❤️ശിവപാർവതി ❤️: ഭാഗം 24

shiva parvathi

രചന: കടലാസിന്റെ തൂലിക

അവൻ പറയുന്നതൊക്കെ കേട്ടു അന്തം വിട്ടു നിൽക്കുകയായിരുന്നു ഞാൻ.ഇന്നലെ അവന്റെ കൂടെ ബൈക്കിൽ പോയതിന് ആണ് ശിവേട്ടൻ ഇങ്ങനെ ചെയ്‍തത് എന്ന് എനിക്ക് നല്ല പോലെ അറിയാമായിരുന്നു.ഭദ്രയെ നോക്കിയപ്പോൾ അവളുടെ കിളിയും പോയി നിൽക്കുന്നത് കണ്ടപ്പോൾ ചിരിയും കരച്ചിലും ദേഷ്യവും എല്ലാം കൂടി ഒന്നിച്ചു ആണ് വന്നത്. അന്നത്തെ ദിവസം എങ്ങനെ ഒക്കെയോ കഴിച്ചു കൂട്ടി രാത്രി ആക്കി.ഫോൺ ചെയ്യുമ്പോൾ ശിവേട്ടനെ നല്ല ചീത്ത പറയാനുള്ള ഡയലോഗ്കൾ ആദ്യമേ പഠിച്ചു വെച്ചിരുന്നു.അവനെ തല്ലിയതിന് പകരമായി അവനോട് പോയി സോറി പറയിപ്പിക്കാൻ തന്നെ വിചാരിച്ചു. ഫോൺ വിളിച്ചപ്പോൾ ആദ്യ റിങ്ങിൽ തന്നെ ശിവേട്ടൻ ഫോണെടുത്തു. "ഹലോ.. പാറുട്ട." അത്രമേൽ ദേഷ്യത്തോടെ വന്ന ഞാൻ ആ വിളിയിൽ ഉരുകി പോയി എന്ന് തന്നെ വേണം പറയാൻ.അടക്കി പിടിച്ചുള്ള സന്തോഷവും ആകാംഷയും കാത്തിരിപ്പും എല്ലാം ആ വിളിയിൽ ഉണ്ടായിരുന്നു.അറിയാതെ കണ്ണ് നിറഞ്ഞു പോയി.ശിവേട്ടൻ എന്റെ ഒരു വിളിക്കായ് ഇത്രയേറെ കാത്തിരിക്കുകയായിരുന്നോ.. ഇത്രമേൽ എന്നെ പ്രണയിക്കാൻ എന്താണ് ഞാൻ ചെയ്തത്.? "ഹെലോ.. കേൾക്കുന്നില്ലേ.." വീണ്ടും ശബ്ദം കേട്ടപ്പോൾ ഞാൻ പെട്ടന്ന് തന്നെ ഫോൺ വെച്ചു.എന്തു പറയും..

