❤️ശിവപാർവതി ❤️: ഭാഗം 29

shiva parvathi

രചന: കടലാസിന്റെ തൂലിക

"നിങ്ങളോട് നാല് പേരോടും ആയി ഒരു കാര്യം പറയാൻ ആണ് ഞാൻ വിളിപ്പിച്ചത്.ഒരു പ്രധാന കാര്യം.ഇനി എനിക്ക് അത് പറയാൻ പറ്റിയില്ല എന്ന് വരാം." "അമ്മ അങ്ങനെ ഒന്നും പറയല്ലേ.. അമ്മക്ക് എന്തും ഞങ്ങളോട് പറയാമല്ലോ.. പറ അമ്മേ.." "നേരത്തെ പറഞ്ഞത് എന്റെ ആഗ്രഹം ആണ്. എന്നാൽ ഇത് ചിലപ്പോൾ എന്റെ അത്യാഗ്രഹം ആയിരിക്കാം.. പക്ഷെ ഇതാണ് ചിലപ്പോൾ എന്റെ അവസാനത്തെ ആഗ്രഹം." അച്ഛമ്മ ഓരോന്ന് പറയുമ്പോൾ എന്റെ നെഞ്ച് ക്രമാതീതമായി ഉയർന്നു കൊണ്ടേ ഇരുന്നു. "എന്റെ മക്കള് ഒരുപാട് കാലം കൂടി ഒന്നിച്ചതാണ്. പക്ഷെ ഇതെന്റെ ഒരുപാട് കാലത്തെ ആഗ്രഹം ആയതിനാൽ പറയാതിരിക്കാൻ വയ്യ. ശിവന്റെയും പാർവതിയും കല്യാണം.അതും എത്രയും പെട്ടന്ന് തന്നെ." അച്ഛമ്മ പറയുന്നത് കേട്ട് ഞാൻ ഞെട്ടി തരിച്ചു. കുറച്ചു നേരം ശ്വാസം പോലും വിടാതെ അനങ്ങാതെ നിന്നു. പിന്നെ മെല്ലെ തലച്ചെരിച്ചു ബാക്കിയുള്ളവരെ നോക്കിയപ്പോൾ അവരും ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു. "അമ്മ എന്താ ഈ പറയുന്നത്. പാർവതി ചെറിയ കുട്ടി അല്ലെ..

അവളുടെ കല്യാണം ഇത്ര പെട്ടന്ന്..അതും ശിവനുമായി..." "അതൊന്നും എനിക്കറിയണ്ട. ശിവൻ നിന്റെ അനിയത്തിയുടെ മകൻ അല്ലെ.. അവളുടെ മുറച്ചെറുക്കൻ. മുറ പ്രകാരം അവർ ആണ് ഒന്നിക്കേണ്ടത്. നിങ്ങൾക്ക് ചിലപ്പോൾ ഈ വാർത്ത പ്രയാസം ഉണ്ടാക്കും എന്ന് എനിക്കറിയാം. പക്ഷെ അതാണ് എന്റെ അവസാനത്തെ ആഗ്രഹം. അന്ത്യപിലാഷം.എന്റെ കണ്ണടയുന്നതിന് മുൻപ് എന്റെ മൂന്ന് പേരക്കുട്ടികളുടെയും കല്യാണം ഒരുമിച്ച് ഒരേ പന്തലിൽ നടന്നു കാണണം എന്നെനിക് ഉണ്ട്.നിങ്ങൾക്ക് വയ്യെങ്കിലും കുഴപ്പം ഇല്ല.എന്റെ അവസാന ആഗ്രഹം സാധിച്ചു തന്നില്ലെങ്കിലും കുഴപ്പം ഇല്ല." "അമ്മേ.. ഞാൻ". "എന്താ ഇവിടെ.സമയം ഒരുപാട് ആയി.പഷ്യന്റിന് സ്‌ട്രെസ് കൊടുക്കാൻ പാടില്ല.എല്ലാവരും ഒന്ന് പുറത്തേക്ക് നിൽക്കു.." അച്ഛൻ എന്തോ പറയാൻ വന്നപ്പോഴേക്കും നേഴ്സ് ഇടയിൽ കയറി പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാം അപ്പോൾ തന്നെ പുറത്തിറങ്ങി.എല്ലാവരുടെയും മുഖത്തെ ഭാവം അറിയണം എന്നുണ്ട് എനിക്ക്.പക്ഷെ എന്തോ തലഉയർത്തി നോക്കാൻ നിന്നില്ല. *****

