❤️ശിവപാർവതി ❤️: ഭാഗം 6

shiva parvathi

രചന: കടലാസിന്റെ തൂലിക

പെട്ടന്ന് ആള് എന്നെ ലക്ഷ്യം വെച്ച് വന്നു. അത് കണ്ട് എനിക്ക് പേടിയായി.എന്റെ അടുത്ത് എത്താനായപ്പോൾ ഭദ്രയുടെ കയ്യിൽ പിടിച്ചു. "ചങ്കെ.. നീ അറിഞ്ഞോ.. ഞാൻ പെട്ടു " ഭദ്രക്ക് കാര്യം മനസ്സായി എന്ന് തോന്നുന്നു.അയാളെന്റെ തൊട്ടടുത്തെത്തി.എന്നോടെന്തോ പറയാൻ വന്നപ്പോഴേക്കും കുടു കുടു ശബ്ദത്തിൽ ഒരു ബുള്ളറ്റിന്റെ ശബ്ദം എന്റെ കാതിൽ തുളച്ചു കയറിയത്.ഒന്ന് ചെരിഞ്ഞു നോക്കിയപ്പോൾ ശിവേട്ടൻ ബുള്ളറ്റിൽ നല്ല മാസ്സ് വില്ലൻന്മാരെ പോലെ വരുന്നു.അത് കണ്ടപ്പോൾ എന്തു കൊണ്ടേ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മുട്ടിട്ടു.താഴേക്ക് നോക്കി മൃദുവായി ചിരിച്ചു. അപ്പോഴേക്കും ബുള്ളറ്റ് ഞങ്ങളുടെ അടുത്ത് വന്നു നിർത്തിയത് കണ്ട് ഞാൻ ഞെട്ടി. എന്റെ ദൈവമേ.. രാവിലത്തേതിന് പകരം ചോദിക്കാനുള്ള പരിപാടി ആണോ.. ഹൃദയം ആണെങ്കിൽ ആണെങ്കിൽ അവിടെ ഡപ്പാൻ കൂത്ത് നടത്തുവാ.. ഒരു ഭാഗത്ത്‌ അത് ഒരു ഇത്. ചെകുത്താനും കടലിനും നടുക്കാണോ ഞാൻ. "നീ ഏതാടാ.. "എന്നെ ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് അയാളോടായി ശിവേട്ടൻ ചോദിച്ചു. "അത് ചോദിക്കാൻ താനാരാ.. "ആളും വിട്ടു കൊടുത്തില്ല.അത് കണ്ടപ്പോൾ ഞാനും ഭദ്രയും പരസ്പരം നോക്കി. "ഞാൻ ആരാണെന്നറിഞ്ഞാലേ പൊന്ന് മോൻ പറയൂ.."കൈകളൊന്ന് തടവി എവിടേക്കോ നോക്കി പറയുന്ന ശിവേട്ടനെ കണ്ടപ്പോൾ എനിക്ക് പേടിയായി. ദൈവമേ.. തല്ല് നടക്കാൻ പോവണോ..അയാൾ ഡെഡ് ബോഡി ആവോ ഇന്ന്.

