❤️ശിവപാർവതി ❤️: ഭാഗം 16

shiva parvathi

രചന: കടലാസിന്റെ തൂലിക

 "അതിനെന്താ.. ആളെ കാണാൻ എന്തു ലുക്ക്‌ ആണ്. പോരത്തിന് കട്ട താടി.സൊ ക്യൂട്ട്."പറഞ്ഞു തീരുമ്പോഴേക്കും എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു. ഒരു നിമിഷത്തിന് ശേഷം ആണ് ഞാൻ എന്താണ് ചെയ്തതെന്ന ബോധം എനിക്ക് ഉണ്ടായത്.ഞാൻ എന്റെ കയ്യിലേക്ക് അറിയാതെ നോക്കി പോയി.പിന്നെ അവളെയും.അവൾ മുഖത്ത് കൈ വെച്ച് എന്നെയും നോക്കി നിൽക്കുകയായിരുന്നു. "യു സ്ലപ്സ് മി.എന്തു ധൈര്യത്തിൽ ആണ് നീ എന്നെ അടിച്ചത്".അനഘ പറയുന്നത് കേട്ടു ഞാൻ ദയനീയം ആയി ഭദ്രയെ നോക്കി.അവളും എന്നെ അന്തം വിട്ടു നോക്കുന്നുണ്ടായി രുന്നു.അവളുടെ കയ്യിൽ ഞാൻ ഒരു നുള്ള് കൊടുത്തപ്പോൾ അവൾ ഓക്കേ ആയി. "അയ്യോ.. ഞാൻ അടിക്കണം എന്ന് വിചാരിച്ചു ചെയ്തതല്ല.നിന്റെ കവിളിൽ വലിയ ഒരു കൊതു.അതിനെ അടിച്ചതാണ്."

"ഹും.എനിക്കറിയാം.നീ മനഃപൂർവം അടിച്ചതാണ്.ഞാൻ ഇത് കംപ്ലയിന്റ് ചെയ്യും." "എന്റെ അനഘ.. നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ ആയാലോ.. നിന്റെ കവിളിൽ ഒരു വലിയ കൊതു ഇരിക്കുന്നത് ഞാനും കണ്ടതാ.."ഭദ്ര സപ്പോർട്ട് ചെയ്തപ്പോൾ എനിക്ക് സമാധാനം ആയി. "വാട്ട്‌ ഈസ്‌ മീൻ ബൈ കൊതു."അനഖയുടെ അടുത്ത് നിൽക്കുന്ന പിശാശ് ചോദിച്ചതാ.. അതിന്റെ വാ തുറന്നാൽ ഇംഗ്ലീഷ് മാത്രം വരുള്ളൂ.. "കൊതു മീൻസ് മോസ്‌കിറ്റോ." "ഓഹ്.. ഓക്കേ.ബട്ട്‌ ഇവൾ എന്നെ എന്തിനാ അങ്ങനെ അടിച്ചത്." "അനഘ.. നിനക്ക് അറിയാതെ ആണ്. ആ മോസ്‌കിറ്റോ നിന്റെ ചോര കുടിക്കാൻ ആയി നിൽക്കുകയായിരുന്നു.നിന്റെ ചോര ആ മോസ്‌കിറ്റോ കുടിച്ചാൽ എന്ധെല്ലാം സംഭവിക്കും എന്ന് അറിയില്ലേ.. ഇൻകേസ്‌ യു ഗോട്ട് ഡീസിസ് ലൈക് ചിക്കൻ ഗുനിയ." "യാ അനഘ.. ഇറ്റ് ആൾസോ കോസ് ഡെങ്കി ഫേവർ.യു നോ ഡെങ്കി ഫേവർ ലീഡ്സ് ഡെത്ത്".