"ഇതാണ് അമ്മയുടെ അന്ത്യപിലാഷം." ഐ സി യൂ വിൽ നടന്ന സംഭവങ്ങൾ അമ്മയുടെയും ഏട്ടൻടെയും മുമ്പിൽ അവതരിപ്പിക്കുകയാണ് അച്ഛൻ.അച്ഛന്റെ തൊട്ടടുത്തായി ഞാൻ ഇരുന്നിരുന്നു.കുറച്ചു മാറി ശിവേട്ടനും അപ്പച്ചിയും.എല്ലാം പറഞ്ഞ ശേഷം ആ മുറിയിൽ നിശബ്ദത മാത്രം തങ്ങി നിന്നു. "അമ്മയുടെ അവസ്ഥ ഇപ്പൊൾ വളരെ മോശം ആണ്.ഈ അവസരത്തിൽ നമുക്ക് എന്താ ചെയ്യാൻ പറ്റുക."അത് പറയുമ്പോഴും എല്ലാവരും നിശബ്ദമായിരുന്നു.പക്ഷെ തീരുമാനം എന്താകും എന്നറിയാൻ എനിക്ക് നല്ല ആകാംഷ ഉണ്ടായിരുന്നു. "മഹിമക്കെന്താണ് പറയാനുള്ളത്." "ഞാൻ എന്തു പറയാനാ ഏട്ട.. ഒരിക്കൽ ഞാനായിട്ട് നിങ്ങളെ എല്ലാവരെയും വേദനിപ്പിച്ചതാണ്.അന്ന് ഉണ്ടായ നഷ്ടം എനിക്ക് ഒരിക്കലും നികത്താൻ കഴിയില്ല.അന്ന് അച്ഛൻ പോയത് പോലെ ഇന്ന് അമ്മയും.. എനിക്ക് ഓർക്കാൻ കൂടി കഴിയില്ല.പക്ഷെ പാർവതിയെ പോലെ ഒരു പെൺകുട്ടിയെ ആഗ്രഹിക്കാനും മാത്രം ഞങ്ങൾ വളർന്നിട്ടില്ല.അതിനെ കുറിച് ഇത് വരെ ചിന്തിച്ചിട്ടുമില്ല.എല്ലാം ഏട്ടൻ പറയുന്ന പോലെ.

.ഏട്ടൻ ശരിയെ ചെയ്യുള്ളു എന്ന് എനിക്കറിയാം.ഏട്ടന്റെ തീരുമാനം എന്താണോ അത് തന്നെ ആണ് എന്റെയും." "മ്മ്..നിങ്ങൾക്കെന്താണ് പറയാനുള്ളത്".അമ്മയോടും ചേട്ടനോടുമായി അച്ഛൻ ചോദിച്ചപ്പോൾ ഞാനും അവരെ ആകാംഷയോടെ നോക്കി. "പാറുവിന്റെ കല്യാണത്തെ കുറിച്ച് ഇത് വരെ ചിന്തിച്ചിട്ടില്ല.അച്ഛൻ എന്തു തീരുമാനം എടുത്താലും അത് ശരിയായിരിക്കും എന്ന് ഞങ്ങൾക്ക് അറിയാം. അച്ഛൻ തന്നെ തീരുമാനിച്ചോളൂ.." "അതെ.. ദേവേട്ടൻ തീരുമാനിക്കു..എനിക്ക് എന്തായാലും കുഴപ്പം ഇല്ല. ശിവന്റെ കൂടെ അവളെ പറഞ്ഞയക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.." "മ്മ്.. എന്നാൽ ഞാൻ എന്റെ തീരുമാനം പറയാം. എന്റെതല്ലാത്ത കാരണം കൊണ്ടാണെങ്കിലും അച്ഛൻ പോയത് ഇപ്പോഴും നഷ്ടം തന്നെയാണ്. ഇനി അമ്മയുടെ ആഗ്രഹത്തിന് കൂടി തടസം നിന്നിട്ടുണ്ടെങ്കിൽ അമ്മയും... നാളെ അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ അമ്മയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാത്ത മകൻ ആയി ഞാൻ മാറരുത്. പക്ഷെ എന്റെ സ്വാർത്ഥതക്ക് ഇവരുടെ ജീവിതം ബലിയാടാക്കാൻ ഞാൻ ഒരുക്കമല്ല. അവർ പറയട്ടെ..

