❤️ശിവപാർവതി ❤️: ഭാഗം 12

shiva parvathi

രചന: കടലാസിന്റെ തൂലിക

"സ്നേഹിക്കാൻ ആരും ഇല്ലാത്ത അവനെ സ്നേഹിച്ചാൽ ചങ്ക് പറിച് കൊടുക്കും അവൻ.. അവനെ പോലെ ഒരാളെ സ്നേഹിക്കാനും വേണം ഒരു ഭാഗ്യം." അത് കേട്ടപ്പോൾ എന്തു കൊണ്ടോ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. "മഹിമ പണ്ട് കുഴഞ്ഞു വീണതിന് ശേഷം ആണ് ഞാൻ ഈ കാര്യങ്ങൾ എല്ലാം അറിയുന്നത്. അച്ഛൻ മരിച്ചെന്ന് പോലും അവൾ അപ്പോൾ ആണ് അറിയുന്നത്.പൊട്ടി കരഞ്ഞു പോയി എന്റെ കുട്ടി... സഹിച്ചിട്ടുണ്ടാവില്ല. ഹാ... എല്ലാം വിധി. നിന്റെ അച്ഛന് അറിയില്ലട്ടോ ഞാൻ ഇങ്ങനെ അവരെ കാണാൻ പോകുന്ന കാര്യം." "പിന്നെ എങ്ങനെ ആണ് അച്ഛമ്മ അച്ഛൻ അറിയാതെ അവരെ കാണാൻ പോകുന്നത്. അച്ഛമ്മ എപ്പോഴും വീട്ടിൽ തന്നെ അല്ലെ ഉണ്ടാവാറ്." "നീ എന്നെപ്പറ്റി എന്താ വിചാരിച്ചത്. എല്ലാ മാസവും അമ്പലത്തിൽ പോകുന്നു എന്ന പേരിൽ ഞാൻ പോയിരുന്നത് എന്റെ മോളുടെ അടുത്തേക്ക് ആണ്.അമ്പലത്തിലും പോവും." അച്ഛമ്മ പറയുന്നത് കേട്ട് ഞാൻ കൺമിഴിച്ചു നിന്നു. "കാണുന്ന പോലെ അല്ലല്ലോ.. ഫുൾ കുരുട്ട് ബുദ്ധി ആണല്ലേ.." "നിന്റെ അല്ലെ അച്ഛമ്മ.. നീ രണ്ട് ദിവസം ആയി മഹിമയുടെ അടുത്ത് ചെല്ലാറുണ്ടെന്ന് ഞാൻ അറിഞ്ഞു. "മുത്തശ്ശി പറയുന്നത് കേട്ട് ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. "വർഷങ്ങൾ ആയി നമ്മൾ അവരെ അകറ്റി നിർത്തി. ഇനി അത് പാടില്ല. ചേർത്ത് പിടിക്കണം.