കൂടെ ഉള്ള ഇംഗ്ലീഷ് കാരി പറഞ്ഞപ്പോൾ അനഘ കാര്യമായി ആലോചിക്കുന്നുണ്ടായിരുന്നു.ദൈവമേ... എന്നെ ഇവൾ കൊല്ലല്ലേ... "അതെ അനഘ.. അവൾ നിന്നെ ഒരു മരണത്തിൽ നിന്നല്ലേ രക്ഷിക്കാൻ നോക്കിയത്.എന്നിട്ട് നീ അവളെ ...." ഭദ്രയുടെ കരച്ചിൽ വരുത്തുന്ന ആക്ട് കൂടി ആയപ്പോൾ സംഭവം കിടുക്കി. "ഐ ആം സൊ സോറി പാർവതി.യു ആർ ഗ്രേറ്റ്‌.കീപ് ഇറ്റ് ദിസ്‌".അനഘ എന്റെ തോളിൽ തട്ടി പറഞ്ഞു നടന്നു നീങ്ങുന്നത് ഞാൻ അന്തം വിട്ടു നോക്കി നിന്നു.അപ്പോൾ തന്നെ ഭദ്ര എന്നെ തോണ്ടി വിളിച്ചു. "അവൾ എന്താ പറഞ്ഞെ കീപ് ഇറ്റ് ദിസ്‌ എന്നോ.. ഇവളുടെ അടുത്ത് മാത്രമേ ഇത് നടക്കു.. വേറെ വല്ലവരും ആയിരുന്നെങ്കിൽ നമ്മുടെ പണിക്കുറ്റം കഴിഞ്ഞേനെ.. അല്ല.നീ എന്തിനാ അവളെ അടിച്ചത്.കൊതു കാരണം അല്ല എന്ന് എനിക്ക് അറിയാം." "അത് പിന്നെ... എനിക്ക് അറിയില്ലാടി.."

"എന്നാൽ എനിക്ക് അറിയാം.ശിവേട്ടനെ പറഞ്ഞതിന് ശേഷം ആണ് നീ അടിച്ചത്.ശിവേട്ടനെ സെറ്റ് ആക്കിത്തരാൻ പറയുമ്പോൾ നിനക്ക് നൊവേണ്ട കാര്യം എന്താണ്.പറയ്." "മ്മ്.. പറയാം.ഇന്റർവെൽ ആവട്ടെ.നമുക്ക് ഇപ്പോൾ ക്ലാസ്സിൽ കയറാം." ***** ഇന്റർവെൽ ആയപ്പോൾ തന്നെ എല്ലാ കാര്യവും ഞാൻ ഭദ്രയോട് തുറന്നു പറഞ്ഞു. അച്ഛമ്മ പറഞ്ഞതും അപ്പച്ചിയുടെ വീട്ടിൽ പോയതും ചിത്രം കണ്ടതും എല്ലാം.. "അപ്പോൾ സഹതപം ആണോ.." "ഏയ്.. ഒരിക്കലും അല്ല.എന്താ എനിക്ക് പറ്റുന്നത് എന്ന് അറിയില്ല.സുഖമായി ഉറങ്ങി കൊണ്ടിരുന്ന എനിക്ക് ഇപ്പോൾ അതിന് പറ്റുന്നില്ല.ഓരോ നിമിഷവും ശിവേട്ടനെ കാണാൻ തോന്നുകയാണ്.അതിനായി മനസ്സ് വെമ്പുകയാണ്.നേരിട്ട് കാണുമ്പോൾ പേരറിയാത്ത ഒരു സന്തോഷവും." "കൈ വിട്ടു പോയോ പാറുട്ട.." അവളുടെ കണ്ണിൽ ഉണ്ടായ പേടി പതിയെ എന്റെ കണ്ണിലേക്കും വ്യാപിച്ചു.

