❤️ശിവപാർവതി ❤️: ഭാഗം 26

shiva parvathi

രചന: കടലാസിന്റെ തൂലിക

എല്ലാവർക്ക് നേരെയും കൈ കൂപ്പി അവസാനം മകനെ കണ്ട് ഞാൻ അന്തം വിട്ടു . ""വൈശാഖ് ഡോക്ടർ."" ആളും എന്നെ കണ്ട് അന്തം വിട്ട് നിൽക്കുന്നുണ്ട്. "സാറെന്താ ഇവിടെ". "നീയെന്ത ഇവിടെ." "ഇത് എന്റെ വീട് ആണ്.ഇത് എന്റെ അച്ഛൻ." "ഓ.. അപ്പോൾ ബര്ത്ഡേയ് നിന്റെ മുത്തശ്ശിയുടെ ആണോ.." "ആ.. അതെ." "നിനക്ക് ഇവനെ നേരത്തെ അറിയോ.." "ആ.. അറിയാം അച്ഛാ.. ഇത് വൈശാഖ് ഡോക്ടർ.എന്നെ പഠിപ്പിക്കുന്നതാ.." "ഇവൾ എന്റെ സ്റ്റുഡന്റ് ആണ്.അതിലുപരി ഞങ്ങൾ ഫ്രണ്ട്‌സ് ആണ്." ഓ.. ഞങ്ങൾ ഇപ്പോൾ ആണട്ടോ അറിയുന്നത്.എന്തായാലും അത് നന്നായി. എന്താ മോളുടെ പേര്.വൈശാഖ് സാറിന്റെ അച്ഛൻ ആണ്. "പാർവതി." "നല്ല പേരാണല്ലോ.. ആട്ടെ.ഇവൻ കോളേജിൽ എങ്ങനെയാ.. വല്ലതും പഠിപ്പിക്കോ.." "ആഹ്.. സാർ നന്നായി ക്ലാസ്സ് എടുക്കും." "എങ്കിൽ കൊള്ളാം".അതും പറഞ്ഞു അവർ ചിരിച്ചു.എനിക്ക് വലിയ ചിരി ഒന്നും വന്നില്ല. ഞാൻ നിങ്ങളെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ ആണ് വന്നത്. "യെസ്.ഞങ്ങൾ വരാം.മോള് പൊയ്ക്കോ.." അച്ഛൻ പറഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് പോന്നു. "ഏയ്.. എന്നെ കൂട്ടാതെ പോവണോ.."വൈശാഖ് സാർ പിന്നിൽ കൂടി വന്നു. "അത് സാർ അവിടെ സംസാരിച്ചു നിൽക്കുവല്ലേ.." "പിന്നേ.. അവരുടെ കൂടെ എന്തു സംസാരിക്കാൻ ആണ്.

