❤️ശിവപാർവതി ❤️: ഭാഗം 28

shiva parvathi

രചന: കടലാസിന്റെ തൂലിക

"പക്ഷെ.. നിന്നെ വിട്ടു കൊടുക്കാൻ സാധിക്കില്ലടി എനിക്ക്. സ്വന്തയാക്കാനും സാധിക്കുമോ എന്ന് അറിയില്ല. നീ ഇല്ലാതെ ജീവിക്കാൻ പറ്റൊന്ന് കൂടി അറിയില്ല. വിട്ടു കൊടുക്കാനോ നേടിയെടുക്കനോ സാധിക്കാത്ത ഒരു ഇഷ്ടമാണ് നീ എനിക്ക്." ശിവേട്ടൻ അത് പറയുമ്പോൾ ശിവേട്ടന്റെ കണ്ണിലേക്കു മാത്രമാണ് ഞാൻ നോക്കിയത്. ആ കണ്ണുകളിൽ തിരിച്ചറിയാൻ സാധിക്കാത്ത ഒരു ഭാവം ആയിരുന്നു. കൂടുതൽ നേരം അവിടെ നിൽക്കാൻ സാധിച്ചില്ല. വേഗം എഴുന്നേറ്റപ്പോഴേക്കും ഫോൺ ശബ്ധിച്ചു തുടങ്ങിയിരുന്നു. അമ്മയാണ് ഫോണിൽ. ഒരു ഫുൾ റിങ് അടിച്ചിട്ടും എടുക്കാൻ തോന്നിയില്ല. വീണ്ടും നിർത്താതെ അടിച്ചപ്പോൾ ഫോണെടുത്തു. "എന്താ അമ്മേ.." അപ്പുറത്തു നിന്ന് അമ്മ പറയുന്നത് കേട്ട് ഞാൻ ഞെട്ടി നിന്നു.ഫോൺ വെച്ചതിനു ശേഷവും അതെ ഞെട്ടലിൽ ആയിരുന്നു ഞാൻ.എന്റെ ആ നിൽപ്പ് കണ്ട് ശിവേട്ടൻ കാര്യമനേഷിച്ചു. "അച്ഛമ്മ.. അച്ഛമ്മ ഹോസ്പിറ്റലിൽ ആണ്". "അച്ഛമ്മക്ക് എന്തു പറ്റി.."ശിവേട്ടന്റെ മുഖത്തും വേവലാതി കണ്ടു. "അറിയില്ല. നെഞ്ചു വേദന ആയിട്ട് കൊണ്ട് പോയതാണെന്ന പറഞ്ഞത്. ഇപ്പൊൾ മെഡിക്കൽ കോളേജിൽ ഉണ്ട്. ഐ സി യൂ വിൽ ആണ്. "അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. "ആ.. എന്നാൽ വേഗം പോവാം.. "ഞങ്ങൾ ദിർദി പിടിച്ചു ഓട്ടോയിൽ കയറി.