മഹാദേവനെ ഒരിക്കലും ഞാൻ കുറ്റം പറയില്ല. കാരണം സ്വന്തം അച്ഛന്റെ മരണത്തിന് കാരണക്കാരി എന്നാണ് മഹിമയെ കുറിച്ച് ഇപ്പോഴും ധാരണ.ആ ധാരണ നമ്മൾ തിരുത്തണം.അതിന് ആദ്യം ശിവനെ മാറ്റി എടുക്കണം.അത് നിനക്കെ കഴിയു.." "ഞാനൊ!!ഞാൻ എങ്ങനെ???" "നിനക്ക് അവനെ മാറ്റാൻ കഴിയും.ശിവന്റെ കോപത്തെ കടിഞ്ഞാൺ ഇടാൻ പാർവതിക്കെ കഴിയു.." "എന്റെ അച്ഛമ്മേ.. പേര് പാർവതിയും ശിവനും ആണെങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലെന്ന് അച്ഛമ്മക്ക് അറിയില്ലേ.. എന്നെ കാണുന്നതേ മൂപ്പർക്ക് കലി ആണ്.പിന്നെ അല്ലെ ദേഷ്യം മാറ്റാൻ." "പിന്നെ നിനക്ക് വെറുതെ ആണോ ഞാൻ പാർവതി എന്ന് പേരിട്ടത്..നീയല്ലേ ശിവന്റെ പാതി." "ഏഹ്.. മനസ്സിലായില്ല." "പറയാം.. മഹാദേവൻ അതായത് നിന്റെ അച്ഛന്റെ പേരിന്റെ അതെ അർത്ഥത്തിൽ വരുന്ന പേര് ആണ് ശിവന് ഇട്ടത്. ശിവന്റെ പാതിയായ പാർവതിയുടെ പേര് ആണ് നിനക്ക് ഇട്ടതും. മൂന്ന് ആളുടെ പേര് ഇട്ടതും ഈ ഞാനാ.." അച്ഛമ്മ പറയുന്നത് കേട്ട് ഞാൻ ഞെട്ടി. "എന്റെ ദൈവമേ.. ഈ തലയിൽ ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ" "പോടീ അവിടുന്ന്.എല്ലാവരെയും ഒരുമിപ്പിക്കണം.അതാണ് മരിക്കുന്നതിന് മുമ്പുള്ള എന്റെ ഏക പ്രാർത്ഥന. എനിക്കിനി അധികം ഒന്നും ഇല്ല. അതിന് മുൻപ് എന്റെ രണ്ട് മക്കളും പിണക്കം ഒന്നും കൂടാതെ ഒരു ദിവസം എങ്കിലും ഒരു വീട്ടിൽ ഒന്നിച്ചു കഴിയണം." "എന്റെ അച്ഛമ്മ അത്ര പെട്ടന്ന് ഒന്നും മരിക്കില്ല. പിന്നെ ആഗ്രഹം.

അതൊക്കെ നമുക്ക് നോക്കന്നെ.." "മ്മ്.. എനിക്ക് ശിവന്റെ കാര്യത്തിൽ ആണ് പേടി. ആരും അവന് സ്നേഹം കൊടുക്കാതെ ഇപ്പോൾ അവനും അറിയില്ല എങ്ങനെ ആണ് സ്നേഹം പ്രകടിപ്പിക്കേണ്ടത് എന്ന്. അവന്റെ സ്നേഹപ്രകടനം ഒക്കെ വേറെ രീതിയിൽ ആണ്. സാധാരണ ആളുകളെ പോലെ അല്ല. അവൻ ചെയ്യുന്നത് ഒക്കെ കാണുമ്പോൾ അവന് ഭ്രാന്ത് ആണെന്നെ നമ്മൾക്ക് തോന്നു.. പക്ഷെ അവനെ സ്നേഹിച്ചവർക്ക് അറിയാം അവനെ..." "മ്മ്..കുറച്ചു നേരം ഞങ്ങളുടെ ഇടയിൽ മൗനം തുടർന്നു. അച്ഛമ്മ പറഞ്ഞ ഓരോ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ.. എങ്ങനെ എങ്കിലും എല്ലാവരെയും ഒരേ കുടക്കീഴിൽ കൊണ്ട് വരണം." "കുറെ നേരം ആയില്ലേ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്. നമുക്ക് പോണ്ടേ.." അച്ഛമ്മയുടെ മൗനം തുടരുന്നത് കണ്ടപ്പോൾ ഞാൻ തന്നെ ഇടപെട്ട് ചോദിച്ചു. "പോകാം.. പക്ഷെ വീട്ടിലേക്ക് അല്ല. ഹോസ്പിറ്റലിലേക്ക്." "ഹോസ്പിറ്റലിലേക്കോ..അതിന് അച്ഛമ്മക്ക് എന്തു പറ്റി." "എനിക്ക് ഒന്നും പറ്റിയില്ല. നമ്മൾ മഹിമയെ കാണാൻ പോകുന്നു." "ആഹ്.. ഏഹ്.. എന്താ പറഞ്ഞെ.. അപ്പച്ചിയെ കാണണോ.." "ആ.. അത് പറഞ്ഞപ്പോൾ നിനക്ക് എന്താ പേടി. ഇന്ന് മഹിമയെ ഡിസ്ചാർജ് ആക്കും. നമുക്ക് അവളെ അവളുടെ വീട്ടിൽ ആക്കാം. നിനക്ക് അവരുടെ വീട് കാണുകയും ചെയ്യാം." "അത് വേണോ അച്ഛമ്മേ.. അച്ചമ്മ പൊയ്ക്കോ.. ഞാൻ ഇല്ല." "അതെന്താ." "ഒന്നാമത് തന്നെ ആശുപത്രി കണ്ടു കണ്ടു ഒരു വിധം ആയി.ഞങ്ങൾ ഇനി ഡെയിലി ആശുപത്രിയിൽ വേണ്ടവർ ആണെങ്കിലും ഇടക് ഒന്ന് ചേഞ്ച്‌ ആയില്ലെങ്കിൽ വട്ട് പിടിക്കും.