സമ്മതമാണോ അല്ലയോ എന്ന്. ആണെങ്കിൽ അടുത്ത മാസം 2 കൂട്ടരുടെയും കല്യാണം. അല്ലെങ്കിൽ ഇവിടെ വെച്ച് സംഭാഷണം അവസാനിപ്പിക്കാം. പക്ഷെ നിങ്ങളുടെ തീരുമാനം ഒരിക്കലും എനിക്കോ മുത്തശ്ശിക്കോ വേണ്ടി ആവരുത്. നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ മാത്രം പറയാം. ഞങ്ങൾ ആരും നിങ്ങളുടെ അഭിപ്രായത്തെ ദോഷം പറയില്ല." അച്ഛൻ പറഞ്ഞതിന് ശേഷം എല്ലാവരുടെയും കണ്ണുകൾ ഞങ്ങളുടെ മുഖത്തേക്ക് ആയി. എന്തു പറയണം എന്നറിയാതെ ഞാൻ തലകുനിച്ചു പോയി. സമ്മതമാണ് എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടെങ്കിലും നാവ് അനങ്ങുന്നില്ല. ശിവേട്ടന്റെ പ്രതികരണം അറിയണം എന്നുണ്ട്. പക്ഷെ തല ഉയർത്തി നോക്കാൻ എന്തോ ഒരു ചമ്മൽ അനുഭവപ്പെട്ടു.സന്തോഷമോ നാണമോ അതിലുപരി മറ്റേതൊക്കെയോ വികാരങ്ങളോ എന്നെ വന്നു മൂടുന്നുണ്ടായിരുന്നു. "എനിക്ക് സമ്മതമാണ് അമ്മാവാ.." ശിവേട്ടൻ പറയുന്നത് കേട്ട് എനിക്ക് ഓടി പോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി. പക്ഷെ ചെയ്‌താൽ പണി പാളും. "നിന്റെ അഭിപ്രായം എന്താ.. നിനക്കും സമ്മതം ആണോ..

"എന്റെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ഇല്ലാത്തത് കൊണ്ടാണ് എന്ന് തോന്നുന്നു അച്ഛൻ അങ്ങനെ ചോദിച്ചത്. "ഏഹ്.. എനിക്ക്... എനിക്ക് സമ്മതമാണച്ചാ.." സന്തോഷം അവരുടെ മുമ്പിൽ മറച്ചു വെക്കാൻ ഞാൻ പാടുപെടുകയായിരുന്നു. "രണ്ടാളും പരി പൂർണ്ണ സമ്മതത്തോടെ ആണോ പറയുന്നത്." "അതെ അച്ഛ.." "അതെ അമ്മാവാ.." "ഉം. അപ്പോൾ കല്യാണം വേഗം തന്നെ നമുക്ക് നടത്താൻ നോക്കാം. വൈകി ക്കണ്ട." പിന്നെയും അച്ഛൻ എന്തോക്കെയോ പറയുന്നുണ്ടെങ്കിലും എന്റെ കണ്ണ് ശിവേട്ടന്റെ മുഖത്തു ആയത് കൊണ്ട് എനിക്ക് ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. പുള്ളി എല്ലാ ഭാവങ്ങളും മറച്ചു വെച്ച് ഒരു സ്ഥായി ഭാവത്തിൽ ഇരിക്കുകയാണ്. അല്ലെങ്കിലും ഭാവങ്ങളെ മറച്ചു വെക്കാൻ ശിവേട്ടനെ കഴിഞ്ഞിട്ടേ ഉള്ളു മറ്റാരും. അല്ലെങ്കിൽ എന്നേ ആ മനസ്സിലെ പ്രണയം ഞാൻ മനസ്സിലാക്കേണ്ടതാണ്. ശിവേട്ടൻ നോക്കി പേടിപ്പിക്കുന്നത് കണ്ടപ്പോൾ ആണ് മൂപ്പരുടെ മുഖത്ത് നിന്ന് കണ്ണ് മാറ്റിയത്.ഈ സമയത്തും പേടിപ്പിക്കലിന് ഒരു കുറവും ഇല്ല. മറ്റുള്ളവരെ നോക്കിയപ്പോൾ എല്ലാവരും സന്തോഷത്തിൽ തന്നെയായിരുന്നു. ഭദ്രയെ വിളിച്ചു പറഞ്ഞപ്പോൾ അവൾക്ക് ഒട്ടും വിശ്വസിക്കാൻ പറ്റിയിരുന്നില്ല. പിന്നെ ശിവേട്ടനെ വരെ പിടിച്ചു സത്യം ഇട്ടപ്പോൾ ആണ് ആ പെണ്ണ് വിശ്വസിച്ചത്.

