❤️ശിവപാർവതി ❤️: ഭാഗം 2

shiva parvathi

രചന: കടലാസിന്റെ തൂലിക

"വണ്ടി ഉന്തി ഞാൻ ഒരു വിധം ആയി.ഒക്കെ നീ കാരണം ആണ്. അവളുടെ ഒരു കൈ നോട്ടം.അമ്മേ.. എന്റെ കൈ കഴച്ചു." എക്സാം ഒക്കെ കഴിഞ്ഞ് തിരിച്ചു വണ്ടി ഉന്തി കൊണ്ടു വരുന്നത് വഴി ഭദ്രയുടെ പരാതി പറച്ചിൽ ആണ്. "കൈ അല്ലാടി നോക്കിയത്.തത്തയെ കൊണ്ട് ശാസ്ത്രം പറയിപ്പിച്ചതാ.."പാറു നിഷ്കു ആയി പറയുന്നത് കെട്ട് ഭദ്രയുടെ കലിപ്പ് മൂഡ് ഓൺ ആയി.. "ഓ.. അവൾ അപ്പോഴും എന്റെ കുറ്റം കണ്ടു പിടിക്കാൻ നോക്കുവാ..എന്റെ നൂറ് രൂപയാ കൊണ്ട് പോയി കളഞ്ഞത്.അവളുടെ ഒരു ശിവ പാർവതി പ്രണയം.പെട്രോൾ അടിച്ചില്ലായിരുന്നു എങ്കിലും ആ നൂറ് രൂപക്ക് ഒരു ബിരിയാണി എങ്കിലും കഴിക്കാമായിരുന്നു".ഭദ്ര കൊതിയോടെ പറഞ്ഞു. "സോറി ടി.." "അവളുടെ ഒരു കൊറി.കൊണ്ട് പോയി ഉപ്പിലിട്ട് വെക്കടി നിന്റെ സോറി.ഇനി നീ അങ്ങ് ഉന്തിയാൽ മതി ഇനി." ഭദ്ര വണ്ടി പാറുവിന്റെ കയ്യിൽ കൊടുത്ത് ഫ്രീ ആയി നടന്നു. കുറച്ചു നേരം ഉന്തിയപ്പോഴേക്കും പാറുവിന് മതിയായി. "എന്റെ ഭദ്ര കുട്ടി.. നീ മുത്ത് അല്ലെ.. ഈ സ്കൂട്ടി ഉന്താൻ നല്ല ബുദ്ധിമുട്ട് ആടി..നമുക്ക് വണ്ടി ഇവിടെ എവിടെ എങ്കിലും വെച്ചിട്ട് നാളെ വന്ന് എടുക്കാം.." "അയ്യയ്യോ.. അത് പറ്റില്ല.ഇവിടെ വെച്ച് കൊണ്ട് പോയാൽ വല്ലവരും എടുത്തു കൊണ്ട് പോവില്ല എന്ന് എന്താ ഉറപ്പ്.അത് മാത്രം അല്ല. രാവിലെ എഴുന്നേറ്റ ഉടനെ ഞാൻ എന്റെ വണ്ടിയെ ആണ് ആദ്യം നോക്കുക.

