❤️ശിവപാർവതി ❤️: ഭാഗം 3

shiva parvathi

രചന: കടലാസിന്റെ തൂലിക

ഒരു ദിവസം കളിയാക്കലിന്റെ ദൈർഘ്യം ഏറിയപ്പോൾ, സങ്കടം സഹിക്കാൻ കഴിയാതെ പൊട്ടി കരഞ്ഞു കൊണ്ട് മുത്തശ്ശിയുടെ മടിയിലേക്ക് വീണത് ഇന്നും ഞാൻ ഓർക്കുന്നുണ്ട്.അന്ന് മുത്തശ്ശി എന്റെ കണ്ണുനീർ തുടച്ചു കൊണ്ട് ആ സത്യം എന്നെ വെളുപ്പെടുത്തി.അന്നാണ് ശിവേട്ടൻ എന്റെ ആരാണെന്നും എന്നെ ഇത്ര മാത്രം കളിയാക്കാൻ ഉള്ള കാരണവും ഞാൻ അറിയുന്നത്... 'അച്ഛനും അമ്മയും ഞാനും ചേട്ടനും മുത്തശ്ശിയും അടങ്ങിയ ചെറിയ ഒരു കുടുംബം ആണ് ഞങ്ങളുടേത്.അച്ഛൻ മഹാദേവൻ സിവിൽ എൻജിനീയർ ആണ്.സാമാന്യം നല്ല ബേധപ്പെട്ട കുടുംബം.അമ്മ എപ്പോഴും അച്ഛന്റെ തണലിൽ കഴിയാൻ ആഗ്രഹിക്കുന്ന ഒരു വീട്ടമ്മയാണ്.സരസ്വതി എന്നാണ് പേര് എങ്കിലും ഇടക്ക് ഭദ്ര കാളി ആയി മാറാറുണ്ട്. അച്ഛൻ അമ്മയുടെ വാക്കിന് എപ്പോഴും വിലകൊടുക്കാറുണ്ട്.അമ്മയാണെങ്കിൽ അച്ഛൻ കഴിഞ്ഞിട്ടേ ഉള്ളു ബാക്കി ഉള്ളതെന്തും എന്ന പോലെ ആണ് പെരുമാറ്റം. അവരുടെ വറ്റാത്ത സ്നേഹം കാണുമ്പോൾ കാണുമ്പോഴൊക്കെ അവരുടെ കണ്ണിലെ കരടാണ് ഞാനും ചേട്ടനും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ഒരേ ഒരു ചേട്ടൻ മാധവനും ഞാനും തമ്മിൽ 5 വയസ്സിനു വ്യത്യാസം ഉണ്ട്. ചേട്ടൻ ഇപ്പോൾ അച്ഛന്റെ വഴിയേ സിവിൽ എഞ്ചിനീയറിങ്ങിന് പോയി.മുത്തശ്ശിക്ക് മാസത്തിൽ ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ ഒറ്റക്കുള്ള പോക്ക് നിർബന്ധം ആയത് കൊണ്ട് ഇടക്ക് ഇവിടെ കാണാറില്ല. എന്നെ ഒരു ഡോക്ടർ ആക്കണമെന്നത് എല്ലാവരുടെയും ആഗ്രഹം ആയിരുന്നു.

