❤️ശിവപാർവതി ❤️: ഭാഗം 23

shiva parvathi

രചന: കടലാസിന്റെ തൂലിക

അപ്പച്ചിക്ക് വിളിച്ചു സുഖ വിവരം ഒക്കെ അറിഞ്ഞു ഞാൻ മെല്ലെ ശിവേട്ടന്റെ കാര്യം എടുത്തിട്ടു. "ഞാൻ എന്തു പറയാൻ ആണ് മോളെ..അവന്റെ കാര്യം ആലോചിക്കുമ്പോൾ പേടി തോന്ന.." "എന്താ അപ്പച്ചി അങ്ങനെ തോന്നാൻ." "ന്റെ കുട്ടിക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്.ഇപ്പോഴായെപ്പിന്നെ നേരത്തെ വീട്ടിലേക്ക് വരും.ഒരു 7 മണി ആയി കഴിഞ്ഞാൽ പിന്നെ ഫോണും പിടിച് അങ്ങോട്ടും ഇങ്ങോട്ടും നടക്കലാ പണി.ഫോൺ വന്ന് കഴിഞ്ഞാലോ അതിൽ കൂടി ആളെ കുറെ ചീത്തയും.വെച്ച് കഴിഞ്ഞാൽ പിന്നെ എന്നെ ചീത്ത പറയലും.ഇവിടെ ഉള്ള പല സാധങ്ങളും കേടായിട്ടുണ്ടാവും.ഇപ്പോൾ ഒരാഴ്ച ആയിട്ട് അത് കൂടുതൽ ആണ്." "പിന്നെ ഒരു കാര്യം കേൾക്കണോ.." "എന്താ അപ്പച്ചി."അടക്കി പിടിച ചിരിയിലും ആകാംഷയോടെ ഞാൻ ചോദിച്ചു. "ഇപ്പോഴായെപ്പിന്നെ ഉറക്കം ഇല്ല. മൂന്ന് മണിക്ക് ഒക്കെ എഴുന്നേറ്റ് ഇരിക്കുന്നത് കാണാം.ചോദിച്ചാൽ എന്തെങ്കിലും ഒക്കെ പറഞ്ഞു ഒഴിയും.ഇടക്ക് ഒറ്റക്ക് വർത്തമാനം പറയും.വെറുതെ ചിരിക്കും.ഇപ്പോൾ കുറച്ച് ദിവസം ആയി ഭയകര ദേഷ്യവും.ഒരുപാട് പൊട്ടത്തരങ്ങളും ഉണ്ട്.അന്ന് മോള് കണ്ടില്ലേ ഓട്ടോ പൂജിക്കാൻ മുല്ലപ്പൂ വാങ്ങിയത്.ഏതൊക്കെ വഴിയിലൂടെ ഓട്ടോ ഓടിച്ചു പോകുന്നതാ.. മേത്തിക്ക് വല്ലോം കേറിയോ എന്ന് ആർക്കറിയാം.

ഏതെങ്കിലും അമ്പലത്തിൽ പോയി രക്ഷ കെട്ടിക്കണം." അപ്പച്ചി പറയുന്നതൊക്കെ കേട്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.പക്ഷെ അടക്കിയല്ലേ പറ്റു.ഫോണിലൂടെ ആയത് ഭാഗ്യം.അവസാനം കുറച്ചു നേരത്തേക്ക് ഫോൺ വെച്ച് തലങ്ങും വിലങ്ങും ചിരിക്കുകയായിരുന്നു.കുറെ ചിരിച്ചു കഴിഞ്ഞപ്പോൾ പാവം തോന്നി.അപ്പച്ചിയോടും ശിവേട്ടനോടും.അപ്പോൾ തന്നെ അപ്പച്ചിക്ക് വീണ്ടും ഫോണിൽ വിളിച്ചു. "ഇതൊന്നും അല്ല പ്രധാന പ്രശ്നം. അവന്റെ കുടി ആണ്." "ശിവേട്ടൻ കുടിക്കോ.. "അത്ഭുതത്തോടെ ആണ് ഞാൻ അത് ചോദിച്ചത്. "ആദ്യമൊക്കെ എന്നും ഉണ്ടായിരുന്നു. കുറെ നാളായിട്ട് ഒന്നും ഇല്ലാതിരുന്നത് ആയിരുന്നു. അപ്പോഴും വലിക്കുക ഒക്കെ ചെയ്യും. പക്ഷെ.. ഇപ്പോൾ കുറച്ചു ദിവസം ആയെപ്പിന്നെ സ്ഥിരം ഇത് തന്നെ ആണ്. ഒരാഴ്ച ആയി ഇങ്ങനെ. കുടിച് ബോധം കെട്ട് ചിലപ്പോൾ അവിടെ തന്നെ കിടക്കും. എന്നാലും ആ ഫോൺ കയ്യിൽ നിന്ന് മാറ്റിയിട്ടുണ്ടാവില്ല." അപ്പച്ചി പറയുന്നത് കേട്ടപ്പോൾ ആദ്യം ഞെട്ടൽ ആണ് ഉണ്ടായത്. പിന്നെ അത് മാറി കരച്ചിൽ ആയി. അപ്പോൾ തന്നെ ഫോൺ വെച്ചു. ഞാനൊന്ന് ശ്രദ്ധിക്കാതെ ഇരുന്നപ്പോൾ തന്നെ ഇങ്ങനെ ഒക്കെ ആയെങ്കിൽ.. അപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മനസ്സിൽ അത്രയും ആഴത്തിൽ പതിഞ്ഞിരുന്നുവോ...? ****