എങ്ങനെ തുടങ്ങും.. ഒന്നും അറിയില്ലല്ലോ.. ആദ്യമായി പാറുട്ട എന്ന് വിളിച്ചത് കൊണ്ടാണോ.. അതോ ആ വിളിയിലെ പ്രതേകത കൊണ്ടാണോ എന്താണ് എനിക്ക് സംസാരിക്കാൻ പറ്റാതെ പോയത്.ചീത്ത പറയാൻ പോയ ഞാൻ ആണ് ഇങ്ങനെ സംസാരിക്കാൻ പോലും പറ്റാതെ ആയി പോയത് എന്ന് ആലോചിച്ചപ്പോൾ അത്ഭുതം തോന്നി. പിന്നെ അന്ന് വിളിക്കാൻ തോന്നിയില്ല. ബെഡിലേക്ക് തന്നെ ചാഞ്ഞു. ***** "മ്മ്.. അപ്പോൾ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ. ശിവേട്ടന് നിന്നെ ഇഷ്ടം ആണെന്ന് മനസ്സിലായി. ഇനി എന്താ അടുത്ത പരിപാടി." "അടുത്ത പരിപാടി.. ഒരു നല്ല ജോലി. ഓട്ടോ ഓടിക്കൽ തന്നെ തുടർന്നാൽ ശരിയാവില്ല. കാര്യങ്ങൾ കുറച്ചു കൂടി പ്രാക്ടിക്കൽ ആവണം. അച്ഛന് ശിവേട്ടനെ ഇഷ്ടം ആവണമെങ്കിൽ ശിവേട്ടൻ തല്ല് കൊള്ളി ആണെന്ന തോന്നൽ മാറണം. അതിന് ആദ്യം നല്ല ഒരു ജോലി വേണം. അല്ലെങ്കിൽ നന്നായാലും ഇല്ലന്നെ കരുതു.." "നിന്റെ ശിവേട്ടൻ വാദ്യാർ ആണെന്നല്ലേ പറഞ്ഞത്. അപ്പോൾ അങ്ങനെ നോക്കിക്കൂടെ." "പക്ഷെ എങ്ങനെ. നമ്മൾ മാത്രം വിചാരിച്ചാൽ കാര്യം ഇല്ലല്ലോ..ഒരു ജോലി എന്ന് പറയുമ്പോൾ ചില്ലറ കാര്യം അല്ല. കുറച്ചു പിടിപാടുള്ള ആളെ തന്നെ വേണം." "അങ്ങനെ ഒരാളുണ്ട്." "ആര്." "വൈശാഖ് ഡോക്ടർ." ശരിയാണ്. വൈശാഖ് ഡോക്ടറോട് പറഞ്ഞാൽ എന്തെങ്കിലും നടക്കും.

ഡോക്ടർ ഇപ്പോൾ ഞങ്ങളുമായി നല്ല കമ്പനി ആണ്. ഭദ്രയുടെയും മാധവേട്ടന്റെയും കല്യാണകാര്യം പറഞ്ഞപ്പോൾ പ്രതേകിച്ചു ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ പുള്ളി ഭദ്രയോട് കൺഗ്രേറ്റസ് പറഞ്ഞു. അതിൽ പിന്നെ ആണ് ഞങ്ങൾ പുള്ളിയുമായി കമ്പനി ആയത്. കൂടുതൽ അടുത്തപ്പോൾ ആണ് പുള്ളിയുടെ സ്വഭാവം ശരിക്കും മനസ്സിലായത്.ആള് നല്ല അസ്സൽ കോഴി ആണ്. ആരാധകരായ എല്ലാ പെൺകുട്ടികളെയും നൈസായിട്ട് വാ നോക്കും.ആള് നല്ല എക്ഷ്പെര്ട് ആയത് കൊണ്ട് ആ കാര്യം ആർക്കും മനസ്സിലായില്ല. കട്ട കമ്പനി ആയത് കൊണ്ട് മാത്രം ആണ് ഞങ്ങളോട് ഈ കാര്യം പറഞ്ഞത്. "ഡീ.. നീ എന്താലോചിച് കൊണ്ടിരിക്കാ.." ഭദ്ര വിളിച്ചപ്പോൾ ആണ് ഒരു ബോധം വന്നത്. "ഏയ്.. ഒന്നും ഇല്ല.വൈശാഖ് ഡോക്ടറോട് എന്തു ചോദിക്കാൻ ആണ്." "ഏതെങ്കിലും ഒരു ആട്സ് ആൻഡ് സയൻസ് കോളേജിൽ ലക്ച്ചർ സീറ്റ്‌ ഒഴിവുണ്ടോ എന്ന്.സാർ ഈ ജോബ് സെന്ററുമായി നല്ല കണക്ഷൻ ആണെന്നല്ലേ പറഞ്ഞത്. എന്തായാലും ജോബ് കിട്ടാതെയിരിക്കില്ല." "അതൊക്കെ ശരി തന്നെ.പക്ഷെ ആർക്കാണെന്ന് പറയും."

