❤️ശിവപാർവതി ❤️: ഭാഗം 22

shiva parvathi

രചന: കടലാസിന്റെ തൂലിക

എന്നെ കമന്റ്‌ടിച്ചവരെ ശിവേട്ടൻ തല്ലുന്നത് കണ്ടപ്പോൾ ആദ്യം അത്ഭുതം ആണ് തോന്നിയത്. പിന്നെ അത് മാറി സന്തോഷം ആയി. അതീവ സന്തോഷം അടക്കി പിടിച് ഇത്തിരി കലിപ്പ് ഒക്കെ ഫിറ്റ്‌ ചെയ്താണ് അടിച്ച കാര്യം ചോദിച്ചത്. പക്ഷെ.. പക്ഷെ എന്നെ ശല്യം എന്നൊന്നും പറയും എന്ന് ഞാൻ കരുതിയില്ല. കേട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. ഞാൻ അവിടെ നിന്ന് ഓടി പോയപ്പോഴേക്കും ഏട്ടൻ വന്നിരുന്നു. കണ്ണുനീർ ഒഴുകുന്നത് കണ്ടായിരിക്കണം ഏട്ടൻ കാര്യം അനേഷിച്ചത്. തലവേദന ആണെന്ന് മാത്രം പറഞ്ഞുള്ളു.. പക്ഷെ എന്റെ കണ്ണുനീർ കാരണം ബാക്കി പൂജ എല്ലാം അവിടുത്തെ ഒരാളെ ഏല്പിച്ചു ഞങ്ങൾ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ ഭദ്രയെ ഞാൻ നിർബന്ധപൂർവം അവിടെ പിടിച്ചു നിർത്തി. ഭദ്രക്ക് മാത്രമേ ഇപ്പോൾ എന്നെ സമാധാനിപ്പിക്കാൻ കഴിയുകയുള്ളു..നടന്നതൊക്കെ പറഞ്ഞപ്പോൾ അവൾ എന്നെ നിസഹായതയോടെ നോക്കിയതേ ഉള്ളു.. അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു തന്നെയിരുന്നു. "പാറുട്ട.. ഞാൻ പറയുന്നത് കേൾക്ക്. രണ്ടു ദിവസം ഫോൺ വിളിച്ചു എന്നെ വെച്ചോ നീ പറയുന്നത് അനുസരിച്ചു അമ്പലത്തിലേക്ക് വന്നു എന്ന് വെച്ചോ ശിവേട്ടന് നിന്നെ ഇഷ്ടം ആവണം എന്നില്ല. അതൊക്കെ ഹൃദയത്തിൽ നിന്ന് വരേണ്ടതല്ലേ... അങ്ങനെ വരാൻ മാത്രം ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ..

നിന്റെ മുറച്ചെറുക്കൻ ആണെങ്കിലും നിങ്ങൾ ഒപ്പം കളിച് വളരുകയോ കല്യാണം ആദ്യമേ പറഞ്ഞു വെക്കുകയോ ഒന്നും ചെയ്തിട്ടില്ലല്ലോ.. അത് പോരാഞ്ഞു നിനക്ക് അയാളെ പേടിയായിരുന്നില്ലേ.. നീ ആ പെട്ടിയുടെ കാര്യം പറഞ്ഞു പേടിപ്പിക്കുന്നത് കൊണ്ടല്ലേ ഇതൊക്കെ. അല്ലായിരുന്നു എങ്കിൽ മൂപ്പരെ നിനക്ക് കാണാൻ എങ്കിലും കിട്ടുമായിരുന്നോ..." ഭദ്ര പറയുന്നത് കേട്ട് ഞാനും അതെ പറ്റി ചിന്തിച്ചു. ശരിയാണ് പെട്ടിയുടെ കാര്യം പറഞ്ഞു പേടിപ്പിക്കുന്നതല്ലാതെ വേറെ എന്തെങ്കിലും ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടോ.. ഇനി അങ്ങനെ ഉണ്ടെങ്കിൽ അത് എനിക്ക് മാത്രം അല്ലെ ഉണ്ടായുള്ളൂ.. ആരെയും നിർബന്ധിച്ചു സ്നേഹിപ്പിക്കാൻ പറ്റില്ലല്ലോ.. അങ്ങനെ ഉള്ള സ്നേഹത്തിന് അർത്ഥവും ഉണ്ടാവില്ല. "പിന്നെ കമന്റ്‌ അടിച്ചവരെ തല്ലിയത്, അത് ഇപ്പോൾ മാധവേട്ടനാണ് കാണുന്നത് എങ്കിലും പ്രതികരിക്കില്ലേ.. അത് പോലെ ആണെങ്കിലോ.." അവൾ അപ്പോൾ പറയുന്നത് കേട്ടു ഞാൻ ശിവേട്ടൻ തന്നെ റോസാപ്പൂ കയ്യിലെടുത്തു.കരഞ്ഞു കൊണ്ട് ഇങ്ങോട്ട് പോരുമ്പോഴും ആ പൂക്കൾ എന്റെ കയ്യിൽ ഭദ്രമായിരുന്നു.അതിലേക്ക് നോക്കും തോറും വീണ്ടും എന്റെ കണ്ണ് നിറഞ്ഞു.

