്വയം പിറുപിറുത്തു. അവൻ ആസ്വദിച്ച് വാഹനം ഓടിക്കുകയാണ്. " നിനക്ക് വിശക്കുന്നുണ്ടോ.. നമുക്ക് എന്തെങ്കിലും കഴിച്ചാലോ " " എനിക്കൊന്നും വേണ്ടാ.. എന്നെയൊന്നു കോളേജിൽ ആക്കി തന്നാൽ മതി. അവിടെ ഗൗതം എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് .." അത് കേട്ടപ്പോൾ സൂര്യ ദേഷ്യത്തോടെ മുഖം തിരിച്ചു. അവൻ ഒരു റെസ്റ്റോറന്റിന് മുന്നിൽ വണ്ടി നിർത്തി അവളോട് ഇറങ്ങാൻ പറഞ്ഞു. " സൂര്യാ ഞാൻ പറഞ്ഞില്ലേ എനിക്ക് ഒന്നും വേണ്ടാ.. "

" നിനക്ക് വേണ്ടെങ്കിൽ വേണ്ടാ. എനിക്ക് വേണം " അവളുടെ കയ്യും പിടിച്ചു അകത്തേക്കു പോയി ഒരു ചെയറിൽ ഇരുത്തി അവൻ. അവൾക്ക് വേണ്ടി ഒരു ബർഗറും കോഫീയും ഓർഡർ ചെയ്തു കൂടെ അവനു ഒരു ഷേക്കും.. " ഇത് മുഴുവൻ കഴിക്കാതെ നീ എഴുന്നേൽക്കുന്നത് എനിക്കൊന്ന് കാണണം " അവൻ തികഞ്ഞ ഗൗരവത്തിൽ തന്നെ ഇരുന്നു.. സീൻ ഡാർക്ക്‌ ആണെന്ന് കണ്ട് ശിവാനി മിണ്ടാതെ എല്ലാം കഴിച്ചെന്നു വരുത്തി. " ഇനിയെങ്കിലും പോകാലോ അല്ലേ " കഴിച്ചു കഴിഞ്ഞതും അവൾ ഉടനെ പറഞ്ഞു. " പോകാലോ.. അതിനു മുൻപ് നമുക്കൊന്ന് ബീച്ചിൽ പോയാലോ.. കുറേയായി ബീച്ചിലൊക്കെ ഒന്ന് പോയിട്ട്.. "

കണ്ണ് തുറുപ്പിച്ചു അവനെ നോക്കി അവൾ. അത് കാര്യമാക്കാതെ അവൻ അവളെയും വലിച്ചു തൊട്ടടുത്തുള്ള ബീച്ചിലേക്ക് വെച്ചു പിടിച്ചു. ആ നടപ്പാതയിൽ ഒരുമിച്ച് നടക്കുമ്പോൾ എത്രയോ തവണ അവരുടെ കൈകൾ പരസ്പരമൊന്നു ഉരസാൻ കൊതിച്ചു പോയിരുന്നു.. പ്രണയം പൊട്ടി മുളക്കുന്ന ആ വഴികൾ ഇരുവരുടെയും മനസ്സിൽ നിറച്ചത് പ്രണയമോ പ്രതികാരമോ..?? ആർക്കറിയാം.. !!!!!! കരയിലെക്ക് ആർത്തിയോടെ വന്നടുക്കുന്ന തിരകളെ നോക്കി അവർ ഒരിടത്തു ഇരുന്നു. " ശിവാനി, ഇന്ന് അമ്മ ഭക്ഷണം വാരി തന്നപ്പോൾ തന്റെ കണ്ണ് നിറഞ്ഞല്ലോ അതെന്താ.. " അവൻ സംശയത്തോടെ അവളെ നോക്കി . " അതിപ്പോ, ഇല്ലാത്തവർക്കല്ലേ അതിന്റെ വിലയറിയൂ.. "

" എന്ന് വെച്ചാൽ..?? " അവനു പിന്നെയും സംശയം.. " എനിക്ക് ഓർമ്മ വെച്ച നാൾ തൊട്ട് എന്റെ അച്ഛനും അമ്മയും എല്ലാം എന്റെ അച്ഛനാണ്.. എന്നെ പ്രസവിച്ചു അച്ഛനെ ഏല്പിച്ചിട്ട്‌ അമ്മ പോയി.. നാല് വയസ്സുള്ള ഏട്ടനെയും ഞാനെന്ന പൈതലിനെയും വളർത്താൻ അച്ഛൻ എത്രത്തോളം കഷ്ട്ടപ്പെട്ടിട്ടുണ്ടാകുമെന്ന് തനിക്ക് ഊഹിക്കാമല്ലോ.. അമ്മയും അച്ഛനും ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു അതുകൊണ്ട് കൂട്ടും കുടുംബവുമൊക്കെ അവരെ ഉപേക്ഷിച്ചു. ബന്ധുക്കൾ എന്ന് പറയാൻ മാത്രം ആരുമില്ല.. കുറച്ചു നല്ല അയൽവാസികളും അച്ഛന്റെ സുഹൃത്തുക്കളും മാത്രമാണ് എന്റെ അറിവിൽ ബന്ധു എന്ന് പറയാനായിട്ടുള്ളത്..