"ശിവേട്ടനാണെന്ന് പറയണം.അത്ര തന്നെ." "ദേ.. തമാശ കളിക്കല്ലേ ഭദ്രേ.. ശിവേട്ടന്റെ കാര്യം എനിക്കും നിനക്കും അല്ലാതെ എന്റെ ഏട്ടന് പോലും അറിയില്ല.വൈശാഖ് ഡോക്ടർ അറിഞ്ഞാൽ അത് വേണ്ട." "മ്മ്മ്.. ഓക്കേ.പക്ഷെ എന്തായാലും ഒരു ജോലി വേണമല്ലോ.. ഡോക്ടറോട് തന്നെ പറയാം.എന്റെ കസിന് ആണെന്ന് പറഞ്ഞാൽ മതി." അവൾ പറയുന്നതൊക്കെ കേട്ടു എനിക്ക് അവളോട് ഒരു ബഹുമാനം തോന്നി.കൂട്ടുകാരിക്ക് വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യുന്ന ഒരു കുട്ടിയെ വേറെ എവിടെ നിന്ന് കിട്ടും. "നീയെന്ത എന്നെ ഇങ്ങനെ നോക്കുന്നത്." "എന്റെ നാത്തൂൻ ഇത്ര വലിയ സഹായി ആണോ എന്ന് അത്ഭുതപ്പെട്ടതാ.." "ഓ.. ആക്കിയതാണല്ലേ.." "അല്ല പൊന്നെ സത്യം പറഞ്ഞതാ.. പിന്നെ ഉണ്ടല്ലോടി.." "ആ.." "ജോലി നോക്കുമ്പോൾ മിക്സഡ് കോളേജിൽ നോക്കണ്ട." "പിന്നെ." "വല്ല ബോയ്സ് കോളേജിലും നോക്കിയാൽ മതി എന്ന് വൈശാഖ് സാറിനോട് പറ."ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ എന്നെ കൂർപ്പിച്ചു നോക്കി. "എന്റെ പൊന്ന് പാറുട്ട.. ഇതിലെങ്കിലും നീ കുറച്ച് കുശുമ്പ് സഹിക്ക്.ഒന്നില്ലെങ്കിൽ നീയും മിക്സഡ് കോളേജിൽ പഠിക്കുന്ന ഒരു കുട്ടി അല്ലെ.." "എന്നാലും...." "ആഹ്.. പറഞ്ഞിട്ട് കാര്യമില്ല.രണ്ടാളും കണക്കാ.. എന്തായാലും ഞാൻ പറയം.

ബോയ്സ് കോളേജിൽ തന്നെ കിട്ടുമോ എന്നൊന്നും ഉറപ്പ് പറയാൻ പറ്റില്ല.ഞാൻ പരമാവധി നോക്കാൻ പറയാം.." "ഓഹ്.. താങ്ക് യൂ മുത്തേ..." പിന്നെയും ഞങ്ങൾ ഓരോന്ന് പറഞ്ഞിരിക്കുന്നതിടയിൽ അവൾക്ക് കാൾ വന്നു. ഏട്ടനാണ്. അവൾ എന്നെ നോക്കി ഒരു വളിച്ച ചിരി സമ്മാനിച് കൊണ്ട് എഴുന്നേറ്റ് പോയി. സത്യം പറയാലോ.. എന്റെ ഏട്ടനായത് കൊണ്ട് പറയുകയല്ല. എന്റെ അമ്മയെ പോലും ഇങ്ങനെ ഫോൺ വിളിച്ചു കാണില്ല ഏട്ടൻ.ആ പറയാതെ പറഞ്ഞ പ്രണയം അല്ലെ.. ഇതൊക്കെ സ്വാഭാവികം. ഞാൻ പിന്നെ എന്റെ പ്രണയത്തെ പറ്റി ചിന്തിക്കാൻ തുടങ്ങി.എന്റെ ശിവനെ ഓർക്കും തോറും ചുണ്ടിൽ ഒരു പുഞ്ചിരി മുട്ടിട്ട് വന്നു. പിന്നെ വന്ന പുഞ്ചിരിയെ കളയാതെ ശിവേട്ടന് ബോയ്സ് ഒൺലി കോളേജിൽ തന്നെ സീറ്റ്‌ കിട്ടണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. *** വീട്ടിലെത്തിയപ്പോൾ മുത്തശ്ശിയുടെ പിറന്നാളിനെ കുറിച്ചാണ് ചർച്ച.75 വയസ്സ് ആവാനായി പുള്ളിക്ക്.പക്ഷെ കണ്ടാൽ അത് തോന്നൂല.അത് വേറെ കാര്യം. അച്ഛമ്മ വേണ്ട എന്ന് കുറെ നിർബന്ധം പിടിച്ചെങ്കിലും ഞങ്ങൾ കുറെ പറഞ്ഞത് കൊണ്ട് അവസാനം സമ്മതിച്ചു. റൂമിലെത്തിയപ്പോൾ തന്നെ ഫോൺ ബെല്ലടിക്കുന്നതാണ് കണ്ടത്.ഭദ്ര ആണ്. ജോലിയുടെ കാര്യം സംസാരിക്കാൻ ആവും.ബോയ്സ് ഒൺലിയിൽ തന്നെ കിട്ടണേ എന്ന് ഒന്ന് കൂടി പ്രാർത്ഥിച്ചു. "ഹെലോ.. എന്തായി ഭദ്രേ.. നീ സാറിനെ വിളിച്ചോ.."

