❤️ശിവപാർവതി ❤️: ഭാഗം 4

shiva parvathi

രചന: കടലാസിന്റെ തൂലിക

"ഒരു വഴിയുണ്ട്.ഇന്നലെ ഉറക്കം ഒഴിച്ചിട്ട് ഞാൻ ഒരു വഴി കണ്ടു പിടിച്ചുവെച്ചിട്ടുണ്ട് .അത് എങ്ങനെ എങ്കിലും നടപ്പാക്കിയാൽ ഉടനെ ആ ശിവേട്ടൻ നന്നാവും.ഉറപ്പാണ് " "എന്തു വഴി?? " "ആണിനെ മാറ്റാൻ ഒരേ ഒരു വഴിയേ ഉള്ളു.. 🔥പെണ്ണ് 🔥 അയാളുടെ അമ്മയെ കൊണ്ട് എന്തായാലും അയാളെ നന്നാക്കാൻ പറ്റിയില്ല.വേറെ ഒരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് വരണം.അയാളെ പ്രാണനെ പോലെ സ്നേഹിക്കുന്നഒരു പെണ്ണ്." "നീ എന്താ ഉദ്ദേശിക്കുന്നെ".പാറു നെറ്റി ചുളിച്ചു. "പ്രേമിക്കണം ശിവനെ." "ആര്."പാറു ഭദ്രയെ നോക്കി കടുപ്പിച്ചു പറഞ്ഞു. "ആരെങ്കിലും.ആരായാലും കുഴപ്പം ഇല്ല.അയാളെ പ്രേമിച്ചാൽ മതി.അയാൾ ഒന്ന് മാറി കിട്ടിയാൽ പിന്നെ നമുക്ക് സ്വസ്ഥം ആയി നടക്കാം." "നിനക്ക് വട്ടാണ്.ഇത് വല്ലതും നടക്കോ.. അല്ലെങ്കിൽ തന്നെ അയാളെ ആര് പ്രേമിക്കാൻ ആണ്. .ശിവൻ എന്നാണ് പേര് എങ്കിലും തനി രാവണന്റെ സ്വഭാവം.ദേഷ്യത്തിന്റെ കാര്യത്തിൽ ആണെങ്കിൽ അങ്ങേരുടെ തൃക്കണ്ണ് തുറന്നാൽ സാക്ഷൽ പരമശിവൻ പോലും മാറി നിൽക്കും.അത്രക്ക് കോപം.നീ കണ്ടത് മാത്രം അല്ല ശിവേട്ടൻ.അതിനേക്കാൾ ഒക്കെ ഒരുപാട് മേലെ ആണ്.അയാളെ പ്രേമിക്കാൻ പോയിട്ട് അയാളുടെ അടുത്തേക്ക് പോലും ഒരു പെണ്ണും പോവൂല." "എന്റെ പാറുട്ട..അതൊക്കെ നിന്റെ തോന്നൽ ആണ്.ഇപ്പോൾ കലിപ്പന്റെ കാന്താരി ആണ് ട്രെൻഡ്.കലിപ്പനെ ആണ് എല്ലാവർക്കും വേണ്ടത്.പോരത്തതിന് അയാൾക്കെന്താ ഒരു കുറവ്.നല്ല ഒത്ത ശരീരം.കട്ടത്താടി വിത്ത്‌ കട്ടി മീശ.

