❤️ശിവപാർവതി ❤️: ഭാഗം 5

shiva parvathi

രചന: കടലാസിന്റെ തൂലിക

'ആരാണാവോ എന്റെ കൈ കൊണ്ട് ആദ്യത്തെ ഇൻജെക്ഷൻ വാങ്ങാൻ മാത്രം ഭാഗ്യവാനായ വ്യക്തി.നല്ല ആള് ആവണേ...' ബെഡ് എന്താനായപ്പോൾ കണ്ണടച്ചു പ്രാർത്ഥിച്ചു പതിയെ കണ്ണ് തുറന്നു. അവിടെ കിടക്കുന്ന വ്യക്തിയെ കണ്ട് എന്റെ കണ്ണ് തള്ളി. '"ശിവേട്ടൻ...!!!!!"" ദൈവമേ ഇങ്ങേരോ.. ബെഡ് നമ്പർ മാറിയോ എന്നറിയാൻ അതിൽ തന്നെ ഒന്ന് കൂടെ നോക്കി. ആഹാ.. 10 തന്നെയാണ്.ഇനി എന്റെ കണ്ണിന്റെ കുഴപ്പം ആവോ.. കണ്ണ് തിരുമ്മി. തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി. എന്റെ ദേവിയെ.. അപ്പോൾ ആളും മാറിയിട്ടില്ല. ഞാൻ ഇനി എന്തു ചെയ്യും.അല്ലെങ്കിലേ ടെൻഷൻ അടിച്ചു ഒരു പരിവം ആയി.അതിന്റെ കൂടെ ഇതും.ഒരു ക്ഷമ ഉള്ള ആളെ തരാൻ പറഞ്ഞപ്പോൾ ഇത്രയും ക്ഷമ ഉള്ള നീ എനിക്ക് തരും എന്ന് ഞാൻ വിചാരിച്ചില്ല. "ആഹാ.. മോള് ഇവിടെ നിൽക്കുകയാണോ.. അത് തന്നെയാണ് പെഷൻഡ്." നഴ്സ് കൂടി പറഞ്ഞപ്പോൾ തൃപ്തി ആയി.പതിയെ അങ്ങോട്ടേക്ക് നടന്നു. ആളുടെ അടുത്ത് എത്തിയപ്പോഴും ഞാൻ വന്നത് ആള് അറിഞ്ഞിട്ടില്ല.തലയുടെ മേലെ കൈ വെച്ച് കണ്ണുകൾ അടച് കിടക്കുകയാണ്.എന്തോ ടെൻഷനിൽ ആണെന്ന് കണ്ടാൽ തന്നെ അറിയാം.ഈ അവസ്ഥയിൽ ഞാൻ ഇഞ്ച്ചെങ്ക്ഷൻ ചെയ്യതാൽ അയാളുടെ ഹാർട്ട്‌ വരെ അടിച്ചു പോവാതിരുന്നാൽ മതി. പെട്ടന്നാണ് ആളുടെ കയ്യിൽ ഒരു കെട്ട് കണ്ടത്.രാവിലെ ചോര പൊടിഞ്ഞ അതെ കയ്യിൽ തന്നെയാണ് ഈ കെട്ടും എന്ന് ഞാൻ ഓർത്തു. എന്റെ സാമിപ്യം അറിഞ്ഞിട്ടാണെന്ന് തോന്നുന്നു ആള് കണ്ണ് തുറന്നു.

ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.പക്ഷെ പേടി കൊണ്ടുള്ള ഒരു ഇളിയാണ് പുറത്തേക്ക് വന്നത്.എന്നെ കണ്ടപ്പോൾ തന്നെ ആള് ഞെട്ടി എഴുന്നേറ്റു. "നീയോ.. നീയെന്ത ഇവിടെ." "അത്.. അത് പിന്നെ ഇല്ലേ.. ഞാൻ ഇൻജെക്ഷൻ എടുക്കാൻ വന്നതാ.."എങ്ങനെ ഒക്കെയോ ഒപ്പിച്ചു. "എനിക്ക് ഇൻജെക്ഷൻ എടുക്കാൻ നീ ആരാടി.." "ഞാനില്ലേ.. ഞാൻ ഇവിടുത്തെ മെഡിക്കൽ സ്റ്റുഡന്റ് ആണ്." "നീയോ.. നിന്നെ ഒക്കെ ആരാടി ഹോസ്പിറ്റലിൽ എടുത്തത്.എന്നെ കൊല്ലാൻ ഉള്ള ഇൻജെക്ഷൻ ആവും.നീ എനിക്ക് ഇൻജെക്ഷൻ എടുക്കണ്ട.അതിന് വേറെ ആരും ഇവിടെ ഇല്ലേ.." "എന്താ ഇവിടെ." ആളുടെ ഒച്ച കേട്ട് പേടിച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് ഡോക്ടർ വന്നു കൊണ്ട് ചോദിച്ചു. "എനിക്ക് ഇൻജെക്ഷൻ എടുക്കാൻ ഇവൾ വേണ്ട.വേറെ ആരെങ്കിലും മതി." "അത് താനാണോ തീരുമാനിക്കുന്നത്.. ഇതൊരു സർക്കാർ മെഡിക്കൽ കോളേജ് ആണ്. ഇവിടെ മെഡിക്കൽ സ്റ്റുഡന്റസ് അവരുടെ അറിവിന്‌ അനുസരിച്ചു പഷ്യൻസിനെ ട്രീറ്റ്‌ ചെയ്യും. ഇട്സ് നാച്ചുറൽ.അതിനേക്കാൾ ഉപരി പാർവതി ഇവിടുത്തെ മെഡിക്കൽ സ്റ്റുഡന്റ് ആണെങ്കിലും ഷി ഈസ്‌ വെരി ബ്രില്ലന്റ് ഗേൾ."ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ ശിവേട്ടനെ ചെരിഞ്ഞൊന്ന് നോക്കി.ആള് അപ്പോഴും എന്നെ നോക്കി പേടിപോയിക്കുകയാണ്. "പാർവതി.. യു കാന്റീന്യു.. "ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാനും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. ഡോക്ടർ പോയപ്പോൾ ഞാൻ വീണ്ടും ആ സൂചിയിലേക്ക് നോക്കി.

ഹും.പുറത്ത് മാത്രം ഉള്ളു ബ്രില്ലന്റ് സ്റ്റുഡന്റ്.എന്റെ പേടി എനിക്ക് മാത്രം അല്ലെ അറിയൂ.. ശിവേട്ടനെ നോക്കിയപ്പോൾ ആള് എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. "അതെ.. ഈ ഷർട്ട് എന്ന് അഴിക്കോ.." "എന്താ."ശിവേട്ടന്റെ ഞെട്ടി കൊണ്ട് ഉള്ള ചോദ്യം കേട്ടപ്പോൾ ആണ് പറഞ്ഞത് എന്താണെന്ന് ഞാനും ഓർത്തത്. "അതല്ല...ഈ ഇൻജെക്ഷൻ ഇല്ലേ.. അതെടുക്കാൻ.ഷോൾഡറിൽ ആണ് എടുക്കേണ്ടത്." "അതിനെന്തിനാ ഷർട്ട്‌ അഴിക്കുന്നത്.ഷർട്ടിന്റെ മേലെ കൂടെ എടുത്താൽ മതി." ബെസ്റ്റ്.അല്ലെങ്കിൽ തന്നെ പേടിയാ.. അതിന്റെ കൂടെ ഇതിന്റെ മേലെ കൂടെ കുത്തിയാൽ മതി എന്ന്. "കണ്ട പെണ്ണുങ്ങളെ മുമ്പിൽ ഒന്നും ഷർട്ട്‌ അഴിക്കാൻ എനിക്ക് പറ്റില്ല." അത് കേട്ടപ്പോൾ എവിടെ നിന്നൊക്കെയോ ചൊറിഞ്ഞു വന്നു. "എടൊ.. തന്റെ ഈ ഉണക്ക ബോഡി കണ്ട് മയങ്ങി വീഴാൻ അല്ല എനിക്ക്.ഇൻജെക്ഷൻ എടുക്കുമ്പോൾ ഷർട്ട്‌ ഊരേണ്ടി വരും.അത് കൊണ്ട് പറഞ്ഞതാ.. അല്ലെങ്കിൽ തന്നെ തന്റെ അവിഞ്ഞ കോലം കാണുമ്പോഴേക്കും ഞാൻ ഉരുകി പോവല്ലേ ഞാൻ.നല്ല ബെസ്റ്റ് സാധനം". പറഞ്ഞത് കൂടി പോയോ ആവോ.. ആള് എന്നെ തറപ്പിച്ചു നോക്കി കൊണ്ട് ഷർട്ട്‌ ഊരി. ഇത്ര നേരവും ശിവേട്ടനോട് വർത്താനം പറഞ്ഞപ്പോൾ ഇല്ലാത്ത പേടി വീണ്ടും വന്നു. ഞാൻ ഒന്ന് കൂടെ സൂചിയിലേക്ക് നോക്കി. "എന്തും നോക്കി നിൽക്കുവാ..വേഗം കുത്താൻ നോക്ക്." ശിവേട്ടൻ ഒച്ച എടുത്തപ്പോൾ സകല ദൈവങ്ങളെയും മനസ്സിൽ ദ്വാനിച്ചു വിറക്കുന്ന കൈകളോടെ സൂചി കുത്തി.