"അത് പിന്നെ... ഈ കുട്ടി കുറെ നേരം ആയി എന്നെ നോക്കി നിൽക്കുന്നു.ഞാൻ ചിരിച്ചപ്പോൾ തിരിച്ചും ചിരിച്ചു.എന്നെ ഇഷ്ടം ആണെന്ന് വിചാരിച്ചു.അത് കൊണ്ട് ഞാൻ പ്രൊപ്പോസ് ചെയ്യാൻ വന്നതാ.." ഇയാൾ ഇത് എന്തോക്കെയാ ഈ പറയുന്നേ..എനിക്ക് അയാളെ ഇഷ്ടമോ.. ഞാൻ അതിന് ആദ്യം ആയിട്ടല്ലേ ആളെ കാണുന്നത്.ഞാൻ ആകെ ബുള്ളറ്റും ഷർട്ടും മാത്രം അല്ലെ നോക്കിയുള്ളു..അതിന് ഇയാൾ വല്ലാതെ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. പതിയെ ശിവേട്ടനെ നോക്കിയപ്പോൾ അവിടെ ഒരു അവിഞ്ഞ ചിരി. "അയ്യേ... ആകെ ഉണ്ടായിരുന്ന ഇമേജും പോയി.ശ്യേ.. നാണക്കേട്." "ഓഹ്.. മോൻ പ്രൊപ്പോസ് ചെയ്യാൻ വന്നതാണോ.. എന്നാൽ വേഗം ചെയ്തോ.. പെട്ടന്ന് ആയാൽ അവൾക്ക് കുത്തി പഠിക്കാൻ ഒരാൾ ആവും.വെറുതെ നാട്ടുകാരെ കുത്തണ്ട." ഈ ശിവേട്ടൻ ഇവിടെ എല്ലാം വിളമ്പുമോ കർത്താവെ.. ചുറ്റും എന്റെ കോളേജിലെ കുട്ടികൾ ഉണ്ടാല്ലോ.. "എന്ത്."അയാൾ മനസ്സിലാവാതെ ചോദിച്ചു. "എന്റെ പൊന്ന് അനിയാ.. ഇവൾക്ക് നാട്ടുകാരെ ഇൻജെക്ഷൻ കുത്തി പരിക്കേൽപ്പിക്കൽ ആണ് പണി.എപ്പോഴും അങ്ങനെ പറ്റില്ലല്ലോ.അത് കൊണ്ട് അവൾക്ക് ഇൻജെക്ഷൻ ചെയ്തു പഠിക്കാനും ഓപ്പറേഷൻ ചെയ്തു പഠിക്കാനും ഒരാളെ തിരഞ്ഞതാവും".ശിവേട്ടൻ പറയുന്നത് കേട്ട് ആള് ഞെട്ടി എന്നെ നോക്കി.

പാവം നല്ലവണ്ണം പേടിച്ചു എന്ന് തോന്നുന്നു. "താങ്ക്സ് അളിയാ..പറഞ്ഞു തന്നതിന് നന്ദി."ആള് ശിവേട്ടന് കൈ കൊടുക്കാൻ പോയപ്പോൾ ശിവേട്ടൻ അയാളെ കൂർപ്പിച്ചു നോക്കി.അതോടെ ആള് ജീവനും കൊണ്ട് ഓടി. ആളുടെ ഓട്ടം കണ്ട് എനിക്കും ഭദ്രക്കും ചിരി അടക്കാൻ പറ്റിയില്ല.ഞങ്ങൾ ബസ്‌റ്റോപ്പ് ആണെന്നൊന്നും നോക്കാതെ നല്ലോണം പൊട്ടി ചിരിച്ചു. ""ഡീ.... "" ശിവേട്ടന്റെ ഒരു അലർച്ചക്ക് പെട്ടന്ന് ചിരി സ്റ്റോപ്പ്‌ ആയി. ശിവട്ടൻ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ട് വീണ്ടും നെഞ്ചിടിക്കാൻ തുടങ്ങി. പെട്ടന്ന് ബസ് വന്നപ്പോൾ ഞങ്ങൾ ഓടി ബസിൽ കയറി. "നിന്നെ ഞാൻ പിന്നെ എടുത്തോളമടി". "താൻ പോടോ.. "ബസിലാണെന്ന ഒറ്റ ധൈര്യത്തിൽ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. **** വീട്ടിൽ എത്തിയപ്പോഴും എന്റെ ചിരി നിന്നിരുന്നില്ല.ചെറിയൊരു മന്ദഹാസവുമായി ഞാൻ വീടിനുള്ളിലേക്ക് കയറി. അപ്പോൾ ഉണ്ട് ഒരാൾ സോഫയിൽ ഇരുന്ന് ഒറ്റക്ക് ചിരിക്കുന്നു. ദൈവമേ.. ഇതിന് വട്ടായോ.. ഞാൻ പോകുന്നത് വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ. ഞാൻ പതിയെ അടുക്കളയിലേക്ക് ചെന്നു.അവിടെ പോരാളി പാത്രം കഴുകുന്നുണ്ടായിരുന്നു. "എന്താ അമ്മേ ചേട്ടൻ അവിടെ ഒറ്റക്കിരുന്നു ചിരിക്കുന്നു.വല്ല വലയിലും ചെന്നു വീണോ.