കുറെ നാൾക്ക് ശേഷം കിട്ടിയ ലീവ് ആണ്. ഇന്നെങ്കിലും ഒന്ന് ആശുപത്രിയിൽ പോവാതിരുന്നോടെ.. അതുമല്ല.അതിനേക്കാൾ ഭയാനകം ആയ വേറെ കാര്യം ഉണ്ട് ആശുപത്രിയിൽ." ശിവേട്ടന്റെ കഴുത്തിനു പിടി ഓർത്ത് കൊണ്ട് പറഞ്ഞു. "അതൊന്നും സാരമില്ല.നിനക്ക് വൈകുന്നേരം അച്ഛന്റെ ഒപ്പം കറങ്ങാൻ പോവാം.. നല്ല മോളല്ലേ.. അവർക്ക് നമ്മൾ അല്ലെ ഉള്ളു.." "മ്മ്.. ശരി.പോവാം". ഇത്ര നേരം ശിവേട്ടനെ മാറ്റി എടുക്കണം എന്ന് ചിന്തിച്ചെങ്കിലും ശിവേട്ടന്റെ അടുത്തേക്ക് പോകുകയാണ് എന്ന് അറിഞ്ഞപ്പോൾ എന്തോ ഒരു പേടി.. വലിയ താല്പര്യം ഇല്ലാതെ തന്നെ ആണ് അച്ചമ്മയുടെ കൂടെ ഔട്ടോയിൽ ഹോസ്പിറ്റലിൽ പോയത്. ****** "നീ എന്താടി ഇവിടെ".ഹോസ്പിറ്റലിൽ വെച്ച് എന്നെ കണ്ട മാത്രയിൽ ശിവേട്ടൻ ചോദിച്ചു. "അതെന്താ എനിക്ക് ഇവിടെ വരാൻ പാടില്ലേ.. ഇത് ഒരു പൊതു ആശുപത്രി ആണ് .."ചുറ്റിനും ആരും ഇല്ലെന്ന് കണ്ടു ധൈര്യത്തോടെ ഞാൻ പറഞ്ഞു. "മ്മ്.. അങ്ങനെ ആണെങ്കിൽ മോള് വന്നോ.. എന്റെ അമ്മയുടെ കാര്യത്തിൽ ഇടപെടാൻ വന്നാൽ...മറന്നു കാണില്ലല്ലോ കഴുത്ത്." ശിവേട്ടൻ അത് പറഞ്ഞപ്പോൾ തന്നെ തൊണ്ട യിൽ അറിയാതെ കൈ വെച്ചു.അത് കണ്ടു ശിവേട്ടൻ ഒന്ന് ആക്കി ചിരിച്ചു പോയി. അച്ഛമ്മയും അപ്പച്ചിയും ഹോസ്പിറ്റൽ സെറ്റിൽമെന്റിന്റെ കാര്യത്തിന് പോയതായിരുന്നു.അത് കൊണ്ട് ഞാൻ ഇവിടെ വരാന്തയിൽ നിന്നതാണ്.ശിവേട്ടനും അവരുടെ കൂടെ തന്നെ ആയിരുന്നു.എപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്താവോ..