"അത് പറയാൻ വേണ്ടി ആണ് വിളിച്ചത്.ഇവിടെ അടുത്തുള്ള ഒരു കോളേജിൽ ഗസ്റ്റ്‌ ലച്ചറിന് ഒഴിവുണ്ട്.ഇന്റർവ്യൂ ചെയ്ത് ഇഷ്ടപ്പെട്ടാൽ നാളെ തന്നെ ജോയിൻ ചെയ്യാം.." "ഓഹ്.. ഇത്ര പെട്ടന്ന് ശരിയായോ.. അല്ല.ബോയ്സ് ഒൺലി കോളേജ് ആണോടി.." "അത് പിന്നെ പാറുട്ട... നിനക്ക് നിന്റെ ശിവേട്ടനെ വിശ്വാസം ഇല്ലേ.." "വിശ്വാസം ഒക്കെ ആണ്.പക്ഷെ ബോയ്സ് ഒൺലി തന്നെ ആണ് നല്ലത്.അത് പോട്ടെ.. നീ കാര്യം പറ." "അത് പിന്നെ പാറുട്ട.. സീറ്റ്‌ ഒഴിവുള്ളത് ഗേൾസ് ഒൺലിയിൽ ആണ്." "എന്ത്???????" "അതേടാ.. അവിടെ മാത്രം ഉള്ളു ഒഴിവ്". "അതൊന്നും വേണ്ട. മിക്സഡ് ഒഴിവാക്കി ബോയ്സ് ഒൺലിക്ക് വേണ്ടി പ്രാർത്ഥിച്ച എനിക്ക് ഇത് തന്നെ വേണം". "പിന്നെ നീ എന്താ പറയുന്നേ.. ഗേൾസ് ഒൺലി ആണെന്ന് വെച്ച് പോകാതിരിക്കാൻ പറ്റോ.. ഒരു ജോലി ഇല്ലാതെ എങ്ങനെയാ.. നീ എങ്ങനെ എങ്കിലും ശിവേട്ടനെ പറഞ്ഞു സമ്മതിപ്പിക്ക്." "മ്മ്.. നീ പറഞ്ഞത് ശരിയാ.. ഒരു ജോലി അത്യാവശ്യം ആണ്. അതിനേക്കാൾ വലുതല്ല ഇത്. എന്റെ ശിവേട്ടനെ എനിക്ക് വിശ്വാസം ആണല്ലോ.. അത് മതി." അവളോട് അത് പറഞ്ഞു ഫോൺ വെച്ച് ശിവേട്ടനെ വിളിച്ചു. 'ഹെലോ.." "എന്താ.. എന്തിനാ വിളിച്ചേ.." "അത് ശരി. ഇന്നലെ വരെ ഇങ്ങനെ ആയിരുന്നില്ലല്ലോ.." "നിനക്ക് അതിന് എന്നെ വിളിക്കാൻ അല്ലല്ലോ നേരം. ആരെങ്കിലെയും കൂടെ ബൈക്കിൽ കേറി തുള്ളാൻ അല്ലെ നേരം ഉള്ളു.." മ്മ്.. ഭദ്ര പറഞ്ഞത് ശരിയാ.. ഇത് എന്റെ ബാക്കി തന്നെ. "ഇന്ന് കുടിക്കാൻ പോയില്ലേ.." "ഞാൻ ഇപ്പോൾ കുടിക്കാറില്ല."