ഇതിൽ കൂടുതൽ എന്തോന്ന് ആടി വേണ്ടത്." "അപ്പോൾ ജോലിയോ.. ആൾക്കാരെ തല്ലൽ അല്ലെ ആളുടെ പണി." "ആള് ഓട്ടോ ഓടിക്കിന്നില്ലേ.. നമ്മൾ ഇന്ന് ആ ഓട്ടോയിൽ അല്ലെ പോയത്." "അതൊക്കെ ശരി ആണ്.പക്ഷെ ആരെങ്കിലും പ്രേമിക്കോ.." "അതൊക്കെ നമുക്ക് കണ്ടു പിടിക്കാം." "നീയാണെങ്കിൽ പ്രേമിക്കോ.."പാറുവിന്റെ ചോദ്യം കേട്ട് ഭദ്ര അവളെ ദയനീയം ആയി നോക്കി. "ആരെങ്കിലും അറിഞ്ഞു കൊണ്ട് കുർള എക്സ്പ്രസ്സ്‌ ന് തല വെക്കോഡി.." "അപ്പോൾ.. അയാളെ പ്രേമിക്കാൻ പോകുന്ന കുട്ടി ഈ കുർള എക്സ്പ്രസ്സ്‌ന് തല വെച്ചോട്ടെ എന്ന്. അറിഞ്ഞു കൊണ്ട് എന്തിനാടി ഒരു ദ്രോഹം ചെയ്യുന്നേ.." "അറിഞ്ഞു കൊണ്ട് വേണ്ട. കാര്യങ്ങൾ എല്ലാം നമുക്ക് ആ കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്താം. അത് ആരായാലും." "അങ്ങനെ ഒരാൾ വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഭദ്രേ.." "വരും. പരമ ശിവന്റെ കോപത്തെ അടക്കാൻ കഴിയുന്ന പാർവതിദേവി ഉള്ള പോലെ ഈ ശിവന്റെ കോപത്തെ അടക്കാനും ഒരു പാർവതി ദേവി വരിക തന്നെ ചെയ്യും ❣️" ഭദ്ര ആത്മ വിശ്വാസത്തോടെ പറഞ്ഞപ്പോൾ പാറു ഒരു പുഞ്ചിരി തൂകി. ***** പിറ്റേ ദിവസവും ബസിൽ തന്നെ ആയിരുന്നു പോക്കും വരവും.അവളുടെ സ്കൂട്ടി 2 ദിവസം കഴിഞ്ഞാലേ കിട്ടുവുള്ളു അത്രേ.. അത് വരെ ബസ് തന്നെ ശരണം. എന്തൊക്കെ പറഞ്ഞാലും ബസിലെ ഉന്തും തള്ളും കണ്ടക്ടറുടെ ചീത്ത വിളിയും ഒരു നൊസ്റ്റു തന്നെ ആണ്.അത് കൊണ്ട് മാത്രം ഇതിൽ കടിച്ചു തൂങ്ങി നിന്നു. ഉന്തും തള്ളും കൊണ്ട് ബസിൽ നിന്ന് തെറിച്ചു പോവും എന്ന് തോന്നിയപ്പോൾ അതിലെ ഒരു കമ്പിയിൽ പിടിച്ചു നിന്നു..