അവർ അവരുടെതായ കാര്യങ്ങൾ ആണ് പറയുന്നത്.അവിടെ നിന്ന് ബോറടിച്ചപ്പോൾ ആണ് തന്നെ കണ്ടത്.തന്നെ കണ്ടില്ലായിരുന്നു എങ്കിൽ ഞാൻ ബോറടിച്ചു ചത്തേനെ". ഡോക്ടർ പറഞ്ഞതിന് ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. "ബാക്കി ഉള്ളവർ ഒക്കെ എവിടെ." "എല്ലാവരും ഫുഡ്‌ കഴിച് കഴിഞ്ഞ് കത്തി അടിക്കുവാണ്." "നീ ഫുഡ്‌ കഴിച്ചോ.." "ഇല്ല കഴിക്കണം." "എന്നാൽ നമുക്ക് ഇരുന്നാലോ.." "ആ.. ഞാൻ ഭദ്രയെയും കൂടി വിളിക്കട്ടെ." അവളെ അനേഷിച്ചു നടന്ന് നടന്ന് അവസാനം കിട്ടി. ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ഏട്ടന്റെ കൂടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു. ഞാൻ അധികം ബലം പിടിക്കാതെ സമ്മതിക്കുകയും ചെയ്തു. മിക്ക ആളുകളും കഴിച്ചു കഴിഞ്ഞിരുന്നു.അത് കൊണ്ട് ഞങ്ങൾ ഇരുന്നു. "താൻ സ്ഥിരം സാരി ഉടുക്കാറുണ്ടോ.." "ഏയ്.. അങ്ങനെ ഒന്നും ഇല്ല. ഇത് രണ്ടാമത്തെ തവണയാ.." "ഓഹ്.. എന്തായാലും നല്ല ഭംഗി ഉണ്ട് താൻ ഈ സാരിയിൽ.തനിക്ക് ഇത് മാച്ച് ആവുന്നുണ്ട്." സാർ അത് പറഞ്ഞപ്പോൾ ഞാൻ ശിവേട്ടനെ ഓർത്തു.അപ്പോൾ എന്റെ മാച്ച് നോക്കി എടുക്കാൻ ഒക്കെ അറിയാം. പുള്ളി ഇപ്പോൾ എന്തു ചെയ്യുവായിരിക്കും. ഓരോന്നാലോചിച് വീണ്ടും ഇരുന്നു.പിന്നെ സാർ തട്ടി വിളിച്ചപ്പോൾ ശ്രദ്ധ മാറ്റി ഫുഡ്‌ കഴിച്ചെഴുന്നേറ്റു. രാത്രി ഒരു 9 മണി ആയപ്പോഴേക്കും വീട് മുഴുവൻ കാലി ആയി.വന്നവർ ഒക്കെ തിരിച്ചു പോയ ശേഷം വീട് വൃത്തി ആക്കൽ ആരംഭിച്ചു.

അത് കഴിഞ്ഞു വന്നപ്പോഴേക്കും ഞാൻ ഒരു വിധം ആയി.അപ്പോൾ സമയം 11.30 കഴിഞ്ഞിരുന്നു.വേഗം മുറിയിൽ പോയി കുളിച്ചു വേറെ ഡ്രസ്സ്‌ ഒക്കെ ഇട്ടു ശിവേട്ടനെ വിളിച്ചു. അപ്പോൾ 12 മണി കഴിഞ്ഞിരുന്നു.മൂപ്പർ ഇനി ഉറങ്ങിയിട്ടുണ്ടാവുമോ എന്നോർത്തു ആണ് വിളിച്ചത്.പിന്നെ തോന്നി കാളിന് വേണ്ടി വെയ്റ്റിംഗ് ആയിരിക്കും എന്ന്.പക്ഷെ എന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് ശിവേട്ടന്റെ ഫോൺ ബിസി ആയിരുന്നു.കുറച്ചു നേരം കഴിഞ്ഞിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ എനിക്ക് ദേഷ്യം വന്നു.ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഉടനെ ശിവേട്ടന്റെ കാൾ എന്നെ തേടി എത്തി. "ആരാ മനുഷ്യ ഈ പാതിരാത്രിയിൽ നിങ്ങളെ ഫോണിൽ വിളിക്കുന്നത്." "അത് എന്റെ സ്റ്റുഡന്റ് ആണ്." "പെൺകുട്ടി ആണോ.." "ഗേൾസ് ഒൺലി കോളേജിൽ പെൺകുട്ടി അല്ലതെ ആൺകുട്ടി സ്റ്റുഡന്റ് ആയിട്ട് ഉണ്ടാവോടി." "അവൾ എന്തിനാ മനുഷ്യ ഈ നട്ടപാതിരക്ക് നിങ്ങളെ വിളിച്ചത്." "അവൾ ഒരു സംശയം ചോദിക്കാൻ വിളിച്ചത് ആണ്." "അവളെന്തിനാ അതിന് ഈ പാതിരാത്രി വിളിക്കുന്നത്.രാവിലെ വിളിച്ചാൽ പോരെ.അല്ല.. അവൾ എന്തിനാ നിങ്ങളെ തന്നെ വിളിക്കുന്നത്.വേറെ ആരെയും വിളിക്കാൻ കണ്ടില്ലേ.." അതൊക്കെ എന്നെ അങ്ങോട്ട് പറഞ്ഞു വിടുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു.