ആളുടെ കൈ ഷീറ്റിൽ മുറുകുന്നത് കണ്ടപ്പോൾ അയാൾക്കും പേടി ഉണ്ടെന്ന് മനസ്സിലായി. സൂചി വളരെ കുറച്ചു മാത്രം ഉള്ളിലേക്ക് കേറിയിരുന്നുള്ളു..വീണ്ടും ഉള്ളിലേക്ക് കേറ്റാൻ നോക്കിയിട്ട് പറ്റുന്നില്ല. അങ്ങോട്ട് തള്ളി കയറ്റാൻ ഇത് പുട്ട് ഒന്നും അല്ലല്ലോ.. മനുഷ്യൻ അല്ലെ.. സൂചി കേറുന്നത് കാണാതെയായപ്പോൾ ഇത് വരെ പഠിച്ച എത്തിക്സ് എല്ലാം മറന്നു പോയി. ഇത്ര നാളും സൂചി കുത്തി പ്രാക്ടീസ് ചെയ്തത് പോലും മറന്ന പോലെ.. ഒരു നിമിഷം ആകെ ടെൻഷൻ ആയി. ഞാൻ അപ്പോൾ തന്നെ സൂചിയിൽ നിന്ന് കൈ വിട്ടു. സൂചി ആദ്യം നേരെ നിന്നു. എന്റെ കൈ വിട്ടത് അനുസരിച്ചു അതും ശരീരത്തിൽ നിന്ന് പുറത്തേക്ക് ആളെ വേദനിപ്പിച്ചു കൊണ്ട് പുറത്തേക്ക് വരാൻ തുടങ്ങി. ശിവേട്ടന്റെ കയ്യിൽ വരഞ്ഞു കൊണ്ടാണ്സൂചി അടിയിലേക്ക് എത്തിയിട്ട്. """"ആാാാാ........""" ശിവേട്ടന്റെ അലർച്ചയും സൂചി നിലത്തേക്ക് പതിക്കലും ഒരുമിചായിരുന്നു.ഞാൻ ആകെ ഞെട്ടിത്തരിച്ചു.അടുത്തത് എന്തു ചെയ്യും എന്നൊരു പിടിയും ഇല്ലാതെയായി. അലർച്ച കേട്ട് നഴ്സ് മാർ എല്ലാം കൂടി.ഒപ്പം വേറെ ചിലരും.ഭദ്രയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. "എന്താ കുട്ടി... എന്താ ഇയാൾ അലറിയത്." ഹെഡ് നഴ്സ് ചോദിക്കുന്നത് കേട്ട് ഞാൻ നിന്നുരുകാൻ തുടങ്ങി. കണ്ണിൽ നിന്ന് വെള്ളം പുറത്തേക്ക് ചാടും എന്ന് തോന്നി.