എനിക്ക് ജീവന എന്റെ ഈ ആക്ടിവ".ഭദ്ര അവളുടെ സ്കൂട്ടിയെ തലോടി കൊണ്ട് പറയുന്നത് കേട്ട് പാറുവിൽ പുഞ്ചിരി വിടർന്നു. 'എനിക്കും വളരെ ഇഷ്ടം ആയിരുന്നു എന്റെ വണ്ടി. ഒത്തിരി ആശിച്ചു വാങ്ങിയതാ..പക്ഷെ ആ ശിവൻ......' "ആഹാ..തമ്പുരാട്ടിയുടെ പല്ലക്കിന് എന്തു പറ്റി'. 'ഓ.. മനസ്സിൽ ഓർത്തതെ ഉള്ളു. അപ്പോഴേക്കും വന്നു ആള്. ഇത് ഇപ്പോഴൊന്നും ചാവില്ലെന്ന തോന്നുന്നേ.. 'പാറു വീണ്ടും ഓരോന്നൊക്കെ ഓർത്ത് അവനെ അവഗ്യതയോടെ നോക്കി. "എന്താ തമ്പുരാട്ടിക്ക് ഒരു പുച്ഛം. അടിയന് കഴിന്നതാണെങ്കിൽ തീർത്തു തരമേ.." 'ഇയാളെ ഇന്ന് ഞാൻ. എന്നെ കളിയാക്കാൻ വേണ്ടി മാത്രം ആണ് അയാൾ ഇങ്ങോട്ട് വന്നിരിക്കുന്നത്. എന്തെങ്കിലും പറയാൻ പറ്റോ.. ഇത് ഒരു ചെകുത്താൻ ആയി പോയില്ലേ.. ഇങ്ങനെ മനസ്സിൽ പറയാൻ മാത്രം എനിക്ക് വിധി ഉള്ളു.. 'പാറു ഭദ്രയെ ഒന്ന് നോക്കി. അവൾ കണ്ണ് കൊണ്ട് പോട്ടെ എന്ന് കാണിച്ചു. "തമ്പുരാട്ടിയുടെ പുതിയ പല്ലക്കിന് എന്തു പറ്റിയതാണെന്ന് പറഞ്ഞില്ല. ആഴ്ചയിൽ ആഴ്ചയിൽ അച്ഛൻ തമ്പുരാൻ പുതിയ പല്ലക്ക് വാങ്ങി നൽകുന്നുണ്ടോ.." "എടൊ.. മതി കളിയാക്കിയത്. താൻ കുറെ നാളായല്ലോ എന്നേം എന്റെ ചേട്ടനെയും കളിയാക്കാൻ തുടങ്ങിയിട്ട്.ഞങ്ങൾ തന്നെ ഒന്നും പറയാറില്ലല്ലോ.. പിന്നെ എന്തിനാ എന്നെ ഇങ്ങനെ കളിയാക്കുന്നത്." "ഞാൻ നിന്നെ കളിയാക്കാതെ നിന്റെ തന്ത പിടിയെ പോയി കളിയാക്കാണോടി.." "ദേ.. എന്റെ അച്ചനെ പറഞ്ഞാൽ ഉണ്ടാല്ലോ.."

"തുഫ്..നാട്ടിലെ പ്രമാണി നിന്റെ തന്ത മഹാദേവനെ പറഞ്ഞപ്പോഴേക്കും നിനക്ക് പൊള്ളിയോടി.. എന്നാൽ നീ കേട്ടോ ഇനി നിന്റെ അച്ഛനെ പറഞ്ഞിട്ട് തന്നെ കാര്യം". "താൻ ഇതൊന്നും എന്റെ അച്ഛന്റെ മുമ്പിൽ വന്ന് പറയില്ലല്ലോ.. അപ്പോൾ എന്താ തന്റെ വായിൽ അമ്പഴങ്ങ ആണോ.." "എടി... ഇതിനുള്ള മറുപടി നിനക്ക് ഇപ്പോൾ തന്നെ തരാം.." അവൻ ദേഷ്യത്തോടെ വന്ന് മീശ പിരിച് മുണ്ട് മടക്കി കുത്തി ഭദ്രയുടെ സ്കൂട്ടിയിൽ പിടിച്ചു. "ഏയ്.. താൻ എന്താ ഈ ചെയ്യുന്നെ.. "ചോദിച്ചു തീരുമ്പോഴേക്കും അയാൾ ആ സ്കൂട്ടിയെ വലിച്ചെറിഞ്ഞിരുന്നു. കണ്ണാടി ചില്ല് പൊട്ടുന്ന ശബ്ദം അപ്പൊൾ തന്നെ അവർ കേട്ടു. "നിന്റെ തന്ത പിടിയോട് നാളെ വീണ്ടും പുതിയ വണ്ടി വാങ്ങി തരാൻ പറ.അതും ഞാൻ തന്നെ കേടാക്കി തരാം.." "എടൊ.. ആ വണ്ടി എന്റെ അല്ല. ഇവളുടെ ആണ്".പാറു ഭദ്രയെ ചൂണ്ടി പറയുമ്പോഴേക്കും അവൻ അവിടെ നിന്ന് ദൂരേക്ക് നടന്നു പോയിരുന്നു. അപ്പൊൾ ആണ് അവൾ ഭദ്രയെ ശ്രദ്ധിച്ചത്. ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് കണ്ട് അവൾക്ക് ആകെ വല്ലാതെയായി.ഭദ്രക്ക് അവളുടെ വണ്ടി എത്ര മാത്രം ഇഷ്ടം ആയിരുന്നു എന്ന് പാറുവിനെക്കാൾ നന്നായി ആർക്കും അറിയില്ലായിരുന്നു. ഭദ്ര വണ്ടിയുടെ അടുത്തേക്ക് ഓടി പോയി.പിന്നാലെ പാറുവും.സ്കൂട്ടിയുടെ കണ്ണാടി കണ്ടും പൊട്ടിയിട്ടുണ്ട്.അതിൽ ഒരു കണ്ണാടിയിൽ നിന്ന് വന്ന ചില്ല് അവിടെ ആകമാനം പറന്നു കിടപ്പുണ്ടായിരുന്നു.വീണ ഭാഗം ഉരഞ്ഞു കൊണ്ട് പെയിന്റ് അൽപ്പം പോയിരുന്നു.