ഭദ്രയുടെ ആ കുഞ്ഞി തല ആ കൂട്ടത്തിനിടയിൽ കുറെ നോക്കിയെങ്കിലും കണ്ടില്ല. "മനക്കലെ പ്രഭാകരന്റെ കൊച്ചു മോൾ അല്ലെ.." പിന്നിൽ നിന്ന് ആരുടെയോ ചോദ്യം കേട്ടപ്പോൾ അങ്ങോട്ട് നോക്കി. ഒരു ചേച്ചി. കണ്ടാൽ ഒരു 65 വയസ്സിനടുത്തുണ്ട്.എന്റെ തൊട്ട് പിന്നിൽ ഉള്ള സീറ്റിൽ ഇരിക്കുക ആണ്. "അതെ.. "ഞാൻ പുഞ്ചിരിയോടെ ഉത്തരം പറഞ്ഞു. '"പ്രഭാകരന്റെ മോളുടെ ആണോ മോന്റെ ആണോ.." "മോന്റെ" "ഓ.. ആ എഞ്ചിനീയറുടെ. മോൾക്കിപ്പോൾ എത്ര വയസ്സായി. " "20" "വലിയ പെൺകൊച്ചണല്ലോ..കല്യാണം ഒന്നും ആയില്ലേ ഇത് വരെ." ആ സ്ത്രീയുടെ വർത്താനം കേട്ട് ബസിലുള്ള എല്ലാവരും ഉന്തും തള്ളും ഒക്കെ മറന്ന് ഞങ്ങളെ ഫോക്കസ് ചെയ്യാൻ തുടങ്ങി. ഞാൻ വെറുതെ ഒന്ന് തല നോക്കിയപ്പോൾ എല്ലാവരും നോക്കുന്നത് കണ്ട് എനിക്ക് ആകെ പെരുത്ത് കയറി. പല്ല് നന്നായി കടിച്ചു പിടിച് അസ്സൽ ആയി ഒരു ഇളി വെച്ച് കൊടുത്തു. "ഞാൻ പഠിക്കുവല്ലേ.. പഠിപ്പ് കഴിഞ്ഞിട്ട് കല്യാണം ആലോചിക്കുവുള്ളു". "ഓഹ്.. കുറെ പഠിച്ചിട്ട് എന്തിനാ കൊച്ചേ.. കെട്ടിച് ചെല്ലുമ്പോൾ കെട്ടിയോന്റെ വീട്ടിൽ പാത്രം കഴുകാൻ അല്ലെ." അത് കൂടി കേട്ടപ്പോൾ ഉള്ള കണ്ട്രോൾ മൊത്തം പോയി. എന്തെങ്കിലും പറയാൻ വേണ്ടി നിന്നതും ഡ്രൈവർ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു. അപ്രതീക്ഷിതം ആയതിനാൽ തല നേരെ കൊണ്ട് പോയി കമ്പിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തല നല്ല വേദന എടുത്തു. ആ തള്ളക്കും കൂടി കിട്ടി എന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം ആയി.

പിന്നെ ബസ് മുന്നോട്ട് എടുത്തില്ല.കാര്യം അറിയാൻ എല്ലാവരെയും പോലെ ഞാനും എത്തി നോക്കി. കാണാൻ പറ്റാതെ ആയപ്പോൾ മുന്നിലേക്ക് നുഴഞ്ഞു കയറി.വഴിയിൽ നിന്ന് ഭദ്രയെയും കിട്ടി.ഡ്രൈവറിന്റെ അടുത്ത് എത്തിയപ്പോൾ കണ്ടു താഴെ ഹോക്കി സ്റ്റിക് പിടിച്ചു നിൽക്കുന്ന ശിവേട്ടനെ.ശിവേട്ടനെ കണ്ടപ്പോൾ തന്നെ ഡ്രൈവർ താഴേക്ക് ഇറങ്ങി ചെന്നു. ഡ്രൈവറുമായി എന്തോക്കെയോ വാക്ക് തർക്കങ്ങൾ നടന്നു. അപ്പോഴാണ് ശിവേട്ടന്റെ വലത്തേ കയ്യിൽ നിന്ന് ചോര ഒഴുകുന്നത് ശ്രദ്ധിച്ചത്.പെട്ടന്ന് ഒരു പടക്കം പൊട്ടുന്ന പോലെ ശബ്ദം കേട്ടപ്പോൾ ശ്രദ്ധ അങ്ങോട്ട് മാറി. ശിവേട്ടൻ ചോര കൈ കൊണ്ട് ആ ഡ്രൈവറെ തല്ലിയതാണ്.ഡ്രൈവർ കവിളിൽ കയ്യും വെച്ച് പേടിയോടെ ശിവേട്ടനെ നോക്കുന്നുണ്ടായിരുന്നു.അത് കണ്ടപ്പോൾ നേരെ ഞാൻ ഭദ്രയെ നോക്കി. അവൾ എനിക്ക് ഒന്ന് ഇളിച്ചു തന്നു. "ഇനി ഈ വണ്ടി മുന്നോട്ട് പോവില്ല. "ബസിൽ അടിച്ചു കൊണ്ട് ശിവേട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ ഓരോരുത്തർ ആയി അതിൽ നിന്ന് ഇറങ്ങി. കോളേജിലേക്ക് നടക്കുന്നതിന് മുന്നേ ഒരിക്കൽ കൂടി ശിവേട്ടനെ നോക്കി. അവിടെ അയാൾ ആളി കത്തുകയായിരുന്നു അപ്പോൾ. ***** സ്റ്റുഡന്റസ്, നിങ്ങൾക്ക് ഇന്ന് പാരാക്ലിനിക് സ്റ്റാർട്ട്‌ ചെയ്യുമെന്ന് പറഞ്ഞിരുന്നല്ലോ..ലെറ്റസ്‌ ബിഗിൻ.ഫസ്റ്റ് സ്റ്റെപ് ആയിട്ട് ഇൻജെക്ഷൻ പ്രോസീജിയർ മതിയാവും. നിങ്ങൾ അതിൽ പെർഫെക്ട് ആയത് കൊണ്ട് എല്ലാവരും വാർഡിലേക്ക് നടന്നോളു..ബാക്കി ഡീറ്റെയിൽസ് ഒക്കെ ഡ്യൂട്ടി നേഴ്സ് പറഞ്ഞു തന്നോളും.