ഓരോന്ന് വീണ്ടും ആലോചിച്ചു നിന്നപ്പോഴേക്കും എല്ലാം പാക്ക് ചെയ്തു കൊണ്ട് അച്ചമ്മയും അപ്പച്ചിയും വന്നു. "അച്ഛമ്മേ.. നമുക്ക് വീട്ടിൽ പോയാലോ.. ഇവിടെ ഇപ്പോൾ ശിവേട്ടൻ ഇല്ലെ.." "അതെന്താ മോളെ.. ഇവളെ വീട്ടിൽ ആക്കി കൊടുക്കാം എന്ന് ഞാൻ പറഞ്ഞതല്ലേ.." "എന്നാലും അച്ഛമ്മേ.." "എന്തു പറ്റി മോളെ..അപ്പച്ചിയോട് മോൾക്കും വെറുപ്പാണോ ഇപ്പോൾ."അത് പറയുമ്പോൾ അപ്പച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "അയ്യോ.. അതൊന്നും അല്ല അപ്പച്ചി... ശിവേട്ടൻ കണ്ടാൽ..." മൂപ്പരെ ഒന്ന് നോക്കി കൊണ്ട് ഞാൻ താഴ്ത്തി. "ഡാ ശിവ.. ഇവൾ കൂടി വരുന്നുണ്ട് നമ്മുടെ വീട്ടിലേക്ക്.കേട്ടോ.." "സ്ഥിരം ആയിട്ടാണോ.. അതോ വാടകക്ക് ആണോ.."മൂപ്പരുടെ ചോദ്യത്തിൽ പുച്ഛം ഉണ്ടായിരുന്നു. "ശിവ......" അപ്പച്ചി നീട്ടി വിളിച്ചപ്പോൾ ശിവേട്ടൻ ഒന്നും മിണ്ടാതെ സാധങ്ങൾ എല്ലാം വാങ്ങി കാറിൽ വെച്ചു. "നിങ്ങൾ കാറിൽ വന്നോ.. ഞാൻ എന്റെ ബുള്ളറ്റിൽ വന്നോളാം.."അവരോടായി അത് പറഞ് എന്നെ നോക്കി പേടിപ്പിച്ചു ശിവേട്ടൻ പോയി. ഓഹ്.. എന്താ ഒരു ഗംഭീര്യം.വാക്കുകൾക്ക് ഒക്കെ എന്താ ഒരു കട്ടി.ആ നോട്ടത്തിൽ തന്നെ ഞാൻ ഉരുകി പോകും.ആ ഞാൻ എങ്ങനെ ആണാവോ ഈ ഒറ്റയാനെ മെരുക്കി എടുക്കുന്നത്.മുകളിലേക്ക് ഒന്ന് നോക്കി ഞാൻ കയറി. കാറിൽ വെച്ചും അമ്മയും മോളും ഭയങ്കര സ്നേഹപ്രകടനത്തിൽ ആയിരുന്നു.ഞാൻ ഇവിടെ ഉള്ള കാര്യം ഒക്കെ മറന്നു എന്ന് തോന്നുന്നു.പറഞ്ഞിട്ട് കാര്യം ഇല്ല.. മാസത്തിൽ ഒരിക്കൽ കണ്ടു മുട്ടുന്ന അമ്മയും മകളും ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു... അവരെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ അപ്പച്ചി എന്നെ അപ്പച്ചിയോട് ചേർത്ത് പിടിച്ചു.