"മ്മ്.. അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ."അപ്പച്ചി പറയുന്നത് മുഴുവൻ റെക്കോർഡ് ചെയ്തു വെച്ചത് പോലെ ഞാൻ ഭദ്രയെ പറഞ്ഞു കേൾപ്പിച്ചു. "ശിവേട്ടന്റെ കുടി ആണ് ഇപ്പോഴത്തെ പ്രശ്നം. എന്നാലും നീ വിളിക്കുന്ന ദിവസങ്ങളിൽ അയാൾ കുടിക്കാറില്ല എന്ന് പറഞ്ഞാൽ... നിന്റെ സാന്നിധ്യം അയാളെ വേറൊരാൾ ആക്കി മാറ്റുകയാണോ..?" "അറിയില്ലെടാ.. പക്ഷെ ഒന്നറിയാം. ഞാൻ സ്നേഹിക്കുന്നതിനേക്കാൾ ഒരുപാട് ഇരട്ടി ശിവേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ട്. അതും ഭ്രാന്തമായി തന്നെ. എന്നാലും ശിവേട്ടൻ അതെന്താ തുറന്നു പറയാത്തത്." "എന്തെങ്കിലും കാരണം ഉണ്ടാവും." "ഹലോ ഡിയർസ്..." ഞങ്ങളുടെ മുൻബിൽ ഒരു കസേര വലിച്ചു ഇട്ടു വന്നിരിക്കുന്ന ആളെ ഞങ്ങൾ നോക്കി.വൈശാഖ് സാർ ആണ്. അന്നത്തെ സംഭവത്തിൽ പിന്നെ സാർ ഞങ്ങളുമായി കമ്പനി ആണ്. ഞങ്ങൾ മാത്രം ക്ലാസ്സിലെ അല്ല.എല്ലാവരുമായും സാർ നല്ല കമ്പനി ആണ്.ഒരു ഫ്രണ്ടിനെ പോലെ എല്ലാവരുടെ ഇടയിലും വന്നിരിക്കുക ഒക്കെ ചെയ്യും. എല്ലാവർക്കും അത് വലിയ കാര്യവുമാണ്.ഞങ്ങളോട് ഇത്തിരി കൂടുതൽ ആണെന്ന് തോന്നുന്നു. "ഹെലോ.. എന്തു പറയാ രണ്ടാളും കൂടി." "ഏയ്.. ഒന്നും ഇല്ല." "ആഹ്.. എനിക്കിവിടെ അങ്ങനെ ഫ്രണ്ട്‌സ് ഒന്നും ഇല്ല. പരിചയക്കാരും ഇല്ല. ആകെ ഉള്ളത് നിങ്ങൾ ഒക്കെയാ..

