❤️ശിവപാർവതി ❤️: ഭാഗം 25

shiva parvathi

രചന: കടലാസിന്റെ തൂലിക

പിറ്റേ ദിവസം വീട്ടിൽ നിന്ന് കുറച്ചു നേരത്തെ കോളേജിലേക്ക് ഇറങ്ങി.ഭദ്രയെയും കൂട്ടി അമ്പലത്തിലേക്ക് ആണ് ആദ്യം പോയത്. ശിവേട്ടന് ആ ജോലി കിട്ടണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. പിറ്റേ ദിവസം ശിവേട്ടന്റെ കാൾ വരുന്നത് വരെ മനസ്സിന് ഒരു സമാധാനം ഉണ്ടായിരുന്നില്ല. ജോലി കിട്ടി എന്ന് അറിഞ്ഞപ്പോൾ എന്നേക്കാൾ കൂടുതൽ സന്തോഷിച്ചത് അപ്പച്ചി ആയിരുന്നു. സന്തോഷത്തോടെ ഉള്ള അപ്പച്ചിയുടെ കണ്ണുനീർ കണ്ടപ്പോൾ ഈ ലോകം തന്നെ കീഴടക്കിയ അഭിമാനം ആയിരുന്നു എനിക്ക്.തല്ല് കൊള്ളി ത്തരവും കള്ള് കുടിയും മാറ്റി ശിവേട്ടൻ അധ്യാപനത്തിന് പോകാൻ തുടങ്ങിയപ്പോൾ ആണ് അപ്പച്ചിയുടെ മുഖം ശരിക്കും തെളിഞ്ഞത്. ആരും അറിയാതെ ആണെങ്കിലും ഒരാളിൽ ഞാൻ ഉണ്ടാക്കിയ മാറ്റം കാണുമ്പോൾ അഭിമാനിക്കാതിരിക്കാൻ സാധിക്കില്ലല്ലോ.. എത്ര ഒക്കെ തിരക്ക് ആയാലും എന്നും എന്തെങ്കിലും ഒക്കെ പറഞ്ഞതിന് ശേഷമേ ഞങ്ങൾ കിടക്കാറുള്ളു.. എന്ന് വെച്ച് പഞ്ചാര വർത്താനം ഒന്നും അല്ല പറയുന്നത്.പണ്ടത്തെ പോലെ തന്നെ ഇപ്പോഴും തല്ല് കൂടിയും കുശുമ്പ് പിടിച്ചും പിടിപ്പിച്ചും ഒക്കെ. പക്ഷെ അതിൽ ആയിരുന്നു എന്റെ സന്തോഷം. ഗേൾസ് ഒൺലിയിൽ പോയി ശിവേട്ടൻ പഠിപ്പിക്കുമ്പോൾ ആദ്യം എനിക്ക് ഒരു ടെൻഷനും പേടിയും ഒക്കെ ഉണ്ടായിരുന്നു. പിന്നെ അത് മാറി. ഗേൾസ് ഒൺലി ആയത് കൊണ്ട് ശിവേട്ടൻ തല്ലും വഴക്കും ഒക്കെ ഉണ്ടാക്കുവാൻ ഉള്ള സാധ്യത കുറവാണ് എന്നത് എനിക്ക് ഒരു ആശ്വാസം തന്നെയായിരുന്നു.

