❤️ശിവപാർവതി ❤️: ഭാഗം 10

shiva parvathi

രചന: കടലാസിന്റെ തൂലിക

"വിട്.. ശിവേ..ട്ട.."കയ്യിൽ അടിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ ശിവേട്ടന്റെ പിടി മുറുകുകയാണ് ചെയ്തത്. കാല് രണ്ടും നിലത്തു നിന്ന് ഉയർന്നു.കണ്ണ് രണ്ടും തള്ളി മേലേക്ക് ആയി. ശ്വാസം ഒട്ടും കിട്ടാതെ ആയതും കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി. മരണം ഞാൻ അടുത്തു കണ്ടു... ഓരോ നിമിഷം കഴിയും തോറും ശ്വാസം വിലങ്ങുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.കണ്ണിൽ മുഴുവൻ ഇരുട്ട് കയറുന്നത് ഞാൻ അറിഞ്ഞു. കണ്ണുകൾ അടഞ്ഞു പോയി. ശിവേട്ടന്റെ നെഞ്ചിലേക്ക് ഞാൻ വീഴുന്നത് പാതി മയക്കത്തിലും കാണുന്നുണ്ടായിരുന്നു. ****** എന്തോ മുഖത്ത് വന്നു വീണപ്പോൾ ആണ് കണ്ണ് തുറന്നത്.കണ്ണ് പെട്ടന്ന് വലിച്ചു തുറക്കാൻ തോന്നിയെങ്കിലും അതിന് സാധിച്ചില്ല. വളരെ സാവധാനം ആണ് കണ്ണ് തുറക്കാൻ കഴിഞ്ഞത്.കൺപോളകളിൽ വല്ലാത്ത ഒരു ഭാരം അനുഭവപ്പെട്ടു. നേരെ നോക്കിയപ്പോൾ കണ്ടത് ശിവേട്ടന്റെ മുഖം ആണ്.

ആളുടെ മുഖം പരിഭ്രാന്തി കൊണ്ട് നിറഞ്ഞിരുന്നു. എന്നെ കണ്ടപ്പോൾ ആ മുഖത്തൊരു സമാധാനം പടരുന്നത് ഞാൻ കണ്ടു. ഞാൻ ചത്തു പോയോ എന്ന ടെൻഷനിൽ ആയിരിക്കും. ഞാൻ എങ്ങാനും കാഞ്ഞു പോയാൽ ജയിലിൽ പോകേണ്ടി വരുമല്ലോ.. അതായിരിക്കാം പേടിയുടെ കാര്യം. ആള് എനിക്ക് വെള്ളം നീട്ടി. നല്ല ദാഹം ഉണ്ടായിരുന്നു അപ്പോൾ. അത് കൊണ്ട് ശത്രുത എല്ലാം മറന്നു കൊണ്ട് ഞാൻ വെള്ളം വാങ്ങി ചുണ്ടോടാടുപ്പിച്ചു കുടിക്കാൻ തുടങ്ങി.ആവേശത്തോടെ ആണ് കുടി തുടങ്ങിയത് എങ്കിലും ഒരിറ്റ് പോലും വെള്ളം ഇറക്കാൻ എന്റെ തൊണ്ടക്ക് സാധിച്ചില്ല.എങ്ങനെ ഒക്കെയൊ ഒരു കവിൾ വെള്ളം ഇറക്കി.ഒരുപാട് വേദന സഹിച് ആണ് അത് ഇറക്കിയത്.ശിവേട്ടന്റെ പിടിയുടെ കാടിന്യം അതിൽ നിന്ന് തന്നെ മനസ്സിൽ ആയി. ഞാൻ രൂക്ഷമായി ശിവേട്ടനെ നോക്കാൻ ആണ് ശ്രമിച്ചതെങ്കിലും ദയനീയം ആയാണ് നോക്കിയത്.ആ കാര്യത്തിലും ഞാൻ പരാജയ പെട്ടു പോയി. പെട്ടന്ന് ആണ് ഞാൻ പോലും പ്രതീക്ഷിക്കാതെ ശിവേട്ടൻ എന്റെ മുഖം കയ്യിൽ കോരി എടുത്തത്.