"അത് ശരി.. നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കഥ പറഞ്ഞു കളിക്കുകയാണോ.. ഓ ഇപ്പോൾ നാത്തൂന്മാർ ആയല്ലോ അല്ലെ.."ബാക്കി 5 പേരും ഞങളുടെ അടുത്തേക്ക് വന്നു പറയുന്നത് കേട്ടു ഞങ്ങൾ ഇളിച്ചു കൊടുത്തു. "ഡി ഭദ്രേ, പാറുവേ മര്യാദക്ക് ഞങ്ങൾക്ക് ചിലവ് വാങ്ങി തന്നോ.. എല്ലാവരും പൊക്കിക്കേ.". കാന്റീനിൽ എത്തിയിട്ട് വിട്ടാൽ മതി.പ്രിൻസ് പറയുന്നത് കേട്ടു ബാക്കി ഉള്ളവർ ഞങ്ങളെ പിടിച്ചു വലിച്ചു കാന്റീനിൽ കൊണ്ട് പോയി. ഓസിക്ക് കിട്ടിയതായത് കൊണ്ട് പൈസ നോക്കാതെ എല്ലാം ഓർഡർ ചെയ്യുന്നുണ്ട് തെണ്ടികൾ.ഞങ്ങൾ വെറുതെ ഇരിക്കണ്ടല്ലോ എന്ന് വിചാരിച്ചു ഞങ്ങളും ഒരു ബർഗറും ഫലൂദയും ഓർഡർ ചെയ്തു.അത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഭദ്ര എന്നെ തോണ്ടിയത്. "ഡീ.. നീ ഇന്നും ഇന്നലെയും ശിവേട്ടന്റെ വണ്ടിക്ക് അല്ലെ വന്നത്.എന്നിട്ട് അതിന് പൈസ കൊടുത്തോ."

അവൾ പറഞ്ഞപ്പോൾ ആണ് ഞാൻ പൈസയെ കുറിച്ച് ഓർത്തത്.ഞെട്ടലോടെ ഞാൻ മനസ്സിലാക്കി പൈസ ഞാൻ കൊടുത്തില്ല എന്ന്.എന്റെ ഞെട്ടൽ കണ്ടു അവൾക്ക് കാര്യം മനസ്സിലായി. "എടീ മഹാപാപി.ബസ്സ്റ്റോപ്പിൽ നിന്ന് കോളേജ് വരെ മിനിമം 750 രൂപ വാടക ഉണ്ട്.രണ്ട് ദിവസത്തെ കൂടി 1500.ഇനി കൊടുത്താൽ അങ്ങേര് വാങ്ങും എന്ന് തോന്നുണ്ടോ.. നീ ഈ കടം ഒക്കെ എവിടെ കൊണ്ടു വന്നു തീർക്കും എങ്ങനെ തീർക്കും." "തത്കാലം എടിഎം ൽ നിന്ന് എടുത്ത് കൊടുക്കാം.. വാങ്ങുന്നത്താണ് പ്രശ്നം.'" "ആ.. അത് നമുക്ക് എന്തെങ്കിലും ചെയ്യാം.. നീ വേഗം കഴിക്ക്.ക്ലാസ്സ്‌ തുടങ്ങാൻ ആയി." അവൾ അങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ അത് തന്നെ ആയിരുന്നു.10 രൂപയുടെ കുറവ് ഉണ്ടായിട്ട് ഒരാളെ പിടിച്ചു ഇടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.എന്നിട്ട് അതെ ആൾ ഞാൻ 1500 രൂപ കൊടുക്കാഞ്ഞിട്ടും എന്തു കൊണ്ട് ഒന്നും പറഞ്ഞില്ല...