സ്കൂട്ടി വെച്ചിരിക്കുന്ന സ്ഥലം ആയപ്പോൾ വണ്ടി നിർത്തി. ഞാൻ വേഗം സ്കൂട്ടിയിൽ കയറി ഇരുന്നു. "പാറൂട്ട.. ഞാൻ വന്നട്ടോ ഹോസ്പിറ്റലിലേക്ക്." "വേണ്ട. കാര്യങ്ങൾ ഞാൻ വിളിച്ചു പറയാം. ശിവേട്ടൻ വന്നാൽ അത് കൂടുതൽ പ്രശ്നങ്ങൾ ആവും." ഹോസ്പിറ്റലിലേക്ക് വണ്ടി ഓടിക്കുന്നതിനിടക്ക് മുഴുവൻ ആലോചിച്ചത് അച്ഛമ്മയെ കുറിച്ചാണ്. ആർക്കും അറിയില്ലെങ്കിലും എനിക്കറിയാം. ഞാനും ശിവേട്ടനും ഒന്നിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അച്ഛമ്മയാണ്. അതിലാകണം ഞങ്ങളുടെ പേര് പോലും അച്ഛമ്മ ഇങ്ങനെ ഇട്ടത്. ഹോസ്പിറ്റലിൽ എത്തി വണ്ടി ഒതുക്കി ഞാൻ വേഗം അതിനുള്ളിലേക്ക് കയറി. അച്ഛനും ചേട്ടനും ഒക്കെ ഉണ്ടായിരുന്നു അവിടെ.അവരെല്ലാം വലിയ ടെൻഷനിൽ ആണെന്ന് കണ്ടാൽ തന്നെ അറിയാമായിരുന്നു. അമ്മ അടുത്തുള്ള ബെഞ്ചിൽ ഇരുന്നു കരയുന്നുണ്ട്. ഞാൻ അരികിലേക്ക് പോകുന്നതിന് മുന്പായി ഡോക്ടർ ഡോർ തുറന്നു. "ഡോക്ടർ.. ഇപ്പൊൾ നെഞ്ചു വേദന ആയിട്ട് കൊണ്ട് വന്ന പഷ്യന്റിന്..." "പാർവതിയുടെ ആരെങ്കിലും ആണോ.." "യെസ്. എന്റെ അച്ഛമ്മ ആണ്. എങ്ങനെ ഉണ്ട് കൺട്ടീഷൻ." "സെക്കന്റ്‌ ഹാർട്ട്‌ അറ്റാക്ക്. സംഭവം അല്പം സീരിയസ് ആണ്. ആളുടെ കാര്യത്തിൽ അധികം സ്കോപ് ഒന്നും ഒന്നും ഇല്ല. നിന്നോടായത് കൊണ്ട് ഇത് പറയുന്നതാണ്.

കുട്ടി പോയി കൺട്ടീഷൻ നോക്കിക്കോളൂ.." എനിക്ക് അകത്തു കയറാനുള്ള അനുവാദം കിട്ടിയപ്പോൾ ഞാൻ അച്ഛനെ ഒന്ന് നോക്കി അകത്തു കയറി. അകത്തു ട്യൂബ്കളാൽ ചുറ്റിക്കിടക്കുന്ന അച്ഛമ്മയെ കണ്ടന്റെ ഹൃദയം വിങ്ങി. അച്ഛമ്മയുടെ ഇപ്പോഴത്തെ കൺട്ടീഷൻ നോക്കി ഞാൻ പുറത്തേക്കിറങ്ങി. അമ്മ ആകെ തളർന്നിരുന്നു. അച്ഛനും. അച്ഛൻ കരയുന്നില്ലെങ്കിലും അച്ഛന്റെ മുഖത്ത് സങ്കടം നിഴലിച്ചു കണ്ടിരുന്നു. അച്ചാച്ചൻ മരിച്ചപ്പോൾ അച്ഛമ്മക്ക് വേണ്ടി മാത്രം ആണ് അച്ഛൻ ജീവിച്ചത്. ഒരുപാട് ഇഷ്ടം ആണ് അച്ഛന് അച്ഛമ്മയെ. അച്ഛൻ കരയാതെ നിൽക്കുന്നത് പോലും എനിക്ക് അത്ഭുതം ആയിരുന്നു. ഒരു ദിവസം അതെ നിൽപ്പ് തുടർന്നു. അച്ഛമ്മക്ക് ബോധം വന്നിരുന്നില്ല. അച്ഛനും അച്ഛമ്മയും ഒരു വട്ടം കയറി കണ്ടു. തിരികെ വന്നപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് എനിക്ക് കാണമായിരുന്നു. മുഴുവൻ അല്ലെങ്കിലും പല സമയങ്ങളിലും ഐ സി യൂ വിന്റെ ഉള്ളിലേക്ക് എനിക്ക് പ്രവേശനം ഉണ്ടായിരുന്നു. വിവരം അറിഞ്ഞു ഭദ്രയും വന്നിരുന്നു. ഏട്ടനും ഭദ്രയും ഒക്കെ അച്ഛനെയും അമ്മയെയും ഭക്ഷണം കഴിക്കാൻ വിളിച്ചിരുന്നു എങ്കിലും ഊണും ഉറക്കവും വേണ്ട എന്ന് വെച്ചവർ ഐ സി യൂ വിനു മുമ്പിൽ തന്നെ കാവലിരുന്നു. പിറ്റേ ദിവസം അച്ഛമ്മ കണ്ണ് തുറന്ന ഉടനെ ചോദിച്ചത് അച്ഛനെ ആണ്.