ചെറുപ്പം മുതലേ എന്റെയും ആഗ്രഹം അതായിരുന്നു. അതിന് വേണ്ടി പ്ലസ് ടു കഴിഞ്ഞപ്പോൾ ഒരു വർഷം കൊച്ചിങ്ങിന് പോയി കഷ്ടപ്പെട്ട് പഠിച്ചെടുത്തു സീറ്റ്‌ വാങ്ങി.ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.2 ദിവസം കൂടി കഴിഞ്ഞാൽ ക്ലിനിക്കിൽ പോയി തുടങ്ങണം. കാണുന്ന പോലെ അല്ല ഡോക്ടർ ഉദ്യോഗം എന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് മനസ്സിലായത്. പ്രധാന വില്ലൻ സൂചി തന്നെ. സൂചി എനിക്ക് പേടി ആണെന്ന് മറ്റാർക്കും അറിയാത്ത ഒരു രഹസ്യം ആണ്.' ഓരോന്നൊക്കെ ആലോചിച്ചു സമയം നോക്കിയപ്പോൾ 9 മണി ആയി. നേരെ താഴേക്ക് വിട്ടു. ഫുഡ്‌ കഴിച്ചു കഴിഞ്ഞപ്പോൾ അച്ഛൻ കിടന്നോളാൻ പറഞ്ഞിട്ട് സ്ഥിരം ഉമ്മ തന്നു. അച്ഛന് ചേട്ടനേക്കാൾ ഇഷ്ടം എന്നെയാണ്. അമ്മക്ക് എന്നേക്കാൾ ഇഷ്ടം ചേട്ടനെയും. മുറിയിൽ വന്നു വീണ്ടും ബുക്ക്‌ എടുത്തപ്പോഴും പഠിക്കാൻ ഉള്ള ഒരു താല്പര്യം വന്നില്ല. പതിയെ ബുക്ക്‌ അടച്ചു വെച്ച് ഓർമയിലേക്ക് ഊളിയിട്ടു. 'എന്റെ മുത്തശ്ശൻ പ്രഭാകരനും മുത്തശ്ശി ഭാമക്കും അച്ഛൻ ഒറ്റ മകൻ മാത്രം ആയിരുന്നില്ല. ഒരു മകൾ കൂടി ഉണ്ടായിരുന്നു. അതായത് അച്ചന്റെ പെങ്ങൾ. എന്റെ അപ്പച്ചി. അപ്പച്ചിയെ ഞങ്ങൾ ഇത് വരെ കണ്ടിരുന്നില്ല.എല്ലാവരും സ്വന്തം അപ്പച്ചിയെ കുറിച്ചൊക്കെ പറയുമ്പോൾ ഒരിക്കൽ ഞാനും അച്ഛനോട് ചോദിച്ചു. അന്ന് അച്ഛന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് കണ്ടപ്പോൾ പിന്നെ ഞാൻ ഒന്നും ഇതേ വരെ ചോദിച്ചിട്ടില്ല. പക്ഷെ അന്ന് രാത്രി ശിവേട്ടനെ കുറിച്ച് ചോദിച്ചപ്പോൾ മുത്തശ്ശി അപ്പച്ചിയെ കുറിച്ച് പറഞ്ഞത്.

എന്റെ അച്ഛന് ഒത്തിരി ഇഷ്ടം ആയിരുന്നു അപ്പച്ചിയെ.മഹിമ എന്നാണ് അപ്പച്ചിയുടെ പേര്.അച്ഛന്റെ ഒരേ ഒരു കുഞ്ഞു പെങ്ങൾ ആയത് കൊണ്ട് തന്നെ ഒത്തിരി ലാളിച്ചയിരുന്നു അച്ഛൻ അപ്പച്ചിയെ നോക്കിയത്. അപ്പച്ചിക്ക് കല്യാണപ്രായം ആയപ്പോൾ അച്ഛൻ തന്നെ നല്ലൊരു കുടുംബത്തിൽ നിന്ന് കല്യാണം കൊണ്ട് വന്നു.കല്യാണത്തിന്റെ തലേ ദിവസം അപ്പച്ചി ഒരു കാത്തെഴുതി വെച്ച് സ്നേഹിച്ച ആളുടെ കൂടെ ഒളിച്ചോടി പോയി.അന്ന് അച്ഛന് എല്ലാവരുടെയും മുമ്പിൽ നാണം കെട്ടു.ഒളിച്ചോടി പോയവർ തിരികെ വന്നെങ്കിലും അച്ഛൻ ഉൾപ്പെടെ ആരും അവരെ കാണാൻ പോലും കൂട്ടാക്കിയില്ല.പിന്നെ അവർ വന്ന വഴിക്ക് തന്നെ തിരികെ പോയി.ആരും അവരെ അനേഷിക്കാൻ പോയതും ഇല്ല. നാളുകൾക്ക് ശേഷം അവർ തിരികെ വന്നു.കയ്യിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു.ഭർത്താവിനെ പറ്റി ഒരു വിവരവും ഇല്ല.അച്ഛനെ കണ്ടു കാല് പിടിച്ചെങ്കിലും അച്ഛൻ അവരെ ആട്ടി പുറത്താക്കി.അവർ എവിടെയോ ചെന്ന് ഒരു ചെറ്റ കുടിൽ കെട്ടി പാർത്തു.മകനെ എങ്ങനെ ഒക്കെയോ വളർത്തി.ആ മകൻ ആണ് ശിവേട്ടൻ എന്ന് അറിഞ്ഞാപ്പോൾ ഞാൻ ഞെട്ടിയ ഞെട്ടൽ ഇത് വരെ മാറിയില്ല. പറയുമ്പോൾ എന്റെ മുറച്ചെറുക്കൻ ആയി വരുമെങ്കിലും ഞാനും ആയാളോ അങ്ങനെ അല്ലായിരുന്നു.മുത്തശ്ശി അവനെ കാര്യമാകേണ്ട എന്ന് പറഞ്ഞതിനാൽ ഞാൻ പഴയ പോലെ ശിവേട്ടനെ ശ്രദ്ധിക്കാതെ ആയി.പക്ഷെ ശിവേട്ടൻ അപ്പോഴും എന്നെ കളിയാക്കി കൊണ്ട് ഇരുന്നു.