"എന്റെ പാറുട്ട.. നീ ഇങ്ങനെ കരയാൻ വേണ്ടി അല്ല ഞാൻ പറഞ്ഞത്.ഇനി ഇപ്പോൾ ഇതിന്റെ ഒക്കെ അർത്ഥം പോലെ ശിവേട്ടന് ഇപ്പോൾ നിന്നെ ഇഷ്ടം ആണെങ്കിൽ തന്നെ നിന്റെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. നിന്റെ അച്ഛനും ചേട്ടനും ഒക്കെ ശിവേട്ടനെ കാണുന്നതേ ചതുർത്തി ആണ്.അങ്ങനെ ഉള്ളപ്പോൾ സ്വന്തം മകൾ അയാളെ ആണ് പ്രണയിക്കുന്നത് എന്ന് അറിഞ്ഞാൽ സഹിക്കോ ആ അച്ഛന്." ഭദ്രയുടെ വാക്കുകൾ കാരമുള് പോലെ ആണ് എന്നിൽ വന്ന് തറച്ചത്. "നിന്റെ ഒരാഗ്രഹത്തിനും എതിര് നിലക്കാത്ത അച്ഛൻ ചിലപ്പോൾ ഇത് നടത്തി തന്നെന്നു വരാം..നീ ഒന്ന് ആലോചിക്ക്."നിന്റെ തീരുമാനം എന്തായാലും കൂടെ ഉണ്ടാവും ഞാൻ.പുറത്ത് തട്ടി അത് പറഞ്ഞു ഭദ്ര പോയി. അവൾ പോയതിൽ പിന്നെ പലപ്രവിശ്യം ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടി.അവസാനം ആ റോസാപൂക്കൾ കയ്യിലെടുത്തു. "ശിവേട്ടന് എന്നെ ഇഷ്ടം അല്ലെങ്കിലും എനിക്കങ്ങനെ വിട്ടു കളയാൻ പറ്റോ.. "പുഞ്ചിരിയോടെ ഞാൻ അതിൽ ചുണ്ടുചേർത്തു. അയ്യേ.. ഞാൻ എന്തോക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ.. എനിക്ക് വട്ടായോ..