"പഷ്യന്റിന് കൂടുതൽ സ്‌ട്രെസ് കൊടുക്കരുത്.അറിയാമല്ലോ.. ഇനി ഒരു ചെറിയ വേദന പോലും ചിലപ്പോൾ താങ്ങി എന്ന് വരില്ല.വല്ല ആഗ്രഹവും ഉണ്ടെങ്കിൽ പരമാവധി നിറവേറ്റാൻ നോക്കണം.മനസിനെ വിഷമിപ്പിക്കരുത്.ഓക്കേ.കയറി കണ്ടോളു.." അച്ഛന് ഡോക്ടർ ഇൻസ്‌ട്രക്ഷൻസ് കൊടുത്തു അതിനുള്ളിലേക്ക് കടത്തുമ്പോൾ അമ്മയെ പോലെ തന്നെ എന്നെയും പേടി കാർന്നു തിന്നിരുന്നു. **** ട്യൂബുകൾക്കിടയിൽ കിടക്കുന്ന സ്വന്തം അമ്മയെ കണ്ടു മഹാദേവന്റെ ഉള്ളം വിങ്ങി.ഓരോ കാലടി വെക്കുംതോറും നെഞ്ചിടിച്ചു കൊണ്ടിരുന്നു. "ദേവ.." അയാളുടെ അമ്മയുടെ സ്വരം വളരെ നേർമയോടെ ആയിരുന്നു.അവശത അവരെ തളർത്തിയിരുന്നു.ഒരു ദിവസത്തെ മരുന്നുകൾക്കിടയിലെ ജീവിതം പോലും അവർ അത്രയേറെ ക്ഷീണിത്തയാക്കിരുന്നു. "ദേവ.." "പറഞ്ഞോ അമ്മേ.. ഞാൻ ഇവിടെ തന്നെ ഉണ്ട്." "ഇനി ഞാൻ അധികം നാൾ ഉണ്ടെന്ന് തോന്നുന്നില്ല. അമ്മക്ക് ഒരു ആഗ്രഹം. എന്റെ മോൻ സാധിച്ചു തരോ.." "അമ്മ പറ. അമ്മയുടെ ആഗ്രഹം ഞാൻ എന്തായാലും ഞാൻ സാധിച്ചു തരും." "ദേവ.. എനിക്ക് മഹിമയെ കാണണം.മരിക്കുന്നതിന് മുമ്പ് അവൾക്ക് നിന്റെ മുമ്പിൽ വെച് മാപ്പ് കൊടുക്കണം.എന്തായാലും നിന്റെ അനിയത്തി കുട്ടി അല്ലെ അവൾ". "അമ്മേ.. അവളെ." "എനിക്ക് അവളെ കാണിച് തരില്ലേ നീ." "മം. അമ്മയുടെ ആഗ്രഹം അല്ലെ ഞാൻ അവളെ കൊണ്ട് വരാം." ഒന്ന് കൂടി അമ്മയെ നോക്കിയതിനു ശേഷം ദേവൻ അവിടെ നിന്ന് പുറത്തിറങ്ങി.