അത് കൊണ്ട് ചോദിക്ക.. ഈ സൺ‌ഡേ ഫ്രീ ആണെങ്കിൽ നമുക്ക് മൂന്നാൾക്കും കൂടി ഒന്ന് കറങ്ങാൻ പോയാലോ.. എന്തു പറയുന്നു." അത് കേട്ടപ്പോൾ ഞങ്ങൾ ഒന്ന് മുഖത്തോട് മുഖം നോക്കി. "അത് പിന്നെ..." വൈശാഖ് ഡോക്ടറെ സീനിയർ ഡോക്ടർ വിളിക്കുന്നു. "ഓഹ്.. ഡാമിറ്റ്. എന്തെങ്കിലും ഒന്ന് ചെയ്യുമ്പോ അപ്പോൾ വിളിക്കും. വൺ സെക്കന്റ്‌. ആരോ വന്ന് പറഞ്ഞതിന് പിന്നാലെ സാറും അങ്ങനെ പോയി." "എടി.. ഈ സാറിന് കാര്യമായി എന്തോ പ്രശ്നം ഇല്ലേ.." "മ്മ്.. എനിക്കും തോന്നുന്നു." "പ്രണയം മണക്കുന്നുണ്ടോ.. ഇന്നലത്തെ സംസാരങ്ങൾ ഒക്കെ അങ്ങനെ ആയിരുന്നു." "ഞാൻ അത് പറയാൻ ഇരിക്കുകയായിരുന്നു. സാറിന് നിന്നോട് ഒരു ഇഷ്ടം ഉണ്ടോ എന്ന്. "എന്റെ മനസ്സിലുള്ള സംശയം ഞാൻ വെട്ടിത്തുറന്ന് ഭദ്രയോട് ചോദിച്ചു. "എടി.. എന്നോട് അല്ല. നിന്നോട് ആണ് പ്രേമം എന്ന് തോന്നുന്നു. ഈ ക്ലാസ്സിലെ ആരെക്കാളും കൂടുതൽ സാർ നമ്മളോഡ് സംസാരിക്കുന്നു. എന്നേക്കാൾ കൂടുതൽ നിന്നോടും. നീ മെല്ലെ റിവൈൻഡ് ചെയ്തേ.. ആളുടെ ആ നോട്ടവും സംസാരവും എല്ലാം ഒന്ന് ക്ലോസ് അപ്പ്‌ ചെയ്ത് നോക്കിയേ.." "മ്മ് മ്മ്.. ഞാൻ ഇത് കണ്ടിട്ടുണ്ട്. എവിടെ ആണെന്നറിയോ.. ഓം ശാന്തി ഓശാനയിൽ. എന്നിട്ട് ലാസ്റ്റ് കൂട്ടുകാരിയേം കെട്ടി പോവും.ഇത് നിനക്കുള്ള പണി തന്നെയാ..എന്റെ നാത്തൂനെ.

നീ എന്റെ ചേട്ടനെ അവതാളത്തിൽ ആക്കല്ലെട്ടോ.." "ഏഹ്.. അത് വിട്.വെറുതെ ഓരോന്ന് ചിന്തിച്ചു കാട്കേറേണ്ട.നാളെ എക്സാം സ്റ്റാർട്ട്‌ ചെയ്യല്ലേ.. അതിനുള്ളത് പഠിക്കണം." "ഒക്കെ." ***** അന്ന് വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോൾ ശിവേട്ടൻ ഗേറ്റിന്റെ അവിടെ തന്നെ ഉണ്ടായിരുന്നു.മൈൻഡ് ചെയ്യാതെ തന്നെ കടന്നു പോയി. ""പാർവതി "" പിന്നിൽ നിന്ന് ശിവേട്ടന്റെ വിളി.ആദ്യമായി ആണ് ശിവേട്ടൻ എന്നെ പേര് വിളിക്കുന്നത്.അല്ലെങ്കിൽ എടി,ഡി എന്നൊക്കെ ആയിരുന്നു.ആ വിളി കേട്ടപ്പോൾ മനസിന് എന്തോ ഒരു കുളിർമ്മ പോലെ. പക്ഷെ വലിയ താല്പര്യം ഇല്ലാത്തത് പോലെ ആണ് ശിവേട്ടനെ നോക്കിയത്. "എന്താ.." "അത് പിന്നെ..." "കള്ള് കുടിക്കുന്ന ആൾക്കാരെ എനിക്ക് ഇഷ്ടമല്ല.അങ്ങനെ ഉള്ള ആൾക്കാരുമായി സംസാരിക്കാൻ എനിക്ക് താല്പര്യവും ഇല്ല". എടുത്തടിച്ച പോലെ പറഞ്ഞിട്ട് ഞാൻ സ്കൂട്ടിയും എടുത്ത് പോയി. കൂടുതൽ ഡയലോഗിന്റെ ഒന്നും ആവിശ്യം ഇല്ല.ശിവേട്ടന് കാര്യം മനസ്സിലായിട്ടുണ്ടാവും. ശിവേട്ടൻ നന്നാവും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. ഒരാഴചയോളം വീണ്ടും ആ പേര് പറഞ്ഞു മിണ്ടാതെ നടന്നു. ഇപ്പോൾ കുടിക്കാറില്ല എന്ന് അപ്പച്ചി പറഞ്ഞെങ്കിലും ശിവേട്ടൻ തന്നെ നേരിട്ട് പറയട്ടെ എന്ന് തന്നെ വിചാരിച്ചു. ഈ ഒരാഴ്ചക്കുള്ളിൽ 3ഡ് സെം എക്സാം കഴിഞ്ഞു പോയി.