പിന്നെ ശിവേട്ടന്റെ സ്വഭാവം വെച്ച് ഒരു പെണ്ണിനേയും മൂപ്പര് അടുപ്പില്ല എന്നുള്ളത് കൊണ്ട് എനിക്ക് ധൈര്യം ആയിരുന്നു. ഒരു മാസം പെട്ടന്ന് കടന്ന് പോയി.അച്ഛമ്മയുടെ പിറന്നാളിന്റെ സമയം അടുത്ത് വന്നു.പിറന്നാൾ നല്ല ഗംഭീരം ആയി ആഘോഷിക്കാൻ ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു.അച്ഛമ്മക്ക് മക്കൾ ആയി എന്റെ അച്ഛനും അപ്പച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് മക്കളുടെ ഭാഗത്തു നിന്ന് ഞങ്ങൾ മാത്രം ആയിരുന്നു.അതിന് പകരം ആയി അച്ഛമ്മയുടെ വീട്ടുകാരെയും അച്ചാച്ചന്റെ വീട്ടുകാരെയും എന്റെ അമ്മയുടെ വീട്ടുകാരെയും ഒക്കെ വിളിച്ചു.അച്ഛന്റെ സഹപ്രവർത്തകരെ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ എന്റെ ഫ്രണ്ട്സിനെ വിളിക്കും എന്ന് ഞാനും ചേട്ടന്റെ ഫ്രണ്ട്സിനെ വിളിക്കും എന്ന് ചേട്ടനും പറഞ്ഞു.അച്ഛനും അത് സമ്മതിച്ചത് കൊണ്ട് പരിപാടിക്ക് ആള് കൂടികൊണ്ടിരിക്കുന്നു.ഭദ്രയെ പിന്നെ പ്രത്യേകം വിളിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.അവളെയും അവളുടെ ഫാമിലി മുഴുവനും അച്ഛൻ നേരത്തെ തന്നെ വിളിച്ചിരുന്നു. പക്ഷെ ആരൊക്കെ ഉണ്ടെങ്കിലും അപ്പച്ചിയെ വിളിക്കാത്തത് അച്ഛമ്മക്ക് വിഷമം ആണെന്ന് ആർക്കും അറിയാത്ത ഒരു രഹസ്യം ആയിരുന്നു. ****** അച്ഛമ്മയുടെ പിറന്നാളിന്റെ അന്ന് 12 മണിക്ക് തന്നെ ഞങ്ങൾ കേക്ക് മുറിച്ചു.പോപ്പർ പൊട്ടിച്ചു

അച്ഛമ്മയെ പേടിപ്പിക്കേണ്ട എന്ന് അച്ഛൻ ആദ്യമേ പറഞ്ഞതിനാൽ ആ സാഹസത്തിന് മുതിർന്നില്ല. രാവിലെ ഒരു 7 മണി ആയപ്പോൾ തന്നെ അച്ഛമ്മ കുളിച്ചൊരുങ്ങി എങ്ങോട്ടോ പോവാൻ ആയി നിൽക്കുന്നത് കണ്ടു. "അമ്മ എങ്ങോട്ടാ ഇത്ര രാവിലെ തന്നെ".അച്ഛൻ ആണ് അത് ചോദിച്ചെങ്കിലും എല്ലാവർക്കും അത് തന്നെ ആയിരുന്നു സംശയം. "ഞാൻ ഒന്ന് അമ്പലം വരെ പോയിട്ട് വരാം." "അത് വേണ്ട.ഇന്ന് അമ്മയുടെ പിറന്നാൾ അല്ലെ.. നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ച് അമ്പലത്തിൽ പോവാം." "ഞാൻ ഒറ്റക്ക് പൊയ്ക്കോളാമെടാ.. വെറുതെ നിങ്ങൾ ബുദ്ധിമുട്ടണ്ട." "ഞങ്ങൾക്ക് എന്തു ബുദ്ധിമുട്ട് അമ്മേ.. ഞങ്ങൾ ഒന്ന് കുളിച്ചു വന്നാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളു.. കുറച്ചു സമയത്തെ കാര്യം അല്ലെ ഉള്ളു.." "വേണ്ടടാ.. ഒരു പൂജ ഉണ്ട്.ഞാൻ പാറുവിനെയും കൂട്ടി പൊയ്ക്കോളാം." അച്ഛമ്മ എന്നെ നോക്കി കണ്ണിറുക്കിയപ്പോൾ ആണ് അച്ഛമ്മ അപ്പച്ചിയുടെ വീട്ടിലേക്കും കൂടി പോകാനാണെന്ന് എനിക്ക് കത്തിയത്.അത് എനിക്കും ഒത്തിരി സന്തോഷം ആയിരുന്നു.പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല.അതിന് കൂട്ടായി അമ്മയും ചേട്ടനും.അത് കൊണ്ട് ഞങ്ങൾക്ക് ഒന്നും പറയാൻ സാധിച്ചില്ല. ഞങ്ങൾ എല്ലാവരും ഒന്നിച്ചു അമ്പലത്തിൽ പോയി വരുന്ന വഴി മുഴുവൻ എന്റെ കണ്ണുകൾ പരതിയത് ശിവേട്ടന് വേണ്ടി ആണ്.വഴിയിൽ ഒന്നും കാണാതെ ആയപ്പോൾ എനിക്ക് ഒത്തിരി വിഷമം ആണ് അത് തന്നത്.പിന്നെ രാത്രി വിളിക്കാമല്ലോ എന്ന് ഓർത്ത് സമാധാനിച്ചു.