ശിവേട്ടനും മാധവേട്ടനും ഒരേ പ്രായം തന്നെയാണ്.മാധവേട്ടനും ഞാനും വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ശിവേട്ടൻ പഠിച്ചിരുന്നോ എന്ന് പോലും അറിയില്ല.അച്ഛന് ഇഷ്ടം അല്ലാത്ത ബന്ധം ആയതിനാൽ ഞാനും അതിന് പ്രാധാന്യം കൊടുക്കാറില്ല. ശിവേട്ടൻ മുഴു പട്ടിണിയിൽ ആണ് വളർന്നെത്തെന്നും ഇപ്പോൾ തനി തെമ്മാടി ആണെന്നും നാട്ടുകാർ പറയുന്നത് കേൾക്കാം.. അപ്പച്ചി എന്തു കൊണ്ട് ശിവേട്ടനെ ഇങ്ങനെ വിടുന്നു എന്നത് എന്റെ ഉള്ളിൽ ഉത്തരം കിട്ടാത്ത ചോദ്യം ആണ്.ഒപ്പം ശിവേട്ടൻ എന്തിനാണ് എന്നെയും അച്ഛനെയും ചീത്ത പറയുന്നതെന്നും. ഇടക്ക് ഓട്ടോ ഓടിച്ചു നടക്കും എന്നല്ലാതെ വേറെ ഒരു പണിക്ക് പോയും പുള്ളിയെ ഞാൻ കണ്ടിട്ടില്ല.എങ്ങനെ ആളുകൾ പണി കൊടുക്കാൻ ആണ്.ഇതല്ലേ സ്വഭാവം.' ഓരോന്നാലോചിച് കണ്ണുകൾ അടച്ചു. അന്നും പതിവ് പോലെ എന്തെല്ലാമോ സ്വപ്നം കണ്ടു കൊണ്ടാണ് എഴുന്നേറ്റത്.ക്ലോക്കിലേക്ക് നോക്കിയപ്പോൾ പതിവ് പോലെ 7 മണി ആയിട്ടുണ്ട്.തലേദിവസം ഒന്നും പഠിച്ചിട്ടില്ലെന്ന കാര്യം ഓർത്തപ്പോൾ ടെൻഷൻ ആയി. വേഗം ഫോൺ എടുത്ത് ഭദ്രയെ വിളിച്ചു. അവളും ഒന്നും പഠിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ ഒരു സമാധാനം ഒക്കെ വന്നു. പിന്നെ വേഗം പോയി കുളിച് റെഡി ആയി പതിവിൽ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങി.