വൈശാഖ് ഡോക്ടറുടെ കാര്യം ഓർത്തു മാത്രം ആയിരുന്നു പേടി ഉണ്ടായിരുന്നത്.പക്ഷെ മൂപ്പര് എന്നേ പെങ്ങളെ പോലെ ആണ് കാണുന്നത് എന്ന് അച്ഛനോട് പറഞ്ഞപ്പോൾ അതും ഓക്കേ ആയി.ഡോക്ടർ അറിയാതെ ആയിരുന്നു അത്രേ ഡോക്ടറുടെ അച്ഛനും അമ്മയും എന്നേ ആലോചിച്ചത്.എന്തായാലും എല്ലാ പ്രശ്നവും നീങ്ങി കിട്ടി എന്ന് വേണം പറയാൻ. രണ്ട് ദിവസത്തിന് ശേഷം അച്ഛമ്മയെ റൂമിലേക്ക് മാറ്റി.ഒരാഴ്ച ക്ക് ശേഷം വീട്ടിലേക്കും.കല്യാണകാര്യം അറിഞ്ഞപ്പോൾ തന്നെ അച്ഛമ്മയുടെ പകുതി അസുഖം മാറിയിരുന്നു. ആശുപത്രി വിട്ടതോടെ അസുഖം നന്നായി ബേധമായി എന്ന് വേണം പറയാൻ.എന്നാലും കല്യാണം പെട്ടന്ന് തന്നെ വേണം എന്ന് അച്ഛമ്മ വാശി പിടിച്ചു. അത് കൊണ്ട് 4ത് സെമെസ്റ്റർ കഴിഞ്ഞ ഉടനെ കല്യാണം തീരുമാനിച്ചു.അത് കഴിയാൻ വെറും ഒരു മാസം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.. എല്ലാവരുടെയും സമ്മത പ്രകാരം ആയിരുന്നു പിന്നെ ഫോൺ വിളി. ഏട്ടൻടെയും ഭദ്രയുടെയും കാര്യം പിന്നെ പറയണ്ടല്ലോ.. കല്യാണം അടുത്തതോട് അതിന്ടെ അളവ് കൂടി.കൂടി വിളി കൂടി ചെവി പൊട്ടും എന്നായപ്പോൾ അമ്മ തന്നെ ഫോൺ വാങ്ങി വെച്ച്. എന്നാലും വിളിക്കാൻ തരിക ഒക്കെ ചെയ്യും.