അപ്പോഴേക്കും ഭദ്ര എന്റെ അടുത്തേക്ക് വന്നിരുന്നു. അവൾക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു.അവൾ പതിയെ തോളിൽ തട്ടുന്നുണ്ടായിരുന്നു. "ഇവൾ എന്നെ കുത്തി കൊല്ലാൻ നോക്കിയത് ആണ്. ഓഹ്.. എന്റെ കൈ. അമ്മേ.." അത് കേട്ടപ്പോൾ എല്ലാവരുടെയും നോട്ടം എന്നിലായി. "അത് പിന്നെ ഞാൻ..." "ഇയാൾ ബലം പിടിക്കുന്നത് കൊണ്ട് ഇൻജെക്ഷൻ ചെയ്യുമ്പോൾ എന്തെങ്കിലും പറ്റിയാവും സിസ്റ്ററെ.. "ഭദ്ര പറയുന്നത് കേട്ട് ഞാൻ അവളെ നന്ദിയോടെ നോക്കി.അവൾ എന്നെ കണ്ണിറുക്കി കാട്ടി. "ഓഹ്.. അത് തന്നെ ആയിരിക്കും കാരണം.അല്ലെങ്കിലും ഇയാൾ ഫുൾ ടൈം ബലം പിടിച്ചു ഇരിക്കുന്നത് കാണാം.. നാണം ഇല്ലല്ലോ കണ്ടവന്മാരുടെ അടി വാങ്ങി കൂട്ടിയിട്ട് ഒരു സൂചി കുത്തുമ്പോഴേക്കും കിടന്നു കരയാൻ.മറ്റുള്ളവർക്ക് പണി ഉണ്ടാക്കാൻ ആയിട്ട്." നഴ്സ് ചീത്ത പറയുമ്പോൾ ഒക്കെയും തല കുമ്പിട്ടു ദേഷ്യത്തോടെ നിൽക്കുകയായിരുന്നു ശിവേട്ടൻ. പണ്ട് അമ്മയിൽ നിന്ന് വഴക്ക് കേൾക്കുമ്പോൾ തല കുമ്പിട്ടു ദേഷ്യത്തോടെ നിൽക്കുന്ന എന്നെ തന്നെയാണ് അപ്പോഴേനിക്ക് ഓർമ വന്നത്. "കുട്ടി എന്തായാലും ഇൻജെക്ട് ചെയ്തോളു.. ഈ ഇൻജെക്ഷൻ ചെയ്യേണ്ടത് അത്യാവശ്യം ആണ്." അപ്പോൾ തന്നെ ഭദ്രയെ ഞാൻ ദയനീയം ആയി നോക്കി.അയാൾ എന്നെയും. "പാർവതി ഇപ്പോൾ ആകെ ഡിസ്റ്റർബ്ഡ് ആണ്.

പേടിച്ചിട്ടാണെന്ന് തോന്നുന്നു.തത്കാലം ഞാൻ ഇൻജെക്ട് ചെയ്തോളാം.." "ആ.. ഓക്കേ". നഴ്സ് പോയപ്പോൾ ഭദ്ര വേറെ ഒരു ബോട്ടിൽ കയ്യിലെടുത് അതിൽ നിന്ന് ഫ്ലൂയിഡ് സിറിഞ്ചിലേക്ക് നിറയ്ക്കാൻ തുടങ്ങി. "ഇനി നീയും എന്നെ കുത്തി കൊല്ലാൻ പോവണോ.. "ശിവേട്ടൻ ഈർഷ്യത്തോടെ ഭദ്രയോടെ ചോദിച്ചു. "ഞാൻ കുത്തി കൊല്ലുകയൊന്നും ഇല്ല.അടങ്ങി നിന്നാൽ മതി." അവൾ പതിയെ സ്പിരിറ്റ്‌ തേച് കൊടുക്കുമ്പോൾ ശിവേട്ടന്റെ കൈ വേദനയോടെ നീറുന്നുണ്ടായിരുന്നു. ""സ്സ്... "വേദന കൊണ്ട് ഉണ്ടാക്കിയ ശബ്ദവും അതിനനുസരിച്ചുള്ള ഭാവവും കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി. എന്തിനോ എന്റെ മുഖത്തേക്ക് നോക്കിയ ആൾക്ക് ഞാൻ കരയുന്നതാണ് കാണാൻ കഴിഞ്ഞത്.ആള് ഒന്ന് ഞെട്ടി. പെട്ടന്ന് തല താഴ്ത്തി.അപ്പോഴേക്കും ഭദ്ര ഇൻജെക്ട് ചെയ്തു കഴിഞ്ഞിരുന്നു.ഞാൻ ഓടി ക്ലാസ്സ്‌ റൂമിലേക്ക് പോവുകയും ചെയ്തു. ***** "ഇനി എന്നാടി സ്കൂട്ടി നന്നാക്കി കിട്ടുന്നത്." ബസ് സ്റ്റോപ്പിൽ നിന്ന് കാല് കഴച്ചപ്പോൾ ഞാൻ ഭദ്രയോട് ചോദിച്ചു. "നാളെ കിട്ടും എന്നാ പറഞ്ഞത്." "നാളെ കിട്ടിയാൽ മതിയായിരുന്നു.എനിക്ക് ഈ ബസ്‌റ്റോപ്പ് പരിപാടി ബോറടിച്ചു." "എന്റെ പാറുട്ട.. നിനക്കത്തിന്റെ ഫീൽ മനസ്സിലാവാതെ ആണ്. ബസ് എന്ന് പറയുമ്പോഴേ ഒരു നൊസ്റ്റു ആണ്. ബസ് സ്റ്റോപ്പ് പിന്നെ പറയെ വേണ്ട.