ബസ് സ്റ്റോപ്പിൽ ഭദ്രയും നിൽപ്പുണ്ടായിരുന്നു. അവളെയും കൂട്ടി വേഗം എടിഎം ൽ പോയി.അടുത്ത ബസിന് തന്നെ വർക്ക്‌ ഷോപ്പിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തി പൈസ കൊടുത്തപ്പോൾ ആണ് ഒരു സമാധാനം ആയത്. രണ്ട് ദിവസത്തിനുള്ളിൽ വണ്ടി ശരിയായി കിട്ടും. അത് വരെ ബസ് തന്നെ ആശ്രയം. സമയം നോക്കിയപ്പോൾ 8.50. ആയി. വേഗം ഒരു ഓട്ടോ പിടിച് കോളേജിലേക്ക് പോയി. ഓട്ടോയിൽ കയറി ഇരുന്നപ്പോൾ ആണ് ഓട്ടോ ഓടിക്കുന്ന ആളെ ശ്രദ്ധിച്ചത്. ""ശിവേട്ടൻ!!!!!""" പുള്ളി ഞങ്ങളെ ശ്രദ്ധിച്ചിട്ടില്ലെന്ന് ഉറപ്പാണ്. നല്ല സ്പീഡിൽ ഓട്ടോ പോയത് കൊണ്ട് സമയത്തിന് എക്സമിനു എത്താൻ പറ്റി. അപ്പോൾ അയാളോട് എനിക്ക് ഒരു ബഹുമാനം തോന്നി.പേടിയോടെ പൈസ കൊടുത്തപ്പോൾ മുഖത്ത് പോലും നോക്കാതെ തട്ടി പറിക്കുന്ന രീതിയിൽ പൈസ വാങ്ങിയപ്പോൾ ഉണ്ടായ ബഹുമാനം ആവി ആയി പോയി. പിന്നെ ഒന്നും ആലോചിക്കാതെ നേരെ പരീക്ഷ ഹാളിലേക്ക്.. ****** "എങ്ങനെ ഉണ്ടായിരുന്നടി എക്സാം".പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ ഉള്ള ഭദ്രയുടെ ചോദ്യം കേട്ട് ഞാൻ അവൾക്ക് ഇളിച്ചു കൊടുത്തു. എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ആരോ ഒരാൾ ഞങ്ങളുടെ മുമ്പിലായി നിന്നു. "ഹെലോ പാർവതി.. "ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞങ്ങൾ ഒരുമിച്ചു നോക്കി.

മഹാദേവൻ ആണ്. മഹി.ഞങ്ങളുടെ കോളേജിലെ മെയിൻ പഠിപ്പി.ഇത് വരെ ഞാനും അവനും സംസാരിച്ചിട്ട് കൂടി ഇല്ല. "ഹെലോ പാർവതി. സുഖം അല്ലെ..' "സുഖം ഒക്കെ തന്നെ.മഹി എന്താ വന്നത്." "പാർവതി...നമ്മുടെ ഫസ്റ്റ് ഇയർ എക്സാം നാളെത്തോടെ തീരും. അത് കഴിഞ്ഞാൽ നമുക്ക് പാരാ ക്ലിനിക്ക് ആണ്. നമ്മൾ എന്തായാലും ഡോക്ടർസ് ആവും. സൊ..." "സൊ." "സീ പാർവതി. നമുക്ക് കപ്പിൾസ് ആയിക്കൂടെ.. നിന്റെ അച്ഛന്റെ പേരും മഹാദേവൻ എന്റെ പേരും മഹാദേവൻ.തെൻ കല്യാണം കഴിഞ്ഞാലും പേര് മാറ്റേണ്ടി വരില്ലല്ലോ.." "ഈ ഡയലോഗ് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ.. "ഭദ്ര കാര്യമായ ആലോചനയിൽ ആണ്. "ആഹ്.. പ്രേമം."എന്തോ വലിയ കാര്യം കണ്ടു പിടിച്ചത് പോലെ ഭദ്ര പറയുന്നത് കേട്ട് പാറു അവളെ കൂർപ്പിച്ചു നോക്കി. "എന്റെ അച്ഛന്റെ പേര് ഞാൻ എന്റെ പേരിന്റെ കൂടെ കൂട്ടിച്ചേർത്തിട്ടില്ല.സൊ പേര് മാറ്റേണ്ടി വരുമെന്ന് ആലോചിച്ചു പേടിക്കേണ്ട. എന്റെ അച്ഛന്റെ പേര് എന്റെ പേരിനൊപ്പം ചേർക്കാത്തത് അച്ഛനോട് സ്നേഹം ഇല്ലാത്തത് കൊണ്ട് അല്ല. ഇനി ഇപ്പോൾ ആരുടെ കൂടെ കല്യാണം കഴിഞ്ഞാലും എന്റെ പേര് ഞാൻ ചേഞ്ച്‌ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല." "അതെന്താ..എല്ലാവരും മാറ്റുന്നതല്ലേ.." മഹി നിഷ്കു ആയി ചോദിച്ചു. "കല്യാണം കഴിഞ്ഞാലും ബോയ്സ് മാറ്റാറില്ലല്ലോ..