"ഒത്തിരി വേദനിച്ചോടി.. " ആർദ്രമായ ശിവേട്ടന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി തരിച്ചു പോയി.എന്നും ദേഷ്യപ്പെട്ടു മാത്രം കാണാറുള്ള ശിവേട്ടൻ ഇന്ന് ഇങ്ങനെ..... ശിവേട്ടന്റെ മുഖത്തപ്പോൾ ഞാൻ ഇത് വരെ കാണാത്ത ഒരു ഭാവം ആയിരുന്നു. വേർതിരിച്ചെടുക്കാൻ പറ്റാത്ത ഒരു ഭാവം. എന്റെ മുഖം അപ്പോഴും ശിവേട്ടന്റെ കൈകളിൽ തന്നെയായിരുന്നു.ഞാൻ പ്രതീക്ഷിക്കാതെ ആ കൈകൾ എന്റെ മുഖത്തെ ശിവേട്ടന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ടിരിക്കുന്നു. അത് കണ്ട് എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി.ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ ഞാൻ.. ഏട്ടന്റെ അദരങ്ങൾ എന്റെ നെറ്റിയിൽ പതിക്കാൻ ഒരിഞ്ച് വ്യത്യാസം മാത്രം ആയി. "പാറുട്ട...." പെട്ടന്ന് ഭദ്രയുടെ വിളിച്ചു. അത് കേട്ടിട്ടാണ് തന്നെ ശിവേട്ടൻ എന്റെ മുഖത്തെ സ്വാതന്ത്ര്യയാക്കി പഴയ അവസ്ഥയിൽ നിന്നു. "പാറുട്ട..... എവിടെയാ നീ...

എല്ലാവരും ഭക്ഷണം കഴിക്കാതെ നിന്നെ കാത്ത് നിൽക്കുക ആണ്." ഭദ്ര ഉറക്കെ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ആണ് അവൾ എന്നെ അനേഷിച്ചു നടക്കുകയാണ് എന്ന് എനിക്ക് മനസ്സിലായത്. അവൾക്ക് മറുപടി കൊടുക്കണം എന്നുണ്ടെങ്കിൽ തൊണ്ട അതിന് സമ്മതിച്ചില്ല. പെട്ടന്ന് ആണ് എനിക്ക് പരിസര ബോധം ഉണ്ടായത്. ചുറ്റും നോക്കിയപ്പോൾ മനസ്സിലായി ഞങൾ ആദ്യം ഉണ്ടായ സ്ഥലത്ത് അല്ല ഇപ്പോൾ എന്ന്. ഇപ്പോൾ ഉള്ളത് പെട്ടന്ന് ആർക്കും കാണാൻ സാധിക്കാത്ത ഒരു മരത്തിനു കീഴെ ആണ്.അതിനേക്കാൾ എന്നെ ഞെട്ടിച്ചത് ഞാൻ ഇത്ര നേരവും ഉണ്ടായിരുന്നത് ശിവേട്ടന്റെ മടിയിൽ ആയിരുന്നു ആയിരുന്നു എന്നതാണ്. ശിവേട്ടന്റെ നെഞ്ചിൽ ആണ് കിടന്നിട്ടുണ്ടാവുക എന്ന് ഞാൻ ഊഹിച്ചു. "എഴുന്നേറ്റ് പോടീ എന്റെ മടിയിൽ നിന്ന്. "ശിവേട്ടന്റെ അലർച്ച കേട്ടാണ് വീണ്ടും പരിസര ബോധം വന്നത്. ഞാൻ അപ്പോൾ തന്നെ ചാടി എഴുന്നേറ്റു.

""മേലിൽ എന്റെ അമ്മയുമായി അടുക്കാൻ ശ്രമിച്ചാൽ.. ഇപ്പോൾ പിടിച്ചതെ ഉള്ളു.. കൊന്ന് കളയും നിന്നെ ഞാൻ. ""പഴയ രൗദ്ര ഭാവത്തിൽ ഭീഷണി മുഴക്കി പോകുന്ന ശിവേട്ടനെ ഞാൻ അന്തം വിട്ട് നോക്കി. "ഏഹ്.. ഇപ്പോൾ ഇയാൾ അല്ലെ സോഫ്റ്റ്‌ ആയി സംസാരിച്ചത്". ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോഴേക്കും ഭദ്ര അടുത്തേക്ക് വന്നിരുന്നു. "നീ ഇവിടെ നിൽക്കുകയായിരുന്നോ.. ഞാൻ എവിടെ എല്ലാം അനേഷിച്ചു. നിനക്ക് ഒന്ന് വാ തുറന്നു പറഞ്ഞു കൂടെ ഞാൻ ഇവിടെ ഉണ്ടെന്ന്." അവൾ ചോദിച്ചതിന് ഒന്നും ഞാൻ ഉത്തരം പറഞ്ഞില്ല. "അയ്യോ.. നിന്റെ കഴുത്തിന് എന്തു പറ്റി."അവൾ വേവലാതിയോടെ എന്റെ കഴുത്തിൽ തൊട്ടു. ""സ്സ്..."" "എന്താടാ... എന്താ പറ്റിയത്. കഴുത്തു മുഴുവൻ ചുവന്ന് കിടപ്പുണ്ടല്ലോ.." "ഒന്നും ഇല്ല ഭദ്രേ... വാ. നമുക്ക് പോവാം.. അവർ കാത്തിരിക്കുന്നുണ്ടാകും നമ്മളെ." "ഇല്ല. നീ ഇത് പറയാതെ നമ്മൾ പോവില്ല." "ഒന്നും ഇല്ല ഭദ്രേ.. ഇത് ക്രീമിന്റെ ഇൻഫെക്ഷൻ ആണ്."