നീ ഒന്ന് ചുറ്റും നോക്കിക്കേ.. എന്തു പ്രകൃതി രമണീയം ആയ സ്ഥലം." "ഇവിടെയോ.. ഒരു മരം പോലും ഇല്ല. ഉണ്ടായിരുന്ന മരം വെട്ടി ആണ് ഈ ബസ്‌റ്റോപ്പ് പണിതത്." "അയ്യേ.. ആ പ്രകൃതി അല്ല". "പിന്നെ." "നീ ഒന്ന് ചുറ്റും നോക്കിയേ.. എന്തോരം കോഴികളാ കിളികൾക്ക് വേണ്ടി വെയ്റ്റിംഗ് എന്ന്." അവൾ പറയുന്നത് കേട്ട് ഞാൻ ചുറ്റും നോക്കി. ശരിയാണ് ഒരുപാട് വായ്നോക്കികളെ പോലെ തോന്നിക്കുന്ന ആൺകുട്ടികൾ ചുറ്റിനും ഉണ്ട്. "ഇത് ഒരുപാട് ഉണ്ടല്ലോടി.. ഇവരൊക്കെ എന്താ ഇങ്ങനെ." "എന്ത്.ഇതൊക്കെ സ്വാഭാവികം ആണ്. ഈ പ്രായത്തിൽ എല്ലാവരും ഇതൊക്കെ ചെയ്യും. അത് ഹോർമോണിന്റെ ആണ്. നിനക്ക് ഞാൻ അതൊന്നും പറഞ്ഞു തരേണ്ടല്ലോ.. നിനക്കറിയോ വായ്നോക്കാത്ത പെൺകുട്ടികൾ ഏതാ.. വായ്നോട്ടം ഒരു കല ആണ് പാറുട്ട." "വായ്നോക്കാത്ത പെൺകുട്ടികളും ഉണ്ടാവും."ഞാൻ നിഷ്കു ആയി. "ആര്. വായ്നോക്കാത്ത ആരെയെങ്കിലെയും നിനക്ക് കാണിച്ചു തരാൻ സാധിക്കുമോ..നീ മാത്രമേ ഉണ്ടാവു ഇങ്ങനെ വായ്നോക്കാതെ നടക്കുന്ന ഒരു പുണ്യാളത്തി.കെട്ടുന്നത് വരെ ആരെ വേണമെങ്കിലും നോക്കാം. എല്ലാവരും നോക്കും.എന്തിന് പറയുന്നു നമ്മുടെ ക്ലാസ്സിലെ പുസ്തകപുഴു രേണു നല്ല അന്തസായി വായ്നോക്കുന്നത് നീ നോക്കിയേ." ഭദ്ര ചൂണ്ടിയ ഇടത്തേക്ക് നോക്കിയ ഞാൻ ആ കാഴ്ച കണ്ട് ഞെട്ടി.എന്റെ അമ്മോ.. ഇത് ആ പഠിപ്പി തന്നെ ആണോ.. "കണ്ടല്ലോ.. ഇതാണ് കാര്യം. ഒരാൾ അറിയാതെ അയാളെ നോക്കുമ്പോൾ കുറച്ചു ധൈര്യം ഒക്കെ കിട്ടും. ഇങ്ങനെ ഒക്കെയാ ധൈര്യം കിട്ടുന്നെ..