കൂടുതൽ ആലോചിക്കാൻ സമ്മതിക്കാതെ ബെൽ അടിച്ചപ്പോൾ ഞങ്ങൾ കയ്യും കഴുകി ക്ലാസ്സിൽ കയറി. **** കോളേജ് കഴിഞ്ഞു വൈകീട്ട് അപ്പച്ചിയെ കാണണം എന്ന് വല്ലാത്ത മോഹം തോന്നി.പക്ഷെ പോവാൻ ഒരു വഴിയും ഇല്ല.ഓട്ടോക്ക് പോവാൻ കൃത്യ സമയത്തിന് എത്തണം എന്നില്ലല്ലോ.ഭദ്രയുടെ സ്കൂട്ടി കൊണ്ട് പോവാൻ ആണെങ്കിലും സമയം പ്രശ്നം ആണ്.പക്ഷെ ഇനി ആ പ്രശ്നം വരില്ല.അവരെ സെറ്റ് ആക്കി കൊടുത്തത് കൊണ്ട് ആക്റ്റീവ ഓടിക്കാൻ അമ്മയെ അവർ സമ്മതിപ്പിക്കാം എന്ന് ഏറ്റിട്ടുണ്ട്.അത് കൊണ്ട് അന്നത്തെ ദിവസം കൂടി ക്ഷമിച്ചു. രാത്രി കുളി കഴിഞ്ഞു വന്നപ്പോൾ ആണ് നമ്പറിന്റെ കാര്യം ഓർമ വന്നത്.ഫോൺ എടുത്ത് നമ്പർ നോക്കിയപ്പോൾ അറിയാതെ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഉടനെ തന്നെ ഫോൺ വിളിച്ചു.വളരെ ആകാംഷയിൽ ആണ് ഫോൺ വിളിച്ചത് എങ്കിലും ബെൽ അടിക്കും തോറും നെഞ്ച് ഇടിക്കാൻ തുടങ്ങി.

അവസാന റിങ്ങിൽ ആണ് ഫോൺ എടുത്തത്. "ഹെലോ.." ശബ്ദം കേട്ടപ്പോൾ തന്നെ സ്വരു കൂട്ടി വെച്ച ധൈര്യം മുഴുവൻ ചോർന്നു പോയി. "ഹെലോ... "വീണ്ടും ആ പരുക്കൻ ശബ്ദം ഉണർന്നു. "ഹ. ഹലോ" ചെ. ഇങ്ങനെ ആയാൽ ശരിയാവില്ല. ഞാൻ കണ്ണടച്ചു ഒരു ദീർഘ നിശ്വാസം വിട്ടു. ഫോണിൽ കൂടി വന്നു തല്ലാൻ കഴിയില്ല എന്ന വിശ്വാസത്തിൽ ആണ് പിന്നീട് ഉള്ളത് പറഞ്ഞത്. "ഹെലോ.. കെട്ടിയോളാണ് ഒറ്റയാനെ.." ""കെട്ടിയോളോ.. അതാരാ.." "അയ്യോ.. എന്നെ അല്ലാതെ വേറെ പെണ്ണിനേയും ഒറ്റയാൻ പ്രേമിക്കുന്നുണ്ടേ..."ഞാൻ അതും പറഞ്ഞു മോങ്ങാൻ തുടങ്ങി. "ഡി.... അവിടെ കിടന്ന് അലറി പൊളിക്കല്ലേ.. നിനക്ക് എന്താ വേണ്ടത്." "അപ്പോൾ ഞാൻ ആരാണെന്ന് അറിയാം. വെറുതെ ശോ ഇറക്കിയതാണ്." "ഞാൻ പറഞ്ഞു വെച്ചിട്ട് പോടീ.." "വെക്കല്ലേ.. വെക്കല്ലേ. ഐ... ലവ്.. യു....." "നീ പോടീ #%%&*&%" ആഹാ.. സോത്രം. ചെവിയിൽ നിന്ന് കിളി പാറി എന്ന് തോന്നുന്നു.