"എന്നിട്ട് സംശയം തീർത്തു കൊടുത്തോ.."ഇഷ്ടക്കേടോടെ ആണ് ഞാൻ അത് ചോദിച്ചത്. "മ്മ്മ്.. അവൾക്കുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്.ഇനി ഒരിക്കലും അവൾ എന്നെ ഈ സമയത്തു വിളിക്കില്ല." ഗൗരവത്തോടെ ഉള്ള ശിവേട്ടന്റെ മടുപടി കേട്ടു എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. ആണ് പെണ്ണിനെ കൊന്നോ ആവോ.. അന്ന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. എത്ര സംസാരിച്ചാലും എന്തോ മതിയാവാത്ത പോലെ..തമ്മിൽ പറയാതെ ആണെങ്കിലും പ്രണയം അത് തുടർന്നു പോയ്കൊണ്ടേ ഇരുന്നു. പിറ്റേ ദിവസം ആശുപത്രിയിൽ പോയി ഒരു രോഗിയെ ചെക്ക് ചെയ്ത് കഴിഞ്ഞു പുറത്തേക്ക് പോകാൻ നേരം ആണ് വയസായ സ്ത്രീ എന്റെ കയ്യിൽ പിടിച്ചു. "മോള് ഇവിടുത്തെ കുട്ടി ഡോക്ടർ ആണെന്ന് അറിയാം. പക്ഷെ മോള് എടുത്തു തന്ന മരുന്നുകൾക്കും ഇൻജെക്ഷനും പകരമായി എനിക്കിപ്പോ നല്ല മാറ്റം ഉണ്ട്. അതിനേക്കാൾ ഉപരി ആയി അത് മോളുടെ സ്വാന്തനപ്പെടുത്തൽ കൊണ്ടും ആണ്.മോളുടെ പേരോ നാടോ ഒന്നും എനിക്ക് അറിയില്ല.ഇന്ന് ഞാൻ ഡിസ്ചാർജ് ആവുകയാ.. ഇനി നമ്മൾ കാണുവോ എന്നും അറിയില്ല. എന്നാലും ഞാൻ പറയാം. കൈ പുണ്യം ഉള്ള ഡോക്ടർ കുട്ടി ആണ് മോള്. ഒരുപാട് ഉയരങ്ങൾ കീഴടക്കി നല്ല ഒരു ഡോക്ടർ ആവുംട്ടോ കുട്ടി.. ഇതൊരു വിധവയായ കിഴവിയുടെ പ്രാർത്ഥന ആണ്."

അവരെന്റെ തലയിൽ കൈ വെച്ച് വെച്ച് അനുഗ്രഹിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഒന്ന് പുഞ്ചിരി തൂകി പുറത്തേക്കിറങ്ങുമ്പോൾ ഞാൻ ഒരു സ്വപ്നലോകത്തു ആയിരുന്നു. അപ്പോഴാ വെള്ള കോട്ടും സെതസ്കോപ്പും ധരിച് വരാന്തയിലൂടെ നടക്കുമ്പോൾ പണ്ടെന്നോ മനസ്സിൽ കുറിച്ചിട്ട ആഗ്രഹം നേടിയെടുത്തതിന്റെ അഭിമാനം ആയിരുന്നു. ഓരോ കാലടി വെക്കുമ്പോഴും ഒന്നുമാവാതെ തന്നെ വിജയിച്ചു എന്നെനിക് തോന്നി. ഒത്തിരി നാളത്തെ ആഗ്രഹം. ഡോക്ടർ എന്ന സ്വപ്നം... ആ അമ്മയുടെ ഒറ്റവാക്കിൽ ഞാൻ നേടിയെടുത്ത പോലെ... അന്നത്തെ ദിവസം മുഴുവൻ സന്തോഷം ആയിരുന്നു. അതെ സന്തോഷത്തോടെ ആണ് വീട്ടിലേക്ക് പോയതും. രാത്രി എല്ലാവരും കൂടി ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് അച്ഛനെന്നെ വിളിച്ചത്. "പാറുട്ട.. നിനക്ക് ആ വൈശാഖ് ഡോക്ടറെ കുറിച്ച് എന്താണ് അഭിപ്രായം." "നല്ല ഡോക്ടർ ആണ്. നല്ല കൈപ്പുണ്യം ഉള്ള ഡോക്ടർ. എല്ലാവരും അത് പറയും. നന്നായി പഠിപ്പിക്കുകയും ചെയ്യും. പോരാത്തതിന് നല്ല കമ്പനിയും ആണ്. എന്താ അച്ഛാ.." "അല്ല.. ഇന്നലെ അവന്റെ അച്ഛൻ വന്നപ്പോൾ നിങ്ങൾ ഒന്നിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുന്നതൊക്കെ കണ്ടു. നിങ്ങൾ നല്ല ചങ്ങാത്തത്തിൽ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി. അപ്പോൾ അവൻ ചോദിച്ചു നിന്നെ വൈശാഖ്ന് വേണ്ടി അവർക്ക് കൊടുക്കുമോ എന്ന്."