ആ നെഞ്ചിൽ കിടന്നപ്പോൾ എനിക്ക് എന്റെ അമ്മയെ തന്നെ ആണ് ഓർമ വന്നത്.ഇത്ര കാലം കിട്ടാതെ പോയ അച്ഛൻ പെങ്ങളുടെ സ്നേഹം ഇനി എങ്കിലും കിട്ടണം.... കാർ നിർത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി.കാറിൽ ഇരുന്ന് ഒരു ഉറക്കം കഴിഞ്ഞിരുന്നു.അപ്പച്ചി തട്ടി വിളിച്ചപ്പോൾ ആണ് ഉണർന്നത്.കൊട്ടുവാ ഇട്ടു കൊണ്ട് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഉള്ള കണി ശിവേട്ടൻ ആയിരുന്നു. ഉച്ച നേരത്തുള്ള എന്റെ കൊട്ടുവാ ഇടലും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് പോലെ ഉള്ള മുഖവും കണ്ടിട്ട് ആണെന്ന് തോന്നുന്നു.. ആള് നല്ലോണം ചിരിക്കുന്നുണ്ടായിരുന്നു. ദൈവമേ.. ഇയാൾ ചിരിക്കുക ഒക്കെ ചെയ്യോ..അത്ഭുതത്തോടെ ശിവട്ടനെ നോക്കുമ്പോഴേക്കും ശിവേട്ടൻ അവിടെ നിന്ന് പൊയ്ക്കഴിഞ്ഞിരുന്നു. അപ്പച്ചിയും അച്ഛമ്മയും അകത്തേക്ക് പൊയ്ക്കഴിഞ്ഞതിന് ശേഷം ഞാൻ സാധങ്ങൾ ഒക്കെ യഥാ സ്ഥാനത് വെച്ച് മുറ്റത്തേക്കിറങ്ങി. അപ്പോഴാണ് ഞാൻ ആ വീട് ശരിക്ക് ശ്രദ്ധിച്ചത്. ചെറിയ ഒരു ഓടിട്ട വീട്. എന്റെ വീടിന്റെ പകുതിയേ ഉള്ളു എങ്കിലും പ്രത്യേക ഒരു ചൈതന്യം ഉണ്ടായിരുന്നു ആ വീടിന്. മുറ്റത്ത് ഒരുപാട് പൂക്കൾ ഉണ്ട്.പല വർണത്തിൽ ഉള്ള പല തരം പുഷ്പങ്ങൾ.അവയിൽ പലതും ഈ ദിവസങ്ങൾക്കുള്ളിൽ ഉണങ്ങി പോയി.ബാക്കി എല്ലാം വാടി നിൽക്കുകയായിരുന്നു. ഞാൻ അവിടെ മുട്ട് കുത്തി ഇരുന്ന് വാടി തളർന്നു നിൽക്കുന്ന ഒരു റോസാ പൂവിനെ കയ്യിൽ എടുത്തു "ഞാൻ നട്ടു വളർത്തിയിരുന്നതാ എല്ലാം.. ശിവന് ഇതിൽ ഒന്നും താല്പര്യം ഇല്ല"അപ്പച്ചി ഒരു ജ്യൂസ്‌ കയ്യിൽ തന്നു കൊണ്ട് പറഞ്ഞു.

"വയ്യാത്ത അപ്പച്ചി എന്തിനാ ഇങ്ങോട്ട് വന്നത്.പോയി കിടന്നോളു.. നല്ല റസ്റ്റ്‌ ആവിശ്യം ആണ്. ഉച്ചക്കുള്ള ഭക്ഷണം പുറത്ത് നിന്ന് വാങ്ങിയിട്ടുണ്ടല്ലോ.. അത് മതി.പൂവിന് ഒക്കെ ഞാൻ വെള്ളം ഒഴിച്ചോളം.ശിവേട്ടന് ഒന്നിലും താല്പര്യം കാണില്ല എന്ന് ആദ്യമേ തോന്നി."ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞപ്പോൾ അപ്പച്ചിയും ചിരിച്ചിട്ട് അകത്തേക്ക് പോയി. ഞാൻ ഒരു ബക്കറ്റിൽ വെള്ളം എടുത്ത് അവക്ക് ഒക്കെ ഒഴിച്ച് കൊടുക്കാൻ തുടങ്ങി. "ഡീ....""ഒരു അലർച കെട്ട് ഞാൻ അവിടെ നിന്ന് ഞെട്ടി എഴുന്നേറ്റു.