എന്നെയും ഏട്ടനെയും പഠിപ്പിക്കാൻ അച്ഛൻ ഒത്തിരി കഷ്ട്ടപ്പെടുന്നുണ്ട് അത് മനസ്സിലാക്കി ഏട്ടൻ പഠനത്തൊടോപ്പം ചെറിയ ജോലികളും ചെയ്യുന്നുണ്ട്. സ്വന്തം ഫീസ് എങ്കിലും സ്വയം അടച്ചാൽ അത് അച്ഛന് അല്പം ആശ്വാസം ആകുമെന്ന് അവനു അറിയാം.. അമ്മ ഇല്ലാതെ വളർന്നത് കൊണ്ട് പാചകമെല്ലാം അയൽവാസി ആയിരുന്ന ചേച്ചിയാണ് എന്നെ പഠിപ്പിച്ചത്.. പിന്നെ അച്ഛനും ഏട്ടനും ഞാനെന്ത് ഉണ്ടാക്കിയാലും കുറ്റം പറയില്ല എന്നത് കൊണ്ട് കുഴപ്പമില്ല.. 😂 ഇങ്ങനെയൊക്കെ ആണെങ്കിലും ചില ദിവസങ്ങളിൽ ഒരു നേരമൊക്കെ ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാകു.. എങ്കിലും അതെല്ലാം ഇപ്പോൾ ശീലമാണ്.. " " അപ്പോൾ നീയിപ്പോ നിൽക്കുന്ന വീട്..?? "

" അതെന്റെ അങ്കിളിന്റെ വീടാണ്. അച്ഛന്റെ ഒരേയൊരു പെങ്ങളുടെത്.. അങ്കിളിനും ആന്റിക്കും അച്ഛനെ വല്യ കാര്യമാണ്. ഹോസ്റ്റൽ ഫീസ് ഒക്കെ അച്ഛന് താങ്ങാൻ ആവില്ല എന്നത് കൊണ്ട് ആന്റിയാണ് പറഞ്ഞത് അവരുടെ വീട്ടിൽ നിന്നോളാൻ.. അവരുടെ മക്കൾ ഒക്കെ വിദേശത്താണ് പഠിക്കുന്നത്.. പിന്നേയ്, ഞാൻ ഉച്ചക്ക് ഫുഡ് കൊണ്ട് വരാത്തത് എന്ത്‌ കൊണ്ടാണെന്നു ചോദിച്ചിരുന്നില്ലേ നീ, എന്താണെന്ന് വെച്ചാൽ, ചെറിയൊരു ദുരഭിമാന പ്രശ്നം...

ആ വീട്ടിൽ നിന്ന് ഞാൻ മൂന്ന് നേരവും ആഹാരം കഴിക്കുന്നുണ്ട്.. അതിനു പുറമെ കോളേജിലേക്കും കൊണ്ട് പോവുക എന്നത് എന്നെ സംബന്ധിച്ച് എന്തോ അത്ര നന്നായി തോന്നിയില്ല.. ആന്റിയും അങ്കിളും രാവിലെ ജോലിക്ക് പോകുമ്പോൾ അവർക്കുള്ള ഭക്ഷണം മാത്രം ഉണ്ടാക്കി നൽകും ഞാൻ.. മിക്ക ദിവസങ്ങളിലും ഞാൻ കഴിക്കാറില്ല.. പിന്നെ അച്ഛന്റെ അടുത്ത് പോയി വരുന്ന ദിവസം അച്ഛൻ ഭക്ഷണം കൊണ്ട് വരാതിരിക്കാൻ സമ്മതിക്കില്ല..