"അതെന്തു പറ്റി." "എന്തു പറ്റിയതാണെന്ന് നിനക്ക് അറിയാലോ.. പിന്നെ കൂടുതൽ വർത്താനം ഒന്നും വേണ്ട." "ഓ.. ആയ്ക്കോട്ടെ. പണ്ടേ മൂക്കത്താണല്ലോ ശുണ്ഠി. അല്ല.. കുടിക്കാൻ തോന്നുമ്പോൾ എന്നെ ഓർത്താൽ മതിട്ടോ.." "പിന്നേ... നിന്നെ ഓർത്താൽ ഒരുപാട് നന്നാവും. നിന്നെ ഓർക്കുമ്പോഴാ എനിക്ക് കുടിക്കാൻ തോന്നുന്നത്." "ഓ.. അപ്പോൾ എന്നെ ഓർക്കാറുണ്ട്. അല്ലെ.." "അത് പിന്നെ ..." "കൂടുതൽ കിടന്ന് ഉരുളണ്ട. അത് പോട്ടെ.ഇങ്ങനെ തന്നെ നടക്കാൻ ആണോ പ്ലാൻ. വേറെ ജോലിക്ക് ഒന്നും പോണ്ടേ.." "എന്തിന്. എനിക്ക് എന്റെ ഓട്ടോ മതി." "അത് പോരാ... അച്ഛന്റെ മുമ്പിൽ അത് മതിയാകാതെ വരും." "നിന്റെ അച്ഛനെ എന്റെ ജോലി ബോധിപ്പിക്കൽ അല്ല എന്റെ പണി." "ശിവേട്ട.. ബി പ്രാക്ടിക്കൽ.കുറച്ചു കൂടി നല്ല ജോലി അത്യാവശ്യം ആണ്. ഓട്ടോ മോശം ആണെന്നല്ല പറയുന്നത്. പഠിപ്പിന് അനുസരിച്ചുള്ള ജോലി.ശിവേട്ടന്റെ അമ്മയ്ക്കും അത് തന്നെ അല്ലെ ആഗ്രഹം". എങ്ങനെ ഒക്കെയോ ശിവട്ടനെ പറഞ്ഞു സമ്മതിപ്പിച്ചു. നാളെ ഇന്റർവ്യൂന് പോവാം എന്നേറ്റു. ആ സമാധാനത്തിൽ ഞാൻ ഉറങ്ങി. ****

വലിയ ഒരു കോളേജ്. കോളേജിനകത്ത് നിറയെ പെൺകുട്ടികൾ. എവിടെ നോക്കിയാലും കാണുന്നത് പെൺകുട്ടികളെ മാത്രം ആയിരുന്നു. പെട്ടന്ന് ശിവൻ അങ്ങോട്ടേക്ക് വന്നു. എല്ലാപെൺകുട്ടികളും അവന്റെ ചുറ്റും കൂടി.അതിലൊരു പെൺകുട്ടി അവനെ ഓടി വന്നു കെട്ടിപിടിച്ചു. ""നോ........!!!!!"" പാറു ഞെട്ടി എഴുന്നേറ്റ് ചുറ്റിനും നോക്കിയപ്പോൾ ഇരുട്ട് ആണ്. അവൾ ലേറ്റ് ഇട്ടു വെള്ളം കുടിച്ചു.കിതാപ്പോടെ നെഞ്ചിൽ കൈ വെച്ചു. സ്വപ്നം ആയിരുന്നോ.. എന്നാലും എന്തോരു സ്വപ്നം ആയിരുന്നു. ഗേൾസ് ഒൺലി കോളേജിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ സമാധാനം പോയതാ..ഇനി ഈ സ്വപ്നം എങ്ങാനും ഫലിക്കോ.. ദൈവമേ.... എന്റെ ശിവനെ നീ തന്നെ നോക്കണേ...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story