കാര്യമായി ഒന്നും പറ്റിയിട്ടില്ലെന്ന് കണ്ട് പാറുവിന് ആശ്വാസമായി.ഭദ്രയുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തന്നെയിരുന്നു. "കാര്യമായി ഒന്നും പറ്റിയിട്ടല്ലടി.. ചില്ല് ഒന്നു മാറ്റിയാൽ മാത്രം മതി."ആശ്വാസ വാക്ക് പോലെ പാറു അത് പറഞ്ഞിട്ട് സ്കൂട്ടി ഉയർത്തി വെച്ചു.അപ്പോഴാണ് വണ്ടി വീണ ഭാഗം ചളുങ്ങി ഇരിക്കുന്നതവൾ സത്യം ശ്രദ്ധിച്ചത്. ഭദ്രയുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ വീഴുന്നതിനനുസരിച് പാറുവിന് ശിവനോടുള്ള ദേഷ്യം വർധിച്ചു വന്നു. അവൾ പതിയെ ഭദ്രയുടെ തോളിൽ കൈ വെച്ചു. "ഏയ്.. ഒന്നും ഇല്ലടി..ഇപ്പോൾ തന്നെ നേരം വൈകി. "നമുക്ക് ഇതിനെ ഒരു വർക്ക്‌ ഷോപ്പിൽ കൊണ്ട് പോവാം. കണ്ണുനീർ തുടച്ചു ഭദ്ര പറഞ്ഞപ്പോൾ പാറുവും ശരിയെന്നർത്ഥത്തിൽ തലയാട്ടി. ഗൂഗിൾ മാപ്പ് നോക്കി വർക്ക്‌ ഷോപ്പ് കണ്ട് പിടിച്ചു. അവളുടെ നമ്പറും അവർക്ക് കൊടുത്തു. പൈസ എത്ര വേണം എന്നൊന്നും അപ്പോൾ അവർ പറഞ്ഞില്ല. അവർ പിന്നെ അവിടെ നിന്ന് തിരിയാതെ പെട്ടന്ന് തന്നെ കിട്ടിയ ബസിന് വീട്ടിലേക്ക് പോയി ***** വീട്ടിലേക്ക് കയറിയ ഉടനെ പാറുവിന്റെ കണ്ണുകൾ ആരോ പൊത്തി. "ഏട്ട..." "ഓഹ്.. മനസ്സിലായി അല്ലെ.." "പിന്നെ.. എന്റെ ഒരേ ഒരു ഏട്ടൻ mr.മാധവന്റെ കൈ വന്ന് പൊത്തിയാൽ ഒക്കെ എനിക്ക് മനസ്സിലാവും.അത് പോട്ടെ.. എന്താണ് രാവിലെ ഞാൻ എഴുന്നേൽക്കുന്നതിന് മുൻപ് പോയത്."