പ്രാർത്ഥന ഒക്കെ കഴിഞ്ഞ് റൂമിൽ എത്തി നേരെ ബെഡിലേക്ക് മറിഞ്ഞു.4 മണിക്ക് ആയിരുന്നു പാർട്ടി.കുറച്ചു കഴിയുമ്പോഴേക്കും അമ്മ വീട്ടുകാർ എത്തി തുടങ്ങും. പിന്നെ ഫുൾ അവരുടെ കൂടെ ആയിരിക്കും.ഓരോന്ന് ഇങ്ങനെ ഓർത്ത് വന്നപ്പോൾ ആണ് ടേബിളിൽ ഒരു പൊതി ഇരിക്കുന്നത് കണ്ടത്.തുറന്നു നോക്കിയപ്പോൾ അതിൽ രണ്ട് സാരി.ഒരണ്ണം വയസായവർ എടുക്കുന്നത് പോലോത്ത ആണ്.മറ്റേത് ഒരു പൊന്മ നീല കളർ ആയ സാരി. ബോൾഡറിൽ ഗോൾഡൻ കര ഒക്കെ ആയിട്ട്. എന്തു കൊണ്ടോ എനിക്ക സാരി ഒത്തിരി ഇഷ്ടായി. ഇത് ഇവിടെ എന്റെ ടേബിളിൽ ആരാ കൊണ്ട് വെച്ചത് എന്നാലോചിച്ചപ്പോൾ ആണ് ഒരു തുണ്ട് കടലാസ് കഷ്ണം അതിൽ നിന്ന് കിട്ടിയത്. അതിൽ എഴുതിയ ഒറ്റ വാക്യം കണ്ടു എന്നെ വല്ലാത്ത ഒരു സന്തോഷം വന്നു മൂടാൻ തുടങ്ങി. ❤️ശിവപാർവതി ❤️ അത് വായിക്കും തോറും എനിക്ക് വല്ലാത്ത സന്തോഷം വന്നു നിറയും പോലെ. ഇതൊരിക്കലും ഏട്ടൻ കളിപ്പിക്കാൻ വേണ്ടി ചെയ്തതല്ല. ഇത് ഒരാളെ ചെയ്യൂ.. ആ ആൾക്ക് ഞാൻ ഫോൺ ചെയ്തു. "എന്താ രാവിലെ തന്നെ.ഞായറാഴ്ച ആയിട്ട് പോലും മനുഷ്യനെ ഒന്ന് ഉറക്കാൻ വിടില്ലേ..." "അയ്യടാ.. കള്ളനെ പോലെ ഇവിടെ വന്നു ഒരു സാധനം വെച്ച് പോയിട്ട് ഒന്നും അറിയാത്തത് പോലെ അവിടെ പോയി ഉറങ്ങുവാണോ.."