നോക്കിയപ്പോൾ ശിവേട്ടൻ ആണ്. എപ്പോഴത്തെക്കാൾ ദേഷ്യവും ഉണ്ട്. "എ.. എന്താ" "നിന്നോട് ആര് പറഞ്ഞു എന്റെ വീട്ടിലെ ചെടിക്ക് വെള്ളം ഒഴിക്കാൻ" "ഓ.. ഞാനൊന്ന് വെള്ളം ഒഴിച്ചതെ ഉള്ളു.. അല്ലാതെ ഈ ചെടി കട്ടോണ്ട് പോവാൻ ഒന്നും ഇല്ല." നീയായത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല. എന്നെ നോക്കി പുച്ഛിച്ചിട്ട് ശിവേട്ടൻ തിരിഞ്ഞു നടന്നു.നല്ല രണ്ട് വർത്താനം പറയണം എന്ന് ഉണ്ടായിരുന്നു. പിന്നെ വേണ്ടെന്ന് വെച്ചു. എന്തിനാ വെറുതെ ചീത്ത കേൾപ്പിക്കുന്നത്.കാട്ടാളൻ പോയ ശിവേട്ടൻ പെട്ടന്ന് തിരിഞ്ഞു നിന്നു. ആ നിൽപ് കണ്ട് എനിക്ക് പേടിയായി. എന്തെങ്കിലും കേട്ടോ ദൈവമേ.. "ഇത് എന്തു ഡ്രസ്സ്‌ ആടി.." "ഇത് പറ്റുപാവാടയ ശിവേട്ട.. നന്നായിട്ടില്ലേ.."ഞാൻ നന്നായി ഇളിച്ചു കൊണ്ട് പറഞ്ഞു. "പിന്നേ.. വളരെ നന്നായിട്ടുണ്ട്. നിന്നെ ഇങ്ങനെ തന്നെ എടുത്ത് പാടത്തു കൊണ്ട് പോയി വെച്ചാൽ പിന്നെ കോലത്തിന്റെ ആവിശ്യം ഇല്ല". എന്നാൽ ഇയാൾ പോയി നിന്നോ..

അതാവുമ്പോൾ പേടിച്ചു കാക്ക പോലും ആ വഴിക്ക് വരില്ല. മനസ്സിൽ പറഞ്ഞതാട്ടോ.. ഉറക്കെ പറഞ്ഞാൽ ശിവേട്ടൻ എന്നെ ചപ്പാത്തി ആക്കും. "നിന്റെ വിചാരം നീ ഇപ്പോഴും കുഞ്ഞു കുട്ടി ആണെന്നാണോ..മേലിൽ ഇത് പോലെ ഉള്ള ഡ്രസ്സ്‌ ഇട്ടാൽ..." വിരൽ ചൂണ്ടി വാണിങ് പോലെ എന്റെ നേരെ പറഞ്ഞിട്ട് ദേഷ്യത്തിൽ പോയി. ആരും കണ്ടില്ലെന്ന് ഉറപ്പാക്കി ഞാൻ അകത്തേക്കും. സമയം അപ്പോൾ ഏകദേശം ഒന്നരയോട് അടുത്തിരുന്നു. "പാറുട്ട... നമുക്ക് എന്നാൽ ഭക്ഷണം കഴിച്ചാലോ.. വൈകുന്നേരം പോയാൽ പോരെ വീട്ടിലേക്ക്." "മ്മ്..അമ്മയോട് പെട്ടന്ന് പോയി വരാം എന്നാണ് പറഞ്ഞിരുന്നത്.അമ്മയുടെയും ചേട്ടന്റെയും കാൾ വന്നു കിടപ്പുണ്ട്. സൈലന്റിൽ ഇട്ടേക്കുവായിരുന്നു ഫോൺ.ഞാൻ ഇനി എന്തായാലും ഒന്ന് തിരിച്ചു വിളിക്കട്ടെ.." അച്ഛമ്മയോട് അത് പറഞ് അൽപ്പം മാറി നിന്ന് ഞാൻ ഫോൺ എടുത്ത് അമ്മക്ക് വിളിച്ചു. പെട്ടന്ന് കൊടുംകാറ്റ് പോലെ എന്തോ ഒന്ന് എന്നെ മറികടന്നു പോയി. ആ വഴിയേ നോക്കിയപ്പോൾ മനസ്സിലായി കൊടുങ്കാറ്റ് ശിവേട്ടൻ ആണെന്ന്. പെട്ടന്ന് ഞാൻ കാണാറുള്ള സ്വപ്നം മനസ്സിലേക്ക് ഓടി വന്നു. ഒരുപാട് നാളുകൾ ആയി ആ സ്വപ്നം കാണാറില്ലെന്നും ഓർത്തു. ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അവിടെ ഒറ്റക്ക് ഇരിക്കുന്നുണ്ടായിരുന്നു ശിവേട്ടൻ.

