❤️ശിവപാർവതി ❤️: ഭാഗം 27

shiva parvathi

രചന: കടലാസിന്റെ തൂലിക

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവളുടെ സമ്മതം പോലും ചോദിക്കാതെ അവൻ അവളുടെ കഴുത്തിൽ താലി കെട്ടി.സീമന്തയിൽ സിന്തൂരം അണിയിച്ചു.അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി. പെട്ടെന്ന് അവൾ ഞെട്ടി എഴുന്നേറ്റു. ഹോ ഇന്നും കണ്ടത് സ്വപ്നമായിരുന്നു വെറുതെ ഓരോന്ന് ഓർത്തു കിടന്നിട്ട് അല്ലേ ഞാൻ ഇങ്ങനെ സ്വപ്നം കാണുന്നത്. അല്ലാതെ എന്റെ പ്രണയത്തെ ഇത്രയും വേഗം എനിക്ക് കിട്ടാൻ വിധി സമ്മതിക്കുമൊ.. അറിയില്ല. ആലോചിക്കുന്തോറും ഭ്രാന്തമായ അവസ്ഥ. ഉം..എന്തായാലും നാളെ തന്നെ ശിവേട്ടനെ കാണണം.നടന്നതെല്ലാം തുറന്നുപറയണം. അത്രമേൽ ആഘാതമായി ആഗ്രഹിച്ചതൊന്നും നടക്കാതിരുന്നിട്ടില്ലല്ലോ.. ഇനി ഈ കാര്യത്തിൽ വിധി എനിക്കെതിരായിരിക്കുമോ. കാത്തിരിക്കാം. കിടക്കുമ്പോഴും മനസ്സിൽ ഈ ചിന്ത അലട്ടുകയായിരുന്നു. ഒരുപാട് നാൾ ഒന്നും ആയില്ലെങ്കിലും പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാഞ്ഞിട്ട് കൂടിയും എന്തുകൊണ്ടോ.. എന്തുകൊണ്ടോ.. വല്ലാതെ അടുത്തു പോയി. അതല്ലെങ്കിലും അങ്ങനെയാണ്. പ്രണയം തോന്നാൻ അധിക സമയം ഒന്നും വേണ്ട. എന്നിൽ ആ പ്രണയം ആഴത്തിൽ വേരുറച് കഴിഞ്ഞിരുന്നു. ഇനി ഒരു പഠിച് മാറ്റലൊരിക്കലും എളുപ്പമായിരിക്കില്ല. ആർക്കും വേരുപ്പിക്കാൻ കഴിയാത്ത എന്റെ ഹൃദയത്തിലേക്ക് ഇത്രയും ആഴത്തിലേക്ക് വേരുറപ്പിക്കാൻ ശിവേട്ടന് എങ്ങനെയാണ് സാധിച്ചത്.ഒന്നോർക്കുമ്പോൾ ഇതൊരുതരം പ്രഹസനമല്ലേ..

നിനച്ചിരിക്കാത്ത നേരത്ത് ഓരോരുത്തരെ തന്ന് സന്തോഷിപ്പിച് അവസാനം കരയിപ്പിക്കുന്ന ദൈവത്തിന്റെ ഒരു തമാശ. കണ്ണുനീരിനെ അടക്കിനിർത്താൻ ആയില്ല അത് വീണ്ടും ഒഴുകിക്കൊണ്ടിരുന്നു രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കം കണ്ണിനെ തലോടിയിരുന്നു. പിറ്റേദിവസം എഴുന്നേറ്റ് കണ്ണാടിയിൽ നോക്കിയപ്പോൾ മുഖം എല്ലാം നീരുവന്നു വീർത്തിരുന്നു.ഒത്തിരി കരഞ്ഞതുകൊണ്ടാവാം. വെറുതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. നാഡികൾ എല്ലാം വലിഞ്ഞു മുറുകി വേദനിച്ചു. അങ്ങനെ ആ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചു. പെട്ടെന്നുതന്നെ കുളിച്ചു. ഒരുങ്ങാൻ ഒന്നും ഉണ്ടായിരുന്നില്ല.ഒരു ചുരിദാർ എടുത്തിട്ടു.അതിന് ഒരു ഷാളും. പാറിപ്പറന്ന മുടി കൈ കൊണ്ട് വാരി കെട്ടി ഒരു ക്ലിപ്പ് ഇട്ടു. വീണ്ടും പുഞ്ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി പുറത്തേക്കിറങ്ങി. താഴെ അവരെല്ലാം ഫുഡ് കഴിക്കുകയായിരുന്നു.ആരെയും നോക്കാതെ പുറത്തേക്ക് പോകാനൊരുങ്ങിയപ്പോൾ പുറകിൽ നിന്ന് അമ്മയുടെ വിളി വന്നു. " നീ ഇന്ന് ക്ലാസ്സിൽ പോകുന്നില്ലേ.. ഇന്ന് ക്ലാസ്സ് ഉള്ള ദിവസം അല്ലേ" " ഇന്ന് പോകുന്നില്ല. എനിക്ക് ഒരാളെ കാണാനുണ്ട്" " ക്ലാസിന് പോകാതിരുന്നാൽ എങ്ങനെയാ മോളേ" " പ്ലീസ് അച്ഛാ ഞാൻ പോയി വരാം "അത്രയും പറഞ്ഞ് ഫുഡ് പോലും കഴിക്കാതെ അവിടെ നിന്നിറങ്ങി