."ചേട്ടന് പാര വെക്കാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല. "നീ തന്നെ ചോദിച്ചു നോക്ക്." ഏഹ്..അമ്മ എന്താ ഇങ്ങനെ പറയുന്നേ.. സാധാരണ ചേട്ടനെ തല്ലാൻ എന്തെങ്കിലും എടുത്ത് പോകേണ്ടതാണല്ലോ.. ഇനി എന്തായാലും ചേട്ടനോട് തന്നെ ചോദിക്കാം. ചേട്ടന്റെ അടുത്ത് എത്തിയപ്പോൾ ചേട്ടൻ അപ്പോഴും ചിരിയിൽ തന്നെ ആണ്. എന്താണാവോ ഇതിനും മാത്രം ചിരിക്കാൻ.. "'ഏട്ട..." "ഏട്ട..." "മാധവേട്ട..." "ഇത് ഈ ലോകത്ത് ഒന്നും അല്ലെ.." വിളി കേൾക്കാതെ ആയപ്പോൾ ഞാൻ കുലുക്കി വിളിച്ചു. "മാധവേട്ട.. ഇവിടെ ഒന്നും ഇല്ലെ.." അതിനും ഒരു മറുപടി ഇല്ല. ഒൺലി ചിരി. ഇനി കാറ്റ് പോയോ "ഏട്ട...... "വിളിയോടൊപ്പം പുറത്ത് ഊക്കിന് ഒരു ഇടിയും കൊടുത്തു. "'ന്റമ്മോ....... "മാധവൻ ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റ് അലറാൻ തുടങ്ങി. അലർച്ച കേട്ട് അമ്മ ഓടി വന്നു. "എന്താടാ ഇവിടെ" 'ദേ അമ്മേ ഇവളെന്നെ തല്ലി." "നേരാണോടി.. നീ ഇവനെ തല്ലിയോ.." "ആ.. ഞാൻ തല്ലി. പക്ഷെ മാധവേട്ടന് നാണം ഇല്ലല്ലോ ഇത്തിരി പോന്ന ഞാൻ തല്ലി എന്ന് പറഞ്ഞു അമ്മയ്ക്ക് കേസ് കൊടുക്കാൻ." "അവൾ ന്യായം പറയുന്നത് കേട്ടോ.. എന്തിനാ എന്നെ ഇടിച്ചതെന്ന് ചോദിക്ക് അമ്മേ.." "എന്തിനാടി നീ അവനെ ഇടിച്ചത്." "ഞാൻ വരുമ്പോൾ ഭവാൻ ഇവിടെ സ്വപ്നലോകത്തയിരുന്നു.

കുലുക്കി വിളിച്ചിട്ടും ഉണരാതെ ആയപ്പോൾ ഇടിച്ചതാ അമ്മേ..എന്താ ഇത്ര വലിയ സ്വപ്നം കാണാൻ എന്ന് ചോദിക്ക് അമ്മേ.." "ഓഹ്.. രണ്ട് മക്കൾ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. നീയോക്കെ അപ്പുറത്തെ മീനാക്ഷിയെയും അവളുടെ ഏട്ടനെയും കണ്ട് പഠിക്ക്. എന്തു സ്നേഹം ആണ് രണ്ടാളും. ഇവിടെയും ഉണ്ട് രണ്ട് പേര്.രണ്ടിനും 5 പൈസയുടെ വിവരം ഇല്ല.ഇപ്പോഴും കുട്ടി കളിയുമായി നടക്കുവാ.. ഇവന് പെണ്ണ് ആലോചിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ.." ഞങ്ങളെ ചീത്തയും പറഞ്ഞു പോയ അമ്മയെ നോക്കിയതിനു ശേഷം ഞാൻ നേരെ ചേട്ടന്റെ നേരെ തിരിഞ്ഞു. "അമ്മ പറഞ്ഞതിൽ എല്ലാം കേട്ട് പഴകിയതാണ്.ഇപ്പോൾ ഒരു പുതിയ ഡയലോഗ് വന്നല്ലോ.. നിനക്ക് പെണ്ണ് ആലോചിക്കാൻ പോയ എന്തോ കഥ.എന്താ സംഭവം.' "അതില്ലേ...എനിക്കില്ലേ.." അവൻ നഖം കടിച് കളം വരച്ചു. "അയ്യേ.. എന്തോന്നാ ഇത്. ഒന്ന് പറയടാ.." "അമ്മ എനിക്ക് പെണ്ണ് നോക്കാൻ ബ്രോക്കറോട് പറഞ്ഞിരിക്കുവാ.." "നിനക്കോ.. അതിന് നിനക്ക് കെട്ട് പ്രായം ആയോ.." "ഒന്ന് പോയെടി. എനിക്ക് 25 വയസായി.അമ്മക്ക് ഇപ്പോഴാണ് ബോധം വന്നത് അതിനെ കുറിച്ച്. ഇനി നീയായിട്ട് ഓരോന്ന് പറഞ് അമ്മയുടെ മനസ്സ് മാറ്റണ്ട." "എന്നാലും എന്റെ മാധവേട്ട..നിനക്ക് കെട്ട് പ്രായം ആയെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