പിന്നെ കാര്യമായി കറികൾ ഒന്നും ഉണ്ടാവില്ല.. അതുകൊണ്ട് അച്ചാറും കൂട്ടിയുള്ള ചോറോ, അവൽ നനച്ചതൊക്കെ എടുത്തു വരും.. 😊 ഓരോ വരവിനും അച്ഛന്റെ പോക്കറ്റിൽ കിടക്കുന്ന മുഷിഞ്ഞ നോട്ടുകൾ എനിക്കായി അച്ഛൻ നീട്ടുന്നത് കണ്ട് ഞാൻ വരവിന്റെ എണ്ണം കുറച്ചു.. ഒരു പത്തു രൂപയെങ്കിലും അച്ഛൻ അതിൽ നിന്നെടുത്ത് തീർക്കുന്നത് ഞാൻ കണ്ടിട്ടില്ല, എല്ലാം മക്കൾക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്.. " ശിവാനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. " പാവമാണെടോ എന്റെ അച്ഛൻ.. എന്നെങ്കിലും ഒരു നാൾ ഈ സമൂഹത്തിന് മുന്നിൽ എന്റെ അച്ഛനെ ഉയർത്തി കാണിച്ചു കൊണ്ട് ഞാൻ പറയും "'

ദി മാൻ ബിഹൈണ്ട് ദി സീക്രെട് ഓഫ് മൈ സക്സെസ്.. '" തന്റെ സ്വപ്നം യഥാർത്ഥമാകുന്നൊരു നാൾ അന്നേരം അവളുടെ ചിന്തയിൽ തെളിഞ്ഞു.. ആ കണ്ണീരിനിടയിലും അവളൊന്നു പുഞ്ചിരിച്ചു.. അവളെ ആശ്വസിപ്പിക്കാൻ സൂര്യക്ക് വാക്കുകൾ കിട്ടിയില്ല.. ഇത്ര വേദനകൾക്കിടയിലും അവളിൽ പടരുന്ന ചിരി അവനു അത്ഭുതമായിരുന്നു.. " എന്താടോ ഇങ്ങനെ നോക്കുന്നത് " അവന്റെ കണ്ണിമ വെട്ടാതെയുള്ള നോട്ടം കണ്ടു അവൾ ചോദിച്ചു. " ഐ ലവ് യു ശിവാനി " അത് കേട്ട് അവളുടെ മുഖത്തേക്ക് ദേഷ്യം ഇരച്ച് വന്നു. അവനിൽ നിന്ന് മുഖം തിരിച്ചു അവൾ പോകാനായി എഴുന്നേറ്റു.. ഉടനെ തന്നെ അവൻ അവളുടെ പിറകെ ചെന്നു അവളെ പിടിച്ചു നിർത്തി.. അതിൽ അരിശം മൂത്ത് അവൾ അവന്റെ കൈകൾ തട്ടി മാറ്റി. " എന്താ സഹതാപം ആണോ .. 😠"

" അറിയില്ല.. പക്ഷേ, നിന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ അവ കവിളിനെ പൊള്ളിച്ചു പുറത്തു ചാടും മുന്പേ അതിനെ തുടച്ചു മാറ്റാൻ എന്റെ കൈകൾക്ക് അധികാരം ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി..😞" " എത്രയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോകുന്നൊരു നിഗൂഡതയാണല്ലോ സൂര്യാ നീ ..!!! 😟" " എങ്കിൽ അതിന് കാരണം നിന്റെ പ്രണയമാണ് പെണ്ണേ.. 🙂" അവൾക്ക് വാക്കുകൾ കിട്ടാതെയായി.. തിരികെയുള്ള യാത്രയിൽ അവൾ അവനോട് ചേർന്നിരുന്നു. സന്തോഷം മാത്രം നിറഞ്ഞു നിന്ന നിമിഷങ്ങൾ.. !!! കോളേജിലേക്ക് കയറിയതും സൂര്യയുടെ കൂട്ടുകാർ അവിടെ നിൽപ്പുണ്ടായിരുന്നു.. ബൈക്കിൽ സൂര്യയോട് ചേർന്നിരുന്ന് വരുന്ന ശിവാനിയെ അവരും കണ്ടിരുന്നു.. " താങ്ക്സ്.. " ബൈക്കിൽ നിന്ന് ഇറങ്ങി പോകാൻ ഒരുങ്ങവേ അവൾ സൂര്യയോട് പറഞ്ഞു. " എന്തിന്..?? "