"അവരോട് വിളിച്ചു ഓക്കേ ആണെന്ന് പറയട്ടെ." പിന്നിൽ നിന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നെകിലും തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ സ്കൂട്ടി എടുത്ത് പോവുകയാണ് അപ്പോൾ ചെയ്തത്. എന്ത് ചെയ്യണമെന്നോ എന്തു പറയണം എന്നോ ഉണ്ടായിരുന്നില്ല. ശിവേട്ടന്റെ ഇന്നത്തെ മറുപടി ആയിരിക്കും മുന്നോട്ടുള്ള ജീവിതം എന്ന് ഞാൻ ഉറപ്പിച്ചു. ടെക്സ്റ്റ് മെസ്സേജ് വിട്ട പ്രകാരം ഞാൻ ഒരു സ്ഥലത്ത് വണ്ടി നിർത്തി ശിവേട്ടനെ കാത്തുനിന്നു. അധികനേരം കാത്തു നിൽക്കേണ്ടി വന്നില്ല. ആള് വന്നു.പതിവിന് വിപരീതമായി ഓട്ടോ ആയിരുന്നു എടുത്തിരുന്നത്. മാഷയതിനു ശേഷം ഓട്ടോ എടുത്തു ഞാൻ കണ്ടിട്ടില്ല. പഴയ പടികൾ വീണ്ടും ആവർത്തിക്കുന്ന പോലെ.. അല്ലെങ്കിലും ഇന്ന് കഴിഞ്ഞാൽ ചിലപ്പോൾ ഞാനും എന്റെ പ്രാണനായി കരുതിയിരുന്ന ശിവേട്ടനും രണ്ടറ്റത്ത് ..അപരിചിതരെപോലെ.. "എടൊ..എന്താ മുഖം വീർത്തു കെട്ടിയിരിക്കുന്നെ.." തൊട്ടടുത്തു നിന്ന് ശിവേട്ടന്റെ ശബ്ദം കേട്ടപ്പോൾ ആണ് ശിവേട്ടൻ ഇത്രയും അടുത്ത് വന്നു നിൽക്കുകയാണ് എന്ന് അറിഞ്ഞത്. എന്റെ മുഖം കണ്ട് ആളുടെ മുഖത്തും ഒരു നിരാശ കാണുന്നുണ്ടായിരുന്നു. ശിവേട്ടനെ ഞാൻ സൂക്ഷിച്ചു നോക്കി. കണ്ണ് ഒക്കെ ആകെ വല്ലാതെ. ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല പാവം. "പാർവതി.." "നമുക്ക് എങ്ങോട്ടെങ്കിലും പോകാം ശിവേട്ട..

എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. ഇവിടെ വേണ്ട." അതും പറഞ് ആളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഓട്ടോയിൽ കയറി ഇരുന്നു. ശിവേട്ടൻ വന്നു എന്നെ ഒന്ന് നോക്കി ഓട്ടോ എടുത്തു. വിജനമായ ഒരു സ്ഥലത്ത് വണ്ടി വന്നു നിന്നു.ആദ്യം ഞാൻ ഇറങ്ങി. പിന്നാലെ ശിവേട്ടനും. അടുത്ത് ഉണ്ടായിരുന്ന ഒരു കല്ലിൽ ഞാൻ ഇരുന്നു. ശിവേട്ടനോടും ഇരിക്കാൻ പറഞ്ഞു. ഒരുപാട് നേരം വീണ്ടും മൗനമായി തന്നെ തുടർന്നു. "എന്താ കാണണം എന്ന് പറഞ്ഞത്." മൗനത്തെ കീറിമുറിച്ചു ശിവേട്ടൻ തന്നെയാണ് അത് ചോദിച്ചത്. "ശിവേട്ടന് എന്നെ ശരിക്കും ഇഷ്ടമാണോ.." "എന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം." "എന്റെ.. എന്റെ കല്യാണം തീരുമാനിക്കുകയാണ് വീട്ടുകാർ." ഞാനത് പറയുമ്പോൾ പുള്ളിയുടെ മുഖത്തു ഒരു ഞെട്ടൽ ഞാൻ കണ്ടു. എന്റെ കണ്ണിൽ നിന്ന് വെള്ളം ഒഴുകുവാനായി കാത്ത് നിൽക്കുകയാണെന്ന് തോന്നി. "ആരാ ആള്." "എന്നെ പഠിപ്പിക്കുന്ന സാറ.. ഡോക്ടർ വൈശാഖ്." "ഉം.. എന്നിട്ട് നീ എന്തു പറഞ്ഞു." "ഞാൻ എന്തു പറയാൻ.. ഒന്നും പറഞ്ഞില്ല." "ഉം." വീണ്ടും ഒരുപാട് നേരത്തെ മൗനം... "ചിലപ്പോൾ ഒരിക്കലും ഇനി നമ്മൾ ഇത് പോലെ അടുത്തിരുന്നില്ലെന്ന് വരാം.എന്നടിത് വരെ വാക്കുകകളായാൽ പ്രണയം വിളിച്ചോതിയിട്ടില്ല. ഒത്തിരി നേരം ഇത് പോലെ അടുത്തിരുന്നിട്ടില്ല. ഒന്നിച്ചു കറങ്ങാൻ പോയിട്ടില്ല.

പ്രണയർദ്രമായ സംഭാഷങ്ങൾ ഉണ്ടായിട്ടില്ല.എന്നാലും.. എപ്പോഴൊക്കെയോ ആ കണ്ണുകളിൽ ഞാൻ പ്രണയം കണ്ടിരുന്നു. വാക്കുകകളിൽ കരുതലും എല്ലാം.. ശിവേട്ടന് എന്നെ ഇഷ്ടം ആണെന്ന് തന്നെയാണ് എന്റെ ഇപ്പോഴും ഉള്ള വിശ്വാസം. ഈ അവസാന നിമിഷത്തിലും എന്നോടത് തുറന്നു പറഞ്ഞു കൂടെ.." പറയുമ്പോൾ എന്തു കൊണ്ടോ കണ്ടം ഇടറിയിരുന്നു. കണ്ണിൽ നിന്ന് നീരുറവകൾ പൊട്ടിയൊലിച്ചു. അപ്പോഴും ഞാൻ പിടിച്ചു നിന്നു. ശിവേട്ടന്റെ വാക്കുകൾക്ക് മാത്രമായി കാതോർത്തു. "പ്രണയം... അതുണ്ടായിരുന്നോ എന്ന് എനിക്കും അറിയില്ല. പണ്ട് ചെറുതായിരിക്കുമ്പോൾ നിന്റെ ഏട്ടന്റെ കൈ പിടിച്ചു നീ നടന്നു വരുന്നത് ഒത്തിരി കണ്ടിട്ടുണ്ട്.അന്നത്തെ ആ പാവടക്കാരിയോട് മിണ്ടാൻ ഏറെ കൊതിച്ചിട്ടുണ്ട്.കൂട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നുമുള്ള അവഗണയും തന്തയില്ലാത്തവൻ എന്ന് പറഞ്ഞു അപമാനിക്കലും കൂടെ കൂട്ടാൻ ആഗ്രഹിച്ചവരിൽ നിന്ന് തന്നെ ആട്ടിപ്പുറത്താക്കലും ആ പ്രായത്തിൽ തന്നെ പാഴാക്കമായ എനിക്ക് നിന്നോട് മിണ്ടാൻ ഭയമായിരുന്നു.നീ കൂട്ടുകാരോടോത് കളിക്കുമ്പോഴും വീട്ടുകാരോടുത് യാത്ര ചെയ്യുമ്പോൾ കളി ചിരികളിൽ ഏർപ്പെടുമ്പോഴും ഞാനും അമ്മയും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുകയായിരുന്നു.എന്റെ അതെ പ്രായമായ നിന്റെ