സാർ പറയുന്നത് കേട്ട് എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. ജീവിതത്തിൽ ആദ്യമായി ആണ് പുറത്ത് നിന്ന് ഒരാളെ കുത്തുന്നത്. അതിന് മുൻപ് പ്രാക്ടീസ് ന് വേണ്ടി ഫ്രണ്ട്‌സ്നെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് കുത്തി ബ്ലഡ്‌ എടുക്കും എന്നല്ലതെ.. ആലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു. ഭദ്ര ആയിരുന്നു ഏക ആശ്വാസം. അവൾക്ക് ഡ്യൂട്ടി വേറെ ഒരു വാർഡിൽ ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള ധൈര്യം മുഴുവൻ ചോർന്നു പോയി. ബെഡ് നമ്പർ 10 ലെ പെഷ്യണ്ടിന് ഈ ഇൻജെക്ഷൻ കൊടുത്തോളു.. ' ഡ്യൂട്ടി നേഴ്സിൽ നിന്ന് ആ സിറിഞ്ചു വാങ്ങുമ്പോൾ കൈ കിടന്നു വിറക്കുകയായിരുന്നു.സൂചി ഓടിയുമോ ആവോ.. പേടി കൊണ്ട് കരയും എന്ന് വരെ തോന്നി.ആരോടെങ്കിലും പറഞ്ഞാലോ.. അല്ലെങ്കിൽ വേണ്ട. ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നെ..ഇൻജെക്ഷൻ കൊടുക്കുന്ന ആള് നല്ല ക്ഷമാശീലം ഉള്ള വ്യക്തി ആയിരിക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു ആൾക്ക് എന്തേലും പറ്റിയാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല.'കയ്യിലെ സിറിഞ്ചു മുറുകെ പിടിച് പതിയെ 10 ആം നമ്പർ ബെഡിലേക്ക് പോയി. 'ആരാണാവോ എന്റെ കൈ കൊണ്ട് ആദ്യത്തെ ഇൻജെക്ഷൻ വാങ്ങാൻ മാത്രം ഭാഗ്യവാനായ വ്യക്തി.നല്ല ആള് ആവണേ...' ബെഡ് എന്താനായപ്പോൾ കണ്ണടച്ചു പ്രാർത്ഥിച്ചു പതിയെ കണ്ണ് തുറന്നു. അവിടെ കിടക്കുന്ന വ്യക്തിയെ കണ്ട് എന്റെ കണ്ണ് തള്ളി. '"ശിവേട്ടൻ...!!!!!"" ..... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story