അപ്പച്ചി വിളമ്പി കൊടുത്ത ഭക്ഷണം ആരെയും നോക്കാതെ അഞ്ചു മിനിറ്റ് കൊണ്ട് കഴിച് തീർത്ത് കയ്യും കഴുകി ശിവേട്ടൻ നേരെ ബുള്ളറ്റും എടുത്ത് എങ്ങോട്ടേക്കോ പോയി. "ശിവേട്ടൻ എങ്ങോട്ടേക്ക പോയത് അപ്പച്ചി..."ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. "അറിയില്ല മോളെ.. ചിലപ്പോൾ കവലയിലേക്ക് ആവും. അവന്റെ കൂട്ട് കെട്ട് ഇപ്പോൾ അവിടെ അല്ലെ.." "മഹിമേ.. അവനെ മാറ്റി എടുക്കാൻ ആദ്യം തന്നെ മാറ്റിയെടുക്കണം.അവന്റെ ആ കൂട്ടുകാർക്ക് വേണ്ടി തല്ലിനും വഴക്കിനും അവൻ ഇനിയും പോകും അല്ലെങ്കിൽ.." "ഞാൻ എന്തു ചെയ്യാൻ ആണമ്മേ.. എല്ലാവരും അവനെ ഒറ്റപ്പെടുത്തിയപ്പോൾ അവന് കൂട്ട് അവരല്ലേ ഉണ്ടായിരുന്നുള്ളൂ.. അപ്പോൾ മാത്രം അല്ല.ഇപ്പോഴും.ആ അവരെ ഞാൻ എങ്ങനെ ആണ് ഒഴിവാക്കാൻ പറയുന്നത്.അവൻ നന്നാവണം എന്ന് എനിക്കും ഉണ്ട്." "മ്മ്.ദൈവം എന്തെങ്കിലും വഴി കാണിക്കാതിരിക്കില്ല." "ദൈവ വിശ്വാസം ഒക്കെ ഇപ്പോൾ കുറഞ്ഞു തുടങ്ങി അമ്മേ.. വർഷങ്ങൾ ആയി അവരെ വിളിക്കുന്ന എന്നെ ഇത് വരെ അവർ തിരിഞ്ഞു നോക്കിയിട്ടില്ല.അതിന് പുറമേ ഒരുപാട് രോഗങ്ങളും തന്നു.ശിവൻ ഇനിയും ഒറ്റപ്പെടരുത്.അവനെ നന്നായി നോക്കാൻ കഴിവുള്ള ഒരു പെണ്ണിനെ അവന് കിട്ടണം. എന്റെ കണ്ണടഞ്ഞാലും അവനെ സങ്കടത്തിലേക്ക് തള്ളി വിടാതെ അവന്റെ ദേഷ്യത്തെ എല്ലാം മാറ്റിയടുത്ത് അവനിൽ സന്തോഷം നിറക്കുന്ന ഒരു പെണ്ണ് വരണം.മരിക്കുന്നതിന് മുൻപ് അതെ ഉള്ളു എന്റെ ആഗ്രഹം."