ഗേൾസ് മാത്രം എന്തിനു മാറ്റണം. Why should boys have all the fun." പാറു കത്തി കയറുകയാണ്.അവൾ പറയുന്നത് കേട്ട് അവൻ വാ പൊളിച്ചു നിന്നു.അവന്റെ എക്സ്പ്രഷൻ കണ്ടിട്ട് ഭദ്ര അടക്കി പിടിച്ചു ചിരിച്ചു. അവൾ അവനെ ഒന്ന് നോക്കിയിട്ട് നടന്നു പോയി. "മോനെ മഹിക്കുട്ടാ..പ്രൊപ്പോസ് ചെയ്യുമ്പോൾ അറ്റ്ലീസ്റ്റ് സ്വന്തം ഡയലോഗ് എങ്കിലും പറയണം.ഹാ.. ഇനിയും അവസരം ഉണ്ടല്ലോ.പെൺകുട്ടികൾ നിരന്നു കിടക്കുകയല്ലേ.. "ഭദ്ര അവനെ നോക്കി ആക്കി പറഞ്ഞിട്ട് പാറുവിന്റെ ഒപ്പം എത്താൻ ഓടി. "അല്ല പാറുട്ട.. നീ എന്തെങ്കിലും എഴുതിയോ.. "ബസ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ ആയിരുന്നു ഭദ്രയുടെ അടുത്ത സംശയം. "ഏയ്.. ഞാൻ ഇന്നലെ ഒന്നും പഠിച്ചിരുന്നില്ലടി.." "അത് വിട്.നീ ഇന്നലെ പഠിച്ചിരുന്നില്ലെങ്കിലും മുന്പേ ഇതൊക്കെ പഠിച്ചു വെച്ചിരുന്നത് കൊണ്ട് എളുപ്പം ആയിരിക്കും എന്ന് എനിക്ക് അറിയാം.പാവം ഞാൻ.ഇന്നലെ എന്റെ വണ്ടിയുടെ കാര്യം ആലോചിച്ചു ഒരു പോള കണ്ണടച്ചിട്ടില്ല." "പോട്ടെടി.. വിട്ടു കള." "എന്തു വിട്ടു കളയാൻ.എനിക്ക് പേടി ആവുന്നുണ്ട്.തോറ്റലോ."

"എഴുതി എടുക്കാൻ സമയം ഉണ്ടല്ലോ.ബി കൂൾ മാൻ." "ഒന്ന് പോയെടി.. അവളുടെ ഒരു കൂൾ മാൻ.എക്സാമിൽ എങ്ങാനും പൊട്ടിയാൽ പിന്നെ എന്റെ അമ്മ ഗൗരി എന്നെ കൊന്ന് കളയും.ഈ അമ്മക്ക് എനിക്ക് വല്ല p വെച്ച് പേര് ഇട്ടാൽ മതിയായിരുന്നില്ലേ.. അതാവുമ്പോൾ നിന്റെ അടുത്ത് ഇരിക്കാമായിരുന്നു.നീയാവുമ്പോൾ എനിക്ക് പറഞ്ഞു തരും.ഈ കണക്കിന് പോയാൽ ഉടനെ പേര് മാറ്റുന്നതാണ് നല്ലത്." "ഒന്നും ഇല്ലെടി,പേടിക്കണ്ട." "നിന്റെ ശിവേട്ടൻ..." "എന്റെ ശിവേട്ടനോ.." പാറു അവളെ കൂർപ്പിച്ചു നോക്കി. "ഓഹ്.. ആരുടെയോ ശിവേട്ടൻ.ആള് ഈ തല്ല് ഒക്കെ നിർത്തിയാലേ നമുക്ക് മനസമാധാനം ആയി ജീവിക്കാൻ പറ്റുള്ളൂ..എങ്ങനെ എങ്കിലും ആളെ നന്നാക്കണം." "അതിന് ഇപ്പോൾ നമുക്ക് എന്തു ചെയ്യാൻ പറ്റും.ആളുടെ അമ്മക്ക് പോലും ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ..പിന്നെ എങ്ങനെയാ നമുക്ക് ആ കാട്ടാളനെ തളക്കാൻ പറ്റുന്നത്". "ഒരു വഴിയുണ്ട്.ഇന്നലെ ഉറക്കം ഒഴിച്ചിട്ട് ഞാൻ ഒരു വഴി കണ്ടു പിടിച്ചുവെച്ചിട്ടുണ്ട് .അത് എങ്ങനെ എങ്കിലും നടപ്പാക്കിയാൽ ഉടനെ ആ ശിവേട്ടൻ നന്നാവും.ഉറപ്പാണ് " "എന്തു വഴി?? " ...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story