"അത് നീ മറ്റുള്ളവരോട് പറഞ്ഞാൽ മതി. എന്നോട് പറയണ്ട. ഞാൻ വിശ്വസിക്കില്ല." അവളോട് മറച്ചു വെച്ചിട്ട് കാര്യം ഇല്ല എന്ന് എനിക്ക് മനസ്സിലായി. "അത്... ശിവേട്ടൻ കഴുത്തിൽ പിടിച്ചതാണ്." "ശിവേട്ടനോ.!!എന്തിന്" "ഞാൻ അയാളുടെ അമ്മയെ വളച്ചെടുത്തെന്ന് പറഞ്." "ഏഹ്..അമ്മയെ വളച്ചെടുത്തെന്ന് പറഞ്ഞിട്ടോ.. എന്തു പിടിയാടി ഈ പിടിച്ചത്. അമ്മയുമായി സംസാരിച്ചതിന് ഇങ്ങനെ ആണെങ്കിൽ അയാളെ കേറി പ്രേമിച്ചിരുന്നെങ്കിൽ എന്തായിരിക്കും. ഭദ്ര അത്ഭുതത്തോടെ പറയുന്നത് കേട്ട് എനിക്ക് നേരത്തെ കഴിഞ്ഞ സംഭവം ആണ് ഓർമ വന്നത്. എന്തു കൊണ്ടോ അതെനിക്ക് പറയാൻ തോന്നിയില്ല." "എന്റെ ദൈവമേ.. ഇയാൾ എന്തോരു മനുഷ്യൻ ആണ്. ഇയാൾക്ക് ഭ്രാന്താണോ എന്ന് എനിക്ക് ഇപ്പോൾ നല്ല സംശയം ഉണ്ട്.ഇനി ശിവപാർവതി ഇല്ല. ശിവൻ വേറെ പാർവതി വേറെ." "ഓഹ്... അല്ലെങ്കിൽ ഇപ്പോൾ ശിവപാർവതി പ്രണയം കര കവിഞ് ഒഴിക്കുകയാണല്ലോ.."ഞാൻ അവളെ നോക്കി പുച്ചിച്ചു. "അതല്ലടി.. ഇനി ഒന്നും വേണ്ട. കളിയാക്കൽ പോലും.നിന്റെ അപ്പച്ചിയുമായി ഒരു കമ്പിനിയും വേണ്ട. അതല്ലേ പാറുട്ട നല്ലത്. നിന്റെ അച്ഛനും അതാണ് ഇഷ്ടം.

" ഭദ്ര പറയുന്നത് കേട്ട് തിരിച്ചൊന്നും പറയാൻ നിന്നില്ല. തൊണ്ട വേദനിച് ഒന്നും പറയാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.എനിക്കറിയാം.. ഭദ്ര എന്റെ നല്ലതിന് വേണ്ടി ആണ് പറയുന്നത്. അവൾക്ക് എന്റെ കാര്യത്തിൽ നല്ല പേടി ഉണ്ട്. കൂട്ടുകാർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ഏറെ വൈകിയിരുന്നു. പെട്ടന്ന് കഴിച്ചു തീർക്കാം എന്ന് കരുതി ചോർ വായിൽ വെച്ചെങ്കിലും തൊണ്ട വേദനിച് ഒന്നും കഴിക്കാൻ സാധിച്ചില്ല. രണ്ട് വാര കഴിച്ചപ്പോഴേക്കും തൊണ്ട വേദന ആസ്ഥാനത്ത് ആയി.ചുട്ടരച്ച തേങ്ങ ചമ്മന്തിയും കടു മാങ്ങ അച്ചാറും കരിമീൻ പൊള്ളിച്ചതും എന്നെ നോക്കി പല്ലിളിക്കുന്നതായി എനിക്ക് തോന്നി. ഞാൻ കഴിച്ചില്ലെങ്കിലും എന്റെ ഫുഡ്‌ കൂടി എന്റെ ഫ്രണ്ട്‌സ് ഒരു ഉളുപ്പും ഇല്ലാതെ കഴിക്കുന്നത് കണ്ട് പ്രത്യേകിച്ച് ഒന്നും എനിക്ക് തോന്നിയില്ല. ഇതൊക്കെ സർവ സാധാരണം. ഭദ്രക്ക് കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് അവൾ എന്നെ നോക്കി കണ്ണ് നിറക്കുന്നത് കണ്ടപ്പോൾ ഞാൻ ഒന്ന് കണ്ണടച്ചു കാണിച്ച് അവിടെ നിന്നും എഴുന്നേറ്റ് പോയി. *****