"നിങ്ങൾ രണ്ട് പേരും ഇങ്ങനെ മരിക്കുന്ന കാര്യം പറഞ്ഞാൽ ഞാൻ ഇനി ഇങ്ങോട്ട് വരില്ലട്ടോ.. "വന്ന പുഞ്ചിരിയെ മറച്ചു വെച്ച് കൊണ്ട് ഞാൻ കപട ദേഷ്യം എടുത്തണിഞ്ഞു. "അയ്യോ.. അങ്ങനെ പറയല്ലേ.. നീ ഞങ്ങളുടെ മുത്തല്ലേ.." "ഓഹ്... സുഖിച്ചു." ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും അങ്ങനെ കുറച്ചു നേരം കൂടി വർത്തമാനം പറഞ്ഞിരുന്നു. പിന്നെ അച്ഛമ്മയർയും അപ്പച്ചിയെയും മരുന്ന് കഴിപ്പിച് ഒരു സ്ഥലത്തേക്ക് ചാച്ചി കൊടുത്തു.രണ്ടാൾക്കും മരുന്നിന്റെ എഫക്ഷൻ ഉണ്ടാകും. അവർ രണ്ട് പേരും ഉറക്കം ആയപ്പോൾ എനിക്ക് ബോറടിച്ചു.രണ്ട് മുറിയിൽ ഒഴിഞ്ഞു കിടന്നിരുന്ന ഒരു മുറിയിലേക്ക് ഞാൻ നടന്നു. വാതിൽ തുറന്നപ്പോൾ തന്നെ ആദ്യം കണ്ടത് മലപോലെ കൂട്ടി ഇട്ടിരുന്ന ഡ്രസ്സ്‌ ആണ്.എല്ലായിടത്തും വലിച്ചു വാരി വൃത്തി ഇല്ലാതെ ഇട്ടിരിക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി അത് ശിവേട്ടന്റെ മുറി ആണെന്ന്. അവന്റെ മുറിയിലേക്ക് ആരും പോകുന്നത് അവന് ഇഷ്ടം അല്ല.ഞാൻ വൃത്തി ആക്കാൻ പോലും അങ്ങോട്ടേക്ക് പോകാറില്ല അപ്പച്ചി മുമ്പ് പറഞ്ഞിരുന്നത് എനിക്ക് ഓർമ വന്നു.

ശിവേട്ടന് ആരും മുറിയിലേക്ക് വരുന്നത് ഇഷ്ടം അല്ലെങ്കിൽ എനിക്കെന്താ.. ഞാൻ കേറും.ശിവേട്ടൻ വീടിന്റെ പരിസരത്തെ ഇല്ല ഇല്ല എന്ന് ഉറപ്പിച്ചു ഞാൻ ഓരോ കോണും സൂക്ഷമായി പരിശോധിച്ചു. മേശയിലേക്ക് നോക്കിയപ്പോൾ ആണ് പകുതി വരച്ചു വെച്ച ഒരുപാട് ചിത്രങ്ങളെ ഞാൻ കണ്ടത്.ആള് നല്ല ഒരു വരക്കാരൻ ആണെന്ന് ആ ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ മനസ്സിലായി. ഓരോ ചിത്രത്തിനും ജീവൻ ഉള്ളത് പോലെ... എല്ലാം പാതി വരച്ചു വെച്ച ചിത്രങ്ങൾ... ഈ ഒരു കാര്യത്തിലും മൂപ്പർ മുഴുവൻ ചെയ്തില്ല എന്ന് മനസിലായി.പെട്ടന്ന് ആണ് അതിനൊക്കെ അടിയിൽ ആയി മുഴുവൻ ആയി പൂർത്തി ആക്കിയ ഒരു ചിത്രം എന്റെ കണ്ണിൽ ഉടക്കിയത്.മറ്റു ചിത്രങ്ങളിൽ നിന്ന് അതിനെ മാത്രം വേർതിരിക്കുന്ന പ്രത്യേകത അറിയാനായി ഞാൻ അത് കയ്യിൽ എടുത്തു. അത് ഒരു പെണ്ണിന്റെ ചിത്രം ആയിരുന്നു. ആ ചിത്രത്തിൽ ഉള്ള പെൺകുട്ടിയെ കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു വന്നു. ""ദേവി "" .... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story