"കള്ളനോ.. ഞാനോ.. അങ്ങോട്ട് വരനോ.. നേരം വെളുത്തപ്പോൾ തന്നെ നിന്റെ കിളി പോയോ കൊച്ചേ.." "എന്റെ കിളിക്ക് ഒന്നും പറ്റിയിട്ടില്ല. നിങ്ങൾ തന്നെ അല്ലെ രണ്ട് സാരി ഇവിടെ വെച്ചിട്ട് പോയത്. "ഞാനൊന്നും അല്ല. നിനക്ക് സാരി വാങ്ങി തരാലല്ലേ എന്റെ പണി." "ഓഹ്.. അങ്ങനെ ആണോ.. എന്നാൽ ഞാൻ ഇത് ഇപ്പോൾ തന്നെ കളഞ്ഞേക്കാം." "വേണ്ട." "എന്ധെയ്." "അത് ഞാൻ തന്നെയാ അവിടെ വെച്ചത്." "ഓഹ്.. കള്ളനെ പോലെ വന്നിട്ട് സാരിയും വെച്ചിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്ന്. അല്ലെ.." "ആരാടി കള്ളൻ.ഞാനോ.. നിന്റെ വീട്ടിൽ നിന്ന് ഞാൻ ഒന്നും എടുത്തിട്ടില്ല. ശിവന് അങ്ങനെ കട്ടും മോഷ്ടിച്ചും ജീവിക്കേണ്ട കാര്യം ഇല്ല." "എന്റെ ശിവനെ..." "നിന്റെ ശിവാനോ.. ഞാൻ എപ്പോഴാടി നിന്റെ ശിവനായത്." "നിങ്ങളെയല്ല. ഞാൻ പരമ ശിവനെ വിളിച്ചതാണ് മനുഷ്യ.." അതും പറഞ്ഞു കളിയാക്കി ചിരിക്കുമ്പോൾ ആള് അവിടെ നിന്ന് ചമ്മുന്ന ഭാവവും ഞാൻ മനസ്സിൽ ഓർത്തിരുന്നു. "അല്ല.. എന്താ ഇപ്പോൾ ഒരു സാരി ഒക്കെ." "എനിക്ക് ശമ്പളം കിട്ടി. അച്ഛമ്മയുടെ പിറന്നാൾ അല്ലെ. അത് കൊണ്ട് അച്ഛമ്മക്ക് ഒരു സാരി വാങ്ങി.അപ്പോൾ ഒരു സാരി ഫ്രീ കിട്ടയത് ആണ്. ഇവിടെ ആരും അത് പോലോത്ത എടുക്കൂല. അത് കൊണ്ട് നിനക്ക് തന്നതാ മറ്റേത്." ഓ.. സാരി വാങ്ങി തന്നാലും അത് സ്നേഹം കൊണ്ട് ആണെന്ന് സമ്മതിക്കരുത് മനുഷ്യ.. മനസ്സിൽ പറഞ്ഞതാട്ടോ.. "അച്ഛമ്മക്ക് ആ സാരി കൊടുക്ക്. "അത് മാത്രം പറഞ്ഞു ശിവട്ടൻ ഫോൺ വെച്ചു.

ഫോൺ വെച്ചപ്പോൾ ഞാൻ ആ സാരി കയ്യിൽ എടുത്ത് പതിയെ തലോടി. പതിയെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പിന്നെ വേഗം അച്ഛമ്മക്ക് ആ സാരി കൊടുത്തു. ശിവേട്ടൻ തന്നതാണെന്ന് പറഞ്ഞപ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടതും സന്തോഷം മാത്രം ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങി.പിന്നെ കുറെ നേരം അവരുമായി കത്തി അടിച്ചു ഇരുന്നു. ഉച്ചക്കുള്ള ഫുഡ്‌ അടി കഴിഞ്ഞപ്പോഴേക്കും ഭദ്ര വന്നു.ഞാൻ പറഞ്ഞത് അനുസരിച് അവളും സാരി ഉടുത്തു തന്നെ ആയിരുന്നു വന്നത്. ഒരു വിധം ആൾക്കാർ ആയപ്പോൾ തന്നെ ഞാൻ എന്റെ മുറിയിലേക്ക് വിട്ടു.ബര്ത്ഡേ സ്പെഷ്യൽ വാങ്ങിച്ച ഗൗൺ മാറ്റി വെച്ച് ശിവേട്ടൻ തന്ന സാരി ഉടുത്തു. എന്നാലും ശിവേട്ടൻ എങ്ങനെ എന്റെ മുറിയിൽ എത്തി.സാരി ഉടുക്കുമ്പോഴും അത് മാത്രം ആയിരുന്നു എന്റെ ചിന്ത.പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാതെ വേഗം സാരി ചുറ്റി പുറത്തേക്ക് ഇറങ്ങി. "ഇതെവിടെ നിന്ന ഈ സാരി "അമ്മ ആ സാരി കണ്ട് ചോദിച്ചു. "അതൊക്കെ ഉണ്ട് എന്റെ അമ്മ കുട്ടിയെ.." അമ്മയുടെ കവിളിൽ ഒന്ന് നുള്ളിയിട്ട് അവിടെ നിന്നും വേഗം എസ്‌കപ് ആയി. സാരി ഉടുത്തു എന്നെ കണ്ടതിൽ പിന്നെ ബന്ധുക്കൾക്ക് ഒക്കെ എന്റെ കല്യാണകാര്യം മാത്രം അറിഞ്ഞാൽ മതി.പഠിത്തം കഴിഞ്ഞിട്ടേ കല്യാണം ഉള്ളു എന്ന് പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.പിന്നെ എങ്ങനെ ഒക്കെയോ അവിടെ നിന്ന് മുങ്ങി. ഒരു വശത്ത് അമ്മ ബന്ധുക്കൾക്ക് ഭദ്രയെ പരിചയപ്പെടുത്തുകയാണ്.മറുവശത്ത് അച്ഛനും അച്ഛന്റെ സഹപ്രവർത്തകർക്ക് ഭദ്രയെ പരിചയപ്പെടുത്തുന്നു.