അച്ചന്റെ പറച്ചിൽ സത്യം പറഞ്ഞാൽ എന്നെ ഞെട്ടിച്ചു. വൈശാഖ് ഡോക്ടറുമായി അടുത്ത് ഇടപഴകിയപ്പോഴൊന്നും ഇങ്ങനെ ഇവർ വിചാരിക്കും എന്ന് കരുതിയില്ല. "എന്നിട്ട്.. എന്നിട്ട് അച്ഛൻ എന്തു പറഞ്ഞു."എന്നെ പോലെ തന്നെ അറിയാനുള്ള ആകാംഷയിൽ ആണ് ചേട്ടനും അമ്മയും അച്ഛമ്മയും. "ഞാൻ എന്തു പറയാന.. നിന്റെ ആഗ്രഹം അല്ലെ ഞങ്ങൾക്ക് വലുത്. നിന്നോട് ചോദിക്കട്ടെ എന്ന് പറഞ്ഞു." അത് കേട്ടപ്പോൾ മനസിന് ഒരു സമാധാനം ആയെങ്കിലും അമ്മ പറയുന്നത് കേട്ട് എന്റെ നെഞ്ചിൽ ആണി വന്നു തറയുന്നത് പോലെ തോന്നി. "വൈശാഖ് നല്ല പയ്യനാ.. ഞാൻ ഇന്നലെ കണ്ടിരുന്നു. നല്ല സ്വാഭാവം.പിന്നെ ഇവളും അവന്റെ സ്വഭാവത്തെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. അതൊക്കെ പോരാഞ്ഞു ഡോക്ടർ അല്ലെ അവൻ." "ആഹ്.. ഞാനും ഇന്നലെ പരിചപ്പെട്ടു. നല്ല പയ്യനാണെന്ന് തോന്നുന്നു. പാറുവിന് നന്നായി ചേരും". ചേട്ടനും കൂടി പറഞ്ഞതോടെ എനിക്ക് തല പെരുക്കുന്നത് പോലെ തോന്നി. അച്ഛമ്മയെ നോക്കിയപ്പോൾ അച്ഛമ്മക്ക് വലിയ ഇഷ്ടമായിട്ടില്ല എന്ന് മനസ്സിലായി. "നമുക്ക് എന്നാൽ അത് ആലോചിച്ചാലോ ദേവേട്ടാ.. അമ്മ പറയുന്നത് കേട്ടു ഞാൻ അമ്മയെ ദയനീയം ആയി നോക്കി. പക്ഷെ അമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല." "എന്താ നിന്റെ അഭിപ്രായം."