" എല്ലാത്തിനും.. 😇" ഒരു പുഞ്ചിരിയാലെ അവൾ അവിടെന്ന് അകലുന്നതും നോക്കി അവൻ ഇരുന്നു. അടുത്ത നിമിഷം അജ്മലും ദേവനും അവന്റെ അടുത്തേക് ചെന്നു.. " അളിയാ.. കോളടിച്ചല്ലേ.. " രണ്ട് പേരും അവനെ പിടിച്ചു മുറുക്കി.. " എന്ത് കോളടിച്ച്ന്നാ രണ്ടും പറയുന്നത്.. " @@@@@@@@@@@@@@ തിരികെ നടക്കുമ്പോൾ ആണ് അവൾക്ക് ഒരു കാര്യം ഓർമ്മ വന്നത്.. സൂര്യയുടെ വീട്ടിൽ നിന്ന് വരുമ്പോൾ മറക്കാതെ അവനു കൊടുക്കണമെന്ന് പറഞ്ഞു അമ്മ ഒരു ടിഫിൻ അവളെ ഏല്പിച്ചിരുന്നു.. അവന്റെ ഫ്രണ്ട്സിന് വേണ്ടിയുള്ള എന്തോ സ്പെഷ്യൽ ഫുഡ് ആണ്.. അത് അവനെ ഏല്പിക്കാൻ മറന്നു. അവൾ ടിഫിനും കൊണ്ട് തിരിച്ചു അവന്റെ അടുത്തേക് നടന്നു. @@@@@@@@@@@@@@

" മ്മ്മ്.. കൊച്ച് കള്ളാ.. നീ വീണ്ടും ആ ശിവാനിയെ വളച്ചല്ലേ.. എടാ നിനക്ക് അവളെ മതിയായില്ലേ ഇതുവരെ.. നിന്നെ പറഞ്ഞിട്ടും കാര്യമില്ല, അവൾ നല്ല ഒന്നാന്തരം സാധനം തന്നെയാ.. " " ടാ അജ്മലെ വായടച്ച് വെക്കുന്നതാ നിനക്ക് നല്ലത്.. " " അതെന്താ ഞാൻ പറഞ്ഞത് സത്യമല്ലേ, ഇല്ലെങ്കിൽ പിന്നെ നീയെന്തിനാ വീണ്ടും അവളുടെ പിറകെ കൂടിയിരിക്കുന്നത്..?? എന്തായാലും പ്രണയമൊന്നുമല്ല, അവളെ പോലൊരു കീറചാക്കിനെ പ്രണയിക്കാൻ മാത്രം മന്ദബുദ്ധി ഒന്നുമല്ലല്ലോ നീ.. "

അത് പറഞ്ഞു അവൻ നോക്കിയത് ശിവാനിയുടെ മുഖത്തേക്ക് ആയിരുന്നു.. അജ്മൽ പറഞ്ഞതെല്ലാം കേട്ട് അവൾ അവിടെ നിൽപ്പുണ്ടായിരുന്നു എന്ന് അപ്പോഴാണ് സൂര്യയും അറിഞ്ഞത്.. സൂര്യ വെട്ടി വിയർത്തു.. അതിനേക്കാൾ വലിയൊരു ഷോക്കിൽ ആയിരുന്നു ശിവാനി.. സൂര്യ വീണ്ടും തന്നെ കബളിപ്പിച്ചിരിക്കുന്നു.. അവൾക്ക് സ്വയം വെറുപ്പ് തോന്നിയ നിമിഷം.. അജ്മലിന്റെ മുഖം വിളറി വെളുത്തു.. അവരിൽ നിന്ന് അല്പം വിട്ടു നിന്നു അവൻ. അവൾ ആരെയും നോക്കാതെ കയ്യിലിരുന്ന ടിഫിൻ അവിടെ വെച്ചു പിന്തിരിഞ്ഞു നടന്നു. "

ശിവാനി.... !" സൂര്യയുടെ വിളി കേട്ട് അവളുടെ രക്തം തിളച്ചു. " നിന്നെ സ്നേഹിക്കുന്ന ഹൃദയം വെച്ച് പന്താടാൻ ഇനിയും നാണമില്ലേ നിനക്ക്. ഇപ്പോൾ നീ എന്നോട് കാണിച്ച വൃത്തികേടിന് പകരം കിട്ടാതെയിരിക്കില്ല നിനക്ക് .. ഓർത്തു വെച്ചോ സൂര്യാ, എന്റെ സ്നേഹത്തെ തട്ടി കളിച്ചതിന് പകരമായി സ്നേഹം കിട്ടാകനിയാകുന്നൊരു നാൾ വരും നിനക്ക്.. !!!! " ചങ്കിൽ തട്ടി അവൾ പറഞ്ഞ വാക്കുകൾ ആ നാല് ദിക്കിൽ മുഴങ്ങികൊണ്ടിരുന്നു... !!! അതോടെ സൂര്യാ - ശിവാനി ബന്ധത്തിനു അവൾ പൂർണവിരാമം കുറിച്ചു.. എങ്കിലും കാര്യങ്ങൾ അവിടം കൊണ്ടും തീർന്നിരുന്നില്ല......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story