എക്സാം കഴിഞ്ഞ ലാസ്റ്റ് ദിവസം വീട്ടിലേക്ക് പോവുമ്പോൾ ആണ് സ്കൂട്ടി പണി തന്നത്.അപ്പോൾ തന്നെ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു.വിളിച്ചു പറഞ്ഞു 5 മിനിറ്റിനുള്ളിൽ ചേട്ടൻ വന്നപ്പോൾ ഞാൻ വിചാരിച്ചു എന്നോടുള്ള ആത്മാർത്ഥത കൊണ്ടാണെന്ന്.ഭദ്രയെ ചേട്ടന്റെ ബൈക്കിന്റെ പിന്നിൽ ഇരുത്തിയപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്. "പാറുട്ട.. ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം.. എപ്പോഴും ഈ അവസരം കിട്ടിയെന്ന് വരില്ല. എന്റെ മോള് വണ്ടി വർക്ക്‌ ഷോപ്പിൽ കൊടുത്തു ഒരു ഓട്ടോയും വിളിച്ചു വായൊട്ടോ.. കുറച്ചു നേരം വൈകിയാലും കുഴപ്പം ഇല്ല.നല്ല കുട്ടിയല്ലേ..." ഓട്ടോയുടെ പൈസയും കയ്യിൽ വെച്ച് തന്ന് ആടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന ഏട്ടനെ ഞാൻ കണ്ണുമ്മിഴിച്ചു നോക്കി.എന്നാലും ഈ ദുഷ്ട്ടൻ. ഒറ്റക്ക് വണ്ടിയും ഉന്തി വർക്ക്‌ ഷോപ്പിൽ എത്തിച്ചു ഓട്ടോ നോക്കി നിന്നപ്പോൾ ഒരു ഈച്ച പോലും അതിലൂടെ പോകുന്നില്ല.സാധാരണ ശിവേട്ടനെ കാണേണ്ടതണ്.ഇതിപ്പോൾ റൂട്ട് മാറിയത് കൊണ്ടാണോ..? കുറച്ചു നേരം കൂടി അവിടെ നിന്നപ്പോൾ ആണ് ചങ്ക് അരുൺ അതിലൂടെ വന്നത്. അവൻ ലിഫ്റ്റ് തരാം എന്ന് പറഞ്ഞപ്പോൾ ചാടി കേറി അതിൽ ഇരുന്നു. മെയിൻ റോട്ടിലേക്ക് കടന്നപ്പോൾ കണ്ടു ശിവേട്ടനെ. എന്നെ അവന്റെ കൂടെ കണ്ട് അന്തം വിട്ടു നിൽക്കുന്നുണ്ട്. ഞാൻ നല്ലോണം പുച്ഛം വാരി വിതറി.