"അവൾക്ക് എന്താഭിപ്രായം അച്ഛാ.. അവൾ തന്നെ അല്ലെ പറഞ്ഞത് വൈശാഖ് ഡോക്ടർ നല്ല ആളാണെന്നു. എന്നോട് ആണ് പറഞ്ഞത് എങ്കിലും മറുപടി പറഞ്ഞത് ഏട്ടനാണ്." എനിക്കപ്പൊഴവനെ കൊല്ലാൻ തോന്നി. അവന്റെ കല്യാണം ശരിയാക്കി കൊടുത്തത് ഞാൻ ആണെന്ന് അവൻ മറന്നുവോ.. അതോ ഇതായിരിക്കും എനിക്ക് താല്പര്യം എന്ന് അവന് തോന്നിയിട്ടുണ്ടാകുമോ.. "മോളെന്താ ഒന്നും പറയാത്തത്. "അച്ഛന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ അവിടേക്ക് തിരിച്ചു വന്നു.ഇവിടെ ഇടപെടാതിരുന്നാൽ ശരിയാവില്ല എന്ന് തോന്നി. "ഞാൻ ഇപ്പോൾ സെക്കന്റ്‌ ഇയർ കഴിയാനല്ലേ ആയുള്ളൂ.. ഇനിയും കിടപ്പുണ്ടല്ലോ രണ്ടര വർഷം. അതൊക്കെ കഴിഞ്ഞിട്ട് മതി എന്ന് ഞാൻ അച്ഛനോട് ആദ്യമേ പറഞ്ഞിരുന്നില്ലേ.." "അത് അങ്ങനെ തന്നെ മതി പാറുട്ട.. നിന്റെ പഠിപ്പ് കഴിയാതെ ഒന്നും ചെയ്യില്ല. ഇത് നമുക്ക് വെറുതെ ഉറപ്പിച്ചു വെക്കലോ.. ഇവന്ടെയും ഭദ്രയുടെയും നിശ്ചയം നടത്തുമ്പോൾ ഇതും കൂടി നടത്താം. ഇതല്ലാതെ വേറെ വല്ല കാര്യങ്ങളും ഉണ്ടോ അവനെ വേണ്ട എന്ന് വെക്കാൻ." അച്ഛൻ ചോദിച്ചതിന് എന്തു മറുപടി നൽകണം എന്നെനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ എന്തു കുറ്റം പറഞ്ഞാലും അത് യഥാർത്ഥത്തിൽ കുറ്റമായിരിക്കില്ല. കല്യാണം നീട്ടി വെക്കാൻ ഉള്ള എന്റെ തന്ത്രം ആയിട്ടേ അവർ അതിനെ കാണു..ശിവേട്ടനെ എനിക്ക് ഇഷ്ടമാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നിയെങ്കിലും അതിനുള്ള ധൈര്യം എനിക്ക് വന്നില്ല. അധിക നേരം അവിടെ നിൽക്കാൻ എനിക്ക് സാധിച്ചില്ല.