ഏട്ടൻ പുത്തൻ ഉടുപ്പുകളും ബാഗുമായി സ്കൂളിലേക്ക് പോവുമ്പോൾ ഞാൻ എന്റെ വീട്ടിൽ അമ്മയെ സഹായിക്കുകയായിരുന്നു.ദാരിദ്രത്തിന്റെ പടുതിയിൽ കഴിയുന്ന എനിക്ക് നിന്നോട് ഒന്ന് മിണ്ടുക എന്നത് പോലും വലിയ ഒരു ദോഷമായിരുന്നു. കേവലം എന്നേക്കാൾ അഞ്ച് വയസ്സ് കുറവുള്ള നിന്നോട് ആദ്യം എനിക്ക് വാത്സല്യമായിരുന്നു.പിന്നെ പിന്നെ അത് എപ്പോഴോ പ്രണയം ആയി മാറി തുടങ്ങി. പ്രണയം തന്നെയാണോ അതും അറിയില്ല.ആ വികാരം നിന്നെ ഓരോ നിമിഷം കാണുമ്പോഴും നിയന്ത്രിക്കാൻ പറ്റാത്ത ആയി. ഒന്നു മനസ്സു തുറക്കാൻ തോന്നിയിട്ടുണ്ട് പലപ്പോഴും. വളരുമ്പോഴും അതിന് ഒരു പോറൽ പോലും ഏൽക്കാതെ കൂടുതൽ ശക്തിയായി വളരുകയാണ് ചെയ്തത്. അന്നൊക്കെ നിനക്കെന്നെ പേടിയായിരുന്നു.ആളുകൾ പറഞ്ഞുകേട്ടു ഉള്ള അറിവ് മാത്രം വെച്ചുള്ള പേടി. പേടിയോടെ ഉള്ളതാണെങ്കിലും നിന്റെ ഒരു നേട്ടവും എന്റെ ഉള്ളിൽ ആണ് വന്ന് പതിച്ചിരുന്നത്. പറയാൻ പറ്റാതെ ഉള്ള പ്രണയം. അതാണ് പിന്നീട് ദേഷ്യം ആയി പരിണമിച്ചത്.ഒരുതരത്തിൽ പറഞ്ഞാൽ പ്രണയത്തെ മറക്കാനായി ഞാൻ അണിയുന്ന മുഖംമൂടിയാണ് നിന്നോടുള്ള എന്റെ ദേഷ്യം പോലും." ശിവേട്ടൻ പറയുന്ന ഓരോ വാക്കുകളും എന്നിൽ ഓരോ സമയം സന്തോഷവും സങ്കടവും വന്നു നിറച്ചു.

കണ്ണുനീർ കാഴ്ചയെ വന്നു മൂടുന്നു ഉണ്ടായിരുന്നു. അതെല്ലാം വാശിയോടെ തുടച്ച് ശിവേട്ടൻ മുഖം കൂടുതൽ കൂടുതൽ കാണുവാനായി ആഗ്രഹിച്ചു. പിന്നീട് എപ്പോഴാ ആണ് നീ അപൂർവമായെങ്കിലും മനസ്സിലാക്കുന്നത്.എന്നിലേക്ക് അടുക്കുന്ന ഓരോ നിമിഷത്തിലും നിന്നെ ഞാൻ അകറ്റാനായി ശ്രമിച്ചു.നടന്നില്ല.നിനക്കെന്നോട് പ്രണയം വന്നു തുടങ്ങി എന്നത് ഞെട്ടലോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.എന്റെ മുഖം മൂടി അടർന്നു വീഴുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഓരോ നിമിഷവും അത് അഴിയാതെ കാത്തു. നീ എന്നോട് മിണ്ടാതിരുന്ന ആ ദിവസങ്ങളിൽ തീർത്തും ഭ്രാന്തമായി ആണ് ഞാൻ കഴിഞ്ഞിരുന്നത് നിന്റെ ഓരോ ഫോൺ വിളിക്കാൻ ഞാൻ ഒരുപാട് കാത്തു. ഓരോ തവണ മദ്യം കഴിക്കുമ്പോഴും നീ എന്റെ അരികിൽ ഉണ്ടെന്ന് തോന്നി.നിന്നെ അടുത്തുകാണാൻ കൂടുതൽ കൂടുതൽ കുടിച്ചു ബോധം മറിഞ്ഞുവീണു. നേരം വെളുക്കുമ്പോൾ ആണ് അറിയുക എല്ലാം എന്റെ മിഥ്യയായിരുന്നു എന്ന്. ശിവേട്ടൻ പറഞ്ഞത് അത്ഭുതത്തോടെയാണ് ഞാൻ കേട്ടത് ഇത്രയും എന്നെ ഭ്രാന്തമായ സ്നേഹിച്ചിട്ടും....