"അതിന് നീ എഴുന്നേറ്റത് 7 മണിക്ക് അല്ലെ.. ഞാനും അച്ഛനും ആറ് മണിക്ക് തന്നെ ഇവിടെ തന്നെ ഇവിടെ നിന്ന് പോയി.പോത്ത് പോലെ കിടന്ന് ഉറങ്ങും പെണ്ണ്.പെൺകുട്ടികൾ ആയാൽ നാല് മണിക്ക് എഴുന്നേൽക്കണം." "ഓഹ്.. ഡാർക്ക്‌.ആരും ഇല്ലേ ഇതിനെ പിടിച്ചു കെട്ടാൻ.." "ഞാൻ മതിയോ.. "മഹാദേവ് ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. "അച്ഛാ.... "അവൾ ഓടി പോയി അയാളെ കെട്ടിപിടിച്ചു. "അച്ചേടെ പൊന്ന് ഇങ് വന്നേ.. "അച്ഛൻ ചോദിക്കട്ടെ.. അയാൾ അവളെ മടിയിൽ ഇരുത്തി. "ആ... നിങ്ങൾ ആണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത്.നാളെ വേറെ ഒരു വീട്ടിൽ ചെന്ന് കേറേണ്ട പെണ്ണാ.. "സരസ്വതി അപ്പോഴേക്കും രംഗ പ്രവേശനം നടത്തി. "അച്ഛാ.. ഈ അമ്മക്ക് കുശുമ്പ് ആണ്." "അതേടി.. നിന്നെ പെറ്റ് ഇത്രയും വലുതാക്കിയ നിന്റെ അമ്മക്ക് നിന്നോട് കുശുമ്പാണ്." "എന്റെ അമ്മേ.. അമ്മയെങ്കിലും ഒന്ന് നിർത്ത്.ആ വിഷയം വിട്ടേ.പാറുട്ട.. എക്സാം എങ്ങനെ ഉണ്ടായിരുന്നു " "ഒന്നും പറയണ്ട എന്റെ ചേട്ടാ.. ചോദ്യ പേപ്പർ കണ്ട് എന്റെ കിളി പാറാഞ്ഞത് ഭാഗ്യം.ഈ ഡോക്ടർ മാരൊക്കെ എങ്ങനെ പഠിച്ചു പരീക്ഷ എഴുതി എന്ന് എനിക്ക് മനസ്സിലാവുന്നില്ല." "എംബിബിസ് എക്സാം അല്ലെ.ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാവും പഠിക്കാൻ.അതൊക്കെ ശരിയായിക്കോളും.ഈ സെമെസ്റ്റർ എക്സാം കൂടി കഴിഞ്ഞാൽ പിന്നെ നിനക്ക് രോഗികളെ കണ്ട് പഠിക്കണ്ടേ.." "അതെ അച്ഛാ.. ആദ്യം ഈ എക്സാം ഒന്ന് കഴിയട്ടെ എന്നാ.. മൂന്ന് വിഷയം ഉള്ളു എങ്കിലും നല്ല പാട് ആണ് പഠിച്ചെടുക്കാനും അത് ഓർമയിൽ നിൽക്കാനും."

"എന്നാൽ അച്ഛന്റെ പൊന്നുസ് ഇവിടെ ഇരുന്നു സമയം കളയണ്ട. ഫ്രഷ് ആയി ഇരുന്നു പഠിച്ചോ.." "ശരി അച്ഛാ.. "അവൾ അയാളുടെ കവിളിൽ അമർത്തി ഉമ്മ കൊടുത്തു മുകളിലേക്ക് പോയി. ***** ഫ്രഷ് ആയി നേരെ വന്ന് ഭദ്രക്ക് വിളിച്ചു. വിളിക്കാൻ കാത്തിരുന്നത് പോലെ അവൾ ഫോൺ എടുത്തു. അവൾ അമ്മയോട് നടന്നതൊന്നും പറഞ്ഞില്ലത്രേ.. പെട്രോൾ തീർന്നപ്പോൾ ഒരു വീട്ടിൽ കയറ്റി വെച്ചു എന്ന് മാത്രം പറഞ്ഞു. ഒന്ന് ഓർത്തപ്പോൾ അത് നന്നായി. അല്ലെങ്കിൽ അവളുടെ അമ്മ അറിഞ്ഞാൽ ഏതെങ്കിലും വഴി എന്റെ അമ്മ അത് അറിയും. അമ്മ അറിഞ്ഞാൽ അച്ഛനും ചേട്ടനും അറിയും. അവളുടെ വണ്ടിയും ആക്‌സിഡന്റ് പറ്റി എന്ന് അറിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ഞങ്ങളെ രണ്ടിനെയും വണ്ടി എടുക്കാൻ സമ്മതിക്കില്ല.അല്ലെങ്കിൽ തന്നെ എന്റെ വണ്ടി കൂടി എടുക്കാൻ പറ്റുന്നില്ല. ശിവേട്ടൻ ആണ് എല്ലാത്തിനും പിന്നിൽ എന്ന് കൂടി അറിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ഇവിടെ ഒരു യുദ്ധം ആയിരിക്കും. പിന്നെ അവൾ പറഞ്ഞ കാര്യം കേട്ട് എന്റെ കിളി പാറി.2500 രൂപ വേണം വണ്ടി ശരിയാക്കാൻ എന്ന് വർക്ക്‌ ഷോപ്പ്ക്കാർ വിളിച്ചു പറഞ്ഞു എന്ന്. അവളുടെൽ പൈസ ഒന്നും ഇല്ലെന്ന് പറഞ്ഞു ഒരേ കരച്ചിൽ. അമ്മ അറിയുമോ എന്നുള്ള ടെൻഷൻ വേറെയും. എന്തോക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു ഫോൺ വെച്ചു.