ചെവി പിടിച്ചു നന്നായി കുലിക്കി. വെക്കലും കഴിഞ്ഞോ.. ആഹ്.. അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ.. വീണ്ടും വിളിച്ചു.കട്ട്‌ ചെയ്തു.വീണ്ടും വിളിച്ചു.വീണ്ടും കട്ട്‌ ചെയ്തു. ശ്യേ.. എടുക്കുന്നില്ലല്ലോ.. ഇത് കൊണ്ടൊന്നും ഞാൻ പിന്മാറും എന്ന് വിചാരിക്കണ്ട മോനെ.. ഈ പാർവതി ശിവനെയും കൊണ്ടേ പോവു.. ഓരോന്നാലോചിച് വെറുതെ ചിരിച്ചു തലയിണയും കെട്ടിപിടിച്ചു ഉറങ്ങി. ***** പിറ്റേ ദിവസത്തിന് നല്ല ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു.ഒറ്റയടിക്ക് ഒന്നും നടപ്പാക്കാൻ പറ്റില്ലല്ലോ.. ആളുടെ ഉള്ളിൽ എന്നോട് സ്നേഹം ഉണ്ടെങ്കിൽ അത് പുറത്ത് കൊണ്ട് വരണം.ഇല്ലെങ്കിൽ.... ആഹ്.അത് പിന്നെ ആലോചിക്കാം.എന്തായാലും ആളെ നന്നാക്കി കഴിഞ്ഞേ എനിക്ക് വിശ്രമം ഉള്ളു.. രാവിലെ പോകാൻ നേരം ആയപ്പോഴേക്കും സ്കൂട്ടിയുടെ താക്കോൽ കയ്യിൽ കിട്ടിയിരുന്നു.എനിക്ക് നല്ല സന്തോഷം തോന്നി.ഇന്ന് തന്നെ അപ്പച്ചിയുടെ വീട്ടിൽ പോവണം എന്ന് തീരുമാനിച്ചു.

രാവിലെ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ വണ്ടി ഓടിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചായിരുന്നു ചർച്ച.അമ്മയുടെ നീണ്ട പ്രസംഗം ശ്രവിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി,വെറുതെ ആയിരുന്നു ഡ്രൈവിംഗ് സ്കൂളിൽ പോയത്.അമ്മയുടെ രണ്ട് പ്രസംഗം കേട്ടാൽ പുഷ്പം പോലെ ഒരാൾ വണ്ടി ഓടിച്ചേനെ.. അതും അത്രയും സൂക്ഷിച്.പക്ഷെ ഇതിന് പുറമെ ഒക്കെ ഉള്ള കാര്യം അമ്മക്ക് വണ്ടി ഓടിക്കാൻ അറിയില്ല എന്നതാണ്.ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും അമ്മയാണ് എന്റെ പോരാളി.അമ്മയേക്കാൾ വലുതായി ഈ ലോകത്തു മറ്റൊന്നും എനിക്കില്ല.അത് അമ്മയ്ക്കും അറിയാം.എന്ന് വെച്ച് തല്ല് കൂട്ടത്തിന് ഒരു കുറവും ഞാൻ കാണുന്നില്ല. ഒരുപാട് നാളുകൾക്ക് ശേഷം അങ്ങനെ ഐശ്വര്യം ആയി വണ്ടി എടുത്തു.വണ്ടി എടുക്കുമ്പോഴും ശിവേട്ടനെ കുറിച്ച് ആയിരുന്നു ചിന്ത.

അറിയാതെ ഒരു പുഞ്ചിരി മുട്ടിട്ടു.നേരെ ഭദ്രയെ അവളുടെ വീട്ടിൽ നിന്ന് പിക് ചെയ്ത് കോളേജിലേക്ക് പോയി. അന്ന് രാവിലെ ശിവേട്ടനെ എവിടെയും കാണാതിരുന്നത് മനസ്സിൽ ഒരു നീറ്റൽ ഉണ്ടാക്കി. ക്ലാസ്സും പ്രാക്ടിക്കൽസും റൌണ്ട്സും ഒക്കെ കഴിഞ്ഞപ്പോഴേക്കും ആകെ ക്ഷീണിച്ചിരുന്നു.എന്നാലും അപ്പച്ചിയെ കാണണം എന്ന് തന്നെ തോന്നി. വൈകീട്ട് ഭദ്രയെ അവളുടെ വീട്ടിൽ ആക്കിയിട്ട് ഞാൻ നേരെ അപ്പച്ചിയുടെ അടുത്തേക്ക് വിട്ടു. ആള് ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു. "ആഹാ.. ഇതാര് പാറുവോ.. പുതിയ വണ്ടി ഒക്കെ വാങ്ങിച്ചോ.." "അത്ര പുതിയത് അല്ല അപ്പച്ചി.. വാങ്ങിയിട്ട് ആറ് മാസം ആയി.പക്ഷെ ഒരു പ്രാവിശ്യമേ ഉപയോഗിക്കാൻ പറ്റിയുള്ളൂ.." "അയ്യോ.. അതെന്തു പറ്റി." "അപ്പച്ചിയുടെ പൊന്നാര മോന്റെ പണിയ.. എന്റെ വണ്ടിയിൽ ഒന്ന് കൈ വെച്ചപ്പോഴേക്കും വണ്ടിക്ക് പണി ആയി.പിന്നെ എന്റെ അമ്മ ഇത് എനിക്ക് വിലക്കപ്പെട്ട കനി ആക്കി."