***** ഐ സി യൂ വിൽ നിന്ന് അച്ഛൻ പുറത്തിറങ്ങി നേരെ പോയത് ചേട്ടന്റെ അടുത്തേക്കാണ്. "മോനെ നീ മഹിമയെ കണ്ടു പിടിക്കണം. എത്രയും പെട്ടന്ന് തന്നെ. അമ്മയെ അവൾക്ക് കാണണം എന്ന്." അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. ആ ഒരു അവസ്ഥയിലും എന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു. അച്ഛനും അപ്പച്ചിയും നേർക്ക് നേർ കണ്ടാൽ തീരാവുന്ന പ്രശ്‌നമേ നിലവിൽ ഉള്ളു എന്ന് എനിക്ക് ഉറപ്പാണ്. ഞാൻ അന്നത്തെ റൌണ്ട്സിന് പോയി തിരിച്ചു ഐ സി യൂ വിന്റെ മുമ്പിൽ എത്തിയപ്പോൾ എല്ലാവരുടെ കൂടെ ശിവേട്ടനും ഉണ്ടായിരുന്നു.ശിവേട്ടനെ ഞാൻ ഒരു വട്ടം നോക്കി.അതെ സമയത്ത് തന്നെ ശിവേട്ടൻ എന്നെയും നോക്കി.കൂടുതൽ സമയം ആ നോട്ടം നിലനിർത്താൻ എനിക്ക് സാധിക്കുമായിരുന്നില്ല. പെട്ടന്ന് അപ്പച്ചി കരഞ്ഞു കൊണ്ട് ഐ സി യൂ വിന്റെ വാതിൽ തുറന്നു വന്നു.ആ സമയം അച്ഛൻ എതിർ വശത്തേക്ക് കൈ കെട്ടി നിൽക്കുകയാണ്.അമ്മ അടുത്തുള്ള ബെഞ്ചിൽ ഇരിക്കുകയായിരുന്നു.ശിവേട്ടന്റെ എതിർ വശത്തായി ഏട്ടനും ഉണ്ടായിരുന്നു. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല.ആകെ മൊത്തം നിശബ്ദത.അപ്പച്ചിയുടെ തേങ്ങൽ മാത്രം കേൾക്കാം.അപ്പച്ചി കുറച്ചു മുന്പാണ് അച്ഛമ്മയുടെ അറ്റാക്ക് അറിഞ്ഞിരുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു.

ശിവേട്ടനെ ഇന്നലെ വിളിക്കാൻ എനിക്ക് പറ്റിയിരുന്നില്ല. ഞാൻ നോക്കിയപ്പോൾ അപ്പച്ചി പതിയെ അച്ഛന്റെ അടുത്തേക്ക് പോകുന്നുണ്ട്. അപ്പച്ചി തൊട്ടടുത്ത് എത്തിയിട്ടും അച്ഛൻ തിരിഞ്ഞു നോക്കിയിരുന്നില്ല. അച്ഛൻ വല്ലാതെ എയർ പിടിച്ചു നിൽക്കുന്നത് കണ്ട് എനിക്ക് ചെറുതായി ചിരിയും വരുന്നുണ്ടായിരുന്നു. "ഏട്ട..." അച്ഛൻ അപ്പോഴും ഒന്നും മിണ്ടുന്നില്ലായിരുന്നു. എല്ലാവരും അച്ഛന്റെ പ്രതികരണത്തിനായി ആകാംഷയോടെ കാത്ത് നിൽക്കുകയായിരുന്നു. "ഏട്ട..എന്നോട് ക്ഷമിക്ക് ഏട്ടാ..."അതും പറഞ്ഞു അപ്പച്ചി പൊട്ടി കരഞ്ഞപ്പോഴേക്കും ഞങ്ങൾക്കും അത് വിഷമം ആയി മാറിയിരുന്നു. പെട്ടന്നാണ് ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട് അച്ഛൻ അപ്പച്ചിയെ കെട്ടി പിടിച്ചത്. അച്ഛന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. അപ്പച്ചി അച്ഛന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് പൊട്ടി കരയുകയാണ്. ഞങ്ങളെ എല്ലാം കൺകുളിർക്കുന്ന കാഴ്ച ആയിരുന്നു അത്. ഈ ഒരു കാഴ്ച കാണാൻ വര്ഷങ്ങളായി ആഗ്രഹിച്ചിരുന്ന ആളാണ് അകത്തു കിടക്കുന്നത്. പിന്നെ എന്റെ അമ്മയും. അമ്മയെ ഞാൻ നോക്കിയപ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.ആ മുഖത്തിപ്പോൾ പൂർണ്ണ ചന്ദ്രൻ ഉദിച്ച പോലെ ആണ്.ഏട്ടന്റെ കാര്യവും മറിച്ചല്ലായിരുന്നു.