'യെസ്... ഐ ആം മാഡ് വിത്ത്‌ ലവ്.' ചിരിയോടെ പൂക്കളുമായി ബെഡിലേക്ക് ചായുമ്പോഴും അതായിരുന്നു എന്റെ ചുണ്ടിൽ. ****** ഇവൾ എന്താ വിളിക്കാത്തത്.ദേഷ്യത്തിൽ ഓരോന്ന് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ശിവൻ. വിളിക്കാതിരിക്കാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ..അപ്പോഴത്തെ ദേഷ്യത്തിൽ എന്തോക്കെയോ... അറിഞ്ഞു കൊണ്ടല്ല. പക്ഷെ... അവൾ അതിന് കരയും എന്നൊന്നും വിചാരിച്ചില്ല. ഇതിപ്പോൾ.. ഭ്രാന്ത് പിടിക്കുന്നുണ്ടല്ലോ.ഈഈ... "എന്താ പറ്റിയത് ശിവ.. കുറെ നേരം ആയല്ലോ ഫോണും പിടിച് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട്. "അമ്മ ചോദിച്ചപ്പോൾ എന്തു പറയണം എന്നുണ്ടായിരുന്നില്ല. "അത് പിന്നെ.. എന്റെ ഒരു കൂട്ടുകാരൻ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്." "ഓ.. നീ എന്നാൽ വന്ന് ഭക്ഷണം കഴിക്ക്." "എനിക്ക് വേണ്ട. എപ്പോഴാ കാൾ വരാ എന്ന് അറിയില്ല." "അത്രക്ക് അത്യാവശ്യം ആണോ.." "മ്മ്." "എന്നാലും മോനെ.. ഭക്ഷണം കഴിച്ചിട്ടു മതിയട.." "അമ്മ ഒന്ന് പോയെ.. ഭക്ഷണം കഴിച്ചിട്ടു പോയി കിടന്ന് ഉറങ്ങാൻ നോക്ക്." അത് പറഞ്ഞപ്പോൾ അമ്മ പോയി. ഓ.....ഈ പെണ്ണ് വിളിക്കുന്നില്ലല്ലോ.. ഒന്ന് അങ്ങോട്ട് വിളിച്ചു നോക്കിയാലോ..അല്ലെങ്കിൽ വേണ്ട.അത് പിന്നെ ജാഡ ആവും.അല്ലെങ്കിലേ അവൾക്ക് അഹങ്കാരം കൂടുതൽ ആണ്.അവൾ ഇങ്ങോട്ട് വിളിക്കട്ടെ..

അല്ല പിന്നെ. നേരെ ചെന്ന് കിടന്നു. കിടന്നിട്ടും ഉറക്കം ഏഴയലത്തു വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒരു സമാധാനം വന്നില്ല. പിന്നെ എങ്ങനെ ഒക്കെയോ ഉറങ്ങി. പെട്ടന്ന് എന്തോ സ്വപ്നം കണ്ടു എഴുന്നേറ്റു. സമയം നോക്കിയപ്പോൾ മൂന്ന് മണി !!! "ഓ.. ഉറക്കത്തിലും സമാധാനം തരില്ല പിശാച്". പിന്നെ അവിടെ കിടന്നിട്ട് കാര്യം ഇല്ലെന്ന് തോന്നി. എന്തോക്കെയോ ചെയ്ത് നേരം വെളുപ്പിച്ചു എന്ന് പറയാം. ****** ഇന്നലെ നല്ല പോലെ തന്നെ ഉറങ്ങി എഴുന്നേറ്റു. കുറെ കരഞ്ഞത് കൊണ്ട് ആയിരിക്കണം തല ഒക്കെ വേദന എടുക്കുന്നുണ്ടായിരുന്നു. പക്ഷെ അത് കാര്യമാക്കിയില്ല. യാത്ര ക്ഷീണം എന്ന പേരും പറഞ്ഞു വിളിക്കാതിരുന്നത് കൊണ്ട് സമാധാനം ആയി.എഴുന്നേറ്റത് 6 മണിക്ക് ആണ്. ഒരുപാട് പ്രൊജറ്റും ഹോം വർക്കും തന്നിട്ടുണ്ടായിരുന്നത് കൊണ്ട് അത് ചെയ്ത് നേരം പോയത് അറിഞ്ഞില്ല.12 മണി ആയപ്പോൾ ആണ് ശിവേട്ടനെ ഫോൺ ചെയ്യുന്ന കാര്യം ഓർമ വന്നത് പോലും.ആ നേരത്ത് വിളിച്ചു വെറുതെ തെറി കേൾക്കണ്ട എന്ന് കരുതി വിളിക്കാൻ പോയില്ല. പക്ഷെ അതിന് പകരമായി രാവിലെ ഞങ്ങൾ എത്തുന്നതിനു മുമ്പ് തന്നെ ശിവേട്ടൻ കോളേജിൽ എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അത് കണ്ടപ്പോൾ എന്തോ സന്തോഷം ആയി.എന്നെ കാണാൻ വേണ്ടി മാത്രം ആണ് വന്നത് എന്ന് ഉറപ്പായിരുന്നു.