"ശിവൻ കാരണം മോൾക്ക്..." "ഏയ്.. അങ്ങനെ ഒന്നും ഇല്ല.ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ.. ശിവേട്ടൻ നമ്മുടെ ആളല്ലേ.." "എന്ത്." "ഏയ്.. ഒന്നുല്ല.പിന്നെ എന്തൊക്കെ ആണ് വിശേഷം.സുഖല്ലേ.. മരുന്നൊക്കെ കഴിക്കാറില്ലേ.." "ആ.. മരുന്ന് ഒക്കെ കൃത്യമായി പോകുന്നു.ഇപ്പോൾ ശരീരത്തിന് അല്ല കുഴപ്പം.മനസ്സിന് ആണ്." "മനസ്സിന് എന്തു പറ്റി." "മോൾക് അറിയാലോ ശിവന്റെ കാര്യം.തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം ആണ്.നമ്മൾ എന്തെങ്കിലും പറഞ്ഞാൽ തിന്നാൻ വരും.ഇന്നും കവലയിൽ പ്രശ്നം ഉണ്ടാക്കി എന്ന് പറയുന്നത് കേട്ടു.അവിടുന്ന് കേറി വന്നതിന് പിന്നാലെ അവന്റെ ആ കൂട്ടുകാർ അവനെ വിളിച്ചു കൊണ്ട് പോയി.ഇനി ഇപ്പോഴൊന്നും വരും എന്ന് വിചാരിക്കണ്ട." "ശിവേട്ടൻ ഇങ്ങനെ ആയതിൽ അപ്പച്ചിക്ക് വിഷമം ഉണ്ടോ.." "പിന്നെ വിഷമം ഇല്ലാതിരിക്കോ മോളെ... ഏതമ്മക്ക് ആണ് വിഷമം ആവാത്തത്.മോൾക്ക് അറിയോ, അനുകൂല സാഹചര്യം അല്ലാഞ്ഞിട്ട് കൂടി

അവൻ നന്നായി പഠിക്കുമായിരുന്നു.വല്യ കോളേജിൽ നിന്ന് ഒക്കെ വിളി വരും.പക്ഷെ അതിക കാലം നിൽക്കാൻ അവന് യോഗം ഇല്ല." "ശിവേട്ടൻ ഏത് വരെ പഠിച്ചു." "അവൻ പിജി ഒക്കെ ചെയ്തിട്ടുണ്ട്.പിന്നെയും എന്താണെണ്ടൊക്കെയോ പഠിച്ചു.കഴിഞ്ഞ കൊല്ലം ഒരു കോളേജിൽ നിന്ന് വിളി വന്നതാ.. വാദ്യർ പണിക്ക്.ഞാൻ കുറെ പറഞ്ഞിട്ട പോയത്.പക്ഷെ അവിടെയും എന്തോ തല്ല് ഉണ്ടാക്കി രണ്ട് മാസം കഴിഞ്ഞപ്പോൾ പോന്നു.ആ പണി ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായേനെ.. അത് കൊണ്ടല്ലേ അവൻ ഇപ്പോഴും ഓട്ടോ ഓടിച്ചു നടക്കുന്നത്.ഓട്ടോ ഓടിക്കൽ മോശം ആണെന്നല്ല ഞാൻ പറഞ്ഞത്.അവനെ പേടിച് ആരും ആ ഓട്ടോയിൽ കയറാറില്ല.പിന്നെ എങ്ങനെയാ.." "മ്മ്.. അപ്പച്ചി വിഷമിക്കണ്ട.എല്ലാം ശരിയാവും." "വന്നിട്ട് കുറെ നേരം ആയില്ലേ.സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല.ഞാൻ ചായ എടുക്കാം." "അയ്യോ.. അതൊന്നും വേണ്ട. ഇപ്പോൾ തന്നെ നേരം വൈകി.