ലാസ്റ്റ് പീരീഡ് ഫ്രീ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഭദ്രയെയും വിളിച് ഡോക്ടറെ കാണാൻ പോയി. തൊണ്ട വേദന വെച്ച് കൊണ്ടിരിക്കുന്നത് ശരിയല്ല എന്ന് എനിക്കും തോന്നി. മരുന്ന് വാങ്ങാൻ ഫാർമസിയിലേക്ക് ഞാൻ ഒറ്റക്കാണ് പോയത്.ഫാർമസിയിൽ നല്ല തിരക്ക് കണ്ടു ഞാൻ അവിടെ തന്നെ കുറ്റി അടിച്ചു നിന്നു.വെറുതെ നിന്നപ്പോൾ രാവിലെ നടന്ന സംഭവങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്നാലും ശിവേട്ടന്റെ മുഖത്തുണ്ടായ ഭാവം എന്താണ്. ദേഷ്യം ആ മുഖത്ത് കാണാൻ കഴിഞ്ഞിരുന്നില്ല. പകരം ശാന്ധത, വേദന, കരുണ ഒക്കെ ആയിരുന്നില്ലേ.... അതിലുപരി ആ കണ്ണുകളിൽ പ്രണയം അലയടിച്ചിരുന്നുവോ...... ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് അച്ഛമ്മയെ ഫാർമസിയിൽ കണ്ടത്. അച്ഛമ്മ എന്താണ് ഇവിടെ. ഞാൻ ചിന്തിക്കാതിരുന്നില്ല. മരുന്ന് വാങ്ങിച്ചു അച്ഛമ്മ എങ്ങോട്ടോ നടന്നു. ഞാനും പിന്നാലെ പോയി.

അച്ഛമ്മ അപ്പച്ചിയെ അഡ്മിറ്റ്‌ ചെയ്ത മുറിയിലേക്ക് കടക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി കണ്ടു. ഞാൻ റൂമിന് വെളിയിൽ തന്നെ നിന്നു അല്പ സമയത്തിനുള്ളിൽ അച്ഛമ്മ മുറിയുടെ പുറത്തേക്ക് ഇറങ്ങി.ഞാൻ പെട്ടന്ന് മാറി കൊടുത്തു. അച്ഛമ്മ കുറച്ചു മുന്നോട്ട് നടന്നു. "അച്ഛമ്മേ... "എന്റെ വിളി കേട്ട് അച്ഛമ്മ ഞെട്ടലോടെ തിരിഞ്ഞു നിന്നു. "അച്ഛമ്മ എന്താ ഇവിടെ." "അത് പിന്നെ.. മോളെ ഞാൻ... നിന്നെ കാണാൻ." "അച്ഛമ്മ കള്ളം പറയണ്ട. ഞാൻ കണ്ടു അച്ഛമ്മ അപ്പച്ചിയുടെ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത്.എനിക്കറിയാം അപ്പച്ചി ഇവിടെ ഉള്ള കാര്യം. അച്ഛമ്മക്ക് അപ്പച്ചിയും ആയി നേരത്തെ കണക്ഷൻ ഉണ്ടോ." "പാറുട്ട.. ഞാൻ പറയാം. വീട്ടിൽ എത്തിയിട്ട്. പക്ഷെ ഞാൻ പറയുന്ന കാര്യങ്ങളും എന്നെ ഇവിടെ കണ്ട കാര്യവും ആരോടും പറയരുത്. അച്ഛമ്മയുടെ പൊന്നല്ലേ.."അച്ഛമ്മ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ ഞാൻ വെറുതെ മൂളി കൊടുത്തു. **** എല്ലാം കഴിഞ്ഞ് സ്കൂട്ടിയിൽ ഭദ്രയുടെ പിന്നിൽ ഇരിക്കുമ്പോൾ അച്ഛമ്മയെ കുറിച്ച് ആണ് ഓർത്തത്. 'അച്ഛമ്മക്ക് എന്തായിരിക്കും പറയാൻ ഉണ്ടാവുക'..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story