ഇപ്പോൾ തന്നെ നിനക്ക് ധൈര്യം ഇല്ലാഞ്ഞിട്ടല്ലേ ശിവേട്ടനെ ഇൻജെക്ട് ചെയ്യാതപ്പോൾ അങ്ങനെ പറ്റിയത്. നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യം ചെയ്യുമ്പോഴേ ധൈര്യം വരു.. അല്ലാതെ കുറെ മെഡിറ്റേഷൻ ചെയ്തത് കൊണ്ട് കാര്യം ഇല്ല." "മ്മ്..അതൊക്കെ ശരിയാ.. പക്ഷെ പിടിക്കപെടോ.." "ഏയ്.. നിനക്ക് ഒരു കാര്യം അറിയോ.. ബോയ്സ് വായ്നോക്കുന്നതിനേക്കാൾ നല്ല അന്തസ് ആയി ഗേൾസ് വായ്നോക്കും.കാരണം എന്താണെന്ന് അറിയോ.. ഒരു പെണ്ണിനെ ഒരു ആണ് നോക്കുമ്പോൾ ആ പെണ്ണിന് അറിയാൻ പറ്റും അവളെ ഒരാൾ നോക്കുന്നുണ്ട് എന്ന്. പക്ഷെ ഒരു ആണിന് അത് അറിയാനുള്ള കഴിവില്ല. അത് കൊണ്ട് ഒരു ഗേൾ വായ്നോക്കുന്നത് ആ ബോയ് പോലും അറിയില്ല." ഭദ്ര പറയുന്നത് കേട്ടപ്പോൾ കുറച്ചു ആത്മ വിശ്വാസം ഒക്കെ വന്നു. "അത് പറഞ്ഞപ്പോഴാ നീ ഇന്ന് ശിവേട്ടനെ ശ്രദ്ധിച്ചോ.." "ഇല്ല." "കഷ്ടം. എന്നാ ബോഡിയ ആൾടെ. ശരിക്കും ഉണ്ണി മുകുന്ദനെ പോലെയുണ്ട്. പിന്നെ നിന്റെ മുറച്ചെറുക്കൻ അല്ലെ എന്ന് വെച്ചാണ് ഞാൻ അങ്ങനെ നോക്കാഞ്ഞത്". അവൾ ഇടം കണ്ണിട്ട് എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ അവളെ പേടിപ്പിച്ചു.

"ദേ.. നീ ആ ബ്ലൂ ഷർട്ടിനെ നോക്കിയേ..അവിടെ ബുള്ളറ്റും ചാരി നിൽപ്പുണ്ട്." ഭദ്ര പറഞ്ഞ സ്ഥലത്തേക്ക് ഞാൻ നോക്കി.ആളെ നോക്കുന്നതിന് മുന്പേ ആദ്യം കണ്ണിലുടക്കിയത് ആ ബുള്ളറ്റ് ആണ്.ആ ബുള്ളറ്റ്നെ വീണ്ടും വീണ്ടും നോക്കി. എത്ര കണ്ടിട്ടും മതി വരാത്തത് പോലെ.പിന്നെ നോട്ടം ബ്ലു ഷർട്ടിലേക്ക് ആയി. ബ്ലു കളർ ഷർട്ടും ബുള്ളറ്റും പണ്ടേ എന്റെ വീക്നെസ് ആണ്. എനിക്ക് ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ അച്ഛന്റെയും ചേട്ടന്റെയും കയ്യിൽ ബ്ലു കളർ ഷർട്ട്‌ ആണ് ഏറെയും. ഓരോന്ന് ചിന്തിച്ചു വെറുതെ ചിരിച്ചു. പെട്ടന്ന് ആണ് ഇത്ര നേരവും ആളുടെ ഷർട്ടിലേക്ക് ആണ് നോക്കിയത് എന്ന് ഓർത്തത്. നോട്ടം മാറ്റുന്നതിന് മുൻപ് വെറുതെ ആളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആണ് ആള് എന്നെ നോക്കി ചിരിക്കുന്നത് കണ്ടത്. അപ്പോൾ തന്നെ ഞാനും ചമ്മിയ പോലെ ഒരു ഇളി കൊടുത്തു. പെട്ടന്ന് ആള് എന്നെ ലക്ഷ്യം വെച്ച് വന്നു. അത് കണ്ട് എനിക്ക് പേടിയായി.എന്റെ അടുത്ത് എത്താനായപ്പോൾ ഭദ്രയുടെ കയ്യിൽ പിടിച്ചു. "ചങ്കെ.. നീ അറിഞ്ഞോ.. ഞാൻ പെട്ടു ".... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story