ഒരുപാട് നാൾക്ക് ശേഷം സ്കൂട്ടി എടുത്തുള്ള ആദ്യ ദിവസം ആയതിനാൽ അമ്മ അവിടെ പേടിച് ഇരിക്കുന്നുണ്ടാവും." "എന്നാലും ഇവിടെ വരെ വന്നിട്ട്... മോള് ഇരിക്ക്.ഞാൻ ചായ എടുത്ത് ഇപ്പോൾ വരാം.." അപ്പച്ചിയുടെ ഉത്സാഹം കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ തോന്നിയില്ല. ഞാനാണ് ഇവിടെ ആകെ വരുന്ന അതിഥി.എനിക്ക് എങ്കിലും ഒരു ചായ കൊടുക്കണം എന്ന് ആർക്കാണ് ആഗ്രഹം ഇല്ലാത്തത്. വെറുതെ ചുറ്റും കണ്ണോടിച്ചപ്പോൾ ആണ് ആ ചിത്രത്തിന്റെ കാര്യം ഓർമ വന്നത്. ഇതാണ് നല്ല സമയം.ഇപ്പോൾ ആവുമ്പോൾ ശിവേട്ടൻ ഇല്ല.ആ മുറിയിൽ ഒന്നും കൂടെ ഒന്ന് തിരഞ്ഞാൽ ചിലപ്പോൾ ഇനിയും തുമ്പ് കിട്ടും. ചുണ്ടിലൊരു ചിരിയും ഫിറ്റ്‌ ചെയ്ത് ഞാൻ പതിയെ ശിവേട്ടന്റെ മുറിയിൽ ചെന്ന് എല്ലായിടത്തും സ്കാൻ ചെയ്തു.

വൃത്തിക്ക് പിന്നെ മാറ്റം ഒന്നും ഇല്ല. എല്ലാം പഴയ പോലെ തന്നെ ഉണ്ട്. മൂക്കിനും മൂലയിലും സ്കാൻ ചെയ്തപ്പോൾ അലമാരയുടെ മുകളിൽ ഉള്ള ചെറിയൊരു പെട്ടി കണ്ണിൽ പെട്ടു. എന്തോ ആ പെട്ടിക്ക് മാത്രം എനിക്ക് ഒരു ആകർഷണം തോന്നി. ഞാൻ ഒരു കസേര ഇട്ടു അലമാരയുടെ മുകളിലേക്ക് കൈ എത്തിച്ചു. പക്ഷെ പെട്ടി കയ്യിൽ കിട്ടിയില്ല. ഞാൻ കാല് കസേരയിൽ ഊന്നി എത്തി പിടിക്കാൻ നോക്കിയപ്പോൾ പിന്നിൽ നിന്ന് ഒരു അലർച്ച കേട്ടു. "ഡീ........" ദൈവമേ.. ശിവേട്ടൻ.ഇയാൾ എപ്പോ വന്നു. ഓട്ടോയുടെ ശബ്ദം കേട്ടില്ലല്ലോ.. "നീ എന്താടി എന്റെ മുറിയിൽ ചെയ്യുന്നത്. ഇറങ്ങടി താഴെ." തല്ല് കിട്ടുന്നതിന് മുമ്പ് വേഗം ഇറങ്ങിയേക്കാം.വെപ്രാളത്തിൽ ഇറങ്ങിയപ്പോൾ കാല് പെട്ടന്ന് സ്ലിപ് ആയി. "ദേവിയെ... കാത്തോളിൻ.." ... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story