ഞാൻ വേഗം കൈ കഴുകി റൂമിലേക്ക് പോയി. ഒന്ന് കരയണം എന്ന് തോന്നി. പക്ഷെ സാധിച്ചില്ല. മനസ് പോലെ ശരീരവും മരവിച്ചു എന്ന് തോന്നി. എന്തു ചെയ്യണം എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ലായിരുന്നു. ഈ കല്യാണലോചന എങ്ങനെ എങ്കിലും മുടക്കണം എന്ന് മനസ് ഓരി ഇടുന്നുണ്ടെങ്കിലും ഞാൻ ആകെ തളർന്നു പോയിരുന്നു. വെറുതെ കിടന്നു. മനസിലേക്ക് ഒന്നും കടന്നു വന്നില്ല. ആകെ മൊത്തം ഒരു മൂടി കെട്ടൽ. ഒന്നു കരഞ്ഞിട്ടുണ്ടെങ്കിൽ അത് മാറുമെന്ന് തോന്നി. പക്ഷെ സാധിച്ചില്ല. വൈശാഖ് സാറിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല.ചിലപ്പോൾ വീട്ടുകാർ മാത്രം എടുത്ത തീരുമാനം ആവം. എന്നെ പോലെ സാറും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷെ.. ഇനി എന്തു ചെയ്യും. സാറിനോട് പിന്മാറാൻ പറഞ്ഞാലോ.. പക്ഷെ ഞാൻ എന്തു കാരണം പറയും. ഇനി എല്ലാം തുറന്നു പറഞ്ഞാലും സാർ ഇതിൽ നിസ്സഹായൻ ആണെകിലോ.. പിന്നേ തോന്നിയത് ഭദ്രയെ വിളിക്കാൻ ആണ്.അവളാണ് എന്റെ എല്ലാ കാര്യങ്ങൾക്കും മാർഗം കണ്ടെത്തുന്നത്. പക്ഷെ അവൾ ഇവിടെ മരുമകൾ ആയി വരേണ്ടത് ആണ്. നാളെ എന്റെ കല്യാണം മുടക്കാൻ അവൾ സഹായിച്ചു എന്ന് അറിഞ്ഞാൽ.. വേണ്ട. അത് ശരിയാവില്ല. വീണ്ടും ഓരോന്ന് ആലോചിച്ചു. ശിവേട്ടനെ എനിക്ക് കിട്ടില്ലേ എന്ന് ആലോചിക്കും തോറും ഹൃദയത്തെ ആരോ വീണ്ടും വീണ്ടും കുത്തി കീറുന്നത് പോലെ.. അതിൽ നിന്ന് ഒഴുകി വരാൻ രക്തം പോലും ബാക്കിയില്ല എന്നെനിക്ക് തോന്നി പോയി.

അപ്പോഴും കണ്ണിൽ നിന്ന് നീർ വന്നിരുന്നില്ല. പെട്ടന്നാണ് ഫോൺ ശബ്ധിച്ചത്. ശിവേട്ടനാണ്. ഫോൺ എടുക്കാൻ തോന്നിയില്ല. വീണ്ടും വീണ്ടും ബെല്ലടിച്ചപ്പോൾ ഫോൺ എടുത്തു. പതിയെ ചെവിയോട് അടുപ്പിച്ചു വെച്ചു. "ഹെലോ.. പാറുട്ട.."സന്തോഷത്തോടെയും ആകാംഷയോടെയും ഉള്ള ആ വിളി കേട്ടപ്പോൾ പിന്നെ പിടിച്ചു നിൽക്കാൻ ആയില്ല. കണ്ണുനീർ എല്ലാം അണപ്പൊട്ടി ഒഴുകി. അത് കുറച്ചു നേരം നിലനിന്നു. "പാറുട്ട.. എന്താ.. എന്താ പറ്റിയത്. "അപ്പുറത് നിന്ന് വെപ്രാളത്തോടെ ഉള്ള ശബ്ദം കേൾക്കാമായിരുന്നു.അത് കേൾക്കും തോറും കണ്ണുനീരിന്റെ ആക്കം കൂടി. "ഹെലോ.. ഹെലോ.. പാറുട്ട.. കേൾക്കാമോ.." എനിക്കൊന്ന് കാണണം.നാളെ തന്നെ. സമയം പറയാം.അത്രമാത്രം പറഞ്ഞു വേഗം ഫോൺ വെച്ചു. ബെഡിലേക്ക് മറിഞ്ഞു ബാക്കി വെച്ച കണ്ണുനീർ ഒഴുക്കി കളയാൻ തുടങ്ങി. എന്നിലെ പ്രണയം സത്യമാണെങ്കിൽ എന്റെ പ്രണയത്തെ എനിക്ക് തന്നെ തരാൻ ആത്മാർത്ഥമായി ഒരിക്കൽ കൂടി പ്രാർത്ഥിച്ചു. *** എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവളുടെ സമ്മതം പോലും ചോദിക്കാതെ അവൻ അവളുടെ കഴുത്തിൽ താലി കെട്ടി.സീമന്തയിൽ സിന്തൂരം അണിയിച്ചു.അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story