❤️ശിവപാർവതി ❤️: ഭാഗം 15

shiva parvathi

രചന: കടലാസിന്റെ തൂലിക

അന്ന് രാത്രി കിടക്കുമ്പോൾ മനസ്സിൽ ഭയങ്കര സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു.ഒന്നിക്കാൻ ആഗ്രഹിച്ച രണ്ട് മനസുകളെ ഞാൻ കാരണം ഒന്നിപ്പിച്ചതിന്റെ സന്തോഷം.വീട്ടുകാരുടെ സമ്മതത്തോടെ അവരെ ഒന്നിപ്പിച്ചപ്പോൾ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു. അതൊരു പ്രത്യേക തരം ഫീൽ ആണെന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്. പിറ്റേ ദിവസം പതിവിലും നേരം വൈകി ആണ് ഭദ്ര വന്നത്.അവൾ വന്നു നിന്നപ്പോൾ തന്നെ ഞാൻ പുറത്തേക്കിറങ്ങി. "ഇന്നെന്താ നേരം വൈകിയത്."ഞാൻ അത് ചോദിക്കുമ്പോൾ അവളുടെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു. "ഒന്നുമില്ല. നമുക്ക് പോവാം.."ശബ്ദത്തിൽ ഒക്കെ വല്ലാത്ത ഒരു നേർമ. "പോവാന്നോ.. അപ്പോൾ നീ വീട്ടിൽ കേറുന്നില്ലേ.. നിനക്ക് വേണ്ടി അമ്മ പുട്ട് ഉണ്ടാക്കിയിട്ടുണ്ട്." "ഞാൻ കഴിച്ചിട്ടാണ് വന്നത്."ചെറുതായി തലതാഴ്ത്തി അത് പറയുമ്പോൾ അവളിൽ ഇത്ര നേരം ഉണ്ടായിരുന്ന വികാരം ഞാൻ കണ്ടെത്തി.നാണം!! ഒരു രാത്രി കൊണ്ട് ഒരാളിൽ ഇത്രയും നാണം വരുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. "ഭദ്ര മോളെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്. വാ.. വന്നു വല്ലതും കഴിക്ക്. "അമ്മ അപ്പോഴേക്കും രംഗ പ്രവേശനം നടത്തി. "വേണ്ട അമ്മേ.. ഞാൻ കഴിച്ചിട്ട വന്നത്." ഓഹ്.. എന്താ ഒരു വിനയം. ഇവൾക്ക് ഒരു അവാർഡ് കൊടുക്കാൻ സമയം ആയിരിക്കുന്നു. "അവൾക്ക് നാണം ആണ് അമ്മേ.. അതല്ലെ ഇങ്ങനെ നിൽക്കുന്നത്".

ഞാൻ പറയുന്നത് കേട്ടു അവൾ ചൂളി പോയെന്ന് തോന്നുന്നു. "നീ വാ മോളെ.. അവൾ പറയുന്നത് കാര്യമാകേണ്ട. നീ ഇല്ലാത്തത് കാരണം അവളും ഒന്നും കഴിച്ചിട്ടില്ല.വാ മോളെ.. കുറച്ചു എങ്കിലും കഴിക്ക്. "അമ്മ അവളെയും കൊണ്ട് വലിച്ചു കൊണ്ട് പോയി പുട്ട് പ്ളേറ്റിലേക്ക് ഇട്ടു കൊടുത്തു.ഞാനും കൈ കഴുകി വന്നു അവളുടെ അടുത്ത് ഇരുന്നു. അവൾ പതിയെ പതിയെ പുട്ട് കഴിക്കുന്നത് കണ്ട് കണ്ണും തള്ളി നിന്നു. മിനിഞ്ഞാന്ന് വരെ ബാസന്തിയെ പോലെ കേറ്റിക്കൊണ്ടിരുന്ന അവൾക്ക് ഉണ്ടായ ചേഞ്ച്‌!! വെറുതെ ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ ആണ് താഴേക്ക് ഇറങ്ങി വരുന്ന ഏട്ടനെ ഞാൻ കണ്ടത്. അപ്പോൾ തന്നെ എന്റെ ചുണ്ടിലൊരു ചിരി വന്നു. പെട്ടന്ന് ഭദ്രയെ കണ്ടത് കൊണ്ടാവണം ആളൊന്ന് ഞെട്ടി നിൽപ്പുണ്ട്. ഞാൻ ആ കാഴ്ച ഭദ്രയെ കാണിച്ചു. അവനെ കണ്ടപ്പോൾ തന്നെ അവൾ ഇരിക്കുന്നിടത്ത് നിന്ന് എഴുനേറ്റു. "എന്താ മോളെ എഴുന്നേറ്റത്." പെട്ടന്നുള്ള അവളുടെ എഴുന്നേൽപ്പ് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അമ്മ ചോദിച്ചത്. "ഭാവി വരനെ കണ്ടത് കൊണ്ടാവും അമ്മേ.."ഞാൻ ചിരി അടക്കി പിടിച്ചു പറഞ്ഞപ്പോൾ ആണ് അമ്മയും അവനെ കണ്ടത്. "അതിനെന്തിനാ മോള് എഴുന്നേൽക്കുന്നതത്. മോള് അവിടെ ഇരിക്ക്.ഡാ..