"നീ എന്നെ തിരിച്ചുവിളിച്ചപ്പോൾ ലോകം മുഴുവൻ വെട്ടിപ്പിടിച്ചു പോലെ തോന്നി എനിക്ക്. നിന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് നീ പറയുന്നതെല്ലാം അനുസരിച്ചത്.നീ എന്നിൽ അത്രമേൽ ആഴ്ന്നിറങ്ങിയിരുന്നു." "ശിവേട്ട.. ഞാനൊരു കാര്യം പറയട്ടെ.." "ഉം.. പറഞ്ഞോ." "ഞാൻ ഇടക്ക് ഒരു സ്വപ്നം കാണും. എന്റെ സമ്മതമില്ലാതെ ശിവേട്ടൻ എന്റെ കഴുത്തിൽ താലി ചാര്ത്തുന്നത്." "പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്നെനിക്ക് അറിയില്ല. ഞാനും അതെ സ്വപ്നം കാണാറുണ്ട്. ഇടയ്ക്കിടെ. പക്ഷെ.. ഒരിക്കലും അത് നടക്കുമെന്ന് തോന്നുന്നില്ല." "എന്തു കൊണ്ട് കഴിയില്ല. സമ്മതത്തോടെ വിവാഹം ചെയ്യാൻ സാധിക്കില്ലേ.. ആരും അറിയാതെ. അച്ഛൻ സമ്മതിക്കാത്തതാണ് വിഷയമെങ്കിൽ അതല്ലേ നല്ലത്." "ഒരിക്കലും അല്ല. എന്റെ അമ്മ അറിയാതെ ആണെങ്കിലും നിന്റെ അച്ഛന് കൊടുത്ത വിഷമം ചെറുതൊന്നും അല്ല.ഒരേ സമയം നിന്റെ അച്ഛന് പെങ്ങളെ കൂടാതെ സ്വന്തം അച്ഛനെ കൂടി അല്ലെ നഷ്ടപ്പെട്ടത്.ഇനി ഒരു ദുരന്തം കൂടി നിന്റെ അച്ഛന് താങ്ങുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..ആ മനുഷ്യൻ നിന്നിൽ നിന്ന് അത് പ്രതീക്ഷിക്കുമോ.."

"നിന്റെ അച്ഛനെ എനിക്ക് ബഹുമാനം ആണ് സത്യത്തിൽ.സ്വന്തം പെങ്ങൾ ഇങ്ങനെ ഒക്കെ ചെയ്തിട്ടും അവളെ ശപിക്കാതെ നിർത്തുന്നില്ലേ..അങ്ങനെ ഉള്ള ഒരു അച്ഛന്റെ മകൾ അച്ഛനോട് ഒരിക്കലും അത് ചെയ്യാൻ പാടില്ല." "പിന്നെ.. പിന്നെ എന്താണ് ചെയ്യേണ്ടത്.ഡോക്ടറെ ഒഴിവിക്കാൻ എന്തു കള്ളമാണ് ഞാൻ പറയേണ്ടത്.അത് കൂടി പറഞ്ഞു താ." "അറിയില്ല എനിക്ക്.ഒന്നോർക്കുമ്പോൾ നിന്റെ അച്ചൻ അല്ലെ ശരി.എവിടെയോ കിടന്ന് ആളുകളുമായി തല്ലുണ്ടാക്കുന്ന ഒരുത്തന് സ്വന്തം മകളെ അതും ഒരു ഡോക്ടർ കുട്ടിയെ എങ്ങനെ ആണ് കല്യാണം കഴിച്ചു കൊടുക്കാൻ തോന്നുന്നത്.സ്വന്തം ആണെങ്കിലും നിങ്ങൾ എല്ലാം ഞങ്ങളെക്കാൾ ഒത്തിരി ഒത്തിരി ഉയരത്തിൽ ആണ്. പക്ഷെ.. നിന്നെ വിട്ടു കൊടുക്കാൻ സാധിക്കില്ലടി എനിക്ക്. സ്വന്തയാക്കാനും സാധിക്കുമോ എന്ന് അറിയില്ല. നീ ഇല്ലാതെ ജീവിക്കാൻ പറ്റൊന്ന് കൂടി അറിയില്ല. വിട്ടു കൊടുക്കാനോ നേടിയെടുക്കനോ സാധിക്കാത്ത ഒരു ഇഷ്ടമാണ് നീ എനിക്ക്."..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story