നീ ഇന്നലെയും കൂടി എന്റെ ഒപ്പം ഇരുന്ന് സ്റ്റുവർട് ലിറ്റിൽ കണ്ടതല്ലേ.." "അതിന്. കാർട്ടൂൺ കാണാൻ അങ്ങനെ പ്രായപരിധി ഒന്നും ഇല്ല." "എന്നാലും.." "ഒരു എന്നാലും ഇല്ല. നിനക്ക് എന്നോട് അസൂയ ആണ്. നിന്റെ കല്യാണം നടത്താതെ എന്റെ കല്യാണം നടത്തുന്നതിന്." "എനിക്കോ.. അസൂയയോ.. അതും നിന്നോട്. വേണമെങ്കിൽ എനിക്ക് ഈ കല്യാണം മുടക്കാനും അറിയാട്ടാ." "ഓഹ്.. ദുരന്തമേ.നിനക്ക് ഒരു കാലത്തും ചെക്കനെ കിട്ടാതെ ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമടി.. എന്നിട്ട് ഞാനും എന്റെ ഭാര്യയും എന്റെ മക്കളും നിനക്ക് ചിലവിന് തരും. അന്ന് നീ ഇതൊക്കെ തന്നെ പറയണംട്ട.." അവൻ എന്തോക്കെയോ വെല്ലു വിളിച്ചു പോകുന്നതും നോക്കി അവൾ നിന്നു. ""ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ...."" ****** മൂന്ന് മാസങ്ങൾ വളരെ വേഗം കടന്നു പോയി. ചേട്ടന്റെ കല്യാണ ആലോചന തകൃതിയായി നടക്കുന്നുണ്ട്. മറുഭാഗത് ചങ്കിന്റെ വായ്നോട്ടവും. 3 മാസത്തിനുള്ളിൽ ഇൻജെക്ഷൻ എടുക്കുന്നതിൽ ഞാൻ എക്ഷ്പെർട് ആയി. ഇൻജെക്ഷന് പുറമെ അത്യാവശ്യം വേണ്ട ചില കാര്യങ്ങളും ആയപ്പോൾ ഹോസ്പിറ്റലിൽ പരിജയം ആയി.അവിടെ ഉള്ള എല്ലാവരുമായും ഇപ്പോൾ നല്ല കമ്പനി ആണ്. ഒരു ദിവസം ഹോസ്പിറ്റൽ കാന്റീനിൽ ഇരുന്നു ചായ കുടിക്കുമ്പോൾ ആണ് ഒരു ആംബുലൻസ് ഹോസ്പിറ്റലിലേക്ക് വന്നത്.