നീയും വന്നിരിക്ക്". അമ്മ പറഞ്ഞപ്പോൾ തന്നെ ഏട്ടൻ അവളുടെ ഓപ്പോസിറ്റ് ആയി ഇരുന്നു. മടിച്ചു മടിച്ചു അവളും ഇരുന്നു. ഓരോ വാ കഴിക്കുമ്പോഴും ഏട്ടൻ അവളെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അവൾ ആണെങ്കിൽ ഇടം വലം നോക്കാതെ തല താഴ്ത്തി നിന്ന് വെറുതെ പുട്ടിൽ കയ്യിട്ടു വരച് കളിക്കുന്നു. ഭക്ഷണം കഴിക്കാതെ ഇതൊക്കെ കൃത്യമായി വീക്ഷിക്കുകയായിരുന്നു ഞാൻ. ഒരു വിധം ഞാൻ ചിരി ഒക്കെ അടക്കി പിടിച്ചിരുന്നു. പെട്ടന്ന് ഏട്ടൻ അവളെ നോക്കിയ അതെ നിമിഷത്തിൽ തന്നെ അവളും ഏട്ടനെ നോക്കി. കുറച്ചു നേരം അവർ അവരുടേതായ ലോകത്ത് എത്തി പെട്ടു. ഇതൊക്കെ കണ്ട് കൂടുതൽ നേരം പിടിച്ചു നിൽക്കാൻ എനിക്കും ആയില്ല. ഞാൻ പൊട്ടി ചിരിച്ചപ്പോൾ ആണ് അവർ ബോധമണ്ഡലത്തിൽ എത്തിയത്. എന്റെ പൊട്ടി ചിരി നിൽക്കുന്നുണ്ടായിരുന്നില്ല.ചിരിച്ചു ചിരിച്ചു അവസാനം ചുമ വന്നു. പിന്നെ കണ്ണിൽ നിന്ന് വെള്ളം വരലായി. അമ്മ വന്നു തട്ടി തന്ന് അത് ഓക്കേ ആക്കി. നേരം വൈകി എന്ന് കണ്ടപ്പോൾ ഞങ്ങൾ ഇറങ്ങി. പോരാൻ നേരം അവൾ ഏട്ടനോട് കണ്ണുകൾ കൊണ്ട് യാത്ര പറയുന്നുണ്ടായിരുന്നു... **** " ഡീ.. ഒന്ന് നിർത്തിക്കെ. "ബസ് സ്റ്റോപ്പ്‌ എത്തിയപ്പോൾ ഭദ്രയോട് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ അവൾ സൈഡ് ഒതുക്കി.

ഞാൻ ചുറ്റും നോക്കികൊണ്ടിരുന്നു. ശിവേട്ടനെ എവിടെ എങ്കിലും കാണാൻ കഴിയുമോ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. എല്ലായിടത്തും സ്കാൻ ചെയ്തപ്പോൾ കണ്ടു പുള്ളിയെ. ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഇട്ടേക്കുവാണ്. പക്ഷെ എല്ലാ ഓട്ടോയിൽ നിന്നും മാറി ഒറ്റക്ക് ആണ് ആ ഓട്ടോ പാർക്ക്‌ ചെയ്തിരുന്നത്. അല്ലെങ്കിലും അത് അങ്ങനെ തന്നെ ആണ്. ഒറ്റയാൻ ആണ് എപ്പോഴും.. "ഭദ്രേ.. നീ വിട്ടോ. ഞാൻ ഓട്ടോയിൽ വന്നോളാം." "നീ എന്തിനുള്ള പുറപ്പാടാണ് പാറുട്ട.." "അതൊക്കെ ഞാൻ വന്നിട്ട് പറയാം.ഇപ്പോൾ ഞാൻ പോവാണേ.." അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ ഓട്ടോയിൽ കയറി. "നീ എന്തിനാ എന്നും എന്റെ ഓട്ടോയിൽ കയറുന്നെ.. "എന്നെ കലിപ്പിച്ചോന്ന് നോക്കി കൊണ്ട് ശിവേട്ടൻ ചോദിച്ചു. "ഈ ഓട്ടോ ഇവിടെ വെറുതെ കിടക്കുകയല്ലേ.. എന്നെ കോളേജ് വരെ ഈ ഓട്ടോയിൽ ഒന്ന് ആക്കിയാൽ എന്താ കുഴപ്പം." "നിന്റെ മാളികയിൽ ബെൻസ് കാറും ബുള്ളറ്റും വേറെ പല കുന്ദ്രാണ്ടങ്ങളും ഒക്കെ കാണുമല്ലോ.. നിനക്ക് അതിൽ പോയാൽ പോരെ.. എന്തിനാ എന്റെ ഓട്ടോയിൽ കയറുന്നത് " "നിങ്ങൾ എന്നെ മെഡിക്കൽ കോളേജിൽ ആക്കുന്നോ അതോ... പെൺകുട്ടികളുടെ ചിത്രം വരക്കലാണ് നിങ്ങളുടെ പണി എന്ന് എല്ലാവരോടും വിളിച്ചു പറയണോ.." ഞാൻ കുറച്ചു ഗാഭീര്യത്തിൽ തന്നെ പറഞ്ഞു. അത് കേട്ടു പുള്ളി വീണ്ടും എന്നെ കലിപ്പിച്ചു നോക്കി വണ്ടി എടുത്തു. "നാട്ടിലുള്ള എല്ലാ പെൺകുട്ടികളുടെയും ചിത്രം ഈ സാർ വരക്കുമോ.."

ആളെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി ആണ് ഞാൻ അത് പറഞ്ഞത്. "ഞാൻ കണ്ടവളുടെ മാരുടെ ചിത്രം വരയ്ക്കാറില്ല." "അപ്പോൾ എന്നെ മാത്രം ആണോ വരക്കാർ. എന്താ സാറെ ലവ് ആണോ.. "ഞാൻ തമാശിച്ചാണ് ചോദിച്ചതെങ്കിലും പുള്ളി ബലം പിടിച്ചു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. കുറെ ഓരോന്നൊക്കെ ചോദിചിട്ടും പിന്നെ പുള്ളി വാ തുറന്നില്ല. എന്റെ വാ കഴച്ചപ്പോൾ ഞാനും പറച്ചിൽ മതിയാക്കി വായനോട്ടം തുടങ്ങി. ദേഷ്യം കൊണ്ട് ചുവന്ന് നിൽക്കുന്ന മൂക്കും സധാ എന്നെ എന്തോക്കെയോ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന ചുണ്ടും കട്ട താടിയും മീശയും ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് തല എന്തിലോ ചെന്ന് ഇടിച്ചത്. "അമ്മേ..ഓഹ്.ബ്രേക്ക്‌ പിടിക്കുമ്പോൾ പറഞ്ഞിട്ട് വേണ്ടേ പിടിക്കാൻ". തല ഉഴിഞ്ഞു കൊണ്ട് ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി. അപ്പോൾ തന്നെ വണ്ടി പോവാൻ നിന്നെങ്കിലും പോവല്ലേ എന്ന് പറഞ്ഞു ഞാൻ അതിന്റെ കമ്പിയിൽ പിടിച്ചു.ശിവേട്ടൻ രൂക്ഷമായ നോട്ടം എന്റെ നേരെ എറിയുന്നതിന് മുൻപ് തന്നെ അങ്ങേരുടെ ഫോൺ ഞാൻ കാണിക്കലാക്കി. "ഡീ...."ശിവേട്ടൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. "എന്നെ എന്ധെങ്കിലും പറയുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ഓരോന്ന് വിളിച്ചു കൂവും.

"നല്ല ഒരു മരുന്ന് അങ്ങോട്ട് ഇട്ടു കൊടുത്തപ്പോൾ പിന്നെ ഒന്നും ആള് മിണ്ടിയില്ല. ഞാൻ വേഗം എന്റെ നമ്പർ ആ ഫോണിൽ ടൈപ്പ് ചെയ്ത് വിളിച്ചു.എന്റെ ഫോൺ റിങ് ചെയ്തപ്പോൾ ഒരു പുഞ്ചിരിയോടെ ഞാൻ ഫോൺ തിരികെ കൊടുത്തു. "ഇതാണ് എന്റെ നമ്പർ.ഞാൻ രാത്രി വിളിക്കുംട്ടോ.." "എന്തിന്." "പിന്നെ കാമുകി കാമുകനെ വിളിക്കണ്ടേ.. ഫോൺ വിളിക്കുമ്പോൾ എടുക്കണം ട്ടോ.." പറഞ്ഞു തീരുന്നതിനു മുമ്പ് ആള് വണ്ടിയും എടുത്ത് പോയത് കൊണ്ട് ഞാൻ സ്റ്റിക്കർ ആയില്ല. "ഏതാടി ആ ചെറുക്കൻ. ശരിക്കും ഉണ്ണി മുകുന്ദനെ പോലെ ഉണ്ട്."ഗേറ്റിന് അടുത്ത് എത്തിയപ്പോൾ അനഘ ശിവേട്ടൻ പോകുന്നത് നോക്കി പറയുന്നത് കേട്ടു എനിക്ക് ദേഷ്യം അരിച്ചു കയറി.ഇവൾക്ക് ആണ് ശിവേട്ടനെ നോക്കാം എന്ന് ഭദ്ര പറഞ്ഞത്. "നിനക്ക് അറിയുന്ന ആളാണോ പാർവതി.എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു." "അത് ഒരു ഓട്ടോ ഡ്രൈവർ ആണ്.നിനക്ക് ചേരില്ല." "അതിനെന്താ.. ആളെ കാണാൻ എന്തു ലുക്ക്‌ ആണ്. പോരത്തിന് കട്ട താടി.സൊ ക്യൂട്ട്."പറഞ്ഞു തീരുമ്പോഴേക്കും എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story