അല്ലെങ്കിലെ മിണ്ടാത്തതിന്റെ കൂടെ ഇത് കൂടി ആവുമ്പോൾ കുറച്ചു കൂടി എഫക്ട് കിട്ടും എന്ന് എനിക്ക് അറിയാമായിരുന്നു. പിറ്റേ ദിവസം അരുൺ കോളേജിലേക്ക് വന്നിട്ടുണ്ടായിരുന്നില്ല.ഫോൺ വിളിച്ചിട്ട് എടുത്തതും ഇല്ല. റൌണ്ട്സിന് ഇറങ്ങിയപ്പോൾ ആണ് ഒരു റൂമിൽ കയ്യിൽ കെട്ട് ആയിട്ട് അരുണിനെ കണ്ടത്.അപ്പോൾ തന്നെ ഞാൻ ബാക്കി 5 പേരെയും വിവരം അറിയിച്ചു.ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട് ചെന്നപ്പോൾ അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു കൂടെ. "എന്തു പറ്റിയതാ അരുണേ.. "വളരെ വിഷമത്തോടെ ആണ് ഞങ്ങൾ അത് ചോദിച്ചത്. "ആക്‌സിഡന്റ് ആണെന്നാണ് മക്കളെ പറഞ്ഞത്.എന്താ എപ്പോഴാ എന്നൊന്നും ചോദിച്ചിട്ട് ഈ ചെക്കൻ പറഞ്ഞില്ല.കൈ ഒടിഞ്ഞിട്ടുണ്ട്.പ്ലാസ്റ്റർ ഇട്ടേക്കുവാ..പിന്നെ മുഖത്തും ശരീരത്തിലും ചതവ് ഉണ്ട്.ഒരാഴ്ച റസ്റ്റ്‌ ആണ്.ഇനി നിങ്ങൾ ചോദിക്ക് കാര്യങ്ങൾ" .ഇതും പറഞ്ഞു അച്ഛനും അമ്മയും പോയപ്പോൾ ഞങ്ങൾ അവന്റെ നേരെ തിരിഞ്ഞു. "സത്യം പറയടാ.. ഈ മുറിവ് ആക്‌സിഡന്റ് പറ്റിയത് അല്ല എന്ന് ഞങ്ങൾക്ക് അറിയാം.. ഇതാരാ കൈ വെച്ചതാണ്. സത്യം പറയടാ.."പ്രിൻസ് ചോദിച്ചപ്പോൾ ഞങ്ങളും അത് എന്താണെന്ന് അറിയാൻ അവനെ ആകാംഷയോടെ നോക്കി. "എന്റെ പ്രിൻസെ.. ഞാൻ സത്യം പറയാം.

ഈ പാറുവിന്റെ മുറച്ചെറുക്കൻ ഇല്ലേ ആ ഗുണ്ട ശിവൻ.അയാളുടെ പണിയ.." അവൻ പറയുന്നത് കേട്ടു എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. "ശിവേട്ടനോ..!!!" "ആ ശവേട്ടൻ തന്നെ.എന്തോരു കൈ ആണെന്ധി അങ്ങേരുടെ.ഇടിക്കുമ്പോൾ ഒന്ന് മയത്തിൽ ഇടിക്കാൻ പറഞ്ഞൂടെ.ശരീരം മുഴുവൻ വേദനിച്ചിട്ട് വയ്യ.ഇനി എന്ന് ഇവിടെ നിന്ന് എഴുന്നേറ്റ് നേരെ നിൽക്കാൻ പറ്റോ ആവോ.." "നീ കാരണം ഒന്നും ചോദിച്ചില്ലേ.." ഷാഹിന ആണ്. "അതിനുള്ള സമയം ഒന്നും കിട്ടിയില്ല.മൂപ്പർ ഓട്ടോയിൽ നിന്ന് ഇറങ്ങി വന്നു.തല്ലി,പോയി.അയാളുടെ മസിൽ കണ്ടപ്പോൾ തന്നെ ഞാൻ തിരിച്ചു തല്ലാൻ പോയില്ല.ആഹ്.. അടിയുടെ ഇടയിൽ ഞാൻ ആരെയോ വശികരിച്ചു എന്നോ..അങ്ങനെ എന്തോക്കെയോ പറഞ്ഞു.പിന്നെ എന്റെ ബൈക്കിനെ എന്തോ പറഞ്ഞു അത് ഒരു വിധം ആക്കി.അത് കൊണ്ട് ആണ് ആക്‌സിഡന്റ് ആണെന്ന് അമ്മ വിശ്വസിച്ചത്.എന്നാലും പെണ്ണുങ്ങളെ ഞാൻ വശികരിച്ചത് എപ്പോൾ എന്ന് എനിക്ക് മനസ്സിലായില്ല.ഇനി ഇന്നലെ ആ ജൂനിയർ കൊച്ചിനോട് ഇഷ്ടം ആണെന്ന് പറഞ്ഞത് കൊണ്ട് അവൾ കോട്ടഷൻ കൊടുത്തതാണോ.." അവൻ പറയുന്നതൊക്കെ കേട്ടു അന്തം വിട്ടു നിൽക്കുകയായിരുന്നു ഞാൻ.ഇന്നലെ അവന്റെ കൂടെ ബൈക്കിൽ പോയതിന് ആണ് ശിവേട്ടൻ ഇങ്ങനെ ചെയ്‍തത് എന്ന് എനിക്ക് നല്ല പോലെ അറിയാമായിരുന്നു.ഭദ്രയെ നോക്കിയപ്പോൾ അവളുടെ കിളിയും പോയി നിൽക്കുന്നത് കണ്ടപ്പോൾ ചിരിയും കരച്ചിലും ദേഷ്യവും എല്ലാം കൂടി ഒന്നിച്ചു ആണ് വന്നത്..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story