വേറെ ഒരു വശത്ത് ചേട്ടൻ ചേട്ടന്റെ ഫ്രണ്ട്സിന് ഭദ്രയെ കാണിച്ചു കൊടുക്കുന്നു.ഇതൊന്നും പോരാഞ്ഞു അതിന്റെ ഇടയിലൂടെ ചേട്ടന്റെ ലൈൻ വലി ഭദ്രയോട്.ചുരുക്കി പറഞ്ഞാൽ മൊത്തം ഭദ്ര മയം. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും അവളെ വിട്ടു മുത്തശ്ശിയുടെ ചുറ്റും വളഞ്ഞു.അതോഡ് കൂടി കേക്ക് മുറി ആരംഭിക്കാം എന്ന് വെച്ചു. അലങ്കരിച്ച ഹാളിന്റെ ഒത്ത നടുക്ക് ആയി ഇട്ട മേശയുടെ അടുത്തേക്ക് മുത്തശ്ശിയെ കൊണ്ട് നിർത്തി..ഞങ്ങളും പോയി.എല്ലാവരും ചുറ്റും കൂടി നിന്ന് കയ്യടിച്ചു കൊടുത്തപ്പോൾ മുത്തശ്ശി കേക്ക് മുറിച്ചു ഓരോരുത്തരുടെ വായിൽ വെച്ച് കൊടുത്തു.മുത്തശ്ശി ഏറേ സന്തോഷ വതി ആയിരുന്നു അപ്പോൾ.പക്ഷെ അപ്പോഴും മുത്തശ്ശിയുടെ ഉള്ളിൽ അപ്പച്ചി എന്ന സങ്കടം ബാക്കി ഉണ്ടെന്ന് എനിക്ക് തോന്നി. അടുത്ത പരിപാടി ഫുഡ്‌ ആയിരുന്നു.എന്റെ ഫ്രണ്ട്‌സ് പിന്നെ ആദ്യമേ പുട്ടടിച്ചു.അച്ഛനോട് ഫുഡ്‌ കഴിക്കാൻ വേണ്ടി പറയാൻ പോയപ്പോൾ ആണ് അച്ഛൻ അച്ഛന്റെ കൂട്ടുകാരുടെ അടുത്ത് കണ്ടത്.നേരെ അങ്ങോട്ട് പോയി.അച്ഛൻ അവരുമായി എന്ധോ സംസാരിക്കുകയായിരുന്നു. "മഹാദേവ.. ഞാൻ പറഞ്ഞിട്ടില്ലേ ഇതാണ് എന്റെ മകൻ." ഒരാൾ അയാളുടെ മകനെ പരിചയപ്പെടുത്തുകയാണ്. "നൈസ്റ്റ് മീറ്റ് യൂ അങ്കിൾ."ആരാണെന്ന് നോക്കിയിട്ടും ഞാൻ ആളെ കണ്ടില്ല. പെട്ടന്ന് ആണ് അച്ഛൻ എന്നെ കണ്ടത്. "ആഹ്.. ഇതാണ് എന്റെ മകൾ പാർവതി.പാറുട്ട.. ഇതാണ് അച്ഛന്റെ ഫ്രണ്ട്‌സ്.പിന്നെ ഇത് ഇയാളുടെ മകൻ." എല്ലാവർക്ക് നേരെയും കൈ കൂപ്പി അവസാനം മകനെ കണ്ട് ഞാൻ അന്തം വിട്ടു . ""വൈശാഖ് ഡോക്ടർ."" ...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story