എല്ലാം അങ്ങനെ ഹാപ്പി ആയി നടക്കുമ്പോൾ ആണ് കല്യാണ ദിവസം വന്നെത്തിയത്.2 കൂട്ടരുടെയും കല്യാണം ഒരുമിച്ച് ഒരു ക്ഷേത്രത്തിൽ നടത്താൻ ആയിരുന്നു വിചാരിച്ചത്. വലിയ ഒരു ആഘോഷം ആയി ആണ് കല്യാണം നടത്തേണ്ടിയിരുന്നത് എന്നാലും അധികം ആഘോഷം ഒന്നും ഇല്ലാതെ അടുത്ത ബന്ധുക്കളെയും അയൽക്കാരെയും മാത്രം വിളിച്ചു കല്യാണം നടത്തി. അമ്പല നടയിൽ വെച്ച് ശിവേട്ടന്റെ താലി എന്റെ കഴുത്തിൽ വീണപ്പോൾ ആദ്യം ഞാൻ ആലോചിച്ചത് അന്ന് കണ്ട സ്വപ്നം ആണ്. ഉടനെ ഒരു പുഞ്ചിരി എന്നിൽ വിരിഞ്ഞു. കാണുന്നവർ വട്ടായി എന്ന് വിചാരിച്ചുവോ എന്തോ.. സിന്തൂരം നെറുകയിൽ ചാർത്തുമ്പോൾ അറിയാതെ എന്റെ കണ്ണടഞ്ഞു. ശിവപാർവതി മാർ എന്റെ അന്നത്തെ പ്രാർത്ഥന കേട്ടതായി എനിക്ക് തോന്നി. എല്ലാം കഴിഞ്ഞപ്പോൾ ശിവേട്ടന്റെ മുഖത്തു ഒരു കള്ള ചിരി ഉണ്ടായിരുന്നു. എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. ***** വര്ഷങ്ങളായി ഉള്ളിലൊതുക്കിയ എന്റെ ആഗ്രഹം ആണ് ഇന്ന് ഒട്ടും പ്രതീക്ഷിക്കാതെ നടപ്പിലായത്. എന്റെ പെണ്ണ്.. എന്റെത് മാത്രം ആയി.. എന്റെ സ്വന്തം ആയി. ഈ ഒരു നിമിഷം ആണ് ഞാൻ ആഗ്രഹിച്ചത്.ആരുടേയും വിസമ്മതം ഇല്ലാതെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഉള്ള ഒരു വിവാഹം. ഞാൻ ചാർത്തിയ സിന്തൂരവും താലിയും അവളിൽ കൺകെ എന്റെ ഉള്ളിൽ ഒരു അടക്കി പിടിച്ച സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു. എനിക്ക് നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്തു തന്നവൾ. എന്റെ പെണ്ണ്.

❤️ശിവപാർവതി ❤️ ഓർക്കുമ്പോൾ പരിസരം മറന്ന് പൊട്ടി ചിരിക്കാൻ തോന്നുന്നുണ്ട്.. അവളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ തോന്നുന്നുണ്ട്. അവളെ ചെറുതായി വട്ട് പിടിപ്പിക്കാൻ തോന്നി. അവൾക്ക് നേരെ ഒരു കള്ള ചിരി ചിരിച്ചപ്പോൾ അവൾ സംശയത്തോടെ എന്നേ നോക്കുന്നുണ്ടായിരുന്നു. കുറെ നേരം നോക്കിയിട്ടും സംശയം തീരതെ ആയപ്പോൾ അവൾ അവളുടെ ഗുരുവിന്റെ അടുത്ത് പോയി. വേറെ ആരാ.. ഭദ്ര തന്നെ. കല്യാണം കഴിഞ്ഞതാണെന്നോ ഇന്നായിരുന്നു കല്യാണം എന്നോ ഒരു ബോധവും ഉണ്ടായിരുന്നില്ല രണ്ടിനും. രണ്ടും മാറി നിന്ന് ഭയങ്കര കുശു കുശു ആയിരുന്നു. എനിക്ക് അത് കണ്ട് ചിരി ആണ് വന്നത് എങ്കിലും ഒരാളുടെ മുഖത്തു ദയനീയ ഭാവം ആയിരുന്നു. 'ഒന്ന് കൊണ്ട് പോവോ അളിയാ.. 'എന്ന് ചോദിക്കുന്ന പോലെ അവൻ ദയനീയം ആയി എന്നേ നോക്കിയപ്പോൾ ഞാൻ അവളുടെ കയ്യും പിടിച്ചു വലിച്ചു നടന്നു. എല്ലാവരുടെയും അനുഗ്രഹം വാങ്ങി കാറിൽ കയറി..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story