ആംബുലൻസ് അവിടെ സ്ഥിരം ആണെങ്കിലും അന്നെന്തോ ആമ്പുലൻസ് കണ്ടിട്ട് എനിക്ക് കാന്റീനിൽ ഇരിപ്പുറച്ചില്ല. ചങ്കിനെയും വിളിച് വേഗം ഹോസ്പിറ്റലിലേക്ക് ഓടി.അവൾ എന്താ കാര്യം എന്ന് ഒക്കെ ചോദിക്കുന്നുണ്ടെങ്കിലും ഒന്നും പറയാൻ നിന്നില്ല. സ്‌ട്രെക്ചെറിൽ നിന്ന് ഒരു സ്ത്രീയെ ഹോസ്പിറ്റലിനുള്ളിലേക്ക് കയറ്റി. അവരുടെ ഒപ്പം ഞങ്ങളും പോയി. ആ സ്ത്രീയെ ഒരു നോക്ക് കണ്ടു.വല്ലാത്ത ക്ഷീണം ഉള്ള മുഖം ആണെങ്കിലും അവരുടെ മുഖത്ത് ഒരു പ്രത്യേക ചൈതന്യം അപ്പോഴും ഉണ്ടെന്ന് തോന്നി. എവിടെയോ കണ്ട് മറന്ന മുഖം പോലെ.. കൂടുതൽ ആലോചിക്കുന്നതിന് മുൻപ് അവരെയും കൊണ്ട് കാശ്വാളിറ്റിയിലേക്ക് കയറിയിരുന്നു. അവരെ കൊണ്ട് വന്നവർ രണ്ട് പേർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം അപ്പോഴേക്കും പോയി. ഞങ്ങൾ കാശ്വാളിറ്റിയിലേക്ക് കയറിയില്ലെങ്കിലും പുറത്ത് നിന്ന് അവരെ നോക്കി കണ്ടു. "പാറുട്ട.. ക്ലാസ്സ്‌ തുടങ്ങിയിട്ടുണ്ടാവും. ഇപ്പോൾ തന്നെ വൈകി. ഇനിയും വൈകിയാൽ നമ്മളെ കയറ്റില്ല. ഇവർ ഇവിടെ തന്നെ ഉണ്ടാവുമല്ലോ.. നമുക്ക് പിന്നെ വരാം.." ഭദ്ര അത് പറഞ്ഞപ്പോൾ ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിൽ ഇരുന്നിട്ട് ഒരു സമാധാനവും വന്നില്ല. ടീച്ചർ എന്തോക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും മനസ്സ് മുഴുവൻ ബോധമില്ലാതെ കിടക്കുന്ന ആ സ്ത്രീയുടെ അടുക്കൽ ആയിരുന്നു.

ഇവിടെ നിന്ന് എങ്ങനെ എങ്കിലും മുങ്ങിയാൽ മതിയെന്നായി.എങ്ങനെ മുങ്ങും എന്നാലോചിച്ചു എത്തും പിടിയും കിട്ടിയില്ല. കൂടുതലായി ആലോചിക്കേണ്ടി വന്നില്ല. അതിന് മുന്പേ എന്റെ ഇരുപ്പ് കണ്ടു ടീച്ചർ ഗെറ്റ് ഔട്ട്‌ അടിച്ചു. "പാറുട്ട.. ഞാനും കൂടി വരട്ടെ.." "വേണ്ടാടി.. രണ്ട് പേരുടെ ക്ലാസ്സും കട്ട്‌ ചെയ്‌താൽ ശരിയാവില്ല." ഭദ്രയോട് പറഞ് ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് ഓടി. ഇത് വരെ ഞാൻ അവിടെ സഹിച്ചു പിടിച്ചാണ് ഇരുന്നതെന്ന് എന്റെ കാലുകളുടെ വേഗത വ്യക്തമാക്കിയിരുന്നു. കാശ്വാളിറ്റിയുടെ മുമ്പിൽ എത്തിയപ്പോൾ തന്നെ കണ്ടു വാതിലും തുറന്നു വരുന്ന ഒരു നാഴ്‌സിനെ.. "സിസ്റ്ററെ.. ഒരു അര മണിക്കൂർ മുൻപ് ഇതിനകത്ത് കയറ്റിയ പഷ്യന്റിന് ഇപ്പോൾ എങ്ങനെ ഉണ്ട്." " ആള് ഹാർട്ട്‌ ഒരു പേഷ്യന്റ് ആണ് എന്ന് തോന്നുന്നു.അതിന്റെ കൂടെ ഇന്ന് കുഴഞ്ഞു വീണതാ.ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.ആള് ഓക്കേ ആണ്.കണ്ണ് തുറന്നിട്ടില്ലന്നെ ഉള്ളു...പക്ഷെ വാർഡിലേക്ക് മാറ്റാൻ പറ്റില്ല". "അതെന്താ.."എനിക്ക് ആകാംഷയായി. "ആ സ്ത്രീ ഇവിടുത്തെ പേഷ്യന്റ് അല്ല.അത് കൊണ്ട് ആർക്കും അവരെ അറിയില്ല.ആ സ്ത്രീയെ കൊണ്ട് വന്നവർക്കും അറിയില്ല.അവരുടെ കയ്യിൽ ഫോണോ മറ്റു രേഖകളോ ഒന്നും ഉണ്ടായില്ല അത്രേ.. അല്ലെങ്കിൽ അതിൽ കോൺടാക്ട് ചെയ്യാമായിരുന്നു.