പൈസ എവിടെ നിന്ന് കിട്ടും എന്ന് ഞാൻ ഗഹനമായി ചിന്തിക്കാൻ തുടങ്ങി. അച്ഛനോട് ചോദിച്ചാൽ എന്തായാലും തരും. പക്ഷെ എന്തിനാണെന്ന് ചോദിച്ചാൽ പെടില്ലേ.. ആ ശിവനെ എണ്ണയിൽ ഇട്ടു പൊരിക്കാൻ തോന്നി ആ നിമിഷം. അവസാനം ആരും അറിയാതെ എടിഎം ൽ പോയി സ്കോളർഷിപ് ആയി കിട്ടിയ പൈസ എടുക്കാം എന്ന് തീരുമാനിച്ചു.എന്റെ വണ്ടി ആണെന്ന് കരുതി അല്ലെ ആ ദുഷ്ടൻ അവളുടെ വണ്ടി കേടാക്കിയത്. പഠിക്കാൻ ഉള്ള പുസ്തകം എടുത്തപ്പോൾ ശിവേട്ടന്റെ മുഖം ആണ് മനസ്സിലേക്ക് ഓർമ വന്നത്. പ്ലസ് ടു വരെ അയാളോട് പേടിയും ദേഷ്യവും ഒക്കെ ആയിരുന്നു എനിക്ക്.പലപ്പോഴും വഴിയിൽ തടഞ്ഞു നിർത്തിയും കൂട്ടുകാരുടെ മുമ്പിലും അനാവശ്യം ആയി എന്നെ കളിയാക്കിയിരുന്നു ശിവേട്ടൻ.തമ്പുരാട്ടി, രാജ കുമാരി എന്നൊക്കെയെ വിളിക്കു.. എന്റെ പേര് എന്താണെന്ന് അറിയുമോ എന്ന് പോലും എനിക്ക് അറിയില്ല. ആദ്യമൊന്നും എനിക്കും അയാളുടെ പേര് അറിയില്ലായിരുന്നു. ആരോ പറയുന്നത് കേട്ടാണ് അയാളുടെ പേര് 'ശിവൻ' എന്നാണെന്നു ഞാനും അറിയുന്നത്.ജോലിയും കൂലിയും ഉണ്ടോ എന്നൊന്നും അറിയില്ല.എപ്പോ നോക്കിയാലും കവലയിൽ ഉള്ള ആല്മരത്തിന് കീഴെ ഇരിക്കുന്നത് കാണാം.. അല്ലെങ്കിൽ ആരെങ്കിലും ആയി തല്ലുണ്ടാക്കുന്നത് കാണാം.

അന്നൊക്കെ ഡെയിലി അച്ഛന്റെ മുമ്പിൽ പരാതിയുമായി ഞാൻ ചെന്നിരുന്നു.പിറ്റേ ദിവസം അച്ഛൻ ശിവേട്ടനെ കാണാൻ പോകും.ഒരുപാട് ചീത്ത പറഞ്ഞാലും തലയും കുമ്പിട്ടു നിന്ന് മറുത്തൊന്നും പറയാത്ത ശിവേട്ടനെ എനിക്ക് അത്ഭുതം ആയിരുന്നു. അതിന്റെ പിറ്റേ ദിവസം അതിനേക്കാൾ ഇരട്ടി ആയി എന്നെ കളിയാക്കും.ഇതൊരു ദിന ചര്യ ആയി മാറിയപ്പോൾ പിന്നെ ഞാനും അത് മൈൻഡ് ചെയ്യാൻ നിന്നില്ല.ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടും.എന്നെ മാത്രം ഇങ്ങനെ കളിയാക്കാൻ ഉള്ള കാരണം അപ്പോഴും എനിക്ക് മനസ്സിലായില്ല. ഒരു ദിവസം കളിയാക്കലിന്റെ ദൈർഘ്യം ഏറിയപ്പോൾ, സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടി കരഞ്ഞു കൊണ്ട് മുത്തശ്ശിയുടെ മടിയിലേക്ക് വീണത് ഇന്നും ഞാൻ ഓർക്കുന്നുണ്ട്.അന്ന് മുത്തശ്ശി എന്റെ കണ്ണുനീർ തുടച്ചു കൊണ്ട് ആ സത്യം എന്നെ വെളുപ്പെടുത്തി.അന്നാണ് ശിവേട്ടൻ എന്റെ ആരാണെന്നും എന്നെ ഇത്ര മാത്രം കളിയാക്കാൻ ഉള്ള കാരണവും ഞാൻ അറിയുന്നത്........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story