പക്ഷെ സമ്മതിച്ചു തരില്ലല്ലോ.. അത് കൊണ്ട് കാണാത്തത് പോലെ നടന്നു.അപ്പോൾ ഞാൻ സംസാരിക്കാതിരുന്നാൽ പ്രശ്നം ഉണ്ട്. എന്നാലും അത്ര പോരല്ലോ.. കുറച്ചു കഴിയട്ടെ.. അങ്ങനെ ചിന്തിച്ചു ഒരാഴ്ച തള്ളി നീക്കി. സാധാരണ കോളേജിലേക്ക് വന്നിട്ട് എന്നെ കാണുമ്പോഴേക്കും ഓട്ടോ എടുത്ത് കൊണ്ട് പോകുന്ന ശിവേട്ടൻ ഇപ്പോൾ ഫുൾ ടൈം കോളേജിൽ തന്നെയാണെന്ന് തോന്നി പോയി.ഞാൻ എപ്പോ പുറത്തേക്ക് നോക്കുമ്പോഴും അപ്പോൾ ആള് എന്നെയും നോക്കി നിൽപ്പുണ്ടാവും. പക്ഷെ അപ്പോഴും ഒരു പ്രണയം തുറന്നു പറച്ചിലോ അല്ലെങ്കിൽ വേറെ എന്തെങ്കിലും വന്ന് പറയാലോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ കോളേജിലും അമ്പലത്തിലും ഭദ്രയുടെ വീടിന് അവിടെയും ഞാൻ പോകുന്ന വഴിയില്ലെല്ലാം ശിവേട്ടനും ഉണ്ടായിരുന്നു. എന്റെ പിന്നാലെ ഒന്നും വരില്ലായിരുന്നു. പക്ഷെ എങ്ങനെ ആണ് ഞാൻ പോകുന്ന എല്ലാ സ്ഥലത്തും നിഴലായ് ശിവേട്ടൻ കൂടെ ഉണ്ടാകുന്നത് എന്ന് ആലോചിക്കുമ്പോൾ അത്ഭുതം ആണ്. ഇനി ഞാൻ സ്ഥിരം പോകുന്ന വഴികൾ ഒക്കെ ആദ്യമേ അറിയാമായിരുന്നോ..

അറിയില്ല. പക്ഷെ ഒന്നറിയാം.. അയാൾ എന്നെയും തിരിച്ചു പ്രണയിക്കുന്നുണ്ട്. ശിവേട്ടനിൽ ഉണ്ടായ മാറ്റം കണ്ടു എന്നേക്കാൾ കൂടുതൽ അത്ഭുതപ്പെട്ടത് ഭദ്ര ആണ്. ചില സ്ഥലങ്ങളിൽ ശിവേട്ടനെ കാണുമ്പോൾ അവളുടെ കിളി പാറുന്നത് കണ്ട് ഞാൻ അടക്കി പിടിച്ചു ചിരിക്കാറുണ്ട്. ഫോണിൽ ആണെങ്കിൽ ഒരുപാട് മിസ്സ്‌ കാൾ വന്ന് കിടപ്പുണ്ട്. ഇത് വരെ എന്നെ വിളിക്കാത്ത ആളാണ്. ഞാൻ വിളിക്കുമ്പോൾ ചീത്ത പറഞ്ഞിരുന്ന ആള് കൂടി. ആ ശിവേട്ടൻ ഇന്ന് ഒത്തിരി മിസ്സ്‌ കാൾ ചെയ്യുമ്പോൾ... ശരിക്കും അത്ഭുതം തന്നെ. ഇനിയും ആ പാവത്തിനെ ഓടിക്കണ്ട എന്ന് ഭദ്ര പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. അതിനേക്കാൾ മുമ്പ് ശിവേട്ടന്റെ വീട്ടിലെ അവസ്ഥ അറിയാൻ അപ്പച്ചിയെ വിളിച്ചപ്പോൾ ആണ് ഏറ്റവും കൂടുതൽ ഞെട്ടിയത്....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story