ഡീറ്റെയിൽസ് ഇല്ലാതെ വെറുതെ എങ്ങനെയാ ഒരാളെ ഇവിടെ കിടത്തുക." "അയ്യോ.. അപ്പോൾ ഇനി എന്ത് ചെയ്യാൻ പോകുവാ.." "തത്കാലം ഒബ്സെർവഷനിൽ വെച്ചിട്ടുണ്ട്.കണ്ണ് തുറക്കുമ്പോൾ ആളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം.എന്നിട്ട് വീട്ടിലേക്ക് വിടാം.ഹാർട്ട്‌ പേഷ്യൻസിനെ ഒരാളില്ലാതെ ഇവിടെ നിർത്താൻ പറ്റില്ല." "നോമിനി ആയി ഒരാളെ കിട്ടിയാൽ ഇവിടെ തന്നെ ചികിൽസിക്കാൻ പറ്റുമോ.." "ആ.. അത് പറ്റും." "എന്നാൽ ഞാൻ നിൽക്കാം നോമിനി ആയി." "മോളെ.. മോള് ഇവിടുത്തെ സ്റ്റുഡന്റ് അല്ലെ.. അതൊന്നും വേണ്ട. ഇവിടെ ഒരു ദിവസം തന്നെ 10,15 കേസ് ഇത് പോലെ ഉള്ളത് വരാറുണ്ട്.അവർക്ക് ഒക്കെ നോമിനി നിൽക്കുന്നത് നടക്കുന്ന കാര്യം അല്ല.ഇവർ എങ്ങനെ ഉള്ള ആളാണെന്നൊന്നും അറിയില്ല.ചിലപ്പോൾ തലയിൽ കേസ് ആവും". "അത് സാരമില്ല ചേച്ചി.. അങ്ങനെ ഒന്നും ഉണ്ടാവില്ല.കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു.അവർക്ക് വേണ്ട എല്ലാം ചെയ്തു കൊടുക്കണം. പൈസ ഞാൻ കൗണ്ടറിൽ അടച്ചോളാം.." സിസ്റ്ററെ എങ്ങനെ ഒക്കെയോ സമ്മതിപ്പിച് മരുന്നുള്ള പൈസയും അടച് ഞാൻ വന്നു.

അപ്പോഴാണ് സ്നേഹ സിസ്റ്റർ എന്റെ നേരെ വരുന്നത് കണ്ടത്. "മോളെ.. നീ അവർക്ക് നോമിനി ആയി നിന്നോ.." വളരെ അത്ഭുതത്തോടെ ആണ് സ്നേഹ സിസ്റ്റർ അത് ചോദിച്ചത്. "ആ നിന്നു." "അത് വേണ്ടായിരുന്നു മോളെ.." അവരുടെ കണ്ണിൽ എനിക്കായ് ഒരു സഹതാപം ഞാൻ കണ്ടു. "എന്താ ചേച്ചി.. എന്താ അങ്ങനെ പറഞ്ഞെ.." "ഈ സ്ത്രീയെ എനിക്ക് അറിയാവുന്നതാണ്. എന്നിട്ടും ഞാൻ നോമിനി നിൽക്കാതിരുന്നത് ആ സ്ത്രീയുടെ മകനെ പേടിച്ച.. മകനെ മോൾക്ക് ചിലപ്പോൾ ഓർമ ഉണ്ടായിരിക്കും.കുറെ നാൾ മുൻപ് മോള് ഇൻജെക്ഷൻ ചെയ്തപ്പോൾ ഒരുത്തൻ അലറിയില്ലേ..ഒരു പക്കാ റൗണ്ടി.ശിവൻ എന്നാണ് പേര്. അവന്റെ അമ്മയാ.." ""അപ്പച്ചി...""അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story