പക്ഷെ അവന്റെ സന്തോഷം അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.ശിവേട്ടന്റെ ഭാവം എത്ര ശ്രമിച്ചിട്ടും എനിക്ക് തിരിച്ചറിയാനായി സാധിച്ചില്ല.ആ മുഖത്തു സന്തോഷം ആണോ സങ്കടം ആണോ അതോ മറ്റെന്ധെങ്കിലും ആണോ.. അച്ഛൻ അപ്പച്ചിയുടെ കണ്ണുകൾ ഒക്കെ തുടച്ചു കൊടുക്കുന്നുണ്ടായിരുന്നു. ആണ്ടുകൾ കഴിഞ്ഞുള്ള സ്നേഹപ്രകടനം... കുറച്ചു സമയത്തിന് ശേഷം അച്ഛൻ അപ്പച്ചിയെ വിട്ട് ശിവേട്ടന്റെ അടുത്തേക്ക് പോയി. അപ്പച്ചി അമ്മയുടെയും. ഞാനും അപ്പൊൾ അമ്മയുടെ അടുത്തായി ഇരുന്നു.അവിടെ നിന്ന് കൊണ്ട് അവരെ നോക്കികണ്ടു. അച്ഛന്റെയും ശിവേട്ടൻടെയും അടുത്ത് ഇപ്പൊൾ ചേട്ടനും ഉണ്ട്. അവർ എന്തെല്ലാമോ പരസ്പരം ചോദിക്കുന്നു. ചിലപ്പോൾ ജോലിയെ പറ്റിയൊക്കെ ആവാം.. നാളുകൾക്ക് ശേഷം അങ്ങനെ അച്ഛനും അപ്പച്ചിയും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഞങ്ങളെല്ലാം മാറി നിന്നു കൊടുത്തു. ഞങ്ങളുടെ കൂടെ ഭദ്രയും ശിവേട്ടനും ഉണ്ടായിരുന്നു

അപ്പോൾ.അമ്മ വാത്സല്യത്തോടെ ശിവേട്ടനോട്‌ ഭക്ഷണം കഴിക്കാൻ പറയുമ്പോൾ ആ മുഖത്തുണ്ടായ രണ്ട് തുള്ളി കണ്ണുനീർ ഞാൻ മാത്രം കണ്ടു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഭദ്ര പോയി.അവൾ പോയതിന് പിന്നാലെ ഒരു നഴ്സ് വന്നു എന്നെയും ശിവേട്ടനെയും അപ്പച്ചിയേയും അച്ഛനെയും അച്ഛമ്മക്ക് കാണണം എന്ന് പറഞ്ഞു. എന്തായിരിക്കും ഞങ്ങളെ നാല് പേരെയും ഒരുമിച്ചു കാണേണ്ട വിഷയം എന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരുന്നു. അകത്തു കയറിപ്പോൾ ആണ് അച്ഛമ്മയുടെ അവസ്ഥ കണ്ടത്.പഴയ അതെ അവസ്ഥയിൽ തന്നെ.രണ്ട് ദിവസം ആയിട്ടും അതിന് ഒരു കുറവും വരാത്തത് എന്നെ പേടി പെടുത്തി കൊണ്ടിരുന്നു. "നിങ്ങളോട് നാല് പേരോടും ആയി ഒരു കാര്യം പറയാൻ ആണ് ഞാൻ വിളിപ്പിച്ചത്.ഒരു പ്രധാന കാര്യം.ഇനി എനിക്ക് അത് പറയാൻ പറ്റിയില്ല എന്ന് വരാം." ആകാംഷയെ ജനിപ്പിച്ചു കൊണ്ട് അച്ഛമ്മ പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടി!!!!!! ..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story